ആത്മസഖി, തുടർക്കഥ ഭാഗം 70 വായിക്കൂ...

Valappottukal


രചന: മഴ മിഴി

ആത്മസഖി

നന്ദയുടെ നെഞ്ചിടിപ്പ് ഏറി... ഒരു നിമിഷം  ജിഷ എന്തേലും ചെയ്തു കാണുമോ എന്ന് ഭയന്നു നന്ദ കാശിയെ നോക്കി..
അവന്റെ മുഖത്ത് യാതൊരു വിധ ടെൻഷനും കാണാഞ്ഞപ്പോൾ അവൾക്ക് വല്ലാത്ത ദേഷ്യം തോന്നി..

അവൾ കാശിയെ കലിപ്പിൽ നോക്കി കാറിൽ ഇരുന്നു...
അവൻ പുറത്തേക്ക് ഇറങ്ങിയിട്ടും അവൾ ഇറങ്ങാൻ കൂട്ടക്കാതെ കാറിൽ തന്നെ ഇരുന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

എന്റെ നന്ദേ...നീ ഇറങ്ങാണില്ലേ...
അവൻ ഡോർ തുറന്നു അവളെ നോക്കി കൊണ്ട് ചോദിച്ചു..
അവൾ പിണങ്ങി മുഖം വീർപ്പിച്ചിരുന്നു..

ടി.... എന്താ... നിന്റെ പ്രോബ്ലം...
അത് കാശിയേട്ടന് അറിയില്ലേ...

ഞാൻ മാനശാസ്ത്രസം  പഠിച്ചിട്ടില്ല പെണ്ണെ...
അവൻ അവളുടെ കൈയിൽ പിടിച്ചു പുറത്തേക്ക് ഇറക്കി കൊണ്ട് ഡോർ അടച്ചു..

നന്ദ വല്ലാത്ത ഭാവത്തോടെ അവനെ നോക്കി...
ദേ... നന്ദേ നിനക്ക് വല്ല പിണക്കവും ഉണ്ടേൽ നമുക്ക് വീട്ടിൽ ചെന്നു തീർക്കാം.. ഇവിടെ ആളുകളുടെ മുന്നിൽ ഇട്ടു നീ എന്നെ നാറ്റിക്കരുത്..
ശേഖരൻ അങ്കിൾ എന്തേലും കിട്ടാൻ നോക്കി ഇരിക്കുവാ..ഈ ഊതി വീർപ്പിച്ചു വെച്ചിരിക്കുന്ന  മുഖം ഒന്ന്  കാറ്റു അഴിച്ചു വിട്ടു മാറ്റിയെ....


അവൾ ഒന്നും മിണ്ടാതെ അവനോപ്പം അകത്തേക്ക് നടന്നു...
അകത്തേക്ക് നടക്കുബോഴും ജിഷയെ ഓർത്തു അവളുടെ ഹൃദയം വിങ്ങി..

കാശിയും നന്ദയും ചെല്ലുമ്പോൾ ശേഖരൻ ജിതേഷിന്റെ കാരണം പുകച്ചു തല്ലുന്നതാണ്  കണ്ടത്... അവന്റെ ഒപ്പം  നിൽക്കുന്ന പെൺകുട്ടി കരഞ്ഞു കാല് പിടിച്ചു എന്തൊക്കെയോ അയാളോട് പറയുന്നുണ്ട്... അയാൾ അവളെ പിടിച്ചു പിന്നിലേക്ക് തള്ളിയത്തും  സുഭദ്രമ്മ അവളെ വീഴാതെ കയറി പിടിച്ചു.. ചുറ്റും ആളുകൾ കാഴ്ചക്കരെ പോലെ നിന്നും പലതും പറഞ്ഞു കൊണ്ടിരുന്നു..

കാശിയും നന്ദയും ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി..
കാശിയെ കണ്ടതും ലേഖ ആശ്വാസത്തോടെ അവനെ നോക്കി..

