Happy Wedding തുടർക്കഥ Part 31 വായിക്കൂ...

Valappottukal



രചന :-അനു അനാമിക

ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക...


"സിവാൻ...!!".... സാം ഞെട്ടലോടെ മെല്ലെ പറഞ്ഞതും എല്ലാവരും അങ്ങോട്ടേക്ക് നോക്കി.നിറ മിഴികളുമായി മുന്നിൽ നിൽക്കുന്ന സിവാനെ കണ്ടതും എല്ലാവരും പരിഭ്രമത്തോടെ മുഖത്തോട് മുഖം നോക്കി. സിവാൻ ഒരു നിമിഷം പോലും പാഴാക്കാതെ ഓടി കിതച്ചു സാമിന്റെ അടുത്തേക്ക് വന്നു.


"ഇ... ഇച്ചായ... എന്നതാ?? എന്നതാ എന്റെ സെലിന് പറ്റിയെ?? അവൾക്ക് എന്നതാ ഇച്ചായ പറ്റിയെ??".... അവൻ നിലവിളിയോടെ സാമിനെ പിടിച്ച് കുലുക്കി കൊണ്ട് ചോദിച്ചു.


"ഇല്ലടാ... ഒന്നുല്ല... കൊച്ചിന് ഒന്നുല്ല. പള്ളിയിൽ നിന്ന് ഇറങ്ങിയപ്പോ ഒന്ന് വീണതാ. കുഴപ്പം ഒന്നുമില്ല!!"... സാം ഒരു വിധം പറഞ്ഞൊപ്പിച്ചു കൊണ്ട് സിവാനെ ചേർത്ത് പിടിക്കാൻ ശ്രമിച്ചു.

"ഇല്ല... ഇല്ല....നിങ്ങളൊക്കെ എന്നോട് കള്ളം പറയുവാ. അവൾക്ക് കാര്യമായിട്ട് എന്തോ പറ്റിയിട്ടുണ്ട്.... എന്നോട് പറയാത്തതാ നിങ്ങള്...!!"....അവൻ വിങ്ങി പൊട്ടി.

"ഏയ്.. അങ്ങനെ... അങ്ങനെ ഒന്നുല്ലടാ സിവാനെ... സെലിൻ മോൾക്ക് ഇപ്പോ കുഴപ്പം ഒന്നുല്ല....!!".... ഏയ്‌റ പറഞ്ഞു.


"അല്ല എന്തോ ഉണ്ട്!!സെലിൻ.... അവള്... അവള് എന്തിയെ....??എനിക്ക്... എനിക്ക് കാണണം അവളെ....!!".... സിവാൻ വെപ്രാളത്തോടെ പെട്ടെന്ന് ICU വിന്റെ വാതിൽ തുറക്കാൻ പോയതും സാമൂവലും സാമും അവനെ തടഞ്ഞു.

"സിവാനെ നീ ഇതെന്താ കാണിക്കുന്നേ??അവളിപ്പോ observation ലാ.... ഇപ്പോ കാണണ്ടടാ....!!".... സാമൂവൽ സിവാനെ ചുറ്റി പിടിച്ച് വേദനയോടെ പറഞ്ഞു.

"ഇ.... ഇ.... ഇച്ചായ... എന്റെ... എന്റെ സെലിൻ....!!"... അവൻ കരഞ്ഞു കൊണ്ട് നെറ്റിയിൽ സ്വയം തല്ലാൻ തുടങ്ങി.


"എനിക്ക് ഏത് നേരത്താ കർത്താവേ പോകാൻ തോന്നിയെ....!! എനിക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നിയെ!!എന്റെ കൊച്ച്.....!!"... അവൻ തലക്കിട്ട് വീണ്ടും ഭ്രാന്തന്മാരെ പോലെ തല്ലാൻ തുടങ്ങിയതും റബേക്ക അവനെ തടഞ്ഞു.

