ആത്മസഖി, തുടർക്കഥ ഭാഗം 71 വായിക്കൂ...

Valappottukal


രചന: മഴ മിഴി

പെട്ടന്ന്  കാൾ ഡിസ്‌ക്കണക്ട് ആകുകയും സ്വിച് ഓഫ്‌ പറയുകയും ചെയ്തപ്പോൾ വൃന്ദ ദേഷ്യത്തിൽ  കൈയിൽ ഇരുന്ന ഫോൺ  ബെഡിലേക്ക് അലക്ഷ്യമായി  വലിച്ചു എറിഞ്ഞു... ആ സമയം  ഗിരിയുടെ ഫോൺ കൈയിൽ ഇരുന്നയാൾ ദേഷ്യത്തിൽ  ആ ഫോൺ ചുമരിലേക്ക് എറിഞ്ഞു.. അത് ചുമരിൽ ഇടിച്ചു പൊട്ടി ചിതറി നിലത്തേക്ക് വീണു..

വൃന്ദ ദേഷ്യത്തോടെ റൂമിൽ  അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.. നന്ദയും  കാശിയും അമ്മയോടൊപ്പം ചെന്നൈയ്ക്ക് പോകുന്നത് ഓർക്കും തോറും അവളുടെ ഉള്ളിലെ വിദ്വേഷവും കൂടി വന്നു...എങ്ങനെ എങ്കിലും അവരുടെ യാത്ര തടസപ്പെടുത്തണമെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു  കൊണ്ട് പദ്ധതി ആസൂത്രണം ചെയ്തു..

എനിക്ക് കിട്ടേണ്ടതെല്ലാം നിനക്കു  കിട്ടാൻ  ഞാൻ സമ്മതിക്കില്ല നന്ദേ...

💥💥💥💥

എന്നാലും എന്റെ ലേഖേ ഈ പെങ്കോച്ചു  എന്ത് കണ്ടൊണ്ട ഈ ജോലിയും കൂലിയും ഇല്ലാത്ത ഈ  തെമ്മാടിടെ കൂടെ ഇറങ്ങി പോന്നേ...
എനിക്കും അതാമ്മേ എത്ര ആലോചിച്ചിട്ടും   പിടികിട്ടാതെ.. കൂടിപ്പോയാൽ  ജിഷമോളെക്കാളും ഒരു വയസ്സ് കുറവുണ്ടാവും ആ കുട്ടിക്ക് എന്ത് ഭംഗിയാ ആ കൊച്ചിനെ കാണാൻ തന്നെ അതിനു അവന്റെ കൂടെ ചാടി വരണ്ട കാര്യം വല്ലോം ഉണ്ടാരുന്നോ..

അവൻ വല്ല പഞ്ചാര വാക്കും പറഞ്ഞു വീഴ്ത്തിയതാവും അതിനെ... അല്ലാതെ അവന്റെ ഈ മുരട് പിടിച്ച സ്വഭാവത്തിന്  ഏതെങ്കിലും കുടുംബത്തു പിറന്ന നല്ല കൊച്ചുങ്ങൾ അവന്റെ കൂടെ ഇറങ്ങി വരുമോ?

എന്തുവായാലും   ലേഖേ അവൻ കേറി പിടിച്ചത് പുളിങ്കോമ്പില... ആ കൊച്ചു നല്ല പണം ഉള്ള വീട്ടിലെയാ... അതറിഞ്ഞത് കൊണ്ടു മാത്രമാ  ശേഖരൻ അതിനോട് കലിക്കാതെ  പോയത്..

അയ്യോ.... ശേഖരേട്ടൻ ഇനി എവിടേക്ക് പോയതാവും...അമ്മേ...
അവനു എന്തോ ഫോൺ വന്നിട്ട് പോയതാ..ലേഖേ...

എന്തായാലും അവന്റെ പോക്ക് കണ്ടിട്ട്  എനിക്ക് തോന്നുന്നത് ഇന്ന് ഇവിടെ ഒരു അടി നടക്കുമെന്ന .
മിക്കവാറും ജിഷ  ആ മനുന്റെ കൂടെ പോയ കാര്യം അവൻ അറിഞ്ഞു കാണും..

