കളങ്കമില്ലാത്ത പ്രണയിക്കാൻ കഴിയുന്നുണ്ടെങ്കിൽ.. ചേർത്ത് പിടിക്കാൻ പറ്റുന്നുണ്ടെങ്കിൽ...

Valappottukal


രചന: അഫ്സൽ എ കെ

"അഭിയുടെ സ്വന്തം ആരതി"

ഭാനുമതി നീയറിഞ്ഞോ നമ്മുടെ ദേവകിയുടെ ഇളയമകൻ പെണ്ണ് കെട്ടി. 

എന്നിട്ട് അവര് ഞങ്ങളെ ആരേം വിളിച്ചില്ലല്ലോ. 

നിങ്ങളെയെന്നല്ല ആരേം തന്നെ വിളിച്ചില്ല. 

പിന്നെ നീ ഇത് എങ്ങനെയറിഞ്ഞു. 

അത് പിന്നെ ഞാനറിയാതെ ഈ നാട്ടിൽ വല്ലതും നടക്കുമോ. 

എന്തായിരിക്കും കല്യാണം വിളിക്കാഞ്ഞത്. 

അത് വേറെ ഒന്നുമല്ലടി ആ പെണ്ണ് രണ്ടാം കെട്ടാ. 

അയ്യോ തങ്കംപോലൊരു ചെക്കനാരുന്നു ഇവനിത് എന്നാത്തിന്റെ കേടാരുന്നു,ഈ നാട്ടിൽ ഒന്നും പെണ്ണ് കിട്ടാഞ്ഞോണ്ടാണോണോ.

ആ ചെക്കനിത് എന്ത് ഭാവിച്ചാരുന്നു.,
ഇനി ഇതവന്റെ വല്ല രഹസ്യകാരിയും ആയിരുന്നോ,രണ്ടിനേം കൂടെ എവിടേലുംവെച്ച് കെട്ടിയോൻ കയ്യോടെ പിടിച്ചു കാണും അങ്ങനെ അവന്റെ തലയിലായതാവും. 

അല്ലടി അവടെ കെട്ടിയോൻ ചത്തുപോയതാണെന്നൊക്കെയാ പറയുന്നെ,ഇനി ആർക്കറിയാം രണ്ടും കൂടി തല്ലികൊന്നതാണോന്ന്,ഈ കാലം അല്ലെ അങ്ങനെയും സംഭവിക്കാമല്ലോ, എന്തായാലും ഞാൻ പോണു കുറെ പേരെ കൂടി അറിയിക്കാനുണ്ട്. 

(ഇല്ലാത്തതും മെനഞ്ഞെടുത്തതുമായ കഥകൾ നാടാകെ പരന്നു,മറ്റുള്ളവരുടെ ജീവിതത്തിൽ കടന്നുകയറി ജീവിതം നശിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന സൈക്കോകളുടേം നാടുകൂടിയല്ലെ ഈ കൊച്ചു കേരളം)

മോനെ എനിക്ക് നാട്ടാരുടെ മുഖത്തു നോക്കാൻ കഴിയുനില്ല കുത്തി കുത്തി എല്ലാരും ഓരോന്ന് ചോദിക്കുവാ,നിന്റെ ഏട്ടൻ ആകെ ദേഷ്യത്തില,നിന്റെ ഏട്ടത്തിയുടെ വീട്ടിൽ നിന്ന് വിളിച്ചിരുന്നു അവർക്കും നീ കാരണം നാണക്കേടായെന്ന്.

അമ്മെ ഞാൻ ആരേം കൊന്നിട്ടില്ല്യ, എനിക്കാരേം ബോധ്യപ്പെടുത്തുകയും വേണ്ട അമ്മയോടല്ലാതെ,അവൾക്ക് ആരുമില്ല ഉണ്ടായിരുന്നവരൊക്കെ ഒരു ആക്സിഡന്റിൽ മരണപെട്ടുപോയി, ഇപ്പോ ഞാൻ മാത്രമേ ഉള്ളു അവൾക്ക്.

