രചന: ലക്ഷ്മി ശ്രീനു
ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.
ഡി എന്താ നിന്റെ ഉദ്ദേശം......
ഞാൻ എന്ത് ഉദ്ദേശിക്കാൻ....
നിനക്ക് അറിയാം ആയിരുന്നോ ഇങ്ങനെ ഒരു ആലോചന....
എനിക്ക് കല്യാണം നോക്കുന്നു എന്ന് അറിയാം ആയിരുന്നു അല്ലാതെ നിങ്ങളെ ആണ് ആലോചിച്ചു വന്നത് എന്ന് അറിഞ്ഞില്ല.....
എന്റെ അമ്മ ഇന്നലെ നിന്നെ കുറിച്ച് സൂചിപ്പിച്ചത് ആയിരുന്നു അത് സീരിയസ് ആണ് എന്ന് അറിഞ്ഞില്ല...
നീ എല്ലാം അറിഞ്ഞു ആയിരിക്കും അണിഞ്ഞൊരുങ്ങി അമ്പലത്തിൽ വന്നത്....
ദേ.... എന്നെ കൊണ്ട് ഒന്നും പറയിക്കരുത് ഞാൻ ഒന്നും അറിഞ്ഞില്ല രാവിലെ എന്നോട് അമ്മ ആണ് ഈ ദാവണിയും സ്വർണം ഒക്കെ തന്നിട്ട് ഇട്ട് ഒരുങ്ങി വരാൻ പറഞ്ഞത്....
ഓഹ് അപ്പൊ വെറുതെ അല്ല ഇതു മൊത്തം രണ്ട് വീട്ടുകാരും തമ്മിൽ ഉള്ള പ്ലാൻ ആണ് അപ്പൊ.....
അഹ് എനിക്ക് അറിയില്ല......
പിന്നെ നിനക്ക് എന്താ അറിയുന്നേ 😡😡😡😡
സാർ എന്നോട് ചൂട് ആയിട്ട് കാര്യം ഇല്ല കല്യാണം മുടക്കാൻ വല്ല വഴിയും നോക്ക്..
ഒരു വഴി ഉണ്ട്....
എന്താ സാർ...
നിനക്ക് കല്യാണത്തിന് സമ്മതം അല്ല എന്ന് പറയ്.. അവരോട്..
ഞാൻ പറയില്ല.....
ജാനകി........ 😡😡😡😡😡😡
സാർ എന്നോട് ദേഷ്യപ്പെട്ടിട്ട് കാര്യം ഇല്ല ഞാൻ എന്റെ അച്ഛനു വാക്ക് കൊടുത്തത് ആണ് ഇനി വരുന്ന ആലോചന ആരുടെ ആയാലും അവർക്ക് സമ്മതം ആണെങ്കിൽ എനിക്കും സമ്മതം ആണെന്ന്...
സാർ അമ്മയോട് പറയ് സാറിന് എന്നെ ഇഷ്ടം അല്ല എന്ന്.....
ഞാനും ഇതുപോലെ പെട്ട് ഇരിക്കുവാ
ആ ഇനി നമ്മൾ എന്ത് ചെയ്യും.... സാർ
ആലോചിക്കാം നമുക്ക് ഇപ്പൊ അവർ ഉറപ്പിക്കട്ടെ.....
ആലോചിച്ചു ഒരു വഴിയും കിട്ടിയില്ല എങ്കിൽ സാറിനെ കെട്ടി ഞാൻ കൂടെ ജീവിക്കണം അല്ലെ......
എന്ന് ഞാൻ പറഞ്ഞോ എനിക്ക് നിന്നെ പോലെ ഒരുത്തിയെ കെട്ടി കൂടെ പൊറുപ്പിക്കാൻ ആഗ്രഹം ഒന്നുല്ല അല്ലെങ്കിലും കെട്ടാൻ പറ്റിയ മുതൽ കണ്ടാലും മതി......
ഓഹ് പിന്നെ സാർ പിന്നെ ഭയങ്കര സുന്ദരൻ പണക്കാരൻ ഒക്കെ ആണല്ലോ അത് കൊണ്ട് തന്നെ ആണ് പറഞ്ഞത് എന്നെ വെറുതെ വിടാൻ....
