രചന: മഴ മിഴി
പ്രിയപ്പെട്ട വായനക്കാരെ ഈ നോവലിന്റെ 10 അധികം ഭാഗങ്ങൾ ഇപ്പോൾ ഒരുമിച്ച് വായിക്കാവുന്നതാണ്, ചില സാങ്കേതിക കാരണങ്ങളാൽ ഈ നോവൽ നാളെ മുഴുവൻ ഡിലീറ്റ് ചെയ്യുന്നതും ആണ്, അതുകൊണ്ട് ദയവായി ഈ മെസേജ് അവഗണിക്കാതെ കഴിവതും വേഗത്തിൽ ഈ നോവൽ ഇപ്പോൾ തന്നെ ഇത് വരെയുള്ള ഭാഗങ്ങൾ വായിച്ചു പൂർത്തി ആക്കുക. നാളെ ഡിലീറ്റ് ആയാൽ താങ്കൾക്ക് പിന്നീട് വായിക്കുവാൻ കഴിയുന്നത് അല്ല എന്ന കാര്യം ഞങ്ങൾ അറിയിക്കുന്നു.
ആത്മസഖി
❤️ മഴ മിഴി ❤️ 🩵 part -74🩵
വൃന്ദേച്ചി സംസാരിച്ചോ ഞാൻ ചായയിടാം...
വൃന്ദ ഫോണുമായി മുറ്റത്തേക്ക് ഇറങ്ങി... നന്ദ കിച്ചണിലേക്ക് നടന്നു.. അപ്പോഴാണ് കിച്ചണിൽ എന്തോ വീഴുന്ന ശബ്ദം കേട്ടത്.. സോഫയിൽ ഇരുന്ന ലക്ഷ്മി പെട്ടന്ന് കിച്ചണിലേക്ക് വന്നു. നന്ദ അകത്തേക്ക് കയറും മുന്നേ ലക്ഷ്മിയമ്മ അകത്തേക്ക് കയറി പെട്ടന്ന് അവര് എന്തിലോ ചവിട്ടി തെന്നി വീഴുന്നതിനൊപ്പം അവരുടെ നിലവിളി ഉയർന്നു...
നന്ദ ഓടി വന്നതും ലക്ഷ്മി സൈഡിലെ സ്ലാബിൽ പിടിച്ചു അനായാസപ്പെട്ടു എണീറ്റു കൊണ്ട് പറഞ്ഞു.. മോളെ ഇങ്ങോട്ട് വരല്ലേ... കുറുമ്പി പൂച്ച എണ്ണ തട്ടിയിട്ടു ഇവിടെ അപ്പടി വഴുക്കലാ...
അമ്മാ ഒരു വിധത്തിൽ പിടിച്ചു നിൽക്കുവാ... ന്റെ കുട്ടി അവിടെ തന്നെ നിൽക്ക് അമ്മ അങ്ങോട്ട് വരാം... വീണിടത്തു നിന്നും സ്ലാബിൽ പിടിച്ചു എണീറ്റുകൊണ്ട് ലക്ഷ്മിയമ്മ ഒരുവിധം നന്ദയ്ക്ക് അടുത്തേക്ക് വന്നു... അപ്പോഴേക്കും അവർക്ക് ദേഹമെല്ലാം വേദനിക്കുന്നുണ്ടായിരുന്നു..
അമ്മേ .... വീഴ്ചയിൽ എന്തേലും പറ്റിയോ?അവൾ വെപ്രാളംത്തോടെ അമ്മയെ ചേർത്ത് പിടിച്ചു ചോദിച്ചു..
അറിയില്ല മോളെ..
പുറത്തും കൈയ്ക്കും വല്ലാത്ത വേദന..
നമുക്ക് ഹോസ്പിറ്റലിൽ പോവാമ്മേ...
അപ്പോഴേക്കും വൃന്ദ അവിടേക്ക് വന്നു...
കാര്യങ്ങൾ അറിഞ്ഞതും വൃന്ദ ഞെട്ടി..
നന്ദയ്ക്ക് വെച്ച പണി അമ്മയ്ക്ക് കിട്ടിയല്ലോന്നോർത്തു അവൾ പെട്ടപോലെ നിന്നു..
