രചന :-അനു അനാമിക
ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക...
"ആള് കൂടും മുൻപ് പിടിച്ചു കേറ്റെട അവളെ ...!!മ്മ് വേഗം ആവട്ടെ!!"... ഒരുത്തൻ പറഞ്ഞു.
"വിടെന്നേ... വിട്...വിടാൻ.....!!"....സെലിൻ കുതറി കൊണ്ട് പറഞ്ഞു.
"ഇച്ചായ ദേ അങ്ങോട്ട് നോക്കിയേ!!".... വീട്ടിലേക്ക് പോകാൻ ഇറങ്ങിയ മേരി എബ്രഹാമിന്റെ കൈയിൽ പിടിച്ച് നോട്ടം മുന്നോട്ട് പായിച്ചു.
"അത് റബേക്കയുടെ കൂടെ വന്ന കൊച്ചല്ലേ!!".... എബ്രഹാം ചോദിച്ചു.
"ആഹ് ഇച്ചായ. എന്തോ പ്രശ്നം ഉണ്ട്. ഒന്ന് പോയി നോക്കിക്കേ!!".... മേരി പറഞ്ഞതും എബ്രഹാം ഓടി അങ്ങോട്ട് വന്നു.
"ഡാ... കൊച്ചിനെ വിടെടാ!!".... ഇടുത്തീ പോലുള്ള എബ്രഹാം സ്റ്റീഫന്റെ ശബ്ദം കേട്ടതും അവന്മാർ ഞെട്ടി തരിച്ചു.
"എടാ വേഗം പിടിച്ച് കേറ്റെട...!!"... ഒരുത്തൻ വെപ്രാളത്തിൽ പറഞ്ഞതും എബ്രഹാം അവിടെ കൊടുങ്കാറ്റ് പോലെ പാഞ്ഞെത്തി.കാലുമടക്കി ആദ്യത്തെ ചവിട്ട് സെലിന്റെ കൈ പിടിച്ച് തിരിക്കുന്നവന്റെ നടുമ്പുറം നോക്കി കൊടുത്തിട്ട് ബാക്കി ഉള്ളവരെയും പിടിച്ച് നല്ല പോലെ പെരുമാറി.എബ്രഹാമിന്റെ ഒരടി പോലും താങ്ങാനുള്ള ശേഷി വന്നവന്മാർക്ക് ഉണ്ടായിരുന്നില്ല.
അയാളുടെ നേരെ വന്നവന്മാരുടെയൊക്കെ നെഞ്ച് കലക്കി വിട്ടിട്ടും അവർ സെലിനെ പിടിച്ച് കേറ്റി കൊണ്ട് പോവാൻ ശ്രമിച്ചു. എബ്രഹാംമിന്റെ അടി ഓരോന്നിന്റെയും നട്ടെല്ല് വെള്ളം ആക്കുമെന്ന് തോന്നിയപ്പോ കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു.
"അടി കൊണ്ട് ചാവാണ്ടങ്കിൽ കളഞ്ഞിട്ട് വാടാ അവളെ.... വന്നു വണ്ടിയിൽ കേറട...!!"... കൂട്ടത്തിൽ ഒരുത്തൻ വിളിച്ചു കൂവി.
"ഹ്മ്മ്....പോടി....".... ഒരുത്തൻ സെലിനെ പിടിച്ച് തള്ളിയതും അവൾ പിന്നിലേക്ക് തെറിച്ചു വീണു.
"ആഹ്....!!".... സെലിന്റെ തല പോയി ഒരു കല്ലിൽ ഇടിച്ചു. അവളുടെ ബോധം പോയി.
"സെലിൻ മോളെ...!!"... റബേക്ക അലറി വിളിച്ചു ഓടി വന്നു.
"അയ്യോ മോളെ... മോളെ.... മോളെ...!!"... മേരി ഓടി വന്ന് സെലിന്റെ മുഖം മടിയിൽ വെച്ച് തട്ടി വിളിച്ചു. അനക്കം ഇല്ലാണ്ട് വന്നപ്പോൾ വാവിട്ട് കരഞ്ഞു പോയി.
