രചന: മനു പി എം
കഥ : ഒരുദിവസം..
ഫോണിന്റെ ശബ്ദം കേട്ടാണ് അനിൽ കണ്ണ് തുറന്നതു.. ..ഈ പാതിരാത്രി ഇനിയാരാണ് കോപ്പ് വിളിക്കുന്നു ഉറക്കച്ചുവടോടെ അയാൾ താടിൽ ചൊറിഞ്ഞു കൊണ്ട് ഫോണെടുത്തു..
നാശം..അലാറം ആയിരുന്നോ.. അഞ്ച് മണിക്ക് അലറാം വച്ചേക്കുന്നു..മനുഷ്യൻെറ ഉറക്കം കളയാൻ..പുതപ്പ് മാറ്റി അടുത്തു അണ്ടി പരിപ്പ് പോലെ ചുരുണ്ടു കിടക്കുന്ന ഭാര്യയെ നോക്കി..
ചവിട്ടി താഴെ ഇടാനുള്ള ദേഷ്യം ഉണ്ടായിരുന്നു ഉള്ളിൽ . പിന്നെ ഭാര്യല്ലെ സ്നേഹമുള്ളവളല്ലെ ഓർത്തു... താഴെ കിടക്കയിൽ കൊച്ചും കിടക്കുന്നുണ്ട്.. ഇവൾ എങ്ങാനും ചക്ക പോലെ പോയി വീണാൽ എന്റെ കൊച്ചു തീർന്നു തന്നെ.. അതു കൊണ്ടു ആ സാഹസം വേണ്ടാ വെച്ചു..കൈയ്യിലെ ഫോൺ ഓഫ് ചെയ്തു.. അടുത്തു കിടന്ന ഭാര്യയെ തോണ്ടി.. വിളിച്ചു
ടീ സുമെ.. സുമെ..എടി എഴുനേൽക്കെടി
ഹും... എന്താ മനുഷ്യ...നിങ്ങൾക്കു ഉറക്കവും ഇല്ലേ.. പോയി കിടന്നു ഉറങ്ങിക്കേ.. ..അവൾ നെഞ്ചിലേക്ക് ചാടിയ പുതുപ്പു കഴുത്തിലേക്ക് കയറ്റിവച്ചു കൊണ്ടു വീണ്ടും ചുരുണ്ടു കൂടി..
ഹാ...ഇതു നല്ലതാടീ.. ഇപ്പോൾ എന്റെ ആയോ കുറ്റം.അലറാം വച്ചു മനുഷൻെറ ഉറക്കം കളഞ്ഞതും പോരാ.. അവളുടെ ഒരു ന്യായം പറച്ചിൽ ... അങ്ങനെയിപ്പോൾ എന്നെ ഉണർത്തിയിട്ടു നീ കിടന്നുറങ്ങണ്ട...
അയ്യോ..അലറാം അടിച്ചോ.... അപ്പോൾ സമയം അഞ്ചായോ..കിടന്നതേ ഉള്ളു അപ്പോഴേക്കും നേരം വെളുത്തോ..
ആ..ആയി .. കൊച്ചു വെളുപ്പാൻ കാലത്ത് കുത്തിരുന്നു വേദാന്തം പറയാതെ.ഒന്ന് എഴുന്നേറ്റ് പോയി തരാവോ...മനുഷ്യന്റെ ഉറക്കം കളയാനായിട്ട്..
ഹോ .. നിങ്ങൾക്കു ഒന്നും അറിയണ്ടലോ.. ഉറങ്ങുക, എഴുന്നേൽക്കുക.. ഒരുങ്ങികെട്ടി പോകുക.. ബാക്കി ഉള്ളൊരുടെ കഷ്ടപ്പാടൊന്നും നിങ്ങക്കറിയില്ലലോ..
ഓ പിന്നെ നിനക്കിവിടെ എന്താ ജോലി..
