Happy Wedding തുടർക്കഥ Part 27 വായിക്കൂ...

Valappottukal



രചന :-അനു അനാമിക

ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക...

കോളേജിലെ ഫ്രഷേഴ്‌സ് ഡേയ്ക്ക് ഫ്രെണ്ട്സിനെ അവിടെ കൊണ്ടാക്കി പോകാൻ നിൽക്കുമ്പോൾ ആണ് ആരോ പാടുന്ന ശബ്ദം  കാതിലേക്ക് ഓടി എത്തിയത്. സ്റ്റേജിൽ നിന്ന് പാടുന്ന പെണ്ണിന്റെ മുഖം ആദ്യം വ്യക്തമായിരുന്നില്ല. പക്ഷെ പാട്ടും ശബ്ദവും പതിഞ്ഞത് ദാ എന്റെ മനസ്സിൽ ആരുന്നു!!".....വീണ്ടും വീണ്ടും ഞെട്ടലുകൾ ഏറ്റു വാങ്ങി കൊണ്ട് ജാക്കി കസേരയിലേക്ക് ഇരുന്നു.

"അന്നവൾ പാടിയ ആ പാട്ടിന്റെ വീഡിയോ എന്റെ ഫ്രണ്ട് ടീനയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് ആയി കണ്ടപ്പോൾ ആ പാട്ടും ശബ്ദവും ആരുടേതാണെന്ന് ഞാൻ ഒന്നൂടെ തിരിച്ചറിഞ്ഞു. അന്ന് ആ പ്രോഗ്രാമിൽ വെച്ച് ഞാൻ അറിയാതെ എന്നെ മറഞ്ഞു പോകാൻ ശ്രമിക്കുന്ന അവളെ കണ്ടപ്പോൾ എന്റെ ചുണ്ടിൽ വിരിഞ്ഞ കുസൃതി ചിരി ആരും കണ്ടില്ല.!!".... ജാക്കി പകച്ചു പണ്ടാരമടങ്ങി വാ പൊത്തി ഇരുന്നു. സിവാൻ വീണ്ടും തുടർന്നു.


"റീന മോളും ഇച്ചായനും റിലേഷനിൽ ആണെന്നൊക്കെ ഞാൻ ഒരുപാട് വൈകി ആണ് അറിഞ്ഞത്. അതുകൊണ്ട് തന്നെ റീന മോളെ ഞാൻ അത്ര ശ്രദ്ധിച്ചിരുന്നില്ല. മാത്രവുമല്ല റീനമോള് എന്നെ കണ്ടാൽ അപ്പോ മുങ്ങുന്ന ടൈപ്പ് ആയിരുന്നു. അങ്ങനെ ഒരു ദിവസം സെലിനും റീന മോളും ഞങ്ങടെ കോളേജിൽ പ്രോഗ്രാം കാണാൻ വന്നിരുന്നു. അന്ന് അവിടെ രണ്ട് പെൺകുട്ടികൾ ശരത്തിനെയൊക്കെ കൈ വെച്ചു എന്ന് കേട്ടപ്പോൾ വല്യ അത്ഭുതം ഒന്നും തോന്നിയില്ല.പക്ഷെ, അന്ന് അപ്പുറത്തെ കോളേജിലെ പാട്ട് പാടിയ പെങ്കൊച്ചാ അത് എന്ന് കൂട്ടുകാർ പറയുന്നത് കേട്ടപ്പോൾ അത് സെലിൻ തന്നെ ആരിക്കുമോ എന്നൊരു സംശയത്തിലായിരുന്നു ഞാൻ. ശരത്തിനെ സെലിൻ തല്ലിയത് ആരോ  വീഡിയോയിൽ കൃത്യമായി പകർത്തിയിരുന്നു. അത് സ്റ്റേജിലേക്ക് കയറുന്നതിന് തൊട്ട് മുൻപ് ഞാൻ കണ്ടു.അതിലൂടെ അവൾ ആ ഓഡിറ്റോറിയത്തിൽ എവിടെയോ ഉണ്ടെന്ന് ഞാൻ മനസ്സിലാക്കി. അന്നവൾ ഫ്രഷേഴ്‌സ് ഡേയ്ക്ക് പാടിയ പാട്ട് male വേർഷനിൽ ഞാൻ പാടി അവളെ കേൾപ്പിച്ചു.അവളത് കേൾക്കണം എന്നെനിക്ക് വല്ലാത്ത കൊതി തോന്നി പോയി. അതുകൊണ്ട് അവൾക്കായി ഞാൻ ആ പാട്ട് പാടി... കണ്ണിമ ചിമ്മാതെ എന്നെ നോക്കി ഇരുന്ന എന്റെ സെലിനെ എനിക്ക് ഇപ്പോഴും ഓർമയുണ്ട്.....!!".... സിവാൻ ഓർമകളിൽ വാചാലനാവുന്നത് ജാക്കി അത്ഭുദത്തോടെ നോക്കി ഇരുന്നു.