ജാനകി........... നമ്മൾ പരസ്പരം കുറ്റം പറഞ്ഞിട്ടോ വഴക്ക് ഇട്ട് ഇരുന്നിട്ടോ കാര്യം ഇല്ല... എന്താ ചെയ്യാൻ പറ്റുക എന്ന് ആലോചിച്ചു നോക്ക്...
നിനക്ക് വേറെ ഒരാളെ ഇഷ്ടം ആണെന്ന് പറയ് വീട്ടിൽ.....
ദേ സാർ എന്ന് വിളിച്ച വാ കൊണ്ട് വേറെ ഒന്നും വിളിപ്പിക്കരുത്.....
ഈ പറഞ്ഞത് ഒക്കെ സാറിന് വീട്ടിൽ അമ്മയോട് പറഞ്ഞാൽ എന്താ പ്രശ്നം.... അതിന് രുദ്രൻ മൗനം പാലിച്ചു... പറ്റില്ല അല്ലെ അതുപോലെ തന്നെ ആണ് എന്റെ കാര്യവും...
ഞാൻ സാറിനോട് ഒരു കാര്യം പറയാം എനിക്ക് സാറിന്റെ വീട്ടിൽ ഒരു അഥിതി ആയി വരുന്നത് പോലും ഇഷ്ടം അല്ല.....
നിർത്തെടി...... അത് ഒരു അലർച്ച ആയിരുന്നു..
നീ പറഞ്ഞു പറഞ്ഞു എവിടെ പോകുന്നത്....
ഈ പട്ടിക്കാട്ടിൽ കിടക്കുന്ന നിനക്ക് സ്വപ്നം കാണാൻ പോലും അർഹത ഇല്ലാത്ത അത്ര ഉയരത്തിൽ ആണ് ഞാനും എന്റെ കുടുംബവും.... അതിനെ ഇത്രക്ക് നീ പറഞ്ഞു താഴ്ത്തി കെട്ടാൻ മാത്രം എന്താ ഡി അവിടെ ഉള്ളത്.....
എന്നെ കൊണ്ട് ഒന്നും പറയിക്കാതെ ഇരിക്കുന്നത് ആണ് നല്ലത്....
കഴിഞ്ഞില്ലേ മക്കളെ ഇതുവരെ....
കഴിഞ്ഞു അച്ഛാ സാറിന് ഈ സ്ഥലം ഒക്കെ ഇഷ്ടം ആയി എന്ന് പറയുവായിരുന്നു.....
കയറി വാ....രണ്ടാളും...
ഇരിക്ക് രണ്ടുപേരും.....
എന്താ തീരുമാനം രണ്ടുപേർക്കും സമ്മതം അല്ലെ.....
അതെ സമ്മതം ആണ്... രണ്ടുപേരും ഒരുമിച്ചുപറഞ്ഞത് കേട്ട് അവർ എല്ലാവരും ആക്കി ചിരിച്ചു....
എന്നാൽ രുദ്രന് ജാനകിയെയും ജാനകിക്ക് രുദ്രനെയും കൊല്ലേണ്ട ദേഷ്യം ഉണ്ട്.... രണ്ടുപേരും പരസ്പരം ദേഷ്യത്തോടെ നോക്കി ഇരിക്കുവായിരുന്നു.....
അതെ ഇനി ഒരുപാട് സമയം ഉണ്ട് നോക്കാൻ ഇപ്പൊ ഇവിടെ ശ്രദ്ധിക്കു....
അമ്മയുടെ കളിയാക്കൽ ആണ് അവരെ പിന്തിരിപ്പിച്ചത്....
ഈ വരുന്ന വ്യാഴാഴ്ച നല്ലൊരു മൂഹൂർത്തം ഉണ്ടെന്ന് ജ്യോത്സൻ പറഞ്ഞു.. അന്ന് നിശ്ചയം നടത്തിയാലോ അത് നോക്കിയാലോ ജാനകിയുടെ അച്ഛൻ എന്ത് പറയുന്നു....
