ആത്മസഖി, ഭാഗം: 104

Valappottukal



രചന: മഴ മിഴി
ആത്മസഖി 
❤️ മഴ മിഴി ❤️                          
 🩵 part  -104🩵

എന്റെ കണ്ണൊന്നു നിറഞ്ഞാൽ  എന്റെ സ്വരം ഒന്ന് ഇടറിയാൽ  മുഖഭാവമൊന്നു മാറിയാൽ എന്നെ ചുറ്റിപിടിച്ചു ചിരിപ്പിക്കുന്ന ഈ ചിരിക്കൂടുക്കേടെ ചേച്ചി ആയാൽ മതി എനിക്കും.. ഈ ജന്മത്തിൽ മാത്രമല്ല ഇനിയൊരു ജന്മം ഉണ്ടായാൽ  നീ എന്റെ ചേച്ചി ആയി അല്ല എന്റെ മകൾ ആയി ജനിക്കണം..

നിന്നെ സ്നേഹിച്ചു സ്നേഹിച്ചു എനിക്ക് ജീവിച്ചു മരിക്കണം..

പരുത്തി പാറയിലെ ഒരു സായാഹ്നം..

ഡീ... തീപ്പെട്ടി കൊള്ളി 
കഴിഞ്ഞില്ലേ ഇതുവരെ..

ദാ ഇപ്പൊ കഴിയും കാശിയേട്ട...
ഇപ്പൊ കഴിയും എന്ന് നീ പറയാൻ തുടങ്ങിയിട്ട് കുറെ നേരമായി... മനുഷ്യൻ ഇവിടെ കാത്തു നിന്നു കുഴഞ്ഞു..

ഹും... ദാ വന്നു...
മനുഷ്യൻ ഒന്ന് നേരെ ചൊവ്വേ തുണി ഉടുക്കാൻ സമ്മതിക്കാത്ത   ദുഷ്ടൻ അവൾ പിറു പിറുത്തു കൊണ്ട് പുറത്തേക്ക് വന്നു.


കാശി  നന്ദയെ നോക്കി..

നോക്കുന്ന നോട്ടം കണ്ടില്ലേ... ആ കണ്ണ് കുത്തി പൊട്ടിക്കണം.

ആഹാ... ഈ  ചുരിദാരു ഇടാൻ ആരുന്നോടി നീ ഇത്ര സമയം എടുത്തേ.

അല്ല..

പിന്നെ കാശി കണ്ണുരുട്ടി കൊണ്ട് ചോദിച്ചു..

ഒരു ചേല ചുറ്റാൻ നോക്കിയതാ...കാശിയേട്ടന്റെ  അലറി വിളി കാരണം ഞാൻ അത് അഴിച്ചു വെച്ചു..


കാശി നെറ്റി ചൊറിഞ്ഞു കൊണ്ട് അവളെ നോക്കി..
മജന്തയും പീച്ച് കളോറും  കൂടി കലർന്ന ഒരു ചുരിദാർ ആണ് വേഷം..
അത് അവൾക്ക് നന്നായി ചേരുന്നുണ്ടാരുന്നു..

നീ ചേല ചുറ്റി നമ്മൾ ഇന്ന് പോകും അവളെ കളിയാക്കി കൊണ്ട് അവൻ പറഞ്ഞു.

ഒരീസം ഞാൻ പഠിക്കും... പിന്നെ ഞാൻ എന്നും ഈ ചേല മാത്രേ ചുറ്റു...
അതെന്താടി നന്ദേ...
മൂന്ന് നേരം ഈ ചോറ് മാത്ര കഴിക്കു എന്ന് പറയണ പോലെ ആണോ..

നന്ദ ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി..
നിങ്ങളെ ഞാൻ കാണിച്ചു തരാം... സാരി വാങ്ങി തന്നു നിങ്ങള് കുഴയും..

അദ്യം നീ അതൊന്നു തനിയെ ഉടുത്തു കാട്ടു.. അത് കഴിഞ്ഞു പോരെ  ഞാൻ കുഴയുന്നത്..