ടാ നീ ഇത് എന്തൊക്കെയാ കാണിച്ചുകൂട്ടുന്നത്. 

ഏട്ടാ. 

നീ ഒന്നും പറയണ്ട നാട്ടാരുടെ മുഖത്തു നോക്കാൻ വയ്യ,എന്തൊരാവസ്ഥയാ ഇത്. 

ഏട്ടത്തി :നീ കാരണം എനിക്കെന്റെ വീട്ടിൽ പോകാൻ പോലും വയ്യ, ഓരോത്തർക്കും ഉത്തരം കൊടുത്ത് മടുത്തു,നിനക്ക് ഈ രണ്ടാംകെട്ടുകാരിയെ മാത്രമേ കിട്ടിയുള്ളോ, ഈ ലോകത്ത് വേറെ പെണ്ണില്ലേ നിനക്ക്.

ഒന്നു പതുക്കെ പറ ഏട്ടത്തി അവള് കേട്ടാൽ അതിനു സഹിക്കില്ല. 

ആ നാണമില്ലാത്തവൾ കേൾക്കാൻ വേണ്ടിയാ പറയുന്നത്,വല്ല രണ്ടാം കെട്ടുകാരനെയും കെട്ടാനുള്ളത്,എന്തായാലും അവള് കൊള്ളാം നിന്നെ വലവീശി പിടിച്ചില്ലേ. 

ഇനി അവളെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്,അതിനുള്ള അവകാശം ഏട്ടത്തിക് ഇല്ല. 

ഞാൻ എന്താടാ മിണ്ടിയാൽ എന്റെ പേരില ഇപ്പൊ ഈ വീട് നിന്റെ ഏട്ടൻ ബിസിനസ്‌ ചെയ്ത് തുലച്ചു ഉണ്ടായിരുന്നതെല്ലാം ഈ വീടിന്റെ ആധാരം പണയം വെച്ച് നശിപ്പിച്ചപ്പോ എന്റെ അച്ഛനാണ് ഒക്കെയും തിരിച്ചെടുത്തു തന്നത്,ഞാൻ പറയുന്നത് കേൾക്കാൻ ഇഷ്ട്ടം ഉള്ളൊരു ഈ വിട്ടിൽ നിന്നാൽ മതി അല്ലാത്തവർക്ക് പോകാം. 

പോയിക്കോളാം ഏട്ടത്തി ഏട്ടനെ പോലെ എനിക്ക് പറ്റില്ല ഇതൊന്നും കേട്ട് നിൽക്കാൻ. 

നീ എന്തിനാ അവനോടു. 

നിങ്ങളൊന്നു മിണ്ടാതിരിക്ക് കണ്ട അവളുമാർക്ക് വന്നു കേറി നിരങ്ങാൻ ഇത് നിങ്ങടെ പേരിലുള്ള വീടല്ല. 

കണ്ടവളൊന്നുമല്ല അവളെനിക്ക്, അവളെന്റെ ഭാര്യയാണ്,ഇനി ഏട്ടത്തി മിണ്ടരുത് ഞാൻ പൊക്കോളാം. 

ഞാൻ കേട്ടു എല്ലാം ഞാൻ കാരണം എല്ലാരുടേം മുന്നിൽ നാണം കെട്ടു അല്ലെ,ഞാൻ ജാതക ദോഷക്കാരിയാ. എന്നെ സ്നേഹിക്കുന്നവർക്കെല്ലാം ആപത്തു മാത്രമേ പറ്റുള്ളൂ എന്നെ വിട്ടേക്ക് ഏട്ടാ ഞാൻ പോയിക്കോളാം. 

വിട്ട് കളയാൻ അല്ല കൊണ്ട് വന്നത്. 

ഈ ആരുമില്ലാത്തവളെ എന്തിനാ സ്നേഹിക്കാൻ വന്നത്. 

