ആത്മസഖി, ഭാഗം: 73

Valappottukal



രചന: മഴ മിഴി

പ്രിയപ്പെട്ട വായനക്കാരെ ഈ നോവലിന്റെ  10 അധികം ഭാഗങ്ങൾ ഇപ്പോൾ ഒരുമിച്ച് വായിക്കാവുന്നതാണ്, ചില സാങ്കേതിക കാരണങ്ങളാൽ ഈ നോവൽ നാളെ മുഴുവൻ ഡിലീറ്റ് ചെയ്യുന്നതും ആണ്, അതുകൊണ്ട് ദയവായി ഈ മെസേജ് അവഗണിക്കാതെ കഴിവതും വേഗത്തിൽ ഈ നോവൽ ഇപ്പോൾ തന്നെ  ഇത്‌ വരെയുള്ള ഭാഗങ്ങൾ വായിച്ചു പൂർത്തി ആക്കുക. നാളെ ഡിലീറ്റ് ആയാൽ താങ്കൾക്ക് പിന്നീട് വായിക്കുവാൻ കഴിയുന്നത് അല്ല എന്ന കാര്യം ഞങ്ങൾ അറിയിക്കുന്നു.

ആത്മസഖി 
❤️ മഴ മിഴി ❤️                           🩵 part  -73🩵

ആ സമയം നന്ദയുടെ ഉള്ളിലും ഭയമായിരുന്നു എന്തോ ആപത്തു വരാൻ പോകുന്ന പോലുള്ള ഭയം ആ ഭയത്താൽ അവളുടെ ഉള്ളം പിടഞ്ഞു കൊണ്ടിരുന്നു..

നിങ്ങളെ പിരിഞ്ഞു ഒരു ജീവിതം ഈ നന്ദയ്ക്ക് ഉണ്ടാവില്ല കാശിയേട്ട.. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഈ നന്ദ ജീവനോടെ കാണില്ല... എന്റെ ഹൃദയം അത് നിങ്ങളിൽ ആണ്‌ ഉള്ളത്... നിങ്ങൾ ഇല്ലാതെ ആ ഹൃദയം ഒരിക്കലും മറ്റാർക്കും വേണ്ടി തുടിക്കില്ല...എന്റെ ജീവതാളം പോലും നിങ്ങളാണ് കാശിയേട്ട.. നിങ്ങൾ മാത്രം...


ആ വലിയ ഫൈവ് സ്റ്റാർ ഹോട്ടലിലെ ലോബിയിൽ നിൽക്കുമ്പോൾ  സുമയുടെ കണ്ണുകൾ ചുറ്റും ആരെയോ തേടുന്നുണ്ടായിരുന്നു.. ആ തേടലിനോടുവിൽ  അത്   തേടി വന്ന ആളിൽ പതിഞ്ഞതും മുഖത്ത്  ചിരി വിടർന്നു.. ആ നിറഞ്ഞ പുഞ്ചിരിയോടെ തനിക്ക് അരികിലേക്ക് വരുന്നവരുടെ അടുത്തേക്ക് സുമ നടന്നു..

നീയ് വന്നിട്ടേ കൊറേ നേരമായോടി സുമേ..

ഇല്ല വസന്തേ ... ഞാൻ ഇപ്പൊ എത്തിയതേയുള്ളു...
ഹും.. നീ വാ നമുക്ക് മുറിയിലോട്ട് ഇരിക്കാം..

റൂമിൽ എത്തിയതും മുകഖവുരയില്ലാതെ വസന്ത ചോദിച്ചു..
എന്തായി സുമേ നിന്നെ ഞാൻ ഏല്പിച്ച കാര്യം..

പെട്ടന്ന് സുമ ഒന്ന് പരുങ്ങി..
എന്റെ വസന്തേ... ഞാൻ ആവുന്നു നോക്കിയതാ അവിടെ ഒരു കുടുംബ കലഹം ഉണ്ടാക്കാൻ..

പക്ഷെ ദേവർമഠത്തിലെ ലക്ഷ്മി തമ്പുരാട്ടി സമ്മതിച്ചില്ല...
അവർക്ക് ആ പെണ്ണിനോട് ഒടുക്കത്തെ സ്നേഹമാ..

