രചന: ലക്ഷ്മി ശ്രീനു
ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.
നീ എന്താ ഇപ്പൊ പറഞ്ഞേ......
എന്താ ഞാൻ പറഞ്ഞത് സാർ കേട്ടില്ലേ.....
സാർ എന്നെ കല്യാണം കഴിക്കണം.....
നോക്ക് ജാനകി എനിക്ക് ഈ ജീവിതത്തിൽ കല്യാണവും പെണ്ണും കുട്ടിയും ഒന്നുമില്ല....
ഞാൻ അതൊക്കെ വേണം എന്ന് ആഗ്രഹിച്ച ദിവസങ്ങൾ ഉണ്ടായിരുന്നു എന്റെ അമ്മു ജീവനോടെ ഉണ്ടായിരുന്നകാലത്ത് അവൾ എന്ന് ഈ ഭൂമിയിൽ നിന്ന് പോയോ അന്നത്തോടെ എന്റെ ആഗ്രഹങ്ങളും കഴിഞ്ഞു.....
കഴിഞ്ഞോ സാർ പറഞ്ഞു....
ഞാൻ മുഴുവൻ പറഞ്ഞു കഴിഞ്ഞില്ല...... സാർ കല്യാണം കഴിഞ്ഞു ഒരു ആറുമാസം അല്ലെങ്കിൽ ഒരു വർഷം അതിനുള്ളിൽ ഡിവോഴ്സ് വാങ്ങി ഞാൻ പോകും അത് വരെ ഞാൻ ഈ വീട്ടിൽ നിങ്ങടെ ഭാര്യയായ് ഉണ്ടാകും പിന്നെ ചെലവ് ഒന്നും നിങ്ങൾ നോക്കണ്ട എന്റെ സാലറിയിൽ നിന്ന് അത് കട്ട് ചെയ്തു ബാക്കി മതി എനിക്ക്...... ഇതു ഞാൻ പറഞ്ഞത് ഞാൻ അല്ലെങ്കിൽ മറ്റൊരാൾ സാറിന്റെ ജീവിതത്തിൽ വരും അത് പിന്നെ ഒഴിപ്പിച്ചു വിടാൻ പ്രയാസം ആയിരിക്കും. മറ്റത് ഞാൻ ആകുമ്പോൾ പരസ്പരം അറിഞ്ഞുകൊണ്ട് തന്നെ അല്ലെ പിന്നെ രണ്ടു വീട്ടുകാർക്കും സന്തോഷം ആകും.....
ഇപ്പൊ മറുപടി വേണ്ട ആലോചിച്ചു ഈവെനിംഗ് എന്നെ വിളിച്ചു പറയണം. ഞാൻ ഇപ്പൊ പോയി ഫുഡ് കഴിക്കട്ടെ....
അത് പറഞ്ഞു അവൾ പോയി.....
ഇവൾ പറഞ്ഞത് കാര്യം ആണ് പക്ഷെ എനിക്ക് പ്രശ്നം ഇല്ല ഇവളുടെ ഭാവി ജീവിതം എന്താകും......
അവൾക്ക് ഇല്ലാത്ത ദുഃഖം നിനക്ക് എന്തിനാ കാശി.. അവൻ സ്വയം ആലോചിച്ചു കൊണ്ട് ചില കണക്ക് കൂട്ടലുകളോടെ അവർക്ക് അടുത്തേക്ക് പോയി.....
അടുക്കളയിൽ ഫുഡ് എടുക്കുന്നതിനിടയിൽ ടേബിളിന്റെ മുകളിൽ കയറി ഇരുന്നിട്ട് ആണ് ജാനകിയുടെ ചോദ്യം രുദ്രന്റെ അമ്മയെ തേടി എത്തിയത്
അമ്മ....
എന്താ മോളെ......
