രചന: രാഗേന്ദു ഇന്ദു
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...
കറുത്ത വസ്ത്രം ധരിച്ചിരിക്കുന്നുണ്ട് മാത്രമല്ല ഹൂഡിക്കേപ് വച്ചതിനാൽ മുഖം കാണുന്നില്ല
ആകെ കണ്ണുകൾ മാത്രമേ കാണുന്നുള്ളു ഭയത്തോടെ ചുവന്നു കലങ്ങിയ ആ കണ്ണുകളിൽ അവളൊരു നിമിഷം നോക്കിനിന്നു അതോടെ ഉണ്ടായിരുന്നു ധൈര്യമെല്ലാം പോയി ശരീരം വിറച്ചുതുടങ്ങി ഹൃദയത്തിൽ നിന്നും പൊട്ടിവന്നൊരു ഗദ്ഗദം തൊണ്ടയിൽ തടഞ്ഞു നിന്നും
കണ്ണുനിറഞ്ഞു ഒഴുകിതുടങ്ങി
അവളെ നോക്കികൊണ്ട് തന്നെ അവനാ ക്യാപ് വലിച്ചൂരി
വരുൺ
ദേവികയ്ക്ക് ഞെട്ടലൊന്നും തോന്നിയില്ല കാരണം ആ കണ്ണുകളെ അവൾ തിരിച്ചറിഞ്ഞതാണ്
പക്ഷെ അവന്റെ ദേഷ്യം കാരണം ചുവന്ന കണ്ണുകളോടെ അവൾക്ക് ഭയം തോന്നി
വാ എണീക്ക് അവൻ കൈ നീട്ടിക്കൊണ്ട്
പറഞ്ഞതോടൊപ്പം എണീറ്റു
ദേവിക പതുക്കെ ബെഡിൽ നിന്നും ഉർന്നിറങ്ങാൻ തുടങ്ങി
അപ്പോളവൻ അവൾ കെട്ടിയ കുടുക്കിന്റെ ബലം നോക്കുകയാണ്
ഇറങ്ങേണ്ട....ഹെഡ് സ്റ്റാൻഡിന്റെ
അങ്ങോട്ട് കയറി നിൽക്ക്
ഏതായാലും ചെയ്യാൻ തീരുമാനിച്ചത് അല്ലെ ഞാൻ വന്നെന്നു കരുതി മുടങ്ങിപോവണ്ട...
ദേവിക ഞെട്ടിപ്പോയി....
വരുൺ വളരെ ശാന്തമായി പറയുകയാണ്
കണ്ണുമിഴ്ച്ചു പറയുന്നവളെ അവൻ തന്നെ എടുത്തു അവൾ അവൾക്കായ് ഒരുക്കിയ തൂക്കുകയറിനു മുൻപിൽ നിർത്തി
സ്വയം ജീവനൊടുക്കാൻ ശ്രെമിച്ചപ്പോൾ അവൾക്ക് തോന്നിയ ധൈര്യമെല്ലാം ചോർന്നുപോയിരുന്നു ആ തൂങ്ങി ആടുന്ന സാരി കാണെ അവൾ പൂങ്കുല പോലെ വിറച്ചു
അല്ലെങ്കിലും അങ്ങനെ ആണ് ആത്മഹത്യകൾ എല്ലാം.....
മനസ് മടുത്തു മരണം എന്നുമാത്രം ചിന്തിചിരിക്കുന്ന ആ ഒരു നിമിഷം തരണം ചെയ്യാൻ കഴിഞ്ഞാൽ.... പക്ഷെ പലപ്പോഴും അതിനു കഴിയാറില്ല എന്നുമാത്രം
നമ്മളതിനെ വിധി എന്നു പറയും
ചെയ്യേഡി..... അവൾക്ക് തൊട്ടു മുൻപിലായി നിന്നെകൊണ്ട് വരുൺ പല്ലുകടിച്ചു പറയുന്നുണ്ട്
ഇല്ലെന്നവൾ തലയാട്ടി
എന്തൈ..... വേണ്ടേ....
