Happy Wedding തുടർക്കഥ Part 28-30 വായിക്കൂ...

Valappottukal


രചന :-അനു അനാമിക

ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക...

3 പാർട്ട് ഒന്നിച്ചു പോസ്റ്റ് ചെയ്യുന്നത്, മിസ്സ് ആക്കല്ലേ...

"What??... സെലിൻ... സെലിൻ icu വിലോ??നീ നീ.... എന്താ ജാക്കി ഈ പറയുന്നേ??"... സിവാൻ ഞെട്ടലോടെ ചോദിച്ചു. അവന്റെ ശബ്ദം പതറുന്നുണ്ടായിരുന്നു.


"മ്മ്...ആഹ് ടാ.സൈമൺ ഇച്ചായൻ ഇപ്പോ വിളിച്ച് പറഞ്ഞതാ!!".... ജാക്കി കിതപ്പോടെ പറഞ്ഞു.

"എ... എന്നതാടാ എന്റെ സെലിന് പറ്റിയെ "??.... സിവാൻ വേദനയോടെ ചോദിച്ചു. അവന്റെ നെഞ്ച് രണ്ടായി പിളരുന്ന പോലവന് തോന്നി.

"അത്...സെലിൻ ചേച്ചി കാലത്ത് റബേക്ക ചേട്ടത്തിയുടെ കൂടെ പള്ളിയിൽ പോയതാ അവിടെ വെച്ച് എന്തോ പ്രശ്നം ഉണ്ടായി. അതിന്റെ ഇടയില് ചേച്ചിയെ ആരോ പിടിച്ചു തള്ളിയപ്പോ തലയിടിച്ചു വീണതാ......ഇപ്പോ...ഇപ്പോ ICU വിൽ ആണെന്ന ഇച്ചായൻ പറഞ്ഞെ !!"... ജാക്കി വെപ്രാളത്തോടെ പറഞ്ഞു.

"തലയടിച്ചു വീണെന്നോ??കർത്താവേ എന്റെ സെലിൻ.!!".... സിവാൻ ശ്വാസം എടുക്കാൻ കഴിയാത്ത വിധം നിന്നു പോയി. അവന്റെ ശരീരം ആകെ തളരുന്ന പോലെ. കണ്ണുകൾ നിറഞ്ഞ് നെഞ്ചിപ്പൊ പൊട്ടി പുറത്തേക്ക് വരുന്ന പോലവന് തോന്നി. അവനൊരു ആശ്രയത്തിനായി ചെയറിലേക്ക് ഇരുന്നപ്പോൾ ജാക്കി അവന്റെ അടുത്തേക്ക് ഓടി വന്നു.

"സിവാനെ.... ടാ....!!".... ജാക്കി സിവാന്റെ തോളിൽ കൈ വെച്ച് അവനെ കുലുക്കി വിളിച്ചു. ഒരു പൊട്ടിക്കരച്ചിലോടെ സിവാൻ ജാക്കിയേ വരിഞ്ഞു മുറുക്കി.

"ഡാ.... ജാക്കി.... എന്റെ സെലിൻ!!ഞാൻ... ഞാൻ ഇനി എന്നാ ചെയ്യുമെടാ?? അവള്....!!".... സിവാന്റെ ശബ്ദം അടഞ്ഞു പോയി.

"ഡാ... ഇങ്ങനെ കരയാതെ!!സെലിന് ഒന്നും പറ്റില്ലടാ.... എല്ലാവരും അവിടെ ഉണ്ടല്ലോ!!ചേച്ചിക്ക് ഒന്നും വരൂല്ല.... നീ സമാധാനിക്ക്!!"..... ജാക്കി വേദനയോടെ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

"ഒന്ന് കണ്ട് കൊതി പോലും തീർന്നില്ല കർത്താവേ!!ജീവിച്ചു തുടങ്ങിയില്ല. അതിനു മുന്നേ തട്ടിപ്പറിക്കുവാണോ നീ "??.... അവൻ ജാക്കിയെ കെട്ടിപിടിച്ചു കൊണ്ട് വിങ്ങി.

