ഹൃദയസഖി തുടർക്കഥ ഭാഗം 78 വായിക്കൂ...

Valappottukal


രചന: രാഗേന്ദു ഇന്ദു

ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...

ആഹാ തമ്പുരാട്ടി ഇതിനകത്തു വന്നു അട ഇരിക്കുകയാണോ 
ഒളിച്ചു വന്നു കയറിയത... പണി എടുക്കാതിരിക്കാൻ 
അവളെ കണ്ടപാടേ അവർ പറഞ്ഞുതുടങ്ങി 

ദേവിക അവരോടു മറുപടി പറയാതെ അടുക്കളയിലേക്ക് നടന്നു....

നീ എന്താ... എന്റെ മോന്റെ കമ്പനിയിൽ ഒപ്പിച്ചു വെച്ചത് 
ഞനവനോട് പറഞ്ഞതാ വിശ്വസിക്കരുത് വലിയ പോസ്റ്റ്‌ ഒന്നും കൊടുക്കണ്ട എന്ന് എന്നിട്ടും നിനക്ക് ജോലിയും തന്നു കൂടെ നിർത്തുന്നില്ലേ അവൻ 

അവരെന്താ പറഞ്ഞു വരുന്നത് എന്നു ദേവികയ്ക്ക് മനസിലായില്ല അവൾ തിരിഞ്ഞു നിന്ന് അവരെ നോക്കി 

അതവൻ അദ്വാനിച്ചു ഉണ്ടാക്കിയ കമ്പനി ആണ് നിന്റെ ആരുടേം വകയല്ല അവിടെപ്പോയി അഹങ്കാരം കാണിക്കാൻ അത്രക്ക് കൊച്ചമ്മ ചമയണം എന്നുണ്ടെങ്കിൽ നിന്റെ പൂട്ടാനായ ടെസ്റ്റിസിൽ പോയിട്ട് ചെയ്യ് 

ഞാനെന്തു ചെയ്തെന്നാ.... ദേവികയ്ക്ക് ചോദിക്കാതിരിക്കാൻ ആയില്ല 

അതൊന്നും എനിക്കറിയില്ല 

അവന്റെ ഏതോ ഡീൽ നിന്റെ അപമാര്യാദ കാരണം നഷ്ടപ്പെടാൻ പോയി എന്നുമാത്രം പറഞ്ഞു 

അടങ്ങി ഒതുങ്ങി ജീവിച്ചാൽ നിനക്ക് കൊള്ളാം....

അവരതും പറഞ്ഞു പോകുമ്പോൾ ദേവിക അടുക്കളയിലേക്ക് കയറി 

എവനെയോ കയ്യും കലാശവും കാട്ടിട്ടുണ്ടാകും..... എങ്ങനേലും ആ ചെക്കാനൊന്നു കെട്ടിച്ചു കൊടുത്താൽ.... സമാധാനം കിട്ടുമായിരുന്നു 

അവരുടെ നുള്ളിപെറുക്കലുകൾ അവളുടെ ചെവിയിൽ വന്നലച്ചുകൊണ്ടിരുന്നു...

ദേവിക അടുക്കളയിലെ പാത്രങ്ങൾ കഴുകിയതും അലക്കിയതും എല്ലാം ഒരു തരം ദേഷ്യത്തോടെ ആണ്  ആരോടെന്നറിയാത്ത ദേഷ്യം  വിവാഹ നിശ്ചയത്തിന് എന്നും പറഞ്ഞു കൂട്ടികൊണ്ട് വന്ന് തനിച്ചാക്കിയ അച്ഛനോടും അമ്മയോടും പോലും ദേഷ്യം തോന്നിപോയവൾക്ക് 

ഇപ്പോൾ വാദി പ്രതി ആയിരിക്കുന്നു... കമ്പനിയിൽ എന്തുണ്ടായി  എന്നൊരു ചോദ്യമില്ല 
തനിക്കുണ്ടായ അപമാനം ആരും കാണുന്നില്ല  കുറ്റക്കാരി ആയി മുദ്രകുത്തിയിരിക്കുന്നു  എന്നിട്ടും 
പ്രതികരിക്കാതെ മറ്റുള്ളവർക്ക് മുൻപിൽ നിന്നുകൊടുക്കുന്നതിനു തന്നെ തന്നെ ചീത്ത വിളിച്ചു 
തിരക്കിട്ടു എവിടേക്കോ പോകാൻ ഉണ്ടെന്ന പോലെ ഓരോ പണികളും അവൾ ചെയ്തുകൊണ്ടിരുന്നു. ഒന്നു രണ്ടു തവണ ശാരദ വല്യമ്മ വന്നു അടുക്കളയിലേക്ക് നോക്കിയെങ്കിലും അവളുടെ പ്രവർത്തികൾ കാണെ ഒന്നും ചോദിക്കാതെ തിരിച്ചുപോയി... അവൾ എന്തോ പ്രശ്നം ഉണ്ടാക്കിയെന്നു അവരും വിശ്വസിച്ചുവോ...