ഇനിയൊരിക്കലും നീ അങ്ങനെ പറയരുത് നിനക്ക് ഞാനുണ്ട്,നമ്മള് ജീവിക്കും,തെറ്റും ശെരിയും മനസിലാക്കാത്ത ഈ തലതിരിഞ്ഞ സമൂഹത്തിൽ തല ഉയർത്തി തന്നെ നമ്മള് ജീവിക്കും,പരിഹസിക്കാൻ മാത്രമേ ഈ സമൂഹത്തിനറിയു ചേർത്ത് നിർത്താനറിയില്ല. 

ഏട്ടത്തി പറഞ്ഞത് പോലെ ഏട്ടന് നല്ലൊരു പെണ്ണിനെ കിട്ടില്ലാരുന്നോ ഈ രണ്ടാം കെട്ടുകാരിയെ എന്തിനാ. 

ഒരുനാൾ നീ അറിയും മനസിലാക്കും ഞാൻ എന്തിനാ ഇത്ര മാത്രം നിന്നെ സ്നേഹിക്കുന്നതെന്ന്,അതുവരെ എന്നോട് ചോദിക്കരുത്,ഇപ്പോ ഞാൻ പോവാ ഉടനെ വരും റെഡിയായി നിക്കണം നമ്മള് ഇന്ന് പോകും. 

ഹലോ ടാ നീ എവിടെയാ. 

ടാ ഞാൻ കേട്ടതെല്ലാം സത്യമാണോ. 

ഞാൻ പറയാം എനിക്ക് നിന്നെ ഒന്ന് കാണണം. 

ഞാൻ കുളക്കടവിലുണ്ട് നീ ഇങ്ങോട്ട് പോരെ. 

മ്മ്. 

(കുളക്കടവിൽ )

ടാ കേട്ടത് നേരാണോ. 

മ്മ്. 

നിനക്ക് ഇതെന്തിന്റെ കേടായിരുന്നു, നാട്ടിൽ വേറെ പെണ്ണ് ഇല്ലാത്തോണ്ടോ അതോ അത്രക്ക് മുട്ടിനിന്നതായിരുന്നോ. 

എന്നെ ആര് മനസിലാക്കിയില്ലെങ്കിലും നീ എന്നെ മനസിലാക്കുമെന്ന് കരുതി, ഇവിടെ വരും വരെ ആ വിശ്വാസവും എന്നിൽ ഉണ്ടായിരുന്നു. 

ടാ ഞാൻ. 

ഹേയ് സാരമില്ലടാ,പെറ്റ അമ്മയും കൂടെ പിറപ്പും പോലും മനസിലാക്കിയില്ല.. അവളെ എനിക്ക് അത്രക്ക് ഇഷ്ട്ടാടാ. 

ഇത്ര കുറഞ്ഞ സമയത്തിനുളിൽ എങ്ങനെയാട. 

മൂന്ന് വർഷം. 

മൂന്ന് വർഷമോ? 

നിനക്ക് ഓർമയില്ലേ എന്റെ ആരതിയെ ഓരോ തവണ ലീവിന്‌വരുമ്പോഴും പറയാറില്ലേ നിന്നോട്. 

ആരതി. 