ഇനിയിപ്പോ നിനക്ക് സാരി ചുറ്റാൻ അറിയില്ലെങ്കിൽ ഞാൻ സഹായിക്കാടി... നിനക്ക് നേരത്തെ എന്നോട്  പറഞ്ഞിരുന്നെങ്കിൽ ഞാൻ ഉടിപ്പിച്ചു തന്നേനെയല്ലോ..

അവളെ നോക്കി കുസൃതി ചിരിയോടെ പറയുന്നവനെ നോക്കി ചുണ്ട് കോട്ടി കൊണ്ട് നന്ദ പിറു പിറുത്തു..

ആ പൂതി മനസ്സിൽ വെച്ചാൽ മതി..

ഡീ... ഈർക്കിലു കൊള്ളി... നീ എന്തേലും പറഞ്ഞോ..

ആ... പറഞ്ഞു...
വഷളത്തരം പറയണ്ട് വാ...
ക്ഷേത്രം അടയ്ക്കും..

റോഡിലേക്ക്  ചെന്നപ്പോലെ കണ്ടു പരിഭവത്തോടെ നിൽക്കുന്ന അരുണയെ..

കൊറേ നേരമായി നോക്കി നിൽക്കുവാ.. ഗിരിയേട്ടൻ വീട്ടിൽ പോയി.. നിങ്ങൾ ഒറ്റയ്ക്ക് ആയതു കൊണ്ടാണ് ഞാനുടി വരാന്നു വെച്ചത്..അമ്പലത്തിൽ തൊഴുതിട്ടു വേണം എനിക്ക് ഡ്യൂട്ടിക്ക് കേറാൻ..

സോറി എടി... അരുണേ...
അവളുടെ താടി തുമ്പിൽ പിടിച്ചു കൊഞ്ചലോടെ പറയുന്ന നന്ദേ നോക്കി ചിരിച്ചു കൊണ്ട്   കാശി പറഞ്ഞു..

സോപ്പ്  കമ്പനിക്കാരന്റെ മോളാ... നിന്നെ പതപ്പിച്ചു കൊല്ലും..

നന്ദ കൂർപ്പിച്ചു അവനെ നോക്കി കൊണ്ട് ഓട്ടോയിലേക്ക് കയറി..

കാശിക്ക് വേണ്ടാ വഴിപാടുകൾ   അവിടുള്ള ശനീശ്വരൻ കോവിലിൽ ചെന്നു നടത്തിയിട്ടു തിരികെ വരുമ്പോൾ   കാശിക്ക് തല വേദനിക്കും പോലെ തോന്നി.. അവളുടെ മുന്നിൽ അത് കാട്ടാതെ അവൻ മാക്സിമം പിടിച്ചു നിന്നു..


എങ്കിലും  അവൻ നന്ദ അറിയാതെ  അരുണയോട് കാര്യങ്ങൾ പറഞ്ഞു.. കാര്യങ്ങൾ അറിഞ്ഞതും അരുണ അവിടുള്ള ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ് എടുത്തു അവനു കൊടുത്തു...

നന്ദയേ അരുണേടെ ഹോസ്റ്റലിൽ ആക്കി.. വേഗം വരാമെന്നു പറഞ്ഞു കാശി ഡോക്ടറെ കാണാൻ പോയി..

ടെസ്റ്റ്‌ ഒക്കെ  കഴിഞ്ഞു ഡോക്ടർ പറഞ്ഞത് സർജറിയേ പറ്റിയാണ്..
10 തീയതി ഡേറ്റ് പറഞ്ഞെങ്കിലും കാശി സമ്മതിച്ചില്ല..

അങ്ങനെ ഡേറ്റ് മാറ്റി 13 തീയതി ആക്കി..

അതിനിടയിൽ നന്ദയ്ക്ക് വോമോറ്റിംഗ് കൂടി  മൂന്ന് ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി..

