ആത്മസഖി, ഭാഗം: 106

Valappottukal


രചന: മഴ മിഴി

ആത്മസഖി 
❤️ മഴ മിഴി ❤️                           🩵 part  -106🩵

അവൾ വേഗം ഓടി അണച്ചു കൊണ്ട് അവർക്ക് മുന്നിൽ വന്നു നിന്നു..
ഒരു നിമിഷം ഹൃദയം പിടഞ്ഞു  സിരകളിലെ രക്തയോട്ടം നിലച്ചു.. അവൾ  കുറച്ചു നേരം നിശ്ചലയായി നിന്നു..പിന്നെ  നിറഞ്ഞ കണ്ണുകൾക്കിടയിൽ കൂടി കാണുന്ന ആ രണ്ടു രൂപങ്ങൾ നോക്കി തിരിഞ്ഞു നടന്നു..

ആദിയും ആ നേരം പകച്ചിരുന്നു.. ഒരിക്കൽ പോലും അവൻ അവളെ അവിടെ പ്രതീക്ഷിച്ചു ഇല്ലായിരുന്നു..


മരവിച്ച ശരീരവുമായി ലേഖ ആ ആശുപത്രി വരാന്തയിൽ ഇരുന്നു കരഞ്ഞു...ഇടക്ക് എപ്പഴോ എണീറ്റ് കരഞ്ഞു കലങ്ങിയ  കണ്ണ് തുടച്ചു ഇരിക്കുമ്പോഴാണ് ദൂരെ നിന്നും വേഗത്തിൽ വരുന്ന ആളിനെ അവർ കണ്ടത്... വിശ്വാസം വരാതെ അവർ വീണ്ടുo നോക്കി.......


ജിതേഷ്  അമ്മയ്ക്ക് അരികിലേക്ക് വന്നിരുന്നു...
അവൻ അവരുടെ തോളിലേക്ക് ചാരി കണ്ണീർ വാർത്തു...

സോറി... അമ്മേ....
ഞാൻ കാരണമാ എല്ലാം..

ഗീതുനോട് ഉള്ള ദേഷ്യത്തിൽ ചെയ്തതാ...
പക്ഷെ അച്ഛൻ ആ സ്കൂട്ടി എടുക്കുമെന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല..

അപ്പൊ തോന്നിയ ദേഷ്യത്തിന് ചെയ്തതാ...
പെട്ടന്ന്  ലേഖയുടെ കൈ   ജിതേഷിന്റെ കവിളിൽ പതിഞ്ഞു അനേകായിരം തവണ  അവർ അവനെ അടിച്ചു കൊണ്ടിരുന്നു.. കണ്ണീരോടെ   അവൻ അതെല്ലാം കൊണ്ടു കൊണ്ടിരുന്നു.

അച്ഛന് ആയാലും അവൾക്ക് ആയാലും ഉണ്ടാകാൻ പോകുന്നത് ഒന്ന് തന്നെ അല്ലേടാ..

നീ എന്നെടാ ജിതേഷേ നിന്റെ അച്ഛനെ പോലെ ആളുകളെ കൊല്ലാൻ പഠിച്ചത്..

ഞാൻ നിന്നെ പഠിപ്പിച്ചേ സ്നേഹിക്കാൻ അല്ലേടാ...
പിന്നെ എങ്ങനെയാടാ നീ ഇങ്ങനെ ആയിപോയെ..
കൊന്നേക്കട എന്നെ അങ്ങ്... വയ്യട ഇങ്ങനെ ജീവിക്കാൻ...
നിനക്ക് ജന്മം തന്നുന്നു ഉള്ള ഒറ്റ തെറ്റെ ഞാൻ ചെയ്തുള്ളു..

നീ എന്തിനാ ഇപ്പോൾ വന്നേ  അങ്ങേരു ചത്തൊന്നു അറിയാനാണോ...
ജിതേഷ് കരഞ്ഞു കൊണ്ട് ലേഖയുടെ കാലിലേക്ക് വീണു..

