രചന: മഴ മിഴി
ആത്മസഖി
❤️ മഴ മിഴി ❤️
🩵 part -101🩵
ഇപ്പോഴും നീ മറന്ന മറ്റൊരാൾ നമ്മുടെയൊക്കെ മുന്നിൽ ഒന്നും അറിയാത്ത പോലെ ഒളിഞ്ഞു ഇരിപ്പുണ്ട്..
നിന്റെ അപ്പച്ചി സുമ...
ആരെങ്കിലും അവളോട് ചോദിച്ചോ അവൾ ചെയ്ത തെറ്റിന്റെ ആഴം.. ഇപ്പോഴും അവളെ എല്ലാരും വെറുതെ വീട്ടേക്കുവല്ലേ ചെയ്തേ..
അവളെ മറന്ന നിനക്ക് വൃന്ദ ചെയ്ത തെറ്റ് മറക്കാൻ കഴിയില്ലേ...
അമ്മാ അപ്പേടെ കാര്യം ഓർത്തു ഒന്നും പറയണ്ടാ... അപ്പയ്ക്ക് ഉള്ളത് കൊടുക്കാതെ ഈ ആദി ഇരിക്കില്ല.. ഞാൻ അങ്ങോട്ട് പോകാൻ തന്നെ ഇറങ്ങിയതാ... അവർ ചെയ്ത തെറ്റ് ഈ ആദി ഒരുകാലത്തും പൊറുക്കില്ല..
പിന്നെ വൃന്ദടെ കാര്യം അവളെ വേണ്ടാന്ന് തീരുമാനിച്ചത് ഞാൻ ആണ്.. ഇനി അതിൽ ഒരു മാറ്റവും ഇല്ല..
ഡാ... ആദി ഇപ്പോഴത്തെ ദേഷ്യത്തിന് പുറത്ത് എടുക്കുന്ന തീരുമാനം നാളെ നിന്റെ നഷ്ടങ്ങൾക്ക് കാരണമാവും..
ഈ വന്ന നഷ്ടത്തിലും കൂടുതൽ ഒരു നഷ്ടവും എനിക്ക് ഇനി വരാനില്ല..
ഇനി ആരും ഒന്നും പറയാൻ വരണ്ട..
ജീവിതം എന്റെയാണ്. അതു കൊണ്ടു തന്നെ തീരുമാനങ്ങളെടുക്കേണ്ടതും ഞാൻ തന്നെയാണ്. അച്ഛനമ്മമാർക്ക് അഭിപ്രായങ്ങൾ പറയാം. എന്നാൽ അതു തന്നെ മക്കൾ അനുസരിക്കണമെന്ന് വെറുതെ വാശി പിടിക്കേണ്ട. ഞാൻ കൊച്ചു കുട്ടിയൊന്നുമല്ല. സ്വന്തം കാര്യങ്ങൾ തീരുമാനിക്കാനുള്ള പ്രായവും പക്വതയും എനിക്കുണ്ട്…”.
ആദി മുഖത്തടിച്ചതു പോലെ പറഞ്ഞപ്പോൾ ഞെട്ടിയത് ലക്ഷ്മിയും സോമനും ആയിരുന്നു...
” എന്താട... നീ പറഞ്ഞത്… അമ്മയോട് ആണോ നിന്റെ തർക്കുത്തരം…
സോറി പറയെട…
അവളില്ലെങ്കിൽ നീയും ഞാനുമൊന്നുമില്ല…”.
സോമൻ അവനു നേരെ ശബ്ദമുയർത്തി...
” അതെ… എനിക്കറിയാം… എന്റെ സ്വന്തം അച്ഛനോടും അമ്മയോടും തന്നെയാണ് ഞാൻ സംസാരിക്കുന്നത്. നിങ്ങൾ രണ്ടു പേരും അറിയാൻ വേണ്ടി തന്നെയാണ് ഞാനീ പറഞ്ഞത്… ”.
