ബാങ്കിലെ ക്ലാർക്ക് ആയ വിനോദ് സരിതയെ അമ്പലത്തിൽ വെച്ചു കണ്ടു ഇഷ്ടപ്പെട്ടു വിവാഹം കഴിച്ചത് ആയിരുന്നു...

Valappottukal



രചന: Anu swaroop

എടീ സരിതേ..... 

സുമതിയമ്മ നീട്ടി വിളിച്ചു.. നീയിതു എവിടെ പോയി കിടക്കുവാ...??? 
എത്ര നേരം ആയി ഞാനും അച്ഛനും ഭക്ഷണത്തിനായി കാത്തിരിക്കുന്നു ഇതുവരെ കഴിഞ്ഞില്ലേ നിന്റെ പുറം പണികൾ....????? പശുതൊഴുത്തു കഴുകി കൊണ്ടിരുന്ന അവൾ പണി നിർത്തി പുറത്തു ഇറങ്ങി 

ദാ വരുന്നമ്മേ..... അവൾ വേഗം അടുക്കളപ്പുറത്തുള്ള പൈപ്പ് തുറന്നു കയ്യും കാലും മുഖവും കഴുകി സാരിതുമ്പിൽ തുടച്ചു അകത്തേക്ക് കയറി.. ഹാളിലെ മേശക്കു അരികിൽ അച്ഛനും അമ്മയും കയ്യ് കഴുകി ഇരുന്നു കഴിഞ്ഞു അവൾ വേഗം തന്നെ ദോശയും ചമ്മന്തിയും പാത്രത്തിൽ ആക്കി മേശമേൽ കൊണ്ടു വെച്ചു തിരിഞ്ഞു നടന്നു.. 

ഇന്നും അരിപലഹാരം തന്നെ ആണോ ഇവൾ ഉണ്ടാക്കിയെ ഈ ഷുഗർ പിടിച്ച ഞാൻ ഇതൊക്കെ തിന്ന് പെട്ടെന്ന് ചാകാൻ വേണ്ടിയാകും ഇവൾ ഇത് തന്നെ ഉണ്ടാക്കുന്നെ.. എന്നിട്ട് വേണമല്ലോ ഇവൾക്ക് ഇവിടുത്തെ കെട്ടിലമ്മ ആകാൻ.. ഡീ സുമതി ഇന്നലെ ചപ്പാത്തി നിനക്ക് ആയിട്ട് ഉണ്ടാക്കിയത് അല്ലെ അവൾ അപ്പോൾ നീ പറഞ്ഞു എന്നും ചപ്പാത്തിയെ ഉള്ളോ ഇവിടെ എന്നു എന്തിനാ ആ കുട്ടിയെ ഇങ്ങനെ ആവശ്യം ഇല്ലാത്തെ ഓരോന്ന് പറയുന്നേ??? ഓഹോ അപ്പൊ നിങ്ങളും അവളുടെ കൂടെ ആണ് ല്ലേ അതെങ്ങനെയാ വീട്ടിൽ ഉള്ള എല്ലാവരെയും മയക്കി വെച്ചിരിക്കയല്ലേ എനിക്ക് എതിരെ.. മൂദേവി.... മച്ചി..... അവർ കഴിച്ചു കഴിച്ചില്ല എന്നു ആക്കി കയ്യ് കഴുകി എഴുന്നേറ്റു റൂമിലേക്ക്‌ പോയി..... 

പടിഞ്ഞാറെ വീട്ടിൽ മാധവനും സുമതിയമ്മക്കും മക്കൾ രണ്ടു ആണ് ഒരു ആണും ഒരു പെണ്ണും മൂത്തവൻ വിനോദ്.. ഇളയത് വിനീത.. വിനോദിന്റെ ഭാര്യ സരിത.. 5വർഷമായി വിവാഹം കഴിഞ്ഞിട്ട് എങ്കിലും ഇവർക്ക് മക്കൾ ഇല്ല.. വിനീത ഭർത്താവിനോപ്പം രണ്ടു മക്കളുമായി സുഖമായി ജീവിക്കുന്നു.. 
മക്കൾ ഇല്ലാത്ത കാരണം പറഞ്ഞു കിട്ടുന്ന സമയങ്ങളും സന്ദർഭങ്ങളും പാഴ് ആക്കാതെ കുറ്റപ്പെടുത്തികൊണ്ടിരിക്കും അവർ... 

