ഒന്നുകൂടി അവളെ അരികിലേക്ക് ചേർത്ത് പിടിച്ചു ഒരിക്കലും നിന്നരികിൽ നിന്നും പോവില്ല എന്ന് പറഞ്ഞു...

Valappottukal



രചന: ആതി അജയ്


💕നിന്നരികിൽ 💕

"""" ആ പ്രാന്തൻ ചെക്കനെ കല്യാണം കഴിക്കേണ്ട വല്ല കാര്യം ഉണ്ടായിരുന്നോ അല്ലി മോൾക്ക് ഏട്ടനും കൂടി കൂട് നിന്നോണ്ട് ആയിരുന്നോ എല്ലാം..? """

""" സുബ്ബു.... കുട്ടീടെ ഇഷ്ട്ടം അതാച്ചാ നമ്മൾ ന്താ ചെയ്യാ..
അവൾക്ക് അവനെ മതീന്ന്..
നിനക്ക് അറിയാലോ ടീച്ചറമ്മേനോട് അവൾക്കുള്ള ഇഷ്ടം...അമ്മ ഇല്ലാതെ വളർന്ന കുട്ടി അല്ലേ സുബ്ബു അവൾ... 
കരയണ്ടന്ന് വെച്ച് ഞാനും സമ്മതം മൂളി.അല്ലാതെ..... """"

വാതിൽ പടിയിൽ നിൽക്കുന്ന എന്നെ കണ്ടതും അച്ഛൻ ബാക്കി പറയാതെ  മുറ്റതേക്ക്‌ ഇറങ്ങി..  
സുഭദ്ര അപ്പച്ചി നേരെ എന്റെ അടുത്തേക്ക് വന്നു.. 

"""" ഒരെണ്ണം ഉള്ളൂന്ന് വെച്ച് തലേൽ കൊണ്ട് നടന്നോണ്ടാ നിയ്യ് ഇങ്ങനെ ഒരു അവിവേകം കാട്ടിയെ..? തലക്ക് ബുദ്ധി ഇല്ലാത്ത ഒരാളെ കിട്ടിയോളു നിനക്ക് ഭർത്താവ് ആക്കാൻ... 
അതു മാത്രാണോ വേറെ ഒരു പെണ്ണിനേം ഓർത്തോണ്ട് നടക്കണ ചെക്കനെ....അവൻ നിന്നെ ഭാര്യ ആയി കാണുന്നു ഉറപ്പുണ്ടോ നിനക്ക്...  ന്താച്ചാ ഇനി തനിയെ അനുഭവിച്ചോ  നീയ്യ്.. """"

അപ്പച്ചി അകത്തേക്ക് കയറി പോയിട്ടും ശില പോലെ നിന്ന് പോയി.. ചെവിയിൽ അപ്പോഴും അപ്പച്ചി പറഞ്ഞ വാക്കുകൾ ആയിരുന്നു....  

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

ദേവേട്ടന്റെ വീട്ടിലേക്ക് ഉള്ള യാത്രയിൽ പഴയ ഓർമ്മകൾ ഓടി എത്തി.. 

അമ്മേടെ ഏറ്റവും  അടുത്ത കൂട്ടുകാരി ആയിരുന്നു ചിറ്റേടത്ത്‌ സാവിത്രി ടീച്ചർ.... എനിക്ക് അമ്മനെ പോലെയും.. അവരുടെ ഒരേ ഒരു മോനാണ് രുദ്രദേവ് 
എന്റെ  ദേവേട്ടൻ.. കുഞ്ഞിലേ മുതൽ ഞാൻ പോലും അറിയാതെ എന്റെ മനസ്സിൽ കടന്ന് കൂടിയ മുഖം.. വളരും തോറും ദേവേട്ടനോട് ഉള്ള ഇഷ്ടവും കൂടി.. മുന്നിൽ പോയി നിൽക്കുന്നതേ പേടി ആയോണ്ട് ന്റെ ഇഷ്ടം പറയാനും പറ്റിയില്ല.. 