വേണ്ട..... പതിഞ്ഞുപോയിരുന്നു വാക്കുകൾ
അതുപോലെ തന്നെ എടുത്തു താഴെ നിർത്തി
മുഖമുയർത്തി അവളെന്തോ പറയാൻ വന്നപോയെക്കും മുഖമടച്ചു ഒന്ന് കിട്ടിയിരുന്നു
ദേവിക കിടക്കയിലേക്ക് ഇരുന്നുപോയി
ഞെട്ടലുണ്ടായില്ല
വിഷമം തോന്നിയില്ല.... അർഹിക്കുന്നു
വരുണിന് ദേഷ്യം തീരുന്നുണ്ടായില്ല.... അവൻ മുടിയിൽ കൈ കോർത്തുപിടിച്ചു വാതിളോളം പോയി അവളുട അടുത്തേക് പാഞ്ഞു വന്നു
അവളുടെ കൈമുട്ടിൽ പിടിച്ചുകൊണ്ടു ഇരുന്നിടത്തുനിന്നും എണീപ്പിച്ചു
ചാവണോടി... നിനക്ക്
ദേഷ്യം അടക്കിപിടിച്ചു ബലമായി ചോദിച്ചു
വേണ്ട
അവൻ ഒരു ഊക്കോടെ അവളെ വീട്ടു
ഒന്നു പിന്നിലേക്ക് ആഞ്ഞു പോയെങ്കിലുംഅതേപോലെ തിരിച്ചുവന്നു ദേവിക അവനെ ഊർപ്പടക്കം കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു
വരുണിന് ദേഷ്യം ഷെമിക്കുന്നുണ്ടായിരുന്നില്ല... സത്യത്തിൽ അത് ദേഷ്യം ആയിരുന്നില്ല താനൊരു നിമിഷം വൈകിയിരുന്നെങ്കിൽ...... കുറെ ദിവസമായി ഇവളെയൊന്നു കാണാൻ ഇവിടെ ആകെ സ്കെച്ചിട്ടു നടക്കുന്നു
കുറെ അന്നെഷിച്ചു ആളുകളോട് പലതും ചോദിച്ചറിഞ്ഞു കിട്ടിയതെല്ലാം അത്ര നല്ല വിവരങ്ങൾ ആയിരുന്നില്ല അതോടെ ടെൻഷൻ ആയി പിന്നെ കാണാൻ ശ്രെമിച്ചു പക്ഷെ ദിവസവും ഓട്ടോയിൽ പോയി വരുന്നതിനാൽ ദേവികയെ കാണാനേ കിട്ടിയില്ല
ചുറ്റിക്കറങ്ങി ചുറ്റിക്കറങ്ങി പടത്തിന്റെ സൈഡിലെ റോഡിൽ നിന്നും ഒരു ദിവസം വീട് കണ്ടുപിടിച്ചു
അവസാനം അറ്റ കൈക്കാണ് രാത്രി വന്നുനോക്കാം എന്നു തീരുമാനിച്ചത് പക്ഷെ ഇന്ന് വരാൻ തോന്നിയില്ലെങ്കിൽ
എന്താകുമായിരുന്നു എന്നോർക്കേ സ്നേഹം കൊണ്ടുള്ള ആ ഭയം ആണവന്റെ ദേഷ്യമായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്... ചില മനുഷ്യർ അങ്ങനെയാണ്
അവൻ ദേവികയെ പിടിച്ചു മാറ്റാൻ നോക്കി
എന്നാൽ അവൾ അത്രയും ശക്തിയോടെ അവനെ പിടിച്ചിരുന്നു
അവന്റെ നെഞ്ചിലേക്ക് മുഖമമർത്തി പൊട്ടിക്കരയുകയാണ് ശരീരമാകെ വിറയ്ക്കുന്നും ഉണ്ട്
അവൾ ചാവാൻ നോക്കിയിരിക്കുന്നു.... ചാവടി പോയി
അല്ലെങ്കിലും നിന്നെപ്പോലെ ഭീരുക്കൾക്ക് അതാ നല്ലത്...പൊട്ടി
നിന്നെയൊക്കെ പഠിപ്പിച്ചു വലുതാക്കി വേണ്ട വിദ്യാഭ്യാസവും തന്ന ആ അച്ഛനെയും അമ്മയെയും പറഞ്ഞാൽ മതിയല്ലോ
അത്രക്കും എന്ത് ബുദ്ധിമുട്ടാ നിനക്കിവിടെ ഉണ്ടായത്....
ഉണ്ടെങ്കിൽ തന്നെ ഇവിടുന്ന് മാറണം
അല്ലാതെ.......