ഓർത്തില്ല അമ്മേ... ഒന്നും ഓർത്തില്ല...
അച്ഛൻ കാട്ടിയ പാത തെറ്റാണോ ശെരിയാനൊന്നു ഞാൻ ചിന്തിച്ചില്ല.. ചിന്തിക്കാനുള്ള പക്വത വന്നിട്ടും പണം ആയിരുന്നു എനിക്ക് വലുതെന്നു എനിക്ക് തോന്നി പോയി..

പണം കൊണ്ടു എന്തും നേടാമെന്നു ഞാൻ കരുതി പോയി..
മറ്റുള്ളവർ വേദനിക്കുമ്പോൾ അവരെ വേദനിപ്പിച്ചയാലും ജയിക്കുന്നത് ആയിരുന്നു എന്റെ ഹരം..


സോമൻ അങ്കിളിനെ പിന്നിൽ നിന്നും അടിച്ചു വീഴ്ത്തി കൊണ്ട്  അച്ഛൻ ആണ്‌ അതെന്നെ പഠിപ്പിച്ചത്.. 
നമുക്ക് നഷ്ടം ഉണ്ടാകുമ്പോൾ ആണ്‌ നാം മറ്റുള്ളവർക്ക് ഉണ്ടാക്കിയ നഷ്ടം മനസ്സിലാക്കുന്നത്.. കരഞ്ഞു കൊണ്ട് പറയുന്നവനെ കാണെ ലേഖയുടെ ഉള്ളിൽ ഉറഞ്ഞിരുന്ന സ്നേഹം ഉറവ പൊട്ടി പുറത്തേക്ക് വന്നു..

ജിതേഷ് വളർന്നു കഴിഞ്ഞു അദ്യം ആയിട്ടാണ് അവനെ കണ്ണ് കലങ്ങി കാണുന്നത്.. ആ കാഴ്ച കുറച്ചു അപ്പുറത്ത് ഗ്ലാസ്‌ ചില്ലിൽ കൂടി അകത്തു കിടക്കുന്ന ശേഖരനെ നോക്കി നിന്ന സുഭദ്ര കണ്ണാടി ചില്ലിലെ പ്രതിബിംബത്തിൽ കൂടി കണ്ടു.. അവരുടെ കണ്ണും നിറഞ്ഞിരുന്നു.

ഇതെല്ലാം കണ്ടു കുറച്ചു അപ്പുറത്ത്  വിങ്ങി പൊട്ടി ഗീതു ഇരുന്നു.

കരഞ്ഞു കലങ്ങിയ ഗീതുവിന്റെ കണ്ണുകൾ നോക്കി നിശ്ചലനായി  ജിതേഷ് ഒരു നിമിഷംഅമ്മയ്ക്ക് അരുകിൽ തന്നെ നിന്നു… നെഞ്ചിൽ   വല്ലാത്തൊരു ഭാരം.. കരിങ്കല്ല്  വീണപോലെ അവനു തോന്നി...

നിറഞ്ഞു വന്ന കണ്ണുകളെ ഇരു കൈകളാലും അമർത്തി തുടച്ചുകൊണ്ട് അവൻ ഗീതു വിന്റെ സമീപം ചെന്നിരുന്നു…

അപ്പോഴും ഇമചിമ്മാതെ അവൾ അവനെ തന്നെ നോക്കി, പിന്നെ പതിയെ ദൂരേക്ക് നോക്കി...അവൻ അവളെ വലിച്ചു അവന്റെ നെഞ്ചോടു ചേർന്നിരുന്നു…..നേർത്ത തേങ്ങലുകൾക്ക് ശബ്ദം ഏറി വന്നു….


സോറി....
അതിനുള്ള അർഹത എനിക്ക് ഇല്ലെന്നു അറിയാടി.. ഞാൻ ഇങ്ങനെ ആയി പോയെടി.. തെറ്റുകൾ മാത്രമാ എന്റെ ജീവിതം.. അതിൽ നിന്നും പിന്തിരിയാൻ ഞാൻ ശ്രെമിച്ചിട്ടില്ല.. അതായിരുന്നു  എന്റെ പരാജയവും..