നീ ചേട്ടത്തിയെയും അനിയത്തിയെയും തമ്മിൽ തെറ്റിക്കാൻ നോക്കിയില്ലേ..

അതൊക്കെ നോക്കിയതാ... പക്ഷെ എന്ത് ചെയ്യാം എന്റെ പ്ലാനിങ് അങ്ങോട്ട് നടന്നില്ല.. അതിനു മുൻപ് ആ കുരുത്തം കേട്ട കാശി ചെക്കൻ ആ പെണ്ണുമായുള്ള ഡിവോഴ്‌സ്  പിൻവലിച്ചു ഒന്നായി..

പിന്നല്ലേ കഥകൾ അറിഞ്ഞേ  അവൻ സ്നേഹിച്ച പെണ്ണ് നന്ദയായിരുന്നുന്നു.. അവൻ എന്തോ ആക്‌സിഡന്റ് പറ്റി ഓർമ്മ പോയപ്പോൾ അവളെ മറന്നുപോയതാന്നു..

ഇപ്പോൾ അവറ്റകൾ രണ്ടും ഇണപിരിയാത്ത  കുരുവികളെ പോലെയാ..
അവിടെ ഞാൻ എന്തേലും പറഞ്ഞാൽ തന്നെ ഏട്ടത്തി അടിച്ചു എന്നെ പുറത്താക്കും.

വസന്ത അതു  അത്ര രസിക്കാത്ത മട്ടിൽ കേട്ടിരുന്നു..
അപ്പോൾ നിന്നെ കൊണ്ടു ആ പെണ്ണിനെ പുകച്ചു പൊറത്തു ചാടിച്ചു എന്റെ കൈയിൽ കൊണ്ടു തരാൻ പറ്റില്ല അല്ലെ..

എന്നാൽ ഞാൻ തന്ന അഞ്ചു ലക്ഷം ഇങ്ങു തന്നേക്ക്..
പെട്ടന്ന് സുമ ഒന്ന് ഞെട്ടി..

എന്റെ  വസന്തേ.. നീ പിണങ്ങാതെ   ആപെണ്ണിനെ നിന്റെ കൈയിൽ എത്തിച്ചാൽ പോരെ..
ഒരു മാസത്തിനുള്ളിൽ നിനക്ക് ആ കൊച്ചിനെ ഞാൻ എത്തിച്ചു തരും..
വാക്ക് ആണല്ലോ സുമേ...
വാക്ക് തെറ്റിച്ചാൽ നിനക്ക് എന്നെ അറിയാല്ലോ...
വുമൺസ് ക്ലബ്ബിലെ പോലെ അല്ല കാര്യങ്ങൾ... ഞാൻ  ആളു വശപിശകാ... സ്നേഹിച്ചു കൂടെ നിന്നാൽ നിനക്ക് തന്നെയാ ഗുണം..
നിന്റെ മോള് അരുണേ കൊണ്ട്  കാശിയെ കെട്ടിക്കാം.. പിന്നെ  ദേവർമഠത്തിലെ പകുതി സ്വത്തിനു അവകാശി നിന്റെ മോളാ..

മ്മ്മ്.... എനിക്ക് അതറിയാം വസന്തേ...
ഞാൻ സംഗതി ഏറ്റു...
നമുക്ക് സൺ‌ഡേ വുമൺസ് ക്ലബ്ബിൽ കാണാം..

മനുന്റെ വീട്ടുകാര്  ശേഖരന്റെ വായിതാരി കേട്ടാണ് പുറത്തേക്ക് വന്നത്..
സുരേഷ്  പുറത്തേക്ക് വന്നു അയാളോട് കാര്യം തിരക്കി അതിനു മറുപടിയായി  ശേഖരൻ സുരേഷിനെ ഒറ്റ ചവിട്ടായിരുന്നു.. അപ്രതീക്ഷിത ചവിവിട്ടിൽ ആയാൽ നടുവിടിച്ചു വീണു പോയി..

വീണുകിടന്നായാളെ പിടിച്ചു വലിച്ചു എണീപ്പിച്ചു ശേഖരൻ മുരണ്ടു..
എവിടെടാ നിന്റെ മോൻ..

