കല്യാണം കഴിഞ്ഞ അന്ന് തൊട്ട് ഞാൻ അവളേ പ്രണയിക്കുകയാണ്...

Valappottukal


രചന: സൂര്യ ദേവൻ

നാളെയാണ് അവളുമായിട്ടുള്ള എന്റെ ഡിവോഴ്സ്....

നീണ്ട നാല് കൊല്ലത്തെ ഞങ്ങളുടെ കുടുംബജീവിതം അവസാനിക്കുകയാണ്....

പരസ്പര സമ്മതത്തോട് കൂടിയുള്ള ഡിവോഴ്സ്... 

അവളുടെ വീട്ടില്ലോ , എന്റെ വീട്ടില്ലോ അറിയില്ലാ ഞങ്ങൾ പിരിയുന്നത്...

അവരുടെ മുമ്പിൽ ഞങ്ങൾ ഇപ്പോഴും നല്ല ഭാര്യാഭർത്താക്കന്മാർ ആണ്... 

അവരെ എന്തിനാണ് വിഷമിക്കുന്നത് എന്ന് വെച്ച് അവരോട് ഒന്നും പറഞ്ഞില്ലാ... 

എന്റെ ഇഷ്ടം കൊണ്ട് മാത്രമാണ് ഈ വിവാഹം നടന്നത്...

ഞാൻ അവളേ വിവാഹം കഴിക്കുന്നത് എന്റെ വീട്ടുക്കാർക്ക് ഇഷ്ടം ഇല്ലായിരുന്നു...

എന്നാലും അവർ ഈ കല്യാണത്തിന് എതിരൊന്നും നിന്നില്ലാ... 

അവർ വിചാരിച്ചത്ര സ്ത്രീധനം തരാൻ അവളുടെ വീട്ടുകാർക്ക് കഴിയില്ലായിരുന്നു...

പിന്നെ അവൾ കാണാൻ വലിയ ഭംങ്ങി ഒന്നും ഉണ്ടായിരുന്നില്ല...

എനിക്ക് ആണെങ്കിൽ അവളേ ഒരുപാട് ഇഷ്ടമായി.... 

ഞാൻ കല്യാണം കഴിക്കുന്നുണ്ടെങ്കിൽ അവളേ മാത്രമേ കഴിക്കുള്ളു എന്ന് വാശി പിടിച്ചു...

അവസാനം വീട്ടുക്കാർ സമ്മതിച്ചു... 

സ്ത്രീധനം ആയിട്ട് എനിക്കൊന്നും വേണ്ടാ എന്നാ ഞാൻ പറഞ്ഞത്...

പക്ഷെ അവരെക്കൊണ്ട് ഒക്കും വിധം അവർ തന്നു...

അവൾ ആണെങ്കിൽ ഒരു പച്ച പാവം ആണ്...

വലിയ പഠിപ്പൊന്നും ഇല്ലാ അവൾക്ക്...

അതൊരു കുറവായി എന്നിക്ക് തോന്നിയിരുന്നില്ലാ... 

അവൾ എന്നെ സ്നേഹിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു... 

കല്യാണം കഴിഞ്ഞ അന്ന് തൊട്ട് ഞാൻ അവളേ പ്രണയിക്കുകയാണ്...

അസ്ഥിക്ക് പിടിച്ച പ്രണയം ആയിരുന്നു ഞങ്ങളുടേത്... 

പരസ്പരം ഒന്ന് പിണങ്ങിട്ട് പോലും ഇല്ലാ ഇതുവരെ... 

ആകെ ഒരു വിഷമം ഉണ്ടായിരുന്നത് , 

ഞങ്ങൾക്ക് സ്വാന്തം എന്ന് പറയാൻ ഒരു കുഞ്ഞ് 

അത് ഞങ്ങൾക്ക് ദൈവം തന്നില്ലാ...

അതിന്റെ പേരിൽ പല തവണ അവളേ വീട്ടുക്കാർ കുറ്റം പറഞ്ഞിട്ടുണ്ട്...

അപ്പോഴൊന്നും അവൾ വിഷമിച്ചതായി ഞാൻ കണ്ടിട്ടില്ലാ...

എന്റെ ഏട്ടൻ എന്റെ കൂടെ ഉള്ളപ്പോൾ ഞാൻ എന്തിനാണ് വിഷമിക്കുന്നത്...

ഏട്ടൻ എന്നെ കുറ്റം പറയുന്നില്ലല്ലോ... എനിക്ക് അത് മതി... വേറെ ആരും എന്നെ കുറ്റം പറഞ്ഞാൽ എനിക്ക് കുഴപ്പമില്ലാ...

എന്റെ ഏട്ടന്റെ സ്നേഹം മാത്രം മതി എനിക്ക് എന്നും.... 

അപ്പോഴൊന്നും എനിക്ക് അവളോട് ഒരു വെറുപ്പും തോന്നിയിരുന്നില്ലാ...

എനിക്ക് അവൾ എന്ന് വെച്ചാൽ ജീവൻ ആയിരുന്നു... 

പതിയെ പതിയെ എന്റെ വീട്ടുകാരും അവളേ സ്നേഹിച്ചു തുടങ്ങിയിരുന്നു...

അവളുടെ സ്നേഹം കണ്ടാൽ ആർക്കാണ് തിരിച്ചു സ്നേഹിക്കാതിരിക്കാൻ കഴിയുക...

അത്രമാത്രം അവൾ എല്ലാരേയും സ്നേഹിച്ചിരുന്നു....

