Happy Wedding തുടർക്കഥ Part 25 വായിക്കൂ...

Valappottukal



രചന :-അനു അനാമിക

ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക...

ഇതേ സമയം കാറിൽ എങ്ങോട്ടോ പോകുകയായിരുന്ന സിവാൻ ഡ്രൈവറോട് പറഞ്ഞ് കാർ പെട്ടെന്ന് സ്റ്റോപ്പ്‌ ചെയ്യിച്ചു പുറത്തേക്ക് ഇറങ്ങി പോയി.

***********************************

@കുരീക്കാട്


ഏയ്‌റയും റബേക്കയും റീനയും എന്ത് ചെയ്യുമെന്ന് അറിയാതെ ഹാളിൽ തന്നെ നിന്നു.

"എന്റെ മാതാവേ ഇതിനും മാത്രം എന്നാ പാപം ചെയ്തിട്ടാ ഇപ്പോ ഞങ്ങളെ ഇങ്ങനെ അങ്ങ് ഇട്ട് വേദനിപ്പിക്കുന്നേ??"... ഏയ്‌റ വിങ്ങി പൊട്ടി.

"ചേട്ടത്തി....!!".... റബേക്ക അവരെ ചേർത്ത് പിടിച്ചു.

"എല്ലാം എന്റെയും ഇച്ചായന്റെയും തെറ്റാ ചേട്ടത്തി. സിവാച്ചനോട് ഇത്രേം വർഷത്തിന് ഇടയ്ക്ക് എപ്പോഴേലും ഞങ്ങൾ ഇതൊക്കെ തുറന്ന് പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ ഇന്ന് ഇത്രേം വേദനിച്ച് സിവാച്ചൻ ഇവിടുന്ന് ഇറങ്ങി പോകേണ്ടി വരില്ലാരുന്നു!!".. റീന കണ്ണീരോടെ പറഞ്ഞു.

"അതൊക്കെ കഴിഞ്ഞില്ലേ മോളെ ഇനി എന്നാ പറഞ്ഞിട്ട് എന്നാ കാര്യം?? പാവം ആ സെലിൻ കൊച്ച് അതിനെ കുറിച്ച് ഓർക്കുമ്പോഴാ....!!".... റബേക്ക പറഞ്ഞതും ഏയ്‌റ മുഖം സാരി തുമ്പ് കൊണ്ട് തുടച്ചു.

"നിങ്ങള് എന്റെ കൂടെ വന്നേ!!കൊച്ച് അവിടെ ഒറ്റക്കാ!!വല്ല തോന്നാ ബുദ്ധിക്ക് എന്തേലും ചെയ്തു പോയാൽ.... വാ... എന്റെ കൂടെ!!".... ഏയ്‌റ അനിയത്തിമാരെയും കൂട്ടി പടി കേറി സിവാന്റെയും സെലിന്റെയും മുറിയിലേക്ക് പോയി.

പാതി ചാരിയ വാതിൽ തള്ളി തുറന്നപ്പോഴേ കേട്ടു സെലിന്റെ വിങ്ങി പൊട്ടിയുള്ള തേങ്ങലുകൾ. അവർ മൂന്നും കണ്ണുകൾ അമർത്തി തുടച്ചു അവൾക്ക് അടുത്തേക്ക് നടന്നു.


"സെലിൻ മോളെ...!!"... ഏയ്‌റ വേദനയോടെ വിളിച്ചു.സെലിൻ കണ്ണുകൾ ഉയർത്തി അവരെ നോക്കി.

"ചേട്ടത്തി....!!".. എന്ന് വിളിച്ചവൾ പൊട്ടിക്കരഞ്ഞു കൊണ്ട് ഏയ്‌റയേ കെട്ടിപിടിച്ചു. ഏയ്‌റ അവളെ ചേർത്ത് പിടിച്ചു.

"മോളെ.... കരയാതെടാ!!ചേട്ടത്തിടെ കൊച്ച് കരയാതെടാ!!ഒന്നുല്ലാ.... ഒന്നുല്ല.... കരയാതെ !!".... ഏയ്‌റ സെലിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

"ഞാൻ... ഞാൻ കാരണാ ചേട്ടത്തി ഇച്ചായൻ... ഇച്ചായൻ ഇവിടുന്ന് പോയത്.... ഞാൻ ഒരാള് കാരണാ!!ഞാൻ വന്നില്ലാരുന്നേൽ ഇങ്ങനെ ഒന്നും.....!!".. സെലിൻ കരഞ്ഞു കൊണ്ട് പറഞ്ഞു.