എനിക്ക് ഇനി അവളെ ചുമക്കാൻ താല്പര്യം ഇല്ലെന്നു..വെട്ടി മുറിച്ചു പറയുന്ന ആദിയെ വിശ്വാസം വരാത്ത പോലെ ലക്ഷ്മി നോക്കി... പിന്നെ പതിയെ വിഷമത്തോടെ സോമനെ നോക്കി. അയാൾ ഒരു നിർവ്വികാരഭാവത്തിൽ ഇരിക്കുകയായിരുന്നു.
” കേട്ടില്ലേ നമ്മുടെ മോൻ പറഞ്ഞത്… അവന്റെ കാര്യങ്ങൾ അവൻ തന്നെ തീരുമാനിച്ചോളാമെന്ന്… നമുക്ക് വെറുതെ അഭിപ്രായം പറയാൻ മാത്രമേ അവകാശമുള്ളൂന്ന്…”.
ലക്ഷ്മി കരഞ്ഞു കൊണ്ട് അയാളുടെ നെഞ്ചിലേക്കു ചാഞ്ഞു.
അയാളവളുടെ ചുമലിൽ തഴുകി ആശ്വസിപ്പിച്ചു.
ആദി ഉള്ളിൽ നിറഞ്ഞ വേദന കടിച്ചമർത്തി പുറത്തേക്ക് ഇറങ്ങിയതും പിന്നിൽ നിന്നും അച്ഛൻ വിളിച്ചു..
എങ്ങോട്ടാ എന്റെ മോൻ ഈ ബാഗൊക്കെ തൂക്കി..
ഞാൻ പറഞ്ഞല്ലോ അച്ഛാ.. ഞാൻ ചെന്നൈയിൽ പോവാണെന്നു..
ഉത്ഘടനതിനു ആണെങ്കിൽ നീ പോവണ്ട.. ഞാൻ അത് ക്യാൻസൽ ചെയ്തു..
ആദി ഇടിവെട്ടു ഏറ്റവനെ പോലെ നിന്നു പോയി..
എങ്കിലും അവൻ അത് മുഖത്ത് കാണിക്കാതെ പറഞ്ഞു.. ഉത്ഘടനം മാറ്റിയെങ്കിൽ സാരമില്ല അച്ഛാ... ഞാൻ എന്തായാലും പോകാൻ തീരുമാനിച്ചു..അവിടെയും ആളു വേണ്ടേ...
മ്മ്മ്... എല്ലാത്തിന്നും ഒളിച്ചോടാൻ തീരുമാനിച്ചു അല്ലെ നീയ്..
എന്തായാലും പോയേച്ചു വാ...
ഈ ഒളിച്ചോട്ടം മതിയാക്കി എന്നേലും നീ ഇങ്ങോട്ട് തന്നെ വരുമല്ലോ അതുവരെ നിനക്ക് അതാണ് സമാധാനം എങ്കിൽ പോയേച്ചും വാ.. അച്ഛൻ ആയിട്ട് തടയണില്ല..കാത്തിരുന്നോളാം
മറുതൊന്നും പറയാതെ ഉള്ളത്തെ കല്ലാക്കി കാറിലേക്ക് കയറുമ്പോൾ ഹൃദയത്തിൽ എവിടെയോ അടക്കി പിടിച്ച സങ്കടം നേർത്ത ഞരകത്തോടെ പുറത്തേക്ക് വരുന്നത് ആദി അറിയുന്നുണ്ടാരുന്നു..
അവന്റെ കാർ ദേവർമഠത്തിന്റെ ഗേറ്റ് കടന്നതും ലക്ഷ്മി പൊട്ടികരച്ചിലോടെ സോമന്റെ തോളിലേക്ക് ചാഞ്ഞു..
ദേവി ഇനിയും എന്റെ കുട്ടിയോളെ പരീക്ഷിക്കരുതേ.. നന്ദ മോളെ വേഗം കാട്ടി തരണേ...
സുരേന്ദ്രൻ നേരെ പോയത് കണിമംലത്തേക്ക് ആയിരുന്നു..
കലിച്ചു വിറച്ചു ഗേറ്റും തള്ളി തുറന്നു വരുന്ന സുരേന്ദ്രനെ ഗംഗദരൻ ഗാർഡനിലെ സിമെന്റ് ബഞ്ചിൽ ഇരുന്നേ കണ്ടിരുന്നു..
