ആത്മസഖി, ഭാഗം: 103

Valappottukal



രചന: മഴ മിഴി

ആത്മസഖി 
❤️ മഴ മിഴി ❤️                     
      🩵 part  -103🩵

അതേയ് ദേവർമഠത്തിലെ  ഇളയ തബുരാൻ ഒന്ന് നിന്നെ..
കാശി ദേഷ്യത്തിൽ അവനെ നോക്കി..

ദേഷ്യപ്പെടാതെ കാശി .
എന്റെ മുറപെണ്ണിനെ കരയിച്ചിട്ട്  പോകാമെന്നു  കരുതണ്ട..


അവന്റെ തോളിൽ കൂടി കയ്യിട്ട് ചിരിയോടെ പറയുന്ന  ഗിരിയെ നോക്കി പല്ലു കടിച്ചു കൊണ്ട് കാശി നിന്നു..

ഗിരിയുടെ കൈ തന്റെ തോളിൽ നിന്നും ബലമായി പിടിച്ചു മാറ്റാൻ ശ്രമിച്ച കാശിയെ ഒന്നുകൂടി തോളിൽ കൂടി മുറുക്കി പിടിച്ചുകൊണ്ട് ഗിരി ചിരിയോടെ നന്ദയെ നോക്കി..

എന്റെ പൊന്നു കാശി താൻ കരുതും പോലെ ഒന്നും ഇല്ല.. തന്റെ നന്ദ മാറിയിട്ടില്ലെടോ... അന്നും ഇന്നും ഇനി എന്നും അവൾ സ്നേഹിക്കുന്നത് തന്നെ തന്നെയാ....

തനില്ലാത്ത ഒരു ജീവിതം അവൾക്ക് ഉണ്ടോ...?
തന്നെ കാണാതെ കുറച്ചു ദിവസം അവൾ ഇവിടെ കാട്ടി കൂട്ടിയത് ഞങ്ങളൊക്കെ കണ്ടതല്ലേ...

ഗിരിയുടെ സംസാരം കേട്ടു ആകെ കിളി പോയി കാശി സംശയ ഭാവത്തിൽ അവനെ നോക്കി നിന്നു...

അവന്റെ ആ ഭാവങ്ങൾ കാശിക്ക് പുതുതായിരുന്നു... അവന്റെ നോട്ടം കണ്ട്  അരുണ അവന്റെ തലയിൽ ഒരു കൊട്ട് കൊടുത്തു...

എന്റെ കാശിയേട്ട....
ഗിരിയേട്ടനെ ഇങ്ങനെ നോക്കി കൊല്ലാതെ...
ആളിപ്പോ പഴയ ഗിരി അല്ല...
അതൊക്കെ പണ്ട് ആരുന്നു ഇപ്പൊ ആളു മാറി...
സ്വന്തം അനുഭവത്തിലൂടെ മാറിന്നു വേണമെങ്കിൽ പറയാം..

അരുണ പറഞ്ഞത് സത്യമാ കാശി....
ഞാൻ തന്നോടും നന്ദയോടും ഒരുപാട് ദ്രോഹങ്ങൾ ചെയ്തിട്ടുണ്ട്.. തന്നെ കൊല്ലാൻ പോലും നോക്കിയിട്ടുണ്ട്..അന്നൊക്കെ പണം ആയിരുന്നു എല്ലാം എന്ന് ഞാൻ വിശ്വസിച്ചു.. അല്ലെങ്കിൽ ഞാൻ വളർന്നത് പണത്തിനു വേണ്ടി എന്തും ചെയ്യുന്ന നികൃഷ്ട ജനങ്ങളുടെ കൂടെ ആയിരുന്നു...

പക്ഷെ ഇന്നു എനിക്ക് അറിയാം കൂട്ടിയിട്ട പണം കൊണ്ട് കുറച്ചു ആർഭടം കാണിക്കാമെന്നു അല്ലാതെ മറ്റൊന്നിനും പറ്റില്ലെന്ന്..