അപ്പോഴേക്കും നന്ദ കാശിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.. കാശിക്കൊപ്പം ഹോസ്പിറ്റലിൽ ചെന്നു xray എടുത്തപ്പോൾ കൈയ്ക്ക് പൊട്ടൽ ഉണ്ട് ..
നട്ടെല്ലിന് വേദന ഉണ്ടെങ്കിലും മറ്റു പ്രേശ്നങ്ങൾ ഇല്ല...
വീണതിന്റെ വേദന ആണെന്ന് പറഞ്ഞു ഡോക്ടർ വേദന കുറയാനുള്ള മരുന്ന് കൊടുത്തു രണ്ടാഴ്ച റെസ്റ്റും പറഞ്ഞു അമ്മയെ വിട്ടു..
പോകും വഴി നന്ദയുടെ തോളിൽ ചാഞ്ഞിരിക്കുന്ന അമ്മയെ കാണെ കാശിക്ക് സങ്കടം വന്നു..
അമ്മ എന്താ അടുക്കള വാതിൽ അടച്ചിടഞ്ഞേ... അതല്ലേ നശിച്ച പൂച്ച എണ്ണ തട്ടിയിട്ടേ..
ഞാനത് അടച്ചുന്നു വിചാരിച്ചതാടാ ചെക്കാ...
പപ്പടം വറുത്ത എണ്ണ സാധാരണ ഞാൻ ഒഴിച്ച് മാറ്റി വെക്കുന്നതാ ... ചൂടായകൊണ്ട് തണുക്കാൻ വെച്ചതാ...
കുറുമ്പി അടുക്കളയിൽ കയറിയാലും ഒന്നും തട്ടിയിട്ടില്ല.. ഇതിപ്പോ അറിയാണ്ട് വീണതാവും.. ന്റെ കുറുമ്പി അറിഞ്ഞോണ്ട് ചെയ്യില്ലേടാ ചെക്കാ..
അമ്മയും അമ്മേടെ ഒരു കുറുമ്പിയും... ആ പൂച്ചേ ചെവിക്ക് തൂക്കി എടുത്തു അപ്പുറത്തെ പറമ്പിലേക്ക് എറിയണുണ്ട് ഞാൻ...
കാശി കലിപ്പിൽ പറഞ്ഞു കൊണ്ടിരുന്നു.
ടാ.. ദൈവ ദോഷം പറയാതെടാ ചെക്കാ... അതൊരു മിണ്ടാപ്രാണിയ അതിനു അറിയുവോ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്.. ഇതിപ്പോ വരാനുള്ള വിധി ഉണ്ടാവും.. ഞാൻ പോയത് കാര്യമായി അല്ലെങ്കിൽ ന്റെ നന്ദ മോള് ആവും പോവുന്നത്...
നന്ദ കണ്ണും നിറച്ചു അമ്മയെ നോക്കി..
ന്റെ കുട്ടി കരയാതെ അമ്മയ്ക്ക് ഒന്നുല്ലടാ... രണ്ടാഴ്ച കഴിഞ്ഞു ഈ കുന്ത്രാണ്ടം അഴിച്ചു കളയില്ലേ?
ന്റെ വിഷമം ഇപ്പൊ അതൊന്നുമല്ല നാളെ പോവാൻ പറ്റില്ലല്ലോന്ന് ഓർത്ത...
നിങ്ങൾ നാളത്തെ യാത്ര മുടക്കേണ്ട.. രണ്ടാളും കൂടി പോയി തൊഴുതേച്ചു വാ..
അമ്മയില്ലാതെ ഞങ്ങൾ പോകില്ല.. രണ്ടുപേരും ഒന്നിച്ചു പറഞ്ഞു..
അമ്മാ അവരെ സങ്കടത്തോടെ നോക്കി..
അമ്മാ പറഞ്ഞപോലെ നമുക്ക് ഇപ്പൊ അവിടെ പോകാനുള്ള സമയം ആയി കാണില്ല.. അമ്മേടെ കയ്യൊക്കെ സുഖമായിട്ട് നമുക്ക് ഒരുമിച്ചു പോകാം ലക്ഷ്മി കുട്ടിയെ.. നമുക്ക് അടിച്ചു പൊളിക്കണം..കാശി പറയുന്ന കേട്ടു ലക്ഷ്മിയമ്മ കണ്ണും നിറച്ചു അവനെ നോക്കി...
