രചന: മഴ മിഴി
ആത്മസഖി
❤️ മഴ മിഴി ❤️
🩵 part -105🩵
സോമ... തനിപ്പോ ഹാപ്പി ആയല്ലോ..
ഇനിയിപ്പോ എന്റെ ആവിശ്യം തന്റെ ഷോപ്പിൽ ഉണ്ടോടോ ഉവേ..
പിന്നെ ഇല്ലാതെ...
ഇനിയാണ് തന്റെ ആവിശ്യം അവിടെ.. ഈ പിള്ളേർക്ക് തന്നെ ഉള്ളൂ ഒരു പേടി..
ചിരിയോടെ പറയുന്ന അയാളെ ചേർത്ത് പിടിച്ചു സേവ്യർ നിന്നു..
ദിവസങ്ങൾ പിന്നേംഒന്ന് രണ്ടു കടന്നു പോയി..
വൃന്ദ ചെമ്പകശേരിയിലും നന്ദ ദേവർമഠത്തിലും ആയിരുന്നു..
വൃന്ദയെ കൂട്ടി കൊണ്ട് വരാൻ ലക്ഷ്മി ചെന്നെങ്കിലും അവൾ വരാൻ തയാറായില്ല...
അവളുടെ ഇഷ്ടം അതാണെങ്കിൽ അവൾ ഇവിടെ നിൽക്കട്ടെ എന്ന് സുരേന്ദ്രനും പറഞ്ഞു..
ശേഖരൻ കാര്യങ്ങൾ അറിയുന്നത് ഗിരി ഗീതുനെ കാണാൻ കുന്നെടത്തു എത്തുമ്പോൾ ആയിരുന്നു...
അയാൾ കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ നിന്നു പോയി..
ഗീതുവിന്റെ തല്ലുകൊണ്ട് കരിവാളിച്ചു കിടന്ന കയ്യും മുഖവും കണ്ടതും ഗിരിക്ക് അവൾ പറയാതെ തന്നെ ഏറെ കുറെ കാര്യങ്ങൾ ബോദ്യം ആയി അത് കൂടാതെ ജിതേഷിനെ പറ്റി ഗിരി പുറത്ത് അന്വേഷിച്ചിരുന്നു..
ഗീതുനെ കണ്ടു പോകുമ്പോൾ ഗിരി ജിതേഷിനെ താക്കിത്തോടെ നോക്കി കൊണ്ട് പറഞ്ഞു..
ഈ കാണുന്ന ഗിരി നീ ഉദ്ദേശിക്കുന്ന പഴയ ഗിരി അല്ല...
എന്റെ പെങ്ങളുടെ കണ്ണ് നീ കാരണം നിറഞ്ഞുന്നു ഞാൻ അറിഞ്ഞാൽ ഗിരി ഒരു വരക്കം കൂടി വരും അത് ഈ രീതിയിൽ ആയിരിക്കില്ല..
ഇവൾക്ക് ആങ്ങളയായി ഞാനുണ്ടെന്നു നീ ഇനി ഇവളുടെ ദേഹത്തു കൈ വെക്കും മുൻപ് ഒന്ന് ഓർക്കുന്നത് നല്ലതാ... കേട്ടോടാ അളിയാ..
ജിതേഷ് ഭയത്തോടെ അവനെ നോക്കി...
അല്ലെങ്കിൽ നിന്നെ ഞാൻ പഴം തുണി പോലെ കിടത്തും..
നിനക്ക് എന്റെ നമ്പർ അറിയാല്ലോടി...
നീ ആരേം പേടിക്കണ്ട... നിനക്ക് ഏട്ടൻ ഉണ്ട്...
നിനക്ക് എപ്പോൾ വേണമെങ്കിലും എന്നെ വിളിച്ചു എന്തും പറയാം..
ഗീതു അത്ഭുതത്തോടെ അവനെ നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞു.. മുന്നിൽ നിൽക്കുന്ന ഗിരി സ്വപ്നം ആണെന്ന് പോലും അവൾക്ക് തോന്നി പോയി..
അവളെ ചേർത്ത് പിടിച്ചു പോക്കെറ്റിൽ നിന്നും ഒരു പാസ്സ് ബുക്ക് എടുത്തു അവളുടെ കൈയിൽ കൊടുത്തു കൊണ്ട് ഗിരി പറഞ്ഞു..
നിനക്ക് അത്യാവശ്യം വേണ്ടാ കുറച്ചു കാശ് ഇതിൽ ഉണ്ട്.. നീ പേടിക്കണ്ട പോയി എക്സാം എഴുതണം.. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാവണം എന്റെ മോള്..
