സീമന്ത രേഖയിലെ സിന്ദൂരം പടർന്നിരിക്കുന്നു, അവൾ പടിപ്പുരയിലേക്ക്...

Valappottukal


രചന: Ullas OS

കാലത്തു അഞ്ചു  മണി ആയപ്പോൾ വേണി ഉണർന്ന്. 

ഒരു അലാറത്തിന്റെയും ആവശ്യം ഇല്ല അവൾക്ക്... കൃത്യം ആ സമയം അവളുടെ മിഴികൾ താനേ  ഉണരും. 

അവൾ വേഗം കിടക്ക വിട്ട് എഴുനേറ്റ്. 

അടുക്കളയിൽ എത്തി. 

ആരും ഉണർന്നിട്ടില്ല. 

ഒരു ജനൽ പാളി അവൾ ചെറുതായ് തുറന്ന്. 

മകരമാസത്തിലെ തണുപ്പ് ആണ്... 

മെല്ലെ അവളിൽ ഒരു കുളിരു കോരി ഇട്ടു. 

എന്നു അഞ്ചര കഴിയും അവൾ അടുക്കളയിൽ കയറുമ്പോൾ. ഇന്ന് ഇത്തിരി നേരത്തെ ആണ്. 

തലേദിവസം അരച്ച് വെച്ച ദോശമാവ് നന്നയി പുളിച്ചു ഇരിക്കുന്നു. 

അവൾ ദോശ മാവ് എടുത്ത്  വെച്ചു. 

സാമ്പാറിലേക് ഉള്ള കഷ്ണം എല്ലാം ഫ്രിഡ്ജിൽ നിന്ന് എടുത്തു. 

ചായക്ക് ഉള്ള വെള്ളം വെച്ച്. 

അകലെ അയ്യപ്പന്കോവിലിൽ നിന്ന് സുപ്രഭാതം ഉയർന്ന വരുന്നുണ്ട്. 

വല്ലാത്തൊരു ഉന്മേഷം തോന്നുന്നു.. 

അതിനു പ്രേത്യേക കാരണവും ഉണ്ട്. 

മോളേ വേണി..... 

അമ്മയുടെ വിളിയൊച്ച കേട്ടതും വേണി തിരിഞ്ഞു. 

"നീ കാലത്തെ തന്നെ അടുക്കളയിൽ കയറിയോ കുട്ടി..."

"ഉവ്വ് അമ്മേ... സേതുവേട്ടൻ വരുമ്പോളേക്കും എല്ലാം കാലമാക്കേണ്ടേ.. "

"മ്മ്...... "അവർ അവളെ വാത്സല്യത്തോടെ നോക്കി. 

അവൾ ജോലികൾ തുടർന്ന്. 

അച്ഛൻ രാവിലെ അമ്പലത്തിൽ പോയിരിക്കുന്നു. 

സേതു ലീവ്നു വരുന്നു എന്ന് അറിഞ്ഞത് മുതൽ അവൾ ആകെ ഉന്മേഷത്തിൽ ആണ്.. 

ഒരാഴ്ച മുന്നേ തുടങ്ങി അവളുടെ ഒരുക്കങ്ങൾ. 

അടിക്കലും വാരലും ഒക്കെ ആയി സധാ നേരവും അവൾ തിരക്ക് ആണ്. 

അവനു ഇഷ്ട്ടം ഉള്ള കണ്ണിമാങ്ങാ അച്ചാറും അവലോസ് പൊടിയും ഒക്കെ അവൾ തയ്യാറാക്കി വെച്ചിരിക്കുന്നു. 

തലേ ദിവസം തെക്കേലെ രാമൻ ചേട്ടനോട് കുറച്ച് പരലും പള്ളത്തിയും വയമ്പും ഒക്കെ അവൾ മേടിച്ചു വൃത്തി ആക്കി വെച്ചിട്ടുണ്ട്. 

ഒക്കെ അവനു വലിയ കാര്യം ആണ്. 

"എന്തൊക്കെ കൂട്ടാൻ ആണ് ഏട്ടത്തി ഉണ്ടാക്കിയത്.. "

കാർത്തു അവളുടെ അടുത്ത് വന്നു, കറിച്ചട്ടികളുടെ മൂടാ തുറന്നു. 