"ഹ.... ഇച്ചായ.... എന്താടാ നീ ഇങ്ങനെ?? ചേച്ചിക്ക് ഒന്നും വരൂല്ലടാ. ഒന്നും വരാൻ നമ്മൾ സമ്മതിക്കില്ല!!".... ജാക്കി പറഞ്ഞത് കേട്ടതും സിവാൻ എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ കണ്ണ് തുടച്ചു ചാടി എണീറ്റു.


"അവൾക്ക് ഒന്നും വരാൻ ഞാൻ സമ്മതിക്കില്ലടാ. അങ്ങനെ അങ്ങ് വിട്ട് കൊടുക്കാൻ സിവാൻ ഒരുക്കമല്ല!!".... ജാക്കി അവനെ തന്നെ നോക്കി നിന്നു.

"ജാക്കി....!!"....സിവാൻ വിളിച്ചു.

"ആഹ്.... ഇച്ചായ!!"....

"എങ്ങനെയാ എന്താ എന്നൊന്നും എനിക്ക് അറിയണ്ട.Immediate ആയിട്ട് എനിക്കൊരു flight ടിക്കറ്റ് ബുക്ക്‌ ചെയ്യ്. എനിക്കിപ്പോ തന്നെ നാട്ടിലേക്ക് പോണം.  ഒരു മണിക്കൂറിനുള്ളിൽ ടിക്കെറ്റ് confirm ആയിരിക്കണം. ഇനി flight ടിക്കറ്റ് ഇല്ലങ്കിൽ private ജെറ്റ് റെഡി ആക്കിക്കോണം!!അതിനിപ്പോ എത്ര cost ആയാലും ശരി... എനിക്ക് ഉടനെ തന്നെ നാട്ടിൽ എത്തണം. Make it fast....!!"..... സിവാൻ വെപ്രാളത്തോടെ എന്നാൽ ഉറച്ച ശബ്ദത്തോടെ പറഞ്ഞു.

"ഡാ... ഇച്ചായ പക്ഷെ ഇപ്പോ നീ പോയാൽ...!!"... ജാക്കി സംശയത്തോടെ ചോദിച്ചു.

"ഇതിന്റെ പേരിൽ ഇനി എന്ത് സംഭവിച്ചാലും ആകാശം ഇടിഞ്ഞു വീണാലും എനിക്ക് അതൊരു പ്രശ്നമല്ല. എനിക്ക്  സെലിന്റെ അടുത്ത് എത്തിയെ പറ്റൂ...!! അതും എത്രയും വേഗം തന്നെ!!".... സിവാൻ ഗൗരവത്തിൽ പറഞ്ഞു.

"Mm.... ഞാൻ ഇപ്പോ തന്നെ എല്ലാം റെഡി ആക്കാം!!".... ജാക്കി അതും പറഞ്ഞു വെപ്രാളത്തിൽ ഫോണും എടുത്തു കൊണ്ട് പുറത്തേക്ക് പോയി.

"ഇച്ചായൻ വരുവാടി.... നീ ഒരു ദിവസം കൂടെ വെയിറ്റ് ചെയ്യ് എനിക്ക് വേണ്ടി!!".... ടേബിളിൽ ഇരുന്ന സെലിന്റെ ഫോട്ടോയിൽ നോക്കി സിവാൻ പറഞ്ഞു.


ഇതേ സമയം നാട്ടിലെ ഹോസ്പിറ്റലിൽ.


സെലിന്റെ അപകട വിവരം അറിഞ്ഞപ്പോൾ തന്നെ സാമും സൈമനും നേരെ ഹോസ്പിറ്റലിലേക്ക് ആണ് എത്തിയത്. അവർ ചെല്ലുമ്പോൾ ഏയ്‌റയും റബേക്കയും ICU വിന് മുന്നിൽ കരഞ്ഞു പ്രാർത്ഥിച്ചു നിൽക്കുകയാരുന്നു.