ബാങ്കിലെ ക്ലാർക്ക് ആയ വിനോദ് സരിതയെ അമ്പലത്തിൽ വെച്ചു കണ്ടു ഇഷ്ടപ്പെട്ടു വിവാഹം കഴിച്ചത് ആയിരുന്നു പാവപ്പെട്ട കുടുംബത്തിലെ ഇളയ മോൾ ആയിരുന്നു അവൾ.. പ്രീഡിഗ്രി പഠിച്ചു കൊണ്ടിരുന്നപ്പോൾ ആണ് അവളുടെ അച്ഛൻ പാടത്തെ ജോലിക്ക് ഇടയിൽ കുഴഞ്ഞു വീഴുന്നത് ഒരു വശം തളർന്നു പോയ അയാൾക്കും ഭാര്യക്കും മകളെ വീണ്ടും പഠിപ്പിക്കാൻ വീട്ടിലെ സാമ്പത്തികം അനുവദിച്ചില്ല.. സ്ത്രീധനം കുറവ് കിട്ടിയതും പഠിപ്പു ഇല്ലാത്തതും എല്ലാം അവളിൽ കുറ്റം ആയി കണ്ടു തരം കിട്ടുമ്പോൾ ഒക്കെ അവളെ മാനസികമായി ഉപദ്രവിച്ചിരുന്നു അവർ...  എങ്കിലും 
വിനോദിനും അച്ഛനും അവളെ ഇഷ്ടമായിരുന്നു....... 

ജോലി ഇല്ലാത്ത കാര്യവും കുട്ടി ഇല്ലാത്ത കാര്യവും പറഞ്ഞു വെറുതെ ഇരുന്നു തിന്ന് സമയം കളയണ്ട എന്നു പറഞ്ഞു പശുവിനെയും ആടിനെയും കോഴിയും താറാവും എന്നു വേണ്ട എല്ലാത്തിനെയും വാങ്ങിച്ചു വീട്ടിൽ വളർത്താൻ തുടങ്ങി രാവിലെ 5മണി മുതൽ വൈകിട്ട് ഉറങ്ങാൻ കിടക്കുന്നതു വരെ ജോലി എങ്കിലും ഒരു പരാതിയും ഒന്നിനും ഉണ്ടായിരുന്നില്ല അവൾക്കു.. ഉച്ച ഊണിനു ശേഷം കുറച്ചു നേരം വിശ്രമിക്കാം എന്നു കരുതി റൂമിൽ കയറി വാതിൽ ചാരി അവൾ മൊബൈൽ കയ്യിൽ എടുത്തു അമ്മയുടെ മിസ്സ്ഡ് കോളുകൾ ഫോണിൽ വിളിക്കാൻ വേണ്ടി അവൾ നമ്പർ ഡയൽ ചെയ്തതും സുമതിയമ്മ ശകാരം തുടങ്ങി.... അസത്തു ഇത്തിരി സമയം കിട്ടിയാൽ ഫോണും എടുത്തു തോണ്ടി കൊണ്ടിരിക്കും കുടുംബത്തു പിറന്ന പെണ്ണുങ്ങൾ ആരും ഇങ്ങനെ ഉച്ചക്ക് വാതിൽ അടച്ചു കിടക്കില്ല നീ എന്റെ മോളെ കണ്ടുപഠിക്കു ജോലിക്കും പോകുന്നുണ്ട് 2കുഞ്ഞുങ്ങളെ നോക്കുന്നുണ്ട് ഭർത്താവിനും അച്ഛനും അമ്മയ്ക്കും ഉള്ളത് വെച്ചു ഉണ്ടാക്കുന്നുണ്ട് അവൾക്കു ഒരു ക്ഷീണവും ഇല്ല ഈ വീട്ടുജോലി മാത്രം ചെയ്യുന്ന നിനക്ക് എപ്പോഴും ക്ഷീണം.. എന്റെ മോൾക്ക്‌ എന്നെ വിളിച്ചു സംസാരിക്കാൻ പോലും സമയം ഇല്ല പാവം ന്റെ മോൾ സാരമില്ല എന്നാലും ഒരു സമാധാനം ഉണ്ട് സ്വന്തമായി ജോലി എടുത്തു സമ്പാദിച്ചു സ്വന്തം കാലിൽ ആണല്ലോ അല്ലാതെ ഇവിടെ ഉള്ളവളെ പോലെ ഭർത്താവ് കൊണ്ടു വരുന്നത് നോക്കി ചുമ്മാ ഇരുന്ന് തിന്നുന്നില്ലല്ലോ...... ശകാരം തീർന്നപ്പോഴേക്കും അവളുടെ കണ്ണിൽ നിന്നും നീർതുള്ളികൾ കവിളുകളെ തഴുകി ഒഴുകി കൊണ്ടിരുന്നു.......... 