"അവളെറിയാതെ ഞാൻ അവളെ ഒരുപാട് ശ്രദ്ധിച്ചിരുന്നു എന്നുള്ളതായിരുന്നു സത്യം.അവൾക്ക് ഷുഗർ പ്രോബ്ലം ഉണ്ടെന്ന് അറിയാതെ ഒരു ദിവസം കോഫീ അവളെ നിർബന്ധിച്ചു കുടിപ്പിച്ചു. ഞാൻ പോയി കഴിഞ്ഞപ്പോൾ ആണ് അറിഞ്ഞത് സെലിൻ ഹോസ്പിറ്റലിൽ ആണെന്ന്. ഓടി പിടഞ്ഞ് അവിടെ എത്തുമ്പോൾ എന്റെ ഇച്ചായൻ എന്നെ പര തെറി പറഞ്ഞു കൊണ്ടിരിക്കുവാരുന്നു. റീനമോളും കൂടെ ഉണ്ടാരുന്നു.!! അന്ന് ആണ് റീന മോളും ഇച്ചായനും തമ്മിൽ റിലേഷൻ ഉണ്ടെന്ന് എനിക്ക് മനസിലാവുന്നത്. പക്ഷെ,എന്നെ ഞെട്ടിച്ചത് അതൊന്നും ആയിരുന്നില്ല.....!!"...

"പിന്നെ "??.... ജാക്കി ചോദിച്ചു.

"എന്റെ സെലിൻ സൈമൺ ഇച്ചായന് കൊടുത്ത മറുപടി ആയിരുന്നു.!!"....

"എന്താ സെലിൻ പറഞ്ഞെ "??... ജാക്കി ചോദിച്ചു.

"എന്റെ സിവാൻ ഇച്ചായൻ എനിക്ക് ആദ്യായി വാങ്ങി തന്ന സാധനം എങ്ങനെയാ വേണ്ടെന്ന് വെക്കുക എന്നുള്ള അവളുടെ ആ പറച്ചിലിൽ നിന്ന് പോയത് എന്റെ ഹൃദയമാരുന്നെടാ. ഒളിഞ്ഞും തിരഞ്ഞും അവൾ നോക്കുന്നത് അറിഞ്ഞിട്ടും ഞാൻ അതിനൊക്കെ നിന്ന് കൊടുത്തൂ കൊണ്ടേയിരുന്നു.ഞാൻ അതൊക്കെ ആസ്വദിച്ചിരുന്നു.നിശബ്ദ പ്രണയം അത്രമേൽ സുന്ദരമായിരുന്നു ജാക്കി.....!!"....ജാക്കി ഒന്ന് പുഞ്ചിരിച്ചു.