ഞങ്ങൾക്ക് വേറെ പ്രശ്നം ഒന്നുല്ല അന്ന് തന്നെ നടത്താം.... വല്യ ആഡംബരമായി ഒന്നും വേണ്ട എന്ന് ആണ് എന്റെ ഒരു അഭിപ്രായം...... ജാനകിയുടെ അച്ഛൻ പറഞ്ഞു...
ഞങ്ങൾക്കും അങ്ങനെ തന്നെ ആണ് അവന്റെ അച്ഛൻ മരിച്ചിട്ട് ഇപ്പൊ അതികം ആയിട്ടില്ല. പിന്നെ ഇവന്റെ ജാതകത്തിൽ ഈ വർഷം വിവാഹം നടന്നില്ല എങ്കിൽ പിന്നെ 35ആണ് അവന് വിവാഹയോഗം അതാ പിന്നെ മൂത്തവൻ നിൽക്കെ ഇളയവന് കല്യാണം നോക്കിയത്.....
മോൾടെയും ജാതകം ഈ ഇടക്ക് നോക്കി ഏതാണ്ട് ഇതുപോലെ തന്നെ ആണ്. അവൾക്കും ഈ വർഷം ആണ് വിവാഹത്തിന്റെ സമയം....
അപ്പൊ നമുക്ക് വ്യാഴാഴ്ച തന്നെ നോക്കാം അല്ലെ വീട്ടുകാരും പിന്നെ ഇവർക്ക് വേണ്ടപ്പെട്ട കൂട്ടുകാരെയും ഒക്കെ വിളിക്കാൻ ഉണ്ടെങ്കിൽ വിളിക്കട്ടെ.... അത് പോരെ...
മ്മ് മ്മ് മ്മ്
ജാനകിയുടെ ഫോൺ റിങ് ചെയ്തു വീണ്ടും അവൾ അത് എടുത്തു നോക്കിയപ്പോൾ സഞ്ജു ആണ്..
സാർ ഓഫീസിൽ നിന്നാണ്...... ജാനകി വേഗം രുദ്രനോട് പറഞ്ഞു....അവിടെ നിന്നും എണീറ്റ് പോയി.
ഹലോ......
ജാനകി ഞാൻ സഞ്ജു ആണ്....
പറയ് എന്താ ഈ സമയത്ത് ഒരു വിളി...
വെറുതെ വിളിച്ചത് ആണ്..
ആ ഞാൻ കുറച്ചു തിരക്കിൽ ആണ് സഞ്ജു നാളെ ഓഫീസിൽ വരുമ്പോൾ കാണാം പിന്നെ എനിക്ക് നിന്നെ നേരിട്ട് കണ്ടു കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്......
Ok ജാനകി എനിക്കും നിന്നോട് ചിലത് ഒക്കെ പറയാൻ ഉണ്ട്....
ആ ശരി....
അവൾ കോൾ ചെയ്തു കഴിഞ്ഞു തിരിഞ്ഞപ്പോൾ പുറകിൽ രുദ്രൻ....
എന്താ സാർ പേടിപ്പിച്ചു കൊല്ലാൻ നോക്കുവാണോ....
അഹ് ഞാൻ ഒന്ന് പുറകിൽ നിന്നപ്പോൾ പേടിച്ചോ....വീരശൂരപരാക്രമി ആയ ജാനകി.....
കഴിഞ്ഞോ കാമുകനും ആയി ഉള്ള നിന്റെ സൊള്ളല്...
കാമുകനോ.... ദേ സാർ അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ.....
അത് പറഞ്ഞതും വീണ്ടും കാൾ വന്നു.....
അത് ഡോക്ടർ ആയിരുന്നു...
ആ കൊള്ളാല്ലോ ഡോക്ടർ ദേവാനന്ദ് ഒറ്റദിവസം കൊണ്ട് ഇതൊക്കെ എങ്ങനെ സാധിക്കുന്നു...
സാർ എന്റെ ഫോൺ ഇങ്ങോട്ട് താ...
തരാം..... രുദ്രൻ കാൾ എടുത്തു.....
ഹലോ ജാനകി....
പറയ് ഡോക്ടർ...