അല്ലെങ്കിലും സ്വന്തവും സ്വന്തമെന്ന് പറയുന്നതും തമ്മിൽ നല്ല വ്യത്യാസം ഉണ്ട് 

ഒരിക്കലും ഇതിൽ നിന്നൊരു മോചനം ഉണ്ടാകില്ലെന്ന് തോന്നിയ ഇതിലും വലുതാണ് വിവാഹം എന്നും പറഞ്ഞു വരാൻ പോകുന്നത്.  പയ്യൻ ആ റൂമിൽ കണ്ട ഏത് പയ്യൻ ആണെങ്കിലും അവൾക്കതു ആലോചിക്കാൻ പോലും പറ്റുന്നുണ്ടായില്ല 

വല്യച്ഛൻ അറിഞ്ഞിട്ടുണ്ടാകുമോ തന്നോട് കാണിച്ച സ്നേഹമെല്ലാം കപടമായിരുന്നോ 
എല്ലാവരും ചതിയന്മാർ ആണ് 
ഇവിടെനിന്നും എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്നോർത്തുപോയി 
പക്ഷെ എങ്ങോട്ട് പോകും.....
അതിലും ബേധം മരിക്കുന്നതാ.....
അത്രെയും മനസ് തകർന്നിരുന്നു ആ പെണ്ണിന്റെ 

അടുക്കളയെല്ലാം ഒതുക്കി കഴിയുമ്പോയേക്കും കുറച്ചു വൈകിയിരുന്നു പിന്നാലെ നടന്നു പ്രാകുന്ന എളേമ്മയെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് റൂമിൽ കയറി വാതിലടച്ചു ജനാലരികിൽ വന്നിരുന്നു 
മാനത്തു വിരിഞ്ഞ നിലാവും നോക്കി...
എത്ര സമയം ഇരുന്നെന്ന് അറിയില്ല 
കണ്ണിൽ നിന്നും കണ്ണീർ മാത്രം ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരുന്നു 
പതുക്കെ അവൾ ആ ജനലുകൾ തുറന്നിട്ടു....
വയൽ നാമ്പുകളെ തഴുകിയ കാറ്റ് അവളെ താഴുകി കടന്നുപോയി 
നിലാവിപ്പോൾ പൂർണമായും കാണാം 

അവളോരോന്നു ഓർത്തുകൊണ്ടിരിക്കുകയായിരുന്നു 
ഒരുപാട് കൂട്ടിയും കിഴിച്ചും നോക്കി പഠിച്ചതും സ്കൂളിൽ പോയതും കോളേജും ജോലിയും സ്വപ്നങ്ങളും മോഹങ്ങളും അച്ഛനും അമ്മയോടുംഒപ്പമുള്ള നല്ല നല്ല നിമിഷങ്ങൾ അച്ഛൻ എണീറ്റു നടന്നത്.... വൈശാഖിനെ അവനോടൊപ്പം കൂട്ടുകൂടിയത് അടികൂടിയത് അറിയാതെ ഒരു സഹോദരസ്ഥാനം നേടിയത്  പിന്നെ 
വരുണിനോട് അടികൂടിയത്  പിന്നെ പിന്നെ ആദ്യമായ് മനസ്സിൽ പ്രണയം തോന്നിയത് അവന്റെ 
കൈ കോർത്തുപിടിച്ചത്  ആദ്യമായി ചുംബിച്ചത് അങ്ങനെ എല്ലാം എല്ലാം...ഓർമകളിൽ സന്തോഷം തോന്നി കണ്ണീരോടെ തന്നെ  പുഞ്ചിരി വന്നു നാണം കൊണ്ടു ... ഭ്രാന്തിയെ പോലെ ഊറി ചിരിച്ചു 

ഇത്രത്തോളം പരീക്ഷിക്കാൻ  താൻ എന്തു ചെയ്തു എന്നവൾ ദൈവത്തോട് ചോദിച്ചു 

മഴയുടെ ലക്ഷണം പോലെ വല്ലാത്തൊരു കുളിരു തോന്നി കാറ്റിനു കൈകൾ കൂട്ടിപിടിച്ചുകൊണ്ട് അവൾ അകത്തേക്ക് നടന്നു 
അലമാരയിൽ നിന്നും വീട്ടിൽ പോയപ്പോൾ എടുത്തിട്ട് വന്ന അമ്മയുടെ സാരി എടുത്തു. നാസികയിൽ അമ്മയുടെ മണം.... അതാവോളം വലിച്ചെടുത്തു  അച്ഛന്റെ മുണ്ടും 
നെഞ്ചോടു ചേർത്തുവെച്ചു കിടന്നു 
അവരുടെ തണലിൽ നിൽക്കാൻ ആഗ്രഹിച്ച കൊച്ചു കുട്ടിയപോലെ 
ഒരു ചേർത്തുപിടിക്കൽ ആഗ്രഹിച്ച കുഞ്ഞിനെപോലെ 