അയ്യോ ഒരു ജോലിയും ഇല്ലാലോ സമയം ആകുമ്പോ ആഹാരത്തിന് മുന്നിൽ കൈകഴുകി വന്നിരുന്നാൽ മതി ആഹാരം തനിയെ ഉണ്ടാകൂലോ ലെ..
ഓ പിന്നെ ഒരു ചോറും കറിയും വെക്കുന്നത് വല്യാ മല മറിക്കുന്ന പണിയല്ലേ... ഇതൊക്കെ തന്നെ ലോകത്തിലെ എല്ലാ പെണ്ണുങ്ങളും ദിവസവും ചെയ്യുന്ന കാര്യങ്ങളാണ്... പിന്നെ നിനക്ക് മാത്രം എന്താ ഇത്ര പ്രത്യേകത..?
പറഞ്ഞപ്പോൾ കഴിഞ്ഞു... എന്താലേ തനിയെ കൈയ്യുംകെട്ടി ഇരുന്നാൽ ഈ ചോറും കറിയും നടന്നുവന്നു പാത്രത്തിൽ വിഴില്ല.. അതിനെ അളവും പാകവും ..
ഉപ്പും പുളി ഒക്കെ ചേർത്ത് വെച്ച് ഉണ്ടാക്കണം..
ആ മതി മതി മോള് പോയി രാവിലെ എന്താണ് വെച്ച് ചെയ്യാൻ നോക്കൂ..
അനിൽ ഷീറ്റ് എടുത്ത് തല വഴിയെപുതിച്ച് കിടന്നു..
ഓ പുതച്ചു മൂടി കിടന്നല്ലോ..ഇനി നിങ്ങൾക്ക് ഇവിടെ എന്താ നടക്കുന്നതെന്ന് അറിയണ്ടല്ലോ.. ഉറക്കം പോയി പോലും .. അഴിഞ്ഞ മുടികളെ വാരി ചുറ്റി.... താഴെ കിടന്ന കൊച്ചിനെ.. വാരിയെടുത്തു കട്ടിലിൽ കിടത്തി..അവൾ കട്ടിലിൽ അയാൾക്കു അരികിലായി ഇരുന്നു
അനിയേട്ട... ഇന്ന് ഇങ്ങ്ൾക്ക് ജോലിയൊന്നും ഇല്ലല്ലോ... അതോണ്ട് എന്നെ ഒന്നുവന്നു സഹായിക്കുന്നേ.. കുറച്ചു ദിവസങ്ങളായി എനിക്ക് നടുവേദന കൊണ്ടു വയ്യാ .വേദന സഹിച്ച ഞാൻ ഇതൊക്കെ ചെയ്യുന്നെ.
നീ ഒന്നു പോയെ എനിക്ക് ഉറക്കണം.. അതിനു മാത്രം പണിയൊന്നും ഇവിടെ ഇല്ലല്ലോ സുമെ.. രാവിലെ വച്ചുണ്ടാക്കിയ പിന്നെ ഞാനും മോളും വൈകിട്ടാണ്... അതു വരെ വെറുതെ ഇരിക്കുന്ന നിനക്ക് നടുവേദന.. വരാൻ മാത്രം എന്ത് പണിയാ ..
പെണ്ണുങ്ങളുടെ ജീവിതത്തെ കുറിച്ച് നിങ്ങൾക്ക് ഒരു കുന്തവും അറിയില്ല.... .
നിങ്ങളോട് സംസാരിച്ചു ഇരിക്കുന്നനേരം വേറെ വല്ല ജോലി നോക്കുന്നതാ...
പെണ്ണെന്ന് വെച്ചാൽ നിങ്ങളുടെയൊക്കെ ചിന്ത.. കല്ല്യാണം കഴിഞ്ഞ പ്രസവിക്കാ കുട്ടിയെ നോക്കാ കുടുംബം നോക്കാ.. എന്നാണല്ലോ..
