രചന :-അനു അനാമിക
ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക...
സൈമൺ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതും എബ്രഹാം അവനെ നോക്കി ചിരിച്ചു.
"ആഹ്... ഇതാര് സൈമണോ?? കേറി വാടാ മോനെ!!".... എബ്രഹാം സന്തോഷത്തോടെ പറഞ്ഞു.
"ആഹ്... സാർ!!"... സൈമൺ ചിരിയോടെ അങ്ങോട്ട് കേറാൻ വന്നതും.സണ്ണിയും ടോമിയും വർക്കിയും കൂടെ അങ്ങോട്ട് വന്നു.
"നിക്കടാ അവിടെ!!"... ടോമി ദേഷ്യത്തിൽ പറഞ്ഞു.സൈമൺ മുഖം ഉയർത്തി അവരെ ഒന്ന് നോക്കി.
"സൈമന് എന്താ വീട് മാറി പോയോ?? ഇത് കുരീക്കാട് അല്ല. മേക്കലാത്തെ എബ്രഹാമിന്റെ വീടാ!!".... സണ്ണി ഗൗരവത്തിൽ പറഞ്ഞു.
"എനിക്ക് വീട് മാറിയത് ഒന്നുമല്ല സണ്ണിച്ചാ. ഇപ്പോ നീ പറഞ്ഞ മേക്കലാത്തെ എബ്രഹാം സ്റ്റീഫൻ സാറിനെ കാണാൻ വേണ്ടി തന്നെയാ ഞാൻ വന്നത്!!"... സൈമൺ പറഞ്ഞു.സൈമൺ പറഞ്ഞത് കേട്ട് അവരൊന്ന് മുഖം ചുളിച്ചു.
"ആഹാ....നീ എന്ത് ധൈര്യത്തിൽ ആണെടാ ഞങ്ങടെ വീടിന്റെ മുന്നിൽ കാല് കുത്തിയത്??"... ടോമി ചോദിച്ചു.
"സാധാരണ മനുഷ്യർ നടക്കാൻ ഉപയോഗിക്കുന്നത് കാലാണ്. അത് കുത്തിയ ഞാൻ ഇങ്ങ് ഇറങ്ങി വന്നത്. എന്താ നിങ്ങൾ മൂന്നും കൈ കുത്തിയാണോ നടക്കുന്നതും?? നിക്കുന്നതും??"... സൈമൺ ഒരു കൂസലും ഇല്ലാതെ ചോദിച്ചു.
"ഡാ.... ഈ മുറ്റത്തു വന്നു നിന്ന് അധിക പ്രസംഗം പറയുന്നോ നീ ??".... സണ്ണി ദേഷ്യത്തിൽ ചോദിച്ചു കൊണ്ട് അവന് നേരെ ചെല്ലാൻ ഇറങ്ങിയതും.
"സണ്ണി!!"...ഇടിമുഴക്കം പോലുള്ള എബ്രഹാംമിന്റെ ശബ്ദം അവിടെ ഉയർന്നപ്പോൾ അവൻ അയാളെ തിരിഞ്ഞു നോക്കി.
"സൈമൺ എന്നെ കാണാൻ അല്ലേ വന്നത്!! അല്ലാണ്ട് നിന്നെയൊന്നും കാണാൻ അല്ലല്ലോ!!അങ്ങ് മാറി നിൽക്കേടാ....!!സൈമ നീ കേറി വാടാ മോനെ!!".. എബ്രഹാം മക്കളെ മൂന്നിനേയും വകഞ്ഞു മാറ്റി സൈമന്റെ കൈയിൽ പിടിച്ച് അവനെ അകത്തേക്ക് കയറ്റി.ടോമിയും സണ്ണിയും വർക്കിയും ദേഷ്യം കടിച്ചമർത്തി നിന്നു.സൈമൺ അവരെ മൂന്നിനെയും ഒന്ന് നോക്കി എബ്രഹാമിന്റെ ഒപ്പം അകത്തേക്ക് കയറി പോയി.
"മേരിപ്പെണ്ണേ... ഒരു ചായ എടുത്തോ!!ഒരു വിരുന്നുകാരൻ ഉണ്ട് കേട്ടോ !!".... എബ്രഹാം ചിരിയോടെ പറഞ്ഞു.
"നീ ഇരിക്കെടാ മോനെ!!".... അയാൾ അവനെ സ്വീകരിച്ചിരുത്തി.
"ആരാ ഇച്ചായ "??... മേരി അങ്ങോട്ട് വന്നു ചോദിച്ചു.
"ആഹ് ദേ ഇതാ ആള്!!വല്ല കണ്ട് പരിചയവും ഉണ്ടോന്ന് നോക്കിക്കേ!!".... എബ്രഹാം ചിരിയോടെ സൈമനെ കാണിച്ചു കൊടുത്തു.
"ആഹ്.... ആരിത് സൈമൺ മോനോ??ഇതെപ്പോഴാ വന്നേ??സുഖാണോ മോനെ "??... മേരി ചോദിച്ചു.
"ആഹ് സുഖം മേരി മമ്മി.......!!ഞാൻ ഇപ്പോ വന്നു കേറിയേ ഉള്ളു!!"...അവൻ പറഞ്ഞു.