ശേഖരൻ കലിപ്പിൽ ജിതേഷിനെ വീണ്ടും തല്ലാൻ ഒരുങ്ങിയതും സുഭദ്ര തടഞ്ഞു..

ശേഖര..... നിനക്ക് ഭ്രാന്താണോടാ...
ഇവനെ നീയ് ഇനി തല്ലി കൊന്നിട്ട് എന്തേലും കാര്യം ഉണ്ടോ...
എന്തായാലും ഇവൻ ആ കൊച്ചിനെ കെട്ടി ഇങ്ങോട്ട് കൂട്ടി കൊണ്ടു വന്നു... ഇനി അതും ഇതും ഒന്നും പറഞ്ഞിട്ട് കാര്യമില്ല...

അവനു ആ കൊച്ചിനെ ഇഷ്ടം ആണെന്ന്  നിന്നോട് പറയാൻ ധൈര്യം കാണില്ല.. അതുപോലെ തന്നെയാ നിന്റെ മോളുടെ കാര്യവും..

രണ്ടുപേരും ചെയ്തത് തെറ്റ് തന്നെയാ...
പക്ഷെ നീയും ചെയ്തത് തെറ്റ് തന്നെ അല്ലിയോടാ..

നിനക്ക് പിള്ളേരുടെ ഇഷ്ടങ്ങൾ ചോദിച്ചു അറിയരുന്നല്ലോ... അത് ചെയ്തിരുന്നെങ്കിൽ  ഇപ്പൊ ആളുകളുടെ മുന്നിൽ ഇങ്ങനെ നാണം കേട്ടു നിൽക്കേണ്ടി വരില്ലായിരുന്നു..
ശേഖരം കലിപ്പിൽ അമ്മയെ നോക്കി..

ചുറ്റും ആളുകൾ കൂടി നിൽക്കുന്നത് കൊണ്ട്  തന്റെ വായിൽ വന്ന അസഭ്യം പറയാതേ അയാൾ അമ്മയെ കലിച്ചു നോക്കി.

അത്  അവർ മനസ്സിലാക്കിയെങ്കിലും  ഒട്ടും പതറാതെ അവർ നിന്നു കൊണ്ട് ലേഖയെ കണ്ണു കാട്ടി..

അപ്പോഴേക്കും ലേഖ  സുഭദ്രയുടെ തോളിൽ മുഖമമർത്തി തേങ്ങുന്ന പെൺകുട്ടിയെ  ചേർത്ത് പിടിച്ചു സമാധാനിപ്പിച്ചു..

പെട്ടന്ന് ഒരു കാർ ചീറി പാഞ്ഞു  മണ്ഡപത്തിലേക്ക് വന്നു അതിൽ നിന്നും വസന്തയും ഗംഗദരാനും ഇറങ്ങി...
ഗംഗധാരനെ കണ്ടതും നന്ദ  കാശിയുടെ കൈയിൽ പിടിച്ചു അവനോട് ചേർന്നു നിന്നു..

ടി.... ഒരുമ്പറ്റൊളെ  പാച്ചാനാണെന്നും  പറഞ്ഞു ഹോസ്റ്റലിലേക്ക് പോയത് കണ്ടവന്റെ കൂടെ ഇറങ്ങി പോവാനാണോടി അസത്തെ..

വസന്ത അലറി കൊണ്ട് അവളെ കടന്നു പിടിച്ചു ചെക്കിടടക്കം പൊട്ടിച്ചു..
ഗംഗദരൻ അവളെ പിടിച്ചു വലിച്ചു കാറിൽ കയറ്റാൻ ശ്രെമിച്ചതും  ജിതേഷ്  ഗീതുവിനെ  പിടിച്ചു വലിച്ചു അയാളുടെ കൈയിൽ നിന്നും മാറ്റി അവന്റെ അടുത്തേക്ക് ചേർത്ത് പിടിച്ചു..

അയാൾ അവനെ തല്ലാൻ വന്നതും ജിതേഷ് അയാളുടെ നേരെ ചീറി..
ച്ചി... നിർത്തെടാ നായെ.... നിന്റെ പ്രസംഗം..