വൃന്ദ വല്ലാത്ത ടെൻഷനിൽ ആയിരുന്നു.. കാശിയും നന്ദയും ലക്ഷ്മിയമ്മയെ പിടിച്ചു കൊണ്ടു വരുന്ന കണ്ടതും അവളുടെ ഉള്ളിലെ ഭയം ഒന്ന് കൂടി.. ഇതിനു പിന്നിൽ തനാണെന്നെങ്ങാനം ആദിയോ കാശിയോ അറിഞ്ഞാൽ ഉണ്ടാകാൻ പോകുന്ന പുകിൽ ഓർത്തതും വൃന്ദ ഒന്ന് നടുങ്ങി എങ്കിലും മുഖത്ത് കാട്ടാതെ അവൾ അവർക്ക് ഓടി ചെന്നു..
കാശി വൃന്ദേ മൈൻഡ് ചെയ്യാതെ നന്ദയെ നോക്കി..
പൂച്ച തന്നെയാണോ അമ്മേ എണ്ണ തട്ടി മറിച്ചിട്ടേ.... അതോ വല്ല പട്ടിയുമാണോ?എനിക്ക് അങ്ങോട്ട് വിശ്വാസം തീരെ വരണില്ല... വൃന്ദ നടുങ്ങി കാശിയെ നോക്കി.. അവൻ ദേഷ്യത്തിൽ അവളെ ഒന്ന് നോക്കി..
ടാ.. ചെക്കാ പൂച്ച തന്നെയാ എണ്ണ തട്ടി മറിച്ചിട്ടേ കുറുമ്പി ഓടിപോണത് ഞാൻ കണ്ടതാ.. ഈ ചെക്കന്റെ ഒരു കാര്യം..
അല്ലാതെ എന്നെ ഇവിടെ ആരാ മനഃപൂർവം എണ്ണ ഒഴിച്ച് വീഴ്ത്താൻ മാത്രം... വെറുതെ ഓരോന്ന് പറയാതെ ഒന്ന് പോ ചെക്കാ..
കാശി വൃന്ദയെ രൂക്ഷമായി നോക്കി കൊണ്ട് പുറത്തേക്ക് പോയി.
എല്ലാം എന്റെ തെറ്റാ അമ്മേ.. ഞാൻ ആ കാൾ എടുക്കാണ്ട് കിച്ചണിലേക്ക് പോയാൽ മതിയാരുന്നു.. ഞാൻ പോയിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു.. വൃന്ദ കള്ള കണ്ണീരോടെ പറഞ്ഞു..
എന്റെ മോളെ... അതിനും മാത്രം ഒന്നും ഉണ്ടായില്ല...
ഇതിപ്പോ ഇങ്ങനെയൊക്കെ സംഭവിക്കാൻ ദൈവം നിശ്ചയിച്ചിട്ടുണ്ടാവും..
പെട്ടന്ന് വൃന്ദ വായും പൊത്തി പിടിച്ചു വാഷ് ബെയ്സനു അടുത്തേക്ക് ഓടി..അവളുടെ ഓട്ടം കണ്ടു അമ്മയും നന്ദയും നോക്കി നിന്നു..
നന്ദ അവൾക്ക് അടുത്തേക്ക് ചെന്നു...
എന്താ ചേച്ചി.. എന്ത് പറ്റി..
അറിയില്ല മോളെ രണ്ടു ദിവസമായി വല്ലാത്ത മനം പുരട്ടൽ പോലെ..
അവളുടെ പറച്ചിൽ കേട്ടു ലക്ഷ്മി അവളെ അടുത്തേക്ക് വിളിച്ചു..അവരുടെ മുഖത്ത് സന്തോഷം നിറഞ്ഞു..
വൃന്ദ മോളിങ്ങു വന്നേ...
മനം പുരട്ടൽ ചിലപ്പോ വിശേഷം ഉണ്ടായാലും വരും..
മോള് ഒരു കാര്യം ചെയ്യ് ... ആദിയെ കൂട്ടി ഹോസ്പിറ്റലിൽ പോ.
