ആത്മസഖി, തുടർക്കഥ ഭാഗം 69 വായിക്കൂ...

Valappottukal


രചന: മഴ മിഴി

ആത്മസഖി

മോനെ മനുവേ.. നിന്നെ എനിക്കറിയാം.. ന്റെ കുട്ടിയെ നോക്കികോണേ... ദാ ഈ ബാഗിൽ  കുറച്ചു സ്വർണവും അവളുടെ സർട്ടിഫിക്കറ്റും കുറച്ചു ഡ്രെസ്സും ഉണ്ട്... സ്വർണം  ശേഖരന്റെ അല്ല.. എന്റെ കെട്ടിയോൻ കണ്ണടയ്ക്കുന്നതിനു മുൻപ് എനിക്ക് വാങ്ങി തന്നതാ... സുഭദ്ര കണ്ണു തുടച്ചു കൊണ്ടു പറഞ്ഞു... വേഗം പോകാൻ നോക്ക്.... അവനെങ്ങാനം കണ്ടാൽ അറിയാല്ലോ പുകില്...ലേഖ അവളെ മനുന്റെ ഒപ്പം യാത്രയാക്കി.. അകത്തേക്ക് പോയി..


കാശിയുടെ കാർ അതിവേഗം മുന്നോട്ട് പോയികൊണ്ടിരുന്നു... ജിഷ ഭയത്തോടെ പിന്നിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി... വർണ്ണാഭമായ  കളർ ലൈറ്റ്കൾ  കൊണ്ട്  മിന്നി തെളിഞ്ഞു നിൽക്കുന്ന ആ ഇരുനില വീടിനെ നോക്കി അവൾ ഒന്ന് നെടുവീർപ്പിട്ടു.. അപ്പോഴും അവളുടെ ഉള്ളിൽ ഭയമായിരുന്നു.... നാളെ  രാവിലെ അച്ഛൻ അറിയുമ്പോൾ ഉണ്ടാകാൻ പോകുന്ന കോലാഹലങ്ങളും അമ്മയ്ക്ക് കിട്ടുന്ന തല്ലും ഓർത്തതും നെഞ്ച് വിങ്ങി...അതിലുപരി ജിതേഷിന്റെ വിവാഹം താൻ കാരണം മുടങ്ങിപോകുമോ എന്നുള്ള ഭയവും അവളിൽ  ആ നേരം വല്ലാത്തൊരു വേദന സൃഷ്ടിച്ചു..

ഡാ... കാശി.... വണ്ടി ദാ ആ  ബേക്കറിയുടെ  ഫ്രണ്ടിൽ നിർത്തിയെ...
ഡാ... ലിജോ നിനക്ക് ഭ്രാന്താണോ ഈ രാത്രി  ബേക്കറിയിൽ കയറാൻ...
മനുഷ്യനിവിടെ ഓരോന്ന്  ആലോചിച്ചു ടെൻഷനില.... അപ്പോള അവന്റെ  ബേക്കറിയിൽ പോക്ക്..

ഡാ കോപ്പേ... നിന്നെക്കാളും ടെൻഷൻ എനിക്കും കാശിക്കുവാ...
നിന്നെ ഒരു സുരക്ഷിതസ്ഥലത്ത് എത്തിക്കും വരെ ഞങ്ങടെ ടെൻഷൻ മാറില്ല...
അപ്പോഴേക്കും ലിജോയുടെ ഫ്രണ്ട് കാറുമായി വന്നു... അവർ ആ കാറിലേക്ക് കയറി..

കാശി തന്റെ കാറിന്റെ കീ ലിജോടെ ഫ്രണ്ട് ആയ  സെബാനു കൊടുത്തു കൊണ്ട് പറഞ്ഞു നീ വിട്ടോടാ സെബാനെ...
ഞാൻ  ലിജോടെ വീട്ടിൽ നിന്നും കാർ എടുത്തോളാം..

ഡാ... കാശി നിന്റെ പ്ലാൻ എന്താ..
റയിൽ വേ സ്റ്റേഷനിലേക്ക് പോകും വഴി ലിജോ ചോദിച്ചു..

