രചന: ലക്ഷ്മി ശ്രീനു
ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.
ദൈവമേ കാലൻ എന്ത് പണി ആണോ എന്തോ തരാൻ പോകുന്നെ....
ആദ്യം ഡോക്ടർനെ ഒന്ന് വിളിച്ചു നോക്കാം അങ്ങേരോട് പിന്നെ ഒരു ദിവസം കാണാം എന്ന് പറയാം അത് ആകും നല്ലത് അല്ലെങ്കിൽ ഈ രുദ്രൻ മിക്കവാറും രുദ്രതാണ്ഡവം നാളെ ആ പാവത്തിന്റെ നെഞ്ചത്ത് നടത്തും.......
ഓഹ് കോപ്പ് ആവശ്യത്തിന് വിളിച്ചാൽ കിട്ടൂല അങ്ങേരുടെ ഒരു പരുതിക്ക് പുറത്ത്. അങ്ങേര് അല്ലെങ്കിലും കുറച്ചു പരിധിക്ക് പുറത്ത് ആണ്....
ജാനി.......
ആ വാ അച്ഛാ... ഓഹ് അമ്മയും ഉണ്ടോ വരണം വരണം...
അവർ വന്നിട്ട് ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കുവാണ്..
എന്താ രണ്ടും കൂടെ ഇങ്ങനെ നോക്കണത് എന്നെ കണ്ടില്ലാത്ത പോലെ...
മോൾക്ക് ഞങ്ങളോട് ദേഷ്യം ഉണ്ടോ....
എനിക്ക് ദേഷ്യോ.....
എന്താ അച്ഛാ... എന്താ അമ്മേ അച്ഛന് പറ്റിയെ......
മോളെ നിനക്ക് രുദ്രനെ ഇഷ്ടം അല്ല എന്ന് അവന്റെ അമ്മ പറഞ്ഞു നിങ്ങൾ തമ്മിൽ ഓഫീസിൽ എന്തൊക്കെയോ പ്രശ്നം ഉണ്ടെന്ന്...
അത് ഓഫീസിൽ അല്ലെ അല്ലാതെ ഓഫീസിന് പുറത്ത് ആ പ്രശ്നം കൊണ്ട് നടക്കേണ്ട ആവശ്യം എനിക്കോ സാറിനോ ഇല്ല അച്ഛാ....
അല്ല മോളെ എന്നാലും നിനക്ക് അവനെ ജീവിതകാലം മുഴുവൻ ഒരുമിച്ചു ജീവിക്കേണ്ടവർ അല്ലെ മോളെ അപ്പൊ...
അതൊക്കെ മാറിക്കോളും അച്ഛൻ അത് ഓർത്ത് ഇപ്പോഴേ ബിപി കൂട്ടണ്ട....
അപ്പൊ ഞങ്ങൾ ഈ ആലോചനയും ആയി മുന്നോട്ടു പോകോട്ടെ മോൾക്ക് കുഴപ്പം ഒന്നുല്ലല്ലോ....
ആഹ് ബെസ്റ്റ് നിശ്ചയത്തിന് മുഹൂർത്തം വരെ നോക്കിയ ആൾക്കാർ ആണ് ഇത് എന്നിട്ട് ആണ് എന്നോട് ഇങ്ങനെ ഒരു ചോദ്യം....
മോളെ അത്.....
എന്റെ അച്ഛാ എനിക്ക് സമ്മതം ആണ് നൂറുവട്ടം....
മ്മ് മ്മ് മ്മ് ശരി ഇവിടെ അടുത്ത് ഉള്ള കുറച്ചു പേരെ ഒക്കെ വിളിക്കണ്ടേ....
ഇനി അതികം ദിവസം ഇല്ലല്ലോ...
രുദ്ര...... ഒന്ന് പതുക്കെ പോ എന്നെ നിന്റെ അച്ഛന്റടുത്തേക്ക് ഉടനെ പറഞ്ഞു അയക്കാൻ നിനക്ക് തിടുക്കം ആയോ.....
