Happy Wedding തുടർക്കഥ Part 32 വായിക്കൂ...

Valappottukal



രചന :-അനു അനാമിക

"ഞങ്ങൾക്കും സങ്കടമൊക്കെ ഉണ്ട്. പക്ഷെ അവൻ ഞങ്ങളെ എല്ലാരേയും തീ തീറ്റിച്ച് ഈ കൊച്ചിനെ കരയിപ്പിച്ചു ഓസ്ട്രേലിയക്ക് പോയതല്ലേ!!! എന്നിട്ട് അവൻ ജാക്കിയോട് പോയി പണ്ടത്തെ ദിവ്യ പ്രേമത്തിന്റെ കഥ പറഞ്ഞേക്കുന്നു. ഇവിടുള്ള ഞങ്ങളോ അവൻ വരുവോ ഇല്ലയോ എന്ന് പേടിച്ചാ ജീവിച്ചേ!! ഇത്രേം ഒപ്പിച്ച് വെച്ചതല്ലേ അതുകൊണ്ട് അവന് ഇത്തിരിയൊക്കെ സങ്കടപ്പെടാം...!!"... ഏയ്‌റ പറഞ്ഞു...

"എന്നാലും എന്റെ ഇച്ചേച്ചി നിങ്ങടെ ഒരു ബുദ്ധി... സമ്മതിച്ചു കേട്ടോ ഞാൻ...!!"... ആനി ചിരിയോടെ പറഞ്ഞു.

"ഇതൊക്കെ എന്ത് "?? 😜.... ഏയ്‌റ പറഞ്ഞു.

💞ഇന്നലെ രാത്രിയിൽ നടന്ന സംഭവത്തിലേക്ക് അവരുടെ മൂന്നാളുടെയും ഓർമ്മകൾ ചലിച്ചു.💍

"ഇച്ചേച്ചിയും ചേട്ടായിയും ഇവിടെ തന്നെ ഇരിക്കാൻ പോകുവാണോ?? ഒരു റൂം എടുക്കട്ടെ?? നിങ്ങക്ക് rest ചെയ്യാം. സെലിനു ബോധം വരുമ്പോ അങ്ങോട്ട് shift ചെയ്യാം എന്നിട്ട്!!".... ആനി പറഞ്ഞ്.

"വേണ്ടെടി... ഞങ്ങൾ ഇവിടെ ഇരുന്നോളാം. കൊച്ച് അവിടെ ഇങ്ങനെ കിടക്കുമ്പോ ഞങ്ങൾ എങ്ങനെ പോയി rest എടുക്കാനാ....!!".... ഏയ്‌റ പറഞ്ഞു.

"ഡോക്ടർ....സെലിന് ബോധം വീണു!!".... നേഴ്സ് പെട്ടെന്ന് ICU വിന്റെ വാതിൽ തുറന്ന് വന്ന് കൊണ്ട് പറഞ്ഞു.ഏയ്‌റയും സാമും നെഞ്ചിൽ കൈ വെച്ചു ചാടി പിടഞ്ഞു എണീറ്റു.

"ഓഹ് god... ചേട്ടായി ഇച്ചേച്ചി നിങ്ങള് വാ!!".... ആനി അവരെയും കൂട്ടി ICU വിന് ഉള്ളിൽ കേറി.

"സെലിൻ മോളെ.... മോളെ!!"... ഏയ്‌റ കരഞ്ഞു കൊണ്ടും എന്നാൽ സന്തോഷത്തോടെയും വിളിച്ചു.

"ചേട്ടത്തി...!!".... സെലിൻ അവശതയോടെ മെല്ലെ വിളിച്ചു.

"ന്തോ??... വേദനയുണ്ടോ മോളെ "??.... ഏയ്‌റ ചോദിച്ചു.

"മ്മ്... ചെറുതായിട്ട്!!".... സെലിൻ പറഞ്ഞു.

"ഇച്ചേച്ചി ഞാൻ ഒന്ന് നോക്കട്ടെ!!".... ആനി പറഞ്ഞു. സാമും ഏയ്‌റയും അവളെ നോക്കി നിന്നപ്പോൾ ആനി സെലിനെ പരിശോദിച്ചു.