ഇനി ഒരിക്കലും ഞാൻ പഴയ ജിതേഷ് ആവില്ലെടി.. നിന്നെ സ്നേഹിച്ചപ്പോൾ ഞാൻ എങ്ങനെ ആയിരുന്നോ അത് ആവാൻ ആണ്‌ എനിക്ക് ഇപ്പോൾ ഇഷ്ടം..

അവൾ തന്റെ കയ്യ് അയച്ചു കൊണ്ട്  ജിതേഷിനെ വീണ്ടും നോക്കി.
ജിതേഷ് അവളെ  കണ്ണീരോടെ നോക്കി.. ഒരവസരം തന്നുടെടി എനിക്ക്..

അവൾ പതിയെ അമ്മയെ നോക്കി.. അമ്മാ പതിയെ തലയാട്ടി..
ഗീതു ജിതേഷിന്റെ നെഞ്ചിൽ  ചേർന്ന് നിന്നു കൊണ്ട് അവനെ നോക്കി..

ശെരിക്കും  നിങ്ങൾ മാറിയോ അതോ വീണ്ടും എന്നെ ചതിക്കുമോ..
അവളെ ചേർത്ത് പിടിച്ചു കണ്ണീരോടെ അവൻ പറഞ്ഞു.. ഇല്ല... ചതിക്കില്ലെടി... നിന്നെ ചതിച്ചാൽ അന്ന് ജിതേഷ് ഉണ്ടാവില്ല 

   അച്ഛൻ ഇന്ന് ഡിസ്ചാർജ് ആണ്‌  കൈയിൽ ഇരുന്ന ബില്ല് അവനു നേരെ നീട്ടി കൊണ്ട് ഗീതു പറഞ്ഞു..

അമ്മേ....സാധനങ്ങൾ ഒക്കെ പാക്ക് ചെയ്തു വെച്ചോളൂ…
ഞാൻ ബില്ല് അടച്ചിട്ടു വരാം..
ധൃതിയിൽ ഓടി പോയി ബില്ലടച്ചു  അവൻ അച്ഛൻ കിടക്കുന്ന റൂമിലേക്ക് കയറി..

മരുന്നിന്റെ മണമുള്ള ആശുപത്രി മുറിയിൽ അച്ഛൻ വല്ലാതെ വീർപ്പുമുട്ടുന്നെന്ന് അവനു തോന്നി….

കൈയിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്.. മുഖത്തും തലയിലും  നല്ല രീതിയെ മുറിവ് ഉണ്ട്..  ഒരു കാല് പൂർണമായും മുട്ടിനു താഴേക്ക് മുറിച്ചു മാറ്റിയിരിക്കുന്നു.. അത് കാണെ അവന്റെ കണ്ണിൽ കണ്ണുനീർ ചാലിട്ട് ഒഴുകി.

അച്ഛന്റെ ഈ അവസ്ഥയിൽ  താൻ ആണല്ലോ എന്ന് ഓർത്തു  അവൻ  ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു പോയി.

പിന്നെ പതിയെ അച്ഛനെ എടുത്തു വീൽ ചെയറിൽ ഇരുത്തി  പുറത്തേക്ക്  വന്നു..


ശേഖരൻ വീട്ടിൽ എത്തി കുറച്ചു ദിവസങ്ങൾക്കു  ശേഷം ആണ്‌    സോമൻ കാര്യങ്ങൾ അറിഞ്ഞത്.. അയാൾ ലക്ഷ്മിയേയും കൂട്ടി ശേഖരനെ കാണാൻ ചെന്നു..

താൻ ഇത്രയൊക്കെ ദ്രോഹിച്ചിട്ടും തനിക് ഒരാപത് വന്നപ്പോൾ ഓടി വന്ന സോമനെ കണ്ടു  ശേഖരന്റെ കണ്ണ് നിറഞ്ഞു..

അയാൾ  നിറഞ്ഞ കണ്ണുകളോടെ സോമനെ നോക്കി  അക്ഷരങ്ങൾ പെറുക്കി എടുത്തു ക്ഷമ ചോദിച്ചു..

സോമൻ നറു ചിരിയോടെ  ആ ക്ഷമ സ്വീകരിച്ചു..



രണ്ടു വർഷത്തിന് ശേഷം..