എന്റെ അമ്മേ... അമ്മ  സ്വപ്നത്തിൽ പോലും അങ്ങനെ ഒന്നും ചിന്തിക്കല്ലേ...
ശേഖരേട്ടൻ അതറിഞ്ഞാൽ ഉണ്ടാകാൻ പോകുന്ന പുകിലിലും കൂടുതൽ ആവും നമ്മൾ ആണ് അവളെ പോകാൻ സഹായിച്ചതെന്നുള്ള കാര്യം അറിഞ്ഞാൽ..ഉണ്ടാകാൻ പോകുന്നത് 

ഓർക്കുമ്പോൾ തന്നെ നെഞ്ചോക്കെ എരിഞ്ഞു കയറുന്നു...
എന്റെ ലേഖേ.. നീയ്  ഇങ്ങനെ പേടിക്കാതെടി ...

എന്തായാലും അവൻ അധികം വൈകാതെ കാര്യങ്ങൾ അറിയും... ഇപ്പോഴോ ഉണ്ടാകാൻ പോകുന്ന പൊട്ടിത്തെറി പ്രതീക്ഷിക്കുന്നത് നല്ലതാ...

ഗീതു   കുളിച്ചിട്ട് താഴേക്ക്  ഇറങ്ങുന്നത് വഷളൻ ചിരിയോടെ ജിതേഷ് നോക്കി ഇരുന്നു.. അവന്റെ ചുണ്ടിൽ പുച്ഛം കലർന്നൊരു ചിരി തെളിഞ്ഞു.. അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്.. അവൻ ബെഡിൽ കിടന്നു കൊണ്ട് കയ്യെത്തി  ടേബിളിൽ നിന്നും ഫോൺ എടുത്തു ചെവിയോട് ചേർത്തു.


ഹലോ... പറയടാ മച്ചാ...
ടാ.... കേട്ടതൊക്കെ സത്യമാണോ?

എന്തോന്നാടാ    റോബി... നീ കേട്ടത്...
നീ ആ ഗീതുനെ കെട്ടി കൂടെ പൊറുപ്പിച്ചെന്നു..

ആ സത്യമാട....നീ കേട്ടതും അറിഞ്ഞതും..

നീ അവടെ പുറകെ പ്രേമിച്ചു നടന്നപ്പോൾ പറഞ്ഞത് എന്തോന്നരുന്നെടാ... നീ അതൊക്കെ അങ്ങ് മറന്നോ..

മറന്നെങ്കിൽ  ഞാൻ ഓർമ്മിപ്പിക്കാം.

ഭംഗിയുള്ള പൂവാകുമ്പോൾ വണ്ടുകൾ ഭംഗി  കണ്ടു പുറകെ കൂടുമെന്ന് 
അതിന്റെ  ഉള്ളിലെ തേൻ നുകർന്നു കഴിഞ്ഞു വണ്ട് അതിന്റെ പാട്ടിനു പോകുമെന്നൊക്കെ അല്ലായിരുന്നോ .അന്നത്തെ നിന്റെ ഡയലോഗ് ഞാൻ മറന്നിട്ടില്ലെടാ..

എന്നിട്ട് നീ എന്തിനാടാ അവളെ  കെട്ടിയെ.. നിനക്ക് അവൾ വെറുമൊരു പൂ ആയിരുന്നില്ലേ.

ജിതേഷ് ഒരു നിമിഷം നിശബ്ദനായി ചുറ്റും നോക്കി കൊണ്ട് ഡോർ തുറന്നു ബാൽക്കണിയിലേക്ക് ഇറങ്ങി.


തലയിൽ ആക്കണം എന്ന് കരുതി പ്രേമിച്ചതല്ലെടാ അവളെ.. നിനക്ക് അറിയാല്ലോ ഞാൻ പ്രേമിച്ചവളുമാരിൽ  എനിക്ക് കുറച്ചു ഇഷ്ടം കൂടുതൽ ഉള്ളത് അവളോട് ആയിരുന്നു..

എന്നാലും അവളെ കെട്ടി കൂടെ പൊറുപ്പിക്കണമെന്ന് ഞാൻ ചിന്തിച്ചതല്ല..

പിന്നെ?