"ഇല്ല മോളെ ഒന്നുമില്ല. നീ വിചാരിക്കും പോലെ ഒന്നുമില്ല. പെട്ടെന്നുള്ള ദേഷ്യത്തിൽ അവൻ എന്തേലും പറഞ്ഞെന്ന് കരുതി... മോള് കരയാതെ!!"... ഏയ്‌റ വേദനയോടെ പറഞ്ഞു.


"സഹിക്കാൻ പറ്റുന്നില്ല ചേട്ടത്തി. ഞാൻ കാരണം ഇച്ചായന്മാരും നിങ്ങളും എല്ലാവരും ഇങ്ങനെ വിഷമിക്കുന്നത് കാണുമ്പോ ചങ്ക് പൊട്ടി പോകുവാ....!!ഞാൻ ഇങ്ങോട്ട് വരാൻ പാടില്ലാരുന്നു!!ഞാൻ വന്ന കൊണ്ടല്ലേ ഇങ്ങനെയൊക്കെ!!".... സെലിൻ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.അത് കണ്ട് അവരുടെ ഉള്ളം വിങ്ങി.

"മോളെ.... സെലിനെ... ഇതൊക്കെ നിന്റെ കൈയിൽ നിന്ന് വന്ന തെറ്റൊന്നും അല്ലല്ലോ!! ഇതാരുന്നു കർത്താവിന്റെ വിധി... അതുകൊണ്ട് അതുപോലെ നടന്നു. അങ്ങനെ സമാധാനിക്ക്!!"... റെബേക്ക പറയുന്നത് കേട്ടിട്ട് അവൾടെ കണ്ണീർ ഒന്നൂടെ ശക്തി പ്രാപിച്ചു.

"അതെ....സെലി...!!എല്ലാം വേണ്ടന്ന് വെച്ച് ഒരുകാലത്തു പടിയിറങ്ങി പോയതല്ലേ നീ?? ആ നീ വീണ്ടും തിരികെ ഇവിടെ എത്തിയിട്ടുണ്ടെങ്കിൽ അതൊരു നിയോഗം തന്നെയാ....!!ഇതൊരു പരീക്ഷണമാ... നിന്നെയും സിവാച്ഛനെയും ഒന്നിച്ച് ചേർക്കാനുള്ള കർത്താവിന്റെ പരീക്ഷണം. ഇതിൽ നീ ജയിച്ചേ പറ്റൂ. ഇവിടുന്ന് ആരും ഇതിന്റെ പേരിൽ നിന്നെ പറഞ്ഞയക്കാനോ വേദനിപ്പിക്കാനോ ഒന്നും വരില്ല.... ഞങ്ങളൊക്കെ ഉണ്ട് നിന്റെ കൂടെ!!നീ കരയാതെ....!!"... റീന പറഞ്ഞപ്പോൾ സെലിൻ അവളെ കെട്ടിപിടിച്ചു.

"അതേ റീന പറഞ്ഞതാ ശരി. ഇതൊരു പരീക്ഷണാ നിങ്ങളെ നിങ്ങൾക്ക് മനസിലാക്കാനുള്ളൊരു പരീക്ഷണം. ഇതിൽ എന്റെ മോളും സിവാച്ഛനും ജയിക്കണം. നീയിവിടെ ഞങ്ങടെ സിവാന്റെ പെണ്ണായിട്ട് വന്നിട്ടുണ്ടെൽ ഇനി മരിക്കും വരെ നീ ഇവിടെ തന്നെ ഉണ്ടാവും ഇത് ഈ ചേട്ടത്തിയുടെ വാക്കാ!!"... സെലിൻ കരഞ്ഞു കൊണ്ട് ഏയ്‌റയേ കെട്ടിപിടിച്ചു. അവർ മൂന്ന് പെൺകുട്ടികളും ചേട്ടത്തിയെ ഇറുകെ പുണർന്ന് നിന്നു...


ഒരു അമ്മയുടെ വാത്സല്യത്തോടെ ഏയ്‌റ അവരെ ചേർത്ത് നിർത്തി. അൽപ്പം കഴിഞ്ഞതും  സാമൊക്കെ തിരികെ എത്തിയ കാറിന്റെ ശബ്ദം കേട്ടു.