"ഹ്മ്മ്....ഇപ്പോ കുഴപ്പം ഒന്നുമില്ല...തലയിലെ മുറിവിന്റെ വേദന മാത്രേ ഉള്ളു. മുറിവ് ആഴത്തിൽ ഒന്നുമല്ല അതുകൊണ്ട് പേടിക്കാനുമില്ല. വേറെ കുഴപ്പം ഒന്നുമില്ലെങ്കിൽ നാളെയോ മറ്റന്നാളോ ഞാൻ ഡിസ്ചാർജ് എഴുതിക്കോളാം. മോൾക്ക് എന്നെ മനസ്സിലായോ?? ഞാൻ മോൾടെ ഏയ്‌റ ചേട്ടത്തിയുടെ അനിയത്തിയാ ആനി...!!".... ആനി അത് പറഞ്ഞപ്പോൾ സെലിൻ അവളെ നോക്കി ചിരിച്ചു.

"സാം ഇച്ചായ....!!"... സെലിൻ വിളിച്ചു.

"എന്നാ മോളെ?? പറയെടാ...!!"...സാം അവളുടെ അടുത്തേക്ക് വന്നു.

"ഒന്നുമില്ല ഇച്ചായ. എല്ലാരും പേടിച്ചു പോയോ??"... സെലിൻ ചോദിച്ചു.

"ഹ്മ്മ്... ചെറുതായിട്ട്. നീ ഞങളെയൊക്കെ അങ്ങ് പേടിപ്പിച്ചില്ലേ?? ഹ്മ്മ്....നിന്റെ കെട്ടിയോൻ ദേ ഓടി പിടിച്ച് ഇങ്ങ് എത്തും നാളെ!!"... സാം പറഞ്ഞു...

"അയ്യോ...സിവാൻ ഇച്ചായൻ അറിഞ്ഞോ??"... സെലിൻ ചോദിച്ചു. 😳

"മ്മ്... അറിഞ്ഞു. അറിഞ്ഞപ്പോ തന്നെ ആള് പുറപ്പെട്ടു.".... സാം പറഞ്ഞു.

"ഇച്ചേച്ചി എന്നതാ ഈ ആലോചിക്കണേ??".... ആനി ഏയ്‌റയോട് ചോദിച്ചു.

"നാളെ സിവാൻ ഇങ്ങ് വരും. വന്നു കഴിഞ്ഞ് കൊച്ചിന് കുഴപ്പം ഒന്നുമില്ല എന്നറിഞ്ഞാൽ മിക്കവാറും അവൻ തിരികെ പോകാൻ ചാൻസ് ഉണ്ട് ....!!അവന്റെ സ്വഭാവമാ പറയാൻ പറ്റില്ല!!".... ഏയ്‌റ പറഞ്ഞു.

"മ്മ്... അതിനിപ്പോ എന്നാ?? അവൻ പൊക്കോട്ടെ!! കൊച്ചിനെ നോക്കാൻ നിങ്ങളൊക്കെ ഉണ്ടല്ലോ!!"....ആനി പറഞ്ഞു.

"അത് ഞങ്ങള് എന്നായാലും നോക്കും. പക്ഷെ സിവാൻ വരുന്ന സ്ഥിതിക്ക് ഇനി തിരികെ വിടാൻ പറ്റില്ല. അവനിട്ട് ഒരു കൊട്ട് കൊടുക്കണം!!"... ഏയ്‌റ പറഞ്ഞു.

"കൊട്ടോ?? നീ എന്നതാടി ഈ പറയുന്നേ "??... സാം ചോദിച്ചു.

"സിവാൻ നമ്മളെയെല്ലാം ഇട്ട് കുറച്ച് വെള്ളം കുടിപ്പിച്ചില്ലേ ഇച്ചായ....!!അതിനൊരു മറുപണി തിരിച്ച് എന്നായാലും കൊടുക്കണം. ഇല്ലെങ്കിൽ അവൻ ഇനിയും നിസ്സാര കാര്യം പറഞ്ഞു ഇവിടുന്ന് മുങ്ങും...!!!"...

"ഇച്ചേച്ചി എന്നതാ ഉദ്ദേശിക്കുന്നെ "??.... ആനി ചോദിച്ചപ്പോൾ സാമും സെലിനും ഏയ്‌റയെ നോക്കി.