അല്ലെങ്കിൽ ഇപ്പൊ അതൊക്കെ അറിയാൻ കാർഡൊക്കെ ഇല്ലേ അവനോട് ഒരെണ്ണം വാങ്ങി കൊണ്ടു വരാൻ പറ..
വൃന്ദ ഞെട്ടലോടെ അമ്മയെ നോക്കി..
അമ്മാ പറഞ്ഞത് സത്യമായിരിക്കുമോ?
താൻ ഒരമ്മയാകാൻ പോവാണോ?
പീരീഡ്‌സിന്റെ ഡേറ്റ് കഴിഞ്ഞിട്ട് മാസം ഒന്നിന് അടുത്ത് ആകാറായി..
അവൾ ആദിയെ വിളിച്ചെങ്കിലും അവൻ കാൾ എടുത്തില്ല..
കുറച്ചു കഴിഞ്ഞു ആദി വിളിച്ചപ്പോൾ വൃന്ദ അമ്മ വീണ കാര്യവും അതിന്റെ കൂടെ പ്രെഗ്നൻസി കിറ്റ് വാങ്ങുന്ന കാര്യവും പറഞ്ഞു..
ആദി ഞെട്ടി ഇരുന്നു പോയി.. അവന്റെ ഉള്ളിൽ വല്ലാത്തൊരു ഭയം ഉടലെടുത്തു..
സേവ്യറെ.... എടൊ താനെന്താടോ ഒന്നും പറയാത്തെ...
താൻ അല്ലെ പറഞ്ഞെ ... ആ ചെക്കനെ ഏതാണ്ടൊക്കെ ഒലത്തുമെന്നു..
അവൻ ഇപ്പൊ എനിക്കിട്ട ഒലത്തിയേക്കണേ...
എന്റെ മോളെ അവൻ ആ അലവലാതിടെ കൂടെ പറഞ്ഞയച്ചു.. എന്നെ നാണം കെടുത്തി.. ശേഖരൻ ദേഷ്യത്തിൽ പുലമ്പി കൊണ്ട് മുന്നിൽ ഇരുന്ന വിസ്കി വായിലേക്ക് കമഴ്ത്തി..
എടൊ സേവ്യറെ... അവന്റെ തന്തയില്ലേ എന്റെ സുഹൃതായിരുന്നു സോമൻ ... അവനും ഞാനുമായി തെറ്റിയത് കൊറച്ചു സ്റ്റോക്കിന്റെ കാര്യം പറഞ്ഞ.. അവന്റെ കൊറച്ചു സ്റ്റോക്ക് അത്യാവശ്യം വന്നപ്പോൾ ഞാൻ ഒന്ന് ഇരട്ടി ലാഭത്തിനു മറിച്ചു വിറ്റു.. അവൻ അതറിഞ്ഞു ചോദിച്ചു.. പിന്നെ വഴക്കായി അടിയായി... പകയായി... അവൻ എന്റെ ഷോപ്പ് പൂട്ടിക്കാൻ വേണ്ടി മാത്രം തുണിത്തരങ്ങൾക്ക് വില കുറച്ചു.. അതോടെ എന്റെ ഷോപ്പിൽ ആളുകൾ കുറഞ്ഞു അവസാനം ഞാൻ അത് പൂട്ടി കെട്ടി..അന്ന് തുടങ്ങിയതാ അവനോടുള്ള എന്റെ പക...
അവന്റെ ആ ടെക്സ്റ്റായിൽസ് പൂട്ടിൽകണമെടോ?
ആ തല തെറിച്ച ചെക്കനെ രണ്ടു ദിവസമെങ്കിൽ രണ്ടു ദിവസം ഹോസ്പിറ്റലിൽ കിടത്തണം... അല്ലാണ്ട് ഈ ശേഖരന് ഒരു സമാധാനവും കിട്ടില്ലടോ?
അവൻ നശിപ്പിച്ചത് ഈ ശേഖരന്റെ കുടുംബമാണ്..
അയാളുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഗംഗദരൻ സേവ്യർക്കു അടുത്തേക്ക് വന്നത്... പെട്ടന്ന് മുന്നിൽ ഇരിക്കുന്ന ശേഖരനെ കണ്ടു ആയാൾ മുഖം വീർപ്പിച്ചു... ശേഖരനും തിരിച്ചു ഗംഗധാരനെ കണ്ടു മുഖം വീർപ്പിച്ചു..
