ആത്മസഖി, ഭാഗം: 102

Valappottukal


രചന: മഴ മിഴി
ആത്മസഖി 
❤️ മഴ മിഴി ❤️                        
   🩵 part  -102🩵

ഞാൻ നൊന്തു പെറ്റില്ലെങ്കിലും  കർമ്മം കൊണ്ടും  ജന്മം കൊണ്ടും അവൾ എന്റെ മോളാ... എന്റെ നെഞ്ചിലെ ചൂടും വാത്സല്യവും  ഒരു പോലെ പകർന്നു  തന്നെയാ നിങ്ങളെ രണ്ടാളെയും ഞാൻ വളർത്തിയത്... എന്റെ ഇമകൾ പോലെയാണ് നിങ്ങൾ രണ്ടു ആളും..

നിങ്ങൾ ഇല്ലെങ്കിൽ ഞങ്ങൾ ഇല്ല... നിങ്ങളിൽ ആരെ നഷ്ടപ്പെട്ടാലും അത് ഞങ്ങൾക്ക് തീരാ നഷ്ടമാ  ഒരിക്കലും നികത്താനാവാത്ത നഷ്ടം..

സുമയുടെ വീട്ടിൽ കാർ നിർത്തി ഇറങ്ങുമ്പോൾ ആദിക്ക് അവരെ കൊല്ലാൻ ഉള്ള പക ആയിരുന്നു.ഉള്ളിൽ നിറഞ്ഞത് .

കാളിങ് ബെല്ല് അമർത്തി കൊണ്ട് ദേഷ്യത്താൽ വിറച്ചു നിൽക്കുമ്പോൾ ആദിക്ക് സ്വയം അവനെ തന്നെ നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..

ഡോർ തുറന്നു വന്നത് അരുൺ ആയിരുന്നു.. അകത്തേക്ക് കയറാതെ ആദി കടുപ്പത്തിൽ അപ്പച്ചി എന്തെന്ന് തിരക്കി...

നീ അവിടെ നിൽക്കാതെ അകത്തേക്ക് വാടാ... ആദി... അരുൺ സ്നേഹത്തോടെ പറഞ്ഞതും  
ആദി നീരസത്തോടെ അതിലേറെ കോപത്തോടെ പറഞ്ഞു..
ബന്ധം കൂടാനോ സൽക്കാരം സ്വീകരിക്കാൻ  വന്നത് അല്ല.

ഒന്നും മനസ്സിലാകാതെ ആദിയെ പകയോടെ നോക്കി കൊണ്ട് അരുൺ നിന്നു പോയി...
എന്താടാ ആദി.... നിനക്ക് എന്താ ഇത്ര ദേഷ്യം...
എന്താടാ പറ്റിയെ... 

നിന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ...
ആദിയുടെ കൈയിൽ പിടിച്ചു അകത്തേക്ക് അരുൺ കയറ്റുമ്പോൾ ആദി  നീരസത്തോടെ അകത്തേക്ക് കയറി..

അവര് എവിടെ?

മനുഷ്യ ജന്മത്തിൽ പിറന്ന രാക്ഷസി...

കുത്തിത്തിരിപ്പ് കാരി ആണെന്ന് അറിയാങ്കിലും ഒരിക്കലും ഇങ്ങനെ  ഒരു കാര്യം ചെയ്യുമെന്ന് കരുതിയില്ല..

നീ എന്തൊക്കെയട ആദി പറയണേ... അരുൺ ഒന്നും മനസ്സിലാകാതെ ചോദിച്ചു...
അപ്പോഴാണ് അടുക്കളയിൽ നിന്നും സുമ ഹാളിലേക്ക് വന്നത്.. അരുണിനൊപ്പം നിൽക്കുന്ന ആദിയെ കണ്ടു അവരുടെ നെഞ്ചിൽ വെള്ളിടി വെട്ടി...


എങ്കിലും ഉള്ളിലെ പതർച്ച പുറത്തു കാട്ടാതെ വർദ്ധിച്ച നെഞ്ചിടിപ്പോടെ സുമ മുഖത്ത് ഒരു ചിരിയും വരുത്തി ആദിയെ നോക്കി.

