രുദ്രജാനകി തുടർക്കഥ പാർട്ട്‌ 19 വായിക്കുക...

Valappottukal


രചന: ലക്ഷ്മി ശ്രീനു

ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.
നീ എന്താ ഇപ്പൊ പറഞ്ഞേ......

എന്താ സാർ ഒന്നും മിണ്ടാത്തെ....

കണ്ടീഷൻ ഞാൻ പറഞ്ഞു കഴിഞ്ഞാൽ പിന്നെ നിന്റെ ഇഷ്ടം ആണ് ok

Ok സാർ..

നീ പറഞ്ഞത് പോലെ എനിക്ക് വീട്ടുകാരെ പറ്റിക്കാൻ ആയി നിന്റെ ജീവിതം വച്ച് കളിക്കാൻ താല്പര്യം ഇല്ല കാരണം നീ ഒരു പെണ്ണ് ആണ്. സമൂഹത്തിൽ നീ നാളെയും ജീവിക്കണം.അവിടെ നിന്റെ ഈ വിവാഹവും വിവാഹമോചനവും ഒരു വിലക്ക് ആകും.അല്ലെങ്കിൽ ഒരു പരിഹാസകഥാപാത്രം ആയി നീ മാറുന്നത് ശരി അല്ല... അതുകൊണ്ട്...


അതുകൊണ്ട് ബാക്കി പറയ് സാർ

അതുകൊണ്ട് നീ പറഞ്ഞത് പോലെ ആറുമാസത്തെ അല്ല ഈ രുദ്രദേവിന്റെ ജീവൻ ഈ ശരീരത്തിൽ നിന്ന് പോകുന്ന നിമിഷം വരെ ഭാര്യ ആയി നീ ജീവിക്കാൻ തയ്യാർ ആകണം. എനിക്ക് നിന്നെ മനസ്സ് കൊണ്ടും ശരീരം കൊണ്ടും സ്നേഹിക്കാൻ കുറച്ചു ടൈം വേണം കുറച്ചു എന്ന് പറഞ്ഞാൽ ചിലപ്പോൾ കുറച്ചു അതികം വേണ്ടി വരും... അതുവരെ കാത്തിരിക്കാൻ നീ തയ്യാർ ആകണം... അങ്ങനെ എങ്കിൽ നമുക്ക് ഈ ആലോചനയുമായി മുന്നോട്ടു പോകാം...... അവൻ എല്ലാം പറഞ്ഞു കഴിഞ്ഞു ജാനകിയെ നോക്കി... അവളുടെ മുഖത്ത് പ്രതേകിച്ചു ഭാവവ്യത്യാസം ഒന്നുമില്ല....


കഴിഞ്ഞോ സാർ പറഞ്ഞു......

മ്മ് മ്മ്......

ഞാൻ പറഞ്ഞ ആറുമാസത്തെ ജീവിതം ആയിരിക്കും ഇതിലും ബെറ്റർ ഓപ്ഷൻ.

മനസിലായില്ല......

ഞാൻ ഒന്ന് ചോദിക്കട്ടെ സാർ ഈ പറഞ്ഞത് പോലെ ഒന്നും സംഭവിച്ചില്ല സാറിന് എന്നെ അംഗീകരിക്കാൻ ഒരിക്കലും പറ്റാതെ വന്നാൽ എന്ത് ചെയ്യണം ഞാൻ...... അന്ന് ഞാൻ ഡിവോഴ്സ് വാങ്ങി പോണം ആയിരിക്കും അല്ലെ സാറിന്റെ അമ്മയെ സന്തോഷിപ്പിക്കാനും സാറിന് സ്വയം വിഷമങ്ങളിൽ നിന്ന് രക്ഷപെടാനും കഴിയുമോ എന്ന് പരീക്ഷിക്കാനും ഒരു പരീക്ഷണ വസ്തു അത് ആണ് ഈ ജാനകിയുടെ ജീവിതം അത് അല്ലെ സാർ ചോദിക്കുന്നത്.....

നിന്നെ ഞാൻ നിർബന്ധിക്കില്ല കാരണം നിന്റെ ജീവിതം ആണ്..

എന്റെ ജീവിതം സാർ ഈ പറഞ്ഞ കണ്ടീഷൻകേട്ടപ്പോളെ എങ്ങനെ ആണ് എന്ന് മനസിലായി....