അത് എനിക്ക് കാട്ടി തന്നത് അന്നത്തെ ആക്‌സിഡന്റ് ആണ്..

അന്ന് ഇവിടുത്തെ ഹോസ്പിറ്റലിൽ എന്നെ ആക്കി  അച്ഛനും അമ്മയും മടങ്ങുമ്പോൾ   കരുതിയത് നാളെ തിരിച്ചു വരുമെന്നാണ്...

എന്റെ നാളെകൾക്കായുള്ള  കാത്തിരിപ്പ് ഒരിക്കലും അവസാനിക്കാത്തത് ആയിരുന്നു..

അവരുടെ ആവിശ്യങ്ങൾക്ക് ജീവച്ഛവംമായ ഞാൻ കൊള്ളില്ലെന്നു അവർക്ക് തന്നെ തോന്നി എന്നെ വലിച്ചു എറിഞ്ഞിട്ട് പോകുമ്പോൾ ഞാൻ അറിഞ്ഞു പണം കൊണ്ട് നേടാൻ കഴിയാത്തതായി പലതും ഉണ്ടെന്നു..

അന്നൊക്കെ എന്നെ പരിചരിച്ചത്  ഈ നിൽക്കുന്ന അരുണ ആണ്..
പിന്നെ എപ്പോഴോ അവളോട് ഞാൻ എന്റെ മനസ്സ് തുറന്നു ഇതുവരെ ഉള്ള ഞാൻ എന്തായിരുന്നെന്നും ഏതായിരുന്നെന്നും പറഞ്ഞു..

എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ ഇവൾ എന്നോട് ചോദിച്ച ഒരു ചോദ്യം ഉണ്ട്..

വീണ്ടും ഈ ശരീരം പഴയത് പോലെ ഓജസ്സുള്ളതായാൽ പകരം വീട്ടാൻ ആണോ ആദ്യം പോകുന്നതെന്ന്..

മരിച്ചു ജീവിച്ച എനിക്ക് ഇനി എന്ത് പകരം ചോദിക്കൽ ആണ് ഉള്ളത്... ഞങ്ങളുടെ കൂട്ടുകെട്ട് പതിയെ പ്രണയത്തിലേക്ക് മാറി... അങ്ങനെ ആണ് ഇവൾ നിന്റെ അപ്പേടെ മോള് ആണെന്ന് ഞാൻ അറിഞ്ഞത്. പിന്നെ ഇവൾ വഴി നിന്റെം നന്ദേടേം ഞാൻ അറിയാത്ത ഒരുപാട് പ്രണയ കഥകൾ കേട്ടു..

അപ്പോഴാണ് ഞാൻ ഓർത്തത്  എന്റെ വീട്ടുകാരെ കുറിച്ച്... ഉറപ്പായും പണത്തിനോടും സ്വത്തിനോടും ഉള്ള ആർത്തി കൊണ്ട്  അവര് എന്തെകിലും നന്ദേ ചെയ്യുമെന്ന് എനിക്ക് ഉറപ്പ് ആയിരുന്നു..

അപ്പോഴാണ് ഞാൻ  ഇവളെ നാട്ടിലേക്ക് പറഞ്ഞു വിട്ടത്..അതിനു ഒരു ഉദ്ദേശം മാത്രമേ ഉണ്ടാരുന്നുള്ളു...
എന്റെ അമ്മയുടെ നീക്കം അറിയണം.. അതു അറിയാനുള്ള എളുപ്പ വഴി നാട്ടിൽ ഉള്ള എന്റെ ഫ്രണ്ട് ഷാനു ആയിരുന്നു... ഇവള് വഴി അവനെ കോൺടാക്ട് ചെയ്യിപ്പിച്ചു.. അവൻ പറഞ്ഞാണ് അറിഞ്ഞത് നന്ദയെ പൊക്കാൻ അമ്മ ആളെ വിട്ടുന്നു...