ആഹാ ആദി കുട്ടാ നീ എപ്പോ എത്തിയെട...
അവരുടെ ശബ്ദം കേട്ട് ആദി അവരെ വെറുപ്പോടെ നോക്കി..

അവിടെത്തന്നെ നിന്ന് കാര്യം പറയാതെ വന്നിരിയേട മോനെ അപ്പ മോനു ചായ എടുക്കാം 


നിങ്ങടെ സൽക്കാരം സ്വീകരിക്കാൻ വന്നതല്ല.... ഞാൻ....
അമ്മയെപ്പോലെ സ്നേഹിച്ചതല്ലേ  നിങ്ങളെ ഞാൻ എന്നിട്ടും എന്തിനാ എന്നോട് ഇങ്ങനെ ഒരു ചതി ചെയ്തേ...

നിങ്ങൾക്ക് ആരോടാണ് ഇത്ര പക വൃന്ദയോട് ആയിരുന്നോ അതോ നന്ദയോട് ആയിരുന്നോ...

നിങ്ങൾ ഇല്ലാണ്ടാക്കിയത് ഒരാളുടെ ജീവൻ മാത്രമല്ല എത്ര പേരുടെ ജീവിതവും സ്വപ്നങ്ങളും ആണെന്നറിയാമോ...

എടാ മോനെ ഞാൻ എന്ത് ചെയ്തുന്ന നീ എന്തൊക്കെയാണ് കുട്ടാ..
ഈ പറയണേ...

വേണ്ട നിങ്ങൾ ഇനി കൂടുതൽ സ്നേഹപ്രകടനമൊന്നും എന്റെ മുന്നിൽ എടുക്കണ്ട..
എല്ലാം അറിഞ്ഞിട്ട് തന്നെയാ ഞാൻ വന്നേ...

എന്റെ കുഞ്ഞിനെ കൊന്നപ്പോൾ നിങ്ങൾക്ക് ഇപ്പൊ സന്തോഷം ആയോ...


നിങ്ങൾ എന്നോട് കാണിച്ച ഈ ചതി ഞാൻ ഒരിക്കലും മറക്കില്ല... നിങ്ങളുമായുള്ള സകല ബന്ധവും ആദി ഇവിടെ ഈ നിമിഷം ഉപേക്ഷിക്കുവാ...

ഇനി പഴയ ബന്ധവും പറഞ്ഞ് ദേവർമഠത്തിലേക്ക് കയറി വന്നാൽ അന്ന് നിങ്ങളെ ചവിട്ടി പുറത്ത് ആക്കുന്നത് ഞാൻ ആയിരിക്കും....

നിങ്ങടെ അതെ നാണയത്തിൽ തിരിച്ചടിക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല.. അരുണേയും അരുണിനെയും  ഓർത്തു മാത്രം  നിങ്ങടെ ഈ തന്തയില്ലായ്മയ്ക്ക് തിരിച്ചടി തരാതെ പോകുന്നത് അത് നിങ്ങടെ വിജയമായി കരുതരുത്..

ആദി കാറ്റ് പോലെ പുറത്തേക്ക് പാഞ്ഞു പോയതും സുമ വിറയലോടെ അരികിൽ നിന്ന മകനെ നോക്കി..


അരുണേ... മോനെ...
മിണ്ടരുത് നിങ്ങൾ ആദി പറഞ്ഞതൊക്കെ സത്യമാണോ...
നിങ്ങളാണോ അവിടുത്തെ ഇപ്പോഴത്തെ പ്രേശ്നത്തിന്റെ കാരണക്കാരി...

തല കുനിച്ചു നിൽക്കുന്ന അമ്മയെ നോക്കി അലറി കൊണ്ട്  അരുൺ മുന്നിൽ കിടന്ന ചെയർ തട്ടി എറിഞ്ഞു...

നിങ്ങൾ ഇത്രയ്ക്ക് ദുഷ്ട ആയിരുന്നോ?
നിങ്ങൾക്ക് എങ്ങനെയാ ഇങ്ങനെയൊക്കെ ചെയ്യാൻ കഴിഞ്ഞു..
നാളെ നിങ്ങൾ ഞങ്ങളോടും ഇങ്ങനെയൊക്കെ ചെയ്യില്ലേ...