എന്റെ അച്ഛൻ എനിക്ക് ആലോചിച്ച പെണ്ണ്  പോക്ക് കേസ് ആണെടാ.. ബാംഗ്ലൂരൊക്കെ  അവൾക്ക് റിലേഷൻ അനവധിയാ... കല്യാണത്തിന് സമ്മതിച്ചപ്പോഴും  അറിഞ്ഞില്ലെടാ... അവളൊരു പോക്ക് കേസ് ആണെന്ന്.. കല്യാണത്തിന് രണ്ടു ദിവസം മുൻപ് നമ്മുടെ  നിഷാന്ത് അവളെ  കാണാൻ പാടില്ലാത്ത രീതിയിൽ  ഒരുത്തന്റെ കൂടെ കണ്ടു..അവൻ എനിക്ക് ഫോട്ടോ അയച്ചു തന്നു... അതാ.. അവളെ ഞാൻ നൈസ് ആയിട്ട് ഒഴിവാക്കി ഇവളെ കെട്ടിയെ... ഇവളാകുമ്പോൾ നല്ല പൂത്ത ക്യാഷ് ഉള്ള വീട്ടിലെയാ... അവളെ കണ്ടല്ല  ഈ ജിതേഷ് കെട്ടിയെ അവിടെ വീട്ടിലേ ക്യാഷ് കണ്ടാ കെട്ടിയെ....

അതാ മച്ചാ ഞാനും ഓർത്തെ നീ ഒന്നും കാണാണ്ടു അവളെ പോലെ ഒരു  പെണ്ണിനെ കെട്ടില്ലെന്ന്‌..എന്തായാലും മച്ചാ പെണ്ണ് പഞ്ച പാവാമ... അല്ലെങ്കിൽ നിന്റെ കൂടെ വരില്ലായിരുന്നല്ലോ...

മതിയെടാ എന്നെ ഊതിയത്...

💥💥💥


എടി... നന്ദേ... കൊറേ നേരമായി നീ കാര്യമായിട്ട് എന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞു ഈ വകമാര ചോട്ടിൽ എന്നെ കൊണ്ടു ഇരുത്തിയിട്ട്..

ഈ സ്റ്റാച്ച്യൂ   പോലെ ഇരുന്നു ഞാൻ മടുത്തേടി... നീ കാര്യം പറയുന്നുണ്ടോ നന്ദേ...

എന്റെ പൊന്നു അനു നീ ഒന്ന് സമാധാനം താടി.. ഞാൻ പറയാൻ വരുവല്ലേ...

വേഗം പറയെടി... വീട്ടിൽ  ലേറ്റ് ആയി ചെന്നാൽ അമ്മപുഴുത്ത തെറി പറയുമെടി... നിനക്ക്    അറിയാല്ലോ..എന്റെ ഇപ്പോഴത്തെ അവസ്ഥ

മ്മ്..

എന്നാൽ എന്നെ ടെൻഷൻ അടിപ്പിക്കാതെ പറയെടി..
നാളെ മുതൽ ഇതുപോലെ  കാണാനും ഫോൺ വിളിക്കാനും ഒന്നും പറ്റില്ല.. ഇന്നത്തോടെ  എക്സാം തീരും..

ഓഹ്.. ഇതാണോ നിന്റെ വലിയ കാര്യം..

അനു പുച്ഛത്തോടെ വകമാര ചോട്ടിൽ നിന്നും എണീറ്റു..
നന്ദ അവളുടെ കൈയിൽ പിടിച്ചു വീണ്ടും ഇരുത്തി.. അനു തുറിച്ചു അവളെ നോക്കി..

നിന്റെ ടെൻഷൻ മാറുന്ന ഒരു കാര്യം പറയട്ടെ..

അനു നന്ദയെ ചുഴിഞ്ഞു നോക്കി ഇരുന്നു..
ടി.. പൊട്ടി.. മനുവേട്ടന്റെ കല്യാണം കഴിഞ്ഞു..

എന്റെ ദേവിയെ അതെപ്പോ.... അപ്പ പറഞ്ഞില്ലല്ലോ അനു ഇരുന്നിടത്തു നിന്നും ചാടി എണീറ്റു കൊണ്ട് പറഞ്ഞു..