ആ നേരം ഇവളെ രക്ഷിക്കണമെന്നേ എന്റെ മനസ്സിൽ ഉണ്ടാരുന്നുള്ളു...
ഇവളെ തിരക്കി വന്നപ്പോളാണ്  ഇവൾ  കണ്ണും തുടച്ചു ചെമ്പകശേരിയിൽ നിന്നും നടന്നു വരുന്നത് കണ്ടത്.. പിന്നെ  ഇവളെ ഒപ്പം കൂട്ടി.. ആദ്യം ഇവൾ എതിർത്തു.
അരുണേ കണ്ടപ്പോളാ ഇവൾ ഒന്ന് അടങ്ങിയത്...

പിന്നെ ഇവളോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസ്സിലാക്കി എടുക്കാൻ ഇത്രേം ദിവസം വേണ്ടി വന്നു..

കാശി പിണങ്ങി മുഖവും വീർപ്പിച്ചു നിൽക്കുന്ന നന്ദേ നോക്കി..
അവന്റെ ഹൃദയമിടിപ്പ് ഉയർന്നു...കുറച്ചു മുൻപ് അവളെ തെറ്റിദ്ധരിച്ചതോർത്തു അവന്റെ ഉള്ളം നീറി...
അവൻ നന്ദയ്ക്ക് അടുത്തേക്ക് ചെന്നു..

ഡീ... സോറി...
പെട്ടന്ന് ഞാൻ ഒന്നും അറിയാതെ... സങ്കടം തോന്നിയപ്പോൾ  പറഞ്ഞു പോയതാ..

നന്ദ മുഖം വീർപ്പിച്ചു അവനെ നോക്കി..ചുണ്ട് കോട്ടി...
കാശി നന്ദയെ ചേർത്ത് പിടിച്ചു നെഞ്ചോട് ചേർത്തതും  പരിഭവത്തോടെ അവന്റെ നെഞ്ചിൽ ഇടിച്ചു കൊണ്ട് അവൾ അവനെ ഇറുക്കി പുണർന്നു നിന്നു..

അതെ ഒരു കൊച്ചു ആകാറായി... ഇവിടെ ഞങ്ങളൊക്കെ നിൽപ്പുണ്ട് കേട്ടോ കാശിയേട്ട... കുറുമ്പോടെ പറയുന്ന അരുണയെ നോക്കി ചിരിക്കുമ്പോൾ കാശിയുടെ ഉള്ളിൽ മഴപെയ്തു തോർന്ന ശാന്തത ആയിരുന്നു..

ഇനി എന്താ ഗിരി നിന്റെ പ്ലാൻ സ്ഥിരമായി ഞങ്ങൾക്ക് ഇവിടെ താങ്ങാൻ പറ്റില്ല... 

10 തീയതി കഴിഞ്ഞു നമുക്ക് തിരികെ പോകാം... ഞാൻ ഇവളെ പത്താം തീയതി കോടതിയിൽ എത്തിക്കാമെന്നു പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയേ..

അപ്പോൾ അത് പാലിക്കണ്ടേ...

കാശി സംശയത്തോടെ അവനെ നോക്കി..
കോടതിയിൽ ഇവൾ എത്തുമ്പോൾ കൂടെ നീയും കാണണം.. ആ സ്വത്തുക്കൾ എന്ത് ചെയ്യണമെന്ന് ഇവൾ തന്നെ തീരുമാനിച്ചു കോടതിയിൽ അറിയിക്കട്ടെ...

നിന്റെ മനസ്സിൽ എന്തെങ്കിലും പ്ലാൻ ഉണ്ടോ...
എന്റെ മനസ്സിൽ പ്ലാൻ ഉണ്ടായിട്ട് കാര്യം ഇല്ല.. ഇവളുടെ അച്ഛനെയും അമ്മയെയും കൊന്നവർക്കുള്ള ശിക്ഷ ഇവൾ തന്നെ ആണ് കൊടുക്കേണ്ടത്.. വേണമെങ്കിൽ കൂട്ടിനു ഞാൻ കൂടാം..