തല്ക്കാലം കൊറച്ചു നാളത്തേക്ക് നമുക്ക് ഇവരെ ഒന്ന് ഒളിപ്പിച്ചേ പറ്റു..
ഇവിടുത്തെ രംഗം ശാന്തമായിട്ട് നമുക്ക് ഇവരെ തിരികെ വിളിക്കാം..

മനു ഞെട്ടി കാശിയെ നോക്കി...
ഡാ...
അതുവരെ   ഞങ്ങൾ മാറി നിൽക്കണോ?

ഒന്നിച്ചു ജീവിക്കണമെങ്കിൽ മാറി നിന്നെ പറ്റു മനു..
അല്ലെങ്കിൽ നീ അവളോട് ചോദിക്ക്  അവളുടെ അച്ഛൻ ശേഖരൻ അവളുടെ മിസ്സിംഗ്‌ അറിഞ്ഞു എന്താ ചെയ്യാൻ പോകുന്നതെന്ന്..

ജിഷ മനുവിനെ നോക്കി... കാശിയേട്ടൻ പറഞ്ഞത് സത്യമാ മനുവേട്ടാ...
അച്ഛൻ നമ്മളെഒരുമിച്ചു ജീവിക്കാൻ സമ്മതിക്കില്ല... കൊല്ലാനും മടിക്കില്ല... ഏട്ടനും അതുപോലെ  തന്നെയാ...

നീ പേടിക്കണ്ടടാ മനു...

അപ്പോഴേക്കും കാർ  റയിൽ വേ സ്റ്റേഷനിൽ എത്തി.. കാശി പോയി ടിക്കറ്റ് എടുത്തുകൊണ്ടു വന്നു...
മനുന്റെ കയ്യിലേക്ക് കൊടുത്തു...
ഡാ... ചെന്നൈക്കോ..എന്തിനാടാ നാലു ടിക്കറ്റ്. മനു ടിക്കറ്റ് നോക്കി കൊണ്ട് ചോദിച്ചു...
അതൊക്കെ ഉണ്ട്..
നിങ്ങൾ ചെന്നൈക്ക് വിട്ടോ... അവിടെ  ഞാൻ ഒരു വില്ല വാങ്ങിയിട്ടുണ്ട് അതിന്റെ കീ പോക്കെറ്റിൽ നിന്നും എടുത്തു  അവന്റെ കയ്യിൽ കൊടുത്തു കൊണ്ട് അവൻ തുടർന്നു...റൂട്ട് ഞാൻ whatsapp ചെയ്യാം...

നാളെ രാവിലെ  മാര്യേജ് രജിസ്റ്റർ ചെയ്യാനുള്ളതെല്ലാം  ലിജോ അവിടെ ചെയ്തിട്ടുണ്ട്...
ഞങ്ങൾക്ക് ഇവിടുന്നു മാറാൻ പറ്റില്ല ഞങ്ങൾ മാറിയാൽ ശേഖരൻ സംശയിക്കും..

അപ്പോഴേക്കും അവർക്ക് അടുത്തേക്ക് ലിജോടെ ചേട്ടൻ വന്നു..
എല്ലാം സെറ്റ് ആയോ...
പോകാം..പിള്ളേരെ...

അയ്യോ.. ലിന്റോ... അച്ചായൻ ഇതെങ്ങോട്ടാ...
മനു വെപ്രാളംപെട്ടു ചോദിച്ചു..

നിന്റെയൊക്കെ കെട്ടു നടത്തണ്ടേ... അതിനു സാക്ഷി വേണ്ടേ തല്ക്കാലം സാക്ഷി ഞാനും ഇവളുമാ... അല്ലിയോടി ലിസി..

മനു പെട്ടത് പോലെ  ലിജോയെ നോക്കി..