ഇതു എന്താ എപ്പോഴും ദേവേട്ടൻ ഈ മോന്ത വീർപ്പിച്ചു നടക്കുന്നെ....അങ്ങേർക്ക് ചിരി ഒന്നും വരൂലേ ഫുൾ കലിപ്പ് മാത്രേ ഉള്ളോ....
അവർ തിരിഞ്ഞു അവളെ സൂക്ഷിച്ചു ഒന്ന് നോക്കി....
ഡി ഡി കാന്താരി വന്നു കയറും മുന്നേ എന്റെ ചെക്കന്റെ കുറ്റം കണ്ടുപിടിക്കുന്നോ നീ....
ഈ ചുമ്മാ അവൻ ഇങ്ങനെ ആയിരുന്നില്ല മോളെ അവൾ പോയ ശേഷം ആണ് അവന്റെ ചിരി ഒക്കെ പൂർണമായി ഒഴിഞ്ഞു പോയത് ആ മുഖത്ത് നിന്ന്... അവൻ ഇപ്പൊ ആരെയോ കാണിക്കാൻ വേണ്ടി ഓരോന്ന് ചെയ്യും എന്ന് പറയുലെ അത് പോലെ എല്ലാവരെയും കാണിക്കാൻ വേണ്ടി ചിരിക്കുന്നു അത്രേ ഉള്ളു....
പിന്നെ അവന്റെ ദേഷ്യം അത് പണ്ടും ഇപ്പോഴും ഉണ്ട് എങ്കിലും അവൻ പാവം ട്ടോ....
ആ കാക്കക്ക് തൻ കുഞ്ഞ് പൊൻകുഞ് എന്ന് ആണല്ലോ....
അമ്മ പേടിക്കണ്ട നമുക്ക് ദേവേട്ടനെ പഴയപോലെ ആക്കി എടുക്കാം ഞാൻ ഒന്ന് ഇവിടെ താമസം ആകട്ടെ.....
എന്നാൽ ഇതു എല്ലാം കേട്ട് രുദ്രൻ പുറത്ത് ഉണ്ടായിരുന്നു..... നീ വാ മോളെ വാ വന്നു കയറു പിന്നെ നീ പറയും ഇവിടെ നിന്ന് ഒന്ന് രക്ഷപെട്ടു പോയ മതി എന്ന്....
അമ്മേ ഫുഡ് എടുത്തു വയ്ക്ക് എനിക്ക് കഴിച്ചിട്ട് പുറത്ത് പോണം....
ആഹ്ഹ് മോള് വാ
ഇരിക്ക് രണ്ടുപേരും എന്താ ഇങ്ങനെ നോക്കുന്നെ....
ഈ അമ്മയുടെ സന്തോഷം എന്നും ഇതുപോലെ ഉണ്ടാകണേ ഭഗവാനെ.....
ജാനകി ഒരു നിമിഷം മൗനം ആയി പ്രാർത്ഥിച്ചു
എന്താ മോളെ ആലോചന കഴിക്കുന്നില്ലേ....
കഴിക്കാം അമ്മേ......
എന്തൊക്കെയോ കലപില സംസാരിച്ചു ആണ് ഭക്ഷണം കഴിക്കുന്നത് അവൾ അമ്മക്ക് ഇടക്ക് വാരി കൊടുക്കുന്നുണ്ട് അത് കഴിക്കുമ്പോ അമ്മയുടെ കണ്ണ് നിറയുന്നു...
എന്താ രുദ്ര നീ കഴിക്കുന്നില്ലേ....
അഹ് എനിക്ക് മതി അമ്മ.....
അവൻ അത് പറഞ്ഞു എണീറ്റു പോയി...
മോള് കഴിക്കുന്നില്ലേ എനിക്ക് മതി അമ്മ ഞാൻ പിന്നെ ആരെങ്കിലും ഒരാൾ എണീറ്റിട്ടു എണീക്കാം എന്ന് കരുതി 😜...
ഡി കള്ളി....