ലക്ഷ്മിയ്ക്കൊപ്പം ശിവ ക്ഷേത്രത്തിൽ നിന്നും നന്ദ  പുറത്തേക്ക് വന്നു.. അവരെ കാത്തു എന്നാ പോലെ  സോമൻ നിന്നു.. അയാളുടെ കൈയിൽ  രണ്ടു ഒന്നര വയസ്സുള്ള  കുസൃതി കുടുക്ക  ചിരിയോടെ കാര്യമായി എന്തൊക്കെയോ അപ്പൂപ്പനോട് പറഞ്ഞു അയാളുടെ നെറ്റിയിലെ  കൈയിൽ ഇരുന്ന ചന്ദനത്തിൽ തോണ്ടി നെറ്റിയിൽ അങ്ങിങ്ങു കുറി തൊട്ടു കൊണ്ട് ഇരുന്നു..

നന്ദയെ കണ്ടതും മുന്നിലെ രണ്ടു വെള്ളരി പല്ലു കാട്ടി ചിരിയോടെ അവൾക്ക് നേരെ കൈ നീട്ടി...അവൾ  കുഞ്ഞിനെ എടുത്തു കൊണ്ട് മൂക്കിൻ തുമ്പിൽ തന്റെ മൂക്കുരസി കൊണ്ട് ചോദിച്ചു 

അമ്മേടെ കുസൃതി കുട്ടി..ലെച്ചൂസ് 
അപ്പൂപ്പന് പൊട്ടു തൊട്ടു കുഴഞ്ഞോ..

അവർ പോകാൻ കാറിനടുത്തേക്ക് നടന്നപ്പോഴാണ്  മനുവും  ജിഷയും കുഞ്ഞും   കൂടി വന്നത് ..

അവരെ കണ്ടതും ലക്ഷ്മിയമ്മ അവർക്ക് അടുത്തേക്ക് ചെന്നു..

കുഞ്ഞാറ്റെ.... സുഖമാണോ?
ചിരിയോടെ ജിഷയുടെ കൈയിൽ ഇരുന്ന    കുറമ്പി ലക്ഷ്മിയുടെ കയ്യിലേക്ക് ചാടി...

അമ്മാ എന്തിയെ മനുവേ..

അമ്മാ   അനുന്റെ വീട്ടിൽ പോയി..

ഓഹ് ഞാൻ അതങ്ങു മറന്നു  അനുനെ ഏഴാം മാസം വിളിച്ചോണ്ട് പോയിരുന്നല്ലോ.


നന്ദയുടെ കൈയ് ഇരുന്ന  ലെച്ചുനെ എടുത്തു കൊണ്ട്  മനു ചിരിയോടെ ചോദിച്ചു 

കാശി എത്തിയില്ലേ നന്ദേ..

കാശിയേട്ടൻ  ഇന്ന് വരുമായിരിക്കും..

മ്മ്...

അവനെ വിളിച്ചിട്ട് കിട്ടി ഇല്ലാരുന്നു...
അവൻ വരുമ്പോൾ ലിജോയെ ചെന്നു ഒന്ന് കാണാൻ പറഞ്ഞു...
മ്മ്... വരുമ്പോൾ പറയാം  മനുവേട്ടാ..

ജിഷ എന്താ മിണ്ടാതെ നിൽക്കുന്നെ  കുന്നെടത്തേക്ക് പോയില്ലേ..
പോകാൻ ഇറങ്ങിയതാ നന്ദേ..

ഗീതുനു വിശേഷം ഉണ്ടെന്നു അമ്മാ വിളിച്ചപ്പോൾ പറഞ്ഞു..

മ്മ്..

എന്നാൽ പോയിട്ട് വാ...

അരുണേ കാണാൻ കണിമംഗലത്തേക്ക്  ഒന്ന് പോണം...
മനുവേട്ടൻ വരുന്നുണ്ടോ...

ഇന്ന് ആണെങ്കിൽ തീരെ ടൈം ഇല്ല...
ഇവളെ വീട്ടിൽ വീട്ടിട്ടു വേണം ഗാർമെന്റ്സിൽ പോവാൻ..

