ആത്മസഖി, ഭാഗം: 100

Valappottukal


രചന: മഴ മിഴി
ആത്മസഖി 
❤️ മഴ മിഴി ❤️                       
    🩵 part  -100🩵

അതുകൊണ്ട്  ഇനി ആദിയേട്ടൻ അതോർത്തു വിഷമിക്കണ്ട ഈ വൃന്ദ ഇനി വരില്ല ആദിയുടെ ജീവിതത്തിലേക്ക്...അതും പറഞ്ഞു പോകാൻ തിരിഞ്ഞവളോടായി ആദി പുച്ഛത്തോടെ പറഞ്ഞു 

നിൻ്റെ ജീവിതം ഇങ്ങനെ ആയതിൻ്റെ വാശി നി എന്നോട് തീർക്കുകയാണോ ??

അതിനു വേണ്ടി ഉള്ള പകരം വീട്ടാൽ ആണോടി  നിന്റെ ഈ പുതിയ അഭിനയം...

ആദിയുടെ ചോദ്യം കേട്ടതുംവൃന്ദ ഞെട്ടലോടെ ആദിയെ നോക്കി...

വൃന്ദയുടെ കൺകോണിൽ നീർപൊടിച്ചു... അവൾ അവനെ കുറച്ചു സമയം അങ്ങനെ തന്നെ നോക്കി നിന്നു..പിന്നെ പതറി തെറിച്ച ചിലമ്പിച്ച ശബ്ദത്തിൽ പറഞ്ഞു...

ഇതെന്റെ അഭിനയമല്ല ആദിയേട്ട.... അത് തെളിയിക്കാനായിട്ടെങ്കിലും ഞാൻ ആദിയേട്ടൻ ആഗ്രഹിക്കുന്ന  ഒന്ന് പറയാം...

ആദി പുച്ഛത്തോടെ അവളെ നോക്കി...

എനിക്ക് സമ്മതമാ.... ആദിയേട്ടൻ ആഗ്രഹിക്കുന്ന പോലെ ഈ ഡിവോഴ്സിന്..

നാളെത്തന്നെ ഞാൻ അതിൽ സൈൻ ചെയ്തു  അച്ഛന്റെ കൈയിൽ കൊടുത്തു വിട്ടേക്കാം...


അവനെ ഒന്നു  തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ   ആ മണൽ തരികളിലൂടെ നടന്നകലുമ്പോൾ ഹൃദയം  ആ കടൽ പോലെ ഇളകി മറിയുകയായിരുന്നു...

ഒരിക്കൽ അവരുടെ പ്രണയത്തിനു സാക്ഷിയായ അതെ മണത്തരികൾ ഇന്നവരുടെ മൗനം കണ്ടു അതിന്റെ തിരകളിൽ പോലും സങ്കടം ഉടെലെടുത്തു തണുത്ത കാറ്റടിക്കുന്നുണ്ട് സന്ധ്യ മയങ്ങി തുടങ്ങി. സൂര്യൻ കടലിൽ പോയി മറയുവാനുള്ള തിരക്കിലാണ് ...

ആദി കുറച്ചു സമയം കൂടി ആ കടൽ കാറ്റേറ്റ് അവിടെ തന്നെ നിന്നു. ഒരിക്കൽ പോലും അവൻ വൃന്ദയെ നോക്കിയില്ല... തന്നിൽ നിന്നും അകന്നു പോകുന്നവളെ ഒരു വാക്ക് കൊണ്ടു പോലും അവൻ മാടി വിളിച്ചില്ല.. ആ നേരം അവനിൽ  ഒരുതരം വിദ്വേഷം ആയിരുന്നു നിറഞ്ഞു നിന്നത്...

വൃന്ദ കണ്ണിൽ നിന്നും മറഞ്ഞു കഴിഞ്ഞാണ് അവൻ ചുറ്റും ഒന്ന് നോക്കിയത് പോലും..