"പിന്നീട് ആണ് ഇച്ചായൻ വഴി അവൾ കത്ത് എനിക്ക് അയക്കാൻ തുടങ്ങിയത്. ആരെന്നോ എന്തെന്നോ ഒന്നും ആദ്യം അറിയില്ലാരുന്നു.മനസ്സിലായില്ല എന്നുള്ളതാണ് സത്യം.ഒരുപാട് അന്വേഷിച്ചു ആ കത്ത് അയക്കുന്ന ആളെ.അതെന്റെ സെലിൻ ആയിരിക്കണേ എന്ന് വരെ പ്രാർഥിച്ചു പോയി.അവളുടെ ഓരോ കത്തും എന്നെ അത്രത്തോളം സന്തോഷിപ്പിച്ചിരുന്നു. അവളുടെ കത്ത് കിട്ടാതെ ഇരുന്ന വെക്കേഷന്റെ സമയത്താണ് ഞാൻ ഏറെ ബുദ്ധിമുട്ടിയത്. വല്ലാത്തൊരു വീർപ്പു മുട്ടൽ ആയിരുന്നു ആ സമയത്തൊക്കെ. അന്നാണ് എനിക്ക് മനസിലായത് നിശബ്ദമായി ഞാൻ ആ കത്ത് എഴുതുന്ന വ്യക്തിയെ സ്നേഹിക്കുന്നുണ്ടെന്ന്.!!".... സിവാന്റെ കണ്ണ് നിറഞ്ഞു വന്നു. ജാക്കി മെല്ലെ എണീറ്റു.


"എന്നിട്ട് "??....

"സാന്ദ്രയെ വഞ്ചിക്കുവാണെന്ന് ഉള്ള ബോധം മനസ്സിൽ എപ്പോഴോ വീണു തുടങ്ങിയ സമയത്തും ആ കത്തുകൾ വായിക്കാതിരിക്കാൻ കഴിയാത്തൊരു അവസ്ഥയിലേക്ക് കാര്യങ്ങൾ പോയി തുടങ്ങി. ഈ കത്ത് അയക്കുന്ന ആൾ ആരാണെന്ന് കണ്ടെത്തിയെ പറ്റൂ എന്നൊരു തോന്നലിൽ ഞാൻ ചെന്ന് പെട്ടു. അപ്പോഴും അത് സെലിൻ ആണെന്ന് ഉള്ള ഒരു ഊഹം പോലും എന്നിൽ ഇല്ലാരുന്നു. പലപ്പോഴും ഓർക്കും അവളാണോ എന്ന്!!പക്ഷെ അവൾ അങ്ങനെ ചെയ്യില്ല... ചെയ്യാനുള്ള സാദ്ധ്യതകൾ ഇല്ല എന്നൊക്കെ പറഞ്ഞു മനസ്സുമായി മല്ലിടും. പക്ഷെ ആ കത്തുകൾ എന്നിൽ ഒരു addiction ആയി മാറാൻ തുടങ്ങി എന്ന് ഞാൻ തിരിച്ചറിഞ്ഞ സമയത്ത് ഇത് എങ്ങനെ എങ്കിലും കണ്ടെത്തണം എന്ന ചിന്ത എന്നിൽ ഉടലെടുത്തു. അതിന് വേണ്ടി വണ്ടി സ്ഥിരം പാർക്ക്‌ ചെയ്യുന്ന സ്ഥലത്ത് നിന്ന് cctv ക്യാമറ ഉള്ള ഭാഗത്തേക്ക് ഞാൻ മാറ്റി പാർക്ക്‌ ചെയ്യാൻ തുടങ്ങി. Cctv വിഷുവൽസ് കിട്ടാൻ കുറച്ച് വൈകും എന്ന് അറിഞ്ഞപ്പോൾ സംശയങ്ങൾ പലരിലേക്കും നീണ്ടു.....!!"...