അവൻ... അവൻ... ഇവിടെ ഇല്ല...
ബാംഗ്ലൂരു പോയി..

ഒഹ്ഹ്ഹ്... എന്റെ മോളേം കൊണ്ട് അവൻ അങ്ങോട്ടാണോ കടന്നേ..
തനിക് ഇനി അവനെ ജീവനോടെ കിട്ടില്ല..
തീർക്കും ഞാൻ അവനെ... അവനെ ഈ ശേഖരന്റെ മോളുമായ പോയെ..

കേട്ടതൊന്നും വിശ്വസിക്കാനാവാതെ  സരള ശേഖരന് നേരെ നിന്നു കയർത്തു..

എന്റെ വീട്ടിൽ കേറി വന്നു എന്ത് തോന്നിവാസവും പറയാമെന്നു വെക്കരുത്..
എന്റെ  മോൻ അങ്ങനെയൊന്നും ചെയ്യില്ല.. അവന്റെ കല്യണം അവന്റെ മുറപ്പെണ്ണുമായി ഉറപ്പിച്ചത...


എന്നിട്ടാണോ പെണ്ണുമ്പിള്ളേ കല്യാണം ഉറപ്പിച്ച എന്റെ  മോളുമായി നിങ്ങടെ മോൻ ഒളിച്ചോടിയെ..

അവനെ ഞാൻ വെറുതെ വിടില്ല.. വെട്ടി ഞുറുക്കും ഞാൻ...
അവനെ ഈ  കുന്നെടത്തു ശേഖരനെയാ നാണം കെടുത്തിയെ.. ആ അപമാനം ഞാൻ മറക്കില്ല..

നിങ്ങൾ നോക്കിക്കോ നിങ്ങളെ തെക്കോട്ടു എടുക്കുമ്പോൾ പട്ടടയ്ക്ക് തീ വെക്കാൻ പോലും അവൻ മിച്ചം കാണില്ല..

അയാളുടെ ബഹളവും വായും  കണ്ടു ആളുകൾ തടിച്ചു കൂടി.. ആ വാർത്ത കാട്ടു തീ പോലെ പടർന്നു..
കേട്ടവർ കേട്ടവർ മൂക്കതു വിരൽ വെച്ചു..

പാവം പോലെ നടന്ന ചെക്കനാ.. ഇങ്ങനെ ഒരു ബന്ധം ഉള്ളതായി ഇതുവരെ ആർക്കും അറിയില്ലായിരുന്നു..
ഈ വാർത്ത അനുവിന്റെ വീട്ടിലും എത്തി..
അനുവിന്റെ അമ്മയും അച്ഛനും കേട്ടതൊന്നും വിശ്വാസം വരാതെ സരളേടെ അടുത്തേക്ക് പാഞ്ഞു..

അവർ  ചെല്ലുബോൾ സരള ഉറഞ്ഞു തുള്ളി നിൽക്കുകയായിരുന്നു.. ചവിട്ടേറ്റു നടു പൊളിഞ്ഞിരിക്കുന്ന സുരേഷിന് നേരെ അവർ കയർത്തു കൊണ്ടിരുന്നു..

അവനേം അവളെയും ഇവിടെ വാഴിക്കില്ല ഞാൻ..
അവൻ അവടെ കൂടെ പൊറുതി കഴിഞ്ഞു ഇങ്ങു വരട്ടെ കാണിച്ചു കൊടുക്കാം ഞാൻ..
എന്നെ പറ്റിച്ചു അവൻ ആ പെണ്ണിന്റെ പുറകെ പിന്നേം പോയേക്കുന്നു..
സ്വന്തം അമ്മയെ തന്നെ ചതിക്കണം..

അവർ എന്തൊക്കെയോ പറഞ്ഞു പുലമ്പി കൊണ്ടിരുന്നു.. അപ്പോഴാണ്  അവരെ നോക്കി നിൽക്കുന്ന ആങ്ങളയെ കണ്ടത്.. പിന്നെ ഉള്ള പൊട്ടിത്തെറിയും ചീറ്റാലും കരച്ചിലും അവരോടായി..

അവർ എന്ത് പറയണമെന്നറിയാതെ നിന്നുപോയി.