അവൾ പോയിട്ടും വലിയ നിരാശയൊന്നും ആദിക്ക് ആ നേരം തോന്നിയില്ല. എന്തോ മഹത്തായ കാര്യം ചെയ്തത് പോലെ മനസ്സ് ആഹ്ലാദിക്കുന്നു. വീട്ടിലേക്ക് എത്തുന്നത് വരെ മാറ്റൊന്നിനെയും കുറിച്ച് അവൻ ചിന്തിച്ചിരുന്നില്ല....


തളർന്നു  വാതിൽ പടിയിൽ ഇരിക്കുന്ന അമ്മയെ കണ്ടപ്പോൾ ഒരു നിമിഷം അവന്റെ കണ്ണുകളിൽ സങ്കടം തങ്ങി..

അമ്മ അവനെ നോക്കി കൊണ്ട് ആ ഇരിപ്പ് അവിടെ തന്നെ ഇരുന്നു.. അല്ലെങ്കിലും അമ്മാ ഇപ്പോൾ വല്ലാത്ത മൗനത്തിലാണ്. കാര്യങ്ങൾ ഒക്കെ ഇപ്പോൾ ആ തരത്തിലാണ് പോയികൊണ്ടിരിക്കുന്നത്... കാശിയെ  ഫേസ് ചെയ്യാൻ വല്ലാത്തൊരു  പതർച്ച പോലെ അവന്റെ  ജീവിതം നശിപ്പിച്ചത് താൻ കൂടി ആണല്ലോ എന്നോർക്കുമ്പോൾ അവനെ   ഫേസ് ചെയ്യാൻ കഴിയുന്നില്ല...


താൻ പണ്ടേ ഒരു തീരുമാനം വൃന്ദയുടെ കാര്യത്തിൽ എടുത്തിരുന്നെങ്കിൽ 
ഇന്ന് ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു.. എല്ലാം തന്റെ തെറ്റാണു...
ആദി ഹൃദയത്തിൽ കുമിഞ്ഞു കൂടിയ വിങ്ങളോടെ ഹാളിൽ തന്നെ ഇരുന്നു..

സോമൻ ടെക്സ്റ്റയിൽസിൽ നിന്നും നേരത്തെ എത്തിയിരുന്നു.. അയാൾ  കുളിച്ചു റൂമിൽ നിന്നും ഹാളിലേക്ക് വരുമ്പോൾ  സോഫയിൽ ഇരിക്കുന്ന ആദിയെ കണ്ടത്...

സോമൻ ആദിക്കരുകിൽ   വന്നിരുന്നു കൊണ്ട് അവനെ നോക്കി..

ആദി...

പെട്ടന്ന് എന്തോ ഓർമ്മയിൽ എന്നപോലെ ആദി  ഞെട്ടി അച്ഛനെ നോക്കി..

നമുക്ക് ചെന്നൈയിൽ ആ ഉത്ഘടനം അങ്ങ് മാറ്റിവെക്കാം മോനെ..
ഈ ടെക്സ്റ്റയിൽസ് ഉടനെ ഒന്നും ഓപ്പൺ ചെയ്യണ്ടാന്ന് ഒരു തോന്നൽ പോലെ...


അച്ഛാ..
അച്ഛൻ എന്തൊക്കെയാ ഈ പറയുന്നേ...
നമ്മുടെ എത്ര നാളത്തെ പ്രയത്നമാണിത് . എന്തൊക്കെ സംഭവിച്ചാലും നമ്മൾ ഈ ഉത്ഘടനം മാറ്റില്ല..


നമ്മൾ ഈ ഉത്ഘടനം മാറ്റി വെച്ചാൽ അത് ആ ശേഖരൻ ജയിച്ചത്‌ പോലെ ആകും...
അതോണ്ട് നമുക്ക് ഈ ടെക്സ്ട്ടയിൽസ് തുറക്കണം..

ഈ അവസ്ഥയിൽ വേണോടാ മോനെ..
വേണം...അച്ഛാ...
ആദി  വാശിയോടെ പറഞ്ഞു..