അവൻ ജാനകിയുടെ വീട്ടിൽ നിന്ന് ഇറങ്ങിയത് മുതൽ ദേഷ്യത്തിൽ ആണ്...
നീ എന്തിനാ രുദ്ര ഇത്ര ദേഷ്യം കാണിക്കുന്നേ ഞാൻ പറഞ്ഞത് അല്ലെ നിന്നോട് ഇന്നലെ തന്നെ...
എന്ന് വച്ച് അമ്മക്ക് അവളെ മാത്രേ കിട്ടിയുള്ളൂ എന്റെ തലയിൽ കെട്ടി വയ്ക്കാൻ....
അവൾക്ക് എന്താ രുദ്ര പ്രശ്നം അത് നീ പറ...
അവൾ ശരി അല്ല അത്ര തന്ന പ്രശ്നം....
ഉവ്വ് നീ ഇതു അല്ല ഇതിനപ്പുറവും പറയും എനിക്ക് അറിയാം കല്യാണം മുടക്കാൻ എന്തെങ്കിലും ഉടായിപ്പ് ആയി എന്റെ മുന്നിൽ വന്നാൽ....
മ്മ് ഞാൻ ഒന്നും പറയുന്നില്ല അല്ലെങ്കിൽ എന്റെ വാക്കിന് ഒരു വില ഇല്ലല്ലോ....
അത് പറഞ്ഞു രുദ്രൻ ഡ്രൈവിംഗിൽ ശ്രദ്ധിക്കാൻ തുടങ്ങി....
വീട്ടിൽ എത്തിയതും പുറത്ത് തന്നെ ജോലിക്കാർ ഉണ്ട്..
എന്താ എല്ലാവരും ഇവിടെ നിൽക്കുന്നെ...
അത് മാഡം ഇവിടെ ഒരു പാമ്പിനെ കണ്ടു അങ്ങനെ അതിന്റെ പുറകെ വന്നത് ആയിരുന്നു....
മ്മ് മ്മ് മ്മ് അത് എവിടെ എങ്കിലും പോയി കാണും നിങ്ങൾ നിങ്ങളുടെ ജോലി നോക്കു....
രുദ്രൻ ഒന്നും ശ്രദ്ധിക്കാതെ സ്വന്തം മുറിയിലേക്ക് പോകാൻ തുടങ്ങി അപ്പൊ തന്നെ താഴെ നിന്നും അമ്മയുടെ വിളി വന്നു....
രുദ്ര.......
എന്താ അമ്മ.....
സോറി രുദ്ര..... നിന്റെ ജീവിതം നിന്റെ ഇഷ്ടത്തിന് നീ തന്നെ തിരഞ്ഞെടുക്കേണ്ടത് ആണ് കാരണം ഒരുമിച്ചു ജീവിക്കുന്നത് നിങ്ങൾ അല്ലെ.. പണ്ട് മുതലേ എന്റെ തീരുമാനങ്ങൾ ഒന്നും നിന്റെ അച്ഛൻ കേൾക്കാറില്ല എല്ലാം സ്വന്തം ഇഷ്ടത്തിന് ആയിരുന്നു... അത് പോലെ ഋഷി അവൻ അച്ഛന്റെ പാത തന്നെ ആയിരുന്നു.. നീ മാത്രം ആയിരുന്നു അന്നും എന്റെ തീരുമാനങ്ങൾക്ക് ഒപ്പം നിന്നത്. മോന്റെ ജീവിതം മരിച്ചു മണ്ണോടു ചേർന്ന ഒരുത്തിക്ക് വേണ്ടി നശിച്ചു പോകരുത് എന്ന് കരുതി ആണ് ഞാൻ ജാനകിയെ നിന്റെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ ശ്രമിച്ചത്.... അത് നിനക്ക് ഇഷ്ടം അല്ലെങ്കിൽ വേണ്ട ഞാൻ നിര്ബന്ധിക്കില്ല... അവരെ വിളിച്ചു ഞാൻ പറഞ്ഞോളാം താല്പര്യം ഇല്ല എന്ന്.. അതിന്റെ പേരിൽ എന്റെ മോന്റെ ഇഷ്ടങ്ങൾ ഒന്നും ഇല്ലാതാക്കണ്ട. അവർക്ക് സാമ്പത്തികം മാത്രമേ കുറവുള്ളു നല്ല കുടുംബം ആണ്.. അമ്മ ഒന്നും അന്വേഷിക്കാതെ മോന് വേണ്ടി ഒരു പെണ്ണിനെ കണ്ടു പിടിക്കില്ല....... നീ ഇനി അവളെ ഞാൻ നിനക്ക് വേണ്ടി ആലോചിച്ചു എന്ന പേരിൽ ആ കുട്ടിയെ ഓഫീസിൽ വച്ച് വേദനിപ്പിക്കരുത്. ഇതു എങ്കിലും എന്റെ മോൻ എനിക്ക് വേണ്ടി ചെയ്യണം.അത്രയും പറഞ്ഞപ്പോൾ തന്നെ അവരുടെ ഒച്ച ഇടറി കണ്ണുകൾ നിറഞ്ഞു ആ കണ്ണുകൾ അവനിൽ നിന്ന് മറക്കാൻ ആയി അവർ വേഗം മുറിയിലേക്ക് പോയി....
അമ്മ പണ്ട് മുതലേ എന്റെ കാര്യത്തിൽ എടുത്തതീരുമാനം ഒന്നും തെറ്റിയിട്ടില്ല എന്നിട്ടും ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞു പോയത് ആണ്. അമ്മക്ക് ഇത്ര വിഷമം ആകും എന്ന് പ്രതീക്ഷിച്ചില്ല...
വേണ്ടായിരുന്നു ഋഷി ആവശ്യത്തിൽ അതികം വേദനയും അവഗണനയും കാണിക്കുന്നുണ്ട് ഇനി ഞാൻ കൂടെ....
ജാനകി എങ്ങനെ കല്യാണം മുടക്കം എന്നതിനെ കുറിച്ച് ആലോചനയിൽ ആയിരുന്നു ഒപ്പം അവൾക്ക് സഞ്ജുന്റെ കാര്യത്തിൽ എന്തോ ഒരു പേടിയും ഉണ്ടായിരുന്നു.....
അവളുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി...
ദൈവമേ ഇന്ന് രാവിലെ മുതൽ എനിക്ക് ഈ ഫോൺ ഒരു തലവേദന ആണല്ലോ ഇനി ആരാണോ എന്തോ......
ഇതു ഏതാ ഈ പരിചയം ഇല്ലാത്ത പുതിയ ഒരു നമ്പർ...
ഹലോ.....
ഹലോ ആരാ....
നിന്റെ മറ്റവൻ എന്തേ.....
ഓഹ് ഈ കാലൻ ആയിരുന്നോ ഇങ്ങേർക്ക് എന്താ എന്നെ വിളിച്ചിട്ട്...ആത്മ
എന്തിനാ എന്നെ വിളിച്ചേ....
നിന്നെ ഒന്ന് പ്രണയിക്കാൻ...
ഇങ്ങേർക്ക് തലക്ക് അടി വല്ലതും കിട്ടിയോ ഈശ്വര ആത്മ
സാർ എന്താ കാര്യം അത് പറയ് അല്ലെങ്കിലേ മനുഷ്യൻ ഇവിടെ പ്രാന്ത് പിടിച്ചു ഇരിക്കുവാ.....
നീ എന്റെ വീട്ടിൽ ഒന്ന് വരണം.എനിക്ക് നിന്നേ കാണണം...