"ആഹ്....!!മറ്റേ... മോൾക്ക് ഇപ്പോ എങ്ങനെ ഉണ്ട് ??....ഡോക്ടർ എന്നാ പറഞ്ഞെ??"...മേരി ആദിയോടെ ചോദിച്ചു.
"Icu വിൽ തന്നെയാ മമ്മി. ഇതുവരെ ബോധം വീണിട്ടില്ല 24മണിക്കൂർ കഴിഞ്ഞേ ഇനി വല്ലോം പറയാൻ പറ്റൂ...!!അതുവരെ observation ലാരിക്കും.Blood ഇടയ്ക്ക് ക്ലോട്ട് ആവുന്നുണ്ട്!!".... സൈമൺ പറഞ്ഞു.
"ശോ... എന്നാലും പള്ളിയുടെ മുന്നിൽ വെച്ച്....!!പാവം കൊച്ച്!!"... മേരി പറഞ്ഞു.
"മ്മ്....സൈമ ഹോസ്പിറ്റലിൽ ആരാ ഇപ്പോ ഉള്ളത് "??.... എബ്രഹാം ചോദിച്ചു.
"സാം ഇച്ചായനും ചേട്ടത്തിയും ഉണ്ട്. റബേക്ക ചേട്ടത്തിയും സാമൂവൽ ഇച്ചായനും റീനയും വീട്ടിലേക്ക് പോയി. ഇനി രാവിലെയേ വരൂ!!എല്ലാരും കൂടെ നിന്നിട്ടും കാര്യം ഇല്ലല്ലോ!!".... സൈമൺ പറഞ്ഞു.
"മോൻ ഇരിക്ക് ഞാൻ ചായ എടുക്കാം!!'... മേരി അതും പറഞ്ഞു kitchen ലേക്ക് പോയി.
"ആരാ അമ്മച്ചി വന്നത് "??... സാന്ദ്ര ചോദിച്ചു.
"കുരീക്കാട്ടിലെ സൈമനാ.അപ്പച്ചനോട് എന്തോ സംസാരിക്കാൻ വന്നതാന്ന് തോന്നുന്നു.!!"... മേരി അതും പറഞ്ഞു കൊണ്ട് ചായക്കുള്ള പാൽ അടുപ്പത്തു വെച്ചു.
"എടി കൊച്ചേ ഈ ചായ ഒന്ന് നോക്കിക്കോണേ.... ഞാൻ ഒന്ന് ബാത്‌റൂമിൽ പോയിട്ട് വരാം!!".... മേരി പറഞ്ഞു.
"ആഹ് ശരി അമ്മച്ചി!!"... സാന്ദ്ര പറഞ്ഞു.അവർ പോയ ശേഷം ചായ തിളക്കുന്നത് നോക്കി നിന്ന സാന്ദ്ര പെട്ടെന്ന് ഒരു കാര്യം ഓർത്തു.അത് അവളുടെ ഓർമയിലും കിടന്ന് തിളക്കുവാൻ തുടങ്ങി.
"പോയി ചത്തൂടെടി??"...സൈമൺ പണ്ട് കല്യാണ തലേന്നുള്ള രാത്രി അവളോട് പറഞ്ഞത് സാന്ദ്രക്ക് ഓർമ വന്നു.
"പണ്ടേ ഞാൻ നിനക്ക് ഓങ്ങി വെച്ചതാ സൈമ ഇത്. അന്ന് എന്നോട് നീ അത് പറഞ്ഞപ്പോ മുതൽ നിനക്കായിട്ട് ഒരു ചെറിയ കയർ സാന്ദ്ര മാറ്റി വെച്ചിരുന്നു. ഇന്ന് നീയായിട്ട് ഇങ്ങ് വന്നു കേറിയ കൊണ്ട് ഇനി ഉള്ള കാര്യങ്ങൾ എളുപ്പമായി.!!".... സാന്ദ്ര സ്വയം പറഞ്ഞു കൊണ്ട് സൈമന് എടുത്ത ചായയിൽ അവൾ ഉറക്ക ഗുളിക ഇട്ടു.
"തിരികെ പോകും വഴി ഉറക്കം തൂങ്ങിയുള്ള ഒരു ആക്‌സിഡന്റ്...!! അത് നിനക്കായ് സാന്ദ്ര ഡെഡിക്കേറ്റ് ചെയ്യുന്നു സൈമൺ ജോൺ കുരീക്കാട്ടിൽ....!!പോയി ചത്തു തുലയെടാ!!"... സാന്ദ്ര പുച്ഛത്തോടെ പറഞ്ഞു കൊണ്ട് ചായയിലേക്ക് സ്പൂണിട്ട് ഇളക്കി.
ഇതേ സമയം.......
"എബ്രഹാം സാർ ഞാൻ വന്നത് എന്തിനാണെന്ന് സാറിന് മനസിലായി കാണുമല്ലോ??"....
"മ്മ്....!!"...
"സെലിനെ ഉപദ്രവിക്കാൻ വന്നവർ ആരാണെന്ന് സാറിന് അറിയുവോ ??? കണ്ട് പരിചയം എങ്കിലുമുണ്ടോ??"....സൈമൺ ചോദിച്ചു.ഹാളിൽ നിന്ന സണ്ണിയും ടോമിയും വർക്കിയും കാര്യം അറിയാതെ പരസ്പരം നോക്കി.