"എന്നാടാ സിവാനെ ഇത്??നീയും കൂടെ ഇങ്ങനെ ആവല്ലേ!!".... റബേക്ക വേദനയോടെ അവനെ ചേർത്ത് പിടിച്ചു. സിവാന്റെ നെഞ്ച് പൊട്ടിയുള്ള കരച്ചിൽ കണ്ട് അവരെല്ലാം മുഖം തിരിഞ്ഞു നിന്നു. അവൻ മെല്ലെ മുഖം തുടച്ച് ഏയ്‌റയേ നോക്കി. അപ്പോഴാണ് ഏയ്‌റയുടെ അടുത്ത് വേദനയോടെ നിക്കുന്ന ആനിയേ അവൻ കണ്ടത്.


"അഹ്... ആ....ആനി ചേച്ചി... ചേച്ചി എങ്കിലും പറ സെലിന് എന്നതാ പറ്റിയെ?? അവളുടെ ഓർമ പോയെന്നൊക്കെ ചേച്ചി നേരത്തെ പറയുന്നത് കേട്ടല്ലോ... അതെന്നതാ??"....സിവാൻ വിങ്ങി പൊട്ടി കൊണ്ട് അവളുടെ കൈയിൽ മുറുകെ പിടിച്ച് കൊണ്ട് ചോദിച്ചു.

"സിവാനെ... അത്...!!".... ആനി എന്ത് പറയുമെന്ന് അറിയാതെ  തപ്പി തടഞ്ഞു. അവൾ ചുറ്റുമുള്ളവരെയൊക്കെ പരിഭ്രമത്തോടെ നോക്കി.


"ചേച്ചി ഒന്ന് പറ ചേച്ചി എനിക്ക് സഹിക്കാൻ പറ്റണില്ല അതുകൊണ്ടാ!! ഒന്ന് പറ ചേച്ചി.അവൾക്ക് എന്നതാ പറ്റിയെ ചേച്ചി??"....സിവാൻ അവളുടെ രണ്ട് കൈകളിലും പിടുത്തമിട്ട്  കൈ കൂപ്പി കൊണ്ട് ചോദിച്ചതും ആനി എല്ലാവരെയും ഒന്ന് നോക്കി. പിന്നെ സിവാന്റെ നേരെ തിരിഞ്ഞു.

"സി... സിവാനെ... തല അടിച്ചു വീണത് കൊണ്ട് സെലിന്റെ nerve systems ൽ ചിലതിനു സാരമായ പരിക്ക് പറ്റിയിട്ടുണ്ട്. അവളുടെ memories ൽ കുറെയൊക്കെ blank ആയി പോകാനും ചാൻസ് ഉണ്ട്. എല്ലാവരെയും ഓർമയുണ്ടാവുമോ എന്ന് പോലും അറിയില്ല. നമ്മളെയൊക്കെ സെലിൻ ആരായിട്ട് ആവും കാണുന്നെ എന്നും പറയാൻ ആവില്ല. ഒരുപക്ഷെ നിന്നെ അവൾ അവളുടെ ചേട്ടനായിട്ട് പോലും ആവും കാണുക. എന്തേലും കൃത്യമായി പറയണമെങ്കിൽ അവള് നിങ്ങളെ എല്ലാവരെയും കാണണം...!!തിരിച്ചറിയണം ".... ആനി പറഞ്ഞു.


അത് കേട്ടതും സിവാന്റെ ശ്വാസം പോലും വിലങ്ങി പോയി. മനസ്സിൽ കൂടെ സെലിന്റെ ചിരിക്കുന്ന മുഖം മിഴിവോടെ തെളിഞ്ഞു വന്നുകൊണ്ടിരുന്നു. തിരമാല പോലെ ഒഴുകി വന്നൊരു പൊട്ടിക്കരച്ചിൽ തൊണ്ട കുഴിയിൽ തങ്ങി നിന്നു പോയി.അവന്റെ ശബ്ദം പുറത്തേക്ക് വരാൻ മടിച്ചു നിന്നു. കൈകാലുകൾ അനങ്ങാത്ത പോലെ ആകെ ഒരു മരവിച്ച അവസ്ഥയിലേക്ക് സ്വയം പോകുന്നു എന്ന് മനസ്സിലായതും അവൻ സ്വയം നിയന്ത്രിച്ചു കൊണ്ട് പറഞ്ഞു.