ഇന്ന് കൊടുക്കേണ്ട മെറ്റീരിയൽസ് ഒന്ന് പയ്ക്ക് ചെയ്തു  അയക്കണം.

നീ ഇവളെ വിട്ടിട്ട് എന്നെ കൂടി ഒന്ന് വിളിക്കാണെടാ മനുവേ..

ഷോപ്പിൽ  ഒന്ന് പോണം...

സേവ്യർ വിളിക്കാം വരാമെന്നു പറഞ്ഞതാ..
അപ്പോഴ അവന്റെ മോൻ  ദുബായിന്നു വരുന്നെന്നു വിളിച്ചു പറഞ്ഞെ..
അവൻ എയർപോർട്ടിൽ പോയി..


ഞാൻ വരാം അങ്കിളെ..


ചെന്നൈയിൽ നിന്നും  വീട്ടിലേക്ക് മടങ്ങി വരുകയാണ്  കാശി..സേവ്യർ അങ്കിളിന് പരിചയം ഉള്ള ഒരാളെ ചെന്നൈയിലെ ഷോപ്പ് ഏല്പിച്ചാണ് കാശിയുടെ മടങ്ങി വരവ്..

നന്ദേയും കുഞ്ഞിനേയും കണ്ടിട്ട് ആറു മാസം കഴിഞ്ഞിരിക്കുന്നു..
രണ്ടു വർഷം മുന്നേ എല്ലാം ഇട്ടെറിഞ്ഞു ആദിയേട്ടൻ എവിടേക്കോ പോയി..

എവിടെ ആണെന്ന് ഒരു വിവരവും ഇല്ല... ഇനി അന്വേഷിക്കാൻ ഒരിടവും ഇല്ല..

ആരും അന്വേഷിക്കണ്ടാന്ന് അവസാനമായി ഒരു  വോയിസ്‌ മെസ്സേജ് ഇട്ടു മുങ്ങിയ ആളു വേറെ  കല്യാണം കഴിച്ചെന്നു വരെ  പലരും പറഞ്ഞു..

വൃന്ദേട്ടത്തിയെ  ലീഗലി ഉപേക്ഷിക്കണ്ടു ഏട്ടൻ അങ്ങനെ ചെയ്യുമോ..
അത്രേ ഉണ്ടാരുന്നല്ലോ ഏട്ടന് വൃന്ദയോട് ഉള്ള ഇഷ്ടം..

ചിന്തകൾ കാടു കയറി പൂത്തുകൊണ്ടിരുന്നു.. അവ കായ്ക്കും മുന്നേ  കാശി  അവയെ അടക്കി നിർത്തി കൊണ്ട്  കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാരി ഇരുന്നു..


കാശി വീട്ടിൽ എത്തുമ്പോൾ അർഥരാത്രി ആയി കഴിഞ്ഞിരുന്നു..
ലെച്ചു മോള് ഉറങ്ങി കഴിഞ്ഞിരുന്നു..
കുറച്ചുനേരം അവൻ മോളെ നോക്കി ഇരുന്നു.. പിന്നെ നന്ദേ കെട്ടിപിടിച്ചു  മീശ പിരിച്ചു നോക്കി കൊണ്ട് പറഞ്ഞു..

തീരെ വയ്യെടി...
വല്ലാത്ത തലവേദന...
യാത്ര ക്ഷീണമാവും.. അവളുടെ മടിയിൽ തലവെച്ചു കിടന്നു കൊണ്ട് അവൻ പറഞ്ഞതും നന്ദ അവന്റെ തലയിൽ പതിയെ തലോടി..

വൃന്ദയ്ക്ക് എന്തേലും മാറ്റം ഉണ്ടോടി..
ഇല്ല....
എനിക്ക് അറിയില്ല കാശിയേട്ട...
ഞാൻ വീട്ടിലേക്ക് പോയിട്ട്  കുറെ നാളായി..

മ്മ്... നമുക്ക് നാളെ പോവാടി..

നന്ദ മൂളി കൊണ്ട് അവന്റെ തലയിൽ തഴുകി ഇരുന്നു.. കാശി പതിയെ ഉറക്കത്തിലേക്ക് വീണു..