MBA ചെയ്യാൻ ബാംഗ്ലൂർക്ക്‌ പോയ ദേവേട്ടൻ ലീവിന് തിരികെ വന്നത് കൂടെ ഒരു  പെൺകുട്ടി ആയിട്ടാ.. 
കൃഷ്ണ വേണി ദേവേട്ടന്റെ വേണികുട്ടി.. അവർ തമ്മിൽ വർഷങ്ങൾ ആയിട്ട് ഉള്ള ഇഷ്ടാത്രെ.. ടീച്ചറമ്മേ കാണിക്കാൻ ആയിട്ട് കൊണ്ടുവന്നതാ...കോഴ്സ് കഴിഞ്ഞിട്ടു കല്യാണം കഴിക്കാൻ ആയിരുന്നു തീരുമാനം.. 
തിരികെ ബാംഗ്ലൂർക്ക്‌ മടങ്ങും വഴിയാണ് കാർ ആക്‌സിഡന്റിൽ 
ദേവേട്ടന്റെ മുന്നിൽ കിടന്നു വേണി മരിക്കുന്നതും .. ദേവൻ മെന്റലി തകർന്നതും..
നാട്ടിലേക്ക് കൊണ്ടുവന്നു പല ചികിത്സകളും ചെയ്തു കൊണ്ടിരുന്ന സമയത്ത് ആണ് ദേവേട്ടൻ ടീച്ചറെ കാണാൻ ചെന്ന എന്നെ കാണുന്നതും വേണി ആണെന്ന് പറഞ്ഞ് ഓടി വന്ന് എന്നെ ആ  നെഞ്ചിലേക്ക് ചേർക്കുന്നതും.. ഞാൻ വേണി അല്ലെന്നു പറഞ്ഞിട്ടും ആ കൈകൾ ഒന്നുകൂടി മുറുകിയത് അല്ലാതെ ഒന്നും കേൾക്കുന്നണ്ടായില്ലാ.. 
ബലമായി കൈ വിടിച്ചു അവിടെന്നു ഇറങ്ങി പോരുമ്പോൾ ഒരു ഭ്രാന്തനെ പോലെ കണ്ണിൽ കണ്ടത്തെല്ലാം തല്ലി പൊളിച്ചു കൈകൾ മുടിയിൽ കോർത്തു വലിച്ചു എന്റെ വേണി എന്ന് കരയുന്ന ദേവേട്ടന്റെ മുഖം... ഞാൻ ജീവനായി കണ്ട് സ്നേഹിച്ച ആളുടെ അവസ്ഥ കണ്ടെന്റെ നെഞ്ച് നീറി.. 

എന്നെ കാണാതെ ബഹളം വെക്കുന്ന ദേവേട്ടനെ കാണാൻ ചെന്ന ദിവസം ഓടി വന്നേനെ വട്ടം ചുറ്റി പിടിച്ചുകൊണ്ട് കുഞ്ഞി കുട്ടികളെ പോലെ നെഞ്ചിൽ കിടന്നുതലയിട്ട് ഉരുട്ടി എന്നെ വിട്ട് പോവല്ലേ വേണികുട്ടി ഞാൻ ഒറ്റക്കായി പോവുന്ന് കരയുന്ന ദേവേട്ടനെ കണ്ട് തകർന്നു പോയി
 
"""" മോളേ അമ്മടെ സ്വാർത്ഥ ആണെന്ന് കരുതരുത് നീ.. രുദ്രന്റെ ജീവിതത്തിൽ നീ വന്നാൽ അവൻ പഴയ പോലെ ആവുന്നു ഒരു തോന്നൽ.. അവൻ നിന്നെ കാണാതെ ഇവിടെ ഉണ്ടാക്കുന്ന ബഹളം കാണുമ്പോൾ.... 
 അവനെ നോക്കുന്ന ഡോക്ടറുടേം അഭിപ്രായം അതന്നെ ആ...ന്റെ കുട്ടിക്ക് വന്നൂടെ അവന്റെ പെണ്ണായി ചിറ്റേടതേക്ക്‌... അമ്മ നിർബന്ധിക്കില്ല ന്നാലും ചോദിക്കാണ്.... തെറ്റായി പോയി എങ്കിൽ എന്റെ കുട്ടി ക്ഷമിക്കണം.. """"