അവൻ ആ കാര്യം വീട്ടിൽ അറിയിച്ചില്ല... കാശിയാണ് അവളെ നോക്കിയത്..അങ്ങനെ ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു. 


കുറച്ചു ദിവസങ്ങൾക്കു ശേഷമുള്ള  ഒരു  പുലരി..

വളരെ ആശങ്കയുടെ പുലരി ആയിരുന്നു അത്..

ഇന്നാണ് പത്താം തീയതി...
കോടതിയിൽ നന്ദയേ എത്തിക്കേണ്ട ദിവസം..

രാവിലെ മുതൽ കണിമംഗലത്തു ഗംഗദരാനും  വസന്തവും വലിയ ടെൻഷനിൽ ആണ്..

ഗിരി ആണെങ്കിൽ ഇതുവരെ എണീറ്റിട്ടില്ല... അവനോട് നന്ദയെപ്പറ്റി ഇന്നലെ മുതൽ ചോദിക്കുകയാണ്..

അവൻ  കോടതിയിൽ അവളെ എത്തിക്കാമെന്നു പറഞ്ഞ ഉറപ്പിലാണ്     നേരം വെളുപ്പിച്ചത്..

11 മണിക്കാണ് തങ്ങളുടെ കേസ്..

അവൾ വന്നില്ലെങ്കിൽ എല്ലാം കൈ വിട്ടു പോകും..

ഈ കണിമംഗലം തറവാട് ഒരു സ്വപ്നം ആയി മാറും..

ഗിരിയുടെ ഡോറിൽ തട്ടി വസന്ത കുറെ വിളിച്ചെങ്കിലും   അവൻ അത് കേട്ടിട്ടും ഉറക്കം നടിച്ചു കിടന്നതല്ലാതെ അനങ്ങിയില്ല..

ഡോറിൽ തട്ടി മടുത്ത അവർ ദേഷ്യത്തിൽ അലറി..
വാതിൽ അടച്ചു അകത്തിരുന്നാൽ എല്ലാം കൈ വിട്ടു പോകും...

അവൾ നിന്റെ കസ്റ്റഡിയിൽ ഉണ്ടെന്നു പറഞ്ഞൂ ഞങ്ങളെ ചതിച്ചതാണോടാ നീയ്...
അങ്ങനെ ആണേൽ നഷ്ടം നമുക്ക് ഒരുപോലെയാ..
ഈ കണ്ട സ്വത്തുക്കൾ കണ്ട അനാഥപിള്ളേർക്ക് പോകും...

വസന്ത കലിച്ചു തുള്ളി നടന്നു..

പെട്ടന്ന് ഗിരിയുടെ ഫോൺ അടിച്ചു..
കാശി എന്ന് കണ്ടതും ചിരിയോടെ ഫോൺ എടുത്തു അവൻ ഒന്ന് മൂളി കൊണ്ട്  ഒകെ പറഞ്ഞു വെച്ചു..


ഗിരി വേഗം റെഡി ആയി പുറത്തേക്ക് വരുമ്പോൾ  ചമഞ്ഞു ഒരുങ്ങി നിൽക്കുന്ന അമ്മേ കണ്ടു അവന്റെ നെറ്റി ചുളിഞ്ഞു..

ഡാ.. മോനെ... അവൾ എവിടെ?
അവൾ കോടതിയിൽ എത്തും അമ്മേ...
ആ പെണ്ണ് ചതിക്കുവോട നമ്മളെ..

അമ്മ ചതിച്ചാലും അവൾ ചതിക്കില്ല..
ആ മാതിരി   പ്രകടനം ആയിരുന്നു എന്റേത്..

എന്നാൽ വാടാ ഇറങ്ങാം..

അമ്മ അച്ഛന്റെ കൂടെ കോടതിയിൽ എത്തിയേക്ക് ഞാൻ അവളേം കൊണ്ടു അങ്ങ് എത്തിയേക്കാം..

സമയത്തിന് അങ്ങ് എത്തിയേക്കാണെടാ....
മ്മ്..
അമ്മേടെ ഈ സാരിക്ക് ആ പൊട്ടു മാച്ച് ആകുന്നില്ല വേറെ ഒന്ന് മാറ്റി തോട് അമ്മേ..