"എനിക്ക് അറിയില്ല സൈമ. ഞാൻ അവന്മാരെ ഇതുവരെ കണ്ടിട്ടില്ല. ആ മോള് കരയുന്ന ശബ്ദം കേട്ടാ ഞാൻ ചെന്ന് നോക്കിയത്. അപ്പോഴാ ആരൊക്കെയോ ആ കൊച്ചിനെ പിടിച്ചോണ്ട് പോകാൻ നോക്കുന്നത് കണ്ടത്. അന്നേരം ഉണ്ടായ ഉന്തിലും തള്ളിലുമാ കൊച്ച് തല അടിച്ച് വീണത്!!"... എബ്രഹാം പറഞ്ഞു തീർത്തപ്പോൾ ടോമി ചോദിച്ചു.
"ആർക്ക്.... ആർക്ക്....എന്നാപറ്റി സൈമ "??... ടോമി വെപ്രാളത്തോടെ ചോദിച്ചു. സണ്ണിയും വർക്കിയും അവന്റെ അതേ ഉത്കണ്ഠയിൽ കാര്യം അറിയാനായി നിന്നു.
"അത് ടോമി....ഇന്ന് പള്ളിയിൽ വെച്ച് സെലിനെ ആരൊക്കെയോ ചേർന്നു ഉപദ്രവിക്കാൻ നോക്കി. അന്നേരം ഉണ്ടായ കശപിശയിൽ കൊച്ച് ഒരു കല്ലിൽ തല അടിച്ച് വീണു. എബ്രഹാം സാർ കൃത്യ സമയത്ത് ഹോസ്പിറ്റലിൽ എത്തിച്ച കൊണ്ട് കൂടുതൽ ഒന്നും പറ്റിയില്ല."... സൈമൺ പറഞ്ഞത് കേട്ട് സണ്ണിയും ടോമിയും വർക്കിയും പരസ്പരം നോക്കി.
"എന്നാലും സെലിനെ ഉപദ്രവിക്കാൻ ആര് വരാനാ "??.... വർക്കി ആരോടെന്നില്ലാതെ പറഞ്ഞു. ടോമിയും സണ്ണിയും അതേ ചിന്തയിൽ തന്നെ ആയിരുന്നു.
"അപ്പോ ഇവന്മാർ അല്ല!!ഇപ്പോഴാ ഇവര് കാര്യം പോലും അറിയുന്നത്!!അപ്പോ സെലിനെ ഉപദ്രവിക്കാൻ നോക്കിയത് ആരാരിക്കും "??.... സൈമൺ ഓർത്തു.
"ആഹ് പിന്നെ സൈമ നിനക്ക് പള്ളിയിൽ ഒന്ന് പോയി നോക്കാൻ മേലാരുന്നോ?? CCTV യിൽ വല്ലോം കിട്ടിയിട്ടുണ്ടെൽ അറിയാരുന്നല്ലോ!!"... എബ്രഹാം ചോദിച്ചു.
"ഞാൻ അത് പള്ളീലച്ചനെ വിളിച്ച് പറഞ്ഞിട്ടുണ്ട് സാർ!!"....
"അവിടെ നടന്ന കാര്യങ്ങളൊക്കെ വെച്ച് നോക്കുമ്പോ ആ വന്നവന്മാർ വരത്തന്മാരാ. ഇവിടെയെങ്ങും ഉള്ളവരല്ല. ആഹ് പിന്നെ അവന്മാർ വന്നതൊരു ചുമന്ന ഒമിനി വാനിലാ. അത് ഞാൻ ഇതിനു മുൻപ് കണ്ടിട്ടുണ്ട് പക്ഷെ എവിടെ ആണെന്ന് ഓർമ കിട്ടുന്നില്ല....!!"..... എബ്രഹാം പറഞ്ഞു.
"ചുമന്ന ഒമിനി വാൻ അല്ലെ?? അതൊരു ക്ലൂ ആണ്!!എന്തായാലും പോലീസിൽ ഒന്ന് കംപ്ലയിന്റ് ചെയ്യണം. ആരാണെന്ന് അറിയണല്ലോ!!"..... സൈമൺ പറഞ്ഞു.
"മ്മ്.... ജിമ്മിയെ വിളിച്ച് പറഞ്ഞാൽ മതീല്ലോ അവനിപ്പോ SP അല്ലേ "??....
"മ്മ്.... അതെ.ഇളെപ്പനെ വിളിച്ച് പറയാന്നോർത്താ ഇരിക്കണേ!!".....
"ചായ!!"... അവരുടെ സംസാരത്തിന് ഇടവേള ഇട്ട് കൊണ്ട് സാന്ദ്ര സൈമന് ചായ കൊണ്ട് കൊടുത്തൂ.ടോമി അത് കണ്ട് അവളെ ഒന്ന് മുഖം ചുളിച്ചു നോക്കി.