അവന്റെ മുഖത്തെ വാശി കണ്ടു  സോമൻ തെല്ലോന്ന് ഞെട്ടി..
ടാ.. ആദി...
ഇപ്പോ തുടങ്ങിയാലും  എനിക്ക് ഒന്നിലും ശ്രദ്ധിക്കാൻ ആവില്ല...
ഇനി എല്ലാം പഴയ പോലെ ആകണമെങ്കിൽ  നന്ദമോളും വൃന്ദമോളും തിരിച്ചു വരണം...

അവരില്ലാതെ ഇതൊക്കെ ഉണ്ടാക്കിയിട്ട് എന്താണ് കാര്യം...
എന്റെ മക്കളും മരുമക്കളും സന്തോഷത്തോടെ ഈ വീട്ടിൽ കഴിയുന്നത് കാണുമ്പോൾ ആണ് സന്തോഷം ഉണ്ടാകുന്നത്..

നന്ദമോളെ കുറിച്ച് എന്തെകിലും ഒന്ന് അറിഞ്ഞിരുന്നെങ്കിൽ കുറച്ചു ആധി കുറഞ്ഞേനെ..


കാശിയെ   കുറിച്ച് ഓർക്കുമ്പോൾ വയ്യട അച്ഛന് ഇനി ഒന്നിനും വയ്യ..
നീ എന്താന്ന് വെച്ചാൽ ചെയ്യടാ..

അയാൾ പുറത്തു വിഷമിച്ചിരിക്കുന്ന ലക്ഷ്മിക്ക് അരികിലേക്ക് ചെന്നു അവർക്ക് അരികിൽ ഇരുന്നു...


ശേഖരൻ  ഫോണിൽ ആരെയോ വിളിച്ചു കൊണ്ട് ഇരുന്നപ്പോഴാണ് മുറ്റത്തു പോലീസ് ജീപ്പ് വന്നു നിന്നത് അതിൽ നിന്നും ഇറങ്ങി വരുന്ന ദീപക്കിനെ കണ്ടു നെറ്റി ചുളിച്ചു കൊണ്ട് മുറ്റത്തേക്ക് നീട്ടി കാർക്കിച്ചു തുപ്പി കൊണ്ട് ശേഖരൻ അവനെ നോക്കി മുരണ്ടു..

നിനക്ക് എന്താടാ ഇവിടെ കാര്യം...

അയ്യോ... മൊതലാളിയെ കാണാൻ വന്നതാ അടിയൻ..
മൊതലാളിക്ക് സ്പെഷ്യൽ ട്രീറ്റ്മെന്റ് തരേണ്ട സമയമയിന്നു അറിയിക്കാൻ വന്നതാ ഞാൻ..

കിടന്നു ചിലക്കാണ്ടു  കടന്നു പോടാ..
പോവോടോ ശേഖര... കൂടെ താനും കൂടി ഒന്ന് വരണം...

ഞാൻ എന്തിനാടാ വരണേ...
നിനക്ക് എന്താടാ രാവിലെ പ്രാന്ത് ആയോ..

പ്രാന്ത് ആർക്കാന്നു സ്റ്റേഷനിൽ ചെന്നിട് പറയാം ശേഖരൻ മൊതലാളി..
മൊതലാളി ഇപ്പൊ വന്നു ജീപ്പിലോട്ട് കയറ്റിയട്ടെ..

പിന്നെ നീ പറയുമ്പോൾ ഈ ശേഖരൻ അങ്ങ് കയറാൻ ഇരിക്കുവല്ലേ..
പോടാ.. പോയി തരത്തിൽ കളിക്കേടാ ചെക്കാ...
വെറുതെ പണി ഇരന്നു വാങ്ങാതെ.. ഒന്നാമതെ ഞാൻ അത്ര നല്ല മൂഡിൽ അല്ല..

പോടാ.. പോ....
എന്നെ ചൊറിയാൻ നിൽക്കാതെ..