"ഇച്ചായനോക്കെ വന്നെന്ന് തോന്നുന്നു!!"...റെബേക്ക പറഞ്ഞു.

"മ്മ്... റീനേ നീ ഇവിടെ സെലിന്റെ കൂടെ ഇരുന്നോ!! ഞങ്ങൾ അങ്ങ് ചെല്ലട്ടെ!!"... ഏയ്‌റ പറഞ്ഞു.

"ശരി ചേട്ടത്തി....!!".....അവർ രണ്ടും താഴേക്ക് പോയി.

"സിവാച്ചൻ നിന്നോട് എന്നതാ ചോദിച്ചേ??"... റീന അവർ പോയി കഴിഞ്ഞ് ചോദിച്ചു.

"എനിക്ക് ഇച്ചായനെ നേരത്തെ അറിയുമോ എന്ന്?? ഞാൻ ഇച്ചായനെ സ്നേഹിച്ചിരുന്നോ എന്ന്??"...

"നീ എന്നിട്ട് എല്ലാം പറഞ്ഞോ "??

"മ്മ്... പറയേണ്ടി വന്നു!!".... സെലിൻ വേദനയോടെ പറഞ്ഞു.

"ഇച്ചായ...."!!... ഏയ്‌റ വിളിച്ചു.

"മ്മ്..."!!... സോഫയിൽ കണ്ണടച്ചിരുന്ന സാം ഒന്ന് മൂളി.

"സിവാൻ... അവൻ എങ്ങോട്ടാ ഇച്ചായ പോയത്?? വല്ലോം അറിയാവോ ഇച്ചായ??".... ഏയ്‌റ വെപ്രാളത്തോടെ ചോദിച്ചു.


"അറിഞ്ഞൂടാ... ഓസ്ട്രേലിയക്ക് ആരിക്കുമെന്ന് തോന്നുന്നു. സൈമ നീ ജാക്കിയേ വിളിച്ച് എല്ലാം പറഞ്ഞേക്ക്... അവൻ അവിടെ വരുവണേൽ അറിയിക്കാൻ പറ...!!"... സാം പറഞ്ഞു.

"ശരി ഇച്ചായ "...സൈമൺ ജാക്കിയേ വിളിക്കാൻ പുറത്തേക്ക് പോയി.
ആരോ കരയുന്ന ശബ്ദം കേട്ടാണ് ആണ് സാം അങ്ങോട്ട് നോക്കിയത്. സാമൂവൽ ഇരുന്ന് കരയുന്നതാണ് അവൻ കണ്ടത്.

"ഇച്ചായ....!!"... റബേക്ക അവനെ വേദനയോടെ വിളിച്ചു.

"ഡാ... സാമൂവലെ.....എന്നാടാ?? എന്നാത്തിനാ നീ കരയണേ "??... സാം ആവലാതിയോടെ ചോദിച്ചു.

"ഞാൻ.. ഞാൻ കാരണമല്ലേ ഇച്ചായ നമ്മടെ സിവാൻ ഇവിടുന്ന്... ഇവിടുന്ന് ഇറങ്ങി പോയത് ??...ഞാൻ അങ്ങനെ ചെയ്തോണ്ടല്ലേ??".... സാമൂവൽ കരഞ്ഞു കൊണ്ട് പറയുന്ന കേട്ട് റബേക്കക്കും കരച്ചിൽ വന്നു.

"നീ അങ്ങനെ ചെയ്തോണ്ട് ഇവിടെ ആർക്കും ഒരു നഷ്ടവും ഉണ്ടായില്ലല്ലോ!!ഒരു പെങ്കൊച്ചിന് ഒരു ജീവിതം കിട്ടിയില്ലേ?? സിവാൻ പെണ്ണ് കെട്ടിയില്ലേ?? നമ്മടെ കുടുംബത്തിന്റെ അഭിമാനം നീ കാത്തില്ലേ?? പിന്നെ ഉള്ളത് സിവാൻ... അവന്റെ കാര്യം ഓർത്ത് നീ പേടിക്കണ്ട. മനസ്സ് ഒന്ന് തണുക്കുമ്പോൾ അവൻ ഇങ്ങ് വന്നോളും... നീ അതിന് വിഷമിക്കണ്ട ഒരു കാര്യവും ഇല്ല. കേട്ടല്ലോ!!".... സാം അവനെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു.