"എങ്കി... എങ്കിൽ നമുക്ക് കേറി കാണാം അവളെ!!പ്ലീസ് ചേച്ചി!!അപ്പോൾ അറിയാല്ലോ ശരിക്കുള്ള കാര്യം !!പ്ലീസ് എന്നെ ഒന്ന് കാണിക്കുവോ??പ്ലീസ് ചേച്ചി..."....സിവാൻ വേദനയോടെ ചോദിച്ചു.

"ആഹ്...മ്മ്....കാണിക്കാം.പക്ഷെ ആരും അവളോട് ഇപ്പോ അവളുടെ വിവാഹം കഴിഞ്ഞ കാര്യമോ നിങ്ങളൊക്കെ അവളുടെ ആരാണെന്നോ ഒന്നും പറയരുത്. അവളുടെ മനസ്സിലെ നിങ്ങടെ പിക്ചർ എന്താന്ന് അറിഞ്ഞാലേ നമുക്ക് ബാക്കിയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ പറ്റൂ.... അതുകൊണ്ട് ആരും അവളെ ഒന്നും ഓർമിപ്പിക്കാൻ നിൽക്കരുത്....!!"... ആനി പറഞ്ഞു.


"ഇല്ല ചേച്ചി.. ഞങളാരും അവളെ ഡിസ്റ്റർബ് ചെയ്യില്ല...!!"..... സിവാൻ വിങ്ങി കൊണ്ട് പറഞ്ഞു.

"ഒരു കാര്യം കൂടെ ഉണ്ട് സിവാനെ....!!"... ആനി പറഞ്ഞു.


"എന്നതാ ചേച്ചി "??

"അകത്ത് ഇനി സംഭവിക്കാൻ പോകുന്നത് എന്ത് തന്നെ ആയാലും ശരി നീ അത് ഉൾക്കൊള്ളാൻ മനസ്സിനെ പാകപ്പെടുത്തണം. ഇവൻ മാത്രല്ല നിങ്ങൾ എല്ലാവരും....!!".... ആനി പറഞ്ഞു.

"മ്മ്.... ചേച്ചി പറയുന്ന പോലെ... എനിക്ക് അവളെ ഒന്ന് കണ്ടാൽ മതി!!"....

"മ്മ്.... എങ്കിൽ നീ മുഖമൊക്കെ തുടക്ക്. എന്നിട്ട് കേറി വാ എല്ലാരും...!!".... ആനി പറഞ്ഞു. സിവാൻ മുഖമെല്ലാം കൈ കൊണ്ട് വലിച്ച് തുടച്ചു കൊണ്ട് അകത്തേക്ക് കയറി. അപ്പോഴും അവന്റെ ഹൃദയം ക്രമാദീദമായി മിടിച്ചു കൊണ്ടിരുന്നു. ICU വിലേക്ക് എടുത്ത് വെക്കുന്ന ഓരോ കാലടിയിലും അവന്റെ ശരീരം വിറക്കുന്നതും കാലുകൾ തളരുന്നതും സിവാൻ അറിഞ്ഞു.


"ഇത്രയേറെ സ്നേഹിച്ചിരുന്നോ പെണ്ണെ നിന്നെ ഞാൻ??".... അവൻ സ്വയം ചോദിച്ചു പോയി.

@ICU

അവർ ചെല്ലുമ്പോൾ സെലിൻ കണ്ണടച്ച് ബെഡിൽ കിടക്കുകയായിരുന്നു. കയ്യിൽ ഡ്രിപ്പ് ഇട്ടിട്ടുണ്ട്. തലയിൽ ഒരു കെട്ട് ഉണ്ട്. കൈയിൽ വീണപ്പോൾ കല്ലിലോ മറ്റോ തട്ടി ചതഞ്ഞൊരു പാടും. ICU വിന്റെ അന്തരീക്ഷവും സെലിന്റെ തളർന്നുള്ള ആ കിടപ്പും കണ്ട് സിവാന്റെ കണ്ണ് നിറഞ്ഞു വന്നു.