കിടന്നു തുള്ളാതെ നിൽക്കടോ...
തന്റെ നെഗളിപ്പ് ഞാൻ അങ്ങ് മാറ്റിത്തരാം.. വന്നു ജീപ്പിൽ കേറാടോ ശേഖരൻ മൊതലാളി...

ഡാ.... നിനക്ക് എന്നെ അറിയാഞ്ഞിട്ട.. ശേഖരൻ ദീപക്കിനോട് കയർത്തതും 
പെട്ടന്ന് ദീപക്ക് കോൺസടേബിളിനെ വിളിച്ചതും  ഒരുമിച്ചു ആയിരുന്നു .. ആരൊക്കെയോ രണ്ടു പേര് വന്നു ശേഖരനെ ഇട്ടിരുന്നു വേഷത്തിൽ കൈയിൽ വിലങ്ങു വെച്ചു ജീപ്പിലേക്ക് കയറ്റി..

ശേഖരന്റെ അലർച്ചെയും ബഹളവും കേട്ടാണ് അടുക്കളയിൽ നിന്ന ജിതേഷ് പുറത്തേക്ക് വന്നത്.. വന്നപ്പോൾ കണ്ട കാഴ്ച അച്ഛനെ വിലങ്ങു വെച്ചു ജീപ്പിൽ കയറ്റുന്ന പോലീസ് കാരെയും.
അവൻ അവർക്ക് അടുത്തേക്ക്  ഓടി ചെന്നു..

വിട് എന്റെ അച്ഛനെ...
നിങ്ങൾ ഇതെന്താ  കാട്ടാണെ...
കാര്യം എന്താ.... അച്ഛൻ എന്താ ചെയ്തേ...

ദീപക് ചിരിയോടെ അവനെ ഉഴിഞ്ഞു നോക്കി...
അച്ഛൻ ചെയ്തത്.. നിന്റെ അമ്മ പറഞ്ഞു.. അതും നല്ല ഒന്നാന്തരം ഗാർഹിക പീഡനം.. കൊല്ലാൻ നോക്കുക.. തല്ലി ചതയ്ക്കുക.. അങ്ങനെ വകുപ്പുകൾ നിരവധി ഉണ്ട്...

അതും നല്ല ഒന്നാന്തരം  വെള്ള കടലാസ്സിൽ നീല മഷിയിൽ വിസ്തരിച്ചു എഴുതി തന്നിട്ടുണ്ട്..
നിന്റെ അമ്മുമ്മ മോഴിയും  തന്നിട്ടുണ്ട്..
അതു പോരെ കുറെ കാലം നിന്റെ അച്ചനു അകത്തു കിടക്കാനുള്ള വകുപ്പുകൾ..
എത്ര കാലം കിടക്കണമെന്നുള്ള വകുപ്പുകൾ ഞാൻ ചേർത്തോളാം..
എന്നാൽ പോട്ടെടാ...
നിന്റെ തന്തേടെ സ്വഭാവം നീയും കാട്ടിയാൽ ഇതുപോലെ നിനക്ക് കിടക്കാം..

അവനെ നോക്കി കണ്ണിറുക്കി പറഞ്ഞു കൊണ്ട് ദീപക് ജീപ്പിലേക്ക് കയറി..
അവൻ  ഞെട്ടലോടെ എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം  നിശ്ചലനായി നിന്നു പോയി.. തലയിൽ കൂടം വെച്ചു അടികൊണ്ട പോലെ മന്തിച്ചു പോയി..

കാശിയുടെ  ടെൻഷനും വിഷമവും കാരണം അവന്റെ ആരോഗ്യ സ്ഥിതി  വളരെ മോശം ആയി.. നോസ് ബ്ലീഡിങ് ക്രാമതീതമായി കൂടി വന്നു.. അവൻ നന്ദയെ തേടി ഊണും ഉറക്കവും ഇല്ലാതെ അലഞ്ഞത് കാരണം അവൻ കുഴഞ്ഞു വീണു... അവനെ ഹോസ്പിറ്റലിൽ  അഡ്മിറ്റ്‌  ചെയ്തു..  ലിജോയും  മനുവും ആരെയും അറിയിച്ചില്ല.. കാശിയാണ് ആരോടും പറയണ്ടാ എന്ന് പറഞ്ഞത്..