"അയ്യോ സെലിൻ മോളെ.... കർത്താവേ ചോര!!"...റബേക്ക ഓടി വന്നവളെ തൊട്ടതും കൈയിൽ ചോര പുരണ്ടു.
"കൊച്ചിനെ വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോവാം. നിങ്ങൾ വാ !!"... എബ്രഹാം വെപ്രാളത്തിൽ അതും പറഞ്ഞു കൊണ്ട് സെലിനെ കോരി എടുത്ത് കാറിൽ കയറ്റി.
@ഹോസ്പിറ്റൽ...
"ഡോക്ടർ...!!"... എബ്രഹാം ക്യാഷ്വാലിറ്റിക്ക് മുന്നിൽ നിന്ന് അലറി വിളിച്ചു. സെലിനെ എടുത്ത് സ്രെചറിൽ കിടത്തി. പെട്ടെന്ന് ഡോക്ടർ അവളെ ICU വിലേക്ക് ഷിഫ്റ്റ് ചെയ്യാൻ ഓർഡർ കൊടുത്തു. സെലിൻ ചോര ഒലിപ്പിച്ചു ബോധമില്ലാതെ കിടന്നു. അവളെ നഴ്സുമാരും ഡോക്ടർമാരും കൂടെ ICU വിലേക്ക് കൊണ്ട് പോയി.ICU വാതിൽ അടഞ്ഞതും.
"കർത്താവേ എന്റെ കൊച്ച്...!!"... റബേക്ക വാ വിട്ട് കരഞ്ഞു.
"റബേക്ക ചേച്ചി!!".... ആരോ അവളെ വിളിച്ചു.റബേക്ക ഞെട്ടലോടെ തിരിഞ്ഞു നോക്കി.
"ആഹ്...... ആനി മോളെ....!!!"....റബേക്ക അൽപ്പം ആശ്വാസത്തോടെ വിളിച്ചു.
(ഏയ്‌റ ചേട്ടത്തിയുടെ അനിയത്തി ആണ് ആനി. ഡോക്ടർ ആണ് )
"എന്നതാ ചേച്ചി... എന്നാ പറ്റി?? ചേച്ചി എന്നാ ഇവിടെ "??... 😳ആനി വെപ്രാളത്തോടെ ചോദിച്ചു...
"എടി മോളെ....നമ്മടെ സിവാച്ചന്റെ പെണ്ണ്.... അവള്... Icu ൽ ഉണ്ട്. Blood ഒത്തിരി പോയി മോളെ... ഒന്ന് നോക്കുവോ??എനിക്ക് കയ്യും കാലും വിറച്ചിട്ട് പാടില്ല!!"... റബേക്ക വേദനയോടെ പറഞ്ഞു.
"ഏഹ്.... 😳സിവാന്റെ പെണ്ണോ??ഞാൻ... ഞാൻ നോക്കാം ചേച്ചി...!!ചേച്ചി ഇവിടെ നിക്ക്!!".... ആനി അതും പറഞ്ഞു ICU വിലേക്ക് കയറി പോയി.
"എന്റെ ശ്രദ്ധ കുറവ് കൊണ്ടാ എല്ലാം... കൊച്ചിനെ ഒറ്റക്ക് പറഞ്ഞു വിടണ്ടാരുന്നു!!".... റബേക്ക നിന്ന് കരഞ്ഞു.
"മോളെ...!!"... സണ്ണിയുടെ അമ്മ മേരി വിളിച്ചു.
"മോള് വിഷമിക്കാതെ കൊച്ചിന് ഒന്നും പറ്റില്ലന്നെ. വിഷമിക്കാതെ...!!"... മേരി റബേക്കയെ ചേർത്ത് പിടിച്ച് പറഞ്ഞു.