"ഒടുവിൽ ആണ് എന്റെ സംശയം സൈമൺ ഇച്ചായന് നേരെ നീണ്ടത്. ഇച്ചായൻ അടുത്തുള്ളപ്പോൾ മാത്രേ എനിക്ക് ആ കത്ത് കിട്ടാറുള്ളു. ഒന്നുകിൽ ആ കത്ത് വായിക്കുന്നതിനു തൊട്ട് മുൻപ് അല്ലെങ്കിൽ വായിച്ചു തീർന്ന ശേഷം മാത്രേ ഇച്ചായൻ എന്റെ അടുത്തേക്ക് വരൂ. കത്ത് വായിക്കുന്നതിനു മുൻപാണ് വരുന്നതെങ്കിൽ ഫോണിൽ തോണ്ടി തോണ്ടി നിക്കും. ഞാൻ അത് വായിക്കുന്നത് കണ്ടാലും എന്താന്ന് ചോദിക്കില്ല. ആ ചെറിയ സംശയം മുളച്ചു പൊന്തി കൊണ്ടിരുന്നപ്പോൾ ആണ് അത് സംഭവിച്ചത്!!"....

"എന്ത് "??....

"ഒരു ദിവസം സൈമൺ ഇച്ചായൻ എന്റെ കത്ത് തട്ടി പറിച്ച് എടുത്ത് വായിച്ചു. അത്രയും ദിവസം ഞാൻ കത്ത് വായിക്കുന്ന കണ്ടിട്ട് മൈൻഡ് ചെയ്യാതിരുന്ന ഇച്ചായൻ അന്ന് കത്ത് പിടിച്ച് മേടിച്ച് വായിച്ചത് കണ്ടപ്പോൾ എന്തോ പന്തികേട് തോന്നി. ഇച്ചായനായിട്ട് എന്തേലും പറയുമെന്ന് ഓർത്ത് സാന്ദ്രയുടെ കാര്യം എടുത്തിട്ട്. പക്ഷെ അത് ഞാൻ പറഞ്ഞതിന് ശേഷം കത്ത് വരാതെ ആയി. സെലിനെയും ഒരാഴ്ചയോളം ഞാൻ കണ്ടില്ല.ഏകദേശം ഞാൻ ഉറപ്പിച്ചിരുന്നു ആ കത്ത് അയക്കുന്നത് സെലിൻ ആണെന്ന്.

അവൾ എന്തേലും കടുംകൈ ചെയ്യുമോ എന്ന് പോലും ഞാൻ പേടിച്ചു. CCTV വിഷുവൽസ് കിട്ടിയതോടെ എനിക്ക് കത്ത് എത്തിക്കുന്ന ഹംസം ഇച്ചായൻ ആണെന്ന് ഞാൻ കണ്ടെത്തി. അപ്പോഴും സെലിൻ ഒരു ചോദ്യ ചിഹ്നമായി തുടങ്ങിയിരുന്നു. ഒടുവിൽ സൈമൺ ഇച്ചായനോട് എല്ലാം തുറന്ന് പറയാൻ തുടങ്ങിയ ആ ദിവസമാണ് അവളുടെ അവസാന കത്ത് വന്നത്.


അതിനൊപ്പം അവൾ വരച്ച എന്റെ ചിത്രവും ഉണ്ടായിരുന്നു. ഒരൊറ്റ നിമിഷം കൊണ്ട് ഞാൻ ഇല്ലാതായ പോലെ എനിക്ക് തോന്നി പോയെടാ. സിവാൻ എന്ന ഞാൻ സെലിൻ എന്ന ലോകത്തിൽ മാത്രം ഒതുങ്ങിയ പോലെ. അവളുടെ വേർപാട് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. പിന്നീട് അവളെ ഞാൻ കണ്ടിട്ടില്ല. എന്റെ കണ്മുന്നിൽ പോലും പെടാതെ അവൾ മനഃപൂർവം നടക്കുവാണെന്ന് എനിക്ക് തോന്നി.!!".... സിവാന്റെ ശബ്ദം ഇടറി കണ്ണുകൾ നിറഞ്ഞു.