"നീ വിചാരിച്ചാൽ കാര്യം നടക്കും "!!... ഏയ്‌റ കുസൃതിയോടെ പറഞ്ഞു.

"ഞാ....ഞാനോ "??... 😳ആനി ചോദിച്ചു.

"മ്മ്.... Official ആയിട്ട് ഇവരുടെ കല്യാണം നടത്തും വരെ സിവാൻ ഇവിടെ തന്നെ വേണം. സെലിന് കുഴപ്പം ഒന്നുമില്ലന്ന് അറിഞ്ഞാൽ അവൻ അടുത്ത ഫ്ലൈറ്റ് ചാർട്ട് ചെയ്ത് ചിലപ്പോ തിരികെ പോയെന്ന് വരും. അത് പാടില്ല. അവൻ ഇവിടെ തന്നെ വേണം ഇവരുടെ കല്യാണം ഞങ്ങൾ കുടുംബക്കാർ ആയിട്ട് നടത്തുന്ന വരെ പിള്ളേര് പ്രേമിക്കട്ടെന്ന് !! 😌 ആയ കാലത്ത് രണ്ടും ഇഷ്ടമൊന്നും പറഞ്ഞില്ല ഇപ്പോഴേലും അതങ്ങു നടക്കട്ടെ!!".... ഏയ്‌റ പറഞ്ഞത് കേട്ട് സാമും സെലിനും വാ പൊളിച്ചു.

"അല്ല.... ഇതെന്റെ ഏയ്‌റ അല്ല. എന്റെ ഏയ്‌റ ഇങ്ങനെ അല്ല!!"... സാമിന്റെ തലയിൽ മൊത്തത്തിൽ ഒരു പൊഹ കേറിയ പോലെ.

"ഇതിലിപ്പോ ഞാൻ എന്നാ ചെയ്യാനാ "??... ആനി ചോദിച്ചു.

"അതൊക്കെ ഉണ്ട്. നാളെ നീ rounds നു വരുമ്പോ സെലിന് ബോധം തെളിഞ്ഞെന്ന് പറയണം. അല്ലെങ്കിൽ നഴ്സിനോട് പറഞ്ഞ് എല്പിച്ചാലും മതി. കൂട്ടത്തിൽ തല അടിച്ച് വീണ കൊണ്ട് സെലിന്റെ കുറച്ച് ഓർമയും പോയെന്ന് പറ....!!".... ഏയ്‌റ പറഞ്ഞത് കേട്ട് സെലിനും സാമും ഞെട്ടി.

"ഏഹ് ഞാനോ??"... ആനി ചോദിച്ചു 😳

"ആഹ് നീ തന്നെ അല്ലാണ്ട് എനിക്ക് പറയാൻ പറ്റില്ലല്ലോ!! നമ്മൾ നാലും അല്ലാതെ വേറെ ആരും ഇതൊന്നും അറിയല്ല്....!! സിവാന്റെ ഉള്ളിൽ ഈ കൊച്ചിനോട് വല്ലാത്തൊരു ഇഷ്ടം ഉണ്ടെടി. അത് മൊത്തത്തിൽ പുറത്ത് കൊണ്ട് വരണം. അതിന് സെലിനെ നഷ്ടപ്പെട്ടു തുടങ്ങി എന്നൊരു ബോധം ആദ്യം അവന്റെ ഉള്ളിൽ ഉണ്ടാക്കി എടുക്കണം. നഷ്ടപ്പെട്ട സാധനത്തെ തിരികെ പിടിക്കാൻ അവൻ എന്നായാലും ശ്രമിക്കും. അതാ എനിക്ക് കാണേണ്ടത്!!ഇതിന് ഇച്ചായനും സെലിൻ മോളും എന്നോട് സഹകരിക്കണം!!!"..... ഏയ്‌റ പറഞ്ഞത് കേട്ട് സാമും സെലിനും അവളെ ഒന്ന് നോക്കി.

"നീ പറയുന്നതൊക്കെ മനസിലായി. ഇവർക്കിടയിൽ ഇഷ്ടം ഡെവലപ് ചെയ്യിപ്പിച്ചു എടുക്കണം എന്നല്ലേ??"... സാം ചോദിച്ചു.

"മ്മ് അത് തന്നെ. സെലിനെ... കൂടെ നിൽക്കില്ലെടി മോളെ??"...ഏയ്‌റ ചോദിച്ചു.