""" ഇല്ല ടീച്ചറമ്മേ നിക്ക് സമ്മതം ആണ്.. ദേവേട്ടനെ അത്രയും ഇഷ്ട്ടം ആയിട്ട് തന്നെയാ.. അത്  ഇന്നോ ഇന്നലയോ ഉണ്ടായ ഇഷ്ട്ടല്ല കുഞ്ഞിലേ എപ്പോഴോ മനസ്സിൽ കേറി കൂടിതാ... ഞാൻ കാരണം ദേവേട്ടൻ പഴയത് പോലെ ആവുങ്കിൽ നിക്ക് സന്തോഷം ഉള്ളൂ ദേവേട്ടന്റെ പെണ്ണായി  വരാൻ """"

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

""വീടെത്തി അല്ലി മോളേ..""
അപ്പച്ചി തട്ടി വിളിച്ചപ്പോൾ ആണ് ബോധത്തിലേക്ക് വന്നത്..
ടീച്ചറമ്മ നിലവിളക്ക് തന്ന് അകത്തേക്ക് കയറ്റി... ഇനി ഇത് തന്റെയും വീടാണ്...
എത്രനാൾ ഉണ്ടാവും ഇവിടെ അതായിരുന്നു മനസ്സിൽ... മുന്നിലെ കൃഷ്ണന്റെ വിഗ്രഹത്തിലേക്ക് നോക്കി ഒന്നെ പറഞ്ഞുള്ളു ന്റെ കഴുത്തിലെ ഈ താലി എന്നും ഇങ്ങനെ തന്നെ ഉണ്ടാവണെന്ന്... 
എല്ലാവരും പോയി കഴിഞ്ഞു ആ വലിയ വീട്ടിൽ  ദേവേട്ടനും  ഞാനും ടീച്ചറമ്മയും മാത്രം ആയി.. 

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
 
ദിവസങ്ങൾ പോയി കൊണ്ടിരുന്നു.. ദേവൻ അല്ലിയെ വേണി ആയി സ്നേഹിച്ചു കൊണ്ടിരുന്നു.. അവൻ അവളെ വേണി ആയി സ്‌നേഹിക്കുമ്പോൾ എല്ലാം അതിൽ നിന്നും ഓടി ഒളിച്ചു കൊണ്ടിരുന്നു അല്ലി... 

""""നിന്നെ എനിക്ക് ഇന്ന്  സ്നേഹിക്കണം വേണികുട്ടി..""

അവളുടെ എതിർപ്പുകളെ എല്ലാം തകർത്ത് ഒരു ദിവസം പുറകിൽ നിന്നും ചുറ്റി വരിഞ്ഞ് ആ പെണ്ണിനെ ശ്വാസം മുട്ടിച്ചു കൊണ്ടവൻ കാതിൽ ചൊല്ലി... ശ്വാസം പോലും എടുക്കാനാൻ മറന്നു അവളവനെ തന്നെ നോക്കി നിന്നു...അവന്റെ കണ്ണിലെ പ്രണയകടലിൽ മുങ്ങി താണ് പോയാലോയെന്നു ഭയന്നു കണ്ണുകൾ ഇറുക്കി അടച്ചു.. വേണ്ടായെന്നു പറഞ്ഞെങ്കിലും 
എതിർപ്പുകളെ എല്ലാം വിഫലമാക്കി രാത്രിയിൽ എപ്പോഴോ  അവൻ അവളിൽ ലയിച്ചു ചേർന്നു..
ഇടയ്ക്ക്‌ എപ്പോഴോ എന്റെ വേണി എന്ന് പുലമ്പുന്ന അവനെ നോക്കി ആ പെണ്ണ് കരഞ്ഞു.. ഒരിക്കൽ എങ്കിലും എന്നെ വേണിയായി കണ്ടല്ലാതെ അല്ലിയായി സ്നേഹിക്കാൻ പറ്റോ ദേവേട്ടന്.. കുഞ്ഞി കുട്ടികളെ പോലെ ഉറങ്ങുന്ന അവനെ നോക്കി കിടന്നു ആ പെണ്ണും എപ്പോഴോ ഉറങ്ങി.. 