കണിമംഗലത്തെ ഗംഗദരന്റെ മോളെയാണ് നീ ഇപ്പൊ ചേർത്ത് പിടിച്ചു നിർത്തിയിരിക്കുന്നത്....
എന്റെ മോൻ ഗിരി ഇവിടെ ഇല്ലാതെ പോയത് നിന്റെ ഭാഗ്യം അല്ലെങ്കിൽ നിന്നെ ഇവിടെ യിട്ട് അവൻ കത്തിച്ചേനെ..

നിനക്ക്  ചാവണ്ടങ്കിൽ വിടെടാ എന്റെ മോളെ..

അവളിപ്പോ നിങ്ങടെ മോള് അല്ല... ഞാൻ താലികെട്ടിയ എന്റെ ഭാര്യാ ആണ്..

അയാൾ ദേഷ്യത്തിൽ  ഗീതുനെ നോക്കി.. കഴുത്തിൽ കിടക്കുന്ന ചരട് അഴിച്ചു അവന്റെ മുഖത്ത് എറിഞ്ഞിട്ട് വാടി...
അയാൾ അലറി..

അച്ഛൻ പറഞ്ഞത് കേട്ടില്ലെടി അസത്തെ.... അതു പൊട്ടിച്ചെറിഞ്ഞിട്ട് കാറിൽ കേറെടി ... വസന്ത അവളുടെ അടുത്തേക്ക് വന്നു ആക്രോഷിച്ചു..

എന്താടി ഞാൻ പറഞ്ഞാൽ അനുസരിക്കില്ലെ നീയ്...
അതോ  ഞാനായിട്ട് പൊട്ടിച്ചെറിയാണോ... അതും പറഞ്ഞു വസന്ത  അവളുടെ കഴുത്തിൽ കിടക്കുന്ന മഞ്ഞ ചരടിൽ പിടിക്കാൻ ആഞ്ഞതും ഗീതു അവരുടെ തട്ടിഎറിഞ്ഞു കൊണ്ട് അവരുടെ നേരെ വിരൽ ചൂണ്ടി .

തൊട്ടു പോകരുത് എന്നെ...
ഞാനിപ്പോൾ നിങ്ങടെ മകൾ അല്ല...
എന്നിൽ ഒരു അവകാശവും നിങ്ങൾക്ക് ഇല്ല... എന്നെ കൂട്ടി കൊണ്ട് പോകാൻ ആരും ഇവിടെ നിൽക്കേണ്ട ഞാൻ വരില്ല..

അതല്ല എന്നെ കൊണ്ടു പോണം എന്നാണെങ്കിൽ എന്റെ ശവമേ കൊണ്ട് പോകു..

എന്റെ ഗാഗാദരേട്ട  നിങ്ങള് കേട്ടോ നിങ്ങടെ മോള് പറഞ്ഞെ... നമ്മളോട് തർക്കുത്തരം പറയാനും മാത്രം ഇവള് വളർന്നു.. അപ്പോഴേക്കും നാട്ടുകാര് കൂടി.. രംഗം പന്തി അല്ലെന്നു കണ്ടതും ഗംഗദരൻ  വലിഞ്ഞു..

അയാൾ പകയോടെ   ജിതേഷിനെ നോക്കി... അധിക കാലം നീയ് ഇവടെ കൂടെ വാഴില്ലേടാ...

കണിമംഗലത്തെ ഗംഗാധരന പറയണേ...

തിരികെ  കാറിൽ  ലിജോയിടെ വീട്ടിലേക്ക് പോകുബോൾ നന്ദയും കാശിയും മൗനത്തിൽ ആയിരുന്നു.. കാശിയുടെ ചിന്ത മുഴുവൻ ജിതേഷിനെ പറ്റി ആയിരുന്നു... ആ സമയം നന്ദയുടെ ചിന്ത  ജിഷയെ മനുവേട്ടൻ കൂട്ടി കൊണ്ട് പോയത് കാശി  തന്നോട് പറയാഞ്ഞത് എന്താണെന്നുള്ളതായിരുന്നു...അവൾക്ക് വല്ലാത്ത നീരസം തോന്നി കാശിയോട്..