അവൾ ഒരു ചിരിയോടെ എണീറ്റ് പോയി...
എന്താ ദേവേട്ടാ ഒളിച്ചു നിന്ന് എന്റെ സൗന്ദര്യം ആസ്വാദിക്കുവാണോ....
അയ്യടാ അയിന് വേറെ ആളെ നോക്ക് മാറി നിൽക്കെടി.....
ഇങ്ങേർക്ക് വട്ട് എപ്പോഴും ഇല്ല ഇടക്കെ ഉള്ളു....
അമ്മ ഞാൻ ഇനി പൊക്കോട്ടെ.....
പോകുവാണോ....
പിന്നെ പോകാതെ നാളെ ഓഫീസിൽ കൊണ്ട് പോകാൻ ഉള്ള ഒരു ഫയൽ നോക്കാൻ ഉണ്ട് അത് നോക്കണം....
പിന്നെ എനിക്ക് ഒന്ന് ഹോസ്പിറ്റലിൽ പോണം...
എന്താ മോളെ എന്തെങ്കിലും വയ്യായിക ഉണ്ടോ.....
ഏയ്യ് ഇല്ല അമ്മ ഒരു ഫ്രണ്ട് അവിടെ അഡ്മിറ്റ് ആണ്....
ഹോസ്പിറ്റലിൽ എന്ന് കേട്ടതും രുദ്രൻ ഫോണിൽ നിന്ന് നോട്ടം മാറ്റി അവളെ നോക്കി...
അവൾ ആണെകിൽ അവനെ മൈൻഡ് ചെയ്യാൻ പോയില്ല....
ശരി മോളെ സൂക്ഷിച്ചു പോണം കേട്ടോ.....
മ്മ് ശരി അമ്മ....
ദേവേട്ടാ ഞാൻ പോണു.....
മ്മ് മ്മ് മ്മ്...അവൻ ഒന്ന് മൂളുക മാത്രം ചെയ്തു....
ജാനകി പുറത്തേക്ക് ഇറങ്ങിയതും ഋഷി അകത്തേക്ക് വന്നതും ഒരുമിച്ച് ആയിരുന്നു....
അവനെ കണ്ടു അവൾ ഒരു സൈഡിലേക്ക് ഒതുങ്ങി....
നീ എന്താ ഇവിടെ.....
ഞാ ഞാൻ....
അവൾ എന്നെ കാണാൻ വന്നത് ആണ്.. രുദ്രന്റെ ശബ്ദം കേട്ട് അവൻ അങ്ങോട്ട് നോക്കി.
ഓഫീസിലേ കാര്യം അവിടെ തീരുലെ വീട്ടിൽ വന്നു കൂടെ ചർച്ച ചെയ്യേണ്ട ആവശ്യം ഉണ്ടോ.....
അതിന് അവൾ ഓഫീസിലെ കാര്യം പറയാൻ വന്നത് അല്ല ഭാവി അമ്മായിയമ്മയെ ഒന്ന് കാണാൻ വന്നത് ആണ്....
മനസിലായില്ല.....
രുദ്രൻജാനകിയുടെ അടുത്ത് പോയി അവളെ ചേർത്ത് പിടിച്ചു.... ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി ആണ് ജാനകി അപ്പൊ പിന്നെ അവളുടെ അമ്മായി അല്ലെ ദേ നിൽക്കുന്ന നമ്മുടെ അമ്മ...
ആരോട് ചോദിച്ചിട്ട കല്യാണം ഉറപ്പിച്ചത്. അതും ഇവളുമായി....
എന്റെ കല്യാണം എന്റെ ഇഷ്ടം ആണ് അതിൽ ആരോടും അഭിപ്രായം ചോദിക്കേണ്ട ആവശ്യം ഇല്ല.... പിന്നെ ഇവൾക്ക് ഞാൻ കണ്ടിടത്തോളം കുഴപ്പം ഒന്നുമില്ല....അഥവാ എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ ഞാൻ സഹിച്ചു.... നീ വെറുതെ വല്യേട്ടൻ ചമഞ്ഞു എന്റെ കാര്യത്തിൽ ഇടപെടരുത്.....