ലിജോ ഊറി ചിരിച്ചു കൊണ്ട് കാശിയുടെ തോളിൽ കൂടി ചുറ്റിപ്പിടിച്ചു നോക്കി...
മനു... അവർക്ക് അടുത്തേക്ക് വന്നു...
നീയൊക്കെ  എനിക്കിട്ട്  എട്ടിന്റെ പണിയായി പോയി തന്നത്..
ലിന്റോ അച്ചായൻ എന്നെ ഗുണദോഷിച്ചു കൊല്ലും...
സാരമില്ല.. തത്കാലം അനുഭവിച്ചോ..

ഡാ.... മനു നിന്റെ കൊച്ചിനെയും വിളിച്ചോണ്ട് വാടാ... ട്രെയിൻ ഇപ്പോൾ വരും..
നിന്റെ കെട്ടു കഴിഞ്ഞു വേണം ഇതുപോലെ  മറ്റൊരു കെട്ടു നടത്താൻ..
അതിനും മിക്കവാറും ഇതുപോലെ സാക്ഷികൾ നമ്മൾ രണ്ടും  ആയിരിക്കും അല്ലിയോടി ലിസി..

അതു പിന്നെ പറയണോ... ഇച്ചായ...
അതിനു പിന്നെ നമ്മൾ ഇത്രേം ദൂരത്തേക്ക് പോവണ്ട...
എല്ലാർക്കും അറിയാവുന്ന കാര്യങ്ങൾ അല്ലിയോ....

എന്നാൽ പിന്നെ ഇവനു ആ കൊച്ചിനെ കൂടി  ഇപ്പൊ ഇങ്ങു കൊണ്ട് വന്നാൽ പോരായിരുന്നോ...
രണ്ടു മാര്യേജും ഒരുമിച്ചു നടത്തരുന്നല്ലോ..

ലിജോ ചിരിയോടെ രണ്ടിനെയും നോക്കി തൊഴുതു..

ഡാ... അമ്മച്ചിയോട് പറയണം  റിയയെ ശ്രെദ്ധിച്ചോളാൻ...
ന്റെ കൊച്ചിനെ നോക്കി ഇല്ലെൽ പന്നി നിനക്ക് ഞാൻ  പണി തരും..

എന്റെ പൊന്നു ലിസിചേടത്തി....
അവളെ നിലത്തു വെക്കാതെ ഞാൻ നോക്കും..

അപ്പോഴേക്കും ട്രെയിൻ വന്നു  അവരെ യാത്രയാക്കി തിരികെ വരുമ്പോൾ ലിജോയും കാശിയും നല്ല ടെൻഷനിൽ ആയിരുന്നു..

ഡാ... കോപ്പേ... എന്തേലും ഒന്ന് മിണ്ട്...
ഒന്നും കിട്ടണില്ലട  കാശി...മിണ്ടാൻ...വല്ലാത്ത ഒരു ടെൻഷൻ 

മനുന്റെ അമ്മയും അച്ഛനും ചോദിച്ചാൽ എന്ത് പറയും... അതൊക്കെ ഇന്നലെ പറഞ്ഞു സെറ്റ് ആക്കി...അവൻ ബാംഗ്ലൂരു മെറ്റീരിയൽസ് നോക്കാൻ പോവാന്നു .. കുറച്ചുദിവസം  കഴിഞ്ഞേ വരുന്നു..

ഹോ... ഇപ്പോഴാ സമാധാനം ആയെ...
അവന്റെ സമാധാനം പോയി... കൂടെ ഉള്ളത് ലിന്റോ അച്ചായനാ...
അവനെ ഗുണദോഷിച്ചു പുള്ളി ഒരു വഴിക്കാക്കും...

എന്നാലും കുഴപ്പമില്ലടാ...
ഇച്ചായൻ ചതിക്കില്ല..

മ്മ്...
അതാണ് ഒരു ആശ്വാസം...

അല്ലടാ നാളെ കല്യാണത്തിന് പോകുന്നില്ലേ....
ആരുടെ...
ജിതേഷിന്റെ....
മ്മ്.... പോണം...
എക്സാം കഴിഞ്ഞു നന്ദേയും കൂട്ടി പോണം...
ശേഖരൻ വിളിച്ചതല്ലേ.... അപ്പൊ പോകാതിരിക്കാൻ പറ്റില്ലല്ലോ..
കാശി ചിരിയോടെ പറഞ്ഞു..