"ഏയ്‌റേ....."!!... സാം വെപ്രാളത്തിൽ വിളിച്ചു കൊണ്ട് ഓടി അവരുടെ അടുത്തേക്ക് വന്നു.അവരെ കണ്ടതും ഏയ്‌റയും റബേക്കയും പൊട്ടിക്കരഞ്ഞു പോയി.

"ഇച്ചായ.... ഇച്ചായ നമ്മടെ സെലിൻ മോള്...!!"...ഏയ്‌റ അവന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു...

"ഏയ് ഒന്നുല്ല... ഒന്നുല്ല.ഒന്നുല്ലടി.നമ്മടെ കൊച്ചിന് ഒന്നും വരില്ല!!".... സാം അവളെ അശ്വസിപ്പിക്കാൻ പറഞ്ഞു.

"ഇച്ചായ നമ്മടെ കൊച്ച്!!"....

"നീ ഇങ്ങനെ കരയാതെടി. ഡോക്ടർ എന്നാ പറഞ്ഞെ "??... സാം വെപ്രാളത്തിൽ ചോദിച്ചു.

"ഒന്നും പറഞ്ഞില്ല നോക്കികൊണ്ട് ഇരിക്കുവാ!!"..... ഏയ്റ വേദനയോടെ പറഞ്ഞു.

"ഹ്മ്മ്....!!".... സാം അവളെ ചേർത്തു പിടിച്ചു നിന്നു.

"റെബേക്ക ചേട്ടത്തി എന്നതാ ഉണ്ടായേ?? നിങ്ങൾ ഒന്നിച്ചല്ലേ പള്ളിയിൽ പോയത്?? എന്നിട്ട്... എന്നിട്ട് ഇത് എന്നതാ പറ്റിയെ "??... സൈമൺ ചോദിച്ചു...

"അ... അത്... സൈമാ....".... റെബേക്ക വിതുമ്പലോടെ പറഞ്ഞു തുടങ്ങി.

💞ഫ്ലാഷ്ബാക്ക്💍

പതിവില്ലാതെ നേരത്തെ കുളിച്ച് റെഡിയായി എവിടെയോ പോകാൻ ഇറങ്ങി വരുന്ന സെലിനെ കണ്ടതും ഏയ്‌റ ചോദിച്ചു.

"മോള് ഇത് എങ്ങോട്ടാ "??🙄

"ആഹ്.... ചേട്ടത്തി. ഞാനേ ഒന്ന് പള്ളിയിൽ പോയിട്ട് വരാം. ഞായറാഴ്ച അല്ലേ?? ഒന്ന് കുമ്പസരിക്കണം....!!"...

"ആഹ്... മോൾക്ക് നേരത്തെ ഒരു വാക്ക് പറയാൻ മേലാരുന്നോ?? ഞാനും കൂടെ വരാരുന്നു...!! ഇതിപ്പോ ഇന്ന് തേങ്ങാ ഇടാൻ ആള് വരും!!"...ഏയ്റ ആകുലതയോടെ പറഞ്ഞു.

"ഹ....സാരമില്ല ചേട്ടത്തി ഞാൻ പോയേച്ചും വേഗം വരാന്നേ....!!"...

"ഏയ്.... അത് വേണ്ട.ഒറ്റക്ക് പോകണ്ട...!! ഞാൻ റെബേക്കയേ മോൾടെ കൂടെ വിടാം....!!എടിയേ ഒന്ന് ഇങ്ങ് വന്നേ!!".... ഏയ്‌റ വിളിച്ചു.

"എന്നെയാണോ ചേട്ടത്തി വിളിച്ചേ "??... റെബേക്ക ചോദിച്ചു.