നിങ്ങളെ കാണുമ്പോൾ വെറുപ്പ് തോന്നുവാ..

ഒന്നും അറിയാത്ത ഒരു ജീവൻ നഷ്ടപ്പെടുത്തിയില്ലേ നിങ്ങൾ അതിനും മാത്രം അവരോട് നിങ്ങൾക്ക് എന്താ പക..

അരുൺ  രൗദ്ര ഭാവത്തിൽ ചോദിച്ചതും  സുമ ഒരു വിധം കാര്യങ്ങൾ പറഞ്ഞു...


ഛെ.... നിങ്ങൾ എന്ത് സ്ത്രീ യാ...
ഒരാളുടെ ജീവിതം തട്ടിപ്പറിച്ചു മറ്റൊരാൾക്ക്‌ നൽകാൻ..

നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്താൽ നിങ്ങടെ മക്കൾ സന്തോഷത്തോടെ ജീവിക്കും എന്നാണോ നിങ്ങൾ കരുതുന്നെ..

സ്വത്തും പണവും മാത്രം അല്ല ജീവിതം അതിനി നിങ്ങൾ എന്നാ തിരിച്ചറിയുന്നെ...
ഇനി ഒരു നിമിഷം ഞാൻ ഈ വീട്ടിൽ നിൽക്കില്ല...

ദേഷ്യത്തിൽ വിറച്ചു പറയുന്ന അരുണിന്റെ നോട്ടം താങ്ങാൻ കഴിയാതെ  അടുക്കളയിലേക്ക് നടക്കുമ്പോൾ കേട്ടു... തിരികെ പോകാൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന അരുണിന്റെ ശബ്ദം..

അതിനൊപ്പം അവൻ അച്ഛനെ വിളിച്ചു പറയുന്നത് കേട്ടു...

അച്ഛൻ ക്യാഷ് ഉണ്ടാക്കി  അവിടെ തന്നെ നിന്നോ...നാലു നേരം കഴിക്കാൻ വല്ല സ്വർണ നാണയവും വാങ്ങി കൊടുക്ക്‌.. തിന്നു കൊതി തീർക്കട്ടെ...

ഞാൻ പോവാ.... ഇനി ഈ വീട്ടിലേക്ക് ഞാൻ ഇല്ല... ഞാൻ ബാംഗ്ലൂർക്ക് തന്നെ തിരികെ പോവാ...

ഈ ദുഷ്ടായ സ്ത്രീടെ കൂടെ നിന്നാൽ നാളെ പണത്തിനു വേണ്ടി ഇവര് എന്നെയും കൊല്ലും 

അരുണയെ ഞാൻ വിളിച്ചു പറഞ്ഞോളാം... അവളും അറിയട്ടെ ഇവരുടെ തനികൊണം 

സുമയെ നോക്കി കലിച്ചു കൊണ്ട് അരുൺ തന്റെ റൂമിന്റെ വാതിൽ ശക്തമായി വലിച്ചു അടച്ചു..



കാശി മിസ്സിംഗ്‌ ആയതു മുതൽ  മനുവും ലിജോയും വല്ലാത്ത പരിഭ്രാന്തിയിൽ ആയിരുന്നു.. അവർ അവനെ കാണാൻ ഇല്ലെന്നു പോലീസിൽ അറിയിക്കാൻ തുടങ്ങിയപ്പോഴാണ് കാശി വിളിക്കുന്നത്.. അവന്റെ കാൾ കണ്ടു ലിജോ ആശ്വാസത്തോടെ ശ്വാസം വലിച്ചു വിട്ടു..


എവിടാടാ നീയിതു .ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടേ.. മനുഷ്യൻ ഇവിടെ  ആകെ ഭയന്നു പോയി...