ജാനകി ഇതുവരെ സ്വന്തം ഇഷ്ടങ്ങൾ നേടി എടുക്കാൻ ശ്രമിച്ചിട്ടില്ല പല ഇഷ്ടങ്ങളും വേണ്ടന്ന് വച്ചിട്ടേ ഉള്ളു.. എന്റെ സന്തോഷത്തെക്കാൾ എന്നെ സ്നേഹിക്കുന്നവരുടെ സന്തോഷം മാത്രേ നോക്കിയിട്ടുള്ളു.... അതുകൊണ്ട് ആലോചിക്കാൻ ഒന്നുമില്ല എനിക്ക് സമ്മതം ആണ് ഈ കണ്ടീഷൻ ഒക്കെ. ഒരു കണക്കിന് ഇതു എന്തായാലും നന്നായി.... എന്റെ ഉള്ളിൽ കുറച്ചു വേണ്ടാത്ത ആഗ്രഹം ഒക്കെ ഉണ്ടായിരുന്നു അതൊക്കെ ഇതോടെ അങ്ങ് പോട്ടെ....


ശരി സാർ നാളെ ഓഫീസിൽ കാണാം.....

അവൾ എന്താ അങ്ങനെ പറഞ്ഞത് ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടോ ഞാൻ അറിയാത്ത....

ആഹ്ഹ് എന്തോ ഉണ്ട് അല്ലെങ്കിൽ അവൾ ഇത്രയും പറഞ്ഞു പോകില്ല...

ജാനകി കുറച്ചു ദൂരം മുന്നോട്ടു പോയി എന്നിട്ട് അവൾ വണ്ടി സൈഡിൽ ഒതുക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ട് ഇരുന്നു........

എപ്പോഴും തോറ്റ് കൊണ്ട് ഇരിക്കുവാണല്ലോ ഭഗവാനെ... ഞാൻ
അവൾക്ക് നല്ലത് പോലെ മനസ്സ് വേദനിച്ചു..... അവനെ നഷ്ടം ആകാതിരിക്കാൻ താൻ വച്ച കണ്ടീഷൻ ആയിരുന്നു അത്. ആ സമയം കൊണ്ട് മനസ്സ് മാറ്റി എടുക്കാം എന്ന് പക്ഷെ...

അർഹത ഇല്ലാത്തത് ആഗ്രഹിക്കാൻ പാടില്ല എന്ന് വീണ്ടും വീണ്ടും തെളിഞ്ഞു വരുന്നുണ്ട്....

അവൾപെട്ടന്ന്  എന്തോ ഓർത്തത് പോലെ വണ്ടി തിരിച്ചു.

അവൾ തിരിച്ചു പോകുമ്പോൾ രുദ്രൻ അവിടെ തന്നെ ഉണ്ട് അവൾ അവനെ മൈൻഡ് ചെയ്യാതെ വണ്ടി മാക്സിമം സ്പീഡിൽ പോയി. എന്നാൽ അവളുടെ ആ പോക്ക് കണ്ടു രുദ്രന് പേടി തോന്നി...

ഇവൾ എന്താ ഇങ്ങനെ പോകുന്നെ...

അവനും അവൾക്ക് പുറകെ വച്ച് പിടിച്ചു പക്ഷെ അവളുടെ പൊടി പോലും കണ്ടെത്താൻ ആയില്ല....

ഇവൾ ഇതു എവിടെ പോയി....

അവൻ അവളുടെ നമ്പറിൽ പെട്ടന്ന് വിളിച്ചു.. അത് കിട്ടുന്നില്ല....

ഈശ്വര പെണ്ണ് ഇനി ഞാൻ പറഞ്ഞത് എങ്ങാനും എന്റെ അമ്മയോട് പറയാൻ പോയത് ആണോ.....

അവൻ ഓരോന്ന് ആലോചിച്ചു തിരിച്ചു വീട്ടിലേക്ക് പോയി...


ജാനകി നേരെ പോയത് അമൃതയുടെ വീട്ടിലേക്ക് ആയിരുന്നു...

അവളെ അടക്കിയ സ്ഥലത്തു പോയി കുറച്ചു സമയം ഇരുന്നു...