"മ്മ്... കൊച്ചേ നീ സാമിനെയൊക്കെ വിളിച്ചു വിവരം പറ... അവര് ആരേലും വന്നിട്ടേ ഞങ്ങള് പോകുന്നുള്ളൂ.....!!"... എബ്രഹാം പറഞ്ഞു.റബേക്ക ഫോൺ എടുത്ത് ഏയ്‌റയെയും സാമിനെയുമൊക്കെ കാര്യം വിളിച്ച് പറഞ്ഞു.
Flashback end's...
"ഞാൻ ശ്രദ്ധിക്കാത്ത കൊണ്ടാ ഇച്ചായ....ഇപ്പോ സെലിൻ ഇങ്ങനെ!!".... റബേക്ക നിന്ന് പൊട്ടി കരഞ്ഞു.
"ഹ... പോട്ടെടി കരയാതെ. കൊച്ചിന് ഒന്നും വരൂല്ല...!!"...വിവരം അറിഞ്ഞു സാമൂവലും എത്തിയിരുന്നു.അവൻ റെബേക്കയെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു.
"സൈമ നീ വേണേൽ വീട്ടിലേക്ക് പൊക്കോ. റീന അവിടെ ഒറ്റക്ക് അല്ലേ!!"... സാം പറഞ്ഞു.
"വേണ്ട ഇച്ചായ. റീനക്ക് ഇങ്ങ് പോരണം എന്ന് പറഞ്ഞ് ബഹളം ആരുന്നു. അവളെ കൂട്ടി കൊണ്ട് വരാൻ ഞാൻ കാർ വിട്ടിട്ടുണ്ട്...!!".... സൈമൺ പറഞ്ഞു.
"എബ്രഹാം സാറൊക്കെ പോയോ "??... സാമൂവൽ ചോദിച്ചു.
"മ്മ്... ഞാൻ വന്നു കഴിഞ്ഞപ്പോ അവരങ് പോയി...!!"... ഏയ്‌റ പറഞ്ഞു.
"ഭാഗ്യം അവരുണ്ടാരുന്ന കൊണ്ട് രക്ഷയായി. എന്നാലും സെലിൻ മോളെ ആരാ പിടിച്ചോണ്ട് പോകാൻ നോക്കിയേ??"... സാം ചോദിച്ചു.
"അറിയില്ല ഇച്ചായ... ആ കൊച്ചിന് ശത്രുക്കൾ ഒന്നും ഇല്ലല്ലോ!!"... ഏയ്‌റ പറഞ്ഞു.
"മ്മ്... എന്നായാലും പോലീസിൽ complaint ചെയ്യണം...!!".... സാം പറഞ്ഞു.
അപ്പോഴേക്കും ആനി ICU വിന് വെളിയിലേക്ക് വന്നു.
"ആനി മോളെ!!"... ഏയ്‌റ വിളിച്ചു.
"ആഹ് ഇച്ചേച്ചി വന്നാരുന്നോ "??... ആനി ചോദിച്ചു.
"ആഹ്.. കൊച്ചിന് ഇപ്പോ എങ്ങനെ ഉണ്ടെടി "??... ഏയ്‌റ വെപ്രാളത്തോടെ ചോദിച്ചു.
"ആൾക്ക് ബോധം വീണിട്ടില്ല. തല അടിച്ച് വീണ കൊണ്ട് blood ഇടയ്ക്ക് ഇടയ്ക്ക് ക്ലോട്ട് ആവുന്നുണ്ട്... അതൊന്ന് മാറി കിട്ടിയാലേ അപകട നിലയിൽ നിന്ന് മാറി എന്ന് പറയാൻ പറ്റൂ. 24 മണിക്കൂർ എന്തായാലും observation ൽ കിടക്കട്ടെ...!!തലയിലെ മുറിവ് അത്ര ആഴത്തിലുള്ളതായി തോന്നുന്നില്ല!!"... ആനി പറഞ്ഞു.