"എന്തൊരു കിടപ്പാടി ഇത്?? ഇങ്ങനെ കാണാൻ വേണ്ടി ആണോടി നിന്നെ ഞാൻ ഇവിടെ ആക്കിയിട്ട് പോയെ?? തോൽപ്പിച്ചു കളഞ്ഞല്ലോ നീ എന്നേ!!".... അവന്റെ നെഞ്ചിൽ ഒരു കുപ്പിച്ചീള് കുത്തി ഇറങ്ങുന്ന വേദന തോന്നി.


"എല്ലാം എന്റെ തെറ്റാ നിന്നെ ഒറ്റക്ക് ആക്കി ഞാൻ പോയൊണ്ടല്ലേ നിനക്ക് ഇങ്ങനെ....!! ഏത് നേരത്താ കർത്താവേ എനിക്ക് അങ്ങനെയൊക്കെ തോന്നിയെ!! ഞാൻ എല്ലാം മനസ്സിലാക്കിയിട്ടാണ് മുന്നിൽ നിൽക്കുന്നത് എന്ന് പറഞ്ഞിരുന്നേൽ ഒരുപക്ഷെ എന്റെ കുടുംബത്തിനോ എന്റെ പെണ്ണിനോ ഇങ്ങനെ ഒരു അവസ്ഥയിൽ ഇവിടെ വന്ന് എത്തി നിൽക്കേണ്ടി വരുമായിരുന്നില്ല. എല്ലാം എന്റെ തെറ്റാ...."... അവൻ വിതുമ്പലോടെ മനസ്സിൽ പറഞ്ഞു.

"സെലിൻ.... സെലിൻ....മോളെ....!!"... ആനി മെല്ലെ തട്ടി വിളിച്ചു.അടഞ്ഞു കിടന്ന സെലിന്റെ കൺപോളകളിൽ നേരിയ അനക്കം കണ്ടതും എല്ലാവരും അവളെ ഉറ്റു നോക്കി. സെലിൻ മെല്ലെ കണ്ണുകൾ വലിച്ച് തുറന്നു.


"സെലിൻ....!!".... ഡോക്ടർ വിളിച്ചു.

"ഹ്മ്മ്... ആഹ്... ഡോക്ടർ!!"... അവൾ കണ്ണ് തുറന്ന് ആനിയെ നോക്കി. അവൾക്ക് ചുറ്റും എല്ലാവരും അപ്പോൾ ഉണ്ടായിരുന്നു. അവൾ എല്ലാവരെയും ഒന്ന് നോക്കി.ശേഷം ഡോക്ടറെ നോക്കി.


"എന്താ ഇങ്ങനെ നോക്കുന്നെ??ഇതൊക്കെ ആരാണെന്ന് മോൾക്ക് മനസ്സിലായോ??".... ആനി ചോദിച്ചപ്പോൾ സെലിൻ സാമിനെയും ഏയ്‌റയെയും നോക്കി മെല്ലെ ചിരിച്ചു.

"മ്മ്... മനസിലായി!!"... സെലിൻ മെല്ലെ പറഞ്ഞു. അത് കേട്ടതും എല്ലാവരും ആകാംഷയോടെ അവളെ നോക്കി നിന്നു.

"ആഹാ എന്നാൽ ഒന്ന് പറഞ്ഞെ ആരാ ഇതൊക്കെ??"...ആനി ആകാംഷയോടെ ചോദിച്ചു.

"ഇത് എന്റെ അമ്മച്ചിയും അപ്പച്ചനും ആണ്...!!"... ഏയ്‌റയെയും സാമിനെയും നോക്കി സെലിൻ പറഞ്ഞത് കേട്ട് അവർ രണ്ടും ഞെട്ടി. മറ്റുള്ളവരും.

"അമ്മച്ചിയും അപ്പച്ചനുവോ??"... റബേക്ക കണ്ണും തള്ളി നിന്നു. സെലിൻ അവരെ നോക്കി ചിരിച്ചു.ആനി എല്ലാവരെയും it's okay എന്ന് കണ്ണ് കൊണ്ട് കാണിച്ചു.
സിവാന്റെ നെഞ്ചിടിപ്പ് കൂടുവാൻ തുടങ്ങി.