"ഇച്ചായ "... സൈമൺ വിളിച്ചു.

"എന്നാടാ "??

"സിവാൻ പോയേക്കുന്നത് ഓസ്ട്രേലിയക്ക് തന്നെയാ. ജാക്കിയേ വിളിച്ച് നാളെ എത്തും എന്നവൻ പറഞ്ഞെന്ന്!!"... സൈമൺ പറഞ്ഞു.

"ഹ്മ്മ്.... ഇനി ഉള്ള കാര്യങ്ങൾ ജാക്കി നോക്കിക്കോളും. നിങ്ങളാരും ആദി പിടിക്കേണ്ട ഒരു കാര്യവുമില്ല.!!സൈമാ നീ എല്ലാ കാര്യവും ജാക്കിയോട് വിശദമായി പറയണം.".... സാം ഗൗരവത്തോടെ പറഞ്ഞു.

"ശരി ഇച്ചായ!!".....

"കുശാഗ്ര ബുദ്ധിക്ക് കുരുട്ട് ബുദ്ധിക്ക് ഉണ്ടായവനാ നമ്മടെ ജാക്കി.... ഇനി ചെയ്യേണ്ടത് അവൻ ചെയ്തോളും.!!"..... സാം ഒരു ഗൂഡ സ്മിതത്തോടെ പറഞ്ഞതിന്റെ പൊരുൾ ആർക്കും മനസിലായില്ല. അവർ പരസ്പരം നോക്കി കണ്ണ് മിഴിച്ചു.

"ചേട്ടത്തി സെലിൻ മോള് "??... സാമൂവൽ ചോദിച്ചു.

"കരച്ചിൽ തന്നെയാ. ആ പാവം കാരണാ ഇതൊക്കെ ഉണ്ടായേ എന്നും പറഞ്ഞ് ഇരുന്ന് കരച്ചിൽ തന്നെയാ!!"... ഏയ്‌റ പറഞ്ഞു.

"റീന ഉണ്ടോ അവളുടെ അടുത്ത് "??.... സൈമൺ ചോദിച്ചു.


"മ്മ് ഉണ്ട് "!!... റെബേക്ക പറഞ്ഞു.

"അതിന്റെ അടുത്ത് എപ്പോഴും ആരേലുമൊക്കെ വേണം. ഒറ്റക്ക് പുറത്തേക്ക് ഒന്നും വിടണ്ട.... ആരേലും കൂടെ ഉണ്ടാവണം കേട്ടല്ലോ!!".... സാം പറഞ്ഞ്.

"ശരി ഇച്ചായ....!!"....

"പിന്നെ തല്ക്കാലം ഇവിടെ നടന്നത് ഒന്നും പപ്പമാരും മമ്മിമാരും ആരും അറിയണ്ട. സിവാൻ ഓഫീസ്‌ ആവശ്യത്തിന് പോയതാണെന്ന് പറഞ്ഞാൽ മതി എല്ലാവരോടും. കെട്ടിന് മുൻപ് എത്തുമെന്നും പറഞ്ഞേക്ക്!!"....സാം എല്ലാവരോടുമായി പറഞ്ഞു.

"ഇച്ചായ കല്യാണം മാറ്റിവെച്ചാലോ നമുക്ക്?? അവൻ വരുമെന്ന് ഉറപ്പ് ഒന്നുല്ലാതെ നമ്മൾ എന്തേലും ചെയ്താൽ!!"..... സൈമൺ അവന്റെ ആശങ്ക പറഞ്ഞു.

"അവൻ വരുമെന്ന് പറഞ്ഞത് നിന്റെ ഇച്ചായനായ ഞാൻ ആണെങ്കിൽ അവൻ വന്നിരിക്കും. അതിനി ആകാശം ഇടിഞ്ഞു വീണാലും ശരി കല്യാണ ദിവസം സിവാൻ ഇവിടെ ഉണ്ടാകും. ഇത് സാം ജോണിന്റെ ഉറപ്പാ. ഇതിൽ എന്തേലും മാറ്റം വന്നാൽ സാം ജോൺ കുരീക്കാട്ടിൽക്കാരുടെ കല്ലറയിൽ അഭയം പ്രാപിച്ചെന്ന് എല്ലാവരും ഓർത്താൽ മതി....!!".. സാം അത് പറഞ്ഞതും എല്ലാവരും ഭയത്തോടെ അവനെ നോക്കി. പിന്നീട് ഒന്നും പറയാൻ നിക്കാതെ സാം അവന്റെ മുറിയിലേക്ക് പോയി.