വേഗം വാടാ....
ഡാ.. ഞാൻ ബാംഗ്ലൂർക്ക് പോയ്കൊണ്ട് ഇരിക്കുവാ...
എന്തോന്നാടാ.. ബാംഗ്ലൂർക്കോ...
എന്തിനാടാ....
നന്ദ അവിടെ ഉണ്ടോ..
ഇല്ലെടാ.. ഇത് ഗാർമെന്റ്സിന്റെ ആവിശ്യത്തിന... അവരു വിളിച്ചപ്പോളാ ഞാൻ അറിഞ്ഞേ....


ഞാൻ ഉടനെ എത്താം...

നിനക്ക് ഞങ്ങളോട് പറഞ്ഞൂടെ... ഞങ്ങളൂടി  വരൂല്ലേ...നിന്റെ കൂടെ.. ഈ കണ്ടിഷനിൽ നീ തനിച്ചു പോവണ്ട...
നീ നിൽക്കുന്ന ലൊക്കേഷൻ പറ ഞങ്ങൾ വരാം...
വേണ്ടാ ഞാൻ ഉടനെ വരാം...
കാശി കാൾ കട്ട്‌ ആക്കി കൊണ്ട്   സ്വിച്ച് ഓഫ്‌ ചെയ്ത് പാൻസിന്റെ പോക്കെറ്റിൽ വെച്ചു കൊണ്ട് അടുത്തു ഇരിക്കുന്ന അരുണേ നോക്കി..

എന്തിനടി നീ എന്നെ കൊണ്ട് കള്ളത്തരം പറയിപ്പിച്ചേ...
അതൊക്കെ ഉണ്ട് കാശ്ശിയേട്ട....

എന്നാലും നീ നേരത്തെ പറഞ്ഞത് സത്യം ആണല്ലോ എന്റെ നന്ദ സേഫ് അല്ലെ..

അതെ കാശിയേട്ട...
നന്ദ സേഫ് ആണ്. ആകെയുള്ള  അവളുടെ വിഷമം കാശിയേട്ടനെ കാണാൻ പറ്റാത്തതില്ല എന്നതാ ...

അവൾ ഒന്ന് ഉറങ്ങിയിട്ട് ദിവസങ്ങൾ ആയി..

എനിക്ക് അവളെ കാണാഞ്ഞിട്ട് വയ്യെടി ശ്വാസം മുട്ടും പോലെയാ തോന്നുന്നേ...അവൾ ഇല്ലെങ്കിൽ ഞാൻ ഇല്ലെടി..

ഇങ്ങനെയും ഉണ്ടോ പ്രണയം.... അരുണ  ചിരിയോടെ ചോദിക്കുമ്പോൾ   കാശി ചിരിയോടെ പറഞ്ഞു...

സ്നേഹം  ഒരു ലഹരിയാണ്
ഇന്ദ്രിയങ്ങളെ മത്ത് പിടിപ്പിക്കുന്ന 
ഒരു തരം  മാന്ത്രികലഹരി
ഒരു പുരുഷനെ അവനാക്കി മാറ്റുന്ന പെണ്ണിന്റെ   മാന്ത്രിക  ശക്തി...
ആ മന്ത്രികതയാണ് ഞങ്ങളുടെ പ്രണയം....

എന്റെ പൊന്നോ നമിച്ചു  നിങ്ങളെ രണ്ടാളെയും.... അവളെ നോക്കി ചിരിക്കുന്നതിനിടയിൽ കാശി ചോദിച്ചു 

എന്നാലും എന്തിനാരുന്നു ഈ ഒളിച്ചോട്ടം... അവൾ എന്തേലും പറഞ്ഞോ..
എല്ലം പറയാം കാശിയേട്ടൻ ഈ ചോദ്യം ചോദിക്കൽ ഒന്ന് നിർത്തിയെ...
ഇനി ചോദ്യം ചോദിച്ച നന്ദേ കാട്ടൂല്ല..അരുണ കട്ടായം പറഞ്ഞു...

അരുണേ കൂർപ്പിച്ചു നോക്കി കൊണ്ട് കാശി പുറത്തേക്ക് നോക്കി ഇരുന്നു..
കുറെ നേരത്തെ യാത്രയ്ക്ക് ശേഷം പരുത്തി പാറ എത്തുമ്പോൾ ചെറിയ രീതിയിൽ മഴ ചാറി തുടങ്ങിയിരുന്നു..