"അ... ആഹ്....ആഹ്... അതേ അതേ മോൾടെ അപ്പച്ചനും അമ്മച്ചിയുമാ... ദേ അപ്പോ ഇതൊക്കെ ആരാ...!!"... ആനി റബേക്കയെയും സമൂവലിനെയും കാണിച്ച് സംശയത്തോടെ ചോദിച്ചു.

"ഇത്... ഇതെന്റെ brother ഉം നാത്തൂനുമാ...!!".... സെലിൻ പറഞ്ഞത് കേട്ട് വീണ്ടും എല്ലാവരും ഞെട്ടി.

"ഭാഗ്യം... നാത്തൂൻ എന്നല്ലേ പറഞ്ഞുള്ളു. വല്ല അമ്മാമ്മയും അമ്മായിയും ആണെന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഇപ്പോ ചത്തു വീണേനെ...!!"... റബേക്ക ഓർത്തു.

"ഹ... ആഹ്.....അതേ അതേ...!! സെലിന് ഇനി വേറെ siblings ആരേലും ഉണ്ടോ?? അതായത് ചേട്ടന്മാരോ അനിയന്മാരോ അങ്ങനെ ആരേലും??".... ആനി സെലിന്റെ ഉള്ളിലെ കാര്യങ്ങൾ അറിയാൻ ചോദിച്ചു.

"ആഹ്... ഒരു brother കൂടെയുണ്ട്.!!".... സെലിൻ പറഞ്ഞു.


"ആ ചേട്ടന്റെ പേര് ഓർക്കുന്നുണ്ടോ??".... ആനി ചോദിച്ചു.

"ആഹ്... ആഹ്.... ആ.... അത്.... ആഹ് ഇത്തിക്കര പക്കി...!!"... സെലിൻ കുറച്ച് നേരം ഓർത്ത് പറഞ്ഞത് കേട്ട് എല്ലാവരും വാ പൊളിച്ച് നിന്നു.

"ഇത്തിക്കര പക്കിയോ??😳😳 അതാരാ കർത്താവേ??"... റബേക്ക ഓർത്തു.

"ആ... ആഹ്....അപ്പോ ഈ ചേട്ടന്റെ പേരെന്താ??".... ആനി സമൂവലിനെ കാണിച്ചു കൊണ്ട് ചോദിച്ചു. സാമൂവൽ അവളെ നോക്കി ഒന്ന് നന്നായി ചിരിച്ചു കൊടുത്തു.

"കായംകുളം കൊച്ചുണ്ണി....!!"... സെലിൻ പറഞ്ഞു. സെലിൻ പറഞ്ഞതും സാമൂവലിന്റെ കണ്ണ് രണ്ടും പുറത്തേക്ക് മിഴിഞ്ഞു വന്നു.

"ബെസ്റ്റ്... ഇത്തിക്കര പക്കിയും കായംകുളം കൊച്ചുണ്ണിയും. ഇങ്ങേരെ കണ്ടാലും പറയും കായം കുളം കൊച്ചുണ്ണി ആണെന്ന്!!"... റബേക്ക സമൂവലിനെ അടിമുടിയൊന്ന് നോക്കി മെല്ലെ ആത്മഗതം പറഞ്ഞു.

"എന്നെ കായം കുളം കൊച്ചുണ്ണി ആക്കിയ സ്ഥിതിക്ക് നിനക്ക് വല്ല അറക്കൽ ആയിഷ എന്നോ മുംതാസ് ബീഗമെന്നോ മറ്റോ പേരിടും....!!"... സാമൂവൽ റബേക്കയുടെ ചെവിയിൽ പറഞ്ഞു.


"കർത്താവേ!!".... റബേക്ക നെഞ്ചത്ത് കൈവെച്ചു പോയി.

"മ്മ്.... അത് പോട്ടെ ഇതാരാണെന്ന് അറിയുവോ??".... ആനി സിവാനെ കാണിച്ചു കൊണ്ട് ചോദിച്ചു. സെലിൻ തല തിരിച്ച് അവന്റെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു. അവനും അവളെ നോക്കി. അവന്റെ ഉള്ളിൽ നിന്നൊരു നീരുറവ പൊന്തി കണ്ണുകളിലേക്ക് എത്തുന്നത് സിവാൻ അറിഞ്ഞു. അവൻ എന്നിട്ടും അതിനെ നിയന്ത്രിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.

