ആത്മസഖി, ഭാഗം: 72 മുതൽ വായിക്കൂ...

Valappottukal


രചന: മഴ മിഴി

പ്രിയപ്പെട്ട വായനക്കാരെ ഈ നോവലിന്റെ  10 അധികം ഭാഗങ്ങൾ ഇപ്പോൾ ഒരുമിച്ച് വായിക്കാവുന്നതാണ്, ചില സാങ്കേതിക കാരണങ്ങളാൽ ഈ നോവൽ നാളെ മുഴുവൻ ഡിലീറ്റ് ചെയ്യുന്നതും ആണ്, അതുകൊണ്ട് ദയവായി ഈ മെസേജ് അവഗണിക്കാതെ കഴിവതും വേഗത്തിൽ ഈ നോവൽ ഇപ്പോൾ തന്നെ  ഇത്‌ വരെയുള്ള ഭാഗങ്ങൾ വായിച്ചു പൂർത്തി ആക്കുക. നാളെ ഡിലീറ്റ് ആയാൽ താങ്കൾക്ക് പിന്നീട് വായിക്കുവാൻ കഴിയുന്നത് അല്ല എന്ന കാര്യം ഞങ്ങൾ അറിയിക്കുന്നു.

നീ എനിക്ക് വയസാംകാലത്തു ഒരു സ്വസ്ഥതയും തരില്ല അല്ലേടാ...
നീ കാരണം എന്തെല്ലാം പ്രേശ്നങ്ങളാണ്‌.. ഒരു സമാധാനവും ഇല്ല .നിന്നെ പോലെ ഒരു അസുരൻ ഈ കുടുംബത്തു ഉണ്ടെങ്കിൽ  പിന്നെ    വേഗം എന്നെ തെക്കോട്ടു എടുക്കാം..

അതിനു  കാലൻ തന്നെ വരണമെന്നില്ല... നീ  തന്നെ ഒരു കാലൻ ആണല്ലോ..

കാശിയുടെ വിഷമത്തോടെ ഉള്ള പോക്ക് നന്ദ കിച്ചണിൽ നിന്നും കണ്ടിരുന്നു..
മോളെ... അവൻ വിഷമിച്ച പോയതെന്ന് തോന്നുന്നു..
മോള് ഈ ചപ്പാത്തിയും കറിയും കൊണ്ടു പോയി കൊടുക്ക് അവൻ ഇനി താഴേക്ക് വരില്ല.. അവനു സങ്കടം ഇല്ലാണ്ട് അവൻ ഇങ്ങനെ മറുതൊന്നും പറയാണ്ട് കേറി പോകില്ല..മോള് പൊയ്ക്കോ ഇതെല്ലാം അമ്മ ഒതുക്കി കോളാം.

ഇതേ സമയം കാശി വല്ലാത്ത സങ്കടത്തിൽ ആയിരുന്നു.. അച്ഛൻ പലപ്പോഴും പലതും പറഞ്ഞിട്ടുണ്ട് അന്നെല്ലാം തെറ്റ് തന്റെ ഭാഗത്തു ഉണ്ടായിരുന്നു.. ഇന്ന് അങ്ങനെയല്ല... മനുന്റെ കൂടെ അവളെ പറഞ്ഞു വീട്ടില്ലായിരുന്നെകിൽ  രണ്ടു ജീവനുകൾ  അടുത്ത പ്രഭാതം കാണില്ലായിരുന്നു..  അച്ഛന് താൻ ഇത്രയും വെറുക്കപെട്ടവനാണോ?
അച്ഛൻ പറഞ്ഞത് ഓർക്കും തോറും അവന്റെ വിതുമ്പൽ കൂടി വന്നു..