"Thank you!!"... സൈമൺ ചായ വാങ്ങി കൊണ്ട് പറഞ്ഞു. ചായ എടുത്ത് ചുണ്ടോട് അടുപ്പിക്കുമ്പോൾ ആണ് അവനൊരു call വന്നത്.
"Excuse me!!"... എന്ന് പറഞ്ഞവൻ ഫോണുമായി പുറത്തേക്ക് പോയി.ടോമിയുടെ നോട്ടം അപ്പോഴും സാന്ദ്രയിൽ ആയിരുന്നു.
"ഡാ... ഈ incident ൽ നിങ്ങൾക്ക് മൂന്നിനും എന്തേലും കൈ ഉണ്ടോ "??... എബ്രഹാം ഗൗരവത്തിൽ ചോദിച്ചു.
"ഏയ്....ഇല്ല അപ്പച്ചാ... ഞങ്ങൾക്ക് ഒന്നും അറിയില്ല. ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല."!!... സണ്ണി പറഞ്ഞു.
"അതേ ഇപ്പോ സൈമൺ പറഞ്ഞപോഴാ ഞങ്ങൾ എല്ലാം അറിയണേ...!!സെലിന് ഇപ്പോ എങ്ങനെ ഉണ്ട് അപ്പച്ചാ "??.... വർക്കി ചോദിച്ചു.
"മ്മ്.... Icu വിലാ. 24മണിക്കൂർ കഴിഞ്ഞാലേ എന്തേലും പറയാൻ പറ്റൂ...!!observation ലാ....!!".... എബ്രഹാം പറഞ്ഞു കൊണ്ടിരുന്നപ്പോൾ മേരി അങ്ങോട്ട് വന്നു.
"അമ്മച്ചിയാണോ സൈമന് ചായ ഇട്ടത് "??... ടോമി അൽപ്പം ഗൗരവത്തിൽ ചോദിച്ചു.
"ഞാൻ ഇത് അടുപ്പത്തു വെച്ചിട്ട് ബാത്‌റൂമിൽ പോയി സാന്ദ്ര മോളാ ഉണ്ടാക്കിയത്!!"... മേരി പറഞ്ഞു.
"മ്മ്... എങ്കിൽ അമ്മച്ചി പോയി വേറെ ചായ ഉണ്ടാക്കി കൊണ്ട് വാ. ഇത് സൈമന് കൊടുക്കണ്ട!!".... ടോമി സാന്ദ്രയെ നോക്കി ഗൗരവത്തിൽ പറഞ്ഞു.
"അതെന്നാടാ "??... മേരി ചോദിച്ചു.
"പറയുന്നത് കേട്ടാൽ മതി. സണ്ണിച്ചായ ആ ചായ ഇച്ചായൻ എടുത്ത് കുടിച്ചോ!!"... ടോമി സാന്ദ്രക്ക് നേരെ കണ്ണ് എറിഞ്ഞു കൊണ്ട് പറഞ്ഞു.
"ഏഹ്... അ... ആഹ്...അത് വേണ്ട. ഇച്ചായന് ഞാൻ വേറെ ചായ കൊടുത്തോളാം...!!ഇത് കുടിക്കേണ്ട!!"... സാന്ദ്ര വെപ്രാളത്തോടെ പറഞ്ഞു.
"അതെന്താ ഈ ചായ ഇത് കുടിച്ചാൽ ഇച്ചായന് എന്തേലും കുഴപ്പം ഉണ്ടാകുവോ ??"... ടോമി ഗൗരവത്തിൽ ചോദിച്ചപ്പോൾ സാന്ദ്ര അവനെ തന്നെ ഒന്ന് നോക്കി.
"എന്താടാ ടോമി??".... സണ്ണി ചോദിച്ചതിന് ടോമി മറുപടി പറഞ്ഞില്ല. അവൻ സാന്ദ്രക്ക് നേരെ തിരിഞ്ഞു.
"ചേട്ടത്തി പകയും വിദ്വേഷവും ഞങ്ങൾക്ക് അവരോട് ഉണ്ട്.അപ്പന്മാരുടെ കാലത്ത് തുടങ്ങിയ പരസ്പരമുള്ള ഈ പോര് എന്തിനാ ഞങ്ങളും തുടർന്ന് പോകുന്നതെന്ന് പോലും ഞങ്ങൾക്ക് അറിയില്ല. പക്ഷെ എന്തൊക്കെ പ്രശ്നങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായിട്ടും ഇതുവരെ ഞങ്ങൾ രണ്ട് കൂട്ടരും ആരുടേയും ജീവൻ വെച്ച് കളിച്ചിട്ടില്ല. കൊല്ലും തല്ലുമെന്ന് വാ കൊണ്ട് പറയുമെന്നേ ഉള്ളു. പക്ഷെ കുരീക്കാട്ടിൽക്കാർ ഇല്ലേൽ മേക്കാലാത്തെ പിള്ളേരുമില്ല. അതുകൊണ്ട് ചായയിൽ ഇട്ടത് എന്തോ അതെടുത്തു കളയുന്നതാ ചേട്ടത്തിക്ക് നല്ലത്....!!"... ടോമി ഗൗരവത്തിൽ പറഞ്ഞു. സാന്ദ്ര ഒന്ന് ഞെട്ടി.