"ടാ.... ഇച്ചായ!!"... ജാക്കി അവനെ ആശ്വസിപ്പിക്കാൻ വിളിച്ചു. സിവാൻ കണ്ണുകൾ തുടച്ചു കൊണ്ട് തുടർന്നു.

"ഞാൻ ആണെങ്കിൽ അതിലും വല്യ മണ്ടൻ അവളോട് ഇതൊന്നും ചോദിക്കാതെ ഇച്ചായനോട് പോലും ഒന്നും പറയാതെ നിരാശ കാമുകനെ പോലെ നടന്നു. എനിക്ക് വട്ട് ആരുന്നോ എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്!!".... സിവാൻ പറഞ്ഞത് കേട്ട് ജാക്കി ചിരിച്ചു.

"അന്നേ ഇവരിൽ ആരോടേലും ഇതൊന്ന് ചോദിക്കുവോ പറയുവോ ചെയ്തിരുന്നേൽ കുരീക്കാട്ടിൽ കൂടെ എന്നെ ഇളെപ്പാ എന്ന് വിളിച്ച് കുറച്ച് കുഞ്ഞിക്കാലുകൾ എങ്കിലും ഓടി കളിച്ചേനെ!!".... ജാക്കി പറഞ്ഞു.

"പോയ ബുദ്ധി ആന പിടിച്ചാലും തിരികെ വരില്ലലോടോ മോനെ....!!"...

"ഹ്മ്മ് അത് വിട്. എന്നിട്ട് "??...

"മ്മ്.....അവള് പോയ വേദന മറക്കാൻ സാന്ദ്രയിലേക്ക് ഞാൻ മനസ്സ് വഴി തിരിച്ചു വിട്ടു. പക്ഷെ അവളും എന്നെ ചതിച്ചപ്പോൾ സഹിക്കാൻ എനിക്കായില്ല. ഞാൻ അത്ര പുണ്യാളൻ ഒന്നുമല്ലട.പക്ഷെ, എനിക്ക്... എനിക്ക് സെലിനോട് എന്തൊക്കെയോ തോന്നി പോയി. ഒരു പെണ്ണിനെ സ്‌നേഹിക്കുമ്പോൾ തന്നെ മറ്റൊരു പെണ്ണിനെ കൂടെ സ്നേഹിച്ചത് കൊണ്ടാവും കർത്താവ് സാന്ദ്രയെ എന്നിൽ നിന്നും അകറ്റിയത് എന്നോർത്ത് സമാധാനിക്കുമ്പോൾ ആണ് അന്ന് ഓഡിറ്റോറിയത്തിൽ കല്യാണ പെണ്ണായി ഞാൻ എന്റെ സെലിനെ കാണുന്നത്.


അതും എത്രയോ വർഷങ്ങൾക്ക് ശേഷം. മുന്നിൽ നിൽക്കുന്നത് അവൾ തന്നെ ആണോന്ന് അറിയാൻ പലവട്ടം ഞാൻ ആ മുഖത്തേക്ക് നോക്കി കൊണ്ടിരുന്നു. സാം ഇച്ചായൻ അവളെ കെട്ടാൻ എന്നോട് വന്നു പറയുമ്പോൾ പോലും നടക്കുന്നതൊക്കെ വിശ്വസിക്കാൻ ആവാതെ ഞാൻ.... നിന്നു പോയെടാ. അവളെ മിന്ന് കെട്ടി എന്റെ പെണ്ണ് ആക്കുമ്പോൾ ലോകം പിടിച്ചടക്കിയ പോലെ ആയിരുന്നെടാ...എനിക്ക്!!...ഒരുപക്ഷെ ഇച്ചായൻ പറഞ്ഞില്ലാരുന്നെങ്കിലും ഞാൻ അവളെ കെട്ടിയേനെ!!അവള്... അവള് എന്റെ പെണ്ണാടാ... കുരീക്കാട്ടിലെ സിവാന്റെ പെണ്ണ്!!"... സിവാൻ വശ്യമായ ചിരിയോടെ പറഞ്ഞു നിർത്തി. അവന്റെ കണ്ണുകൾ നിറയുന്നതിടയിലും ചുണ്ടിൽ ചിരി മായാതെ നിന്നു.