ഇവളോട് നീ തന്നെ പറയെടാ...
ആലോചിച്ചു തീരുമാനിക്ക്... ഞാനും ഇവളും ഒന്ന് മാർക്കറ്റിൽ പോയിട്ട് വരാം...

ഡാ.. എന്നാലും പത്താം തീയതി വരെ എന്ന് പറയുമ്പോൾ..
അതിനിനിയും കുറേ ദിവസമുണ്ടല്ലോ...

അതുവരെ ഇവിടെ നിൽക്കാനോ..

പുറത്തേക്ക് ഇറങ്ങിയ ഗിരി തിരിഞ്ഞു നിന്നു കൊണ്ട് തലയാട്ടി കൊണ്ട് അവൻ അരുണയ്ക്കൊപ്പം പുറത്തേക്ക് നടന്നു...

ഡാ...ഇവളെ കാത്തു രണ്ടു വീട്ടുകാർ ഉണ്ട്..അപ്പോഴേക്കും ഗിരി റോഡിൽ എത്തിയിരുന്നു..
നന്ദ എന്തോ പറയാൻ വന്നതും കാശി അവളുടെ മുഖത്തേക്ക് നോക്കി..


എന്താ നന്ദേ .... നീ ഇനി അവിടേക്ക് ഇല്ലേ..

അവൾ ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു...

എന്താടി....

അത് വൃന്ദേച്ചിക്ക് ഇഷ്ടം ആവില്ല...
അവളുടെ ഇഷ്ടം ആരു നോക്കുന്നു..

അവൾക്ക് ഇഷ്ടം ആവില്ലന്ന് കരുതി നീയ് ചെമ്പകശേരിയിലെ ആ രണ്ടു ജീവനുകളെ മറക്കുമോ...
ഇത്രേം കാലം തന്റെ ചിറകിനടിയിൽ പൊതിഞ്ഞു സ്വന്തം എന്ന് കരുതി വളർത്തിയ  അച്ഛനേം അമ്മേം മറക്കാൻ കഴിയുവോടി നിനക്ക്...

ഒരു നിമിഷം നന്ദയുടെ ഹൃദയത്തിൽ സുരേന്ദ്രന്റെയും ബിന്ദുവിന്റെയും മുഖം തെളിഞ്ഞു. തെളിയുന്ന മുഖത്തിനൊപ്പം  പല നിമിഷങ്ങളും മിന്നി മറഞ്ഞു...

പറ്റില്ല... മറക്കാൻ പറ്റില്ല... 
ആദ്യമായി അച്ഛന്നും അമ്മെന്നും വിളിച്ച നാവ് കൊണ്ട് അവരെ മറന്നുന്നു പറയാൻ ഈ നന്ദയ്ക്ക് ആവില്ല...

ഇനിയിപ്പോ സ്വന്തം അല്ലെങ്കിൽ കൂടിയും എനിക്ക് സ്വാന്തമാണ് അവർ..
അവരെ മറന്നാൽ പിന്നെ ഞാൻ ഇല്ല കാശിയേട്ട വിതുമ്പലോടെ  അവനെ കെട്ടിപിടിച്ചു കരയുമ്പോൾ അവളുടെ നെറുകയിൽ തലോടി ആശ്വസിപ്പിച്ചു കൊണ്ട് കാശി അവളെ ചേർത്ത് നിർത്തി.

എനിക്ക് അച്ഛനേം അമ്മേം കാണാൻ തോന്നുവാ കാശിയേട്ട..

അതിനെന്താ നമുക്ക് കാണാല്ലോ പെണ്ണെ...
നീയ് കരയാതേടി.. നീ തനിച്ചല്ല ഇപ്പോൾ അവൻ കുസൃതിയോടെ അവളുടെ വയറിൽ ആലിംഗനം ചെയ്തു കൊണ്ട് പറയുബോൾ അവൾ മുഖം ഉയർത്തി അവനെ നോക്കി..