അവൾ കണ്ണും നിറച്ചു തലയാട്ടി..
ഗിരിയെ സ്നേഹപൂർവ്വം ആഹാരം കഴിക്കാൻ ലേഖയും സുഭദ്രയും ക്ഷെണിച്ചെങ്കിലും അവൻ അത് സ്നേഹപൂർവ്വം തന്നെ നിരസിച്ചു..
ഗിരിയുടെ ബുള്ളെറ്റ് കണ്ണിൽ നിന്നും മറഞ്ഞിട്ടും ശേഖരന്റെ നടുക്കം മാറിയില്ല...
പല പ്ലാനിങ്ങും പരാജയപെട്ടു തുടങ്ങിയ സ്ഥിതിക്ക് ഇനി അതീവ ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ ചെയ്യാന്‍ എന്ന് തീരുമാനിച്ചു..ശേഖരൻ ഇരുന്നു.. ഒരിക്കൽ എങ്കിലും ദേവർമടക്കാരുടെ മുന്നിൽ തല ഉയർത്തി നിൽക്കണമെന്ന് അയാൾ ഉള്ളിൽ കണക്ക് കൂട്ടി..
കാശിയുടെ അസുഖ വിവരം അരുണ വഴി നന്ദ അറിഞ്ഞു...
അവൾ അത് വീട്ടിൽ പറഞ്ഞു..
പിന്നെ എല്ലാം വേഗത്തിൽ ആയിരുന്നു...
കാശിയുടെ ഓപ്പറേഷൻ കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞ ഒരു വൈകുന്നേരം
ദേവർമഠത്തിലേക്ക് ഗിരി കണിമംഗലത്തിന്റെ ചാവി തരാൻ വരുമ്പോൾ കാശിയും നന്ദയും ഹോസ്പിറ്റലിൽ ആയിരുന്നു...സോമൻ ടെക്സ്റ്റ്‌യിൽസിലും അമ്മ അവനു വേണ്ടി വഴിപാടുകൾ നടത്താൻഅമ്പലത്തിലും പോയി..
ദേവർമടത്തു ആരും ഇല്ലാത്തത് കൊണ്ട് ഗിരി നിരാശയോടെ തിരികെ പോയി..
ലക്ഷ്മി ഓട്ടോയിൽ വന്നിറങ്ങുമ്പോൾ ഗിരിയുടെ ബുള്ളറ്റു അവരെ മാറി കടന്നു പോയി കഴിഞ്ഞിരുന്നു..
നന്ദയ്ക്ക് മൂന്ന് മാസം കഴിഞ്ഞു.. ഇടയ്ക്കിടെ ഉണ്ടാകുന്ന ഛർദി ഒഴിച്ചാൽ അവൾ ആരോഗ്യവതി ആയിരുന്നു...അതുകൊണ്ട് തന്നേ അവൾ കോളേജിൽ പോകാൻ തീരുമാനിച്ചു..
കോളേജിൽ ചെന്നു കഴിഞ്ഞു പിള്ളേരുടെ നോട്ടവും കളിയാക്കലും ആദ്യമൊക്കെ അവളെ വല്ലാത്ത സങ്കടപെടുത്തി.. പിന്നെ പിന്നെ പതിയെ എല്ലാവരും അവളെ കെയർ ചെയ്യാൻ തുടങ്ങി.. എന്തിനും ഏതിനും നിഴലായി അപ്പോഴും അനു കൂടെ തന്നെ ഉണ്ടായിരുന്നു..
ഇടയ്ക്കിടെ അവൾ ചെമ്പകശേരിയിലേക്ക് പോകും.. വൃന്ദ യോട് സംസാരിക്കും.. വൃന്ദ അവൾക്ക് ഇഷ്ടം ഉള്ളതെല്ലാം അറിഞ്ഞു ഉണ്ടാക്കി കൊടുക്കും..
കാശി ആദിയെ തിരക്കി ചെന്നൈയ്ക്ക് പോയി..
അവൻ ഹൈദ്രബാദിനു പോയിന്നു അറിഞ്ഞു സങ്കടത്തിൽ ആണ് കാശി തിരികെ വന്നത്..