താൻ എന്താ ഡോ എന്നെ കുറിച്ച് വിചാരിച്ചു വെച്ചേക്കുന്നേ... താൻ വിളിച്ചാൽ തന്റെ പുറകെ വരുന്ന അവളുമാരുടെ കൂട്ടത്തിൽ എന്നെ കൂട്ടിയാൽ ഉണ്ടല്ലോ ഈ ജാനകി ആരാന്നു താൻ അറിയും. നാണം ഇല്ലേ ഡോ തനിക്ക്..
നിർത്തേടി പുല്ലേ എപ്പോഴും എന്തെങ്കിലും പറഞ്ഞു തീരും മുന്നേ കയറി വളവളാന്ന് ഓരോന്ന് വിളിച്ചു പറഞ്ഞോണം....
അമ്മ ഇവിടെ ആകെ ഒരു വല്ലാത്ത അവസ്ഥയിൽ ആണ്...
അയ്യോ എന്ത് പറ്റി അമ്മക്ക്...
രുദ്രൻ ഉണ്ടായ സംഭവങ്ങൾ എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു...
ഓഹ് അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ ഞാൻ വരാം പക്ഷെ എനിക്ക് ഒരു ഹെല്പ് ചെയ്യണം...
എന്ത് വേണം എങ്കിലും ചെയ്യാം പോരെ...
ലാസ്റ്റ് വാക്ക് മാറരുത്.....
ഇല്ല രുദ്രന് ഒരു വാക്കേ ഉള്ളു....
Ok ഒരു ഒരുമണിക്കൂറിനുള്ളിൽ ഞാൻ എത്താം എനിക്ക് കൊട്ടാരത്തിലേക്ക് ഉള്ള വഴി അറിയില്ല. ലൊക്കേഷൻ ഒന്ന് അയച്ചു തന്നാൽ ഉപകാരം ആയിരുന്നു....
മ്മ് അയച്ചു തരാം....
പാവം ആ അമ്മയും എന്റെ അമ്മയെ പോലെ ഒരു അമ്മ അല്ലെ...മോനെ രുദ്ര നിങ്ങളെ എനിക്ക് ഇഷ്ടം ആണ് ഇപ്പോഴൊന്നും അല്ല പണ്ട് അമ്മുവിൽ നിന്ന് പറഞ്ഞറിഞ്ഞപ്പോൾ മുതൽ പിന്നെ അവൾക്ക് തന്നെ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ എന്റെ ഇഷ്ടം ഞാൻ കുഴിച്ചു മൂടി എന്നാൽ ഇന്ന് അത് എന്റെ മുന്നിൽ മറ്റൊരു രൂപത്തിൽ കൊണ്ട് എത്തിച്ചു.... അവൾ ഉണ്ടായിരുന്നു എങ്കിൽ ഒരിക്കലും ഞാൻ നിങ്ങളെ ആഗ്രഹിക്കില്ലായിരുന്നു. പക്ഷെ ഇന്ന് നിങ്ങൾ അവൾ കാരണം നശിക്കാൻ തുടങ്ങി എന്ന് അമ്മ പറഞ്ഞ അന്ന് മുതൽ വീണ്ടും ആ ഇഷ്ടം പുറത്ത് വന്നു തുടങ്ങി ദേവേട്ടാ.......
അച്ഛാ ഞാൻ എന്റെ ഒരു ഫ്രണ്ട്നെ കണ്ടിട്ട് പെട്ടന്ന് വരാമേ......
അത് എന്താ മോളെ ഇപ്പൊ ഒരു യാത്ര ഈ ഉച്ചക്ക്...
ഞാൻ ദേ പോയി ദ വന്നു....
ഞാൻ കൂടെ വരാം മോളെ
വേണ്ട വേണ്ട ഞാൻ പെട്ടന്ന് വരും പേടിക്കണ്ട രണ്ടുപേരും...