ബെഡിൽ നീണ്ടു നിവർന്നു കിടന്നു കൊണ്ട് കാശി നെറ്റിയ്ക്ക് മീതെ കൈകൾ വെച്ചു കണ്ണടച്ചു.. വിശപ്പും ദാഹവും തോന്നിയെങ്കിലും  അതെല്ലാം അച്ഛൻ പറഞ്ഞ വാക്ക് ഓർക്കും തോറും കെട്ടടങ്ങി പോയിരിക്കുന്നു.. മനസ്സ് മുഴുവൻ ആസ്വസ്ഥമായിരുന്നു.. ഒരു കാര്യവും നേരം വണ്ണം ശ്രദ്ധിക്കാൻ കഴിയാത്ത പോലെ ആ വാക്കുകൾ കാതിൽ മുഴങ്ങി കേൾക്കുന്നു.. മനസ്സാകെ ഒരു മരവിപ്പ്.. അത്രയ്ക്ക് വേദനിക്കുന്നു അച്ഛൻ പറഞ്ഞതെല്ലാം.. അതെല്ലാം ഓർക്കവേ ഇരു ചെന്നിയിൽ നിന്നും കണ്ണീരു ഒഴുകാൻ തുടങ്ങി..

കാശിയേട്ടൻ കിടന്നോ? 
കഴിക്കാതെയാണോ കിടക്കണേ.. 
നന്ദ അകത്തേക്ക് കയറി വന്നത്  കൈയിൽ ഒരു പ്ലേറ്റും ഗ്ലാസുമായിട്ടാണ്..

അവളെ കണ്ടതും കാശി  തിടുക്കത്തിൽ കണ്ണുകൾ തുടച്ചു നീക്കി ഒന്ന് പുഞ്ചിരിച്ചു..

അവൾ വേഗം പ്ലേറ്റ് കൊണ്ടുപോയി ടേബിളിൽ വെച്ചിട്ട് അവന്റെ അടുത്തേക്ക് വന്നു..

കാശിയുടെ ചുവന്നു കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ തന്നെ അവൻ കരഞ്ഞിട്ടുണ്ടെന്നു അവൾക്ക് മനസ്സിലായി.. അവള് അടുത്തേക്ക് വന്നതും കാശി വിളറിയ ചിരിയോടെ അവളെ നോക്കി  കിടന്നു..

കാശിയേട്ട... നന്ദ മൃദുവായി വിളിച്ചു...
മ്മ്... ഒന്നു മൂളിക്കൊണ്ട് കണ്ണുകൾ അടച്ചു കാശി അങ്ങനെ തന്നെ കിടന്നു. അവളുടെ ആ വിളിയിൽ ഉള്ളിൽ അടക്കി പിടിച്ചു വെച്ച  മഴത്തുള്ളികൾ പൊഴിയുമോ എന്ന് അവനു ഭയമായിരുന്നു..

കുറച്ചു നേരം അവൻ അങ്ങനെ തന്നെ അനങ്ങാതെ കണ്ണുകൾ ഇറുക്കി പൂട്ടി കിടന്നു.. പീലികളിൽ നനവ് തട്ടിയിട്ടും കാശി അനങ്ങിയില്ല..

 മിഴികളിൽ പതിഞ്ഞ ചെറുചൂടിൽ കാശി കണ്ണുകൾ തുറന്നു നോക്കി.. തന്റെ മിഴികളിൽ ചുംബിച്ചടർന്നു മാറിയ പെണ്ണിനെ നോക്കി..
പെട്ടന്ന് നന്ദ പരിഭ്രാമത്തോടെ അകന്നു മാറാൻ തുടങ്ങിയതും കാശി വലിച്ചു നെഞ്ചിലേക്ക് ഇട്ടു.. 
കള്ളം പിടിക്ക പെട്ട ചമ്മലോടെ മുഖം കുനിച്ചു നാക്ക് കടിച്ചു പിടിച്ചു കൊണ്ട് അവള്  മുഖം ഉയർത്തി നോക്കി..


അത് കാണെ അവന്റെ മുഖത്തും പുഞ്ചിരി വിടർന്നു

മ്മ്... പിരിക കോടികൾ ഉയർത്തി കാശി നന്ദേ നോക്കി..

മുഖം കുനിച്ചു കാശിയുടെ നെഞ്ചിൽ പൂഴ്ത്തി അവൾ. അവളിൽ ഇതുവരെ കാണാത്ത ഭാവങ്ങൾ കണ്ടു കാശി നിശ്ചലനായി ഇരുന്നു പോയി..

