രുദ്രജാനകി തുടർക്കഥ പാർട്ട്‌ 20 വായിക്കുക...

Valappottukal


രചന: ലക്ഷ്മി ശ്രീനു

ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.


സഞ്ജുന് മുന്നേ രുദ്രൻ ഓടി വന്നു അവളെ രുദ്രൻ തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു..

ജാനകി..... ജാനകി...... ഡോ കണ്ണ് തുറക്ക്....

ആരെങ്കിലും കുറച്ചു വെള്ളം എടുത്തേ.....

പൊന്നു പെട്ടന്ന് വെള്ളം കൊണ്ട് കൊടുത്തു. അവളുടെ മുഖത്തേക്ക് വെള്ളം കുടഞ്ഞതും അവൾ പതിയെ കണ്ണ് ചിമ്മി തുറന്നു....

ഡോ.... താൻ ok ആണോ....

മ്മ് മ്മ് ഫൈൻ സാർ...

വാ അവൾ എണീക്കാൻ നോക്കി എങ്കിലും പെട്ടന്ന് വീണ്ടും വീഴാൻ പോയി...

രുദ്രൻ അവളെ താങ്ങി പിടിച്ചു..
ഇതു ആണോ ok എന്ന് പറഞ്ഞത് വാ ഡോ ഹോസ്പിറ്റലിൽ പോകാം....

വേ വേണ്ട സാർ....

അത് താൻ അല്ല തീരുമാനിക്കുന്നത്..
അത് പറഞ്ഞു അവൻ അവളെ കൈകളിൽ കോരി എടുത്തു അവന്റെ കാറിൽ കൊണ്ട് ഇരുത്തി.
എല്ലാവരും നിങ്ങടെ ജോലി ചെയ്തോളു...അവൻ അവരോട് പറഞ്ഞു.

സെക്യൂരിറ്റി.......

സാർ.....

ജാനകിയുടെ വണ്ടി ഒതുക്കി വച്ചേക്കു.
ശരി സാർ.

അവൻ അത് പറഞ്ഞു വണ്ടി എടുത്തു വേഗത്തിൽ ഹോസ്പിറ്റലിലേക്ക് പോയി...

അവർ ഹോസ്പിറ്റലിൽ എത്തുമ്പോൾ അവൾ വീണ്ടും മയങ്ങിപോയിരുന്നു...
അവൻ അവളെ കൈകളിൽ കോരി എടുത്തു ആണ് ഹോസ്പിറ്റലിൽ അകത്തേക്ക് കൊണ്ട് പോയത്...

ആ സമയത്തു ആണ് ദേവാനന്ദ് അങ്ങോട്ട്‌ വന്നത്...

രുദ്രൻ casualty യിൽ വെയ്റ്റിംഗ് ആയിരുന്നു..

രുദ്ര.......

ആഹ്ഹ് ഡോ എന്താ ഡോ ഇവിടെ എന്ത് പറ്റി...

ജാനകിക്ക് വയ്യ തലചുറ്റി വീണു....

ആൾ എവിടെ...

ഡോക്ടർ നോക്കുവാ.....

ആ കുട്ടിയുടെ കൂടെ വന്നത് താൻ അല്ലെ ഡോക്ടർ വിളിക്കുന്നു..

ഡോക്ടർ....

വരൂ..... ഇരിക്കു...

Tku dr

ആ അനന്ദ് ഉണ്ടോ വാ ഡോ

ജാനകിക്ക് എങ്ങനെ ഉണ്ട് ഡോക്ടർ...

ആനന്ദിന്റെ ആരാണ് ആ കുട്ടി....

എന്റെ ഫ്രണ്ട് ആണ്...

അപ്പൊ ഇതു

ഇതു അവളുടെ ഭാവി വരൻ ആണ്...

രുദ്രൻ പെട്ടന്ന് ഞെട്ടി ഇതു എങ്ങനെ ഇവൻ അറിഞ്ഞത്.

ആൾ ഫുഡ്‌ കഴിക്കാതെ ഇരുന്നത് കൊണ്ട് ഉണ്ടായ തലചുറ്റൽ ആണ്. പിന്നെ ബിപി കൂടുതൽ ആണ്...