അതെങ്ങനാ...... ഫോൺ എടുക്കില്ല... മെസ്സേജ് റിപ്ലൈ ഇല്ല.....
ഞങ്ങളാരും നിനക്ക് ആരുമല്ലല്ലോ
വരുണിന് ദേഷ്യം മാറുന്നില്ലായിരുന്നു
അവൻ പിറുപിറുത്തു കൊണ്ടു അവളെ തള്ളി മാറ്റാൻ നോക്കികൊണ്ടിരുന്നു എന്നാൽ ഉടുമ്പ്‌പോലെ പിടിച്ചിരിക്കുന്ന പെണ്ണിനെ അനക്കാൻ പോലും അവനായില്ല
മുങ്ങിചാവുന്നവന് കച്ചിത്തുരുമ്പും ആശ്രയം എന്നപോലെ ആയിരുന്നു ദേവികയ്ക്ക് അവനപ്പോൾ ചോർന്നുപോയ ബലം അവനിലർപ്പിച്ചു വിഷമങ്ങൾ എല്ലാം ഇറക്കിവെച്ചു നിൽപ്പായിരുന്നു ആ പെണ്ണപ്പോൾ
അവൾ മറ്റൊന്നും ആലോചിച്ചില്ല ഒരുപക്ഷെ ഈ പിടി ഒന്നയഞ്ഞാൽ കുഴഞ് വീണുപോകും എന്നവൾക്ക് തോന്നി
പിന്നെയും കുറച്ചുനേരം അവരങ്ങനെ തന്നെ നിന്നു
വരുണും ഒന്ന് ശാന്തനായതുപോലെ
എങ്കിലും അവൾ പിടിത്തം അയച്ചിരുന്നില്ല
തന്റെ നെഞ്ചിൽ നിന്നും അവളുടെ മുഖത്തെ ബലമായി ഉയർത്തി കണ്ണടച്ചു നിൽപ്പാണവൾ,നെറ്റിയിൽ ചുംബിച്ചവൻ ആ നനുത്ത സ്പർശമേറ്റപ്പോൾ
ദേവിക പതുക്കെ കണ്ണുതുറന്നു
തന്റെ തൊട്ടരികിലെ കണ്ണുകളിലേക്ക് നോക്കിനിന്നു അതിലാഴ്ന്നുപോയി
വരുൺ നെറ്റിയിൽ നിന്നും തുടങ്ങിയ ചുംബനം മുഖമാകെ നൽകി ദേവിക കണ്ണടച്ചുകൊണ്ടുതന്നെ അതെല്ലാം സ്വീകരിച്ചു
പെണ്ണിന്റെ പിടിയൊന്നയ്ഞ്ഞു
അതറിഞ്ഞ വരുൺ അവളെ ഒന്നു താങ്ങിനിർത്തി
അവന്റെ കണ്ണുകൾ തന്റെ ചുണ്ടിലാണെന്നറിഞ്ഞ ദേവിക ഒന്ന് പിടഞ്ഞു
എന്നാൽ സമ്മതമൊന്നും ചോദിക്കാതെ തന്നെ അവനാ ചൊടികൾ സ്വന്തമാക്കി...
മൃദുവായി തുടങ്ങി കീഴ്ച്ചുണ്ടും വിട്ടു മേൽച്ചുണ്ടിലേക്ക് നടന്നപ്പോൾ അവനെ പിടിച്ചിരുന്ന ദേവികയുടെ കൈകൾ താനേ അഴിഞ്ഞു വരുൺ നാവിലേക്ക് ചേക്കേറിയപ്പോൾ ആ ചുംബന തീവ്രത താങ്ങാൻ ആവാതെ പെണ്ണവൾ കുഴഞ്ഞു
എന്നാൽ അവളെ ശരീരത്തോട് അടക്കിപിടിച്ചുകൊണ്ട് ഭാരം മുഴുവൻ ഏറ്റെടുത്തു വരുൺ തന്റെ പ്രവർത്തി തുടർന്നു
അവനെ ഇരുകെ പുണർന്നപ്പോൾ ദേവിക തേടിയ ആശ്വാസം തന്നെ ആയിരുന്നു അവളുടെ ചുണ്ടിലൂടെ വരുണും തേടിയത്
പരസ്പരം ആശ്വാസം ആകുന്ന രണ്ടുപേർ
ശ്വാസം കിട്ടാതെവന്നപ്പോൾ അവളൊന്നു പിടഞ്ഞു
അപ്പോഴാണ് വരുൺ അവളുടെ ചുണ്ടുകൾ മോചിപ്പിച്ചത്
കുഴഞ്പോയാ പെണ്ണിനെ വാരിയെടുത്തു കട്ടിലിൽ കിടത്തി
തലയിലൊന്നു തലോടിക്കൊണ്ട് നെറ്റിയിലൊരു കുഞ്ഞു ചുംബനം കൂടി കൊടുത്തവൻ
പിന്നെ കട്ടിലിൽ കയറി നിന്നു ആ സാരിയുടെ കെട്ടഴിച്ചെടുത്തു
ഇത് നീ എങ്ങനെ കെട്ടി.....