ആ നിങ്ങടെ ഒക്കെ ഇഷ്ടം പോലെ ആയിക്കോ... ലാസ്റ്റ് വീട്ടിൽ ആളില്ലാത്ത സമയം കയറി ഇറങ്ങി കെട്ടിന് മുന്നേ ലേബർറൂമിന് മുന്നിൽ കാവൽ നിൽക്കരുത്..... അനിയൻ...
പറഞ്ഞു കഴിഞ്ഞതും ഋഷിയുടെ മുഖത്ത് അവന്റെ അമ്മയുടെ കൈ പതിഞ്ഞു......
ഇനി ഒരക്ഷരം നീ അവളെ കുറിച്ച് മിണ്ടിപ്പോകരുത്.... അതിന് ഉള്ള യോഗ്യത നിനക്ക് ഇല്ല....
അവൻ പകയോടെ ജാനകിയെയും രുദ്രനെയും നോക്കി അകത്തേക്ക് പോയി. പോകുന്ന വഴിക്ക് ടേബിളിൽ ഇരുന്ന ഫ്ലവർവേസ് എടുത്തു താഴെ എറിഞ്ഞു.....
ഇതൊക്കെ കണ്ടു ജാനകിക്ക് വല്ലാത്ത സങ്കടവും നാണക്കേടും തോന്നി... അവൾ ഒന്നും മിണ്ടാതെ ഇറങ്ങി പോയി.....
പോകും മുന്നേ നിറഞ്ഞകണ്ണുകളോടെ രുദ്രനെ ഒന്ന് നോക്കി...
അവളുടെ ആ നിറഞ്ഞ കണ്ണുകൾ അവനോട് എന്തോ പറയും പോലെ അവന് തോന്നി....
അവൾ നേരെ പോയത് ഹോസ്പിറ്റലിലേക്ക് ആയിരുന്നു..
ഹലോ ഡോക്ടർ ഞാൻ പുറത്ത് ഉണ്ട്....
ഞാൻ ദ വരുന്നു ജാനകി...
കുറച്ചു നേരം അവൾ അവിടെ വെയിറ്റ് ചെയ്തപ്പോൾ ഡോക്ടർ വന്നു...
ഹായ് ജാനകി....
ഹായ് ഡോക്ടർ..
വെയിറ്റ് ചെയ്തു മുഷിഞ്ഞോ....
ഇല്ല ഡോക്ടർ....
ഇന്ന് ലീവ് ആയിരുന്നു താൻ വിളിച്ചപ്പോൾ ഞാൻ വീട്ടിൽ ആയിരുന്നു ഡോ... പെട്ടന്ന് ഒരു എമർജൻസി കേസ് വന്നു അതാ.... തനിക്ക് എന്താ പറയാൻ ഉള്ളത്... താൻ ആലോചിച്ചോ ഞാൻ പറഞ്ഞ കാര്യം.....
അത് പറയാൻ ആണ് ഡോക്ടർ ഞാൻ വന്നത്.. കൂടുതൽ ആലോചിച്ചു സമയം കളയാനും ഡോക്ടർന് പ്രതീക്ഷ തരാനും വയ്യ അതാ...
എന്താ തന്റെ തീരുമാനം...
എനിക്ക് അല്ല എന്റെ കല്യാണം ഉറപ്പിച്ചു ഡോക്ടർ...
ആരാ ഡോ ആ ഭാഗ്യവാൻ...
രുദ്രദേവ് പാലക്കൽ....
അപ്പൊ അവർ വന്നത് കല്യാണം ഉറപ്പിക്കാൻ ആയിരുന്നോ....