"ആഹ്.. ഡി. നീ സെലിൻ മോൾടെ കൂടെ ഒന്ന് പള്ളിയിൽ വരെ പോയിട്ട് വാ. ഇന്ന് ഞായറാഴ്ച അല്ലേ... മോൾക്ക് പള്ളിയിൽ പോണമെന്ന്. എനിക്ക്  സമയമില്ല അല്ലേൽ ഞാൻ പോയേനെ....!!"....

"അത് സാരമില്ല ചേട്ടത്തി ഞാൻ പോയിട്ട് വരാം!!".... സെലിൻ പറഞ്ഞു.

"ആ... അത് വേണ്ട. ഇച്ചായന്മാർ പ്രത്യേകം പറഞ്ഞിട്ടുണ്ട് മോളെ ഒറ്റക്ക് എങ്ങും വിടരുതെന്ന്. ഒരു പത്തു മിനിറ്റ് ഞാൻ റെഡിയായി വരാം....!!"... റെബേക്ക അതും പറഞ്ഞു റെഡി ആവാൻ പോയി.

"ചേട്ടത്തി "....

"എന്നാ മോളെ "??... ഏയ്‌റ ചോദിച്ചു.

"അത്... അത് പിന്നെ...!!"... സെലിൻ ചമ്മലോടെ നിന്നു.

"മ്മ്.... എന്നാ?? എന്തോ ചോദിക്കാൻ ഉണ്ടല്ലോ??".... ഏയ്റ മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു.

"ആ.... അ.... അത്....ഇച്ചായൻ വിളിച്ചാരുന്നോ "??...സെലിൻ ചോദിച്ചു.

"ഏഹ് 🙄...സാം ഇച്ചായൻ എന്നാത്തിനാ എന്നെ ഇപ്പോ വിളിക്കണേ  "??.... ഏയ്റ ഒന്നും അറിയാത്ത പോലെ ചോദിച്ചു.

"അയ്യോ...സാം ഇച്ചായൻ അല്ല. അത്... അ... അത് എന്റെ ആള്!!"....സെലിൻ ചമ്മലോടെ ചോദിച്ചു.ഏയ്‌റക്ക് അത് കേട്ടപ്പോൾ ചിരി വന്നു.

"മ്മ്....നിന്റെ ആളോ?? അതാര് "??... ഏയ്‌റ ഒന്നും അറിയാത്ത പോലെ വീണ്ടും ചോദിച്ചു.

"അയ്യടാ ചേട്ടത്തിക്ക് ഒന്നും അറിയാത്ത പോലെ. എന്റെ സിവാച്ചായൻ വിളിച്ചോ എന്നാ ചോദിച്ചേ ....!!"....

"ഏഹ്... ആരുടെ സിവാച്ചായൻ എന്ന് "??...😌

"മ്മ്... എന്റെ...!!"...സെലിൻ അൽപ്പം ചമ്മലോടെ പറഞ്ഞു.

"മ്മ്... എടി കള്ളി പെണ്ണെ....!!അവൻ വിളിച്ചാരുന്നു. വിശേഷമൊക്കെ ചോദിച്ചു ഫോൺ വെച്ച്. വീഡിയോ call ആരുന്നു. നിന്നെ ഒന്ന് കാണാൻ വേണ്ടി പറ്റണ പരാക്രമൊക്കെ അവൻ ചെയ്യുന്നുണ്ട്. പക്ഷെ മരുന്നിനു പോലും നിന്നെ കാണാൻ കിട്ടാത്ത കൊണ്ട് ആൾടെ മുഖത്ത് അൽപ്പം കടന്നൽ കൂട് കൂട്ടിയിട്ടുണ്ട്...!!"... ഏയ്‌റ പറഞ്ഞത് കേട്ട് സെലിൻ ചിരിച്ചു.