ഞാൻ നിന്റെ രുദ്രേട്ടനെ സ്വന്തം ആക്കുന്നത് നിനക്ക് ഇഷ്ടം അല്ല എന്ന് എനിക്ക് മനസിലായി അമ്മു.
നീ കാരണം നശിച്ചു പോകേണ്ട ആൾടെ ജീവിതം തിരിച്ചു കൊണ്ട് വരണം എന്ന് ആയിരുന്നു ആദ്യം തോന്നിയത് പക്ഷെപിന്നെ എന്റെ ഉള്ളിൽ ഞാൻ കുഴിച്ചു മൂടിയ ഇഷ്ടം അത് അറിയാതെ പുറത്ത് വന്നപ്പോൾ ഞാൻ സ്വർത്ഥ ആയി പോയെടാ നീ എന്നോട് ക്ഷമിക്ക്...
നിനക്ക് പകരക്കാരി ആകാൻ ഒരിക്കലും എനിക്ക് ആകില്ലലോ.....

ഇനി സാർ പറഞ്ഞ കണ്ടീഷൻ അനുസരിച്ചു അഭിനയിക്കാൻ പോകുവാ കേട്ടോ നിന്റെ ജാനി...
എത്ര നാൾ അങ്ങനെ അഭിനയിക്കണം എന്ന് അറിയില്ല കേട്ടോ...
ഒരിക്കലും നിന്റെ രുദ്രേട്ടനെ ഞാൻ തട്ടി എടുക്കാൻ ശ്രമിക്കില്ല......
വീണ്ടും ജാനി അടക്കുവാ രുദ്രൻ എന്ന അധ്യായം.......
അവൾ കുറച്ചു സമയം അവിടെ ഇരുന്നിട്ട് വീട്ടിലേക്ക് പോയി...

വീട്ടിൽ എത്തിയപ്പോൾ അവളെ കാത്ത് അമ്മയും അച്ഛനും നടയിൽ ഉണ്ട്....

എന്താ രണ്ടുപേരും കൂടെ ഇങ്ങനെ ഇരിക്കുന്നെ....

അത് ചോദിച്ചു ഹെൽമെറ്റ്‌ ഊരി വച്ചിട്ട് അവൾ പോയി അച്ചനെ കെട്ടിപിടിച്ചു...

എന്താണ് കാന്താരിക്ക് ഒരു സ്നേഹം....

എനിക്ക് സ്നേഹിക്കാൻ നിങ്ങൾ അല്ലെ ഉള്ളു അപ്പൊ പിന്നെ എനിക്ക് സ്നേഹിച്ചൂടെ.....

അതും ചോദിച്ചു അവൾ അകത്തേക്ക് പോയി....

ചന്ദ്രേട്ടാ എന്തോ പറ്റിയിട്ടുണ്ട് മോൾക്ക് പോയത് പോലെ അല്ലല്ലോ വന്നത്...


മ്മ് മ്മ് മ്മ് നീ ചായ എടുത്തു വയ്ക്ക്....

ജാനുവേ......

എന്താ ആണ് അച്ചോ.....

അഹ് തുണി പോലും മാറാതെ വന്നു കിടക്കുവാ അയ്യേ....

എണീറ്റ് പോയി കുളിക്ക് പെണ്ണെ....

അച്ഛാ ഇവിടെ ഇരിക്ക് കുറച്ചു നേരം....

അയാൾ അവിടെ കട്ടിലിൽ ഇരുന്നപ്പോൾ അവൾ വേഗം അദ്ദേഹത്തിന്റെ മടിയിൽ തല ചായ്ച്ചു കിടന്നു....

എന്താ എന്റെ കുട്ടിക്ക് പോയത് പോലെ അല്ലല്ലോ വന്നത്.... എന്തെങ്കിലും വിഷമം ഉണ്ടോ....

ഇല്ല അച്ഛാ ഞാൻ അമ്മുന്റെ വീട്ടിൽ പോയിരുന്നു....

അഹ് ചുമ്മാ അല്ല ഈ സങ്കടം...

പോട്ടെ മോളെ ആ കുട്ടിക്ക് അത്രേ ആയുസ്സ് ഉള്ളു.. മോള് ഇനി അതോർത്തു വിഷമിച്ചാൽ പോയവർ തിരിച്ചു വരോ.. മോള് വിഷമിച്ചു ഇരുന്നാൽ അത് അമ്മുവിനും സങ്കടം ആകുലേ ഡാ.... അയാൾ അവളുടെ തലയിൽ തലോടി കൊണ്ട് ഇരുന്നു അവൾ പെട്ടന്ന് മയങ്ങി പോയി.....