അനുനെ കാണാൻ ലിജോ  അവളുടെ വീടിനടുത്തു വന്നെങ്കിലും കാണാൻ കഴിഞ്ഞില്ല നിരാശയോടെ പോകാൻ തിരിഞ്ഞ അവനെ ക്രിക്കറ്റ് കളിച്ചു കൊണ്ട് നിന്ന അനി കണ്ടു.. അവൻ  വേഗം കളി നിർത്തി ലിജോയ്ക്ക് അരികിലേക്ക് ചെന്നു..

അളിയാ .. എന്നെ മനസ്സിലായോ..
ഉവ്വേട... നീയ് അനു ‌ കൊച്ചിന്റെ കുഞ്ഞു ആങ്ങള അല്ലെ..
ഞാൻ കുഞ്ഞു ആങ്ങള ഒന്നും അല്ല.. ആ മഞ്ഞപല്ലി കള്ളം പറഞ്ഞതാ..
ഞാൻ  അവടെ മൂത്ത ചേട്ടനാ..

അളിയൻ... എന്റെ പെങ്ങളെ കാണാൻ വന്നതാണോ?
ലിജോ അവന്റെ പറച്ചില് കേട്ടു കണ്ണും മിഴിച്ചു നോക്കി..

അളിയൻ വന്നാട്ടെ ഞാൻ അവളെ കൂട്ടി കൊണ്ട് വരാം..
ടാ...കുഞ്ഞളിയാ... വീട്ടിൽ അറിയില്ലേ...
ഇല്ല വല്യ അളിയാ... അമ്മയും അച്ഛനും അപ്പേടെ വീട്ടിൽ പോയി..
പിന്നെ മനുവേട്ടൻ ഒളിച്ചോടിയോ...വല്യ അളിയാ...

ലിജോ പെട്ട പോലെ അവനെ നോക്കി..
അപ്പൊ സംഗതി സത്യമാ വല്യ അളിയന്റെ  പങ്ക്  വലുതാണല്ലേ...
എന്നേം സഹായിക്കണം... എനിക്കും ഒരു ലവ്വർ ഉണ്ട്...
അളിയൻ ഒളിച്ചോടാൻ എന്നെ സഹായിക്കാന്നു പറഞ്ഞാൽ നിങ്ങടെ കല്യാണം ഞാൻ നടത്തി താരം..

എന്റെ പൊന്നു കുഞ്ഞളിയാ.. സംഗതി ഞാൻ ഏറ്റു.. അളിയൻ പെങ്ങളെ എനിക്ക് കെട്ടിച്ചു തരുവോ..

പിന്നെ തരാതെ... വല്യ അളിയൻ വാക്ക് പറഞ്ഞതല്ലേ..
അളിയൻ ഇപ്പൊ ഈ മാവിൻ ചുവട്ടിൽ നിൽക്ക് ഇവിടെ ആകുമ്പോൾ ആരും കാണില്ല.. ഞാൻ പോയി മഞ്ഞ പല്ലിയെ കൂട്ടികൊണ്ട് വരാം..

അവൻ പടവരമ്പത്തു കൂടി പോകുന്നത് ലിജോ നോക്കി നിന്നു.. അവൻ മാവിൽ ചാരി നിന്നു കൊണ്ടു ചുറ്റും നോക്കി..
അടുത്തെങ്ങും ആരും ഇല്ല കുഞ്ഞളിയൻ പറഞ്ഞത് നേരാ..
കൊറച്ചു നേരം അവൻ അവിടെ കുറ്റിയടിച്ച പോലെ നിന്നു.. കൊറച്ചു കഴിഞ്ഞു അനിയുമായി അടികൂടി വരണ അനുനെ ദൂരെ നിന്നു കണ്ടതും  ലിജോയുടെ ഹൃദയമിടിപ്പ് ഉയർന്നു..

അനി അനുനെ ലിജോടെ മുന്നിൽ കൊണ്ട് നിർത്തി..
അതേയ് വല്യ അളിയാ.. നമ്മുടെ ഡീലിങ് മറക്കണ്ട... അനു കണ്ണുരുട്ടി അവനെ നോക്കി.. മഞ്ഞ പല്ലി ഇങ്ങനെ നോക്കാതെ ആ ഉണ്ടാകണ്ണ് ഉരുണ്ടു പോകും പിന്നെ വല്യ അളിയനെ നോക്കാൻ എന്ത് ചെയ്യും..