നിന്റെ അപ്പയും കുപ്പയും ഒന്നും അറിഞ്ഞിട്ടില്ല..
എന്നുവെച്ചാൽ...
എന്നുവെച്ചാൽ ഒളിച്ചോട്ടം..

അനു കേട്ടത് വിശ്വസിക്കാനാവാതെ മിഴിച്ചു അവളെ നോക്കി..
പിന്നെ കാര്യങ്ങൾ പറഞ്ഞു..
ഹമ്പട ഭയങ്കര... ഒരു ക്ലൂ പോലും തന്നില്ലല്ലോ..കള്ളൻ 
ഇതൊക്കെ കേട്ടാൽ ആരെങ്കിലും വിശ്വസിക്കുവോടി...നന്ദേ ആ മൊതലിന്റെ  അഭിനയം അതുപോലെ അല്ലായിരുന്നോ..എനിക്ക് പോലും വിശ്വസിക്കാൻ കഴിയുന്നില്ല...

എന്തായാലും നിന്റെ റൂട്ട് ക്ലിയർ ആയല്ലോ..അനുവേ....

എന്റെ റൂട്ട് അത്ര വേഗം ഒന്നും ക്ലിയർ ആവുല്ലെടി... അമ്മയും അച്ഛനും സമ്മതിക്കില്ലെടി.. അവർക്ക് ജാതിയും മതവുമൊക്കെയാ ഇപ്പോഴും വലിയ കാര്യം..

അനു വിഷമത്തോടെ പറഞ്ഞു..

എല്ലാം ശെരിയാവുമെടി... നീ കരയാതേടി നന്ദ അവളെ ആശ്വസിപ്പിച്ചു..

പിന്നെ നിന്നോട് എനിക്ക് വേറെ ഒരു കാര്യം ചോദിക്കണം..
എന്തോന്നാടി... ചോദിക്കെടി...

ഈ പ്രേഗ്നെൻസിയെ കുറിച്ച് നിന്റെ ഒപ്പീനിയൻ എന്താ...
അനു ചിറഞ്ഞു അവളെ നോക്കി..

എന്താടി  നീ പ്രേഗ്നെന്റ് ആണോ?
നന്ദ ചാടി എണീറ്റു അവളെ നോക്കി..
നീ എന്തിനാടി അതിനു  ചാടി തുള്ളി നോക്കണേ..

ഞാൻ മാത്രം വിചാരിച്ചാൽ പ്രേഗ്നെന്റ് ആവൂല്ലെടി.. അതെന്താടി നിന്റെ കാശിയേട്ടന് അങ്ങനെ ഒരു വിചാരം ഇല്ലേ..

ഛെ.. നീ അതു വിട്ടേ.. ഇത് പറ...
ഇതിപ്പോ ഞാൻ എന്ത് പറയാനാ.. എന്റെ കല്യാണം പോലും നടന്നിട്ടില്ല..ഇനി നടക്കുവൊന്നും അറിയില്ല...എനിക്ക് അതോണ്ട് ഈ കാര്യത്തിൽ കൂടുതൽ ഒന്നും അറിയില്ല..

എന്നാലും എന്നെ കണ്ടാൽ ഒരു കുഞ്ഞിന്റെ അമ്മാ ആവാനുള്ള പക്വത ഉണ്ടോ?
അനു അവളെ  ഉറ്റു നോക്കി... എന്തോന്നാടി  ഊളെ... എന്ത് ചോദ്യമാ നീ ചോദിക്കുന്നെ...
നിനക്ക് എന്താ പക്വത കുറവ്... അങ്ങനെ ആണേൽ  ഈ ലോകത്തു എല്ലാരും പക്വത വന്നേ പ്രസവിക്കാത്തൊള്ളോ..


എന്നാലും എനിക്ക് ഒരു കുഞ്ഞിനെ നോക്കാനോ എടുക്കാനോ ഒന്നും അറിയില്ല.. അങ്ങനെ ഉള്ളപ്പോൾ എങ്ങനെയാടി..എനിക്ക് പേടിയാടി...

അല്ല  നന്ദേ നീ കുറെ നേരമായി ഈ പ്രെഗ്നൻസിടെ കാര്യം തന്നെ ചോദിച്ചോണ്ടിരിക്കുന്നല്ലോ എന്താ കാര്യം...