"ഇത്രക്ക് ഇഷ്ടം ഉണ്ടായിട്ടാണോ പരട്ട ഇച്ചായ നീ അതിനെ ഓരോന്നൊക്കെ പറഞ്ഞ് വിഷമിപ്പിച്ചേ??".... ജാക്കി ചോദിച്ചു.

"വേണമെന്ന് വെച്ച് ചെയ്തത് അല്ല. ഇനിയൊരിക്കലും എന്നെ ഒറ്റക്ക് ആക്കിട്ടു പോകാതെ ഇരിക്കാനുള്ള ഒരു test ഡോസ് മാത്രാ ഇത്. അവളാണ് കത്ത് അയച്ചിരുന്നത് എന്ന് അവളുടെ നാവിൽ നിന്ന് അറിഞ്ഞ നിമിഷം ലോകം പിടിച്ചടക്കിയ പോലെയാ എനിക്ക് തോന്നിയെ. ഒന്നും അറിയാത്ത പോലെ അവളുടെയും ഇച്ചായന്റെയും റീനയുടെയും മുന്നിൽ അഭിനയിച്ചതൊക്കെയും അവരായിട്ട് എല്ലാം പറയുവാണേൽ പറയട്ടെ എന്നോർത്തിട്ട് തന്നെയാ.!!! നീ നോക്കിക്കോ ഞങ്ങടെ റിസപ്ഷന് ഞാൻ ചെല്ലുമ്പോൾ എല്ലാം തുറന്ന് പറഞ്ഞു ഞാൻ അവളെ സ്വന്താക്കും. പിന്നെ ഒരിക്കലും ഞാൻ അവളെ കരയിക്കില്ല. ഇതാ അവളുടെ ജീവിതത്തിലെ അവസാന കരച്ചിൽ. ഇനി അവള് കരയണെങ്കിൽ എന്റെ കൊച്ചിനെ പ്രസവിക്കുമ്പോ അവള് കരഞ്ഞോട്ടെ....!!"... അവൻ പറഞ്ഞത് കേട്ട് ജാക്കി ചിരിച്ചു.

"ഇവനെ കൊണ്ട്!!".....ജാക്കി തലയിൽ കൈ വെച്ചു.


"ഞാൻ ഇത്രേം നാളും പെണ്ണും പെട കോഴിയും വേണ്ടന്ന് വെച്ചു നടന്നതിന്റെ ശരിക്കുള്ള കാരണം എന്താന്ന് നിനക്ക് അറിയുവോ "??.... സിവാൻ ചോദിച്ചു.

"സാന്ദ്രയോടുള്ള ദേഷ്യം കൊണ്ടല്ലേ??".....

"ഒലക്ക. അവള് കല്യാണത്തിൽ നിന്ന് പിന്മാറിയപ്പോൾ കുടുംബക്കാരെ ഓർത്ത് വിഷമം തോന്നി എന്നുള്ളത് സത്യാ. അല്ലാണ്ട് ആ ഏപ്പറാച്ചി പോയതിന് എനിക്ക് ഒരു സങ്കടോം ഇല്ല. ഞാൻ കെട്ടാതെ നടന്നത് എന്നെങ്കിലും കർത്താവ് ആയിട്ട് സെലിനെ എന്റെ മുന്നിൽ കൊണ്ട് തരും എന്നോർത്താ!!കൊണ്ട് തന്നപ്പോ ഞാൻ അങ്ങ് കെട്ടി!!"😁😁😁

"ബെസ്റ്റ്...!!"....

"ആഹ് പിന്നെ....ഡാ ഇതൊന്നും ഇപ്പോ ആരും അറിയണ്ട... കേട്ടല്ലോ!!"..സിവാൻ പറഞ്ഞു.