"""" മോളെ us ഇൽ ഒരു ഹോസ്പിറ്റലിൽ ദേവന് ട്രീറ്റ്‌മെന്റ് ശരിയാക്കിയിട്ടുണ്ട്... 3 മാസം കഴിഞ്ഞാൽ തിരികെ വരും.. 
എല്ലാം ശരിയാവുന്നാ അമ്മേടെ മനസ് പറയണേ.. """"

ഒരു ദിവസം ടീച്ചറമ്മ സന്തോഷത്തോടെ പറഞ്ഞ് കൊണ്ട് ചെടി നനക്കുന്ന എന്നെ നോക്കി.. 

""" മോളെന്താ ഒന്നും പറയാത്തെ..""

""ഒന്നുല്ലമ്മേ.... തിരികെ വരുമ്പോൾ ന്നെ മറന്നു പോവുലെ..... ഞാൻ വേണി അല്ലാന്നു അറിയുലെ....നിക്ക് കഴിയുല്ലാ ദേവേട്ടനെ വിട്ട് പോവാൻ..അത് ഓർക്കുമ്പോഴാ.."""

പറഞ്ഞ് കഴിയും മുൻപേ കരഞ്ഞു പോയിരുന്നു.. 

"""ന്റെ കുട്ടിനെ വിട്ടിട്ട് അവൻ എങ്ങിട്ടും പോവില്ല.. നീ ഇപ്പോൾ അവന്റെ ഭാര്യ ആണ് കാമുകി അല്ല കളഞ്ഞിട്ട് പോവാൻ.... """

പയ്യെ മുറിയിൽ ഉറങ്ങി കിടക്കുന്ന ദേവേട്ടനെ നോക്കി... അടുത്ത് ചെന്നിരുന്നു തലമുടിയിൽ കൈ ഓടിച്ചു.. നെറ്റിയിൽ സ്നേഹത്തോടെ നനുത്ത ഒരു ഉമ്മ നൽകി.. ഇനി ചിലപ്പോൾ കഴിഞ്ഞില്ല എങ്കിലോ 
സ്നേഹം ഇങ്ങനെ ആണ് വേദനിപ്പിച്ചു കൊല്ലും.. അകലാൻ നോക്കുമ്പോൾ എല്ലാം കൂടുതൽ അടുപ്പിക്കും... അവസാനം... അവസാനം ഒന്നും ഇല്ലാതായി തീരും... 

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

മൂന്ന് മാസത്തിനു ശേഷം ഇന്നാണ് ചികിത്സ കഴിഞ്ഞു ഓർമകൾ എല്ലാം തിരികെ കിട്ടി  ചിറ്റേടത്ത്‌ രുദ്ര ദേവ്  തിരിച്ച് എത്തുന്നത്‌ 
പേടിച്ചത് തന്നെ ആണ് 
സംഭവിച്ചിരിക്കുന്നത്...
 മുറ്റത്തു വണ്ടി വന്ന് നിൽക്കുന്നതിന്റെ ഒച്ച കേട്ടപ്പോഴേ  അല്ലി ഓടി വന്ന് ഉമ്മറത്തെ തൂണും ചുറ്റി നിന്നു..ഡോർ തുറന്നിറങ്ങുന്ന അവനെ തന്നെ കണ്ണിമക്കാതെ നോക്കികൊണ്ടിരുന്നു... മുടിയെല്ലാം ഒതുക്കി നീണ്ട താടി ഭംഗിയിൽ  ട്രിമം ചെയ്ത് ആളാകെ മാറിയിരുന്നു..... 
തന്റെ അരികിലൂടെ അവളെ  ഒന്നു നോക്കുക പോലും ചെയ്യാതെ അകത്തേക്ക് കയറി പോയ അവനെ തെല്ലു പരിഭവത്തോടെ നോക്കി നിന്നു.

""" ഇത്രേം വലിയ കണ്ണുണ്ടായിട്ട് ന്നെ കണ്ടിലെ... """

 ഊണ് കഴിക്കുമ്പോഴും അവനെ തന്നെ ചുറ്റി പറ്റി നിന്നു... ഇനി മിണ്ടാത്തെ  എന്നെ കാണാഞ്ഞിട്ട് ആയാലോ.. 