കാശിയേട്ട...
മ്മ്..

അത്താഴം കഴിക്കാണില്ലേ..
അവൾ തല ഉയർത്തി അവനെ നോക്കി കൊണ്ട് എണീറ്റു..

മ്മ്..

നന്ദ വേഗം ചെന്നു ടേബിളിന് മുകളിൽ വെച്ച പ്ലേറ്റ് എടുത്തു കൊണ്ട് അവനു അരികിൽ വന്നു..അവനു നേരെ നീട്ടി..
കാശി അത് വാങ്ങാതെ അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു.. അവന്റെ കരഞ്ഞു കലങ്ങിയ കണ്ണും ചുവന്നു തുടുത്ത മൂക്കും കാണെഉള്ളിൽ വല്ലാത്തൊരു നോവ് പടർന്നു നന്ദയ്ക്ക്.. ചപ്പാത്തി മുറിച്ചെടുത്തു  ചിക്കൻ കറിയിൽ മുക്കി എടുത്ത് അവനു നേരെ നീട്ടി ..


അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ കാശി വായ തുറന്നു..ഒന്ന് രണ്ടു തവണ  കഴിച്ചിട്ട് അവൻ അവൾ നീട്ടിയ വിരലിൽ കടിച്ചു കൊണ്ട് അവളെ നോക്കി..അപ്പോഴേക്കും കരഞ്ഞു കലങ്ങിയ കണ്ണിൽ കുസൃതി തെളിഞ്ഞു വരാൻ തുടങ്ങി..ഒരോ തവണയും അവന്റെ കുസൃതി കൂടി കൂടി വന്നു..

ദേ.. കാശിയേട്ട എനിക്ക് വേദനിക്കുന്നുണ്ട്  നന്ദ കപട ദേഷ്യത്തിൽ പറഞ്ഞു..
കാശി ചിരിയോടെ അവളെ തന്നിലേക്ക് ചേർത്ത് നിർത്തി..

രാത്രി  കാശിയുടെ നെഞ്ചിൽ തലചായ്ച്ചു കിടന്നു കൊണ്ട് അവൾ അവനെ നോക്കി... അവന്റെ ഹൃദയതാളം ഉയർന്നു.. ശ്വാസഗതികൾ  ഉയർന്നു പൊങ്ങി.. ഒരു നിമിഷം നന്ദയെ വേദനിപ്പിച്ചതും അച്ഛൻ പറഞ്ഞ കാര്യങ്ങളും ഹൃദയ കോണിൽ മിന്നി മാഞ്ഞു. അതിന്റെ ഫലമായി കാശിയുടെ മിഴികൾ വീണ്ടും ഈറനണിഞ്ഞു  അത് അവളുടെ  നെറ്റിയിൽ വീണതും നന്ദ മുഖമുയർത്തി അവനെ നോക്കി..


കാശിയേട്ട... എന്തിനാ ഇനിയും കരായണേ... 
അച്ഛൻ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാ...
ആണുങ്ങൾ ഇങ്ങനെ പെണ്ണുങ്ങളെ പോലേ കരയാറില്ല... അവൾ ബെഡിൽ നിന്നും എണീറ്റിരുന്നു.. പിന്നാലെ കാശിയും എണീറ്റിരുന്നു..

കഴിയാണില്ല നന്ദേ.... അച്ഛൻ പറഞ്ഞത് ഇപ്പോഴും എന്റെ ഹൃദയത്തിൽ തറഞ്ഞു കയറുന്നു.. നിന്നോട് ഞാൻ ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട്.. അത് ഞാൻ സമ്മതിക്കുന്നു.. ഒന്നും അറിഞ്ഞോണ്ട് അല്ലേടി നന്ദേ.. അറിഞ്ഞോണ്ട് നിന്റെ കാശിയേട്ടൻ നിന്നെ വേദനിപ്പിക്കുവോ?
അച്ഛൻ അങ്ങനെയൊക്കെ പറയാനും മാത്രം ഞാൻ ഒന്നും  ചെയ്തിട്ടില്ലെടി.. ഞാൻ അവരെ ഒന്നിപ്പിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഈ ഭൂമിയിൽ അവർ രണ്ടാളും കാണില്ലായിരുന്നു.. സഹിക്കാൻ കഴിയണില്ലെടി അത്ര മാത്രം വിങ്ങുന്നേടി നെഞ്ചം.. പൊട്ടി കരയാൻ വെമ്പി നിൽക്കുന്നവനെ എന്ത് പറഞ്ഞു അശ്വസിപ്പിക്കണമെന്ന് അറിയാതെ  നന്ദ അവനെ തന്നെ നോക്കി.