ഉള്ളിത്തീയലും, വെള്ളരിക്ക പച്ചടിയും, മത്തൻ എരിശേരിയും ഒക്കെ റെഡി ആയിരിക്കുന്നു. 

"മീനൊന്നും പറ്റിച്ചില്ലെടി.. "

സേതുവിൻറെ മൂത്ത പെങ്ങൾ ഗീത കയറി വന്നു. 

"ആഹ്... ഗീതേടത്തി .... "

കാർത്തു ചെന്ന് അവളെ കെട്ടിപിടിച്ചു. 

"ഏട്ടത്തി എന്തെ ഇത്രയും കാലത്തെ.. "

"എന്റെ അനിയൻ എന്നോട് പറഞ്ഞു, അവൻ ഈ മുറ്റത്തു  കാല് കുത്തുമ്പോൾ ഈ ഞാൻ ഇവിടെ ഉണ്ടാകണം എന്ന്... "

"ഓഹ്.. അതു ശരി.. അപ്പോൾ ഏട്ടനെ വരവേൽക്കാൻ വന്നത് ആണ് അല്ലെ.. "

"മ്മ്.. അതേ.... "

"ആട്ടെ.. ഒരു പെട്ടി ഏട്ടത്തിക്ക് ഉണ്ടോ.. "

"ഉണ്ടെടി.. എന്റെ അനിയൻ എനിക്ക് ഉള്ളത് തന്നിട്ട് മാത്രമേ, ബാക്കി ഉള്ളവരുടെ കാര്യം നോക്കു.. അത് അങ്ങനെ ആണ്.. ഇത്രയും നാൾ അതിനു മാറ്റം വന്നില്ല.. ഇനിയും വരില്ല "

ഗീത വേണിയെ നോക്കി പറഞ്ഞു. 

"വന്നപ്പോൾ തന്നെ തുടങ്ങി.... നീ മിണ്ടാതെ അപ്പുറത്തെ എവിടെ എങ്കിലും മാറിക്കോ.. "

ഭവാനി അമ്മ മകളോട് കയർത്തു. 

ഉള്ളിൽ സങ്കടം പൊന്തി വന്നു എങ്കിലും വേണി അത് കാര്യം ആക്കിയില്ല. 

കാരണം അവളുടെ കണ്ണ് നിറയെ തന്റെ ഏട്ടനെ ഒന്ന് കണ്ടാൽ മതി എന്ന് ആയിരുന്നു  

"മോളേ.. ഗീതേ.... നീ എപ്പോ vann.."

ഗോപാലകൃഷ്ണൻ നായർ മകളെ തഴുകി. 

"ദ ഇപ്പോൾ എത്തിയതേ ഒള്ളു അച്ഛാ.... "

"ശങ്കർ വന്നില്ലെടി... "

"വൈകിട്ട് വരും, മോളെ സ്കൂളിൽ നിന്ന് കൂട്ടികൊണ്ട്, ഇനി ഒരാഴ്ച മാമന്റെ കൂടെ നിൽക്കാൻ കൊതിച്ചു ഇരിക്കുക ആണ് അച്ഛാ... "

"അതിനെന്താ,,, ഒന്നോ രണ്ടോ ആഴ്ച... അല്ലെങ്കിൽ വേണ്ട, ഒരു മാസം കഴിഞ്ഞു പോയാൽ മതി, "

"കണ്ടോടി.. ന്റെ അച്ഛന് മാത്രമേ എന്നോട് സ്നേഹം ഒള്ളു.. "

ഗീത കാർത്തുനെ നോക്കി.

ഭവാനിയമ്മയ്ക്ക്  ചെറിയ ദേഷ്യം വന്നു എങ്കിലും അവർ അതു ഒന്നും പുറത്ത് കാണിച്ചില്ല. 

"ഗോപൻ വരുമോ അച്ഛാ.. "

"മ്മ്.. അവൻ സേതു വരുമ്പോൾ എത്തും.. "

"ആരൊക്ക ആണ് സേതുനെ കൂട്ടാൻ പോകുന്നത്.. "? ഗീത ചോദിച്ചു 

"ഞാനും രാഘവമ്മാമയും കൂടി.. അല്ലാതെ ആരാ.. "

"ഈ വേണിയെ കൂടി കൊണ്ട് പോകു,,, ആ കുട്ടി കൂടി ഒന്ന് പോരട്ടെ.. "

അമ്മ അത് പറയുകയും വേണിയു ടെ മുഖം ചുവന്നു. 