"ഇച്ചായൻ എന്തോ മനസ്സിൽ കണ്ടിട്ടുണ്ട്!!".... സാമൂവൽ പറഞ്ഞതും എല്ലാവരും അത് ശരി വെക്കും പോലെ തലയാട്ടി.


അൽപ്പം കഴിഞ്ഞ്...

"റീനു... നീ... ഇനി പൊയ്ക്കോ!!സൈമചാച്ചൻ വന്നതല്ലേ... ഇച്ചായൻ നോക്കി ഇരിക്കുവാരിക്കും നീ പൊക്കോ!!"...സെലിൻ പറഞ്ഞു.

"ഞാൻ എങ്കിൽ കുറച്ച് കഴിഞ്ഞ് വരാടി. ഞാൻ ഇവിടെ കിടക്കാം!!"....

"വേണ്ടെടി... ഞാൻ okay ആണ് നീ പൊയ്ക്കോ. പോയി ഭക്ഷണം കഴിച്ചു പോയി കിടന്ന് ഉറങ്ങാൻ നോക്ക് "!!....

"എടി... ഞാൻ "!!

"ഒന്നുല്ലെടി നീ പൊയ്ക്കോ. വയറ്റിലൊരു ജീവനുള്ളതാ അതിനെ പട്ടിണിക്ക് ഇടാതെ!!"!!"...

"മ്മ്.... നിനക്കും കൂടെ കൊണ്ട് വരട്ടേടി "??....

"വേണ്ട.... ഒന്നും ഇറങ്ങൂല്ലടി.... എനിക്ക് ഒന്ന് കിടന്നാൽ മതി. നീ പൊയ്ക്കോ!!"...

"മ്മ്....!!".... Reena ഒന്ന് മൂളി കൊണ്ട് എണീറ്റു.

റീനയെ  പറഞ്ഞ് വിട്ട ശേഷം അടക്കി പിടിച്ച കണ്ണീർ അത്രയും സെലിൻ ഒഴുക്കി വിട്ടു.

"എന്തിനാ കർത്താവേ എനിക്ക് മാത്രം ഇങ്ങനെയൊക്കെ?? ആദ്യം എന്റെ കുടുംബത്തെ ഇല്ലാണ്ടാക്കി, എന്റെ പഠിത്തവും സ്വപ്നവുമെല്ലാം നശിപ്പിച്ച്, ജീവിതത്തിൽ ആകെ ഉണ്ടായ ചെറിയ സന്തോഷം ഇച്ചായനും ഈ കുടുംബവുമാ. അതും ഇപ്പോ തട്ടിയെടുക്കുവാണോ നീ?? ഞാൻ കാരണം ഇന്ന് ഇച്ചായൻ ഈ വീട് വിട്ട് പോയി... ഇവിടെ എല്ലാരും ഇപ്പോ വിഷമിക്കാൻ ഉള്ള ഒരേയൊരു കാരണം ഞാനാ!! എന്നെ എന്നാത്തിനാ കർത്താവേ നീ ഈ കുടുക്കിൽ കൊണ്ട്  ഇട്ടേ??"...


സെലിൻ സിവാനെ ഓർത്ത് പൊട്ടിക്കരഞ്ഞു. അവനെ ഓർക്കും തോറും അവളുടെ ഉള്ള് കീറി പൊളിയുന്ന പോലെ തോന്നി. കരഞ്ഞു കൊണ്ടവൾ ആ തറയിൽ തന്നെ കിടന്ന് മയങ്ങി.