ഹൈദ്രബാദ് നിന്നും ആദി വീണ്ടും ചെന്നൈയ്ക്ക് വന്നു.. അവൻ അച്ഛനെ വിളിച്ചു ഷോപ്പ് ഓപ്പൺ ചെയ്യുന്ന കാര്യം പറഞ്ഞു.. അവന്റെ നിരന്തരമായുള്ള ശല്യം കാരണം ചെന്നൈയിൽ ഷോപ്പ് ഓപ്പൺ ചെയ്തു.. ആദി അതോടെ വലിയ തിരക്കിൽ ആയി... അവൻ വീട്ടിലേക്ക് വരാറില്ല വല്ലപ്പോഴും വിളിക്കുക മാത്രം ചെയ്യും...
കണിമംഗലത്തിന്റെ ഗേറ്റ് കടന്നു കാശിയുടെ കാറു വന്നു നിന്നത് . ഗിരി എവിടെയോ പോകാനുള്ള തയാറെടുപ്പിൽ ആയിരുന്നു.. തോളിൽ കിടന്ന ട്രാവൽ ബാഗ് ഊരി താഴേക്ക് വെച്ചു കൊണ്ട് അവൻ അവർക്ക് അടുത്തേക്ക് ചെന്നു..
കാശിയും നന്ദയും ചിരിയോടെ അവനോപ്പം അകത്തേക്ക് ചെന്നു..
എവിടേക്കോ ഒരു യാത്ര ഉണ്ടല്ലോടാ...
അരുണ ഉണ്ടടോ കൂടെ..
ഇല്ല.. ഞാൻ ഒറ്റയ്ക്ക് ഒന്ന് യാത്ര പോകാമെന്നു വെച്ചു...
സന്യാസം വല്ലോം ആണോ മനസ്സിൽ..കാശി ചോദിക്കുമ്പോൾ
ഗിരി ചിരിയോടെ കാശിയെ നോക്കി..
ബാഗൊക്കെ ഉണ്ടല്ലോ കൈയിൽ നീ എന്താ ഇവളെ കോളേജിൽ നിന്നും കൂട്ടി കൊണ്ട് വരണ വഴി ആണോ?
മ്മ്...കാശി മൂളി
കാശിയും ഗിരിയും പിന്നെ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു..
നന്ദ ആ നേരം അവിടം മുഴുവൻ നോക്കി കാണുക ആയിരുന്നു..
വളരെ പരമ്പരകത രീതിയിൽ ഉള്ള എട്ടു കേട്ടു മോഡൽ വീട് ആയിരുന്നു അത്. തന്റെ അമ്മ ജനിച്ചു വളർന്ന വീട് അതോർക്കും തോറും അവൾക്ക് അവളുടെ അമ്മയുടെ ഫോട്ടോ കാണാൻ കൊതി തോന്നി.. ചുമരിൽ കാണുന്ന ഫോട്ടോയിലേക്ക് കണ്ണുകൾ പതിഞ്ഞെങ്കിലും അതെല്ലാം ഗിരിയുടെയും ഗീതുന്റെയും പിന്നെ ഗംഗദരന്റെയും വസന്തയുടെയും ഫോട്ടോ ആയിരുന്നു...
അവൾ നിരാശയോടെ മിഴികൾ മാറ്റിയതും കാശി അത് കണ്ടു അവൾക്ക് അടുത്തേക്ക് ചെന്നു..
എന്താടി.. പെട്ടന്ന് നിന്റെ മുഖം വാടിയെ..
നന്ദ കാശിയെ നോക്കി ഒന്നും ഇല്ലെന്നു തലയട്ടിയതും കാശി അവളെ പിടിച്ചു സോഫയിൽ ഇരുത്തി...
നിനക്ക് ഉടനെ പോണോടാ...
തേയില വെള്ളവുമായി വരുന്ന ഗിരിയെ നോക്കി കാശി ചോദിക്കുമ്പോൾ ഗിരി കുഴപ്പം ഇല്ലെടാ ഞാൻ ബസ്സിന പോകുന്നെ..
രാമേശ്വരം പോയി ഒന്ന് മുങ്ങി നിവരണം... അതു കഴിഞ്ഞു തോന്നിയാൽ ഇങ്ങു പോരും അല്ലെങ്കിൽ ചിലപ്പോൾ മറ്റെവിടേക്ക് എങ്കിലും പോകും..
അന്നേരത്തെ ചിന്തയും. മൂടും പോലെ ഇരിക്കും..
നന്ദയ്ക്ക് നേരെ തേയില വെള്ളം നീട്ടി കൊണ്ട് ഗിരി പറഞ്ഞു..
നിന്റെ പാകമൊന്നും എനിക്ക് അറിയില്ലെടി...