അതേടാ എന്റെ ആരതി,മൂന്ന് വർഷം പോയത് എത്ര പെട്ടന്നായിരുന്നു, എനിക്ക് പറയാൻ കഴിഞ്ഞിരുന്നില്ല അവളോടുള്ള ഇഷ്ട്ടം,കഴിഞ്ഞ തവണ ലീവിന് വന്നുപോയപ്പോൾ അവളുടെ എൻഗേജ്മെന്റ് കഴിഞ്ഞിരുന്നു, പലപ്പോഴും എന്റെ ഇഷ്ട്ടം പറയാൻ തുനിഞ്ഞിറങ്ങിയതാ,അവളുടെ സന്തോഷം കണ്ടപ്പോൾ അത് കളയാൻ തോന്നിയില്ല,എല്ലാം വിധിയാണെന്ന് പറഞ്ഞു സമാധാനിച്ചു. 
അവളുടെ വിവാഹവും കഴിഞ്ഞു, മറക്കാൻ കഴിഞ്ഞില്ല,അവളെ കുറിച്ച് അറിഞ്ഞു കൊണ്ടേയിരുന്നു,ഞങ്ങളെ വേർപെടുത്തിയ വിധി അവളുടെ ജീവിതത്തിലേക്ക് ഒരപകടം പോലെ വന്നുകേറി,ഏഴുപേർ സ്‌പോർട് ഡെഡ്, ദൈവം അവളെ മാത്രം ബാക്കിവെച്ചു, മൂന്ന് മാസം കോമയിൽ ജീവന്റെ തുടിപ്പുകൾ തിരിച്ചു ജീവിതത്തിലേക്ക് അവൾ വന്നു ഉള്ളതെല്ലാം ഏതോ അനാഥാലയത്തിന് എഴുതി കൊടുത്ത് അതെ ഓർഫനേജിൽ ഒരാനാഥയെ പോലെ അവൾ ജീവിച്ചുതീർക്കുകയായിരുന്നു.ഒരു വർഷം പിന്നേം ഞാൻ കാത്തിരിക്കേണ്ടി വന്നു,ആ ഓർഫനേജിനെ നിത്യ സന്ദർഷകനായി കിട്ടുന്ന സാലറി എല്ലാം അവിടുത്തെ കുട്ടികൾക്കായി നൽകി കൂട്ടത്തിൽ അവളെ കാണാനും അതെനിക്കൊരു വഴിയായി,പതിയെ അവളെ പരിചയപെട്ടു,അങ്ങനെ അഭിനയിച്ചു,ഒരുപാട് സംസാരിച്ചു എന്നെ കൊണ്ടാവുന്നതെല്ലാം അവൾക്കായി ചെയ്തു,എന്നെ അവൾ സ്നേഹിക്കാൻ തുടങ്ങി എന്നറിഞ്ഞ നിമിഷം,ഈ ലോകം എന്റെ കാൽച്ചുവട്ടിൽ അടിയറവു പറയും പോലെ എനിക്ക് തോന്നി,ഒന്നും ആലോചിക്കാൻ നിന്നില്ല നേരെ അവിടുത്തെ മദറിനോട് പോയി ചോദിച്ചു,എനിക്ക് അവളെ വിവാഹം ചെയ്ത് തരുമോയെന്നു,അത് കേട്ടപ്പോ അവർക്കും ഒരുപാട് സന്തോഷായി, നീണ്ട കാത്തിരിപ്പിൽ ഞാൻ അവളെ സ്വന്തമാക്കി,"അതൊരിക്കലും അവൾക്കാരുമില്ല എന്ന സങ്കടത്തിലല്ല, ഞാൻ പ്രണയിച്ചിരുന്ന എന്റെ ജീവന്റെ പാതി അവളയതുകൊണ്ടാണ് എന്റെ പെണ്ണായത് കൊണ്ട,ഇനി പറ ഒരിക്കൽ വേർപിരിച്ച വിധി പിന്നേം എന്റെ മുന്നിൽ ഒന്ന് ചേരാൻ അവസരം തന്നപ്പോൾ ഞാൻ അവളെ ഉപേഷിച്ചുപോരണമായിരുന്നോ? എനിക്ക് അതിനു കഴിയില്ല അത്രക്ക് ഞാൻ അവളെ സ്നേഹിച്ചു പോയടാ.

നീ ഇതെല്ലാം അവളോട്‌ പറഞ്ഞിരുന്നോ? 

ഇല്ല,ഒരിക്കൽ അവളത് മനസ്സിലാക്കട്ടെ. 

ആ സോറി അളിയാ. 

എന്തിനാടാ. 

അറിയാതെ നിന്നെ കുറ്റപെടുത്തിയതിനു. 

വിധിയുടെ രൂപത്തിൽ വേർപിരിച്ച ദൈവം അതെ വിധിയിലൂടെ ഞങ്ങളെ ചേർത്തുവെച്ചു, ഇനിയൊരിക്കലും പിരിയാനാവാത്ത വിധം ഞാനവളിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നു.