"എടി നീ!!".... സണ്ണി അവൾക്ക് നേരെ കലിച്ചു.
"സണ്ണി വേണ്ട...സൈമൺ ഇവിടെ ഉള്ളതാ!!"... അപ്പച്ചൻ താക്കീത് പോലെ പറഞ്ഞു കൊണ്ട് സാന്ദ്രയെ രൂക്ഷമായി നോക്കി. അവൾ ആകെ പരിഭ്രമിച്ചു നിന്നു വിയർപ്പ് തുടച്ചു.
"സൈമൺ ഒന്ന് പൊക്കോട്ടെ എന്നിട്ട് ഞാൻ നിനക്ക് ഉള്ളത് തരാം കേട്ടോടി ഒരുമ്പട്ടോളെ !!"... സണ്ണി അരിശത്തോടെ പറഞ്ഞു.സാന്ദ്ര പേടിയോടെ അവനെ നോക്കി.
"എബ്രഹാം സാർ ഞാൻ എങ്കിൽ ഇറങ്ങുവാ. പള്ളിയിൽ ഒന്ന് കേറണം!!അച്ഛനെ കണ്ട് നേരിട്ട് കാര്യങ്ങൾ ഒന്ന് സംസാരിക്കണം. കൂട്ടത്തിൽ എന്തേലും സൂചന കിട്ടിയാൽ അതും നല്ലതാണല്ലോ!!"... സൈമൺ അങ്ങോട്ട് വന്നു പറഞ്ഞു.
"ആഹ് ശരി സൈമ...!!എങ്കിൽ മോൻ ഇറങ്ങിക്കോ!!".... എബ്രഹാം പറഞ്ഞു.
"സൈമ സിവാൻ ഇവിടില്ലേ "??... മേരി ചോദിച്ചു.
"ഇല്ല മമ്മി.അവൻ തിരിച്ചു പോയാരുന്നു ഓസ്ട്രേലിയക്ക്. ഇതിപ്പോ സെലിന്റെ കാര്യം അറിഞ്ഞപ്പോൾ അവന് അവിടെ ഇരിക്ക പൊറുതി ഇല്ല. അവൻ പുറപ്പെട്ടിട്ടുണ്ട് അവിടുന്ന്!!നാളെ എത്തുവാരിക്കും "... സൈമൺ പറയുന്ന കേട്ട് ടോമിക്ക് ദേഷ്യം വന്നു.അവനൊപ്പം തന്നെ സാന്ദ്രക്കും അരിശം കേറി.
"സിവാൻ....!! അവൻ ഒറ്റ ഒരുത്തനാ സെലിനെ എന്റെ കൈയിൽ നിന്നും തട്ടി എടുത്തത്!! അതിനുള്ള കണക്ക് ഞാൻ ചോദിക്കുന്നത് അവളുടെ കഴുത്തിൽ മിന്ന് കെട്ടി കൊണ്ടാവും. പക്ഷെ സെലിനെ തൊട്ടവൻ ആരായാലും ശരി അവന്റെ കൈ ഞാൻ വെട്ടി എടുത്തിരിക്കും!!"... ടോമി മനസ്സിൽ കുറിച്ചു.
"ശരി എങ്കിൽ ഞാൻ ഇറങ്ങിയേക്കുവാ!!"... സൈമൺ എല്ലാവരെയും നോക്കി പറഞ്ഞു.
"ആയിക്കോട്ടെ...!!".....സൈമൺ എല്ലാവരോടും യാത്ര പറഞ്ഞ് തിരികെ പോയി.അവൻ പോയതും എബ്രഹാം മക്കൾക്ക് നേരെ തിരിഞ്ഞു.
"ദേ....എന്റെ മക്കള് മൂന്ന് പേരോടുമായി നല്ല മര്യാദക്ക് ഞാൻ ഒരു കാര്യം പറയാം.വീട്ടിൽ കേറി വരുന്നവൻ ഇനി ശത്രു ആണെങ്കിൽ പോലും മേലിൽ ഇനി ഇങ്ങനെ ഉള്ള വർത്താനം മൂന്നും പറഞ്ഞു പോകരുത്. പിന്നെ സാന്ദ്രേ നിന്നോട്....!!ആണുങ്ങൾ തമ്മിൽ പല പ്രശ്നവും കാണും എന്ന് കരുതി അതിന്റെ ആക്കം കൂട്ടാൻ തീയുമായിട്ട് ഇറങ്ങിയാൽ ഈ വീടിനു പുറത്താരിക്കും ഇനി നിന്റെ സ്ഥാനം. മകന്റെ ഭാര്യയെന്ന പരിഗണന പോലും അതിൽ ഉണ്ടാവില്ല. കേട്ടല്ലോ!!".... എബ്രഹാം പറഞ്ഞത് കേട്ട് സാന്ദ്ര ഞെട്ടി നിന്നു. സണ്ണി അവളെ കലിപ്പിച്ചു നോക്കി.എബ്രഹാം ടോമിയുടെയും സണ്ണിയുടെയും വർക്കിയുടെയും മുഖത്തേക്ക് നോക്കി.