നിന്റെ ഡേറ്റ് വല്ലോം  തെറ്റിയോ....
ഉടനെ ഞാൻ ഒരു ആന്റി ആവുമോ? കള്ള ചിരിയോടെ കണ്ണിറുക്കി ചോദിക്കുന്നവളെ നന്ദ തുറിച്ചു നോക്കി 

അതൊന്നും അല്ലേടി...അനുവേ 
പിന്നെ...

കാശിയേട്ടൻ കുറച്ചു ദിവസമായി ഫോണിൽ പേരെന്റിങും മെറ്റെണിറ്റിയും ഒക്കെ സെർച്ച്‌ ചെയ്യുന്നു..

ആഹാ... അങ്ങേർക്ക് വിവരം ഉണ്ട് അതോണ്ടാ...
അങ്ങേരുടെ കൂട്ടുകാർക്കൊക്കെ പിള്ളേരു രണ്ടും മൂന്നും ഉണ്ട്.. ആ കൂട്ടത്തിൽ അങ്ങേരുടെ വാലിനെ  രണ്ടെണ്ണത്തിനെ നീ പെടുത്തണ്ട...

നിന്റെ കാശിയേട്ടന് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ  നീ ആയിട്ട് അത്  മാറ്റാൻ നിൽക്കണ്ട...
നിന്റെ ചേച്ചിടെ മുന്നിൽ നീയും കാശിയേട്ടനും പിള്ളേരുമൊക്കെയായി അടിച്ചു പൊളിച്ചു ജീവിക്കണം..

അല്ലാതെ എപ്പ കണ്ടാ നേരവുംതല്ലു കൂടി  ഒരു മാതിരി നേഴ്സറി  പിള്ളേരെ പോലെ നടക്കുവല്ല വേണ്ടത്...
നീ ശെരിക്ക് ഒന്ന് ആലോചിച്ചു നോക്കൂ.. എന്നിട്ട് തീരുമാനിക്ക്.. ഞാനോ  മറ്റൊരാളോ പറഞ്ഞല്ല നീ ഒരു അമ്മ ആവേണ്ടത്.. അത് നിനക്ക് സ്വയം തോന്നിയിട്ട് വരേണ്ടതാണ് ..

മ്മ്...
എന്നാൽ  എണീറ്റു വാ നമുക്ക് പോകാം 


ആലിൻ ചുവട്ടിൽ നീണ്ടു നിവർന്നു കിടന്നു കൊണ്ട്  കാശി ലിജോയെ വിളിച്ചു...
ടാ... ലിജോ....
എന്താടാ കാശി...
എന്നാലും ഞാൻ ഇങ്ങനെ ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ലെടാ...
ആ ജിതേഷ് ഇങ്ങനെ ഒരു കാര്യം ചെയ്യുമെന്ന് ഞാനും പ്രതീക്ഷിച്ചിട്ടില്ല...അളിയാ...ലിന്റോ അച്ചായനോടും മനുനോടും പറഞ്ഞപ്പോൾ അവരു പോലും ഞെട്ടിപ്പോയി...

എന്നാലും അതല്ലടാ ലിജോ...
ആ കൊച്ചു  ആ ഗിരീടെ പെങ്ങൾ ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ ഒന്ന് കൂടി ഞെട്ടി പോയെടാ...

ആ ശേഖരനും ഗിരിയും അവന്റെ തന്തയും കൂടി ഒന്നിച്ചാൽ നമ്മൾ ഒന്ന് പേടിക്കണം..

മ്മ്.. എന്തായാലും  ആ കൊച്ചു വന്നു കയറിയത് നല്ല കുടുംബത്തേക്കാ..
രണ്ടു കൂട്ടർക്കും പറ്റിയ കൂട്ടം..
രണ്ടും ചേരേണ്ടിടത്ത ചേർന്നേക്കുന്നെ...

ശേഖരൻ മിക്കവാറും നാളെ  കാര്യങ്ങൾ എല്ലാം അറിയും...  നമ്മൾ  കൂടെ ഉണ്ടെന്നു അറിഞ്ഞാൽ എന്തായാലും ഒരു  അടി പ്രതീക്ഷിക്കാം..
അതുകൊണ്ട്  ഒന്ന് കരുതിയിരിക്കുന്നത്  നല്ലതാ..