രണ്ടു പേരുടെയും അന്യോന്യം ഉള്ള മുഖം വീർപ്പീര് കണ്ടു സേവ്യർ പറഞ്ഞു..
എന്റെ ഗംഗദരോ തനിക്കും ഈ ശേഖരനും ഒന്നിച്ചു നിന്നുടെ..
എടൊ ഉവ്വേ... നിങ്ങൾ രണ്ടാളും കൂടി എന്നാത്തിനാ ഈ കലാഹിക്കാണെ..
നിങ്ങളെ പോലെ രണ്ടു ആളുകൾ ഒന്നിച്ചു നിന്നാൽ ഗുണം രണ്ടാൾക്കും കിട്ടും.. നിങ്ങൾക്ക് രണ്ടാൾക്കും ശത്രുത ദേവർമടക്കാരോടില്ലേ?
മ്മ്...
എനിക്ക് ദേവർമടക്കാരോട് പക ഇല്ല. എനിക്ക് ചെമ്പകശ്ശേരിലെ ആ സുരേന്ദ്രനോടാ പക... അയാടെ ഇളയ കൊച്ചില്ലേ... ആ കൊച്ചിനെ എനിക്ക് ആവിശ്യം..
ഏത്.. ആ കുരുത്തം കെട്ട ചെക്കൻ കെട്ടിയ പെണ്ണോ?
അതേടോ ശേഖര ... നിന്റെ ശത്രു ആ കാശി കെട്ടിയ കൊച്ചിന്റെ കാര്യമാ ഈ ഗംഗദരൻ പറയണേ..
ഹോ.. അപ്പോൾ നമ്മൾ ചേരേണ്ടിടത്ത ചേർന്നേക്കുന്നെ..അല്ലെടോ ശേഖര... ഗംഗദരൻ ചിരിയോടെ പറഞ്ഞു കൊണ്ട് മുന്നിൽ ഇരുന്ന വിസ്കിയിലേക്ക് ഐസ് ക്യൂബ് ഇട്ടു.
അവർ മൂന്ന് പേരൂടി ചിയേർസ് വിളിച്ചു കൊണ്ട് വിസ്കി അകത്താക്കി കൊണ്ടിരുന്നു....
വൈകിട്ട് ആദിയും സോമനും വരുമ്പോൾ പ്ലാസ്റ്റർ ഇട്ടിരിക്കുന്ന ലക്ഷ്മിയെ കണ്ടു വിഷമിച്ചു.. ലക്ഷ്മി രണ്ടാഴ്ചത്തെ കാര്യം ഉള്ളെന്നുനിസ്സാരമായി പറഞ്ഞുകൊണ്ട് അവരെ ആശ്വസിപ്പിച്ചു..
വൃന്ദ ആകാംഷയോടെ ആദിയെ നോക്കി... ആധി കുറച്ചു നേരം അമ്മയ്ക്ക് അടുത്തിരുന്നു സംസാരിച്ചിട്ട് റൂമിലേക്ക് പോയി കൂടെ വൃന്ദയും.. അവൾ അവന്റെ മുഖത്തേക്ക് നോക്കി..
ആദിയേട്ട.. ഞാൻ പറഞ്ഞ കാര്യം വാങ്ങിയോ...
ആദി അത്ര രസിക്കാത്ത മട്ടിൽ പോക്കെറ്റിൽ നിന്നും പ്രെഗ്നൻസി കിറ്റ് അവൾക്ക് നേരെ നീട്ടി..
വൃന്ദ വേഗം അതുമായി ടോയിലെറ്റിലേക്ക് കയറി.. അവൾ ഇറങ്ങി വരുന്നതും കാത്തു ആദി നെഞ്ചിടിപ്പോടെ നിന്നു.. ഈശ്വര അവൾ പ്രേഗ്നെന്റ് ആയിരിക്കല്ലേ ആദി മനമുരുകി പ്രാർത്ഥിച്ചു..
കുറച്ചു കഴിഞ്ഞു വൃന്ദ ടോയിലെറ്റിന്റെ ഡോർ അടച്ചു കൊണ്ട് പുറത്തേക്ക് വന്നു ആദി ഉത്കണ്ഠയോടെ അവളെ നോക്കി..