വൃന്ദേച്ചി എന്നെ സ്നേഹിക്കുമോ കാശിയേട്ട...
ആദിയേട്ടൻ... ചേച്ചിയെ ഇനി സ്വീകരിക്കുമോ 

ആ നിമിഷം എന്ത് പറയണമെന്ന് അറിയാതെ  കാശി നിന്നു പോയി..


ചെന്നൈയിൽ എത്തിയിട്ടും ആദിക്ക് ഒന്നിലും കോൺസെൻട്രേറ്റ് ചെയ്യാൻ കഴിഞ്ഞില്ല.. ഹൃദയത്തിൽ കുഴിവെട്ടി മൂടിയ വൃന്ദയുടെ ഓർമ്മകൾ ചൂണ്ട കൊളുത്തി വലിക്കും പോലെ ഹൃദയത്തിൽ കൊരുത്തു വലിക്കുന്നു.. ആദി തന്റെ ബാഗിൽ നിന്നും വൃന്ദ സൈൻ ചെയ്ത  ഡിവോഴ്സ് പേപ്പർ എടുത്തു  അതിലേക്ക് ഉറ്റു നോക്കി... ഹൃദയത്തിൽ എവിടെയോ നിറം മങ്ങി മായാൻ തുടങ്ങിയ തങ്ങളുടെ പ്രണയ നിമിഷങ്ങൾ മങ്ങി മങ്ങി തെളിഞ്ഞതും ആദിയുടെ കണ്ണുകൾ ഇറനണിഞ്ഞു..


പ്രണയമെന്നത് സന്തോഷം മാത്രമല്ല സങ്കടവും നൽകുമെന്നും അത്  പ്രണയിച്ച ഒരാളുടെ ഹൃദയത്തിന് ക്ഷതമേൽക്കുകയും അതുവഴി വേദന അനുഭവിക്കേണ്ടി വരുമെന്നും ഞാനറിയുന്നത് നീ എന്നിൽ
നിന്നും അകന്നപ്പോഴാണ് വൃന്ദേ....

നീ ചെയ്ത തെറ്റ് എനിക്ക് പൊറുക്കാൻ ആവുന്നില്ലെടി...
അതിനു എനിക്ക് ഇനി കഴിയുമൊന്നും അറിയില്ലെടി..

പുറത്തെ നില വെളിച്ചത്തിലേക്ക് കണ്ണും നട്ടു വൃന്ദ ഇരുന്നു..
തന്റെ ജീവിതം താനായി നഷ്ടപ്പെടുത്തി.. ഇനി ഒരിക്കലും തിരിച്ചു വരാൻ കഴിയാത്ത രീതിയിൽ തന്റെ ആദി തന്നെ വെറുക്കുന്നുണ്ട് ഇന്ന്...

തന്റെ കർമ്മ ഫലമാണത്... അതിനെ തടഞ്ഞു നിർത്താൻ ഇനി ഒരിക്കലും കഴിയില്ല.. എല്ലാം കൈ വിട്ടു പോയി..

തന്റെ കുഞ്ഞിനേയും  താൻ കൊന്നു...

ഉള്ളിലെ തേങ്ങലുകളിൽ അറിയാതെ അവളുടെ കൈകൾ വയറിൽ അമർത്തി പിടിച്ചിരുന്നു..

നന്ദേ... നീ എവിടെയാ...
എനിക്ക് നിന്നോട് ഒരു ശത്രുതയും ഇല്ല.. നീയും കാശിയും   സ്നേഹത്തോടെ കഴിയണം.. അത് കാണാനാ എനിക്ക് ഇപ്പോൾ ആഗ്രഹം...

ചേച്ചിയോട് നീ ക്ഷേമികില്ലേ നന്ദേ ...