ഗംഗദരൻ പുച്ഛത്തോടെ സുരേന്ദ്രനെ നോക്കി..
കണ്ട കൊടിച്ചി പട്ടിയൊക്കെ എന്താ ഈ വഴി..കണ്ട
കൊടിച്ചി പട്ടികൾക്ക് കേറി വരാനുള്ള ഇടമല്ല ഈ കണിമംഗലം..
ച്ചി.. നിർത്തേടോ തന്റെ ഈ നാവിന്റെ നീളം.. അല്ലെങ്കിൽ ചവിട്ടി പുറത്തു ഇടും ഞാൻ..
തന്റെ ഈ കൊട്ടാരത്തിലേക്ക് വരാൻ എനിക്ക് ഒരു മോഹവും ഇല്ലെടോ..
താൻ എന്താ കരുതിയെ എന്റെ മോളെ പിടിച്ചു വെച്ചാൽ തനിക് ഈ കണ്ട സ്വത്തുക്കൾ കിട്ടുമെന്നോ..
വെറുതെ ആടോ അത്.. തനിക് ഇതിനു ഒരു പൊടി കല്ലു പോലും കിട്ടില്ല..
അയാളുടെ സംസാരവും ബഹളവും കേട്ടാണ് വസന്തവും ഗിരിയും പുറത്തേക്ക് വന്നത്..
ഒഹ്ഹ്ഹ്... ഇയാളെ കെട്ടിയെടുത്തോണ്ട് ഇപ്പോൾ എത്തി വസന്ത പിറുപിറുപ്പോടെ പറഞ്ഞു കൊണ്ട് സുരേന്ദ്രനെ നോക്കി..
കിടന്നു ചിലകണ്ടു ഇറങ്ങി പോടോ..
സുരേന്ദ്രൻ വസന്തയെ നോക്കി പുച്ഛിച്ചു..
പെണ്ണിന്റെ രൂപത്തിൽ പിറന്ന രാക്ഷസി...
പണത്തിനോട് ഉള്ള ആർത്തിയിൽ കൊന്നില്ലേ നീയും നിന്റെ കെട്ടിയോനും കൂടി എന്റെ ഹരിയെയും മായയെയും ഇനിയിപ്പോ എന്റെ കുഞ്ഞിനെ കൂടി നിനക്ക് വേണോ കൊല്ലാൻ..
തരില്ലെടി രാക്ഷസി നിനക്ക് ഞാൻ എന്റെ കുഞ്ഞിനെ..
നീ അവളെ എവിടെ ഒളിപ്പിച്ചാലും ഞാൻ കണ്ടെത്തും നീ ഓർത്തോ ഈ സുരേന്ദ്രന്റെ കൊക്കിൽ ജീവൻ ഉണ്ടെങ്കിൽ ഞാൻ എന്റെ മോളെ കണ്ടെത്തും..
അപ്പോഴാണ് ഗിരി പുറത്തേക്ക് വന്നത്..
സബാഷ്!സുരേന്ദ്ര സബാഷ്....
തന്റെ മോളെ അപ്പൊ കാണാൻ ഇല്ലേ... ഞാൻ അറിഞ്ഞത് നേര് ആണോ അമ്മേ...
അമ്മയെ നോക്കി ചോദിക്കുന്നവനെ കാണെ സുരേന്ദ്രന്റെ നെഞ്ചിൽ തീ ആളി..
ഇവൻ നിവർന്നു നടക്കാൻ തുടങ്ങിയോ അതോർക്കാവേ അയാളിൽ ആധി നിറഞ്ഞു..
എന്താടോ സുരേന്ദ്ര എന്നെ കണ്ടപ്പോൾ തനിക് ഒരു വിറയൽ.. ഞാൻ ജീവനോടെ വരില്ലെന്ന് കരുതിയോ താൻ..സുരേന്ദ്രനെ നോക്കി കണ്ണ് ചുരുക്കി കൊണ്ട് ഗിരി ചോദിച്ചു..