ഡോക്ടർ എനിക്ക് ഒന്ന് കാണാൻ പറ്റോ....രുദ്രൻ ചോദിച്ചു...

ആ അകത്തുണ്ട് പോയി കണ്ടോളു ട്രിപ് ഇട്ടിട്ടുണ്ട്.

രുദ്രൻ അകത്തു കയറുമ്പോൾ അവൾ കണ്ണുകൾ അടച്ചു കിടക്കുവാണ് ജാനകി.. ഒറ്റദിവസം കൊണ്ട് ഇവൾ ഇത്രക്ക് ക്ഷീണിച്ചു. ഇന്നലെ രാവിലെ അവളെ കാണുമ്പോൾ അവളുടെ മുഖത്തെ സന്തോഷം അത് ഒന്നുംമില്ല മുഖത്ത്.. അവന് അവളുടെ കിടപ്പ് കണ്ടു പാവം തോന്നി....
അവൻ അവളുടെ അടുത്ത് പോയി.. അവളുടെ വലതു കൈ എടുത്തു തന്റെ കൈയിൽ വച്ചു എന്നിട്ട് അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.....

എന്താ ആനന്ദ് പോയി കാണുന്നില്ലേ കുട്ടിയെ...

കാണാം ഡോക്ടർ..

ആൾ നല്ല ഉറക്കം ആണ്...... നല്ല ജോഡി അല്ലെ അവർ love മാര്യേജ് ആണോ ഡോ..

ഏയ്യ് അല്ല ഡോ അവളുടെ ബോസ് ആണ് അത്...

ആളെ നിനക്ക് അറിയില്ലേ...
അറിയാം....

ആനന്ദ്.........

എന്താ ശ്യാമ...

എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് കുറച്ചു സീരിയസ് ആണ്. ഫ്രീ ആകുമ്പോൾ നമുക്ക് ഒന്ന് പുറത്ത് പോയാലോ...

മ്മ് മ്മ് മ്മ് പോകാം എന്റെ മൈൻഡ് ഡിസ്റ്റർബ് ആണ്..

Ok....

ഞാൻ അവളെ ഒന്ന് നോക്കിയിട്ട് വരാം....

Ok ഡോ.....


അവൻ അകത്തേക്ക് പോകുമ്പോൾ അവളുടെ കൈയിൽ തലവച്ചു കിടക്കുവാണ് രുദ്രൻ അവളും നല്ല മയക്കത്തിൽ ആണ്...

അവനു പിന്നെ അവരെ വിളിക്കാൻ തോന്നിയില്ല പുറത്ത് പോയി...

ഡോ അവർ എന്നെ ചോദിച്ചാൽ ഞാൻ പോയി എന്ന് പറഞ്ഞേക്ക്.. താൻ ഫ്രീ ആകുമ്പോൾ വിളിക്കെ....

Ok ഡോ......





എന്നാലും സാർന് എന്തോ ഒരു പ്രതേക സ്നേഹം ഉണ്ട് ജാനകിയോട് അവൾ വീണപ്പോൾ ഉള്ള ടെൻഷൻ കണ്ടത് അല്ലെ....

മ്മ് മ്മ് ഇനി എന്തൊക്കെ കാണണം...

അവർ നല്ല ജോഡി ആണ് അല്ലെ രാഹുൽ....

മ്മ്മ് എല്ലാം കൂടെ ഇവിടെ ജോലി ചെയ്യാതെ വട്ടമേശ സമ്മേളനം കൂടി ഇരുന്നോ..... രാഹുൽ അത് പറഞ്ഞു എണീറ്റ് പോയി...

എന്നാൽ ഇവർക്ക് ഇടയിൽ ഇരുന്നു ഇവരുടെ ചർച്ച കേട്ട ഒരാളുടെ കണ്ണുകളിൽ പകആളികത്തി...