"ഇതാരാണെന്ന് ഓർക്കുന്നുണ്ടോ??".... ആനി ചോദിച്ചപ്പോൾ സെലിൻ സിവാന്റെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു.


"പറ.... സെലിനെ നിന്റെ ഇച്ചായൻ ആണെന്ന് ഒന്ന് പറയെടാ!!".... അവന്റെ ഉള്ളം വിങ്ങി.

"മ്മ്... അറിയാം.!!"... സെലിൻ പറഞ്ഞതും എല്ലാവരും ആകാംഷയോടെ നിന്നു.

"ആരാ ഇത് "??... ആനി ചോദിച്ചു.


"ഐസ് മുട്ടായി വിറ്റ് നടക്കുന്ന ബംഗാളി ബാബു അല്ലേ??".... സെലിൻ ചോദിച്ചത് കേട്ട് സിവാനും മറ്റുള്ളവരും ഞെട്ടി.

"Wow.... ലോകത്തിലെ തന്നെ നമ്പർ one ബിസിനസ് icon's ൽ ഒരാളായ എന്റെ അനിയൻ ഇപ്പോ ഐസ് മുട്ടായി വിറ്റ് ജീവിക്കുന്ന ബംഗാളിയും ആയി....!!"..... സാമൂവൽ റബേക്കയോട് പറഞ്ഞു. സിവാന്റെ മുഖം വാടി. അവൻ ഒരു നിശ്വാസത്തോടെ ചിരിക്കാൻ ശ്രമിച്ചു.

"ആഹ്...അയ്യോ ഇത് മോള് ഉദ്ദേശിച്ച ആളല്ല കേട്ടോ. ഇവന്റെ പേര് സിവാൻ എന്നാണ്. മോള് പറഞ്ഞ ബംഗാളിക്കും ഇവനും ഒരേ മുഖം ആയ കൊണ്ട് മോൾക്ക് ആള് മാറി പോയതാ...!!".... ആനി പറഞ്ഞു.

"ആണോ?? അപ്പോ ഇതെന്റെ ആരാ "??... സെലിൻ അവനെ നോക്കി ചോദിച്ചു.

"ഞാൻ... ഞാൻ... തന്റെ!!"....സിവാൻ വെപ്രാളപ്പെട്ട് വാക്കുകൾക്ക് വേണ്ടി തപ്പി തടഞ്ഞു.
"എന്റെ ആരാ ഇത്??"... സെലിൻ വീണ്ടും ചോദിച്ചു.

"ആഹ് അത് മോളെ...മോളുടെ ചേട്ടൻ ഇത്തിക്കര പക്കി കല്യാണം കഴിച്ച കാര്യം മോൾക്ക് അറിയാല്ലോ!! അവന്റെ ഭാര്യയുടെ ആങ്ങളയ ഇത്...!!"... ഏയ്‌റ പറഞ്ഞൊപ്പിച്ചു. സെലിൻ കണ്ണ് മിഴിച്ചു.

"ആ കോഴി ചേട്ടൻ ഇതിനിടയിൽ കല്യാണവും കഴിച്ചോ?? ഞാൻ അറിഞ്ഞില്ലല്ലോ!!"..... സെലിൻ ഞെട്ടലോടെ പറഞ്ഞു.


"ഭാഗ്യം കൊച്ചിന്റെ ഓർമ complete ആയിട്ട് പോയിട്ടില്ല. സൈമൺ പണ്ടൊരു കോഴി ആരുന്നെന്ന് അവൾക്ക് നല്ല ഓർമയുണ്ട്...!!"..... സാമൂവൽ  ആശ്വാസത്തോടെ മെല്ലെ പറഞ്ഞു.

"സെലിൻ...."....സിവാൻ വിളിച്ചതും അവൾ അവനെ നോക്കി.

"എന്നാ??"... അവള് ചോദിച്ചു.