അല്ലേടാ നാട്ടിൽ എങ്ങനെ അറിഞ്ഞു ആരതിയുടെ വിവാഹം ഒരിക്കൽ കഴിഞ്ഞതാണെന്ന്. 

ഞാൻ കൊച്ചച്ചന്റെ കമ്പനിയിൽ അല്ലേടാ വർക്ക്‌ ചെയ്തിരുന്നത് കൊച്ചച്ചൻ എങ്ങനെയോ അറിഞ്ഞു അവളെ പറ്റി തിരക്കി,നേരെ വീട്ടിലും നാട്ടിലും അറിയിച്ചു.

ചെറ്റ. 

എനിക്ക് ഒരു വീട് വേണം വാടകയ്ക്ക് അതിനാ നിന്നെ കാണാൻ വന്നത്.വേറെ പോകാൻ തൽക്കാലം ഒരു നിവർത്തിയുമില്ല നീ എന്നെ ഒന്ന് സഹായിച്ചേ പറ്റുള്ളൂ എന്നെ കൈവിടരുത്.

നീ ധൈര്യമായി വീട്ടിലോട്ട് പൊക്കോ അതൊക്കെ ഞാൻ നോക്കിക്കോളാം,
അല്ലഡോ ഒന്ന് ചോദിക്കട്ടെ എന്ത് പ്രണയാമാടോ നിന്റേത്.

പ്രണയവും ഒരു വിപ്ലവമല്ലേ സഖാവെ, നേടിയെടുക്കുന്നത് വരെ സ്നേഹം കൊണ്ട് സമരം ചെയ്യുക. ഹൃദയം കൊണ്ട് പൊരുതുക,നേടി കഴിഞ്ഞാൽ ഹൃദയം കീഴടക്കി നെഞ്ചോടു ചേർത്തു വെക്കുക.ഇനിയുള്ള കലാമത്രയും അവൾക്കായി ഞാൻ ജീവിക്കും അവൾക്ക് നഷ്ടമായതൊക്കെയും ഞാനവൾക്ക് നൽകും...
എന്റെ പ്രണയം കൊണ്ട് ഞാൻ അവൾക്ക് ഈ ലോകത്ത് വസന്തങ്ങൾ തീർക്കും പ്രാണൻ വെടിയും വരെയും അവളുടെ മുഖത്തു പുഞ്ചിരി നിലനിർത്തും... എന്റെ അവസാന ശ്വാസം നിലക്കും വരെ എന്നിലെ പ്രണയത്തിനു അവകാശി അവൾ മാത്രമായിരിക്കും.

മനോഹരമായ ഒരു പ്രണയത്തിൽ അവരിനി ജീവിച്ചു തുടങ്ങും....
അവൾ അറിയാതെ അവനിൽ നിറഞ്ഞ പ്രണയത്തിന്റെ ഓർമ്മകൾ അവളറിയും.അവരുടെ പ്രണയത്തിന്റെ കഥകളിൽ നിറഞ്ഞു നിൽക്കാൻ ഒരു കുഞ്ഞു മോളും അവർക്കായി ഈ ലോകത്തേക്ക് വരും... അവര് ജീവിക്കട്ടെ... മറ്റുള്ളവരുടെ ദുഷിച്ച ചിന്തകളില്ലല്ല അവരുടെ ഇഷ്ട്ടങ്ങളിൽ.

മനസ്സ് നിറയെ സ്നേഹമുണ്ടെങ്കിൽ ഉള്ള് നിറയെ നന്മയുണ്ടെങ്കിൽ കളങ്കമില്ലാത്ത പ്രണയിക്കാൻ കഴിയുന്നുണ്ടെങ്കിൽ.. ചേർത്ത് പിടിക്കാൻ പറ്റുന്നുണ്ടെങ്കിൽ..ജീവിക്കാം മനോഹരമായി.. 
ലൈക്ക് തരണേ...
To Top