കാശിയേട്ട എനിക്ക് എല്ലാം അറിയില്ലേ.. ഞാനും ഒന്നും അറിഞ്ഞില്ല.. അറിഞ്ഞോണ്ട് ഞാൻ എന്റെ കാശിയേട്ടനെ വേദനിപ്പിക്കുവോ...
എനിക്ക് വേദനിക്കുന്നെടി ഓരോന്ന് ഓർക്കും തോറും ആ വേദനാ കൂടുവാ..

ദാ ഇവിടം വല്ലാതെ വിങ്ങുന്നേടി.. ഹൃദയഭാഗത്തു കൈ വെച്ചു നിറ കണ്ണുകളോടെ പറയുന്നവനെ ആശ്വസിപ്പിക്കാൻ അവളുടെ നാവിലെ വാക്കുകൾക്കാവില്ലെന്നു അവൾക്ക് തോന്നി..എന്നോട് ക്ഷെമിക്കു നന്ദേ... നിന്നെ ഒരുപാട് വേദനിപ്പിച്ചു അവൻ വീണ്ടും പുലമ്പി കൊണ്ടിരുന്നു..


അവന്റെ മുഖം കൈകുമ്പിളിൽ എടുത്തു നിറുകയിലും കവിളിലും ചുംബിച്ചകന്നു മാറാൻ തുടങ്ങിയവളെ  കൈയിൽ പിടിച്ചു വലിച്ചു തന്റെ മാറോടു ചേർത്ത് കാശി.. ഒരു നിമിഷം പിടഞ്ഞു എണീക്കാണാഞ്ഞവളെ  ചുറ്റി പിടിച്ചു ബെഡിലേക്ക് മറിഞ്ഞിരുന്നു കാശി.. തൊട്ടടുത്ത നിമിഷം  അവളുടെ അധരം  കവർന്നിരുന്നവൻ... നന്ദ എതിർക്കാനാവാതെ അങ്ങനെ തന്നെ കിടന്നു പോയി..

കാശി അവളുടെ അധരങ്ങളെ വിട്ടു മാറിയതും. നാണത്താൽ കണ്ണുകൾ ഇറുക്കി അടച്ചു നന്ദ.. അവളുടെ മുഖത്ത് വിടരുന്ന ഭവങ്ങൾ  കുസൃതി ചിരിയോടെ നോക്കി കാശി അങ്ങനെ തന്നെ കിടന്നു..അവന്റെ ചൂണ്ടു വിരൽ അവളുടെ മുഖത്തൂടെ ഒഴുകി നടന്നതും.. നന്ദ വിറയലോടെ  ഒരു കണ്ണു മാത്രം തുറന്നു അവനെ നോക്കുമ്പോൾ അവൻ അവളെ കണ്ണെടുക്കാതെ നോക്കി കൊണ്ട്  കിടക്കുന്ന കണ്ടു നന്ദ വീണ്ടും കണ്ണുകൾ ഇറുക്കി പൂട്ടി..

വീണ്ടും കണ്ണുകൾ അടച്ചു പൂട്ടി കിടക്കുന്നവളെ കുസൃതിയോടെ അവൻ നോക്കി.. അവളുടെ ഒരോ കാട്ടി കൂട്ടലും അവനു പുതിയ അനുഭവമായിരുന്നു.. ഒരു നിമിഷം കുസൃതി ചിരിയുമായി തന്റെ പിന്നാലെ ഇഷ്ടം പറഞ്ഞു ഓടി വന്ന ഒരു കൊച്ചു പെൺകുട്ടിയെ ഓർത്തതും കാശിയുടെ ചുണ്ടുകൾ നന്ദയുടെ അടച്ചു പിടിച്ച കൺ പീലികളിലേക്ക് ചേർത്ത് കൊണ്ട് അവളിലേക്ക് അമർന്നു.. പിടച്ചിലോടെ കണ്ണുകൾ വെട്ടി തുറന്നു നോക്കവേ അവന്റെ കണ്ണുകളിലെ വശ്യതയിൽ അവളും അകപ്പെട്ടിരുന്നു.. ആ കണ്ണുകളിൽ കാണുന്ന പ്രണയപൊയ്കയിലേക്ക് അവൾ ഉറ്റു നോക്കി..