"മ്മ്.....ആദ്യായിട്ട് എന്റെ ചേട്ടത്തി ചോദിച്ച കാര്യം അല്ലേ ഞാൻ റെഡിയാ...!! അങ്ങേര് കുറച്ച് പാഠം പഠിക്കാൻ ഉണ്ട് "... സെലിൻ കുറുമ്പോടെ പറഞ്ഞു.

"ഞാനും ready...!!"... സാം പറഞ്ഞു.
"അപ്പോ ഞാനും ready...!!".... ആനി പറഞ്ഞു.

"ഇനി ഞാൻ പ്ലാൻ പറയാം!!".... ഏയ്‌റ എന്താണ് പറയാൻ പോകുന്നത് എന്ന് കേൾക്കാൻ എല്ലാവരും ശ്രദ്ധയോടെ നിന്നു.

"നാളെ കൊച്ചിന് ബോധം വന്നെന്ന് അറിയുമ്പോ ഇവിടെ എല്ലാവരും ഉണ്ടാവും. എന്റെ ഒരു mathematics ശരി ആണെങ്കിൽ എല്ലാവരും വരുമ്പോഴേക്കും സിവാനും എത്തും!!".....

"ഇനി എത്തിയില്ലെങ്കിലോ??"...

"എത്തിയില്ലങ്കിൽ അവൻ പാർക്കിങ്ങിൽ എത്തുന്ന സമയം കൊണ്ട് നമുക്ക് ഡ്രാമ സ്റ്റാർട്ട്‌ ആക്കാം. എന്തായാലും ഇവിടെ നിന്നാൽ വരുന്ന വണ്ടിയും പോകുന്ന വണ്ടിയും ആളുകളെയുമൊക്കെ കാണാൻ പറ്റൂല്ലോ!! അത് അനുസരിച്ചു കാര്യങ്ങൾ സെറ്റ് ചെയ്യാം!!".....

"മ്മ്.... എന്നിട്ട് "??.... സാം ചോദിച്ചു.

"എന്നിട്ട് എന്താ സിവാൻ വരുമ്പോൾ കൊച്ചിന് ഓർമയില്ലന്ന് നമ്മൾ അങ്ങ് വെച്ച് കാച്ചുന്നു. ചെറുക്കൻ അത് വിശ്വസിക്കും. അതിനുള്ള കള്ളം നീ റെഡി ആക്കി വെച്ചോണം!!".... ഏയ്‌റ ആനിയോട് പറഞ്ഞു.

"അത് ഞാൻ ഏറ്റൂ.!!"....

"പിന്നെ ഇച്ചായൻ കുറച്ച് കാര്യങ്ങൾ ചെയ്യാൻ ഉണ്ട്!! ഒന്ന് ഒരു കാരണവശാലും നമ്മടെ സൈമനെ ഇങ്ങോട്ട് അടുപ്പിക്കല്ല്. അവന് കുരുട്ടുബുദ്ധി കുറച്ച് കൂടുതലാ. എന്തേലും സംശയം തോന്നിയാൽ പ്ലാൻ ഒന്നും നടക്കില്ല!!"....

"അവന്റെ കാര്യം ഞാൻ നോക്കിക്കോളാം!!"....

"ആഹ് അപ്പോ അത് ok ആയി. ഇനി ചെയ്യേണ്ട കാര്യം. അഭിനയം. നല്ല A ക്ലാസ്സ്‌ അഭിനയം പുന്നാര അനിയന്റെ മുന്നിൽ കാഴ്ച വെച്ചോണം!!".....

"ഞാൻ നിന്റെ അത്രേം expert അല്ല എന്നാലും ട്രൈ ചെയ്യാം!!"....

"അല്ല ഇച്ചേച്ചി സാമൂവൽ ഇച്ചായനോടും റബേക്ക ചേച്ചിയോടും പറയണ്ടേ "??

"അവരോട് പറഞ്ഞാൽ??".... ഏയ്‌റ ഒന്ന് ആലോചിച്ചു.

"അത് വേണ്ട. റബേക്ക കട്ടക്ക് നിന്നോളും. പക്ഷെ സാമൂവലിനു അഭിനയം അത്ര പോരാ. അവൻ എങ്ങാനും നിന്ന് ചിരിച്ചാൽ പണി പാളും!!".... സാം പറഞ്ഞു.