ഇടയ്ക്ക് എപ്പോഴോ കാതുകളിൽ ആരുടെയോ ഷൂവിന്റെ ശബ്ദം കേട്ടതും സെലിൻ കണ്ണുകൾ തുറക്കുവാൻ ശ്രമിച്ചു. കരഞ്ഞു കരഞ്ഞു കണ്ണ് നീര് വെച്ചതിനാൽ തന്നെ വല്ലാത്ത ഭാരം കണ്ണുകളെ മൂടി പോയി.
ആ ഷൂവിന്റെ ശബ്ദം അടുത്തേക്ക് അടുത്തേക്ക് വന്നു കൊണ്ടിരുന്നു. അവൾ കണ്ണുകൾ ആയാസപ്പെട്ടു വലിച്ച് തുറക്കുമ്പോൾ മുറി നിറയെ ഇരുട്ട് ആയിരുന്നു.എങ്കിലും ആ ഷൂവിന്റെ ശബ്ദം കേട്ട ഭാഗത്തേക്ക് അവൾ മിഴികൾ പായിച്ചു. തന്റെ തൊട്ടടുത്ത് വന്ന് നിൽക്കുന്ന ആ രൂപത്തെ അവൾക്ക് പരിചയമുള്ള പോലെ തോന്നി. എങ്കിലും മുഖം വ്യക്തമായില്ല. അയാൾ താഴേക്ക് കുനിഞ്ഞു അവളുടെ മുഖത്തേക്ക് നോക്കി. ടേബിൾ ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ കൂടെ അവളാ രണ്ട് കണ്ണുകൾ കണ്ടു. അവളെ പ്രണയമെന്തെന്ന് അറിയിച്ചു തന്ന പ്രണയിക്കാൻ ആവേശം നൽകിയിരുന്ന ആ രണ്ട് കണ്ണുകൾ.

"ഇ.... ഇച്ചായൻ!!".... അവളുടെ ചുണ്ടുകൾ വിതുമ്പലോടെ മന്ത്രിച്ചു. അവൾ ശര വേഗത്തിൽ ഞെട്ടി പിടഞ്ഞു എണീറ്റ് അവന്റെ മുഖം കൈ കുമ്പിളിൽ ആക്കി വെപ്രാളത്തോടെ അവന്റെ ദേഹത്തു കൂടെ വിരലുകൾ ഓടിച്ച് അവൻ അല്ലേ എന്ന് ഉറപ്പിച്ചു.

"സെലിനെ....!!".... അവൻ ആദ്രമായി വിളിച്ചു.അവൾക്ക് കരച്ചിൽ വന്നു.

"ഇ.... ഇച്ചായ.... ഞാൻ എന്നോട് ക്ഷമിക്ക് ഇച്ചായ...!!അറിഞ്ഞോണ്ട് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ഇച്ചായ.... എനിക്ക്!!"..... സെലിൻ കരഞ്ഞു കൊണ്ട് പറയാൻ ശ്രമിച്ചതും അവൻ അവളുടെ വാ പൊത്തി പിടിച്ചു. സെലിൻ അത്ഭുദത്തോടെ അവനെ നോക്കി.


"കരയല്ലേ സെലിനെ ഇങ്ങനെ കാണുമ്പോ നെഞ്ച് പൊട്ടി പോകുവാ.എനിക്കറിയാം എല്ലാം.... എന്റെ പെണ്ണ് എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ലന്നും ചെയ്യില്ലെന്നും ഈ ഇച്ചായന് അറിയാടി....!!എല്ലാം കൂടെ കേട്ടപ്പോൾ ഉണ്ടായ ആ ഒരു അവസ്ഥയിൽ... പറ്റി പോയതാ എന്റെ മോള് ഇച്ചായനോട് ക്ഷമിക്ക്....!!".... അവൻ അവളുടെ തലമുടി ഒതുക്കി വെച്ചു കൊണ്ട് വേദനയോടെ പറഞ്ഞു.

"ഇച്ചായൻ എന്നോട് ക്ഷമ പറയല്ലേ!!കത്തെഴുതി പൊട്ടൻ കളിപ്പിച്ചതും പറ്റിച്ചതുമൊക്കെ ഞാൻ അല്ലേ.... ഞാൻ അല്ലേ ഇച്ചായനെ!!"....

"ഒരിക്കലുമല്ല കണ്മുന്നിൽ നീ ഉണ്ടായിട്ടും കാണാതെ പോയ ഞാനാ തെറ്റുകാരൻ.....!!ഞാൻ ആ കത്തുകൾ വരാതെ ആയപ്പോൾ എങ്കിലും നീ ആരാണെന്ന് അന്വേഷിച്ചിരുന്നെങ്കിൽ ഒരുപക്ഷെ നീ.... നിനക്ക് ഇത്രയൊന്നും അനുഭവിക്കേണ്ടി വരില്ലാരുന്നു....!!".....