സുരേന്ദ്രൻ പുച്ഛത്തോടെ അവനെ നോക്കി കൊണ്ട് ഗംഗധാരനെ നോക്കി..
താനും തന്റെ കുടുംബവും എന്ത് ചെയ്താലും ഈ സ്വത്തു വകകൾ തനിക് കിട്ടാൻ പോകുന്നില്ലെടോ...
വരുന്ന പത്താം തീയതി കോടതിയിൽ ചെല്ലുമ്പോൾ തനിക് അതു മനസിലാകും നിധി കാക്കുന്ന ഭൂതത്തെ പോലെ താൻ കാത്തു കെട്ടി വെച്ചിരിക്കുന്ന ഈ സ്വത്തു നന്ദ മോള് തിരികെ എഴുതി തരാതെ തനിക് ഇതു കിട്ടാൻ പോണില്ല. ഇനി അത് കിട്ടിയാലും താൻ ഇത് അനുഭവിക്കില്ല..മുടിഞ്ഞു വാരി പോകുകയേ ഉള്ളൂ താനും തന്റെ കുടുംബവും..
ച്ചി .. വീടിന്റെ മുന്നിൽ വന്നു നിന്നു ശപിക്കുന്നോടോ നായെ...
നിർത്തഡോ തന്റെ വായി താരി...
വസന്ത അയാളെ പിടിച്ചു തള്ളി കൊണ്ട് പറഞ്ഞതും ഗംഗദരൻ ചിരിയോടെ സുരേന്ദ്രനെ നോക്കി..
ഞങ്ങൾ ഈ കണ്ട സ്വത്തിനു വേണ്ടി സ്വന്തം കൂടെ പിറപ്പിനെയും ജന്മം തന്ന അമ്മയെയും കൊല്ലാൻ കഴിയുമെങ്കിൽ ഈ സ്വത്തു ഏത് വിധേനയും സ്വന്തം ആക്കാനാണോ അറിയാത്തത്.. തന്റെ ആ വളർത്തു പുത്രി ഇല്ലേ നന്ദ.. എന്റെ സഹോദരിയുടെ ചോര... അവള് തന്നെ ഈ കണ്ട സ്വത്തുക്കൾ എഴുതി തരികയും ചെയ്യും എന്നെന്നേക്കുമായി അവളുടെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് പോകുകയും ചെയ്യും അല്ലേൽ താൻ കണ്ടോ...
അവളെ കൊല്ലുന്നത് എന്റെ മോൻ ഗിരി ആയിരിക്കും..
ഗിരി അവരെ രണ്ടാളെയും ഒരു നിമിഷം ഞെട്ടലോടെ നോക്കി കൊണ്ട് ഒന്ന് പൊട്ടി ചിരിച്ചു...
ചിരിയോടെ പറയുന്ന ഗംഗധാരനെ നോക്കി കൊണ്ട് ഭയത്തോടെ സുരേന്ദ്രൻ ഗിരിയെ നോക്കി അവന്റെ മുഖത്ത് വിടരുന്ന ഭാവങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ചിരിയുടെ പൊരുൾ അറിയാതെ പകച്ചു തിരികെ പോകുമ്പോൾ നന്ദയെ ഓർത്തു ആ ഹൃദയം ആർത്തിരമ്പി കരയുകയായിരുന്നു..
അയാൾ ചെമ്പകശേരിയിൽ തിരികെ എത്തുമ്പോൾ പടി വാതിൽക്കൽ താൻ വരുന്നതും കാത്തു നിൽക്കുന്ന വൃന്ദേ കണ്ടതും ഹൃദയ കോണിൽ ഒരു നിമിഷം പഴയ വൃന്ദ തെളിഞ്ഞു വന്നു.. ആ തെളിഞ്ഞു വന്ന കാഴ്ചകളിൽ തന്റെ അടുത്തേക്ക് ഓടി വരാൻ മത്സരിക്കുന്ന നന്ദയുടെ രൂപം തെളിഞ്ഞു വന്നതും കാതിൽ എവിടെയോ അവളുടെ സ്വര മാധുര്യം നിറഞ്ഞു നിന്നു..