കാശി വീട്ടിൽ എത്തുമ്പോൾ ഒരുപാട് ലേറ്റ് ആയിരുന്നു... അമ്മാ അവനെ നോക്കി ഉറഞ്ഞു തുള്ളി...

എന്റെ ലക്ഷ്മി കുട്ടി ലിജോടെ വീട്ടിൽ വരെ പോയതാ...
അവിടുത്തെ  അന്നമ്മച്ചി  വിടണ്ടേ...
അമ്മയ്ക്ക് വെള്ളയപ്പവും നല്ല പോത്തു വരട്ടിയതും അന്നമ്മച്ചി തന്നു വിട്ടിട്ടുണ്ട്..
കൈയിൽ ഇരുന്ന പൊതി  അമ്മയെ ഏല്പിച്ചു അവൻ റൂമിലേക്ക് വലിഞ്ഞു..

എന്റെ ഭഗവതി ഇനി ഇത് ഇവിടെ  ആരു തിന്നാനാ...
എല്ലാരും കഴിച്ചിട്ട് രണ്ടു ഉറക്കവും കഴിഞ്ഞു കാണും..

ഫ്രിഡ്ജിൽ വെച്ചേക്കാം നാളെ എടുത്ത് ചൂടാക്കാം..

കാശി റൂമിലേക്ക് ചെല്ലുമ്പോൾ ഡോർ ചാരി ഇട്ടിട്ടെ ഉള്ളാരുന്നു..
നന്ദ കിടക്കുന്നത്  അവൻ നോക്കി കൊണ്ട് ഡോർ അടച്ചു..

ഡോർ അടയുന്ന ശബ്ദം കേട്ടു അവൾ  ലൈറ്റ് ഇട്ടു..

അയ്യോ... എന്റെ നന്ദ കൊച്ചു ഉറങ്ങി ഇല്ലാരുന്നോ?
അവൻ ചിരിയോടെ ചോദിച്ചു...

കാശിയേട്ട നിങ്ങൾ എവിടെ ആയിരുന്നു... സമയം ഒന്നായല്ലോ...
ആരോടെങ്കിലും അടിയുണ്ടാക്കാൻ പോയതാണോ?

എന്റെ പൊന്നു നന്ദേ നിനക്ക് വട്ടാണോ?
നിനക്ക് ഇതേ ഉള്ളോ ചോദിക്കാൻ...

ഞാൻ ലിജോടെ വീട്ടിൽ ആയിരുന്നു... അനുന്റെ വീട്ടിൽ പെണ്ണ് ചോദിച്ചു പോയിട്ട് അവര് അവളെ കൊടുക്കാത്ത കാര്യം പറഞ്ഞു അന്നമ്മച്ചി ഭയങ്കര കരച്ചില്...

അവിടെ സംസാരിച്ചു ഇരുന്നു  സമയം പോയത് അറിഞ്ഞില്ലെടി..
നിന്നെ അന്നമ്മച്ചി തിരക്കി...
നാളെ നമുക്ക്  അവിടെ വരെ ഒന്ന് പോകാം...നീ എക്സാം കഴിഞ്ഞു നേരത്തെ ഇറങ്ങണേ.. ഞാൻ  അലോഷി സാറിനോട് പറഞ്ഞിട്ടുണ്ട്.. നിന്നെ നേരത്തെ വിടാൻ..

മ്മ്... അവൾ മൂളിക്കൊണ്ട് 
അവനെ നോക്കി  ബെഡിൽ വന്നു കിടന്നു...കാശി അവൾക്ക് അടുത്തായി വന്നു കിടന്നു ലാമ്പ് ഓഫ്‌ ചെയ്തു..

കാശിയേട്ട... നാളെ അല്ലെ   ജീഷേടെ കല്യാണം...
മ്മ്...
മനുവേട്ടൻ ജിഷയെ പറ്റിച്ചോ?
അറിയില്ലെടി പെണ്ണെ.... അവരുടെ കാര്യം അവര് നോക്കട്ടെ... നീ ഇപ്പൊ ഉറങ്ങു രാവിലെ എക്സാം ഇല്ലേ..