എപ്പോഴോ ഞങ്ങൾക്കിടയിലുള്ള സ്നേഹം നക്ഷ്ട്ടപ്പെട്ട് പോയി...

അങ്ങനെ അല്ലാ എനിക്ക് അവളോടുള്ള സ്നേഹം നക്ഷ്ട്ടപ്പെട്ട് പോയി...

അവളുടെ കുറവുകൾ എന്നെ വല്ലാതെ അവളിൽ നിന്ന് അകറ്റാൻ തുടങ്ങി...

അവളോട് ഒരു വെറുപ്പ് പോലെ തോന്നി തുടങ്ങി...

അവൾക്ക് അത് മനസ്സിലായി തുടങ്ങിയിരുന്നു...

അവൾ അടുത്ത് വരുമ്പോൾ ഞാൻ ഒഴിഞ്ഞു മാറാൻ തുടങ്ങി... 

ഒരു ദിവസം അവൾ എന്നോട് പറഞ്ഞു...

ഏട്ടാ എനിക്ക് ഡിവോഴ്സ് വേണം...

ഏട്ടന് ചേരുന്ന പെണ്ണ് അല്ല ഞാൻ...

നമ്മുക്ക് പിരിയാം...

ഇതുപോലെ എനിക്ക് ഇവിടെ ജീവിക്കാൻ പറ്റില്ലാ...

എനിക്ക് സമ്മതം ആണ് പിരിയാൻ...

ഇപ്പൊ ആരും ഒന്നും അറിയണ്ടാ...

എല്ലാം കഴിഞ്ഞതിന് ശേഷം എല്ലാരും അറിഞ്ഞാൽ മതി... 

അതും പറഞ്ഞ് അവൾ റൂമിൽ നിന്ന് ഇറങ്ങി പോയപ്പോൾ 

മനസ്സ് ഒന്ന് വേദനിച്ചു...

പക്ഷെ പിരിയാതിരിക്കാൻ എനിക്ക് കഴിയില്ലായിരുന്നു...

അവളുടെ സമ്മതത്തോട് കുടി തന്നെ ഞാൻ ഡിവോഴ്‌സിന് അപേക്ഷീച്ചു... 

ഏട്ടാ ഉറങ്ങുന്നില്ലേ...

നീ ഇതുവരെ ഉറങ്ങിയില്ലേ...

ഞാൻ കരുതിയത് നീ ഉറങ്ങിയെന്നാ...

ഏട്ടാ എനിക്കിന്ന് ഉറങ്ങാൻ പറ്റുമോ...

ഈ രാത്രികൂടിയല്ലേ ഈ വീട്ടിലും, ഏട്ടന്റെ കൂടെയുള്ള കിടപ്പും , ഉള്ളൂ...

നാളെ കഴിഞ്ഞാൽ ഇതൊന്നും എന്റെ കൂടെ ഉണ്ടാവില്ലല്ലോ...

എന്തിനാ ഏട്ടാ ഏട്ടൻ കരയുന്നത്...

എനിക്ക് വിഷമം ഒന്നും ഇല്ലാ...

എന്റെ ഏട്ടന്റെ സന്തോഷം ആണ് എനിക്ക് വലുത്... 

പെണ്ണെ സോറി... 

എനിക്ക് വേണം എന്നും നിന്നെ...

എനിക്ക് പിരിയണ്ടാ...

എനിക്ക് നീ ഇല്ലാതെ പറ്റില്ലാ... 

ഏട്ടൻ സത്യമാണോ പറഞ്ഞത്...

അതെ...

നമ്മൾ പിരിയുന്നില്ലാ...

മരണം വന്ന് വിളിക്കുന്നത് വരെ നമ്മൾ ഒരുമിച്ച്‌ ജീവിക്കും... 

ഏട്ടാ...

ഏട്ടൻ മരിച്ചിട്ട് എനിക്ക് ജിവിക്കണ്ടാ 

ഏട്ടന്റെ കൂടെ തന്നെ ഞാനും വരും...

എനിക്ക് എന്റെ ഏട്ടൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ലാ...

പെണ്ണെ...

നീയില്ലാതെ എനിക്കും ജീവിക്കാൻ പറ്റില്ലാ....

ശുഭം...

സ്നേഹിക്കാൻ ഒരു മനസ്സുണ്ടെങ്കിൽ...

പിന്നെ കുറവുകൾക്കൊന്നും ഇവിടെ സ്ഥാനമില്ലാ...

കുറവുകൾ അറിഞ്ഞ്,

സ്നേഹിക്കുമ്പോഴാണ്,

സ്നേഹം ആത്മാർത്തമാകുന്നത്....
കഥ ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യണേ...


പ്രിയ കൂട്ടുകാരേ, ചെറുകഥകൾ എഴുതുന്ന ആളാണോ നിങ്ങൾ, അല്ലെങ്കിൽ എഴുതാൻ താൽപ്പര്യം ഉണ്ടോ, നിങ്ങളുടെ കഥകൾ ഈ പേജിലൂടെ ആയിരക്കണക്കിന് വായനക്കാരിലേക്ക് എത്തിക്കാം, കൂടാതെ മികച്ച റീച്ച് കിട്ടുന്ന കഥകൾക്ക് പണവും സമ്പാദിക്കാം... കൂടുതൽ വിവരങ്ങൾക്ക് പേജിലേക്ക് മെസേജ് അയക്കുക...
To Top