"എന്നെ.... എന്നെ....നിനക്ക് ഒട്ടും ഓർമയില്ലേ??"....അവൻ വേദനയോടെ ചോദിച്ചു.ആ ശബ്ദം ഇടറിയിരുന്നു.


"ഇല്ല... താൻ ആരുവാ?? അമേരിക്കൻ പ്രസിഡന്റ്‌ വല്ലോമാണോ ഓർത്തിരിക്കാൻ??..."!!... സെലിൻ ചോദിച്ചത് കേട്ട് ഏയ്‌റയും സാമും റബേക്കയും സാമൂവലും അറിയാതെ ചിരിച്ചു പോയി.

"എടൊ ഞാൻ തന്റെ....!!"... സിവാൻ പറയാൻ വന്നതും ആനി ഇടയ്ക്ക് കയറി.

"ആഹ്.... മതി മതി....മോള് rest ചെയ്യട്ടെ. ഇത്തിരി കഴിഞ്ഞ് നമുക്ക് റൂമിലേക്ക് shift ചെയ്യാം...ഇച്ചേച്ചി പോകരുത് എനിക്കൊരു കാര്യം പറയാൻ ഉണ്ട്. നിങ്ങളൊക്കെ പുറത്തേക്ക് ഇറങ്ങിക്കൊ "!!... ആനി പറഞ്ഞപ്പോൾ ഏയ്‌റ ഒഴികെ എല്ലാവരും പുറത്തേക്ക് ഇറങ്ങി. പുറത്ത് ഇറങ്ങിയതും സിവാൻ പൊട്ടിക്കരഞ്ഞു കൊണ്ട് നിലത്തേക്ക് മുട്ട് കുത്തി ഇരുന്നു.

"മാതാവേ എന്റെ സെലിൻ.... എന്തൊരു പരീക്ഷണാ ഇത്?? കിടപ്പ് കണ്ടിട്ട് തന്നെ സഹിക്കുന്നില്ല അതിന്റെ കൂടെ ഇപ്പോ അവൾക്ക് എന്നെ ഓർമ പോലുമില്ലല്ലോ!!"... സിവാൻ കരഞ്ഞു പോയി.

"സിവാനെ.... ഡാ.....!!".... സാം അവനെ വിളിച്ചു കൊണ്ട് താങ്ങി പിടിച്ചു. സാമൂവലും റബേക്കയും അവന്റെ അടുത്തായി വന്ന് ഇരുന്നു.

"ഇച്ചായ... എന്റെ സെലിൻ...!!".... സിവാൻ സാമിനെ ചുറ്റി പിടിച്ചു കരഞ്ഞു.

"ഡാ.... നീ ഇങ്ങനെ കരയാതെ. അവളുടെ ജീവന് ആപത്ത് ഒന്നും ഉണ്ടായില്ലല്ലോ!! അത് തന്നെ വല്യ കാര്യം... പിന്നീയീ ചെറിയ ഓർമ കുറവ് അത് മരുന്ന് കഴിച്ചാൽ മാറും....!!".... സാം അവനെ ആശ്വസിപ്പിക്കാൻ പറഞ്ഞു.


"ഞാൻ കാരണമാ ഇതൊക്കെ!! ഞാൻ അവൾക്ക് വാക്ക് കൊടുത്തതാ ഒറ്റക്ക് ആക്കി ഇനി എങ്ങോട്ടും പോകില്ലെന്ന്. എന്നിട്ട് നിസ്സാരമായൊരു കാര്യവും പറഞ്ഞ് ഞാൻ തിരിച്ചു പോയി. അവൾ അന്ന് കിടന്ന് കരഞ്ഞിട്ട് ഒന്ന് സമാധാനിപ്പിച്ചു പോലുമില്ല. അവളെ അന്ന് അത്രേം വേദനിപ്പിച്ചതിനാവും കർത്താവ് എനിക്ക് ഇങ്ങനെ ഒരു കൂലി തന്നത്...!!".....സിവാൻ പൊട്ടിക്കരഞ്ഞു പോയി. സാമൂവലും റബേക്കയും അവന്റെ കരച്ചിൽ കാണാൻ ത്രാണി ഇല്ലാതെ മുഖം തിരിച്ചു. സാം അവനെ ചേർത്ത് പിടിച്ചു പുറത്ത് തട്ടി കൊണ്ടിരുന്നു. സിവാൻ അവന്റെ ഇച്ചായന്റെ നെഞ്ചിന്റെ ചൂടിൽ അഭയം പ്രാപിച്ചു.