"ഭവാനി.. നീ മിണ്ടാതിരിക്കുന്നെ... ഇവിടെ കാര്യങ്ങൾ ഒക്കെ തീരുമാനിക്കാൻ ഞാൻ ഉണ്ട്.. അവളുടെ ഒരു വർത്തമാനം "

അയാൾ ഭാര്യയെ നോക്കി 
എന്നിട്ട് ചവിട്ടി തുള്ളി പുറത്തേക്ക് പോയി. 

"ഈ അമ്മയ്ക്ക് ഇതു എന്തിന്റെ കേട് ആണ്, ഈ ജോലി ഒക്കെ ഇവിടെ കിടക്കുമ്പോൾ..അവൻ ഇന്നാ പിടിച്ചോ എന്നു പറയുമ്പോ ഇങ്ങട് വരും... ഇനി എന്തെല്ല ഉണ്ടക്കാൻ കിടക്കന്നു  "

"ഗീതേ.. നീ അകത്തു പ്പോ....അത്രയ്ക്ക് സ്നേഹം ഉള്ള ആങ്ങള വരുമ്പോൾ നീയും കൂടി സഹായിച്ചു എന്തെങ്കിലും ഉണ്ടാക്കുന്നതിന് പകര അവളുടെ ഒരു ഉപദേശം.  "അവർ മകളെ നോക്കി പല്ല് ഞെരിച്ചു. 

ഗീത ചാടി തുള്ളി അകത്തേക്ക് പോയി. 

"സാരമില്ല അമ്മേ.. ഏട്ടൻ ഇങ്ങട് വരുമ്പോൾ കാണാമല്ലോ.. ഏട്ടത്തി പറഞ്ഞത് പോലെ ഇനി ഒരുപാട് ജോലികൾ ഉണ്ട് ഇവിടെ. "

അവൾ ചിരകിയ നാളികേരം അല്പം ജീരകവും മഞ്ഞളും ചേർത്ത്  എടുത്തു അമ്മിക്കല്ലിൽ അരയ്ക്കാനയി പോയി.. മോര് കാച്ചാൻ ആണ്.. സേതുവിന് ഒരുപാട് ഇഷ്ട്ടം ആണ് വേണി ഉണ്ടാക്കുന്ന മോര് കാച്ചിയത്. 

"ന്റെ മോള് വിഷമിക്കേണ്ട.... അച്ഛന്റെയും ഗീതയുടെയും ഒക്കെ സ്വഭാവം അറിയാമല്ലോ.. പോട്ടെ.. $

"ഹേയ്.. അത് ഒന്നും സാരമില്ല അമ്മേ... "

"മോൾടെ അച്ഛൻ വരില്ലേ.. "

"വരും.. അച്ഛൻ ഉച്ച ആകുമ്പോൾ വരും അമ്മേ.. "

"മ്മ്.... നാളെ മടങ്ങാം എന്ന് പറയണം, കാർത്തികയുടെ ചെക്കന്റെ വീട്ടുകാർ വന്നിട്ട് മടങ്ങാം, ന്തേ.. "

"ഉവ്വ്.. ഞാൻ പറയാം അമ്മേ.. "

അവൾക്ക് ഒരുപാട് സന്തോഷം ആയി, എത്ര കാലം ആയി അച്ഛന്റെ കൂടെ ഒന്ന് നിന്നിട്ട് എന്ന് അവൾ ഓർത്തു,,,, ഇവിടെ ആണെങ്കിൽ ജോലി കഴിഞ്ഞിട്ട് തന്റെ വീട്ടിലേക്ക് പോകാൻ പോലും ഉള്ള സ്വാതന്ത്ര്യം ഇല്ല എന്ന് അവൾ ഓർത്തു. 

അങ്ങനെ 11മണി ആയപ്പോൾ എല്ലാം റെഡി ആയി. 

സേതുവിന് ഇഷ്ട്ടം ഉള്ള സംഭാരം കൂടി എടുത്തു തണുക്കാനായി അവൾ ഫ്രിഡ്ജിൽ വെച്ച്. 