അന്ന് വൈകിട്ട് ജോലി കഴിഞ്ഞു എത്തിയപ്പോൾ സരിതയുടെ കണ്ണും മുഖവും കരഞ്ഞു വീർത്തിരിക്കുന്നത് കണ്ട വിനോദ് കാര്യം അന്നെഷിച്ചു... അമ്മയും മോളും ഇന്നും ഉടക്കിയോ?? കട്ടിലിന്റെ ഒരറ്റം പറ്റി കിടന്നു അവൾ പറഞ്ഞു ഇനി വയ്യ എനിക്ക് ഇവിടെ നിൽക്കാൻ എത്രയാ കുത്തുവാക്കുകൾ കേൾക്കുന്നത് എന്ത് ചെയ്താലും കുറ്റം എല്ലുമുറിയെ പണിയെടുത്തു ആഹാരം കഴിച്ചാലും ചുമ്മാ ഇരുന്നു കഴിക്കുന്നു എന്നു ആണ് പരാതി.. എന്നും എനിക്ക് പരീക്ഷണങ്ങൾ ആണ് എനിക്ക് സന്തോഷിക്കാൻ ഒരു കുഞ്ഞിക്കാല് പോലും ഈശ്വരൻ തരുന്നില്ല ആർക്കും എന്നെ വേണ്ട ഇവിടെ ജോലി ചെയ്യാൻ വേണ്ടി മാത്രം ഒരു  യെന്ത്രം 
അതാണ് ഞാൻ വയ്യ മടുത്തു ഈ ജീവിതം എന്നെ എന്റെ വീട്ടിൽ കൊണ്ടു വിട്ടേരെ ഞാൻ ഇനി ബുദ്ധിമുട്ട് ആയി ഇവിടെ നിൽക്കുന്നില്ല അത്രയും പറഞ്ഞു അവൾ എങ്ങി കരയാൻ തുടങ്ങി....... 

നീയെന്തൊക്കെയാ സരിതേ വിളിച്ചു പറയുന്നത് ചെരിഞ്ഞു കിടക്കുന്ന അവളെ ഒരു കയ്യ് കൊണ്ടു ചേർത്തു പിടിച്ചു കണ്ണ്‌ നീര് തുടച്ചു വിനോദ് അക്ഗ്നിസാക്ഷിയായി ഞാൻ താലി കെട്ടി കൊണ്ടുവന്ന പെണ്ണു ആണ് നീ അങ്ങനെ നിന്നെ ഉപേക്ഷിക്കുവാൻ കഴിയുമോ എനിക്ക്??? അമ്മ പഴഞ്ചൻ അല്ലെ കുഞ്ഞു ഇല്ലാത്തതിന്റെ സങ്കടം അമ്മക്ക് ഉണ്ട് അതോണ്ട് ആണ് ഇടയ്ക്കു അമ്മ ഓരോന്ന് പറയുന്നേ നീ അതൊന്നും കാര്യം ആക്കണ്ട നീ കൂടെ എന്നെ ഉപേക്ഷിച്ചു പോയാൽ എനിക്ക് പിന്നെ ആരുണ്ട് മോളെ എന്റെ സന്തോഷം നീ ആണ്.. വേറെ ഒക്കെ ഈശ്വരൻ നമുക്ക് തരും അത്രെയും പറഞ്ഞു അവൻ അവളുടെ നെറുകയിൽ ചുംബിച്ചു........ ഭർത്താവിന്റെ സ്നേഹവും കരുതലും ഉണ്ടെങ്കിൽ സ്ത്രീകൾ ഏതൊരു സാഹചര്യത്തെയും അതിജീവിക്കും.. 