"അപ്പോ അത് ക്ലിയർ ആയി. ഇനി സെലിൻ മോള് ചെയ്യണ്ട കാര്യം!!"... ഏയ്‌റ അവൾക്ക് നേരെ തിരിഞ്ഞു.

"നാളെ ബോധം തെളിഞ്ഞെന്ന് പറഞ്ഞു ഒരു തിരിച്ചറിയൽ പരേഡ് ആനി നടത്തും. അപ്പോ നീ ഞങ്ങളെ എല്ലാവരെയും തിരിച്ചറിയണം. അതിലും എന്തേലും അപ്പ് നോർമാലിറ്റി ഫീൽ ചെയ്യണം. ആരേം അറിയില്ലെന്ന് ഒന്നും പറഞ്ഞു കളയല്ല്!!പക്ഷെ ഒരാളെ കാണുമ്പോ ആലുവ മണപ്പുറത്തു വെച്ച് കണ്ട പരിചയം നീ കാണിക്കല്ല്!!".....

"സിവാൻ ഇച്ചായനെ ആണോ "??

"ആ നിന്റെ കുച്ചായനെ തന്നെ!!അവനെ ഇട്ടൊന്ന് വട്ടാക്കണം. എന്നിട്ട് നമുക്ക് സെറ്റ് ആക്കാം!!അത് എങ്ങനെ വേണോന്ന് ആനിക്ക് ഞാൻ വിശദമായി പറഞ്ഞു തരാം.!!".... ആനി അവളെ നോക്കി തല കുലിക്കി.

"നിന്നെ രണ്ട് ദിവസം പട്ടിണിക്ക് ഇട്ടതിനും കരയിച്ചതിനും വീട്ടുകാരെ മുഴുവൻ മുൾ മുനയിൽ നിർത്തിയതിനും എന്റെ കുഞ്ഞനിയന് ഈ ചേട്ടത്തി കൊടുക്കുന്ന മധുരമുള്ള ഒരു വെൽക്കം ഗിഫ്റ്റ് ആയിക്കോട്ടെ ഇത്!!".... സെലിനും സമും ആനിയും വായും പൊളിച്ചു ഏയ്‌റയെ നോക്കി.

"നീ നോക്കിക്കോടി മോളെ അവനിനി നിന്റെ പിന്നാലെ ഡ്യൂയറ്റും പാടി അങ്ങോട്ടും ഇങ്ങോട്ടും തിത്തെയ് തക തെയ് കളിക്കുന്നത് ഈ ചേട്ടത്തി കാണിച്ചു തരാം. നിങ്ങൾ എന്റെ കൂടെ നിന്ന് തന്നാ മതി!!".... ഏയ്‌റ പറഞ്ഞപ്പോൾ എല്ലാവരും അവളെ നോക്കി പുഞ്ചിരിച്ചു.

അങ്ങനെ ഏയ്‌റ ഉണ്ടാക്കിയ പ്ലാനിൽ അരങ്ങേറിയ കലാ വിരുതാണ് നമ്മൾ ഇപ്പോ കണ്ടത്.

Flashback end's @ ICU

"ഹ്മ്മ്... ഇനീപ്പോ ബാക്കിയുള്ള കാര്യങ്ങൾ നമുക്ക് operate ചെയ്യണം. സിവാനെ നീയൊരു പൂവാലനെ പോലെ ട്രീറ്റ് ചെയ്താൽ മതി...!റബേക്കയുടെയും സമൂവലിന്റെയും കാര്യം കുഴപ്പമില്ല. പക്ഷെ സൈമൺ അവന് doubt അടിക്കരുത്....അവൻ കുരുട്ടുബുദ്ധിയുടെ ഉസ്താദാ. നിനക്ക് അറിയാല്ലോ!!"....ഏയ്‌റ സെലിനോട് പറഞ്ഞു.

"അറിയാം.എല്ലാം ഞാൻ ശ്രദ്ധിച്ചോളാം!!!..!"".... സെലിൻ പറഞ്ഞു.

"എങ്കിൽ വാ ഇച്ചേച്ചി നമുക്ക് അങ്ങ് ചെല്ലാം. ഇല്ലേൽ സിവാൻ കരയുന്നത് കണ്ട് സാം ചേട്ടായി ചിലപ്പോ എല്ലാം വിളിച്ചു കൂവിയെന്നും വരും...!!എല്ലാം കുളമായെന്നും വരും!!"... ആനി പറഞ്ഞു.