നിങ്ങൾ എന്ത് ദുഷ്ടാന...
... എന്നാലും ജിഷ.....പാവം....
കിടന്നു ഉറങ്ങു പെണ്ണെ.... അവടെ ഒരു ജിഷ...
ബാക്കി ഉള്ളവന്റെ കാര്യം ഓർക്കാൻ പെണ്ണിന് വയ്യ...
കാശി അവളുടെ പിൻ കഴുത്തിലേക്ക് മുഖം ചേർത്ത് വെച്ചു കിടന്നു...
നന്ദ പിടച്ചിലോടെ    അനങ്ങാതെ കിടന്നു...

അടുത്ത ദിവസം

ശേഖരൻ ദേഷ്യത്തിൽ  ലേഖയുടെ മുടിക്ക് ചുറ്റി പിടിച്ചു വലിച്ചു കൊണ്ട് റൂമിലേക്ക് പോയി...
പ് ഫാ..... പറയെടി %%%%& മോളെ...
എവിടെയാടി... നിന്റെ മോള്...
എനിക്ക് അറിയില്ല ശേഖരേട്ട... അവൾ ഇന്നലെ ഉറങ്ങാൻ പോകുന്നത് ഞാൻ കണ്ടതാ...
അപ്പോഴേക്കും  സുഭദ്രമ്മ അവനെ പിടിച്ചു മാറ്റി..
വിടെടാ.. ശേഖര അവളെ..

നിന്റെ മോള് നിന്നെ പേടിച്ചു എവിടേക്ക് എങ്കിലും ഇറങ്ങി പോയതാവും അതിനു ഇവൾ എന്ത് പിഴച്ചു..

ച്ചി... കിടന്നു ചെലക്കാതെ തള്ളേ... രണ്ടൂടി അവളെ  ഇവിടുന്നു മാറ്റിയിട്ടു കിടന്നു ചിലയ്ക്കുന്നോ...

അയാൾ കലിച്ചു തുള്ളി  ജിതേഷിന്റെ റൂമിലേക്ക് പോയി..

ഡാ... ജിതേഷേ...
പോത്തു പോലെ കിടന്നു ഉറങ്ങാതെ... എണീക്കേടാ നായെ..

അവന്റെ റൂം തുറന്നു അകത്തു കയറിയതും അവനെ അവിടെ എങ്ങും കണ്ടില്ല...
അയാൾ അവനെ വിളിച്ചു അവിടെയെല്ലാം നടന്നു...
മക്കളെ രണ്ടു പേരെയും കാണാതെ വന്നപ്പോൾ അയാൾക്ക് ഭ്രാന്ത്‌ പിടിക്കും പോലെ തോന്നി..

കല്യാണത്തിന് മണ്ഡപത്തിൽ ആളുകൾ വന്നു തുടങ്ങി..
പെണ്ണിന്റെയും ചെറുക്കന്റെയും വീട്ടുകാർ എത്തി തുടങ്ങി.. ജിതേഷ് കെട്ടാൻ ഇരിക്കുന്ന പെണ്ണ് നാട്ടിലെ തന്നെ വലിയ പ്രമാണിയുടെ മകളാണ്... കോടികൾ അസ്തിയുള്ള പെണ്ണാണ്...

ചെക്കൻ മുങ്ങി എന്ന് അവർ അറിഞ്ഞാൽ ഉണ്ടാകാൻ പോകുന്ന പുകില് ഓർത്തതും അയാളുടെ നെഞ്ചിൽ ഭയം ഉരുണ്ടു കൂടി..
അതിലുപരി ജിഷേ കെട്ടാൻ ഇരുന്നത് സ്വർണക്കച്ചവടക്കാരനാണ്.. അയാൾക്ക്‌ ഇവിടെയും പുറത്തുമായി 10-12 ഷോപ്പുണ്ട്... എല്ലാം അയാളുടെ പേരിലാണ്...
എല്ലാം കൂടി ഓർക്കുമ്പോൾ അയാൾക്ക് ശ്വാസം വിലങ്ങും പോലേ തോന്നി . ജിതേഷിനെ ഫോൺ വിളിച്ചു അയാൾ കുഴഞ്ഞു...