"ഈശോയെ ഞങ്ങടെ കൊച്ച്...!!".. ഏയ്‌റ നിന്ന് കരഞ്ഞു. മറ്റുള്ളവരും.
"ഇച്ചേച്ചി വിഷമിക്കാതെ കൊച്ചിന് ഒന്നും വരില്ല. നമുക്ക് നോക്കാന്നേ. പേടിക്കണ്ട...!!"... ആനി പറഞ്ഞു.
"ഇച്ചായ....!!"... സാമൂവൽ സാമിനെ വിളിച്ചു.
"എന്നാടാ "??...
"ജാക്കി ഇത്തിരി മുൻപ് വിളിച്ചിരുന്നു സിവാൻ ഉടനെ പുറപ്പെടുമെന്ന്...!!".... സാമൂവൽ പറഞ്ഞു.
"അതെന്നാ പെട്ടെന്ന്?? ജാക്കി എല്ലാം അവനോട് പറഞ്ഞാരുന്നോ "??.... സാം ചോദിച്ചു.
"മ്മ്... പറഞ്ഞെന്ന് തോന്നുന്നു. അല്ലേൽ ഇത്ര പെട്ടെന്ന് ഇങ്ങ് പോരില്ലല്ലോ!!".....
"കർത്താവെ ഇനി അവൻ ഇവിടെ വന്നിട്ട് എന്ത് ഭൂകമ്പാ ഉണ്ടാക്കാൻ പോണേ??"... ഏയ്‌റ ഓർത്തു.
"ഡാ... നിങ്ങൾ രണ്ടാളും എബ്രഹാം സാറിനെ ഒന്ന് പോയി കാണണം. കൂട്ടത്തിൽ സെലിൻ മോളെ പിടിച്ചോണ്ട് പോകാൻ വന്നവരുടെ എന്തേലും ഡീറ്റെയിൽസ് കിട്ടുമോ എന്നും അന്വേഷിക്കണം. ".... സാം പറഞ്ഞു.
"ശരി ഇച്ചായ.... സാമൂവൽ ഇച്ചായ... ഇച്ചായൻ വന്നേ!!".... സൈമൺ പറഞ്ഞു.സൈമൺ സാമൂവലിനെ കൂട്ടി കൊണ്ട് പോയി.
"എന്നാടാ "??... സാമൂവൽ ചോദിച്ചു.
"ഇച്ചായ റീന വന്നു കഴിഞ്ഞ് ഇത്തിരി കഴിഞ്ഞ് ഇച്ചായൻ റബേക്ക ചേട്ടത്തിയെയും റീനയെയും കൂട്ടി വീട്ടിലേക്ക് പൊക്കോ. പിള്ളേരു ക്രിക്കറ്റ് കോച്ചിങ് കഴിഞ്ഞ് വരുമ്പോ അവിടെ ആരും ഇല്ലങ്കിൽ ശരി ആവില്ല. മാത്രവുമല്ല ഏദനെയും കൊണ്ടാ റീന വരുന്നേ!!അതുകൊണ്ട് അവരെ എല്ലാരേയും കൊണ്ട് ഇച്ചായൻ വീട്ടിലേക്ക് പൊക്കോ. ഞാൻ മേക്കലാത്തു പോയി എബ്രഹാം സാറിനെ കണ്ടിട്ട് വരാം...!!".... സൈമൺ പറഞ്ഞു.
"ആ ശരിയെട... ഞാൻ കൊണ്ട് പൊയ്ക്കോളാം...!! ഇത് ചെയ്തവന്മാർ ആരായാലും ശരി വെറുതെ വിടരുതെടാ...!!".... സാമൂവൽ ദേഷ്യത്തിൽ പറഞ്ഞു.
"ഇല്ല ഇച്ചായ നമ്മടെ പെങ്ങളെ തൊട്ട് കളിച്ചവന്മാരെ വെറുതെ വിടില്ല ഞാൻ ...!!".... സൈമൺ ദേഷ്യത്തിൽ പറഞ്ഞു.