ആ സ്വരങ്ങളിൽ മുഴുവനും നിറഞ്ഞു നിന്ന വാചകം അച്ഛാ... എന്നായിരുന്നു...
കണ്ണാടി വീണുടയും പോലെ ആ ഓർമ്മ കാഴ്ച ചിന്നി ചിതറി തെറിച്ചു കൂരമ്പ് പോലെ ഹൃദയ തന്ത്രിയിൽ കുത്തിയിറങ്ങിയതും പിടച്ചിലോടെ അയാൾ മിഴികൾ ഉയർത്തി വാതിൽ പടിയിൽ കണ്ണും നട്ടു നിൽക്കുന്ന വൃന്ദേ നോക്കി..
അച്ഛന്റെ മിഴിയിലെ ഭാവുകങ്ങൾ മനസ്സിലാക്കിയത് പോലെ അവൾ അയാൾക്ക് അരികിലേക്ക് ഓടി ചെന്നു ആ നെഞ്ചിൽ വീണു കരഞ്ഞു കൊണ്ട് അയാളെ നോക്കി..
പിന്നെ മിഴികൾ രണ്ടും ഇരു കയ്യാലും ഒപ്പിക്കൊണ്ട് അച്ഛനെ നോക്കി..
അച്ഛേ....
നന്ദ മോളെ പറ്റി എന്തേലും അറിഞ്ഞോ....
അകത്തേക്ക് കയറി കൊണ്ട് അയാൾ അവളെ നോക്കി..
എന്താ അച്ഛേ.. നെഞ്ച് വേദനിക്കുന്നോ...
പിടപ്പോടെ ചോദിക്കുന്നവളുടെ കണ്ണിലെ കുറ്റബോധം അയാളുടെ കണ്ണുകളിൽ പ്രതിഫലിച്ചു..
മോൾക്ക് ആദി എന്ത് പറഞ്ഞുന്നു അറിയണ്ടേ...
അവളെ നോക്കി കൊണ്ട് ചോദിക്കുമ്പോൾ നിറഞ്ഞു തുടങ്ങിയ കണ്ണുകൾ മറ്റെവിടെക്കോ ഊന്നി കൊണ്ട് അവൾ പറഞ്ഞു..
അതിപ്പോ അറിഞ്ഞിട്ട് ഒരു കാര്യവും ഇല്ല അച്ഛേ...
ഞാൻ അതൊക്കെ മറന്നു..... തെറ്റുകാരി ഞാൻ അല്ലെ അച്ചേ....
പിന്നെ എന്തിനാ അച്ഛേ... അതിനെ പറ്റി പറഞ്ഞോണ്ടിരിക്കുന്നെ...
ഞാൻ അല്ലെ അച്ചേ... എല്ലാം നശിപ്പിച്ചേ...
നന്ദ മോളുടെ ലൈഫ് കൂടി ഞാൻ ഇല്ലാണ്ട് ആക്കിയില്ലേ...
അവളെ കൊല്ലാനും നോക്കിയില്ലേ...
ഞാൻ ഒരു ദുഷ്ടയാണ് അല്ലെ അച്ചേ....
അതിനുള്ള ശിക്ഷ ഒരിക്കലും മറക്കാൻ കഴിയാത്ത പോലെ ഈശ്വരൻ തന്നില്ലേ അച്ഛേ....
എന്റെ കുഞ്ഞിനെ ഞാൻ തന്നെ ഇല്ലാണ്ട് ആക്കിയില്ലേ...
വിതുമ്പൽ അടക്കാൻ പാട് പെട്ടുകൊണ്ട് ശാന്തമായി പറയുന്നവളുടെ മുടിയിഴകളിൽ തലോടി തഴുകി കൊണ്ട് അയാൾ ഇരുന്നു..
അയാളുടെ മിഴികളിൽ നിറയുന്ന വാത്സല്യം കണ്ടു ബിന്ദു വാതിൽ പടിയിൽ ചാരി നിന്നു തേങ്ങി കൊണ്ട് തന്റെ സാരി തുമ്പിൽ കണ്ണീർ ഒപ്പി..