ഗംഗദരൻ  മണ്ഡപത്തിൽ നിന്ന നേരെ പോയത് ഗിരി കിടക്കുന്ന ഹോസ്പിറ്റലിലേക്ക് ആയിരുന്നു.. ഗീതുവിനോടുള്ള ദേഷ്യം അയാൾ മകനോട് തീർത്തു.. കാലിലെ സർജറിക്ക് ശേഷമാണു അറിഞ്ഞത് ഗിരിയുടെ സ്‌പൈനൽ  കോഡിന് അന്നത്തെ ആക്‌സിഡന്റിൽ പരിക്ക് ഏറ്റിട്ടുണ്ടെന്നു.. ഉടനെ അവനൊരു തിരിച്ചു വരവ് ഉണ്ടാവില്ലെന്നു അറിഞ്ഞ അന്ന് ഒരു ദിവസം തന്റെ കൂടെ നിന്നിട്ട് പോയതാണ്  അമ്മയും അച്ഛനും...

പിന്നെ വരുന്നത് ഇന്നാണ്.. അതും അച്ഛൻ തനിച്ചു... അച്ഛനും അമ്മയ്ക്കും വേണ്ടി ഓരോന്ന് ചെയ്തു കൂട്ടിയത് ഓർത്തു അവന്റെ ഹൃദയമൊന്നു പിടഞ്ഞു... രണ്ടു കാലിൽ നടക്കുമ്പോൾ ഒന്നും അറിയില്ല ഒന്ന് വീണപ്പോഴാണ് അമ്മയുടെയും അച്ഛന്റെയും യഥാർത്ഥ മുഖം താൻ കണ്ടത്... അവർക്ക് മക്കളേക്കാളും വലുത് പണവും സാമ്പത്തുമാണെന്ന് അറിഞ്ഞ നിമിഷം   ഗിരി തകർന്നു പോയി.. അമ്മപറഞ്ഞ ഒരോ വാക്കുകളും അവന്റെ കാർണസ്പുടത്തിൽ  തുളഞ്ഞു കയറുന്നു...
ഒരു നിമിഷം അമ്മയുടെ വാചകം അവന്റെ കാതിൽ മുഴങ്ങി കേട്ടു..

ഗംഗദരേട്ട... ഇവനെ കൊണ്ട് ഇനി ഒന്നിനും പറ്റില്ല... ഇവൻ വെറും ജീവച്ഛവമാ...
സ്വത്തുക്കൾ കൈ വിട്ടു പോകാതിരിക്കാൻ ഇനി നമ്മൾ തന്നെ വല്ല വഴിയും നോക്കണം..

ഇവനെ ഇനി ഒന്നിനും കൊള്ളൂല്ല... ഇവനെ നോക്കിയിരിക്കുന്നത് വെറുതെയ...
തത്കാലം നമുക്കിവനെ  ഇവിടെ  ഒരു റൂം എടുത്ത് അവിടേക്ക് ആക്കാം.. നോക്കാൻ ഒരു നഴ്സിനെയും വെക്കാം.. ഇടയ്ക്ക് നമുക്കിവനെ വന്നു കാണാം..

വക്കീല് രാവിലെ കൂടി വിളിച്ചതെ ഉള്ളൂ..

ഇവനു ആക്‌സിഡന്റ് ഉണ്ടായ കാര്യം ആരോടും പറയണ്ടാ... ആരു ചോദിച്ചാലും അവൻ   കോയമ്പത്തൂർ പോയിന്നു പറഞ്ഞാൽ മതി..

അച്ഛൻ അതു സമ്മതിച്ചു മൂളുന്നത്  വണ്ട് മൂളും പോലെ  ഇപ്പോഴും ചെവിയിൽ ഇരമ്പി കേൾക്കുന്നു...