"ഇച്ചായ "... റീനയുടെ ശബ്ദം കേട്ടതും സൈമൺ തിരിഞ്ഞു നോക്കി.
"റീനേ...!!"... സൈമൺ വിളിച്ചു.
"എന്നതാ ഇച്ചായ?? എന്നതാ നമ്മടെ സെലിക്ക് പറ്റിയെ "??... റീന കരഞ്ഞു കൊണ്ട് ചോദിച്ചു. സാമൂവൽ അവന്റെ കുഞ്ഞിനെ റീനയുടെ കൈയിൽ നിന്ന് വാങ്ങി.
"ഒന്നുല്ലടി.... പള്ളിയിൽ വെച്ച് ചെറിയ എന്തോ ഒരു ഇഷ്യൂ ഉണ്ടായി. ആരോ സെലിനെ പിടിച്ച് തള്ളിയപ്പോ മറിഞ്ഞു വീണതാ. അപ്പോ തലയൊന്ന് ഇടിച്ച്... പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിച്ച കൊണ്ട് വേറെ പ്രശ്നം ഒന്നും ഉണ്ടായില്ല. ഇനി 24 മണിക്കൂർ കഴിഞ്ഞേ വല്ലോം പറയാൻ പറ്റൂ...!!".... സൈമൺ പറഞ്ഞു.
"ദൈവമേ എന്റെ സെലി!!അവളെ എന്തിനാ കർത്താവേ ഇങ്ങനെ ഇട്ട് വേദനിപ്പിക്കുന്നെ?? ഒരു സന്തോഷവും അതിന് കൊടുക്കില്ലന്ന് ഉറപ്പിച്ചാണോ നീ ഇങ്ങനെയൊക്കെ ഉണ്ടാക്കി വെക്കണേ??"... റീന പൊട്ടിക്കരഞ്ഞു പോയി.
"റീനേ... ഡി... കരയാതെ!!അവൾക്ക് ഒന്നും പറ്റില്ലെടി. നീ വിഷമിക്കാതെ!!"... സൈമൺ പറഞ്ഞു. റീന അപ്പോഴും നിർത്താതെ കരഞ്ഞു കൊണ്ടിരുന്നു.
മറ്റുള്ളവരും.
***കുറച്ച് മണിക്കൂറുകൾക്ക് ശേഷം***
"റീനേ റബേക്കേ നിങ്ങൾ വീട്ടിലേക്ക് ചെല്ല്. പിള്ളേര് വരാൻ നേരമായില്ലേ....!! ദേ ഏദൻ ഉറങ്ങാനും തുടങ്ങി. നിങ്ങള് വീട്ടിലേക്ക് പൊക്കോ ഇവിടിപ്പോ ഞങ്ങളൊക്കെ ഉണ്ടല്ലോ!!".... സാം പറഞ്ഞു.
"ഇച്ചായ പക്ഷെ സെലിൻ...!!"... റബേക്ക പാതി വഴിയിൽ നിർത്തി.
"നമ്മളെല്ലാം ഇവിടെ നിന്നിട്ട് കാര്യം ഒന്നുമില്ലല്ലോ!! 24 മണിക്കൂർ കഴിഞ്ഞല്ലേ എന്തേലും പറയാൻ പറ്റൂ. അതുകൊണ്ട് എല്ലാരും പോയിട്ട് നാളെ വന്നാൽ മതി. ഞാനും ഇച്ചായനും ഇവിടെ നിന്നോളാം മക്കളെ.നിങ്ങള് പൊയ്ക്കോ...!!"... ഏയ്‌റ പറഞ്ഞപ്പോ റബേക്കയും റീനയും കരഞ്ഞു.