അയാൾ അവന്റെ ഫ്രണ്ട്സിനെ എല്ലാം വിളിച്ചു അന്വേഷിച്ചു...അയാൾക്ക് അറിയാവുന്ന രീതിയിൽ മക്കളെ അന്വേഷിക്കാൻ ആളെ വിട്ടു... അപ്പോഴാണ് ഓർത്തത്.. വീട്ടിലെ cctv ടെ കാര്യം അത് ചെക് ചെയ്തപ്പോൾ അതു ഇന്നലെ വൈകുന്നേരം മുതൽ വർക്കിംഗ്‌ അല്ല... അയാൾ ഞെട്ടലോടെ അതിലേറെ ദേഷ്യത്തോടെ കണ്ണിൽ കണ്ടതെല്ലാം അടിച്ചുടച്ചു..

സുഭദ്രയും ലേഖയും പരസ്പരം മിഴിച്ചു നോക്കി...
ഇന്നലെ ജിഷ പോകുന്നത് കണ്ടു അവൻ അവളുടെ പിന്നാലെ പോയതാണോ എന്നുള്ള  സംശയം    അവരുടെ ഉള്ളിൽ  നിറഞ്ഞു...

ആ നിമിഷം അവരുടെ ചങ്കിടിപ്പ് ഉയർന്നു... ജിതേഷ് ഏത് നേരവും  ജിഷയുമായി കയറി വരും..അവർ ഭീതിയോടെ ഓർത്തു...
അവർ   വർധിച്ച ചിന്താഭാരത്തോടെ  സുഭദ്രമ്മയുടെ തോളിൽ ചാഞ്ഞു കണ്ണീർ വാർത്തു..

സുഭദ്രയ്ക്കും നെഞ്ചിടിപ്പ് ഏറി.. അവർ ആധിയോടെ ഭഗവാനെ വിളിച്ചു പ്രാത്ഥിച്ചു..

നന്ദ എക്സാം കഴിഞ്ഞു നേരത്തെ ഇറങ്ങി.. രാവിലെ വന്നപ്പോഴേ അവൾ അനുനോട് പറഞ്ഞിരുന്നു കാശിയ്ക്കൊപ്പം  ലിജോടെ വീട്ടിൽ പോകുന്ന കാര്യം.അനു കണ്ണും നിറച്ചു അവളെ നോക്കി..എല്ലാം ശെരിയാവും ടി.. നീ വിഷമിക്കണ്ട..

കാശി നന്ദയെയും കൂട്ടി പോയത്.. നേരെ കല്യാണ മണ്ഡപത്തിലേക്ക് ആയിരുന്നു.അവിടെ  ആളുകൾ കൂടി നിന്നു പരസ്പരം എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. അതിന്റെ കൂടെ അകത്തു നിന്നും നല്ല ഒച്ചപ്പാടും ബഹളവും കേൾക്കുന്നുണ്ട്..

നന്ദയുടെ നെഞ്ചിടിപ്പ് ഏറി... ഒരു നിമിഷം  ജിഷ എന്തേലും ചെയ്തു കാണുമോ എന്ന് ഭയന്നു നന്ദ കാശിയെ നോക്കി..
അവന്റെ മുഖത്ത് യാതൊരു വിധ ടെൻഷനും കാണാഞ്ഞപ്പോൾ അവൾക്ക് വല്ലാത്ത ദേഷ്യം തോന്നി..

അവൾ കാശിയെ കലിപ്പിൽ നോക്കി കാറിൽ ഇരുന്നു...
അവൻ പുറത്തേക്ക് ഇറങ്ങിയിട്ടും അവൾ ഇറങ്ങാൻ കൂട്ടക്കാതെ കാറിൽ തന്നെ ഇരുന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

തുടരും 

വായിച്ചിട്ട് അഭിപ്രായം പോരട്ടെ.... പിള്ളേരെ.....







To Top