അധികം രാത്രി കറങ്ങി നടക്കേണ്ട... ഇപ്പോ തന്നെ സമയം 9 ആയി വിട്ടോടാ കാശി.. ഞാനും പോവാ..

കാശി വീട്ടിൽ എത്തിയപ്പോൾ കണ്ടു മുറ്റത് നിൽക്കുന്ന ശേഖരനെ... അച്ഛൻ അയാളോട് എന്തൊക്കെയോ പറയുന്നുണ്ട്... അയാൾ വായിൽ തോന്നിയ വേണ്ടദീനങ്ങൾ മുഴുവനും  പറഞ്ഞു കൊണ്ടിരുന്നു...

അവനെ കണ്ടതും  അയാൾ  സോമന്റെ അടുത്ത് നിന്നും അവന്റെ അടുത്തേക്ക് ചെന്നു..

ഹോ... എത്തിയല്ലോ ദേവർമഠത്തിലെ കൊച്ചു തമ്പുരാൻ..
മാനം മര്യാദക്ക് ജീവിക്കുന്ന വീട്ടിലെ പെൺപിള്ളേരെ  വഴിപിഴപ്പിക്കാൻ ഇറങ്ങി തിരിച്ചെക്കുവനോടാ നീയ്...

എന്റെ മോളെ ആർക്കടാ നീ കൊടുത്തേ...
അയാൾ അവന്റെ   കോളറിൽ കുത്തി പിടിച്ചു  വലിച്ചതും കാശിക്ക് അടിമുടി അരിച്ചു കയറി..

അവൻ അയാളുടെ പിടി വിടുവിക്കാൻ  ശ്രെമിച്ചു കൊണ്ട് പറഞ്ഞു...
വിടാങ്കിളെ.... അങ്കിളിന്റെ മോള് അവൾക്ക് ഇഷ്ടം ഉള്ളവന്റെ കൂടെ പോയതിനു ഞാൻ എന്ത് പിഴച്ചു..


ച്ചി.... നീ മിണ്ടി പോവരുത്... നീ കരുതി കൂട്ടി എന്റെ കൊച്ചിനെ  ആ   വെൽഡിങ് കാരന്റെ മോനു കൊടുത്തല്ലെടാ....

ദേ... അങ്കിളെ.. വെറുതെ വേണ്ടദീനം പറയരുത് ഞാൻ മനസ്സാ വാച കർമ്മണ... ഒന്നും അറിഞ്ഞിട്ടില്ല..

ഉവ്വേ.. ഞാൻ അത് അങ്ങ് വിശ്വസിച്ചു..

അവളേം അവനേം  സുഖിച്ചു ജീവിക്കാൻ ഞാൻ സമ്മതിക്കില്ലെട.. നീ  അവരോട് വിളിച്ചു പറഞ്ഞേക്ക്... അവന്റെ അന്ത്യം എന്റെ കൈ കൊണ്ട് ആണെന്ന്..

പൊട്ടടോ സോമനാഥ..... തന്റെ മോൻ കാണിച്ച നാറിയ പണിക്ക് ഒരു പണി  ഞാൻ തരണുണ്ട്..നോക്കി ഇരുന്നോ താൻ..

അയാളുടെ വണ്ടി ഗേറ്റ് കടന്നു പോകുന്നത് സോമനാഥൻ നോക്കി നിന്നു.. കാശി അകത്തേക്ക് കയറിയതും  സോമന്റെ കൈ അവന്റെ കാരണം പുകച്ചു കിട്ടി...

നീ എനിക്ക് വയസാംകാലത്തു ഒരു സ്വസ്ഥതയും തരില്ല അല്ലേടാ...
നീ കാരണം എന്തെല്ലാം പ്രേശ്നങ്ങളാണ്‌.. ഒരു സമാധാനവും ഇല്ല .നിന്നെ പോലെ ഒരു അസുരൻ ഈ കുടുംബത്തു ഉണ്ടെങ്കിൽ  പിന്നെ    വേഗം എന്നെ തെക്കോട്ടു എടുക്കാം..

അതിനു  കാലൻ തന്നെ വരണമെന്നില്ല... നീ  തന്നെ ഒരു കാലൻ ആണല്ലോ..

തുടരും

To Top