വേണി വേഗം പോയി കുളിക്കുവാനായി പോയി. 

തന്റെ മുറിയിൽ എത്തിയതും സേതുവേട്ടനും ആയി ഉള്ള വിവാഹ ഫോട്ടോ മേശമേൽ ഇരുന്ന് ചിരിക്കുന്നു. 

അവൾ അതു കൈയിൽ എടുത്ത് അവന്റെ മുഖത്തേക്ക് തന്റെ ചുണ്ടുകൾ ചേർത്ത്. 

***********

മേലേടത്തു ഗോപാലകൃഷ്ണൻ നായരുടെയും ഭവാനിയമ്മയുടെയും നാല് മക്കളിൽ മൂന്നാമൻ ആണ് സേതുമാധവൻ.

എംബിഎ കഴിഞ്ഞു നിന്നപ്പോൾ അവന്റെ ഒരു സുഹൃത്ത് കൊണ്ട് പോയത് ആണ് അവനെ ദുബായിലേക്കു.. 

തരക്കേടില്ല എന്ന് പറയാം അവന്റെ ജോലിക്ക്. 

. മൂത്ത മകൻ ഗോപി കൃഷ്ണൻ എന്ന ഗോപനും ഭാര്യ സുമിത്രയും അടുത്ത തന്നെ ആണ് താമസം. ഗോപൻ ഒരു പലചരക്കു കട നടത്തുക ആണ്.. കഴിഞ്ഞതിന്റെ മുന്നിലെ വരവിനു സേതു ഇട്ട് കൊടുത്തത് ആണ് ആ കട. കഴിഞ്ഞ വരവിനു ഗീതയുടെ പാൽ കാച്ച് ആയിരുന്നു,സ്വന്തം ആയി വിടില്ല എന്ന് പറഞ്ഞു കരഞ്ഞു കരഞ്ഞുഒടുവിൽ സേതു അവൾക്കൊരു വീട് വെച്ച് കൊടുത്തു.. അതും പോരാതെ, പാൽ കാച്ചിന് ടീവി യും ഫ്രിഡ്‌ജും ഒക്കെ കൊടുത്തു.. ഗീതയുടെ ഭർത്താവ് ആണെങ്കിൽ കിട്ടുന്ന കാശിനു കൂട്ടും കൂടി ഉത്തരവാദിത്തം ഇല്ലാതെ നടക്കുക ആണ്,,, മുക്കാൽ സഹായവും കിട്ടുന്നത് സേതുവിൽ നിന്ന് ആണ്... എറ്റവും ഇളയ ആൾ ആണ് കാർത്തിക.. 

പിജി കഴിഞ്ഞു നിൽക്കുക ആണ് അവൾ.. 

നല്ല ഒരു വിവാഹം ആലോചന വന്നിട്ടുണ്ട് അവൾക്ക്.. 

സ്ഥലത്തെ പ്രമാണിമാർ ആണ്. പക്ഷെ സ്ത്രീധനം അല്പം കൂടുതൽ വേണം, അതുകൊണ്ട് സേതു ആണ് തീരുമാനിക്കേണ്ടത് കാര്യങ്ങൾ. അതിനു വേണ്ടി നാളെ തന്നെ ചെക്കനെ വിളിച്ചു വരുത്തിയിരിക്കുക ആണ് ഗോപാലകൃഷ്ണൻ നായർ. 

സേതുവിന്റ് വിവാഹം കഴിഞ്ഞിട്ട് രണ്ടു  വർഷം ആയി. പെങ്ങളുടെ കേറീതാമസത്തിനു മുന്നേ ആയിരുന്നു അവന്റെ വിവാഹം. 

വേണി ഒറ്റ മകൾ ആണ്.. അമ്മ ചെറുപ്പത്തിലേ മരിച്ചു. ആകെ ഉള്ളത് അവൾക്ക് അച്ഛൻ മാത്രം ആണ്. പിന്നെ ഒരു മുത്തശ്ശിയും. 
മുത്തശ്ശി ആണ് അവളെ വളർത്തിയത്. 

സേതുവിന്റ് ആലോചന വന്നപ്പോ ഗൾഫ്കാരൻ ആയത് കൊണ്ട് വേണിയുടെ അച്ഛൻ സമ്മതിച്ചില്ല. 