എന്നാൽ ഇവരുടെ സംഭാഷണം കേട്ട് ജാനിയുടെ അമ്മ വാതിൽക്കൽ ഉണ്ടായിരുന്നു....

അവൾ ഉറങ്ങി ഇനി ഇപ്പൊ വിളിക്കണ്ട കിടക്കട്ടെ എന്റെ കുട്ടി രാവിലെ നേരത്തെ എണീറ്റത് അല്ലെ.....


സമയം പെട്ടന്ന് പോയികൊണ്ട് ഇരുന്നു... സൂര്യനെ മറച്ചു ചന്ദ്രൻ മേഘങ്ങൾക്ക് ഇടയിൽ സ്ഥാനം പിടിച്ചു നക്ഷത്രങ്ങൾ അതിന് ചുറ്റും വലം വച്ച് തുടങ്ങി....

രുദ്രൻ എന്നത്തേയും പോലെ ബാൽക്കണിയിൽ കുപ്പിയുമായി വന്നു നിൽക്കുവാണ് അവൻ എന്നും അമ്മുനെ കുറിച്ച് ആണ് ചിന്തിക്കുന്നത് എങ്കിൽ ഇന്ന് അവന്റെ ചിന്തകളിൽ ജാനകി ആയിരുന്നു. അവളുടെ ആ നിറഞ്ഞകണ്ണുകൾ ഒന്നും മിണ്ടാതെ ഉള്ള പോക്കും എല്ലാം അവനെ വട്ട് പിടിപ്പിച്ചു.... അവൻ കണ്ണുകൾ അടച്ചു അവളെ ആദ്യം കണ്ടദിവസം ആലോചിച്ചു....

അമ്മു ആയി സൗഹൃദം തുടങ്ങിയ നാൾ മുതൽ കേൾക്കുന്നത് ആണ് അവളുടെ ജാനിയെ കുറിച്ച് പക്ഷെ അവളെ കുറിച്ച് കേട്ട് കേട്ട് കാണാൻ ഒരു ആഗ്രഹം തോന്നി. ഞാൻ പറയാതെ തന്നെ അവൾ എനിക്ക് അവളുടെ ജാനിയുടെ ചിത്രം കാണിച്ചു.. രണ്ടുപേരും ആദ്യമായി സാരി ഉടുത്തു അമ്പലത്തിൽ പോയപ്പോൾ എടുത്ത ഒരു ചിത്രം ആയിരുന്നു അത്.. അതിൽ അമ്മുവിനെക്കാൾ കാണാൻ സുന്ദരി ജാനി ആയിരുന്നു.....
പിന്നെ പിന്നെ ഇടക്ക് ഇടക്ക് ചർച്ചയിൽ അവളുടെ ജാനി വരും ആയിരുന്നു...

അവളെ അന്ന് ആക്‌സിഡന്റിൽ കണ്ടപ്പോൾ ആദ്യം ഞെട്ടി പിന്നെ എന്തോ ഒരു അകൽച്ച അവളോട് തോന്നി. പറയാൻ ആഗ്രഹം ഉണ്ടായിരുന്നു നിന്നെ നേരത്തെ എനിക്ക് അറിയാം എന്ന് പക്ഷെ എന്തോ കഴിഞ്ഞില്ല......

രുദ്രൻ ഓരോന്ന് ആലോചിച്ചു അകത്തേക്ക് പോയി...

ജാനകി ഉറങ്ങുന്നത് കണ്ടു അവളെ വിളിച്ചു ഉണർത്താൻ തോന്നിയില്ല എങ്കിലും ആഹാരം കഴിക്കാൻ വിളിച്ചു അവളെ വേണ്ട എന്ന് പറഞ്ഞു കിടന്നു അവൾ....


പിറ്റേന്ന് രാവിലെ ജാനകി എണീക്കുമ്പോൾ അവൾക്ക് നല്ല തലവേദന ഉണ്ടായിരുന്നു രാത്രി അവൾ ഒരുപാട് കരഞ്ഞു അതിന്റെ ആയിരുന്നു അത്. അതോടൊപ്പം അവൾ ഇനി തന്റെ ജീവിതത്തിൽ ഉണ്ടാകുന്ന എന്തും നേരിടാൻ തയ്യാർ ആയിരുന്നു..
അതിന് അവളുടെ മനസ്സിനെ പാകപ്പെടുത്തി......