ടാ കുരിപ്പേ നിന്നെ ഞാൻ ഇന്ന്.. അനു അവനു നേരെ കൈ ഓങ്ങിയതും അവൻ ഓടി കളഞ്ഞു..

അമ്മാ വരണതിന്  മുന്നേ സംസാരിച്ചിട്ട് പോകാൻ നോക്ക്  വല്യ അളിയാ.. ഓടുന്നതിനിടയിൽ അനി വിളിച്ചു പറഞ്ഞു.

ലിജോ അനുനെ ചേർത്ത് പിടിച്ചു... അനു അവന്റെ നെഞ്ചിൽ ചേർന്നു നിന്നു...

ഇച്ചായ... എനിക്ക് പേടിയാവുന്നു..
മനു ഏട്ടന്റെ കാര്യം വീട്ടിൽ അറിഞ്ഞു...
എന്നെ വേറെ ആർകെങ്കിലും കെട്ടിച്ചു കൊടുക്കുമോന്നു ഓർത്തു എനിക്ക് ഭയമാകുന്നു..

എന്റെ അനു കൊച്ചേ നീയ് പേടിക്കാതെ... ലിന്റോ അച്ചായൻ ഒന്ന് കൂടി വന്നു ഒന്ന് സംസാരിച്ചു നോക്കട്ടെ.. നിന്റെ വീട്ടുകാരോട്..

എന്നിട്ടും സമ്മതിച്ചില്ലെങ്കിലോ ഇച്ചായ..

മ്മ്മ്മ്മ്.... സമ്മതിച്ചില്ലെങ്കിൽ ഞാൻ എന്റെ കൊച്ചിനെ വിളിച്ചു ഇറക്കി കൊണ്ടു പോവും. ഹല്ല പിന്നെ..

ഞാൻ... അങ്ങനെ വരില്ല ഇച്ചായ...
എനിക്ക് അതിനു പറ്റില്ല....

പിന്നെ ഞാൻ  എന്നാ വേണമെന്ന അനു കൊച്ചു പറയണേ...
എനിക്ക് അറിയില്ല ഇച്ചായ... ഇച്ചായനെ അല്ലാതെ വേറെ ആരുടെയും മുന്നിൽ ഞാൻ തല കുനിക്കില്ല...
അങ്ങനെ ആരേലും എന്നെ നിർബന്ധിച്ചാൽ   ഞാൻ  ചാവും...
ലിജോ ഞെട്ടി അവളെ നോക്കി...

എന്റെ അനു കൊച്ചു ഇപ്പോൾ അവിശ്യമില്ലാതെ ഒന്നും ചിന്തിക്കേണ്ട...
നിന്നെ അങ്ങനെ ഒരു മരണത്തിനും ഞാൻ വിട്ടു കൊടുക്കുകേല... എനിക്ക് വേണം നിന്നെ ഇങ്ങനെ ചേർത്ത് നിർത്തി  സ്നേഹിക്കാൻ..
അനു കണ്ണും നിറച്ചു അവനെ നോക്കി..
ലിജോ അവളുടെ കണ്ണുകൾ തുടച്ചു കൊണ്ടു ഒന്ന് കൂടി അവളെ തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു നിന്നു...


ദിവസങ്ങൾ മുന്നോട്ട് നീങ്ങി... നാളെയാണ്  അമ്മയും നന്ദയും കാശിയും  ചെന്നൈയ്ക്ക് പോകുന്നത്.. അതിനു വേണ്ടിയുള്ള ഡ്രസ്സ്‌ ഒക്കെ തേച്ചു മടക്കി വെക്കുകയാണ് ലക്ഷ്മി...നന്ദ അമ്മേടെ നേരിയത് തേച്ചു കൊണ്ട് അടുത്ത് നിൽപ്പുണ്ട്... വൃന്ദ  അമ്മയെ ചുറ്റി പറ്റി നിന്നു എന്തൊക്കെയോ പറയുന്നുണ്ട്.. അതിനു അമ്മാ ചിരിക്കുന്നുമുണ്ട്.. നന്ദ ചിരികേട്ടു തേച്ചു കൊണ്ടിരുന്ന അയൺ ബോക്സ്  മാറ്റി വെച്ചു കൊണ്ട്  അവരെ രണ്ടാളെയും നോക്കി...
വൃന്ദ അവൾക്ക് അടുത്തേക്ക് വന്നിട്ട് ചിരിയോടെ പറഞ്ഞു എന്റെ   നന്ദൂട്ടി..