അവന്റെ കരങ്ങൾ അവളുടെ നെറ്റിയിലെ തഴുകി  കൊണ്ടിരുന്നു. അതിനൊപ്പം അവന്റെ ചുംബന തലോടലുകളിൽ അവളുടെ കണ്ണുകളിൽ ഇടയ്ക്കെപ്പോഴോ തെളിഞ്ഞു വന്ന  ഭയത്തെ  പൂർണമായും അകറ്റി അവിടേ പ്രണയം നിറഞ്ഞു.. പ്രണയം അതിന്റെ മറ്റൊരു ഭാവത്തിലേക്ക് വഴി മാറിയ നേരം എല്ലാ അർത്ഥത്തിലും അവരിരുവരും ഒന്നായി  അലിഞ്ഞു ചേർന്നു.. ഹൃദയത്തിൽ നിന്നും സിരയിലേക്ക് ഒഴുകി ഇറങ്ങുന്ന  പ്രണയത്തിന്റെ   തീവ്രനുരാഗത്തിൽ പരസ്പരം ആലിംഗനം ചെയ്തു അവനോട് ചേർന്നു കിടന്നു..തന്റെ പ്രണയത്തിന്റെ  പ്രഭാവം താങ്ങാനാവാതെ വാടി തളർന്നു  കിടക്കുന്നവളെ ഒന്നുകൂടി തന്റെ നെഞ്ചോട് ചേർത്ത് കിടത്തി കാശി.. തന്റെ ജീവിതത്തിനു പുതു വർണ്ണങ്ങളും പുതു ഭാവങ്ങളും നൽകിയ പെണ്ണിനെ മതിവരാത്ത ചുംബനം കൊണ്ട് പൊതിയുമ്പോൾ ഒരിക്കലും അവളിൽ നിന്നും അകറ്റല്ലേ എന്നവൻ ഒരു  നിമിഷം പ്രാർത്ഥിച്ചു പോയി..


അവന്റെ കണ്ണുകളിൽ അപ്പോഴും നിറഞ്ഞു കണ്ടത് നന്ദയോടുള്ള പരിശുദ്ധമായ പ്രണയം ആയിരുന്നു. ഒന്നിന് വേണ്ടിയും ആർക്കും വേണ്ടിയും അവളെ വിട്ടു കൊടുക്കില്ലെന്ന പോൽ അവൻ അവളെ ചേർത്ത് പിടിച്ചു..


ഇടയ്ക്കെപ്പോഴോ ഒന്ന് മയങ്ങിയ കാശിയുടെ നെഞ്ചിൽ മിഴി നീരിന്റെ ചൂട് തട്ടിയതും കണ്ണുകൾ വലിച്ചു തുറന്നു നന്ദയെ നോക്കി.. അവളുടെ മുഖത്തേക്ക് ഉറ്റു നോക്കുമ്പോൾ ചെന്നിയിൽ കൂടി ചാലിട്ട് ഒഴുകുന്ന മിഴി നീര് കണ്ടതും ഒരു നിമിഷം കാശിയുടെ ഹൃദയത്തിൽ പരിഭ്രമം നിറഞ്ഞു. ഒരുവേള തെറ്റ് ചെയ്തോ എന്ന് പോലും കാശി ചിന്തിച്ചു പോയി.. പാടില്ലായിരുന്നു അവന്റെ ഉള്ളം പറഞ്ഞു കൊണ്ടിരുന്നു.