എന്താ മോളെ മുഖം ഒക്കെ വല്ലാണ്ട് വയ്യേ എന്റെ കുട്ടിക്ക് അവളുടെ മുഖം കണ്ടു ചോദിച്ചു....

ഇല്ല അച്ഛാ കുഴപ്പമില്ല ഞാൻ പോകുവാ...

നേരത്തെ ആണല്ലോ മോളെ കഴിക്കുന്നില്ലേ....

വേണ്ട അച്ഛാ ഞാൻ അവിടുന്ന് കഴിച്ചോളാം....

എന്തെങ്കിലും പ്രശ്നം ഉണ്ടോ മോളെ......

ഇല്ല അച്ഛാ.....

ശരി സൂക്ഷിച്ചു പോണേ മോളെ.....

മ്മ് ശരി അച്ഛാ അമ്മ പോയിട്ട് വരാം....


അവൾ നേരത്തെ ഇറങ്ങിയത് അമ്പലത്തിൽ പോകാം എന്ന് കരുതി ആയിരുന്നു എന്നാൽ എന്തോ അവൾക്ക് അതിനും തോന്നിയില്ല... അവൾ നേരെ ഓഫീസിലേക്ക് പോയി....

Gudmrng മോളെ....

Gudmrng ചേട്ടാ.....

എന്താ മോളെ ഇന്ന് ഇത്ര നേരത്തെ...

കുറച്ചു വർക്ക് ഉണ്ടായിരുന്നു അത...

അഹ് ഇന്ന് രാവിലെ രുദ്രൻ സാറും വന്നിട്ടുണ്ട്....

അവന്റെ പേര് കേട്ടതും അവൾക്ക് എന്തോ ഒരു വല്ലായ്മ തോന്നി...

സെക്യൂരിറ്റിയോട് സംസാരിച്ചു അവൾ അവളുടെ സീറ്റിലേക്ക് പോയി...

രുദ്രനെ കാണരുതേ എന്ന് പ്രാർത്ഥിച്ചു അവൾ അവളുടെ ജോലികളിലേക്ക് തിരിഞ്ഞു...

എന്നാൽ എന്തോ ആവശ്യത്തിന് പുറത്തേക്ക് പോകാൻ ഇറങ്ങിയ രുദ്രൻ ജാനകിയെ കണ്ടു ഞെട്ടി.....

ഇവൾ എന്താ ഈ സമയത്ത് ഇവിടെ...

അവൻ മിണ്ടാതെ അവളുടെ ടേബിളിന്റെ അടുത്ത് പോയി അവളെ തന്നെ നോക്കി ഇരുന്നു...

അവൻ വന്നതോ അവിടെ ഇരിക്കുന്നതോ ഒന്നും അവൾ അറിഞ്ഞില്ല ജോലി ചെയ്യുന്നുണ്ട് എങ്കിലും മനസ്സ് ഇവിടെ അല്ല. മുഖം ഒക്കെ ചുവന്നു വീർത്തു ഇരിപ്പുണ്ട് കണ്ണൊക്കെ കലങ്ങി അവൾ കരഞ്ഞിട്ടുണ്ട് എന്നതിൽ ഒരു സംശയവും ഇല്ല.

എന്തോ ആലോചിച്ചു മുഖം ഉയർത്തി നോക്കിയ ജാനകി മുന്നിൽ ഇരിക്കുന്ന രുദ്രനെ കണ്ടു ഞെട്ടി....

ഗുഡ് ഗുഡ്മോർണിംഗ് സാർ...

മോർണിംഗ്...

എന്താ ഇത്ര രാവിലെ ഓഫീസ് ടൈം ആകുന്നല്ലേ ഉള്ളു...

അത് കുറച്ചു വർക്ക്‌ ഉണ്ടായിരുന്നു അതാ നേരത്തെ വന്നത്....

മ്മ് വർക്ക്‌ നടക്കട്ടെ.....

അവൻ അത് പറഞ്ഞു എണീറ്റ് പോയി...