ഇന്ന് മുതൽ അമ്മയാണ് ഈ കണിമംഗലത്തെ ഒരേ ഒരു അവകാശി..
ചിരിയോടെ പറയുന്ന അവനെ നോക്കി അഭിമാനത്തോടെ   വസന്ത ഒന്നുകൂടി പൊങ്ങി നിന്നു..


കുറെ സമയത്തിന് ശേഷം കോടതിയിൽ 
നിമിഷങ്ങൾ ഓച്ചിനെ പോലെ ഈഴഞ്ഞു നീങ്ങി കൊണ്ടിരുന്നു. അതിനു അനുസരിച്ചു ഗംഗധാരന്റെയും  വസന്തയുടെയും  ടെൻഷൻ കുറയാതെ കൂടി കൊണ്ടിരുന്നു ..വേഗം കാര്യങ്ങൾ  കഴിഞ്ഞാൽ മതിയെന്ന അവസ്ഥയിൽ ആയി വസന്ത...

ഈ കേസ് കഴിഞ്ഞാൽ നെക്സ്റ്റ് നിങ്ങൾ ആണ്..
വക്കീൽ വന്നു പറഞ്ഞപ്പോൾ അതുവരെ തോന്നിയ ടെൻഷൻ ആധി ആയി ഇരുവരിലും ആജ്ഞടിച്ചു..


അവൻ എന്താ വരാതെ...
ഇടയ്ക്കിടെ വസന്ത ചോദിച്ചു കൊണ്ടിരുന്നു..

നീ ഒന്ന് സമാധാനപെടാടി  വസന്തേ...
അവൻ എന്റെ മോനാ...
അവൻ ഇപ്പോൾ എത്തും..

നെക്സ്റ്റ് കേസ് വിളിച്ചു..
വസന്തയുടെ ഉള്ളിൽ തീ ആളി..

ചതിച്ചോ..അവൻ...

ഇതുവരെ വന്നില്ല... അവർ വെപ്രാളംത്തോടെ പറഞ്ഞതും വക്കീൽ അവരെ വിളിച്ചു..

ഗിരി എത്തിയിട്ടില്ലെടോ...
അകത്തേക്ക് വാന്നട്ടെ...
അവൻ എന്നെ വിളിച്ചു ഇപ്പൊ എത്തും അപ്പോഴേക്കും ജഡ്ജി ഫയൽ നോക്കാതെ ഉള്ളൂ..

അകത്തേക്ക് കയറിയതും   അകത്തു ഇരിക്കുന്നവരെ കണ്ടു വസന്തവും ഗംഗദരാനും ഞെട്ടി പോയി..

ഇവരൊക്കെ എങ്ങനെ ഇവിടെ?
ഇതിനകത്തു..

അമ്പരപോടെ  ദേവർമടത്തു ഉള്ളവരെയും  ചെമ്പകശേരിക്കാരെയും നോക്കി കൊണ്ട്  ഗംഗദരൻ പറയുബോൾ  വസന്ത   ഫ്രണ്ട് സീറ്റിൽ കാശിയ്ക്കൊപ്പം ഇരിക്കുന്ന നന്ദയെ ആണ് നോക്കിയത്.. അവർക്ക് അരികിൽ ഇരുന്നു ചിരിയോടെ സംസാരിക്കുന്ന ഗിരിയെ കണ്ടതും.. അതുവരെ തോന്നിയ അമ്പരപ്പ് മാറി മറ്റെന്തൊക്കെയോ വികാരങ്ങൾ വസന്തയിൽ  ഉളവായി..

കേസ് അതിന്റെ മുറപോലെ നടന്നു..
പക്ഷെ വസന്തവും ഗംഗദരാനും ഉദ്ദേശിച്ച കേസ് ആയിരുന്നില്ല അത്.. പകരം  അവർക്ക് എതിരെ ഉള്ള വഞ്ചന കുറ്റവും കൊലപാതകവും  തട്ടിക്കൊണ്ടു പോകലും ആയിരുന്നു..