"മ്മ്.... അങ്ങേര് കുറച്ച് കെറുവിച്ചോട്ടെ!!എന്നെ ഇട്ടേച്ചും പോയതല്ലേ കെട്ടിയോൻ ആണത്രേ കെട്ടിയോൻ!!".... സെലിന്റെ പറച്ചിൽ കേട്ട് ഏയ്‌റക്ക് ചിരി വന്നു.


"ഈശോയെ കഴിഞ്ഞ ദിവസം വരെ കുത്തി ഇരുന്ന് മോങ്ങി കൊണ്ടിരുന്ന ആള് തന്നെയാണോ ഈ പറയണേ??".... ഏയ്‌റ താടിയിൽ കൈ ഊന്നി കൊണ്ട് ചോദിച്ചതും സെലിൻ ചിരിയോടെ മുഖം താഴ്ത്തി.

"സെലിനെ പോകാം നമുക്ക് "??... റബേക്ക ചോദിച്ചു.

"ആഹ് പോകാം ചേട്ടത്തി!!"... സെലിൻ പറഞ്ഞു.

"ഏയ്‌റ ചേട്ടത്തി... റീന കുളിക്കുവാ. അവള് കുളിച്ച് കഴിഞ്ഞ് ടേബിളിൽ ഇരിക്കുന്ന ആ പാലെടുത്തു കുടിക്കാൻ പറയണേ...!!"... റബേക്ക പറഞ്ഞു.

"ആഹ് അതൊക്കെ ഞാൻ നോക്കിക്കോളാം നിങ്ങൾ പോയിട്ട് വാ!"...

"ശരി ചേട്ടത്തി "!!... റബേക്ക പറഞ്ഞു. അവർ രണ്ടാളും കൂടെ പള്ളിയിലേക്ക് പുറപ്പെട്ടു.

@church...

"ഇന്ന് തിരക്ക് കുറവാണല്ലേ ഇച്ചായ "??.... മേരി ചോദിച്ചു. (സണ്ണിയുടെയൊക്കെ അമ്മ )

"ഹ്മ്മ്... ഇപ്പോ അല്ലേലും ആർക്കാ പള്ളിയിലൊക്കെ വരാൻ നേരം. അതെങ്ങനാ നമ്മടെ വീട്ടിലുള്ള മൂന്ന് തല തെറിച്ചതുങ്ങളെ പോലുള്ള സാധനങ്ങളെ അല്ലേ തമ്പുരാൻ ഇങ്ങോട്ടേക്ക് പടച്ചു വിടുന്നത്!!എന്തിന് അധികം പറയുന്നു?? പള്ളിയിൽ പോകാൻ വിളിച്ചപ്പോ നമ്മടെ മൂന്ന് മക്കളും മുങ്ങിയത് നീ കണ്ടതല്ലേ??".... എബ്രഹാം സ്റ്റീഫൻ ചോദിച്ചു.

"അത് ഇച്ചായൻ പറഞ്ഞത് നേരാ. അതിനൊക്കെ ആ കുരീക്കാട്ടിലെ പിള്ളേര്!! പറ്റുമ്പോഴൊക്കെ പള്ളിയിൽ വരും പ്രാർഥിക്കും... പിള്ളേരായാൽ അതുപോലെ വേണം!!"....മേരി പറഞ്ഞു.

"അതിന്റെ ഗുണമൊക്കെ ആ പിള്ളേർക്ക് ഉണ്ടടി മേരി....!!"... എബ്രഹാം സ്റ്റീഫൻ പറഞ്ഞു നിർത്തിയതും അയാൾ കാറിൽ വന്ന് ഇറങ്ങുന്ന സെലിനെയും റബേക്കയെയും കണ്ടു.


"അതല്ലേടി കുരീക്കാട്ടിലെ സാമൂവലിന്റെ പെണ്ണ്..."!!... അയാൾ റബേക്കയേ കണ്ടപ്പോൾ മേരിയോട് ചോദിച്ചു.