അവൻ പുറത്ത് പോയി കഴിഞ്ഞു പിന്നെ വന്നത് ഉച്ചക്ക് ആയിരുന്നു.. എല്ലാവരും ലഞ്ച് കഴിക്കാൻ പോയി പൊന്നു വന്നു കുറെ തവണ വിളിച്ചു എങ്കിലും ജാനകി കഴിക്കാൻ പോയില്ല...

ഗായ്‌സ് എല്ലാവരോടും മീറ്റിംഗ് ഹാളിലേക്ക് പോകാൻ പറഞ്ഞു രുദ്രൻ സാർ... എന്തോ അർജന്റ് മീറ്റിംഗ് ആണെന്ന് പറഞ്ഞു...

മ്മ് എല്ലാവരും ആയോ പൂജ...

ആയി സാർ...

Ok അപ്പൊ തുടങ്ങാം

നമ്മുടെ കമ്പനിയിൽ ജോലി ചെയ്തിരുന്ന രണ്ടു പേര് ആണ് അടുത്ത് അടുത്ത് ആയി മരിച്ചത് എല്ലാവർക്കും അറിയാമല്ലോ.... അല്ലെ


അറിയാം സാർ.... എല്ലാവരും പറഞ്ഞു...

ജാനകി ആണെങ്കിൽ ഇവൻ എന്താ പറയാൻ പോകുന്നത് എന്ന് അറിയാൻ ആകാംഷയോടെ നോക്കി ഇരിക്കുവാണ്...

അവർക്ക് രണ്ടുപേർക്കും ഒരേപോലെ സാമ്യം ഉള്ള ഒരു കാര്യം ഉണ്ടായിരുന്നു..
രണ്ടുപേരും എന്റെ PA ആയിരുന്നു...

ഇപ്പൊ എന്റെ കാര്യങ്ങൾ നോക്കാൻ എന്ന് വച്ചാൽ എന്റെ മീറ്റിംഗ്സ് നോക്കാനും അതിന്റെ ടൈം ഡോക്യുമെന്റ്സ് ഒക്കെ അറേഞ്ച് ചെയ്തു വയ്ക്കാൻ ഒക്കെ ഉള്ള ആ പോസ്റ്റ്‌ കാലി ആണ്.. ഇനി ഒരു ഇന്റർവ്യൂ നടത്താനും ആളെ സെലക്ട്‌ ചെയ്യാനും ടൈം ഇല്ല so ഞാൻ നിങ്ങളിൽ നിന്ന് ഒരാളെ എന്റെ pA പോസ്റ്റ്‌ ഏൽപ്പിക്കാൻ പോകുവാണ്.....


ആരാ സാർ ആ ആൾ..

വേറെ ആരുമല്ല വന്നിട്ട് ഏകദേശം രണ്ട് മാസത്തോളം ആയി വർക്ക്‌ ഒക്കെ നന്നായി ചെയ്തു നല്ല രീതിയിൽ മുന്നോട്ടു പോകുന്ന ജാനകി ചന്ദ്രൻ ആണ് എന്റെ പുതിയ PA...

എല്ലാവരും പെട്ടന്ന് ക്ലാപ്പ് ചെയ്തു...

അപ്പോഴാണ് ജാനകി ഞെട്ടലിൽ നിന്ന് മോചിത ആയത്...

ഇതു പറയാൻ ആണ് മീറ്റിംഗ് വച്ചത്..

പിന്നെ ജാനകി തന്റെ സീറ്റ് ഇന്ന് മുതൽ എന്റെ ക്യാബിനിൽ ആയിരിക്കും....

Ok

Ok സാർ

Ok മീറ്റിംഗ് ഡിസ്‌പേഴ്സ്....

Thanku സാർ....


എല്ലാവരും പുറത്തേക്ക് ഇറങ്ങി ഒപ്പം ജാനകിയും.

അവൾ വേഗം വാഷ് റൂമിലേക്ക് ആണ് പോയത്...

പോകുന്ന വഴി സഞ്ജു അവളെ വിളിച്ചു..

ജാനകി.....



അവൾ അവനെ തിരിഞ്ഞു നോക്കി ദൂരെ നിന്ന് വരുന്ന സഞ്ജുനെയും അവന്റെ തൊട്ട് പുറകിൽ വരുന്ന രുദ്രനെയും ജാനകി കണ്ടു.. അവർ അടുത്ത് എത്തും മുന്നേ ജാനകി തലചുറ്റി താഴെ വീണു.........



                               തുടരും.........
To Top