ഇടവഴികളിൽ കൂടി കുറച്ചു ദൂരം പിന്നീട്ടതും  നന്ദ്യർവട്ട പൂക്കൾ വിരിഞ്ഞു നിൽക്കുന്ന വേലികൾ താണ്ടി ആ ടാക്സി ഒരു ചെറിയ വീടിന് മുന്നിൽ വന്നു നിന്നു..

കാശി സംശയ ഭാവത്തിൽ  അരുണേ നോക്കി കൊണ്ട് പുറത്തേക്ക് ഇറങ്ങി..
അരുണ ടാക്സിക്ക് പൈസ കൊടുത്തു പറഞ്ഞു വിട്ടുകൊണ്ട്  ക
കാശിയെ നോക്കി..

എടി.. ഇതേതാ ഈ വീട്...
നീ ഹോസ്പിറ്റലിനു അടുത്തുള്ള ലേഡി ഹോസ്റ്റലിൽ അല്ലേ താമസം..

അവൾ ചിരിയോടെ തലയാട്ടി കൊണ്ട് കാളിങ് ബെല്ലിൽ വിരൽ അമർത്തിയതും 
ഡോർ  തുറന്നു ചിരിയോടെ മുന്നിൽ നിൽക്കുന്ന ഗിരിയെ കണ്ടു കാശി ഞെട്ടിപോയി..

എടി..
ഇവൻ എന്താ ഇവിടെ...?
എന്റെ നന്ദ എവിടെ?

നീ നിന്റെ അമ്മേ പോലേ ചതിച്ചേതൊടി അരുണേ...സംശയ ഭാവത്തിൽ നോക്കി ചോദിക്കുന്ന കാശിയെ നോക്കി ഗിരി ചിരിച്ചു...

ഗിരി ചിരിയോടെ അവനെ നോക്കി കൊണ്ട് അരുണേടെ അടുത്തേക്ക് വന്നു അവളെ ചേർത്ത് പിടിച്ചതും..
ആ കാഴ്ച വിശ്വസിക്കാൻ ആവാതെ കാശി ഞെട്ടലോടെ  അവരെ ഇരുവരെയും  നോക്കി...

അരുണേ എന്താടി ഇതൊക്കെ...

ഇവനുമായി എന്താടി നിനക്ക് ബന്ധം...
ഇവനെ നീ വിശ്വസിക്കരുത് ഇവൻ ചതിക്കും..

പറയുന്നതിനൊപ്പം അവന്റെ കണ്ണുകൾ നന്ദേ തിരഞ്ഞു..
എടി... അരുണേ എന്റെ നന്ദ എന്തെടി... നീയൊക്കെ എന്തോ ചെയ്തേടി അവളെ..

കാശി ദേഷ്യത്തിൽ  മുഷ്ടി ചുരുട്ടി കൊണ്ട് ഗിരിയെ ഇടിക്കാനായി അവന്റെ കോളേറിൽ കുത്തി പിടിച്ചതും  പെട്ടന്ന് അവന്റെ പിന്നിലായി നന്ദയുടെ ശബ്ദം മുഴങ്ങി..


കാശിയേട്ട വിട്...ഗിരിയേട്ടനെ....
ഗിരിയേട്ടന്റെ ഷർട്ടിൽ നിന്നും വിട് കാശിയേട്ട..അവളുടെ ശബ്ദം ഉറച്ചത് ആയിരുന്നു...


കാശിയുടെ കൈ ഗിരിയുടെ ഷർട്ടിൽ നിന്നും  അറിയാതെ ഊർന്നു പോയി അവൻ തിരിഞ്ഞു നന്ദയെ നോക്കി..
അവളുടെ മുഖത്തെ ഭാവം കണ്ടു കാശി ഒന്നും മനസ്സിലാകാത്തവനെ പോലെ അവളെ നോക്കി..

അവൻ അവൾക്ക് അടുത്തേക്ക് ചെന്നു വിശ്വാസം വരാതെ  നന്ദയെ തന്നെ നോക്കി..