ഒരു നിമിഷം കൊണ്ടു വാദി പ്രതി ആയതു പോലെ അവർക്ക് തോന്നി..
തങ്ങൾ നിരപരാധി ആണെന്ന് പറയാൻ ശ്രെമിച്ചവർക്ക് മുന്നിൽ സാക്ഷിയായി  ഗിരിയും  സുരേന്ദ്രനും നിന്നു..

സ്വത്തു സ്വന്തം ആക്കാൻ വന്നിട്ട് പ്രതികൂട്ടിൽ നിൽക്കേണ്ടി വന്നവരെ കാണെ  സുരേദ്രന്റെ  മുഖത്ത്  പുഞ്ചിരി പടർന്നു..

കേസ് തെളിയിക്കാൻ തെളിവ് ചോദിച്ച ജഡ്ജിക്ക് മുന്നിൽ തെളിവ് ഇല്ലാതെ  പതറിയ നേരം ഗിരി തന്റെ മൊബൈൽ പകർത്തിയ സുരേന്ദ്രനുമായുള്ള വീഡിയോ ജഡ്ജിക് നേരെത്തെളിവായി കാട്ടി..

ആയിരം കൂടങ്ങൾ ഒരുമിച്ചു വെച്ചടിച്ച പോലെ നിശ്ചലയായി  വസന്തയും ഗംഗദരാനും നോക്കി..

ഇങ്ങനെ ഒരു ചതി അവർ പ്രതീക്ഷിച്ചിരുന്നില്ല..

കൊലക്കുറ്റം പൂർണമായും തെളിയിക്കാൻ കത്തിയത് കൊണ്ടും എന്നാൽ തട്ടിക്കൊണ്ടു പോയി ഭീക്ഷണി പെടുത്തി സ്വത്തു തട്ടിയെടുക്കാൻ ശ്രെമിച്ച കുറ്റത്തിന് കോടതി അവരെ  ശിക്ഷിച്ചു..


ഇന്ത്യൻ ശിക്ഷാനിയമം 366 പ്രകാരം ആളപഹരണവും തട്ടികൊണ്ടുപോകലും നിർബന്ധിച്ചു സ്വത്തു കൈയ്ക്കൽ ആക്കാനും ഉള്ള ശ്രെമം നടന്നതായി ഈ കോടതിക്ക് ബോധ്യപ്പെട്ടതിനാൽ  5 വർഷം  കഠിന തടവിനു  ഈ കോടതി വിധിക്കുന്നു..

അവർക്ക് അടുത്തേക്ക് പോലീസ് വന്നതും അവർ ഗിരിയെ നോക്കി..
സ്വന്തം അമ്മയെയും അച്ഛനെയും തന്നെ ചതിച്ചല്ലോടാ നീയ്..

ചതിയോ...?
ഇതാണോ ചതി.... സ്വന്തം അമ്മയെയും സഹോദരിയെയും ഭർത്താവിനെയും കൊന്നപ്പോൾ തോന്നിയില്ലേ അത് ചതി ആണെന്ന്..

ഈ ചതി എന്നെ പഠിപ്പിച്ചതും നിങ്ങൾ ആണ്..
മണ്ണിൽ നാം എന്ത് വിതയ്ക്കുന്നോ അതെ കൊയ്യു.. ഇനി കാലം എത്ര കഴിഞ്ഞാലും വിതച്ചതെ കൊയ്യു... അത് പ്രകൃതി നിയമമാണ്..

നിങ്ങൾ ചെയ്ത ചതിക്കുള്ള മറുപടി കാലം എന്നിലൂടെ  ചെയ്തു തീർത്തു..
അങ്ങനെ കരുതി സമാധാനിച്ചു  പോയിട്ട് വാ...
നല്ലൊരു മനുഷ്യൻ ആയി  പുറത്തു വന്നാൽ സ്വീകരിക്കാൻ ഞാൻ കാണും..