"അതേ.... നമുക്ക് വീട്ടിൽ പോയിട്ട് നാളെ വരാം. പിന്നെ ചേട്ടത്തിക്കും ഇച്ഛയാനുമുള്ള ഭക്ഷണവും ഡ്രെസ്സും ഒക്കെ ഞാൻ പോയി കൊണ്ട് വന്നോളാം....!!"... സാമൂവൽ പറഞ്ഞു.
"മ്മ്... നമുക്ക് പോകാം റീന മോളെ!!പിള്ളേരും ഒറ്റക്കല്ലേ?? ചേട്ടത്തി എന്തേലും വിശേഷം ഉണ്ടേൽ ഉടനെ വിളിക്കണേ...!!"... റബേക്ക പറഞ്ഞു.
"ആഹ് ഡി വിളിക്കാം. നിങ്ങള് ചെല്ല്!!"....
"ഇച്ചായ...!!"... റീന സൈമനെ വിളിച്ചു.
"മ്മ്... ചെല്ല് വീട്ടിലേക്ക് പൊക്കോ. എനിക്ക് വേറെ കുറച്ച് ജോലി ഉണ്ട്.!! അത് കഴിഞ്ഞ് വന്നേക്കാം!!"... സൈമൺ പറഞ്ഞു.
"റബേക്കേ റീന മോളെ food കഴിപ്പിക്കണേ നീ. ഇവൾ ഒന്നും കഴിക്കുമെന്ന് തോന്നുന്നില്ല. പിന്നെ പിള്ളേരോട് ഇപ്പോ ഒന്നും പറയണ്ട...!!"... ഏയ്‌റ പറഞ്ഞു.
"ശരി ചേട്ടത്തി. ഞങ്ങൾ എന്നാൽ പോയേക്കുവാ...!!".... റബേക്ക പറഞ്ഞു.
"ആയിക്കോട്ടെ... ചെല്ല്!!"... ഏയ്‌റ പറഞ്ഞു. അവരെല്ലാവരും വീട്ടിലേക്ക് പോയി.
"ഇച്ചായ ഞാൻ മേക്കലാത്തു പോയി എബ്രഹാം സാറിനെയും കണ്ട് പള്ളിയിലും ഒന്ന് കേറീട്ടു വരാം "!!... സൈമൺ പറഞ്ഞു.
"എന്നാത്തിനാ പള്ളിയിൽ പോകുന്നെ "??... ഏയ്‌റ ചോദിച്ചു.
"പള്ളിയിൽ പോയി വല്ല CCTV visuals ഉം കിട്ടുവോ എന്ന് നോക്കട്ടെ!!വന്നവന്മാർ ആരാണെന്ന് ചിലപ്പോ പിടി കിട്ടിയാലോ??".... സൈമൺ പറഞ്ഞു.
"മ്മ് എങ്കിൽ നീ പോയേച്ചും വാ!!"... സാം പറഞ്ഞു...
"ശരി ഇച്ചായ!!"....സൈമനും പോയി.
"ഇച്ചായൻ എന്നതാ ആലോചിക്കുന്നേ "??... ഏയ്‌റ ചോദിച്ചു.
"മ്മ്... സെലിൻ മോൾടെ കാര്യം ആരുന്നു. മോൾക്ക് ആരേലും ശത്രുക്കളോ മറ്റോ ഉണ്ടോന്ന് ഞാൻ ആലോചിക്കുവാരുന്നു...!!".... സാം പറഞ്ഞു.
"എനിക്ക് സംശയം ആ മേക്കലാത്തെ ടോമിയേയൊക്കെയാ ...!!"... ഏയ്‌റ പറഞ്ഞു.
"ഏയ്... അവരാകാൻ സാധ്യത കുറവാ. അവരാണെങ്കിൽ എബ്രഹാം സാർ ഇടപെടേണ്ട കാര്യം ഉണ്ടോ?? മാത്രവുമല്ല അത് ടോമിയുടെയൊക്കെ ആൾക്കാർ ആണേൽ എബ്രഹാം സാറിന് മനസിലാകാതെ ഇരിക്കുവോ??".... സാം ചോദിച്ചു.