ഇവിടെ വേറെ ഒന്നും ഇല്ല... ഇതു തന്നെ ഉള്ളത് ഭാഗ്യം..
പിന്നെ നിങ്ങൾ ഇങ്ങോട്ട് വന്നതും കാര്യം ആയി.. ഇനിയിപ്പോ ഞാൻ അവിടെ വരെ വരണ്ടല്ലോ..
അവൻ പോക്കെറ്റിൽ നിന്നും വീടിന്റെ ചാവി എടുത്തു നന്ദയുടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു.. നീ ഇറങ്ങുമ്പോൾ ഇതുടി പൂട്ടിക്കൊണ്ടു പൊയ്ക്കോ.. ഇത് നിനക്ക് അവകാശപ്പെട്ടതാ..
നന്ദ ചിരിയോടെ അത് വാങ്ങി ടേബിളിൽ വെച്ച് കൊണ്ട് കാശിയെ നോക്കി..
കാശി ചിരിയോടെ അവന്റെ കൈയിൽ ഇരുന്ന ബാഗിൽ നിന്നും ഒരു ഫയൽ എടുത്തു നന്ദയ്ക്ക് നേരെ നീട്ടി..
അവൾ ചിരിയോടെ അത് വാങ്ങി ഗിരിക്ക് നേരെ നീട്ടി..
എന്താടി ഇത്..ഇതെന്റെ സമ്മാനമാ... ഗിരിയേട്ടൻ എന്റെ ജീവൻ രക്ഷിച്ചതിനുള്ള സമ്മാനം...
അന്ന് ഗിരിയേട്ടൻ എന്നെ രക്ഷിച്ചു ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ ഒരുപക്ഷെ ഞാൻ ഒന്നും ആലോചിക്കാതെ ഒരു നിമിഷത്തെ ബുദ്ധി ശൂന്യതയിൽ ആത്മഹത്യ ചെയ്തേനെ..
അവൾ അന്ന് ചെമ്പകശേരിയിൽ നിന്നും കരഞ്ഞു കൊണ്ടു പുറത്തേക്ക് വന്ന കഥ പറഞ്ഞു..
ഗിരി വിറയലോടെ കൈയിൽ ഇരുന്ന ഫയൽ നോക്കി.
ഡി... ഇത്....
വേണ്ടെടി..
നിനക്ക് അവകാശപ്പെട്ടതാ ഇവിടം...
അത് നീ തന്നെ വെച്ചോ...
പറ്റില്ല ഗിരിയേട്ടാ... ഇത് ഞാൻ സ്നേഹത്തോടെ ഗിരിയേട്ടന്റെ പേരിൽ എഴുതി തരുന്നതാ..
ഗിരിയേട്ടന് ജീവിക്കാൻ ഇതു പോരെ.. ഇവിടം തന്നെ അര ഏക്കറിനു അടുത്തില്ല.. പോരാത്തതിന് മുന്നിൽ ഹൈവേ റോഡും ഗിരിയേട്ടൻ നല്ല മെക്കാനിക്കു അല്ലെ .. ഇവിടെ ഒരു വർക്ക് ഷോപ്പ് ഇട്ടാൽ ജീവിച്ചൂടെ. പതിയെ പതിയെ അത് വളർത്തി കൂടെ...
വെറുതെ ഒളിച്ചു ഓടണ്ട...
ഇന്നലെ അരുണ വിളിച്ചു എല്ലാം പറഞ്ഞു..
കൈയിൽ ഒന്നും ഇല്ലെന്നു കരുതി അരുണേ ഉപേക്ഷിക്കണ്ട... അവൾക്ക് അവളുടെ അമ്മയെ പോലെ പണത്തിനോട് കൊതി ഇല്ല..
അവൾ എങ്ങനെ ആയാലും ജീവിക്കും.. ജീവിക്കാൻ പക്ഷെ കൂടെ ഗിരിയേട്ടൻ വേണമെന്ന് മാത്രമേ അവൾ എന്നോട് പറഞ്ഞുള്ളു.
ഗിരി എന്ത് പറയണമെന്ന് അറിയാതെ ആ ഫയലും പിടിച്ചു അവളെയും കാശിയെയും നോക്കി നിന്നു..
ചെമ്പകശേരിയിൽ വൃന്ദ വല്ലാതെ ഒറ്റപ്പെട്ടത് പോലെ ആയി.. എല്ലാവർക്കും മുന്നിൽ ചിരിച്ചു കളിച്ചു അഭിനയിക്കാൻ പാട് പെടുന്ന വൃന്ദയെ കാണുമ്പോൾ സുരേന്ദ്രന്റെ നെഞ്ചിൽ വേതന നിഴലിച്ചു...