അവൾ ഒന്നും മിണ്ടാതെ ബെഡിൽ വന്നിരുന്നു..
ഡി.. വൃന്ദേ നീ നോക്കിയില്ലേ?
മ്മ്...
എന്നിട്ട് എന്താ റിസൾട്ട്..
അവൾ തന്റെ കൈയിൽ ഇരുന്ന പ്രെഗ്നൻസി കാർഡ് അവനു നേരെ നീട്ടി.. ആദി അത് വാങ്ങി അതിലേക്ക് ഉറ്റു നോക്കി..
രണ്ടു റെഡ് വരകൾ കിടക്കുന്ന കണ്ടതും അവൻ സംശയത്തിൽ അവളെ നോക്കി..
ഡി നീ പ്രേഗ്നെന്റ് അല്ലെ..
എന്റെ പൊന്നു ആദിയേട്ട അതിലെ രണ്ടു റെഡ് വരകൾ കണ്ടില്ലേ...
നിങ്ങൾ ഒരു അച്ഛൻ ആകാൻ പോകുന്നെന്നു .. വൃന്ദ നാണത്തോടെ പറഞ്ഞതും ആദി അടികിട്ടിയവനെ പോലെ നിന്നു പോയി..
അവനു എന്ത് പറയണമെന്നോ ഏത് പറയണമെന്നോ അറിയാത്ത ഒരു അവസ്ഥ.. പണ്ടത്തെ വൃന്ദ ആയിരുന്നു തന്റെ മുന്നിൽ നിൽക്കുന്നതെങ്കിൽ അവളെ ചുംബനങ്ങൾ കൊണ്ടു പൊതിഞ്ഞേനെ.. താൻ ഒരു അച്ഛൻ ആകാൻ പോകുന്നതിൽ അവൻ സന്തോഷിച്ചേനെ.. പക്ഷെ തന്റെ മുന്നിൽ നിൽക്കുന്ന ഈ വൃന്ദ തനിക്കിന്ന് വെറും അപരിചിത മാത്രമാണ്.. അവൾ കാട്ടി കൂട്ടുന്നതെല്ലാം എന്തിനു വേണ്ടിയാണെന്ന് അറിയില്ലെങ്കിലും ഒരിക്കലും അത് നല്ലതിന് അല്ലെന്നു മാത്രം അവനറിയാം..
തന്റെ കാശിടെ ജീവിതം നശിപ്പിക്കാൻ ശ്രമിച്ചത് അവൾ ആണെന്നും അറിയാം.. സ്വന്തം ജീവനെക്കാളേറെ ഒരിക്കൽ സ്നേഹിച്ച നന്ദയെ അവൾ എന്തിനാണ് ഇന്ന് ഇത്രയേറെ വെറുക്കുന്നത്.. അവൾ നശിച്ചു കാണാൻ എന്തിനാണ് ഇത്രയേറെ അവൾ ആഗ്രഹിക്കുന്നത്.. ഓരോന്ന് ഓർക്കും തോറും ആദിക്ക് താനൊരു അച്ഛൻ ആകാൻ പോകുന്നതിൽ ഒരു സന്തോഷവും തോന്നിയില്ല.. ഈ പ്രെഗ്നൻസികാര്യം പറഞ്ഞു അവൾ എല്ലാരേയും വരുതിക്ക് വരുത്തൻ ശ്രെമിക്കുമെന്ന് ആദി ഭയന്നു..
അപ്പോഴേക്കും വൃന്ദ ആദിയെ കെട്ടി പുണർന്നു നിന്നു...
ആദിയേട്ട.... നമുക്ക് ഒരു കുഞ്ഞു വരാൻ പോകുന്നു.. ഇനി കൊറച്ചു നാള് കൂടി കഴിഞ്ഞാൽ നമ്മൾ രണ്ടാളും അച്ഛനും അമ്മയുമാ...
ആദിയേട്ടന് ആൺ കുട്ടിയെ ആണോ ഇഷ്ടം പെൺകുട്ടിയെ ആണോ... എനിക്ക് ആദിയേട്ടനെ പോലെ ഒരു കുറുമ്പനെ മതി.. അവൾ വാചാലയായി പറയുമ്പോൾ ആദി എന്ത് പറയണമെന്നറിയാതെ നിന്നു പോയി..