ക്യാഷ് കൊടുത്തു തന്നെ നോക്കാൻ ഒരു നഴ്സിനെ വെച്ചിട്ടുണ്ടെകിലും സ്വന്തക്കാര് നോക്കുന്നതുപോലെ ആകില്ലല്ലോ.. അവൻ മനസ്സിൽ ഓർത്തു കൊണ്ട്  കണ്ണുകൾ അടച്ചു അച്ഛൻ പറയുന്ന ശകാരങ്ങൾ കേട്ടു കിടന്നു... ഇടയ്ക്കെപ്പോഴോ അവന്റെ ഹൃദയം വ്രണപെട്ടു കണ്ണുനീർ വാർന്നു..

അപ്പോഴാണ് അരുണ  അങ്ങോട്ട് വന്നത്...
അവളെ കണ്ടതും അയാൾ അവളോട് ദേഷ്യപ്പെടാൻ തുടങ്ങി..
എത്ര കാലം ഇവിടെ കിടക്കേണ്ടി വരും.. ഇവൻ വേഗം എണീറ്റു നടക്കില്ലെ... ഇവനെ നോക്കാൻ നിന്നെ വെച്ചേക്കുന്നത് ഇവനെ വേഗം എണീപ്പിച്ചു നടത്തി ഞങ്ങൾക്ക് തിരിച്ചു തരാനാ.. അല്ലാതെ ഇവിടെ സുഖവാസത്തിനു അല്ല..ഇവൻ വന്നിട്ട് ചെയ്തു തീർക്കേണ്ട കാര്യങ്ങൾ  ഉണ്ട്..


അരുണയ്ക്ക് ദേഷ്യം വന്നു..
നിങ്ങളോട് അന്നേ പറഞ്ഞതല്ലേ മോനെ വീട്ടിലേക്ക് കൊണ്ടുപോയി പരിചരിക്കാൻ.. വലിയ പണക്കാരല്ലേ.. എന്തെ മോനെ നോക്കാൻ വയ്യേ..
ഇവിടെ ഇങ്ങനെയൊക്കെ നോക്കാൻ പറ്റു.. പിന്നെ    നിങ്ങടെ മോനെ പെട്ടന്ന് എണീച്ചു നടത്താനുള്ള മായാജാലം  ഒന്നും എനിക്ക് അറിയില്ല..
എനിക്ക് അറിയാവുന്നത് മനുഷ്യത്വവും സഹനുഭൂതിയും  മാത്രമ...അല്ലാതെ മായാജാലം പഠിച്ചിട്ടില്ല..സ്നേഹവും പരിചരണവും കിട്ടിയാൽ അയാൾ എഴുനേറ്റു നടക്കും അതിനു നിങ്ങള വിചാരിക്കേണ്ടത്.. അല്ലാതെ ഞാൻ അല്ല..

ഗിരി എല്ലാം കേട്ടു ഹൃദയം വിങ്ങുന്ന വേദനയോടെ കണ്ണുകൾ അടച്ചു കിടന്നു.. ഒരു നിമിഷം ചെയ്തു പോയ  പലതെറ്റുകളും അവന്റെ  മുന്നിൽ അവനെ നോക്കി പല്ലിളിക്കുന്നത്  പോലെ അവനു തോന്നി.. കുറച്ചു നേരം നഴ്സിനോട്   തട്ടി കയറിയിട്ട് ഗംഗദരൻ പോയി...

അയാൾ പോയതും അരുണ അവന്റെ അടുത്തേക്ക് ചെന്നു.. അവൻ പതിയെ കണ്ണു തുറന്നു അവളെ നോക്കി... അവൻ  നിസ്സഹായനായി പുഞ്ചിരിക്കാൻ ശ്രെമിച്ചു.. അരുണയ്ക്ക് അതു കണ്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു വേദന തോന്നി ...