മനസ്സിൽ അലമുറയിട്ടിട്ടു തുടങ്ങിയ ചിന്തകളുടെ കയത്തിൽ നിന്നും എണീറ്റു അകത്തേക്ക് നടക്കുമ്പോൾ തന്നെ വേദനയോടെ നോക്കുന്ന അച്ഛനേം അമ്മേം കണ്ടു ഉള്ളിലെ വേദനകൾ മറച്ചു പുഞ്ചിരിയോടെ അവർക്ക് അരികിലേക്ക് നടക്കുമ്പോൾ ഉള്ളിൽ അഗ്നി പുകഞ്ഞു തുടങ്ങിയിരുന്നു.


പോലീസ് സ്റ്റേഷനിൽ നിന്നും ജാമ്യം എടുത്തു ഇറങ്ങിയ ശേഖരനെ കാത്തു ജിതേഷ് ഉണ്ടായിരുന്നു..

എന്നാലും അമ്മാ അച്ഛന്റെ പേരിൽ കേസ് കൊടുക്കാനും മാത്രം വളർന്നല്ലോ..
അമ്മയുടെ ഈ മാറ്റം നമ്മൾ സൂക്ഷിക്കുന്നത് നല്ലതാ...

അവനെ  കടുപ്പിച്ചു നോക്കി കൊണ്ട് ശേഖരൻ കാറിലേക്ക് കയറി..

വീട്ടിൽ എത്തുമ്പോൾ  സുഭദ്ര  സോഫയിൽ ഇരിപ്പുണ്ടായിരുന്നു.. അവരെ കണ്ടതും ശേഖരൻ ദേഷ്യത്തിൽ ശബ്ദമുയർത്തിയതും.. റൂം അടിച്ചു വാരി ചൂലും പിടിച്ചു കൊണ്ട് ലേഖ അയാളെ നോക്കി...

ഓഹ്... കോലോത്തെ തബ്രാട്ടി ഉണ്ടാരുന്നോ ഇവിടെ...
എന്റെ പേരിൽ ഒരു കേസ് കൊടുത്തു എന്നെ അങ്ങ് ഒണ്ടാക്കാമെന്നു കരുതിയോടി നീയ്..

അവരെ തെറി വിളിച്ചു കൊണ്ട് അവർക്ക് നേരെ പാഞ്ഞു അടുത്തതും..
ലേഖ അയാളെ രൂക്ഷമായി നോക്കി കൊണ്ട് പറഞ്ഞു..
നിങ്ങളെ പേടിക്കുന്ന കാലമൊക്കെ കഴിഞ്ഞു...
ഇനി എന്റെ നേരെ ചിലച്ചു കൊണ്ട് വന്നാൽ താൻ സ്ത്രീ ആരാണെന്നു അറിയും..

ഇതുവരെ ഞാൻ മിണ്ടാണ്ട് ഇരുന്നപോലെ ഇനിയും മിണ്ടാണ്ട് ഇരിക്കില്ല..
ഞാൻ പ്രതികരിച്ചു തുടങ്ങിയാൽ നിങ്ങൾക്ക് അടി തെറ്റും..

ച്ചി... എന്റെ നേരെ കയർക്കുന്നോടി തേവിടിശ്ശി...
ഇറങ്ങിക്കോണം എന്റെ വീട്ടിന്നു...
എന്നെ അനുസരിക്കുന്നവർ മതി ഈ വീട്ടിൽ..

എന്നാൽ നീ ഇറങ്ങികോട ശേഖര...
ഇത് എന്റെ വീട് ആണ്.. എന്നെ അനുസരിച്ചു കഴിയുന്നവർ ഇവിടെ നിന്നാൽ മതി.. അല്ലാത്തവർക്കൊക്കെ ഇറങ്ങാം... 

ശേഖരൻ അടിയേറ്റ മൂർഖൻ പാമ്പിനെ പോലെ  നിന്നു പോയി..
To Top