അവന്റെ നോട്ടം കണ്ടു നന്ദ പുരികം ഉയർത്തി അവനെ നോക്കി..

എന്താ കാശിയേട്ട ഇങ്ങനെ നോക്കുന്നെ...
നിന്റെ ഈ മാറ്റം കണ്ടു നോക്കിയതാ...

നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ ഇനിയിപ്പോ എന്റെ ആവിശ്യം  വേണ്ടി വരില്ല നിനക്ക്...
ഞാൻ ഒരു പൊട്ടൻ നിന്നെ കാണാഞ്ഞപ്പോൾ  ഞാൻ അനുഭവിച്ച വിഷമം നിനക്കും കാണുമെന്നു കരുതി..
ഇവിടെ വന്നപ്പോൾ മനസ്സിലായി എന്റെ ആ പഴയ നന്ദ ഇനി ഇല്ലെന്നു..

നീ ഇപ്പോൾ മാറി നന്ദേ... എന്നെ കാണുമ്പോൾ ഓടി വന്നു കെട്ടിപിടിക്കുമെന്ന് ഞാൻ കരുതി... പക്ഷെ .... അവിടെയും നീ എന്നെ തോൽപിച്ചു...

നീ ഇല്ലാതാകുന്ന ഒരു ലോകത്ത് ജീവിക്കേണ്ടി വന്നാലോ എന്ന് ചിന്തിക്കുമ്പോൾ മനസ്സിൽ വന്നു നിറയുന്ന  ഭ്രാന്താണ് നിന്നോടുള്ള എന്റെ പ്രണയം.. നിന്നെ നഷ്ടപ്പെട്ടു പോകുമോ എന്ന് ഓർക്കുമ്പോൾ മനസ്സിൽ വന്നു നിറയുന്ന നിസ്സഹായതയാണ് എനിക്ക് നിന്നിലുള്ള വിശ്വാസം... പക്ഷെ അതെല്ലാം ഈ നിമിഷം മാറി...

പോവാ.... നീ സുരക്ഷിത ആണെന്ന് അറിഞ്ഞ സന്തോഷത്തിൽ ഇനി ഞാൻ ജീവിച്ചോളാം...

നന്ദ ഞെട്ടലോടെ കാശിയെ നോക്കി...
കുറച്ചു മുൻപ് കാശിക്ക് അരികിലേക്ക് ഓടി വന്നപ്പോഴാണ് ഗിരിയെ അടിക്കാനായി കാശി അവന്റെ കോളേറിൽ കുത്തി പിടിച്ചത്..

ആ നിമിഷം അറിയാതെ തന്റെ വായിൽ നിന്നും വീണു പോയി..
പക്ഷെ തെറ്റായിട്ട് ഒന്നും താൻ പറഞ്ഞില്ലല്ലോ...
കാര്യങ്ങൾ ഒന്നും തന്നോട് തിരക്കാതെ പോകാൻ തുടങ്ങുന്നവനെ കാണെ ഹൃദയകോണിൽ വിടർന്നു വന്ന  പ്രണയ പുഷ്പം  പതിയെ വാടി തുടങ്ങി.. കണ്ണുകൾ നിറഞ്ഞു..

അത് കണ്ടതും  അരുണ ഞെട്ടലോടെ ഗിരിയെ തട്ടി..

പെട്ടന്ന് ഗിരി നന്ദേ നോക്കികൊണ്ട് കാശിയെ വിളിച്ചു..

അതേയ് ദേവർമഠത്തിലെ  ഇളയ തബുരാൻ ഒന്ന് നിന്നെ..
കാശി ദേഷ്യത്തിൽ അവനെ നോക്കി..

ദേഷ്യപ്പെടാതെ കാശി .
എന്റെ മുറപെണ്ണിനെ കരയിച്ചിട്ട്  പോകാമെന്നു  കരുതണ്ട..


അവന്റെ തോളിൽ കൂടി കയ്യിട്ട് ചിരിയോടെ പറയുന്ന  ഗിരിയെ നോക്കി പല്ലു കടിച്ചു കൊണ്ട് കാശി നിന്നു...


To Top