അവൾ അതും പറഞ്ഞു ഇറങ്ങി... പെണ്ണിനെ നിങ്ങൾ ആണ് ഇങ്ങനെ വഷളാക്കി വച്ചത്.....
അതിന് അയാൾ ചിരിക്കുക മാത്രം ചെയ്തു...
സോന ഞാൻ പോകുവാ നീ ഇനി എന്താ പ്ലാൻ എനിക്ക് ഒന്ന് രണ്ടു സാധനങ്ങൾ വാങ്ങാൻ പോണം അത് കഴിഞ്ഞു ഇവിടെ തന്നെ ആണ്....
മ്മ് മ്മ് താൻ റെഡി ആകു നമുക്ക് ഒരുമിച്ചു പുറത്ത് പോകാം....
അത് വേണോ ഋഷി ആരെങ്കിലും കണ്ടു എന്തെങ്കിലും പ്രശ്നം അയാൽ
ഒന്നുല്ല പെട്ടന്ന് റെഡി ആകു...
എന്റെ ജീവിതത്തിൽ വന്നു പോയ ഒരുപാട് പെൺകുട്ടികളിൽ ഒരുവൾ ആകും ഇവൾ എന്ന് എന്റെ മനസ്സിനെ എത്ര പറഞ്ഞു പഠിപ്പിച്ചിട്ടും അത് അനുവദിച്ചു തരുന്നില്ല ചിലപ്പോൾ അച്ഛൻ ചെയ്ത തെറ്റ് കൊണ്ട് ഇവൾക്ക് എല്ലാം നഷ്ടം ആയത് കൊണ്ട് ഉള്ള സഹതാപം ആകാം...
ഋഷി ഞാൻ റെഡി

മ്മ് വാ പോകാം....
ജാനകി വീടിന് മുന്നിൽ വണ്ടി ഒതുക്കി മൊത്തത്തിൽ ഒന്ന് നോക്കി

ഈശ്വര ഇതു വീട് ആണോ കൊട്ടാരം ആണോ..
ചുമ്മാ അല്ല അങ്ങേര് പറഞ്ഞത് എന്റെ യോഗ്യതയെ കുറിച്ച്...
ആരാ......
ഓ സെക്യൂരിറ്റി ചേട്ടൻ ഉണ്ടല്ലോ....
ഞാൻ ജാനകി ദേവേട്ടനെ കാണാൻ വന്നത് ആണ്....
ദേവേട്ടനോ.....
സോറി രുദ്രൻ...
സാർ അകത്തുണ്ട് പൊയ്ക്കോളൂ....
വലതു വേണോ ഇടതു വേണോ...
നീ എന്തായാലും കാല് കുത്തി അല്ലെ അകത്തു കയറു കൺഫ്യൂഷൻ വേണ്ട ഇടതു വച്ച് കയറി വാ... രുദ്രന്റെ പരിഹാസം കേട്ടതും പെണ്ണിന് കലി വന്നു..
അവൾ വലതു കാൽ വച്ച് കയറി......
ഓഹ് പറഞ്ഞത് പോലെ അനുസരിച്ചു...
അമ്മ എവിടെ...
അകത്തുണ്ട് നീ വാ....അത് പറഞ്ഞു രുദ്രൻ അവളുടെ കൈയിൽ പിടിച്ചു...
ജാനകിക്ക് ആണെങ്കിൽ കറന്റ് അടിച്ച അവസ്ഥ....
സാർ കൈ എടുത്തേ ഞാൻ വന്നോളാം.
അയ്യോ സോറി മാഡം വേറെ ഒന്നും കൊണ്ടല്ല അമ്മക്ക് ഇതൊക്കെ കണ്ടു സന്തോഷം ആകട്ടെ എന്ന് കരുതി....
അവൻ അവളെയും കൂട്ടി മുറിയിൽ പോയപ്പോൾ അമ്മ കിടക്കുവാണ് അങ്ങോട്ട് തിരിഞ്ഞു കിടക്കുന്നത് കൊണ്ട് അവർ വന്നത് ഒന്നും അറിഞ്ഞിട്ടില്ല
അമ്മേ.....