പക്ഷെ സേതുവിന്‌ ഒറ്റ നോട്ടത്തിൽ തന്നെ പെണ്ണിനെ ബോധിച്ചു. 

കെട്ടുന്നെങ്കിൽ അത് ഈ പെണ്ണിനെ മാത്രം എന്ന് അവൻ ദല്ലാൾ രാഘവനോട് പറഞ്ഞു. 

ഒരു ദിവസം അമ്പലത്തിൽ പോയ വേണിയുട പിന്നാലെ സേതു എത്തി. 

അവന്റെ സംസാരവും സ്നേഹവും ഒക്കെ കണ്ടപ്പോൾ വേണി തീരുമാനിച്ചു... 

ഇതു ആണ് തന്റെ പുരുഷൻ എന്ന്. 

***********

കുളി കഴിഞ്ഞു ഈറൻ മുടിയിൽ തുമ്പ് കെട്ടി കൊണ്ട് അവൾ ഉമ്മറത്തേക്ക് വന്നു. 

സീമന്ത രേഖയിലെ സിന്ദൂരം പടർന്നിരിക്കുന്നു... 

അവൾ പടിപ്പുരയിലേക്ക് നോക്കി നിൽപ്പ് ആണ്. 

കുറച്ചു കഴിഞ്ഞതും അകലെ നിന്നും ഒരു കാർ വരുന്നത് അവൾ കണ്ടു. 

അവളുടെ നെഞ്ചിടിപ്പിന്റെ വേഗത ഏറി.. 

എല്ലാവരും വേഗം ഉമ്മറത്ത് വന്നു. 

സേതു കാറിൽ നിന്ന് ഇറങ്ങി. 

എല്ലാവരും ഓടിച്ചെന്നു അവനെ കെട്ടിപിടിച്ചു. 

ഭവാനി അമ്മ മകനെ വാരിപ്പുണർന്നു പൊട്ടി കരഞ്ഞു. 

വേണി മാത്രം മന്ദസ്മിതത്തോടെ ഒതുങ്ങി നിന്ന്. 

ഗീതയുടെ കണ്ണുകൾ ആണെങ്കിൽ അവൻ എടുത്തു വെച്ച പെട്ടിയിൽ ആണ്  

സേതു വേണിയെ ഒന്ന് നോക്കി. 

കഴിഞ്ഞ തവണ കണ്ടതിലും ക്ഷീണം ഉണ്ട് അവൾക്ക്.. 

തന്റെ പെണ്ണ്.... തന്റെ നല്ല പാതി... 

പാവം ഒരുപാട് കഷ്ടപ്പെടുന്നത് ആണ് എന്ന് അവനു മനസിലായി. 

എല്ലാവരും കൂടി അകത്തേക്ക് പ്രവേശിച്ചു. 

സേതു തന്റെ റൂമിൽ കയറി. 

അവൻ വേണിയെ പ്രതീക്ഷിച്ചു എങ്കിലും ഗീതയും കർത്തുവും ഒക്കെ ആയിരുന്നു മുറിയിൽ. 

വേണി ആണെങ്കിൽ ഊണ് എടുത്തു വെയ്ക്കുന്ന തിരക്കിൽ ആണ്. 
.

കുളി കഴിഞ്ഞു അവൻ ഇറങ്ങി വന്നു.. 

അപ്പോളും അവർ ഒക്കെ ആയിരുന്നു മുറിയിൽ. 

അവൻ ഊണ് മേശയുടെ അരികിലായി വന്നു. 

" എല്ലാവരും വന്നിരിക്കുക "

അച്ഛൻ പറഞ്ഞപ്പോൾ മക്കൾ എല്ലാവരും വന്നു ഇരുന്ന്.. 

വേണി മാത്രം ഇരുന്നില്ല. 

വേണി അവനു ഇഷ്ട്ടം ഉള്ളത് എല്ലം എടുത്ത് മേശമേൽ നിരത്തി. 

ഒരു മാത്ര രണ്ടു ആളുകളുടെയും കണ്ണുകൾ ഇടഞ്ഞു. 

ഓടിച്ചെന്നു അവളെ വാരി പുണരാൻ അവന്റെ മനസ് വെമ്പി.
To Top