"അല്ല ഇച്ചായ തെറ്റൊക്കെ എന്റെ ഭാഗത്ത് തന്നെയാ. ഒന്നും അറിയാതെ ഇച്ചായന്റെ മനസ്സ് എന്താന്ന് അറിയാതെ ഞാൻ കാട്ടി കൂട്ടിയ എന്തൊക്കെയോ തെറ്റിന്റെ ഫലം കൊണ്ടാ ഞാൻ ഇപ്പോ ഇങ്ങനെ ഒരു കുറ്റവാളിയെ പോലെ ഇച്ചായന്റെ മുന്നിൽ....!!".... അവൾ മുഖം പൊത്തി കരഞ്ഞു.


"ഇച്ചായൻ മറ്റൊരാളെ സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞ നിമിഷം മുതൽ മറക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നതാ എല്ലാം. പക്ഷെ മനസ്സ് സമ്മതിച്ചില്ല ഇച്ചായ....!!".... അവൾ ഏങ്ങി ഏങ്ങി കരഞ്ഞു.

"ആ മനസ്സ് നിന്റെ തലച്ചോറിന് മുന്നിൽ കീഴ്പ്പെടാതെ ഇരുന്നത് കൊണ്ടല്ലേ അൽപ്പം വൈകി ആണെങ്കിലും എനിക്ക് എന്റെ കൊച്ചിനെ തിരികെ കിട്ടിയത്!!അപ്പോ ആ സ്നേഹം സത്യം ആയത് കൊണ്ടാവില്ലേ നമ്മൾ ഒന്നിച്ചു ചേർന്നത് "??... സിവാൻ അവളുടെ താടിമേൽ പിടിച്ച് ഉയർത്തി കൊണ്ട് ചോദിച്ചു.

"ആയിരിക്കാം. എങ്കിലും അതിലും കള്ളത്തരം നടന്നില്ലേ ഇച്ചായ. സത്യമായും കല്യാണ മണ്ഡപത്തിൽ വെച്ച് ഇച്ചായനെ കാണുന്ന വരെ സാമൂവൽ ഇച്ചായൻ എല്ലാം തുറന്ന് പറയുന്ന വരെ എനിക്ക് ഒന്നും അറിയില്ലാരുന്നു ഇച്ചായ!!ഇച്ചായനെ ചതിക്കണം എന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയിട്ടില്ല.....!!".....സെലിന്റെ അലമുറ ഇട്ടുള്ള പൊട്ടിക്കരച്ചിൽ കണ്ടതും സഹിക്കാനാവാതെ അവൻ അവളെ നെഞ്ചോട് ചേർത്ത് ഇറുകെ പുണർന്നു. അവളാ നെഞ്ചിൽ കിടന്ന് കരയാൻ തുടങ്ങി. അവന്റെ കണ്ണുകളും പെയ്ത് കൊണ്ടിരുന്നു.

"എന്റെ പൊന്ന് മോളല്ലേടി.... കരയല്ലേ പൊന്നെ!!!"...

"ഇച്ചായ ഞാൻ....എന്നെ വേണ്ടന്ന് വെക്കല്ലേ ഇച്ചായ....!!"....അവൾ വിങ്ങി പോയി.

"മതിയെടി മോളെ. ഏറ്റു പറയാൻ തുടങ്ങിയാൽ ഇത് ഇന്നൊന്നും തീരില്ല!!നീ എന്താണെന്നും നിന്റെ സ്നേഹം എന്താണെന്നും എനിക്കിപ്പോ നന്നായിട്ട് അറിയാം. ഒന്നുമില്ലേലും ഒന്നും പ്രതീക്ഷിക്കാതെ ഇത്രയും നാൾ എന്നെ മാത്രം മനസ്സിലിൽ കൊണ്ട് നടന്നതല്ലേടി നീ?? അങ്ങനെ ഉള്ള നിന്നെ എങ്ങനെയാ ഞാൻ വേണ്ടന്ന് വെക്കാ!!"... സിവാൻ അവളുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു. അവൾ അവനെ ഇറുകെ പുണർന്നു നിന്നു.