എന്താ രുദ്ര.... ശബ്ദത്തിന്റെ വ്യത്യാസത്തിൽ നിന്ന് തന്നെ അമ്മ പിണക്കം ആണെന്ന് മനസിലായി അവന്...
അമ്മേ എനിക്ക് വിശക്കുന്നു കഴിക്കാൻ എടുത്തു താ....
അവിടെ സർവെന്റ് ഉണ്ട് പറഞ്ഞ മതി എടുത്തു തരും.....
എനിക്ക് അമ്മയുടെ കൈകൊണ്ട് ചോറ് കഴിക്കണം എന്ന് ഒരു ആഗ്രഹം ഉണ്ട് എനിക്കും സർവെന്റ് ആണോ തരുന്നേ....ജാനകിയുടെ ശബ്ദം കേട്ട് അവർ പെട്ടന്ന് ഞെട്ടി എണീറ്റു തിരിഞ്ഞു നോക്കിയപ്പോൾ...
ജാനകിയെ ചേർത്ത് പിടിച്ചു സന്തോഷത്തോടെ നിൽക്കുന്ന രുദ്രനെ കണ്ടു അവരുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.....
എന്താ അമ്മകുട്ടി നോക്കുന്നെ....
സ്വപ്നം അല്ല സത്യം ആണ്...
ഇവൾക്ക് വേണ്ടി അല്ലെ എന്നോട് വഴക്ക് ഇട്ടത് ഇവളെ കല്യാണം കഴിക്കാൻ എനിക്ക് പൂർണസമ്മതം ആണ്.. അമ്മക്ക് വേണ്ടി അല്ല എനിക്ക് വേണ്ടി...
ഇനി ഒന്ന് ചിരിക്കോ....
അവർ ഒരു പുഞ്ചിരിയോടെ അവന്റെ കവിളിൽ തലോടി...
മോള് ആദ്യം ആയി വരുന്നത് അല്ലെ വീട് ഒക്കെ ഒന്ന് കാണിച്ചു കൊടുക്ക് മോൾക്ക് അപ്പോഴേക്കും ഞാൻ കഴിക്കാൻ എടുക്കാം....
അല്ല മോള് വീട്ടിൽ പറഞ്ഞോ.... ഇങ്ങോട്ട് ആണ് വരുന്നത് എന്ന്....
ഇല്ല ഒരു ഫ്രണ്ട്നെ കാണാൻ എന്ന് പറഞ്ഞു ഇറങ്ങി....
കള്ളി.....
എനിക്ക് ഒരുപാട് സന്തോഷം ആയി നിങ്ങൾ ഇങ്ങനെ ഒരുമിച്ചു സന്തോഷത്തോടെ നിൽക്കുന്നത് കാണുമ്പോൾ തന്നെ... നിങ്ങൾ സംസാരിക്ക് ഞാൻ കഴിക്കാൻ എടുക്കാം.....
മ്മ് മ്മ് മ്മ്...
ദേവേട്ടാ അവർ അങ്ങോട്ട് പോയതും ജാനകി വിളിച്ചു...
ഞെട്ടി രുദ്രൻ ഞെട്ടി....
നീ എന്താ വിളിച്ചേ
ദേവേട്ടാ എന്ന് എന്തേ....
നീ എന്തിന് ഉള്ള പുറപ്പാട് ആണ്...
അതൊക്കെ പറയാം അതിന് മുന്നേ എനിക്ക് ഒരു ഹെല്പ് വേണം എന്ന് പറഞ്ഞില്ലേ....
മ്മ് പറഞ്ഞു എന്താ നിനക്ക് വേണ്ടത്..
എന്നെ ഈ രുദ്രദേവ് പാലക്കൽ വിവാഹം കഴിക്കണം....
What.........
തുടരും...........