നന്ദേ.... എന്തിനാ കരയുന്നെ.. ഇഷ്ടം ആയില്ലേ നിനക്ക്... ഞാൻ.. ഞാൻ കരുതി നിനക്ക് സമ്മതം ആയിരിക്കുമെന്ന്.. അതാ.. നിന്റെ അനുവാദം ചോദിക്കത്തിരുന്നേ... തെറ്റായി പോയോ... വെപ്രാളംവും പരിഭ്രാമവും  ഭയവും അവന്റെ വാക്കുകളിൽ കൂടി കലർന്നിരുന്നു.. കണ്ണുകളിൽ നീർ പൊടിഞ്ഞു..

സോറിയെടി നന്ദേ...
നീ ഒന്ന് ക്ഷെമിക്കു....
ഇങ്ങനെ കരയാതേടി..

ഞാൻ.. കരയുന്നില്ല..കാശിയേട്ട,.അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു..

പിന്നെ ഈ കണ്ണുനീരോ..
അവളുടെ കരച്ചിൽ അടങ്ങുന്നില്ലെന്നു കണ്ടു പരിഭ്രാമത്തോടെ അവൻ ചോദിച്ചു...

അത് സന്തോഷം കൊണ്ടാണ്...
എനിക്ക് എന്റെ കാശിയേട്ടനെ ഒരിക്കലും പിരിയാൻ കഴിയില്ലെന്ന് ഓർത്തു കണ്ണ്നീര് വന്നതാ... എനിക്ക് എന്തോ ഭയം തോന്നുന്നു കാശിയേട്ട നമ്മൾ വീണ്ടും പിരിയുമോ എന്ന്  എന്റെ ഉള്ളിൽ ആരോ ചോദിക്കും പോലെ തോന്നുന്നു..

എന്നെ കാണാണ്ട് പോയാൽ കാശിയേട്ടൻ എന്നെ തേടി വരില്ലേ?
എന്താ നന്ദേ ഇത് ഇങ്ങനെ ഒരു ചോദ്യം ചോദിക്കണേ..
നീ എന്നെ വിട്ട് എവിടെ പോകാനാ.. ഞാൻ നിന്നെ എങ്ങോട്ടും വിടില്ല..

പറയ് കാശിയേട്ട എന്നെ കാണാണ്ട് ആയാൽ കാശിയേട്ടൻ തേടി വരില്ലേ?
നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റുമെന്നു നിനക്ക് തോന്നുന്നുണ്ടോ നന്ദേ... നിന്നെ കാണണ്ടായാൽ ഈ കാശി നിന്നെ തേടി കണ്ടു പിടിക്കും.. എന്റെ ശ്വാസം പോലും നീയാണ് പെണ്ണെ..

അപ്പൊ പിന്നെ ഞാൻ എന്റെ ശ്വാസത്തെ നഷ്ടപ്പെടുത്തുമോ?
അവളെ പൊതിഞ്ഞു പിടിച്ചു പറയുമ്പോൾ അവന്റെ നെഞ്ചിൽ തീ ആയിരുന്നു അവളെ നഷ്ടപ്പെടുമോ എന്നോർത്ത്....

ആ സമയം നന്ദയുടെ ഉള്ളിലും ഭയമായിരുന്നു എന്തോ ആപത്തു വരാൻ പോകുന്ന പോലുള്ള ഭയം ആ ഭയത്താൽ അവളുടെ ഉള്ളം പിടഞ്ഞു കൊണ്ടിരുന്നു..

നിങ്ങളെ പിരിഞ്ഞു ഒരു ജീവിതം ഈ നന്ദയ്ക്ക് ഉണ്ടാവില്ല കാശിയേട്ട.. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഈ നന്ദ ജീവനോടെ കാണില്ല... എന്റെ ഹൃദയം അത് നിങ്ങളിൽ ആണ്‌ ഉള്ളത്... നിങ്ങൾ ഇല്ലാതെ ആ ഹൃദയം ഒരിക്കലും മറ്റാർക്കും വേണ്ടി തുടിക്കില്ല...എന്റെ ജീവതാളം പോലും നിങ്ങളാണ് കാശിയേട്ട.. നിങ്ങൾ മാത്രം...

To Top