മ്മ് മ്മ്
പിന്നെ എന്താ താൻ ഒന്നും പറയാത്തെ....
ഡോക്ടർ ആദ്യം വിളിച്ചപ്പോൾ ഞാൻ അറിഞ്ഞില്ല പിന്നെ വിളിച്ചപ്പോൾ എന്നെ ഒന്നും പറയാൻ അനുവദിക്കാതെ ഫോൺ വച്ചില്ലേ..
മ്മ് മ്മ് മ്മ് കുഴപ്പമില്ല ഡോ ഒരു ഇഷ്ടം തോന്നി അത് പറഞ്ഞു. അത്രേ ഉള്ളു അത് താൻ വിട്ടേക്ക്... രുദ്രൻ ഭാഗ്യം ഉള്ള ആൾ ആണ്...
അതിന് അവൾ ഒന്ന് പുഞ്ചിരിച്ചു....
ശരി ഡോക്ടർ എന്ന ഞാൻ പോട്ടെ
ഇതു പറയാൻ ആണ് കാണണം എന്ന് പറഞ്ഞത്....
Ok ഡോ ബൈ....
അവൾ അവിടുന്ന് കുറച്ചു ദൂരം നടന്നതും ഡോക്ടർ വിളിച്ചു....
ജാനകി..........
എന്താ ഡോക്ടർ......
രുദ്രനുമായി കല്യാണം ഉറപ്പിച്ചില്ലായിരുന്നു എങ്കിൽ എനിക്ക് ചാൻസ് ഉണ്ടായിരുന്നോ...
അറിയില്ല ഡോക്ടർ 😊....
Ok താൻ പൊക്കോ......
അവൾ അവിടെ നിന്ന് ഇറങ്ങുമ്പോൾ മനസ്സ് ശാന്തം ആയിരുന്നു...
ഇനി ദേവേട്ടനെ ഞാൻ എങ്ങനെ എന്റെ ജീവിതത്തിൽ കൊണ്ട് വരും ഭഗവാനെ ഒരു പിടിയും ഇല്ല ആൾക്ക് എന്നെ കാണുന്നതേ കലി ആണ്....
ദൈവം ഒരു വഴി കാണിച്ചു തരും.....അവൾ അങ്ങനെ ഓരോന്ന് ആലോചിച്ചു യാത്ര തുടങ്ങി..... കുറച്ചു ദൂരം പോയപ്പോൾ ആരോ അവളെ ഫോളോ ചെയ്യും പോലെ തോന്നി അവൾ ഒന്ന് തിരിഞ്ഞു നോക്കി.....

ഈ ബുള്ളറ്റ് കുറച്ചു നേരം ആയല്ലോ ആ ആരെങ്കിലും ആകട്ടെ.....
ഋഷി നീ ഒന്ന് അടങ്ങു അവർ കല്യാണം ഉറപ്പിച്ചതിന് നീ എന്തിനാ ഇങ്ങനെ ചൂടാവുന്നെ......
എന്റെ വാക്കിന് ഈ വീട്ടിൽ ഇപ്പൊ ഒരു വിലയും ഇല്ല സോന.....
എന്നെ അത് കൊല്ലുന്നതിനു തുല്യം ആണ്....
എന്തെങ്കിലും ഒരു വഴി തെളിയും നീ കൂൾ ആകു ഋഷി.....
അവൻ ദേഷ്യം അടങ്ങാതെ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുവായിരുന്നു അപ്പോഴാണ് സോന വിളിച്ചത്... അവളോട് എന്തൊക്കെയോ പറഞ്ഞു ഫോൺ വച്ചു ഇനി എന്ത് ചെയ്യും എന്ന ആലോചനയിൽ ആണ് ഋഷി........
ഈ കല്യാണം നടന്നാൽ ഞാൻ ആണ് അമൃതയെ കൊന്നതിനു പിന്നിലെ ഒന്നാം പ്രതി എന്ന് എല്ലാവരും അറിയും അല്ലെങ്കിൽ അവൾ അറിയിക്കും.........