അങ്ങനെ രണ്ടു ദിവസം കൂടി കടന്നു പോയി.. മനു ജിഷയെ ഹോസ്പിറ്റലിൽ കാണിക്കാൻ വീട്ടിലേക്ക് പോയി.. ലിജോ കാശിക്കുള്ള ഫുഡ്‌ വാങ്ങാനും പോയി... ആ സമയത്താണ് കാശിയുടെ ഫോൺ റിങ് ചെയ്തത്.. കാൾ എടുത്തതും കാശിയുടെ ഹൃദയമിടിപ്പ് ഉയർന്നു.അവൻ  കുറച്ചു നേരം ഫോണും പിടിച്ചു നിശ്ചലനായി നിന്നു...പിന്നെ വേഗം തന്റെ ചെരുപ്പും ഇട്ടു പുറത്തേക്ക് ഇറങ്ങി..

ലിജോ വരുമ്പോൾ കാശിയെ റൂമിൽ കണ്ടില്ല... അവൻ അവിടെ എല്ലാം നോക്കിയിട്ട് ഫോൺ എടുത്തു  കാശിയുടെ നമ്പറിൽ വിളിച്ചതും സ്വിച്ചഡ് ഓഫ്‌ എന്ന് കേട്ടു അവൻ ഞെട്ടി പോയി..

കാശി മിസ്സിംഗ്‌ ആണെന്ന് അറിഞ്ഞതും ലിജോ നെറ്റിയിലെ കൈ വെച്ചു ഇരുന്നു പോയി..

അവൻ വേഗം മനുനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു...

ഇതേ സമയം ആദി ചെന്നൈയ്ക്കു പോകാനുള്ള തയാറെടുപ്പിൽ ആയിരുന്നു അവനു ഇങ്ങനെ എങ്കിലും എല്ലാത്തിലും നിന്നും ഒന്ന് ഒളിച്ചു ഓടിയാൽ  മതിയെന്ന ചിന്ത മാത്രമാണ്. ഉണ്ടായിരുന്നത്..

അവൻ പോകാൻ റെഡി ആയി താഴേക്ക് വരുമ്പോളാണ് സുരേന്ദ്രൻ വന്നത്. അയാളെ കണ്ടതും ആദിയുടെ നെറ്റി ചുളിഞ്ഞു..
അവൻ അയാളെ നോക്കി വരണ്ട പുഞ്ചിരിയോടെ പോകാൻ തുടങ്ങിയതും സോമൻ അവനെ തടഞ്ഞു കൊണ്ട് വിളിച്ചു..

ആദി...
ആഹ്ഹ.. അച്ഛാ...
എനിക്ക് പോകാനുള്ള ടൈം ആയി...
സുരേന്ദ്രൻ വന്നത് കണ്ടില്ലേ നീയ്...
അപ്പോൾ  എന്തിനാ വന്നതെന്ന്തിരക്കിയിട്ടു പോയാൽ മതി.. കർക്കാശമായി പറയുന്ന അച്ഛനെ നോക്കി കൊണ്ട് ആദി സോഫയിൽ വന്നിരുന്നു..

സുരേന്ദ്രൻ  കൈയിൽ ഇരുന്ന കവറിൽ നിന്നും ഒരു ലെറ്റർ എടുത്തു ആദിക്ക് നേരെ നീട്ടി...
ഇതു താരനായിട്ട് വന്നതാ മോനെ...
ഇറങ്ങുവാ....
പോയിട്ട് അല്പം ധൃതിയുണ്ട്... ഹൃദയത്തിന്റെ പിടച്ചിലിനൊപ്പം പുറത്തേക്ക് തുളുമ്പി വീഴാൻ വെമ്പി നിന്ന നീർമുത്തുക്കളെ അടക്കി നിർത്തി കൊണ്ട്   ധൃതിയിൽ പുറത്തേക്ക് ഇറങ്ങുമ്പോൾ സോമൻ പറഞ്ഞതൊന്നും ആ കാതുകളിൽ കേട്ടില്ല.. കാതുകൾ കൊട്ടിയടച്ചതുപോലെ  അടഞ്ഞിരുന്നു..