"ഈ ജന്മം സിവാനൊരു ജീവിതം ഉണ്ടേൽ അത് നിന്റെ ഒപ്പം മതിയെടി.... അത്രക്ക് ഇഷ്ടാ എനിക്ക് നിന്നെ!!".... സെലിൻ മുഖം ഉയർത്തി അവനെ നോക്കി.


കരഞ്ഞു ചുവന്ന അവളുടെ മുഖത്തെ കണ്ണീർ തുടച്ച് കൊണ്ട് സിവാൻ അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു. ആ നെറ്റിയിൽ അരുമയായി മുദ്രണം ചാർത്തി.

"നീ എന്നും എന്റെയാ.... പാതി വഴിക്ക് കളഞ്ഞിട്ട് പോകാൻ അല്ല ഞാൻ ഈ മിന്ന് ഈ കഴുത്തിൽ കെട്ടി തന്നത്.അങ്ങ് അവസാനം വരെയും എന്റെ കൂടെ നീ വേണം എന്ന് മോഹിച്ചിട്ട് തന്നെയാ....!!".... സിവാൻ അത് പറഞ്ഞതും കണ്ണുകൾ നിറച്ച് ചുണ്ടിൽ ഒരു ചെറു പുഞ്ചിരി നിറച്ച് അവൾ ആ കര വലയത്തിൽ ഒരു പൂച്ച കുഞ്ഞിനെ പോലെ പതുങ്ങി. സിവാൻ അവളെ ചേർത്ത് പിടിച്ച് കൊണ്ട് ഏറെ നേരം നിന്നു.

പുറത്ത് കാലം തെറ്റി പെയ്ത മഴക്ക് ഒപ്പം കാതിലേക്ക് തുളച്ചു കയറിയ ഇടി മുഴക്കത്തിന്റെ ശബ്ദം കേട്ടതും സെലിൻ ഉറക്കത്തിൽ നിന്ന് ചാടി എണീറ്റ് ചുറ്റും നോക്കി.അവിടെ ആരും ഉണ്ടായിരുന്നില്ല.

"ഇച്ചായൻ....!!".... അവൾ അവന് വേണ്ടി ചുറ്റും പരതി. നടന്നതൊക്കെയുമൊരു സ്വപ്നമെന്ന് മനസ്സിലാക്കി അവൾ സിവാന്റെ മിന്നും കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു പോയി വീണ്ടും.

"ക്ഷമിക്കില്ലേ ഇച്ചായ എന്നോട് "??.... ആ ഹൃദയം നിശബ്ദമായി തേങ്ങി.

💞💍💞💍💞💍💞💍💞💍💞


പാവം സ്വപ്നം കണ്ടതാ. സ്വപ്‌നങ്ങൾ ഒക്കെയും സാക്ഷാൽക്കരിക്കാം. വിഷമിക്കാതെ പിള്ളേരെ. ഞാൻ തരേണ്ട ക്ലൂ വും ക്ലായും എല്ലാം നിങ്ങൾക്ക് തന്നിട്ടുണ്ട്. ഇനി അതിൽ നിന്ന് കണ്ടു പിടിക്കാൻ നിങ്ങൾക്ക് കഴിഞ്ഞാൽ നിങ്ങളുടെ ബുദ്ധി വിമാനം ആയിരിക്കും. 😂😂😂പിന്നെ സിവാൻ ഇച്ചായനെ എന്തിനാ എല്ലാവരും ഇങ്ങനെ കിടന്ന് വഴക്ക് പറയണേ?? അങ്ങേര് അതിനു എന്തോ ചെയ്തു?? ഒന്ന് ഇറങ്ങി പോയെന്നല്ലേ ഉള്ളു. വിചാരിച്ചാൽ കേറി വരാവുന്നതേ ഉള്ളു. പക്ഷെ വിചാരിക്കണം. വിചാരിക്കാതെ പറ്റില്ലല്ലോ!!തല്ക്കാലം എല്ലാവരും ഇവരുടെ ദുഃഖത്തിൽ പങ്കു ചേരൂ. എനിക്കൊരു ചെറിയ മീറ്റിംഗ് ഉണ്ട് അങ്ങ് ദൂരെ ഓസ്ട്രേലിയയിൽ. ഞാൻ ഒന്ന് പോയേച്ചും വരാം.

രചന :-അനു അനാമിക


To Top