"നേരാ  വെളിവില്ലാത്ത മനുഷ്യനാ!! വല്ലതും വിളിച്ചു കൂവും.മോളെ ടി....ഞങ്ങൾ പോയിട്ട് വരാട്ടോ!!"... ഏയ്‌റ യാത്ര പറഞ്ഞപ്പോൾ സെലിൻ ഒന്ന് ചിരിച്ചു. അവർ രണ്ടും കൂടെ ICU വിന് വെളിയിലേക്ക് ഇറങ്ങി.

"നീ ഇങ്ങനെ കരയാതെ സിവാനെ...!!"... സാമൂവൽ അവനെ കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു.

"ചേട്ടായി!!".... ആനി വിളിച്ചു.

"ആഹ് മോളെ... എന്നാടി ഇനി ചെയ്യുക??'... സാം ഒന്നും അറിയാത്ത പോലെ ചോദിച്ചു.

"പേടിക്കാൻ ഒന്നുമില്ല. മരുന്ന് start ചെയ്യാം. കണ്ടിടത്തോളം ഇത് പെട്ടെന്ന് ശരി ആവും. അവള് പറയുന്നതൊക്കെ അങ്ങ് സമ്മതിച്ചു കൊടുത്താൽ മതി വേറെ കുഴപ്പമൊന്നും ഇല്ല...!!"... ആനി പറഞ്ഞു.

"ഇവന്റെ കാര്യവോ "??... സാം സിവാനെ നോക്കി ചോദിച്ചു.

"മ്മ്... സിവാച്ചാ നീ എന്റെ കൂടെ വന്നേ!!"... ആനി പറഞ്ഞു. സിവാൻ കണ്ണ് തുടച്ചു കൊണ്ട് ആനിയുടെ അടുത്തേക്ക് പോയി.

"എന്നാലും ഏയ്‌റ ചേട്ടത്തി....ചേട്ടത്തിയെയും സാം ഇച്ചായനെയും സെലിൻ മോള് അമ്മയും അപ്പച്ഛനുമാക്കി കളഞ്ഞല്ലോ!!"... റബേക്ക പറഞ്ഞു.

"അതല്ലേ ആക്കിയുള്ളു ഇവനെയും സൈമനെയും പോലെ വല്ല ഇത്തിക്കര പക്കിയോ ഭൂലൻ ദേവിയൊ കൊടിക്കുന്നിൽ സുരേഷോ ആക്കിരുന്നേൽ തീർന്നേനെ...!! ഹ അപ്പനെങ്കിൽ അപ്പൻ അമ്മയെങ്കിൽ അമ്മ കൊച്ചിന് സുഖം ആയാൽ മതിയാരുന്നു വേഗം!!".... ഏയ്‌റ സങ്കടത്തോടെ പറഞ്ഞു.

"ഇവള് എന്റെ കെട്ടിയോൾ തന്നെയാണോ എന്തൊരു അഭിനയം!! മമ്മൂട്ടി അഭിനയിക്കുവോ ഇതുപോലെ...."... സാം ഓർത്തു ചിരിച്ചു....

💞💍💞💍💞💍💞💍💞💍💞

ഇതേ സമയം ഓസ്ട്രേലിയയിൽ.....

"ശേ call കിട്ടുന്നില്ലല്ലോ!!bസിവാൻ അവിടെ എത്തിയോ ന്തോ?? സെലിൻ ചേച്ചിക്ക് ഇപ്പോ എങ്ങനെ ആണോ ന്തോ??"... ജാക്കി ടെൻഷൻ അടിച്ചു നടക്കുകയാണ്.

"എല്ലാം ഒരു കരക്ക് എത്തുമ്പോ അല്ലേലും ഉള്ളതാ ഈ കർത്താവിന് ഒരു കുത്തി തിരിപ്പ്!!".... ജാക്കി അതും പറഞ്ഞു ഫോൺ എടുത്തു മേശയിലേക്ക് ഇട്ടു. പെട്ടെന്ന് ഫോൺ റിങ് ചെയ്യാൻ തുടങ്ങി. ജാക്കി അത് ആരാന്ന് അറിയാൻ എടുത്തു നോക്കിയതും കണ്ണ് രണ്ടും പുറത്തേക്ക് മിഴിഞ്ഞു.