ഞാൻ നേരത്തെ വിളിച്ചത് വേറെ ഒരു കാര്യം പറയാൻ ആയിരുന്നു പിന്നെ എന്തോ പെട്ടന്ന് പറയാൻ ഒരു മടി പോലെ തോന്നി അതാ കാൾ പെട്ടന്ന് കട്ട് ചെയ്തേ...
എന്താ ഡോക്ടർ കാര്യം......
എനിക്ക് എനിക്ക് ഇയാളെ ഭയങ്കര ഇഷ്ടഡോ അന്ന് ഹോസ്പിറ്റലിൽ വച്ച് കണ്ടപ്പോൾ തന്നെ ഇഷ്ടം ആയി.... തന്നോട് എങ്ങനെ എങ്കിലും ഇതു പറയാൻ ആണ് അന്ന് ഞാൻ നമ്പർ ഒക്കെ വാങ്ങിയത്.... ഞാൻ തന്നെ കാണാൻ ഇടക്ക് ഇടക്ക് തന്റെ ഓഫീസിന്റെ അവിടെ വരാറുണ്ട്.. താൻ ആരെയും നോക്കാതെ ഒരു പോക്ക് അല്ലെ....
തന്നോട് കുറച്ചു കൂടെ കഴിഞ്ഞു പറയാം എന്ന വിചാരിച്ചത് പക്ഷെ ഇപ്പൊ വീട്ടിൽ പ്രൊപോസൽ നോക്കുന്നുണ്ട് അപ്പൊ പിന്നെ ഉള്ളിൽ ഉള്ളത് പറഞ്ഞിട്ട് തനിക്ക് ok ആണെങ്കിൽ എനിക്ക് വീട്ടിൽ പറയാമായിരുന്നു.... താൻ ഇപ്പൊ ഒന്നും പറയണ്ട നാളെ ഈവെനിംഗ് ഞാൻ ഓഫീസിന്റെ മുന്നിൽ ഉണ്ടാകുംനേരിട്ട് പറഞ്ഞ മതി... ഞാൻ വയ്ക്കുവാണേ....
ജാനകി ആണെങ്കിൽ എന്താ ഇപ്പൊ ഇവിടെ സംഭവിച്ചത് എന്ന് അറിയാതെ നിൽക്കുവായിരുന്നു....
രുദ്രന്റെ മുഖത്തെ ഭാവം അവൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല....
ദ നിന്റെ ഫോൺ കാര്യങ്ങൾ ഒക്കെ നടക്കട്ടെ.... നാളെ നിനക്ക് ഓഫീസിൽ ഒരു സർപ്രൈസ് ഉണ്ട് ജാനകി അത് പറഞ്ഞു രുദ്രൻ പോയി.....
ഇതു ഇപ്പൊ ഞാൻ എന്താ ചെയ്യുക ഭഗവാനെ.... എനിക്ക് ഡോക്ടർനോട് അങ്ങനെ ഒരു ഇഷ്ടം തോന്നിയിട്ടില്ല അല്ലെങ്കിൽ തന്നെ ഒറ്റ ദിവസം കൊണ്ട് ഒക്കെ ഒരാൾക്ക് ഒരാളെ ഇഷ്ടം ആകൊ..
മോളെ.....
അഹ് ദ വരുന്നു.....
അപ്പൊ ഞങ്ങൾ ഇറങ്ങുവാ മോളെ... ഉടനെ ഞാൻ അങ്ങ് കൊണ്ട് പോകും എന്റെ കുട്ടിയെ.....അവർ അവളുടെ തലയിൽ മൃദുവായി തലോടി കൊണ്ട് പറഞ്ഞു.
അതിന് അവൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു....
ഞങ്ങൾ ഇറങ്ങട്ടെ അച്ഛാ....
ശരി മോനെ....
ജാനകി.....
ശരി സാർ......
സാർ അല്ല ഇനി മുതൽ രുദ്രേട്ടൻ അങ്ങനെ വേണം വിളിക്കാൻ....
മ്മ് മ്മ് 😊....
നാളെ ഓഫീസിൽ എന്താണോ എന്തോ
സർപ്രൈസ്.......
തുടരും.......