"ഏയ് ഇല്ലെടാ!!"....ജാക്കി ഭവ്യതയോടെ പറഞ്ഞു.

"മ്മ് എങ്കിൽ നീ പൊയ്ക്കോ...എനിക്ക് കുറച്ച് വർക്ക്‌ ഉണ്ട്....!!"...

"ശരിയെട...!!"....

ജാക്കി ഫയലുമായി പുറത്ത് ഇറങ്ങിയ ശേഷം പോക്കറ്റിൽ കിടന്ന ഫോൺ എടുത്തു...


"Hello....സാം അച്ചായാ കേട്ടോ എല്ലാം "??... ജാക്കി സിവാന്റെ ക്യാബിന് വെളിയിൽ ഇറങ്ങിയതും ചോദിച്ചു.

"മ്മ്... കേട്ടെഡാ... ഉവ്വേ!! ഇനിയെല്ലാം ഞങ്ങൾ നോക്കിക്കോളാം!!"... സാം അത് പറഞ്ഞു ഫോൺ വെച്ച് എല്ലാവരെയും നോക്കി.

ഏയ്‌റയും,റബേക്കയും, റീനയും , സെലിനും , സാമൂവലും , സൈമനും എല്ലാവരും ജാക്കിയുടെയും സിവാന്റെയും സംസാരം കേട്ട് കൊണ്ട് അവിടെ തന്നെ ഉണ്ടാരുന്നു.

"എന്നാലും എട കള്ള കാമുകാ!!"....ഏയ്‌റ കവിളത്തു കൈ വെച്ച് വിളിച്ചു.

"അവൻ ഇവിടുന്ന് ഭൂകമ്പം ഉണ്ടാക്കി പോയപ്പോഴേ എനിക്കൊരു സംശയം തോന്നിയതാ!!എന്നാലും.... എന്റെ സിവാനെ!!"..... റബേക്ക അത്ഭുദത്തോടെ പറഞ്ഞു.

"അപ്പോ കിടന്ന് വിഷമിച്ച നമ്മളൊക്കെ ആരായി??"... സാമൂവൽ ചോദിച്ചത് കേട്ട് എല്ലാവരും ചിരിച്ചു.

"സെലിൻ കൊച്ചേ അപ്പോ ഇനി കരച്ചിലും പിഴിച്ചിലുമില്ല. നിന്റെ ചെറുക്കന് നിന്നെ അസ്ഥിക്ക് പിടിച്ച പോലെ ഇഷ്ടാ....!! ഇനി നിങ്ങടെ കല്യാണം.... അത് മാത്രം ഓർത്താൽ മതിയേ!!".... സൈമൺ പറഞ്ഞത് കേട്ട് സെലിൻ പുഞ്ചിരിച്ചു.

"മാതാവേ ഇപോഴാ പെണ്ണിന്റെ മുഖം ഒന്ന് തെളിഞ്ഞേ....ഇത്രേം ദിവസം കാർമേഘം മൂടി കിടക്കുവാരുന്നു. ഇപ്പോഴാ മഴ പെയ്തു തോർന്നെ!! Thank you സിവാച്ചാ!!"... റീന സെലിനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. അപ്പോഴാണ് സാമൂവലിന്റെ സെക്രട്ടറി അവനെ വിളിച്ചത്.


"ഹലോ അനിൽ!!"....

"ആഹ്ഹ് സാമൂവൽ സാർ ഒരു news കിട്ടി. മേക്കലാത്തെ മുതലാളിമാർക്ക് എവിടുന്നോ ചെറിയൊരു മാന്ത് കിട്ടി എന്ന്!!".....

"മാന്തോ?? കഴിഞ്ഞ ദിവസം ഞങ്ങൾ ഒന്ന് ചൊറിഞ്ഞാരുന്നു അതാണോ??"....