ദിവസങ്ങൾ കടന്നു പൊയ്‌കൊണ്ടിരുന്നു.. ഇന്ന് ആണ് വീടിനടുത്തുള്ള ദേവി ക്ഷേത്രത്തിൽ ഉത്സവം... ഉത്സവം കൂടാൻ വേണ്ടി വിനീതയും ഭർത്താവും കുട്ടികളും ഒക്കെ വീട്ടിൽ എത്തിയിട്ട് ഉണ്ട്.. വീട് നിറയെ ആളുകൾ ഉണ്ട്.. സരിത അവർക്കുള്ള ഭക്ഷണം ഉണ്ടാക്കലും മറ്റുമായി ഓരോ തിരക്കിൽ ഓടി നടക്കുന്നു ഓരോരുത്തരായി കുളിച്ചു ഒരുങ്ങി അമ്പലത്തിലേക്ക് പോകാൻ ഉള്ള ഒരുക്കങ്ങൾ തുടങ്ങി...തന്റെ ജോലി ഒക്കെ തീർത്തു അവൾ കുളിക്കാൻ ആയി പുറത്തെ ബാത്‌റൂമിലേക്ക് കേറിയപ്പോൾ ആയിരുന്നു അമ്മയുടെ റൂമിൽ നിന്നും നിലവിളി ശബ്ദം കേട്ടതു അവൾ ഓടി ചെന്ന് നോക്കുമ്പോൾ കണ്ടത് തെറ്റി വീണു നിലത്തു കിടക്കുന്ന അമ്മയെ ആണ്.. തല പൊട്ടി രക്തം ഒഴുകുന്നു. വിനോദേട്ടാ..... അച്ഛാ.... ഓടി വായോ അമ്മ വീണു ഓടി വന്ന എല്ലാവരും കൂടി സുമതി അമ്മയെ താങ്ങി എഴുന്നേൽപ്പിച്ചു ഹോസ്പിറ്റലിൽ എത്തിച്ചു.. തലയ്ക്കു ഉണ്ടാരുന്ന മുറിവ് സ്റ്റിച് ചെയ്തു കാലിന്റെ പൊട്ടലിന് പ്ലാസ്റ്ററും ഇട്ട സുമതിയമ്മക്ക് ഡോക്ടർ 2മാസം റസ്റ്റ്‌ വേണം എന്ന നിർദ്ദേശത്തിൽ വീട്ടിലേക്കു വിട്ട് അയച്ചു.. വീട്ടിൽ എത്തിയ ഉടനെ വിനീത ഭർത്താവിനെയും കുട്ടികളെയും വിളിച്ചു അമ്പലത്തിലേക്ക് പോകാൻ ഒരുങ്ങി.. മോളെ ഇന്ന് ഇനി പോണോ ഉത്സവം കൂടാൻ എനിക്ക് വയ്യല്ലോ അവര് പോയി വരട്ടെ നീ ഇവിടെ ഇരിക്ക് എന്റെ കൂടെ കാലിനു നല്ല വേദന ഉണ്ട് എനിക്ക്... 

അതുകേട്ട വിനീത പുച്ഛത്തിൽ അമ്മയോട് പറഞ്ഞു പിന്നെ അമ്മ ഒന്ന് വീണെന്ന് കരുതി കാവൽ ഇരിക്കാം ഞാൻ ഇവിടെ എനിക്ക് വല്ലപ്പോഴും വീണു കിട്ടുന്ന ആഘോഷനിമിഷങ്ങൾ വേണ്ടെന്നു വെക്കാൻ കഴിയില്ല ഇനി ഉത്സവം അടുത്തവർഷം ആവണ്ടേ അമ്മ ഇവിടെ ഉണ്ടാവൂലോ എപ്പോ വേണേലും എനിക്ക് ഇരിക്കാലോ അമ്മയുടെ കൂടെ.. സരിതയെ ഇവിടെ ഇരുത്താം ഞാൻ വിനോദ്നോട് പറഞ്ഞിട്ട് അത്രെയും പറഞ്ഞു അവൾ ഇറങ്ങി പോയി മുറിയിൽ നിന്നും.....അവരുടെ കണ്ണിൽ നിന്നും കണ്ണുനീർതുള്ളികൾ ഇറ്റ് വീണു കൊണ്ടിരുന്നു..... അതുകേട്ടു അങ്ങോട്ട് വന്ന സരിത ഇങ്ങനെ പറഞ്ഞു എല്ലാവരും പൊയ്ക്കോളൂ അമ്മയെ ഞാൻ നോക്കിക്കോളാം അവൾ സ്നേഹത്തോടെ അടുത്തിരുന്നു അവരുടെ തലയിൽ തലോടികൊണ്ടിരുന്നു.... 