   """ എന്തങ്കിലും വേണോ ദേവേട്ടന് """ 

അരികിൽ ചെന്ന് ചോദിച്ചു.. 
നിട്ടും ഒന്നു നോക്കുക കൂടി ചെയ്യാതെ അവൻ എഴുന്നേറ്റ് പോയതോടെ ആ പെണ്ണിന്റെ നെഞ്ചിൽ നോവിന്റെ  കടലിരമ്പി.. 
രാത്രിയിൽ വെള്ളവുമായി മുറിയിൽ കിടക്കാൻ ചെന്നവളെ കണ്ട് ആദ്യയിട്ട് കാണുന്ന പോലവനൊന്ന് തുറിച്ചു നോക്കി...

"""" ആരാടി നീ.... എന്റെ റൂമിൽ നിനക്ക് എന്താ കാര്യം... നിന്നോടാ ചോദിച്ചേ... രാവിലെ മുതൽ കാണുന്നുണ്ടല്ലോ..""""

""അത്.. അത്.. """

പെട്ടെന്നു ഒന്നുംപറയാൻ കിട്ടാതെ  അവനെ  തുറിച്ചു നോക്കി നിന്ന പെണ്ണിനെ വലിച്ചു പുറത്താക്കി അവൻ  വാതിൽ  വലിച്ചടച്ചിരുന്നു.. ഒന്നും മിണ്ടാതെ ഒരു മൂലയിൽ കാൽ മുട്ടിൽ മുഖമൊളിപ്പിച്ചു ആ പെണ്ണ്  കരച്ചിൽ അടക്കാൻ പാടുപെട്ടു.. 

പിറ്റേന്ന് അമ്മക്ക് മുന്നിലേക്ക് അവൻ  അവളെ വലിച്ചു നീക്കി നിർത്തി... 

""""ഇതാരാണമ്മേ... ഇവൾ എന്തിനാ എന്റെ പിറകെ നടക്കുന്നെ... എന്റെ എല്ലാ കാര്യത്തിലും ഇടപെടുന്നെ.. ജോലിക്കാരി ആണെങ്കിൽ പറയുന്ന ജോലി ചെയ്താൽ മതി എന്നെ നോക്കാൻ വരണ്ട... ബോധം ഇല്ലാത്ത ഇവളെ ഒക്കെ ജോലിക്ക് വെച്ചത് എന്തിനാ അമ്മേ """ 

ദേവേട്ടന് താൻ ജോലിക്കാരിയായി ആണോ തോന്നിയെ..  ബാക്കി കേൾക്കാൻ കഴിയാതെ മുറിയിലേക്ക്‌ നടന്നു .... ഇനിയും ഇവിടെ നിൽക്കേണ്ട കാര്യം ഇല്ലാ.. അല്ലിയെ ഒരിക്കലും ദേവേട്ടന് വേണിക്ക്‌ പകരം കാണാൻ കഴിയില്ല.. താനാണ് വേണ്ടാത്തതൊക്കെ വിചാരിച്ചു കൂട്ടിയ പൊട്ടി.. കൈയിൽ കിട്ടിയത് എല്ലാം ഒരു ബാഗിൽ ആക്കി താഴേക്ക് നടന്നു ഇനിയും വയ്യാ ഈ അവഗണ കാണാൻ.. 

"""" മോനേ ഇത് നിന്റെ ഭാര്യയാണ് അല്ലി... നിനക്ക് സുഖം ഇല്ലാതിരുന്ന സമയത്ത് ആയിരുന്നു നിങ്ങളുടെ വിവാഹം.. നീ വേണി ആയി കണ്ടത് അല്ലി മോളേയാ.. നിന്നെ ഇത്രയും നാൾ നോക്കിയത് ഇവൾ ആണ്... നിനക്ക് എന്തീനും ഇവളെ വേണം ആയിരുന്നു..  """"

""""അമ്മ സ്റ്റോപ്പ്‌ ഇറ്റ്.... എന്റെ വേണിയെ മറന്നു ഞാൻ ഇവളെ കെട്ടിയെന്നോ its impossible...  എനിക്കിങ്ങനെ ഒരു ഭാര്യ ഇല്ലാ.. ഓർമ്മ ഇല്ലാതിരുന്ന സമയത്ത് നിങ്ങൾ എല്ലാവരും കൂടി ഇവളെ എന്റെ ഭാര്യ ആക്കി അതല്ലേ സത്യം.. രുദ്രന്റെ ജീവിതത്തിൽ ഒരേ ഒരു പെണ്ണെ ഉള്ളൂ അത് അല്ലി അല്ല വേണി ആണ്....""""