ഗിരി  അത് പറയുമ്പോൾ ഹൃദയത്തിൽ എവിടെയോ ഒന്ന് കൊരുത്തു വലിച്ചിരുന്നു.. കൈയാമം വെച്ചു കൊണ്ടു പോകുന്നത് തനിക് ജന്മംതന്നവരെയാണ്... എത്രയൊക്കെ ദുഷ്ടർ ആണെങ്കിലും അവര് തന്റെ മാതാപിതാക്കൾ ആണ്..

അവന്റെ അപ്പോഴത്തെ മാനസികാവസ്ഥ മനസ്സിലാക്കിയ പോലെ  അവനു ചുറ്റും കാശിയും ലിജോയും മനുവും നിന്നു..


അവനെ ചേർത്ത് പിടിക്കുബോൾ അവൻഉള്ളിൽ ഒളിപ്പിച്ച സങ്കടങ്ങൾക്കിടയിൽ ചിരിയോടെ പറഞ്ഞു...

ഞാൻ ഒക്കെ... ആട..
ഇത് കാലം കരുതി വെച്ചതാ..
ശിക്ഷിക്കാതെ വിട്ടാൽ വീണ്ടും ആ തെറ്റ് തന്നെ അവർത്തിക്കും  കുറച്ചു കാലം അവിടെ കിടക്കട്ടെ.. പണവും സ്വത്തുമല്ല  ജീവിതമെന്ന അറിയട്ടെ അതു കഴിഞ്ഞു  നോക്കാം..എന്താ വേണ്ടതെന്നു..

കോടതി സ്വത്തുക്കൾ നന്ദയ്ക്ക് കൊടുത്തെങ്കിലും കണിമംഗലം ഒഴിച്ച് ബാക്കി സ്വത്തുക്കൾ  അനാഥരായവർക്കും നിർദ്ദനരായവർക്കും  വേണ്ടി 
അവൾ  കോടതിക്ക് തന്നെ കൊടുത്തു..

കോടതിയിൽ നിന്നും തിരികെ പോകാൻ ഇറങ്ങിയ ഗിരിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നന്ദ അവന്റെ അടുത്തേക്ക് ചെന്നു..

ഒരുപാട് നന്ദിയുണ്ട് ഗിരിയേട്ടാ...
നന്ദിയോ...
അത് ഞാൻ അല്ലേടി പറയേണ്ടത്..

പോവാണോ ഗിരിയേട്ടാ...
പോവാടി... പോണം....

പോയിട്ട് വരാടി..

അവൻ പോയതും  കുറച്ചു സമയം   അവിടെ  മൗനംനിഴലിച്ചു.. പിന്നെ കരച്ചിലും പതം പറച്ചിലുമായി ....ഇരു കുടുംബങ്ങളും ചുറ്റും നിരന്നു..
സേവ്യർ ചിരിയോടെ നോക്കി നിന്നതും  സോമൻ  അയാളെ കൈ ആട്ടി അരികിലേക്ക് വിളിച്ചു...

പെട്ടന്ന് സേവ്യറെ കണ്ടു നന്ദ ഒന്ന് ഭയന്നു..
നിറ പുഞ്ചിരിയോടെ അയാൾ അവളുടെ നെറുകയിൽ  തലോടി കൊണ്ട് പുഞ്ചിരിച്ചു..

സോമ... തനിപ്പോ ഹാപ്പി ആയല്ലോ..
ഇനിയിപ്പോ എന്റെ ആവിശ്യം തന്റെ ഷോപ്പിൽ ഉണ്ടോടോ ഉവേ..

പിന്നെ ഇല്ലാതെ...
ഇനിയാണ് തന്റെ ആവിശ്യം അവിടെ.. ഈ പിള്ളേർക്ക് തന്നെ ഉള്ളൂ ഒരു പേടി..

ചിരിയോടെ പറയുന്ന അയാളെ ചേർത്ത് പിടിച്ചു സേവ്യർ നിന്നു...

To Top