അപ്പോഴും നന്ദ അവരുടെ ഉള്ളിൽ ഒരു നോവായി മാറി ഇരുന്നു.. അവളെ കാണാനും ഒന്ന് ചേർത്ത് പിടിച്ചു നെഞ്ചോട് അടുപ്പിക്കാനും ആ ഉള്ളം തുടിച്ചു...
എന്തിനാ അച്ഛേ എന്നെ ഇങ്ങനെ സ്നഹിക്കുന്നത് ,,അതിനു മാത്രം എന്തു പുണ്യമാ ഞാൻ ചെയ്തത്
തെറ്റ് മാത്രമല്ലെ ചെയ്തു കൂട്ടിയത്.. സ്വന്തം കൂടപ്പിറപ്പിനോട് നെറികേട് കാട്ടിയില്ലേ...അവളെ എടുത്തോണ്ട് നടന്നു വളർത്തിയ എനിക്ക് എങ്ങനെയാ അവളെ ശത്രുവായി കാണാൻ കഴിഞ്ഞത്... ഞാൻ ദുഷ്ടായ അച്ഛേ...
അച്ചന്റേയും അമ്മയുടെയും സ്നേഹവാത്സല്യങ്ങൾ അനുഭവിച്ചിട്ടും അവിടെയും ശത്രുവായി കണ്ടില്ലേ ,, ,
എത്ര തന്നെ അച്ഛനും അമ്മയും എന്നെ സ്നേഹിക്കാൻ ശ്രെമിച്ചിട്ടും എനിക്ക് അവരുടെ സ്നേഹം വെറും പ്രകടനമായല്ലേ തോന്നിയത്.
എന്റെ ഓർമ്മച്ചെപ്പിൽഎന്നെന്നും സൂക്ഷിച്ചുവെക്കാൻ മാത്രമുള്ള ഒരുപാട് സുവർണ്ണ നിമിഷങ്ങൾ ഞാനായിട്ട് നഷ്ടപ്പെടുത്തിയില്ലേ ഇപ്പോൾ അവിടെ നിറഞ്ഞു നിൽക്കുന്നത് ഞാൻ കാട്ടിയ ക്രൂരതകളാ....
പറയുന്നതിനൊപ്പം അവൾ ഏങ്ങി പോയി.. കരയുന്ന അവൾക്ക് അടുത്തേക്ക് ബിന്ദു വന്നു..
അവളുടെ മുഖം കയ്യിലെടുത്തു ,,,അവളുടെ കണ്ണിൽ നിന്നും താഴ്ന്നിറങുന്ന കണ്ണീർ തന്റെ സാരി തുമ്പു കൊണ്ട് ഒപ്പി ,,മൂർദ്ധാവിൽ ചുംബിച്ചു ,,,
കഴിഞ്ഞതെല്ലാം കഴിഞ്ഞു.. ഇനിയിപ്പം എന്റെ കുട്ടി അതോർത്തു സങ്കട പെടേണ്ട...മോൾക്ക് ഒരു തെറ്റ് പറ്റി അത് ഇനി ആയാലും മോൾക്ക് തിരുത്താം....മോളും നന്ദയും അമ്മയ്ക്ക് ഒരുപോലെയാ..
ഞാൻ നൊന്തു പെറ്റില്ലെങ്കിലും കർമ്മം കൊണ്ടും ജന്മം കൊണ്ടും അവൾ എന്റെ മോളാ... എന്റെ നെഞ്ചിലെ ചൂടും വാത്സല്യവും ഒരു പോലെ പകർന്നു തന്നെയാ നിങ്ങളെ രണ്ടാളെയും ഞാൻ വളർത്തിയത്... എന്റെ ഇമകൾ പോലെയാണ് നിങ്ങൾ രണ്ടു ആളും..
നിങ്ങൾ ഇല്ലെങ്കിൽ ഞങ്ങൾ ഇല്ല... നിങ്ങളിൽ ആരെ നഷ്ടപ്പെട്ടാലും അത് ഞങ്ങൾക്ക് തീരാ നഷ്ടമാ ഒരിക്കലും നികത്താനാവാത്ത നഷ്ടം..