🪷

അതേസമയം കറുത്ത ഡ്രെസ്സിട്ട് ഒരു ക്യാപ്പും വെച്ച ഒരുത്തൻ അമ്പാട് തറവാടിന്റെ മതിലുചാടി 
പാത്തും പതുങ്ങിയും പിന്നാമ്പുറത്തേക്ക് നടന്നു  താഴെ നിന്നും 
ഒന്നുടെ  നോക്കി സ്ഥാനം ഉറപ്പിച്ച ശേഷം അടുത്തുള്ള മാവിൽ വലിഞ്ഞു കയറി അതിലൂടെ വീടിന്റെ മുകളിൽ കയറി ചുമരിൽ പിടിച്ചുകൊണ്ടു ഒരു അഭ്യസിയെപ്പോലെ മുൻപോട്ടു നീങ്ങി 
വെളിച്ചം വരുന്ന ജനലിലൂടെ ഉള്ളിലേക്ക് കടന്നു ഓരോ സ്റ്റെപ്പും അത്രെയും സൂഷ്മതയോടയും ശബ്ദമില്ലാതെയുമാണ്  വെച്ചുകൊണ്ടിരുന്നത് 
ആരെങ്കിലും കാണുന്നുണ്ടോ എന്ന് വീണ്ടും വീണ്ടും തിരിഞ്ഞു നോക്കികൊണ്ട്‌ അയാൾ റൂമിലേക്ക് നടന്നു 
ഡോറിനടുത്തായി നിന്നു അകത്തേക്ക് തലയിട്ട് നോക്കി

അവിടെത്തെ കാഴ്ച കണ്ടയാൾ ഞെട്ടിപ്പോയി....
കട്ടിലിൽ കയറിനിന്നു കണ്ണുകൾ മുറുക്കെ അടച്ചുകൊണ്ട് 
ഫനിൽ ഇട്ട കുടുക്കിലേക്ക് തല വെച്ചു നിൽക്കുന്ന പെണ്ണൊരുത്തി...

ഒരേ ഒരു നിമിഷം ഞെട്ടിപ്പോയി ഹൃദയം നിലച്ചുപോയപോലെ 
ആദ്യത്തെ ഞെട്ടൽ മാറിയതും അയാൾ ഒറ്റകുത്തിപ്പിന് അവളെ ഒരു കൈകൊണ്ടു കറക്കിയെടുത്തു 
അതവൾ പ്രതീക്ഷിക്കാത്തതിനാൽ അവന്റെ കൈയിൽ കിടന്നു ഊക്കോടെ ശരീരം കുടഞ്ഞു 
അതോടെ ഇരുവരും കിടക്കയിലേക്ക്‌ തന്നെ വീണു 

അടിയിൽ അയാളും മുകളിലായി ദേവികയും അതിനു മുകളിൽ തൂങ്ങി ആടുന്ന ദേവികയുടെ അമ്മയുടെ സാരിയും 

പെണ്ണവൾ പരിഭ്രമിച്ചു പോയി എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കും മുൻപേ താഴേക്ക് വീണിരുന്നു ആരുടെയോ ശരീരത്തിൽ ആണ് എന്നുള്ളത് അരയിൽ മുറുകിയ കയ്യിൽ നിന്നും മനസിലായി 

ചെയ്യാൻ വിചാരിച്ച കാര്യം നടന്നില്ല ...പക്ഷെ ഭദ്രമായി വാതിൽ അടച്ചതാണ് പിന്നെ ഇതാരാണ് എന്നുള്ള വെപ്രാളവും കാരണം തട്ടിപിടഞ്ഞു എണീറ്റ് അയാളിൽ നിന്നും ദൂരെ കിടക്കയുടെ മൂലയ്ക്കിരുന്നുകൊണ്ട് അയാളെ തുറിച്ചുനോക്കി 

കറുത്ത വസ്ത്രം ധരിച്ചിരിക്കുന്നുണ്ട് മാത്രമല്ല ഹൂഡിക്കേപ് വച്ചതിനാൽ മുഖം കാണുന്നില്ല 
ആകെ കണ്ണുകൾ മാത്രമേ കാണുന്നുള്ളു ഭയത്തോടെ ചുവന്നു കലങ്ങിയ ആ കണ്ണുകളിൽ അവളൊരു നിമിഷം നോക്കിനിന്നു അതോടെ ഉണ്ടായിരുന്നു ധൈര്യമെല്ലാം പോയി ശരീരം വിറച്ചുതുടങ്ങി ഹൃദയത്തിൽ നിന്നും പൊട്ടിവന്നൊരു ഗദ്ഗദം തൊണ്ടയിൽ തടഞ്ഞു നിന്നും 
കണ്ണുനിറഞ്ഞു ഒഴുകിതുടങ്ങി 


തുടരും
To Top