"ഇന്ന് ആ പെങ്കൊച്ചിന് ഉണ്ടായ അപകടത്തിൽ നിങ്ങൾക്ക് മൂന്നിനും ഒരു കൈയും ഇല്ലെന്ന് തല്ക്കാലം ഞാൻ കരുതുവാ. പക്ഷെ, അതിൽ നിങ്ങൾക്ക് എന്തേലും കൈ ഉണ്ടെന്ന് ഞാൻ അറിഞ്ഞാൽ എന്റെ പ്രതികരണം ഇനി ഇങ്ങനെ ആവില്ല...!!"... എബ്രഹാം താക്കീത് പോലെ പറഞ്ഞു.
"ഞങ്ങളല്ല അപ്പച്ചാ!!"... വർക്കി പറഞ്ഞു.
"ആവാതിരുന്നാൽ നിനക്കൊക്കെ കൊള്ളാം...!!"... എബ്രഹാം അതും പറഞ്ഞു അകത്തേക്ക് പോയി.
"എന്നാലും ആരാരിക്കും സെലിനെ ഉപദ്രവിച്ചത് "??... സണ്ണി ചോദിച്ചതിന് ടോമിയും വർക്കിയും സാന്ദ്രയും ഒന്നും മിണ്ടിയില്ല.സണ്ണി സാന്ദ്രയുടെ അടുത്തേക്ക് ചെന്നു.
"അപ്പച്ചൻ പറഞ്ഞതൊക്കെയെ ഞാനും പറയുന്നുള്ളു. ആണുങ്ങൾ തമ്മിലുള്ള പോരിന് ഇടയ്ക്ക് കേറാൻ പെണ്ണൊരുത്തി വേണ്ട. ഇത് അപ്പന്മാരായി തുടങ്ങി വെച്ച പകയാ. അവരുടെ പകയുടെ കാരണം അറിയില്ലെങ്കിലും കുരീക്കാട്ടിൽക്കാരെ ചതിയിലൂടെയോ അല്ലാതെയോ കൊല്ലാനും മാത്രം അധഃപതിച്ചിട്ടില്ല മേക്കലാത്തെ എബ്രഹാമിന്റെ മക്കൾ.... കേട്ടല്ലോ!!ഇനി ഇത് നീ ആവർത്തിക്കാൻ പാടില്ല!!"... സണ്ണി താക്കീത് പോലെ പറഞ്ഞത് കേട്ട് സാന്ദ്ര ഞെട്ടി നിന്നു.
"എത്രയൊക്കെ മറക്കാൻ നോക്കിയാലും ശരി ചേട്ടത്തി, മുഖത്തെ ഭാവങ്ങളും ആസ്വഭാവികതകളും അത്ര പെട്ടെന്ന് ഒന്നും ഒളിപ്പിക്കാൻ ചേട്ടത്തിയുടെ മേക്കപ്പിന് ആവില്ല!!".... ടോമി പറഞ്ഞത് കേട്ട് അവൾ അവനെ തുറിച്ചു നോക്കി.
"ഇവളോടൊന്നും പറഞ്ഞിട്ട് കാര്യമില്ലടാ. വിഷ ജന്തുവാ...!!".... സണ്ണി അവളെ പുച്ഛിച്ചു കൊണ്ട് പറഞ്ഞതും അവർ മൂന്നും അകത്തേക്ക് പോയി.
"ശരിയാ സണ്ണിച്ചാ ഞാൻ വിഷ ജന്തു തന്നെയാ. കടിച്ചു പോയാൽ പിന്നെ തിരിച്ചെടുക്കാനോ തിരിച്ചു പിടിക്കാനോ കഴിയാത്ത വിധം ജീവൻ പറിച്ചെടുക്കാൻ പോലും കഴിവുള്ള വിഷ ജന്തു.സിവാനും സൈമണും എന്റെ ഇരകളാണ്. ഇപ്പോ അവളും. ആ സെലിൻ. അവരെ സമാധാനത്തോടെ ജീവിക്കാൻ സാന്ദ്ര സമ്മതിക്കില്ല. എനിക്ക് കിട്ടാത്തത് ഒന്നും അവൾക്ക് സിവാനിൽ നിന്നും കിട്ടാൻ ഞാൻ സമ്മതിക്കില്ല...!!".... സാന്ദ്ര മനസ്സിൽ ദേഷ്യത്തോടെ പറഞ്ഞു...
രാത്രി @ഹോസ്പിറ്റൽ
"ഇച്ചായ "... സാമൂവൽ വിളിച്ചു.
"ആഹ് ഡാ "!!... സാം വിളി കേട്ടു.
"ദാ... നിങ്ങൾക്ക് ഉള്ള ഡ്രെസ്സും ഫുഡും. ഡോക്ടർ പിന്നെ വന്നാരുന്നോ "??....
സാമൂവൽ ചോദിച്ചു.
"ഇല്ലടാ... വന്നില്ല. പിള്ളേര് "??... സാം ചോദിച്ചു.
"നിങ്ങൾ രണ്ടും ഏയ്‌റ ചേച്ചിടെ വീട്ടിൽ സെലിനെയും കൊണ്ട് പോയേക്കുവാണെന്ന പറഞ്ഞത്. ഉടനെ വരുമെന്ന് പറഞ്ഞിട്ടുണ്ട്...!!".... സാമൂവൽ പറഞ്ഞു.