ജാനകി മെയിൻറോഡ് കഴിഞ്ഞു ഇടവഴി കയറുമ്പോൾ ബുള്ളറ്റിൽ വന്ന ആൾബുള്ളറ്റ് സൈഡ് ഒതുക്കി നിർത്തിയിരിക്കുന്നു.....അല്ല ആൾ എവിടെ പോയി ചുറ്റും നോക്കിയപ്പോൾ
കുറച്ചു അപ്പുറത്ത് ആയി ആൾ നിൽക്കുന്നു.അടുത്ത് എത്തിയപ്പോൾ ജാനകിക്ക് ആളെ പിടി കിട്ടി......

എന്താ സാർ...... ഇവിടെ...
അത് എന്താ ജാനകി എനിക്ക് ഇവിടെ നിൽക്കാൻ പാടില്ലേ....
അല്ല ഞാൻ ചോദിച്ചു എന്നെ ഉള്ളു.....
സാർ എന്തിനാ എന്നെ ഫോളോ ചെയ്തു വന്നത്....
ഞാൻ നിന്നേ ഫോളോ ചെയ്തില്ലല്ലോ....
ഓഹ് അപ്പൊ എനിക്ക് തോന്നിയത് ആകും. സാർ ഇവിടെ നിന്ന് പ്രകൃതി ഭംഗി ഒക്കെ ആസ്വദിക്ക് ഞാൻ പോണു....
ജാനകി.......
അവൾ അവനെ തിരിഞ്ഞു നോക്കി
നേരെത്തെ ഇങ്ങനെ അല്ലല്ലോ എന്നെ വിളിച്ചത് ജാനകി ചന്ദ്രൻ.... അവൻ അത് പറഞ്ഞു അവളുടെ തൊട്ട് അടുത്ത് വന്നു നിന്നു......
എ... എന്താ സാർ....
അല്ല നേരത്തെ എന്താ വിളിച്ചേ അത് ഒന്നുടെ വിളിച്ചേ.....
ദേ... ദേവേട്ടൻ....
ഓഹ് എന്താ സുഖം കേൾക്കാൻ.....
സാർ മാറ് ഞാൻ പോട്ടെ....
പോകാം അവിടെ നില്ക്കു ഒരു കാര്യം പറയട്ടെ....
എന്താ.......
ആദ്യം സോറി....
എന്തിനാ സാർ...
എന്റെ ഏട്ടൻ നിന്നെ കുറിച്ച് അങ്ങനെ ഒക്കെ പറഞ്ഞില്ലേ അതിന്...
അത് കുഴപ്പമില്ല ഇതിലും വലുത് ഇനി എന്നെ പറയും ഞാൻ അത് കേൾക്കേണ്ടവൾ തന്നെ ആണ് സാർ പറഞ്ഞത് പോലെ എനിക്ക് സാറിന്റെ ജീവിതത്തിൽ വരാൻ ഒരു യോഗ്യതയും ഇല്ല......
സാർ അത് വിട് എൻഗേജ്മെന്റ് നടന്നാലും കല്യാണം നടക്കില്ല അതിന് ഞാൻ ഒരു വഴി കണ്ടിട്ടുണ്ട് സാർ പേടിക്കണ്ട.....
എനിക്ക് കല്യാണത്തിന് സമ്മതം ആണ്...ജാനകി അവൻ അത് പറഞ്ഞപ്പോൾ അവൾ അവന്റെ മുഖത്തേക്ക് നോക്കി അവിടെ പ്രവചിക്കാൻ ആകാത്ത ഒരു ഭാവം ആയിരുന്നു...
പക്ഷെ ഒരു കണ്ടീഷൻ ഉണ്ട് കല്യാണം നടക്കണം എങ്കിൽ .......
എന്താ സാർ......

തുടരും.......