ആദിയെ സംശയ ഭാവത്തിൽ നോക്കി കൊണ്ട് സോമൻ അവന്റെ കൈയിൽ ഇരുന്ന ലെറ്റർ പിടിച്ചു വാങ്ങി നോക്കിയതും അയാളുടെ കൈകൾ വിറച്ചു... കൈയിൽ ഇരുന്ന പേപ്പർ താഴേക്ക് വീണു..

ആദി കയ്യെത്തി അതെടുത്തു കൊണ്ട് അതിലേക്ക് നോക്കി..വെളുത്ത കടലാസ്സിലെ  കറുത്ത  അക്ഷരങ്ങൾ അവനെ പുച്ഛിക്കും പോലെ തോന്നി അവനു..

ഡിവോഴ്സ് പേപ്പറിൽ  താഴെ കാണുന്ന വൃന്ദയുടെ കയ്യൊപ്പിലേക്ക് കണ്ണുകൾ പാളുമ്പോൾ  ഹൃദയമൊന്നു പിടഞ്ഞതുപോലെ ആദിക് തോന്നി. എങ്കിലും മനസ്സിൽ എന്തോ ഒരു ശാന്തത പോലെ അവനു തോന്നി.. വളരെ ലഘാവത്തോടെ ആ പേപ്പർ മറിച്ചു നോക്കി കൊണ്ട് അവൻ  പുഞ്ചിരിയോടെ അച്ഛനെ നോക്കി..

പുകഞ്ഞ കൊള്ളി പുറത്തു.... ഇനിയിപ്പോ ഓരോന്ന് ആലോചിച്ചു പുകയണ്ടല്ലോ...


പെട്ടന്ന് സോമന്റെ കൈ ആദിയുടെ കവിളിൽ പതിഞ്ഞു...

ആദി ചിരിയോടെ അച്ഛനെ നോക്കി...

അവന്റെ ചിരി കാണെ അതുവരെ മിണ്ടാതെ നിന്ന ലക്ഷ്മി അവനു അടുത്തേക്ക് വന്നു..

എന്തൊക്കെയാ ആദി നീയ് ഈ കാട്ടി കൂട്ടാണത്...
നിനക്ക് എന്താടാ പറ്റിയെ...

വൃന്ദയ്ക്ക് ഒരു തെറ്റ് പറ്റി അതൊരിക്കലും നമ്മൾ ഒന്നും മറക്കാത്ത ഒരു തെറ്റ് തന്നെയാ...

ആ തെറ്റിലേക്ക് അവളെ നയിച്ചത് അവളുടെ പക്വത ഇല്ലായ്മയും  സംശയവും ആണ്..

ഇപ്പോഴും നീ മറന്ന മറ്റൊരാൾ നമ്മുടെയൊക്കെ മുന്നിൽ ഒന്നും അറിയാത്ത പോലെ ഒളിഞ്ഞു ഇരിപ്പുണ്ട്..

നിന്റെ അപ്പച്ചി സുമ...

ആരെങ്കിലും അവളോട് ചോദിച്ചോ അവൾ ചെയ്ത തെറ്റിന്റെ ആഴം.. ഇപ്പോഴും അവളെ എല്ലാരും വെറുതെ വീട്ടേക്കുവല്ലേ ചെയ്തേ..

അവളെ മറന്ന നിനക്ക് വൃന്ദ ചെയ്ത തെറ്റ് മറക്കാൻ കഴിയില്ലേ...


To Top