"എന്റെ പാറെ പള്ളി മാതാവേ ഇവൾ എന്നാത്തിനാ ഇപ്പോ വിളിക്കണേ??"..... ജാക്കി വെപ്രാളത്തോടെ call cut ചെയ്തു.

"Call എങ്ങാനും എടുത്താൽ ഇപ്പോ ഞാൻ മൂന്ന് അടുക്കളയും നാല് കടമുറിയും ആവും. വെറുതെ എന്നാത്തിനാ എന്റെ അപ്പന് അധിക ചെലവ് ഉണ്ടാക്കി കൊടുക്കുന്നെ!! ഇത് വല്ലോം അപ്പനോ അമ്മച്ചിയോ ഇച്ചായന്മാരോ അറിഞ്ഞാൽ എന്നേ കല്ല് വെട്ടാം കുഴിയിലേക്ക് എടുക്കേണ്ടി വരും!!".... ജാക്കി തലക്ക് കൈ കൊടുത്തു കൊണ്ട് അവിടെ തന്നെ ഇരുന്നു.

ജാക്കി call cut ചെയ്‍തതിനുള്ള ദേഷ്യത്തിന് ഒരാൾ ഫോൺ സ്വിച് ഓഫ്‌ ചെയ്ത് ലീവ് അപ്ലിക്കേഷൻ ടൈപ്പ് ചെയ്യാൻ തുടങ്ങി.

"ഇപ്പോ പാറ്  മാമൊയ് ഇന്ത കനിയുടെ ആട്ടത്തിനെയ്.......!!"....

💞💍💞💍💞💍💞💍💞💍💞

ലവര് അഭിനയിച്ചു തകർക്കുമ്പോൾ ഇനി എന്തൊക്കെ കാണേണ്ടി വരുവോ ന്തോ ഞാൻ?? പിന്നെ ജാക്കി ചേട്ടൻ സിംഗിൾ ആണോന്ന് ചോദിച്ച കുട്ടികൾക്ക് currently പുള്ളി പാറി പറന്നു നടക്കുന്നൊരു പറവയാണ്. അധികം വൈകാതെ പറവയ്ക്ക് ഞാൻ പറ വെക്കുന്നതാണ്. എന്താന്ന് അറിയില്ല ഇങ്ങനെയൊക്കെ നടക്കുന്ന കാണുമ്പോ എനിക്ക് അങ്ങ് സഹിക്കുന്നില്ല അത് തന്നെ കാര്യം 🫣🫣🫣പിന്നെ നമ്മൾ പുതിയൊരു സ്റ്റോറി സ്റ്റാർട്ട്‌ ചെയ്തിട്ടുണ്ട്. "ഒരു രാത്രി ".... കുറച്ച് matured content's add ചെയ്തിട്ടുള്ള കഥയാണ്. അതുകൊണ്ട് ആ ഭാഗങ്ങൾ ദഹിക്കാത്തവർ skip ചെയ്യുക. ആ സ്റ്റോറി തീർന്ന് കഴിഞ്ഞ് നമുക്കൊരു ഫാന്റസി സ്റ്റോറിയിലേക്ക് കടക്കാം.പിന്നെ Happy wedding അവസാന ഭാഗങ്ങളിലേക്ക് എത്തി കൊണ്ടിരിക്കുകയാണ് എല്ലാവരും നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണേ. കുത്തി പിടിച്ചിരുന്നു എഴുതുന്നതല്ലേ സ്വല്പം സ്നേഹം ആവാട്ടാ 😜😜😜😍😍😍അപ്പോ അടുത്ത പാർട്ടിൽ കാണാം

തുടരും

രചന :-അനു അനാമിക

പൂർത്തിയായ ഈ നോവലിന്റെ 50 ഭാഗങ്ങളും പ്രതിലിപി ആപ്പിൽ ലഭ്യമാണ് ലിപിയിൽ Anu Anamika Happy Wedding   ഈ രീതിയിൽ സെർച്ച് ചെയ്യുക

💞💍💞💍💞💍💞💍💞💍💞💍💞💍💞

തുടരും...

To Top