ദേഷ്യത്തിൽ അവരെ നോക്കി പറഞ്ഞിട്ട് മുകളിൽ നിന്നും വരുന്ന ആ പെണ്ണിനെ ഒന്നു നോക്കി.... 

"""" ഇന്നത്തോടെ നിർത്തി പൊയ്ക്കോളണം ന്റെ ഭാര്യ പദവി കേട്ടോടി.. """

""" മോളേ അവൻ ദേഷ്യത്തിൽ പറഞ്ഞത് ആണ്..അമ്മ പറഞ്ഞാൽ ന്റെ കുട്ടി  കേൾക്കും..  മോള് ഇപ്പോ എങ്ങും  പോവാതെ.. അമ്മ പറയുന്നേ കേൾക്കണം..ഞാൻ പറഞ്ഞ് മനസിലാക്കാം അവനെ അത് വരെ നീ എങ്ങും പോവരുത്..  """"

"""" ഞാൻ ഇനിയും  എന്തിനാ അമ്മേ ഇവിടെ.... ഒരിക്കലും എന്നെ ദേവേട്ടന് ഭാര്യയായി സ്വീകരിക്കാൻ കഴിയില്ല. ഇനിയും ഞാൻ ഇവിടെ നിൽക്കില്ല.... 
അമ്മ പറയണം ദേവേട്ടനോട് എന്നെങ്കിലും എനിക്കയാൾ ജീവനായിരുന്നു എന്ന്... ന്നെക്കാൾ കൂടുതൽ.. അത്രമേൽ ഇഷ്ട്ടാണ് എനിക്ക് എന്ന്.. """"

വേഗത്തിൽ പുറത്തേക്ക് നടന്നു.. ഇനിയും അവിടെ നിൽക്കാൻ കഴിയില്ല... 
സാവിത്രി ദേഷ്യത്തോടെ രുദ്രന്റെ റൂമിലേക്ക് നടന്നു . 

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

രണ്ടു മാസങ്ങൾ കഴിഞ്ഞു.. 
ഹോസ്പിറ്റലിൽ ഡോക്ടർ പറഞ്ഞ വാക്കുകൾ കേട്ട് മരവിച്ച അവസ്ഥയിൽ ആയിരുന്നു അല്ലി..
താൻ ഒരു അമ്മ ആവാൻ പോവുന്നു.. ഏതൊരു പെണ്ണും കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യം...  പക്ഷേ സന്തോഷത്തിന് പകരം നിരാശ ആണ് തോന്നിയത്... ഇത് അറിയേണ്ട ആൾ ഒരിക്കലും ഇത് അംഗീകരിക്കില്ല... ദേവേട്ടൻ അറിയുന്നില്ലല്ലോ ഒന്നും... 

വിവരം അറിഞ്ഞു ഓടി എത്തിയ അപ്പച്ചി ആണ് ദേവേട്ടനെ അറിയിക്കണം എന്ന് നിർബന്ധിച്ചത്‌.. അറിഞ്ഞാലും തേടി വരില്ലായെന്നു ഉറപ്പ് ഉള്ളത്‌ കൊണ്ട് അറിയിക്കണ്ടാ എന്ന് നിർബന്ധിച്ചു പറഞ്ഞിട്ടും അപ്പച്ചി തന്നെ പോയി പറയാമെന്നു തീരുമാനിച്ചു..