"പിന്നെ ആരാരിക്കും ഇച്ചായ "??....
"ആരായാലും അവന്മാര് വന്നു തോണ്ടിരിക്കുന്നത് അവന്മാരുടെ തന്നെ കുഴിയാ. കൊച്ചിന് ബോധം വരട്ടെ ചോദിച്ചറിയാം എല്ലാം...!!"... സാം പറഞ്ഞു.
ഇതേ സമയം
"സിവാനെ ടിക്കറ്റ് okay ആക്കിട്ടുണ്ട്. Return ടിക്കറ്റ് എടുത്തിട്ടില്ല...!!"... ജാക്കി പറഞ്ഞു.
"അത് വേണ്ട... ഞാൻ വരാൻ വൈകും...!!അവിടെ ചെന്നിട്ട് ഞാൻ വിവരങ്ങൾ അറിയിക്കാം നിന്നെ!!".... സിവാൻ പറഞ്ഞു.
"ശരി ഇച്ചായ ..!!".... ജാക്കിയോട് യാത്ര പറഞ്ഞ് സിവാൻ എയർപോർട്ടിലേക്ക് പോയി.
സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞ് വിമാനത്തിൽ ഇരിക്കുമ്പോൾ പോലും സിവാന്റെ ഹൃദയം താള ക്രമമില്ലാതെ മിടിച്ചു കൊണ്ടിരുന്നു. ഇടയ്ക്കിടെ അവന്റെ കണ്ണുകൾ നിറഞ്ഞു പൊന്തിക്കൊണ്ടിരുന്നു.
"കർത്താവേ.... സെലിന്റെ അവസ്ഥ ഇപ്പോ എന്നതാന്ന് പോലും എനിക്ക് അറിയില്ല. എന്ത് തന്നെ ആയാലും അവളെ ഒരു പോറൽ പോലുമില്ലാതെ എനിക്ക് തന്നേക്കണേ. പൊന്നു പോലെ ഇനിയുള്ള കാലം ഞാൻ നോക്കിക്കോളാം...!!".... സിവാൻ വേദനയോടെ പ്രാർഥിച്ചു പോയി. അവന്റെ ഉള്ളിൽ സെലിന്റെ ചിരിക്കുന്ന മുഖം നിറഞ്ഞു നിന്നു. ആ ചിരി മനസ്സിൽ തെളിയും തോറും ഉള്ളിൽ നോവ് അനുഭവപ്പെട്ടു കൊണ്ടേയിരുന്നു.
***ഇതേ സമയം മേക്കലാത്ത്***
പതിവില്ലാതെ ഒരു കാർ മേക്കലാത്തേക്ക് കേറി വരുന്നത് കണ്ടാണ് എബ്രഹാം അത് ആരാണെന്ന് നോക്കിയത്.
"ഇതിപ്പോ ആരാ ഈ സമയത്ത് "??... എബ്രഹാം ഓർത്തു.
"ഇച്ചായ അങ്ങോട്ട് നോക്കിക്കേ...!!".... ബാൽക്കണിയിൽ നിന്ന വർക്കി സണ്ണിയോട് പറഞ്ഞു.
"അത് കുരീക്കാട്ടിലെ കാർ അല്ലേ "??... സണ്ണി ചോദിച്ചു.
"അതേല്ലോ.... ഇത് സൈമന്റെ കാർ അല്ലേ "??.... ടോമി ചോദിച്ചു.
"ഇവനെന്തിനാ ഇങ്ങോട്ട് വരുന്നെ ?? നിങ്ങള് വന്നേടാ...!!"... സണ്ണി ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് അനിയന്മാരെയും കൂട്ടി താഴേക്ക് പോയി.
സൈമൺ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതും എബ്രഹാം അവനെ നോക്കി ചിരിച്ചു.
💞💍💞💍💞💍💞💍💞💍💞💍💞
രചന :-അനു അനാമിക