അവൾക്ക് ഒരു മാറ്റം അനിവാര്യമാണെന്ന് അയാൾക്ക് തോന്നി..അല്ലെങ്കിൽ ചിലപ്പോൾ അവൾ ഡിപ്രെഷനിലേക്ക് പോകുമെന്ന് അയാൾക്ക് തോന്നി.. അയാളുടെ തോന്നൽ അയാൾ ദേവർമഠത്തിൽ ഉള്ളവരെയും അറിയിച്ചു..അവർ അയാളുടെ തീരുമാനത്തെ അനുകൂലിച്ചു..
വീട്ടിലെ നിരന്തരമായുള്ള പറച്ചില് കാരണം വൃന്ദ പതിയെ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ തീരുമാനിച്ചു.. കാശിക്കും നന്ദയ്ക്കും അവളുടെ ഈ ഒറ്റ പെട്ടുള്ള ഇരുപ്പും നിൽപ്പും വല്ലാത്ത വേദന ഉണ്ടാക്കി..
ആദിയോടൊപ്പം അവളെ വീണ്ടും ഒന്നിപ്പിക്കാൻ ഒരു ശ്രെമെന്ന പോലെ ഫാഷൻ ഡിസൈനിങ് എന്ന പേരും പറഞ്ഞു വൃന്ദയെ ചെന്നൈയിലെ ഒരു കോളേജിലേക്ക് പഠിക്കാൻ വിട്ടു.. വൃന്ദയ്ക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു..
അച്ഛന്റെയും അമ്മയുടെയും സങ്കടവും.. തന്റെ മനസ്സിലെ സങ്കടത്തിനും ഒരു അറുതിയും മാറ്റവും വരാൻ വേണ്ടി അവൾ പോകാൻ തീരുമാനിച്ചു..
സുരേന്ദ്രൻ ആണ് അവളെ ചെന്നൈയിൽ കൊണ്ട് ആക്കിയത്..
വൃന്ദ ഇപ്പോൾ ചെന്നൈയിൽ ആണ്..അവൾ പോയിട്ട് രണ്ടു മാസം ആയി..
കൂട്ടുകാരികൾക്കൊപ്പ് അവര് ഒരുപാട് നിർബന്ധിച്ചപ്പോൾ വെറുതെ ബീച്ചിൽ ഒന്ന് പോയതായിരുന്നു വൃന്ദ..
ബീച്ചിലെ തണുത്ത കാറ്റേറ്റ് നിൽക്കുമ്പോൾ അവളിൽ ഒരുതരം മൂകത നിറഞ്ഞു നിന്നു..
കൂട്ടുകാരികൾ തിരയിൽ ആർത്തു ഉല്ലസിച്ചപ്പോൾ വൃന്ദ അവരെ നോക്കി കുറച്ചു അകലെ ഉള്ള പറകെട്ടിനു മുകളിൽ ഇരുന്നു ..
വെറുതെ ചുറ്റും കണ്ണോടിച്ചു നിന്നപ്പോഴാണ് വൃന്ദ ആ കാഴ്ച കണ്ടത്..
ഒരു പെൺകുട്ടിക്ക് ഒപ്പം ചിരിയോടെ നടന്നു നീങ്ങുന്ന ആദി..
അവൾക്ക് ആ കാഴ്ച വിശ്വസിക്കാൻ കഴിഞ്ഞില്ല..
അവൾ വേഗം അവിടെ നിന്നും അവർ പോയ ഭാഗത്തേക്ക് ഓടി..
അവൾക്ക് പിന്നാലെ ഓടിയിട്ടും മുന്നിൽ പോയവരുടെ മുഖം വ്യക്തമായില്ല..
അവൾ വേഗം ഓടി അണച്ചു കൊണ്ട് അവർക്ക് മുന്നിൽ വന്നു നിന്നു..
ഒരു നിമിഷം ഹൃദയം പിടഞ്ഞു സിരകളിലെ രക്തയോട്ടം നിലച്ചു.. അവൾ കുറച്ചു നേരം നിശ്ചലയായി നിന്നു..പിന്നെ നിറഞ്ഞ കണ്ണുകൾക്കിടയിൽ കൂടി കാണുന്ന ആ രണ്ടു രൂപങ്ങൾ നോക്കി തിരിഞ്ഞു നടന്നു...