"നാളെ ഇനി ഇളയമ്മ എവിടെ എന്ന് ചോദിച്ചു ബഹളം തുടങ്ങും. മിക്കവാറും പറയേണ്ടി വരും!!".... ഏയ്‌റ ആദിയോടെ പറഞ്ഞു.
'മ്മ്... സിവാൻ അവിടുന്ന് പുറപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞു ജാക്കി വിളിച്ചിരുന്നു. നാളെ രാവിലെ അവൻ എത്തുമെന്ന് തോന്നുന്നു....!!".... സാമൂവൽ പറഞ്ഞു.
"മ്മ്.... നിങ്ങൾ ആരേലും ചെന്ന് അവനെ ഒന്ന് പിക്ക് ചെയ്യണെടാ....!!"... സാം പറഞ്ഞു.
"അഹ് ഇച്ചായ. പിന്നെ സൈമൺ എന്നേ വിളിച്ചാരുന്നു അവൻ മേക്കലാത്തു പോയി എബ്രഹാം സാറിനെ കണ്ടു. സെലിനെ ഉപദ്രവിക്കാൻ നോക്കിയത് സണ്ണിയും വർക്കിയും ടോമിയും അല്ലെന്ന അവൻ പറയുന്നേ!!"...
"പിന്നെ ആരാ"??....
"അറിയില്ല ഇച്ചായ. കൊച്ചിനെ ഉപദ്രവിക്കാൻ നോക്കിയവന്മാർ ഇവിടുത്തുകാർ അല്ലെന്ന എബ്രഹാം സാർ പറയണേ. പിന്നെ കൊണ്ട് പോകാൻ നോക്കിയത് ഒരു ചുവന്ന ഒമിനിയിൽ ആണെന്ന്. സൈമൺ ജിമ്മി പപ്പയെ വിളിച്ച് കാര്യം പറഞ്ഞിട്ടുണ്ട്!!"....
"അഹ് അത് നന്നായി ഇനി പപ്പ എല്ലാം നോക്കിക്കോളും!!"....സാം പറഞ്ഞു.
"അയ്യോ ഇളേപ്പൻ അറിഞ്ഞ സ്ഥിതിക്ക് ഇനി എല്ലാവരും കാര്യം അറിയുവല്ലോ!!".... ഏയ്‌റ പറഞ്ഞു.
"മ്മ്... അത് ശരിയാ. ഇപ്പോ പപ്പമാരും മമ്മിമാരും അറിഞ്ഞിട്ടുണ്ടാകും.!!"... സാമൂവൽ പറഞ്ഞു.
"അഹ് അത് നോക്കാം... അത് അപ്പോഴല്ലേ!!"... സാം ഒഴുക്കൻ മട്ടിൽ പറഞ്ഞു.
"മ്മ്....എങ്കിൽ ഞാൻ പോയേക്കുവാ ഇച്ചായ. പോയിട്ട് നാളെ വരാം.അവർ അവിടെ ഒറ്റക്ക് അല്ലേ "??... സാമൂവൽ പറഞ്ഞു.
"ആഹ് നീ പൊയ്ക്കോ!!".... സാം പറഞ്ഞു.സാമൂവൽ വീട്ടിലേക്ക് മടങ്ങി പോയി.
അവൻ പോയി കഴിഞ്ഞാണ് സാമിനൊരു call വന്നത്.
"ആരാ ഇച്ചായ "??... ഏയ്‌റ ചോദിച്ചു.
"വല്യ പപ്പയ എല്ലാം അറിഞ്ഞിട്ടുള്ള വിളി ആണെന്ന് തോന്നുന്നു...!!"... സാം അതും പറഞ്ഞു call എടുത്തു.
"Hello... വല്യപപ്പാ "....
"ഡാ കൊച്ച് മോൾക്ക് എന്നതാ പറ്റിയെ?? ഞാൻ ഇപ്പോ ജിമ്മി വിളിച്ചപ്പോഴാ കാര്യങ്ങൾ അറിഞ്ഞേ!!എന്നാ പറ്റിയെ?? നമ്മടെ കൊച്ച് എന്തിയെ??"....
"ഒന്നുല്ല വല്യ പപ്പാ. അത് എന്നതാ ഉണ്ടായേ എന്ന് വെച്ചാൽ........!!"
സാം എല്ലാം അദ്ദേഹത്തോട് പറഞ്ഞു
"എബ്രഹാം ആണോ അപ്പോ മോളെ ഹോസ്പിറ്റലിൽ എത്തിച്ചേ "??.... വല്യപപ്പാ ആശ്ചര്യത്തോടെ ചോദിച്ചു.
"അതേ... വല്യപപ്പാ!!"...
"മ്മ്.... ഞങ്ങള് എന്നായാലും നാളെ അങ്ങോട്ട് വരാം. മോൾക്ക് ബോധം തെളിയുവാണേൽ നീ വിളിക്ക്....!!"....
"ശരി വല്യപപ്പാ!!"
"വേറെ എവിടേലും കൊണ്ട് പോണേൽ അതിനുള്ള ഏർപ്പാട് ചെയ്യാം!!"....