ഈ അമ്മാ പറയുവാരുന്നു  നന്ദൂട്ടിക്ക്  പക്വത വന്നുന്നു...
എല്ലാം അടുക്കും ചിട്ടയോടെയുമാ വെക്കുന്നതെന്നു.. ഞാൻ പറഞ്ഞെത് അമ്മയോട് എന്റെ നന്ദൂട്ടി ചെറുപ്പം മുതലേ അടുക്കും ചിട്ടയും കൂടുതൽ ഉള്ള കൂട്ടത്തിലാണെന്നു.. എനിക്കാണ് തീരെ അടുക്കും ചിട്ടയും ഇല്ലാത്തതെന്നു..

നന്ദ പുഞ്ചിരിച്ചു കൊണ്ട് വൃന്ദേ നോക്കി... ഒരുപാട് നാളുകൾക്കു ശേഷമാണ് വൃന്ദേച്ചി തന്നോട് സ്നേഹത്തോടെ  സംസാരിക്കുന്നത്.. എന്ത് പറ്റി ചേച്ചിക്ക്  ഇത്ര പെട്ടന്ന് ഇങ്ങനെയൊക്കെ പെരുമാറാൻ മാത്രം...ചേച്ചിയുടെ സ്നേഹം ഞാൻ ഒരിക്കൽ കൊതിച്ചിട്ടുണ്ട് ഇപ്പോൾ എനിക്ക് അങ്ങനെ ഒരു ആഗ്രഹമില്ല... ഇപ്പൊ ചേച്ചിയെ പറ്റി ഓർക്കുമ്പോൾ ചേച്ചി ചെയ്ത ചതിയ ഓർമ്മ വരുന്നേ.. അതൊക്കെ ഓർക്കുബോൾ ഹൃദയം വല്ലാതെ വിങ്ങി പിടയുന്നു..

ഡ്രസ്സ്‌ എല്ലാം പായ്ക്ക് ചെയ്തു സോഫയിൽ ഇരുന്നപ്പോഴാണ്   അമ്മാ  ചായ ഉണ്ടാക്കാൻ പോകാൻ എഴുന്നേറ്റത്.. പെട്ടന്ന് വൃന്ദ പറഞ്ഞു അവൾ ഉണ്ടാക്കാമെന്ന്... അവൾ കിച്ചണിലേക്ക് നടന്നപ്പോഴാണ്  ടേബിളിൽ ഇരുന്ന അവളുടെ ഫോൺ റിങ് ചെയ്തത്.. അവൾ ഫോൺ എടുത്തു സംസാരിച്ചു കൊണ്ട് നന്ദയെ നോക്കി..

വൃന്ദേച്ചി സംസാരിച്ചോ ഞാൻ ചായയിടാം...
വൃന്ദ ഫോണുമായി മുറ്റത്തേക്ക് ഇറങ്ങി... നന്ദ കിച്ചണിലേക്ക് നടന്നു.. അപ്പോഴാണ് കിച്ചണിൽ എന്തോ വീഴുന്ന ശബ്ദം കേട്ടത്.. സോഫയിൽ ഇരുന്ന ലക്ഷ്മി പെട്ടന്ന് കിച്ചണിലേക്ക് വന്നു. നന്ദ അകത്തേക്ക് കയറും മുന്നേ ലക്ഷ്മിയമ്മ അകത്തേക്ക് കയറി പെട്ടന്ന്   അവര് എന്തിലോ ചവിട്ടി തെന്നി വീഴുന്നതിനൊപ്പം അവരുടെ നിലവിളി ഉയർന്നു...


To Top