ഇതേസമയം മറ്റൊരിടത്തു..
കടുത്ത നിരാശ്ശയോടെ ആദി റൂമിൽ നിന്ന് പുറത്തേക്കിറങ്ങി. തികട്ടി വന്ന അമർഷം കടിച്ചമർത്തി അവൻ സിഗരറ്റിനു തിരി കൊളുത്തി.എല്ലാത്തിൽ നിന്നും ഒളിച്ചോടിയിട്ട് വർഷം  രണ്ടു കഴിഞ്ഞിരിക്കുന്നു …….


എന്തായാലും  ഇനി ഇങ്ങനെ ഇവിടെ നിന്നിട്ട് കാര്യം ഇല്ല.. നാട്ടിലേക്ക് പോണം..അവൻ  ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്ത്‌ കൊണ്ട് 

തന്റെ ബാഗ് പായ്ക്ക് ചെയ്ത്‌ പുറത്തേക്ക് ഇറങ്ങി..വർണ പ്രഭായോടെ തെളിഞ്ഞു നിൽക്കുന്ന വഴിയോര ലൈറ്റ്റുകളിലേക്ക്  നോക്കി അവൻ ആ മഹാ നഗരത്തെ നോക്കി..മുംബൈ എന്ന മഹാനഗരം രണ്ടു വർഷം താൻ കഴിഞ്ഞ ഇടം..


ഫ്ലൈറ്റിൽ കയറി കഴിഞ്ഞു വീണ്ടും മനസ്സിന് വല്ലാത്തൊരു അസ്വസ്ഥത.. മറക്കാൻ ആഗ്രഹിച്ച ഓർമ്മകൾ തന്നെ വീണ്ടും വേട്ടയാടുന്നു..

പിടിവിടാൻ ആഗ്രഹിക്കാത്ത ഓർമ്മകളിൽ തളച്ചിട്ട വേരിറങ്ങിപ്പോയ ഒരിടം...നിന്നെ നഷ്ടപ്പെടുത്തിയ എന്നിൽ 
ഇനി മോഹങ്ങളോ സ്വപ്നങ്ങളോ പ്രതീക്ഷകളോ ഒന്നും തന്നെ അവശേഷിക്കുന്നില്ല.......

അവസാനമായി  നിന്നെ കണ്ടത്  ആ കടൽക്കരയിൽ വെച്ചായിരുന്നു..
ശെരിക്കും പറഞ്ഞാൽ ആദ്യമേ നിന്നെ ഞാൻ കണ്ടിരുന്നു... അന്നത്തെ വാശിയിൽ  വെറുതെ ഒരു രസത്തിനു എന്റെ ഫ്രണ്ടിന്റെ അനിയത്തിയ്ക്കൊപ്പം നിന്റെ മുന്നിൽ കൂടി കടന്നു പോയതാണ് ഞാൻ..
ശെരിക്കും പറഞ്ഞാൽ നിന്നോടുള്ള പ്രണയം കൊണ്ട് എനിക്ക് ഭ്രാന്ത്‌ ആയിരുന്നു...

നീ എന്റെ മുന്നിൽ സന്തോഷവധിയായി കഴിയുന്നത് കണ്ടപ്പോൾ നിന്നോടുള്ള ദേഷ്യം കൂടി... അതുകൊണ്ട് മാത്രം  ആണ്‌  ഞാൻ അന്ന് അങ്ങനെ ഒരു പ്രകടനം കാണിച്ചേ..

നീ എന്റെ മുന്നിൽ വന്നു കണ്ണും നിറച്ചു പോയപ്പോൾ  എന്റെ മനസ്സിൽ സന്തോഷം ആയിരുന്നോ... അറിയില്ല...മനുഷ്യൻ അല്ലെ ചിലപ്പോൾ സന്തോഷിച്ചിരിക്കാം..

പക്ഷെ അപ്പോഴേക്കും നീ എന്റെ വീട്ടിൽ അത് അറിയിച്ചപ്പോൾ നിന്നോടുള്ള എന്റെ ദേഷ്യം കൂടി..

To Top