വാ മക്കളെ വണ്ടിയിൽ കയറു താലപൊലിക്കു സമയം ആകുന്നു.. അവർ പോകുന്നത് സുമതിയമ്മ ജനൽ വഴി നിറഞ്ഞ കണ്ണുകളോടെ നോക്കി കിടന്നു .... ദിവസങ്ങൾ കടന്നു പോയി സുമതിയമ്മക്ക് ഒരു സഹായം കൂടാതെ ഒന്നും തനിയെ ചെയ്യാൻ പറ്റാത്ത അവസ്ഥ ആയിരുന്നു.. എല്ലാത്തിനും ഒരു സഹായം വേണം എന്തിനും ഏതിനും സരിത കൂടെ നിന്ന് അവരെ പരിചരിച്ചു... ഒരു മരുമകളുടെ സ്നേഹം അവിടെ നിന്നും അവർ അറിഞ്ഞു തുടങ്ങി... ഒരു അറപ്പും വെറുപ്പും കൂടാതെ തന്റെ ഏതു ആവശ്യങ്ങൾക്കും ഓടി വരുന്ന മരുമകളെ അവർ നിസ്സഹായതയോടെ നോക്കി കിടക്കും എത്ര വൃത്തിയിലും സ്നേഹത്തിലും ആണ് അവൾ തന്നെ പരിചരിക്കുന്നത്... മനസ് കൊണ്ടു ഒരുപാട് മാപ്പ് പറഞ്ഞു അവളോട്‌ അപ്പൊ ആ സ്ത്രീ... ശപവാക്കുകൾ ഒക്കെ അനുഗ്രഹങ്ങൾ ആയി മാറി കൊണ്ടിരുന്നു.... അവളെ വേദനിപ്പിച്ചതോർത്തു അവർ ദുഖിതയായി.... 

വീട്ടിൽ ഉള്ള വളർത്തു മൃഗങ്ങൾ എല്ലാത്തിനെയും ഭർത്താവിനോട് പറഞ്ഞു കൊടുപ്പിച്ചു സരിതയെ എപ്പോഴും തന്റെ കൂടെ നിർത്തിഅവർ.. അമ്മക്ക് വന്ന മാറ്റം കണ്ടു മകനും അച്ഛനും ഒരുപാട് സന്തോഷിച്ചു.... സരിതയും എപ്പോഴും അവരുടെ കൂടെ നിന്ന് ഒരു ബുദ്ധിമുട്ടും പറയാതെ അമ്മയെ നോക്കി പരിചരിച്ചു പോന്നു..... ദിവസങ്ങൾ കടന്നു പൊയ്‌കൊണ്ടിരുന്നു ഒരു ദിവസം രാവിലെ മുറ്റമടിച്ചുകൊണ്ടിരുന്ന സരിത തലകറങ്ങി വീണു.. ശബ്ദം കേട്ട സുമതിയമ്മ നോക്കിയപ്പോൾ നിലത്തു വീണു കിടക്കുന്ന സരിതയെ ആണ് കണ്ടത് അവർ നിലവിളിച്ചു അയൽക്കാർ ഓടി എത്തി അവളെ ഹോസ്പിറ്റലിൽ എത്തിച്ചു ജോലിക്ക് പോയ വിനോദ് ഓടി പിടഞ്ഞു എത്തി വിവരം അന്നെഷിക്കാൻ ചെന്ന ഡോക്ടർ വിനോദിന്റെ തോളത്തു തട്ടി അഭിനന്ദിച്ചു പേടിക്കാൻ ഒന്നും ഇല്ല താങ്കൾ ഒരു അച്ഛൻ ആവാൻ പോകുന്നു... സന്തോഷം കൊണ്ടു അയാളുടെ കണ്ണുകൾ നിറഞ്ഞു.. എന്ത് പറയണം എന്നു അറിയാതെ അയാൾ തപ്പി തടഞ്ഞു വാക്കുകൾക്ക് വേണ്ടി.....ഭാര്യയുടെ കയ്യിൽ അയാൾ മുറുക്കി പിടിച്ചു.... വീട്ടിലെത്തി അമ്മയോട് വിവരങ്ങൾ പറഞ്ഞ മക്കൾ രണ്ടുപേരെയും ചേർത്തു പിടിച്ചു ചുംബിച്ചു ആ അമ്മ...... തന്റെ പ്രാർത്ഥന ദൈവം കേട്ടിരിക്കുന്നു.... സന്തോഷം കൊണ്ടു ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു....... 
ശുഭം 💐💐💐

കുടുംബബന്ധങ്ങൾ ഊഷ്മളം ആയിരിക്കട്ടെ എന്നും.... നാളെ ആരൊക്കെ ഉണ്ടാകും എന്നു നമുക്ക് അറിയില്ല.. സ്വന്തം പെണ്മക്കളെ പോലെ മരുമക്കളെയും സ്നേഹിക്കുക..... അവർക്കു മാതൃക നമ്മൾ ആയിരിക്കണം....🙏🙏🙏🙏

To Top