"അഹ് ഡോക്ടർ എന്താ പറയുന്നേ എന്ന് നോക്കട്ടെ!!എന്നിട്ട് ആലോചിക്കാം വല്യ പപ്പാ!!"....
"മ്മ് ശരി... എങ്കിൽ വെച്ചോടാ മോനെ!!"...
"ആഹ്....!!"
.... Call cut ആയി.
💞ഇതേ സമയം💍
"എബ്രഹാം സെലിൻ മോളെ രക്ഷിച്ചെങ്കിൽ അതിന് പിന്നിൽ എന്തോ ഉണ്ട്!! അത് ഞാൻ ഉദ്ദേശിക്കുന്നത് ആണെങ്കിൽ കലാശ കൊട്ടിനുള്ള സമയായി "....വല്യപപ്പാ മനസ്സിൽ പറഞ്ഞു.
💞അടുത്ത ദിവസം രാവിലെ💍
സെലിൻ മെല്ലെ കണ്ണ് ചിമ്മി തുറന്നു. ചുറ്റും നോക്കിയപ്പോൾ പരിചയമില്ലാത്ത സ്ഥലം ശബ്ദം മണം. അവൾ ചുറ്റും നോക്കിയപ്പോൾ അത് ഹോസ്പിറ്റൽ ആണെന്നും അവൾ iCU വിൽ ആണെന്നും മനസിലായി.
"ഡോക്ടർ....!!"... സെലിന് ബോധം വന്നതും നേഴ്സ് ഡോക്ടറിനെ വിളിച്ചു കൊണ്ട് ഓടി.
"സിസ്റ്ററെ... എന്നതാ?? എന്നാപറ്റി "??.... സാം ചോദിച്ചു.
"പറയാം!!"... എന്ന് പറഞ്ഞു സിസ്റ്റർ ഓടി.അപ്പോഴേക്കും റബേക്കയും സാമൂവലും ഭക്ഷണവുമൊക്കെ ആയി അങ്ങോട്ടേക്ക് വന്നിരുന്നു. അപ്പോഴാണ് ആനിയും അങ്ങോട്ടേക്ക് ഓടി വന്നത്. കൂടെ വേറെ രണ്ട് ഡോക്ടർമാരും ഉണ്ടായിരുന്നു.
"ആനി മോളെ... സെലിൻ മോള്...!!"... ഏയ്‌റ ചോദിച്ചു.
"ഞാൻ നോക്കട്ടെ ഇച്ചേച്ചി!!".... ആനി സെലിനെ പരിശോധിക്കാൻ അകത്തേക്ക് കയറി.
💞കുറച്ച് കഴിഞ്ഞ്💍
Icu വിന് മുന്നിൽ സാമൂവലും റബേക്കയും സാമും ഏയ്‌റയും കാത്ത് നിന്നു. ആനി അപ്പോഴേക്കും പുറത്തേക്ക് വന്നു.
"ആനി മോളെ... കൊച്ചിന് "??... ഏയ്‌റ പേടിയോടെ ചോദിച്ചു.
"സെലിന് ബോധം വീണു. ഇപ്പോ അപകടനില മാറിട്ടുണ്ട്. പക്ഷെ....!!".... ആനി പറയാൻ മടിച്ചു.
"പക്ഷെ എന്താ "??... റബേക്ക ചോദിച്ചു.
"അത് ചേച്ചി.... കൊച്ചിന്... അവള് തല അടിച്ച് വീണ കൊണ്ട് memories കുറച്ച് erase ആയി പോയിട്ടുണ്ട്. എല്ലാവരെയും ഓർമ്മയുണ്ടോന്ന് പോലും അറിയില്ല. അവളിപ്പോ ഏത് സ്റ്റേജിൽ ആണെന്നും പറയാൻ പറ്റില്ല. നിങളെയൊക്കെ കണ്ടാൽ അവൾ ആരായിട്ട കരുതുന്നെ എന്നോ എങ്ങനെയാ കാണുന്നെ എന്നോ ഒന്നും നമുക്ക് പറയാൻ ആവില്ല. ചിലപ്പോൾ സിവാനെ പോലും അവൾക്ക് ഓർമ കാണില്ല....!!"....
ആനി പറയുന്ന കേട്ടു കൊണ്ടാണ് സിവാൻ അങ്ങോട്ട് വന്നത്. ആനി പറഞ്ഞ വാക്കുകൾ ചാട്ടുളി പോലെ ചെവിയിലേക്ക് തുളച്ചു കയറിയതും അവൻ തറഞ്ഞു നിന്നു.
"സി... സിവാൻ!!".... റബേക്ക പറഞ്ഞതും എല്ലാവരും അവനെ നോക്കി.അവനെ കണ്ടതും എല്ലാവരും അവനെ ഞെട്ടലോടെ തിരിഞ്ഞു നോക്കി.
3 പാർട്ട് ഒന്നിച്ചു വായിച്ചില്ലേ ലൈക്ക് കമന്റ് നൽകൂ, നാളെയും 3 പാർട്ട് ഇടാം...
💞💍💞💍💞💍💞💍💞💍💞
തുടരും
രചന :-അനു അനാമിക