അറിയില്ല..... അവൾ മുഖം കുനിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്
ഹേ.... നീയല്ലേ കെട്ടിയെ.....
ദേവിക പതുക്കെ തലയാട്ടി
അവൾ പറഞ്ഞത് നേരായിരുന്നു അവൾ തന്നെയാണ് കുടുക്കിട്ടത്... കമ്പനിയിൽ ഇന്നു നടന്നതും ഇവര് പറയുന്ന കല്യാണവും എല്ലാം കൂടി ഓർത്തപ്പോൾ
ഒരുപാട് കരഞ്ഞു എതിർക്കാനുള്ള ശക്തി ഇല്ലാതായിപ്പോയി
ഓർമ്മകൾ എല്ലാം വീർപ്പുമുട്ടിച്ചു മനസ് നിറയെ അപ്പോൾ അച്ഛനും അമ്മയും മാത്രം ആയിരുന്നു
അവരുടെ സാമിപ്യം മാത്രമായിരുന്നു ആഗ്രഹിച്ചത്
വല്ലാത്തൊരു കുളിരുതോന്നിയാണ് അകത്തേക്ക് വന്നത്
വീണ്ടും കുറെ നേരം അമ്മയുടേം അച്ഛന്റെയും ഡ്രെസ്സെടുത്തു നെഞ്ചോടടുക്കി കരഞ്ഞു
പിന്നെതോ...... ഒരു തോന്നലിൽ അമ്മയുടെ സാരി എടുത്തു ഫാനിൽ കുടുക്കിട്ടു പഴയ വീടായതിനാലോ അവളുടെ ചിന്ത മരണം മാത്രം ആയത്തിനാലോ അറിയില്ല അത്ര പ്രയാസമൊന്നും തോന്നിയില്ല അതു ചെയ്യാൻ
എന്നാലിപ്പോ വരുണിന്റെ കയ്യിലെ ആ സാരിയിലേക്ക് നോക്കാൻ അവൾക്ക് ഭയം തോന്നി
തലയുയർത്തി ഫാനിലേക്ക് നോക്കുമ്പോൾ ഉള്ളിനുള്ളിൽ കിടിലം കൊള്ളുന്നു
അവൾ തല താഴ്ത്തി തന്നെ ഇരുന്നു
വരുണത് ഒരു മൂലയ്ക്കലേക്ക് ഇട്ടു അവളുടെ അടുത്തായി വന്നിരുന്നു
എന്തുകൊണ്ടോ ദേവികയ്ക്ക് അവന്റെ മുഖത്തുനോക്കാൻ തോന്നിയില്ല
എന്തിനായിരുന്നു.......
ഒറ്റപ്പെട്ടുപോയിന്ന് തോന്നിയപ്പോ..... മുന്പോട്ടുള്ളത് ഇതിലും വലുതാണെന്ന് മനസിലായപ്പോ... ഇങ്ങനെ തോന്നി
അന്ന് നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്റെ കൂടെ വരാൻ... കേട്ടില്ല... എന്നിട്ടിപ്പോ അവള് ചാവാൻ നിൽക്കുന്നു
വരുൺ അവളുടെ മുഖത്തിന് നേരെ നിന്നു പല്ലിരുമ്മി
താഴേക്ക് തന്നെ നോക്കി ഇരിക്കുകയാണ് ദേവിക അപ്പോഴും
വേദനിച്ചോ....
മ്മ്....
ഇതിലും വേദന ണ്ടാവും കഴുതേ കഴുത്തിൽ കുരുക്ക് മുറുകിയാൽ
അവനവിടെ തഴുകിക്കൊണ്ട് പറഞ്ഞു
തുടരും