അവൻ അവളെ ചേർത്ത് പിടിച്ചതും എടുത്തു കൊണ്ട് പോയതും ഓർക്കേ ദേഷ്യം കൊണ്ട് കൈയിൽ ഇരുന്ന പെൻ ടേബിളിൽ വച്ച് ഞെരിച്ചു പൊട്ടിച്ചു.....
സമ്മതിക്കില്ല ഞാൻ. എനിക്ക് കിട്ടാത്തത് ആർക്കും സ്വന്തം ആകാൻ അനുവദിക്കില്ല ഞാൻ.... മനസ്സിൽ ഉരവിട്ടു കൊണ്ട് ഇരുന്നു.....


ഗുഡ്ഈവെനിംഗ് സാർ.....

മ്മ്മ് മ്മ് മ്മ്

എന്താ ആർക്കും ജോലി ഒന്നുല്ലേ....ഇവിടെ...

ഉണ്ട് സാർ..

രുദ്രൻ എവിടെ പൂജ....

സാർ അത് രുദ്രൻ സാർ ഹോസ്പിറ്റലിൽ ആണെന്ന് തോന്നുന്നു....

അത് എന്ത് പറ്റി....അവൻ ഒന്ന് ഞെട്ടി..

അത് സാർ ഞാൻ പറയാം അത് പറഞ്ഞു സഞ്ജു വന്നു വിവരം പറഞ്ഞു...

എല്ലാം മൂളികേട്ട്...
മ്മ് അപ്പൊ കല്യാണത്തിന്റെ കാര്യം പറഞ്ഞിട്ടില്ല....

അവൻ ഫോൺ എടുത്തു രുദ്രനെ വിളിച്ചു....


രുദ്രൻ അവളെ നോക്കി ഇരുന്നു മയങ്ങി പോയത് ആണ് കാരണം അവനും ഇന്നലെ ഉറങ്ങിയിട്ടില്ല....


ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് അവൻ പെട്ടന്ന് ഞെട്ടി ഉണർന്നു നോക്കിയപ്പോൾ അവൾ അപ്പോഴും മയക്കത്തിൽ ആണ്...


പെട്ടന്ന് അവൻ ഫോൺ എടുത്തു നോക്കി ഋഷി ആണ്...

ഹലോ......


അവൾക്ക് എങ്ങനെ ഉണ്ട് രുദ്ര....

കുഴപ്പമില്ല ബിപി കൂടിയതിന്റെ ആണ്.
പിന്നെ നല്ല ക്ഷീണം ഉണ്ട് ട്രിപ് ഇട്ടേക്കുവാ...


മ്മ് ഞാൻ വരണോ...

വേണ്ട....

ശരി....


ഋഷിക്ക് എന്താ പറ്റിയെ സാധാരണ ഇങ്ങനെ ഒന്നും സംസാരിക്കാറില്ല ചിലപ്പോൾ അവളോട് ഇന്നലെ അങ്ങനെ പറഞ്ഞ കുറ്റബോധം ആകും...

ഇവൾ എണീക്കുമ്പോൾ കഴിക്കാൻ എന്തെങ്കിലും വാങ്ങി വരാം...

പുറത്ത് ഇറങ്ങിയപ്പോൾ ഡോക്ടർ അവനെ നോക്കി ആക്കി ചിരിക്കുന്നു...
ആളെ കാണാൻ പോയിട്ട് അവിടെ ഇരുന്നു ഉറങ്ങി അല്ലെ...

സോറി ഡോക്ടർ...

മ്മ് മ്മ്

അവളെ ഒന്ന് ശ്രദ്ധിക്കണേ ഡോക്ടർ ഞാൻ പോയി അവൾക്ക് ഫുഡ്‌ വാങ്ങിയിട്ട് പെട്ടന്ന് വരാം...

അത് കുഴപ്പമില്ല അവിടെ ഒരു സിസ്റ്റർനെ നിർത്താം...

അല്ല ഡോക്ടർ ദേവാനദ്..

ഡ്യൂട്ടി ഉണ്ട്....

Ok

അവൻ അവൾക്ക് ഭക്ഷണം വാങ്ങാൻ പോയി കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു വന്നപ്പോൾ ജാനകി ബെഡിൽ ഇല്ല.....

       


                                  തുടരും............
To Top