"സണ്ണിയുടെ കൈ പ്ലാസ്റ്റർ ഇടാനും, ടോമിയുടെ തുടയെല്ലിന് പൊട്ടൽ ഉണ്ടാവാനും, വർക്കിയുടെ മൂക്കിന്റെ പാലം ചളുങ്ങാനും മാത്രമുള്ള രീതിക്ക് ആണോ ചൊറിഞ്ഞത് "??.... അനിൽ ചോദിച്ചു.

"എയ് അത്രക്കില്ല....!!".....

"അപ്പോ മാന്തിയത് വേറെ എവിടുന്നോ ആണ്!!".....

"എന്നായാലും കൊള്ളാം!!"... സാമൂവൽ ചിരിയോടെ call cut ആക്കി എല്ലാവരോടും കാര്യം പറഞ്ഞു.


"എന്നാലും അതാരാ അവന്മാരെ പണിയാൻ??".... റബേക്ക ചോദിച്ചു.

"വേറെ ആര് നമ്മടെ കുടുംബം കുട്ടിച്ചോർ ആക്കാൻ നോക്കിയതിനു കർത്താവ് കൊടുത്ത ശിക്ഷയ. അവളാ... മേക്കലാത്തെ പൂതനക്കും കിട്ടണാരുന്നു ഒരെണ്ണം....!!ഹ്മ്മ് അത് മിക്കവാറും എന്റെ കൈ കൊണ്ട് ആവും!!".... ഏയ്‌റ പറയുന്നത് കേട്ട് എല്ലാവരും വാ പൊളിച്ച് നിന്നു.

ഒരാഴ്ച്ചക്ക് ശേഷം...

ഏതോ ഫയലിൽ മുഖം പൂഴ്ത്തി ഇരുന്ന് എന്തൊക്കെയോ എഴുതുന്നുണ്ടെങ്കിലും സിവാന്റെ മനസ്സ് മറ്റ് എവിടെയോ ആരുന്നു. അവൻ നോക്കി കൊണ്ടിരുന്ന ഫയൽ അടച്ച് വെച്ച് കസേരയിലേക്ക് ചാഞ്ഞിരുന്നു മുഖം ചുളിച്ചു.

"ശേ.... ഇതിപ്പോ ഒരാഴ്ച ആയി സെലിനെ കുറിച്ച് എന്തേലും അറിഞ്ഞിട്ട്. ചേട്ടത്തിമാരെ ഫോൺ വിളിച്ചാൽ അവർ ബാക്കി എല്ലാ കാര്യവും പറയും. സെലിന്റെ കാര്യം ഒഴിച്ച്. വീഡിയോ call ചെയ്താൽ അവളെ മാത്രം കാണാൻ പറ്റില്ല. ബാക്കിയുള്ള എല്ലാവരും വന്നു attendance ഇടാൻ നിക്കും. ഇനി ജാക്കി പറഞ്ഞ പോലെ സാം ഇച്ചായൻ അവളെ പറഞ്ഞു വിട്ട് കാണുവോ??".... 😳സിവാൻ ഓർത്തു കൊണ്ട് ഇരുന്നപ്പോൾ ആണ് ജാക്കി വെപ്രാളത്തോടെ ഓടി അവന്റെ കാബിനിലേക്ക് വന്നത്.


"ഹ....ഹ...ഹ...".... ജാക്കി നിന്ന് കിതച്ചു.

"എന്നാടാ?? എന്നാപറ്റി??".... സിവാൻ പേടിയോടെ ചോദിച്ചു.

"സെ... സെ... സെലിൻ ICU വിലാ....".... 

ജാക്കി കിതപ്പോടെ പറഞ്ഞു. ജാക്കി പറഞ്ഞത് കേട്ടതും സിവാൻ ഞെട്ടലോടെ ചാടി എണീറ്റു.

"What "??....


💞💍💞💍💞💍💞💍💞💍💞💍💞💍💞

തുടരും


രചന :-അനു അനാമിക


To Top