"എന്റെ പൊന്ന് മോനെ....നിനക്കുള്ള കൂലി തന്നത് കർത്താവും മാതാവും പുണ്യാളനും ഒന്നുമല്ലടാ നിന്റെ പ്രിയപ്പെട്ട കെട്ടിയോളും പുന്നാര ചേട്ടത്തിയും ചേർന്നാ....!! അതെങ്ങാനും ഞാൻ മിണ്ടി പോയാൽ അവൾ എന്നെ കുരിശിൽ കെട്ടിയിട്ട് കോട്ടയം മുഴുവൻ ആട്ടം ആടിച്ച് പെരുമഴ പെയ്യിപ്പിക്കും !!!".... സാം സ്വയം ഓർത്തു.

💞💞Meanwhile💍💍


"ചേട്ടത്തി okay ആരുന്നോ ഇത്രേം മതിയോ??".....അവരെല്ലാം പുറത്തേക്ക് പോയതും സെലിൻ ഏയ്‌റയോട് ചോദിച്ചു.

"ഇതുവരെ പെർഫെക്ട് ആരുന്നു. നീ എന്റെ കൊച്ച് തന്നെയാ. അഭിനയത്തിൽ എന്നാ ഒരു പെർഫോമൻസ്....!! പിന്നെ നീ എന്നെയും ഇച്ചായനെയും കേറി അമ്മച്ചിയും അപ്പച്ഛനുമാക്കും എന്ന് ഞാൻ വിചാരിച്ചില്ല!!"... ഏയ്‌റ പറഞ്ഞു.

"നിങ്ങളെ രണ്ടാളെയും ചേട്ടനും ചേച്ചിയും ആണെന്ന് പറഞ്ഞാൽ ഇച്ചായന് doubt അടിച്ചാലോ എന്ന് കരുതി. അതാ അപ്പച്ചനും അമ്മച്ചിയും ആക്കിയേ..."... സെലിൻ പറഞ്ഞത് കേട്ട് ആനിയും ഏയ്‌റയും ചിരിച്ചു.

"ഹ്മ്മ്.... മൂന്നാളുടെയും നാടകം കൊണ്ട് വേദനിക്കുന്നത് ഒന്നും രണ്ടും പേരല്ല. പാവം സിവാൻ അവന്റെ കരച്ചിലും നിപ്പും കണ്ട് എനിക്ക് തന്നെ സങ്കടം വന്നു...!!"... ആനി പറഞ്ഞു.അത് കേട്ടപ്പോൾ സെലിന്റെ മുഖം വാടി.


"ഞങ്ങൾക്കും സങ്കടമൊക്കെ ഉണ്ട്. പക്ഷെ അവൻ ഞങ്ങളെ എല്ലാരേയും തീ തീറ്റിച്ച് ഈ കൊച്ചിനെ കരയിപ്പിച്ചു ഓസ്ട്രേലിയക്ക് പോയതല്ലേ!!! എന്നിട്ട് അവൻ ജാക്കിയോട് പോയി പണ്ടത്തെ ദിവ്യ പ്രേമത്തിന്റെ കഥ പറഞ്ഞേക്കുന്നു. ഇവിടുള്ള ഞങ്ങളോ അവൻ വരുവോ ഇല്ലയോ എന്ന് പേടിച്ചാ ജീവിച്ചേ!! ഇത്രേം ഒപ്പിച്ച് വെച്ചതല്ലേ അതുകൊണ്ട് അവന് ഇത്തിരിയൊക്കെ സങ്കടപ്പെടാം...!!"... ഏയ്‌റ പറഞ്ഞു...
ലൈക്ക് കമന്റ് ചെയ്യണേ.
💞💍💞💍💞💍💞💍💞💍💞💍💞💍💞

തുടരും...


To Top