 ""സ്വന്തം തീരുമാനം ആയിരുന്നല്ലോ ഈ കല്യാണം.. ഇനി ഞങ്ങൾ പറയണത് കേട്ടാൽ മതി നീയ്യ്..അവന്റെ കുഞ്ഞ് നിന്നിൽ ഉണ്ടെന്നു അവൻ അറിയണ്ടേ..  """ 

അച്ഛനും അപ്പച്ചി പറഞ്ഞത് ശരി വെച്ചു..
പിന്നെ ഒന്നും മിണ്ടാൻ പോയില്ല..
മുറിയിലേക്ക് പോയി.. കൈ വയറിൽ വെച്ച് കിടന്നു... അച്ഛൻ വരുവോ വാവേ നമ്മളെ കൂട്ടാൻ.. 
എനിക്ക് ഇപ്പോൾ നീ ഉണ്ടല്ലോ.. വേറെ ആരും വേണ്ടാ... നമ്മൾക്ക് നമ്മൾ മാത്രം മതി 

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

രണ്ട് ദിവസങ്ങൾക്ക്‌ ശേഷം  മുറ്റത്ത്‌ വന്നിറങ്ങിയ കാറിൽ  ടീച്ചറമ്മയോടെപ്പം രുദ്രനും ഉണ്ടായിരുന്നു....

""" രുദ്ര നീ പോയി മോളേ വിളിച്ചിട്ട് വായോ """

ടീച്ചറമ്മയുടെ ശബ്ദം കേട്ടതും 
ഞെട്ടി പിടഞ്ഞ് മുറിയിൽ കയറി ജനലഴിയിൽ മുഖം അമർത്തി പുറത്തേക്ക് നോക്കി  നിന്നു... 
അപ്പോഴേക്കും കഴുത്തിന് പിന്നിൽ ചുടു ശ്വാസവും വയറിനു മേലെ ആ കൈകളും ചുറ്റി വരിഞ്ഞിരുന്നു.. 

""" എന്താണ് പെണ്ണെ... രുദ്രനോട് ഉള്ള നിന്റെ  പ്രണയം  ഇല്ലാതെ ആയോ. ഞാൻ ഇട്ടേച്ചു പോവാൻ പറഞ്ഞാൽ ഉടനെ ന്നെ ഇട്ടേച്ചു പോയി കളയോ നീയ്യ്.. എനിക്ക് അറിയില്ല എങ്കിലും നിനക്ക് അറിയില്ലേ എന്നെ ....അമ്മ പറഞ്ഞ് അറിഞ്ഞു ഞാൻ എല്ലാം ക്ഷമിച്ചുടെ ന്നോട്  """

തിരിഞ്ഞു നിന്ന് ആ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു..

 """ എന്താടി ഇങ്ങനെ തുറിച്ചു നോക്കണേ... ഭ്രാന്ത്‌ ആയിരുന്നില്ലേടി എനിക്ക്....  തിരിച്ചറിയാൻ വൈകി പോയി ന്നെ ജീവനേക്കാൾ സ്നേഹിച്ച  ന്റെ അല്ലിയെ.. ന്റെ രണ്ടാം ജന്മത്തിന്റെ അവകാശിയെ .. ന്റെ കുഞ്ഞിന്റെ അമ്മയെ ... നിന്നെ ഞാൻ എങ്ങനെ ഇട്ടേച്ചു പോവുടീ... നിക്ക് വേണം നിന്നെ ഇനി എല്ലാ ജന്മത്തിലും .... വരോടീ ന്റെ കൂടെ... നീ ഇല്ലാതെ വയ്യെടി.. ഒറ്റക്ക് ആയി പോയപോലെ.....സ്നേഹിക്കാൻ നിക്ക് ആരൂല്ല പെണ്ണെ """ 

ബാക്കി പറയാൻ അനുവദിക്കാതെ ആ ചുണ്ടിൽ  ചൂണ്ടു വിരൽ ചേർത്ത് നെഞ്ചിലേക്ക് ചാരി നിന്നു... 

""" ന്നാ എന്നെ ഇനിയും ഇട്ടേച്ചു പോകോ പറയ്യ്.... വേലക്കാരി ആണെന്ന് പറയോ... """"

ഒന്നുകൂടി അവളെ അരികിലേക്ക്  മുറുക്കെ ചേർത്ത് പിടിച്ചു ഒരിക്കലും നിന്നരികിൽ നിന്നും പോവില്ല എന്ന് പറഞ്ഞ് 
 നെറ്റിയിൽ നൽകിയ നനുത്ത ചുംബനം ആയിരുന്നു അതിനുള്ള ഉത്തരം......                 
 ശുഭം..... ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ...

                                      
To Top