"മ്മ് അതേ... റബേക്ക"!!... മേരി ചിരിയോടെ പറഞ്ഞു.

"അവളുടെ കൂടെ ഉള്ളതോ??..."

"അത്... സിവാന്റെ പെണ്ണ് ആണെന്ന് തോന്നുന്നു!!സൈമന്റെ പെണ്ണ് അല്ല. അതിന് ഇത്രേം പൊക്കമില്ല. ".... മേരി പറഞ്ഞപ്പോൾ അയാൾ അവളെ ഒന്നൂടെ സൂക്ഷിച്ചു നോക്കി.

"മ്മ്... നീ വാ കുർബാന തുടങ്ങാറായി!!"..... അയാൾ പറഞ്ഞു.

"ആഹ് ഇച്ചായ!!"....

അവർ രണ്ടാളും കൂടെ പള്ളിക്ക് അകത്തേക്ക് പോയി. അവർക്ക് പിന്നാലെ തന്നെ സെലിനും റബേക്കയും അകത്തേക്ക് പോയി.

കുർബാന കഴിഞ്ഞതും ഓരോരുത്തരായി പോകാനായി പുറത്തേക്ക് ഇറങ്ങി. കൂട്ടത്തിൽ സെലിനും റബേക്കയും പുറത്തേക്ക് ഇറങ്ങി നടന്നു.

"അയ്യോ....സെലിൻ മോളെ ഞാൻ ഇപ്പോ വരാം. എന്റെ ബാഗ് ഞാൻ മറന്നു വെച്ചു പള്ളിക്ക് അകത്ത്. മോള് കാറിന് അടുത്തേക്ക് നടന്നോ ഞാൻ വേഗം പോയി എടുത്തിട്ട് വരാം "!!... റബേക്ക പറഞ്ഞു.

"ആ ചേട്ടത്തി... ഞാൻ അങ്ങ് ഇറങ്ങി മാറി നിക്കാവേ!!...."....

"ആ ശരി മോളെ....!!".... റബേക്ക പള്ളിക്ക് അകത്തേക്ക് നടന്നു. സെലിൻ അവരുടെ കാർ കിടക്കുന്നിടത്തേക്ക് പോയി മാറി നിന്നു.

"നല്ല മഴക്കോള് ഉണ്ടല്ലോ കർത്താവേ....!!"... സെലിൻ ആലോചിച്ച് നിന്നപ്പോൾ ആണ്. ഒരു വാനിൽ നിറയെ ആൾക്കാരുമായി ഒരു ചുവന്ന ഒമിനി അവളുടെ മുന്നിൽ കൊണ്ട് നിർത്തിയത്.


"പിടിച്ചു കേറ്റെട അവളെ!!".... കൂട്ടത്തിൽ ഒരുത്തൻ അലർച്ചയോടെ പറഞ്ഞു. അവൻ അത് പറഞ്ഞതും കാറിൽ നിന്ന് ഇറങ്ങിയ രണ്ടവന്മാർ സെലിന്റെ അടുത്ത് വന്ന് അവളെ വാനിലേക്ക് പിടിച്ച് കേറ്റാൻ ശ്രമിച്ചു.

"ആ... ആഹ്... ആരാ നിങ്ങളൊക്കെ?? എന്നാ ഇത്?? വിട്... വിട്... എന്നെ വിട്... ചേട്ടത്തി.... ചേട്ടത്തി...!!"... സെലിൻ കുതറി കൊണ്ട് അലറി വിളിച്ചു.

"ആള് കൂടും മുൻപ് പിടിച്ചു കേറ്റെട അവളെ ...!!മ്മ് വേഗം ആവട്ടെ!!"... ഒരുത്തൻ പറഞ്ഞു.

"വിടെന്നേ... വിട്...വിടാൻ.....!!"....സെലിൻ കുതറി കൊണ്ട് പറഞ്ഞു.

💞💍💞💍💞💍💞💍💞💍💞💍💞💍💞

To Top