അവൾ അവന്റെ മുഖം ചെറു ചൂടുവെള്ളത്തിൽ തുടച്ചു കൊണ്ട് പറഞ്ഞു..
കാശും സമ്പത്തും കൊണ്ടു നേടാൻ പറ്റാത്ത കാര്യങ്ങളും ഈ ലോകത്തു ഉണ്ട് സാറെ....

സാറ് കാശു കൊടുത്താൽ ചിലപ്പോൾ സ്നേഹം  ലഭിച്ചേക്കും പക്ഷെ അതിൽ ആത്മാർത്ഥത കാണില്ല...സ്നേഹത്തിൽ ആത്മാർത്ഥത വേണമെങ്കിൽ അത് ഉള്ളിൽ തട്ടി ഹൃദയത്തിൽ നിന്നു വരണം... അല്ലാതെ പണം വാരി എറിഞ്ഞാൽ ഒന്നും കിട്ടില്ല... അത് ചിലപ്പോൾ സാറിന്റെ അച്ഛനെയും അമ്മയെയും പോലെ ഇരിക്കും... പണത്തിന്റെ തൂക്കം കുറഞ്ഞാൽ ആ സ്നേഹവും വറ്റി പോകും..


ഗിരി മറുത് ഒന്നും പറയാനാവാതെ   അരുണയെ നോക്കി കിടന്നു.. അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി തുടങ്ങിയിരുന്നു..

ലിജോടെ വീട്ടിൽപോയിട്ട് വന്നു  രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആണ് അമ്മാ പറഞ്ഞത് നെക്സ്റ്റ് സൺ‌ഡേ ചെന്നൈക്ക് പോകാമെന്നു..

നന്ദയും കാശിയും അത് സമ്മതിച്ചു... വൃന്ദ അത് കേട്ടപ്പോൾ മുതൽ ആസ്വസ്ഥയായി... അവൾ  മനസ്സിൽ തോന്നിയ ദേഷ്യം മറച്ചു പിടിച്ചു പുഞ്ചിരിയോടെ നിന്നു...

ആദിയും അച്ഛനും പോയി കഴിഞ്ഞു വൃന്ദ   ഗിരിയെ വിളിച്ചെങ്കിലും ഫോൺ റിങ് ചെയ്തത് അല്ലാതെ  ആരും കാൾ എടുത്തില്ല .. കാൾ എടുക്കാതെ വന്നപ്പോൾ വൃന്ദയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു..


വല്ലാത്ത ദേഷ്യത്തോടെ കയ്യിലിരുന്ന ഫോണിലേക്ക് നോക്കി   അയാൾ നിന്നു.. അയാളുടെ കണ്ണുകളിൽ ദേഷ്യം   വർധിച്ചിരുന്നു... അയാൾ  ആ നമ്പറിലേക്ക് ഉറ്റു നോക്കി നിന്നു..
പെട്ടന്ന് വീണ്ടും ആ നമ്പറിൽ നിന്നും കാൾ വന്നു.. പെട്ടന്ന് അയാൾ വർധിച്ച ദേഷ്യത്തിൽ കാൾ കട്ട്‌ ചെയ്തു സ്വിച്ച് ഓഫ്‌ ചെയ്തു..

പെട്ടന്ന്  കാൾ ഡിസ്‌ക്കണക്ട് ആകുകയും സ്വിച് ഓഫ്‌ പറയുകയും ചെയ്തപ്പോൾ വൃന്ദ ദേഷ്യത്തിൽ  കൈയിൽ ഇരുന്ന ഫോൺ  ബെഡിലേക്ക് അലക്ഷ്യമായി  വലിച്ചു എറിഞ്ഞു... ആ സമയം  ഗിരിയുടെ ഫോൺ കൈയിൽ ഇരുന്നയാൾ ദേഷ്യത്തിൽ  ആ ഫോൺ ചുമരിലേക്ക് എറിഞ്ഞു.. അത് ചുമരിൽ ഇടിച്ചു പൊട്ടി ചിതറി നിലത്തേക്ക് വീണു..

തുടരും





To Top