ഇതിനിടയിൽ അവൾക്ക് ശാരീരികവും മാനസികവുമായുണ്ടാക്കുന്ന ബുദ്ധിമുട്ട്.വേദന... നഷ്ടപ്പെടുന്ന സ്വപ്നങ്ങൾ ആഗ്രഹങ്ങൾ.. അതൊന്നും ആരും ചോദിക്കേണ്ട അറിയേണ്ടാ..
ഹോ..അപ്പുറത്തെ രശ്മീടെ ഭർത്തവിനെ സമ്മതിക്കണം എന്തൊരു സ്നേഹം.. അവർ ലീവിന് മുന്നാറ് കന്യാകുമാരി ഓക്കെ പോയി വരുന്നു . ഇവിടെ ഒന്നുണ്ട്... ഒന്ന് സഹായിക്കോ ചോദിച്ചതിന് എന്തോ വല്ല്യാ മലമറിച്ച കാര്യം പറയുന്നെ....അപ്പോഴേക്കും അനിൽ ഉറങ്ങി പോയിരുന്നു
അല്ല ഞാൻ ഇതൊക്കെ ആരോടാ പറയ്യുന്നു.. ഇങ്ങേരോട് പറയുന്നത് കുടം കമഴ്ത്തി വെള്ളം ഒഴിക്കുന്നത് പോലെയാ..
മോളെ പുതപ്പിച്ചു കിടത്തി ശേഷം
മുറിയിലെ അലമാരയിൽ നോക്കി നെറ്റിയിലേക്ക് വിണ മുടിയൊന്നു ഒതുക്കി ഇരുകൈകൾ കൊണ്ട് മുഖമൊന്നു അമർത്തി തുടച്ച് കണ്ണാടിലെ മുഖം നോക്കി ഒന്നും നെടുവീർപ്പിട്ടു നെറ്റിയിലെ പൊട്ടവൾ കണ്ണാടി ചില്ലിൽ തൊട്ട് കഴുകാനുള്ള വസ്ത്രങ്ങളെടുത്ത് പുറത്തേക്ക് നടന്നു...
ഇശ്വരാ എന്തൊരു തണുപ്പ് ... പുതച്ചു മൂടി കിടന്നു ഉറങ്ങാനുള്ള സമയം.. പറഞ്ഞിട്ട് കാര്യമില്ലല്ലോ.. ശോ വളരേണ്ടി ഇല്ലായിരുന്നു..
അടുക്കള പുറത്തെ..ചുമരിൽ നിന്നും ഇച്ചിരി പൽപ്പൊടിയെടുത്തു പല്ല് തേച്ചുകൊണ്ട് .മുറ്റത്തേക്കിറങ്ങി..പൈപ്പിൽ. നിന്നും വെള്ളമെടുത്തു..വായയും മുഖവും കഴുകി. ചുലെടുത്ത്.. തിരിഞ്ഞപ്പോൾ അപ്പുറത്തെ നാരായണി തള്ള .അടിമുടി നോക്കി മാറ്റങ്ങളുടെ കണക്കെടുപ്പ് തുടങ്ങിയിരുന്നു..
അവരുടെ ചോദ്യങ്ങൾക്ക് അല്പം നീരസത്തോടെ മറുപടി കൊടുത്തു കൈയിലെ ചുലൊന്നു മറുക്കി മുറ്റമടിക്കാൻ തുടങ്ങി.. അതു ചെയ്തു തീർത്തു കുളിക്കാനായി പോയി. നനഞ്ഞ മുടി തോർത്തിൽ മുടിച്ചുറ്റികെട്ടി വച്ചു...
അടുക്കളയിൽ കയറി ഗ്യാസ് സ്റ്റൗവിന് തീ കൊടുത്തു ചായക്ക് വച്ചു.. എൻറെ കൃഷ്ണ എത്ര അടുക്കി വൃത്തിയാക്കിവെച്ചാലും ഒരൊതുക്കമില്ലാത്ത അടുക്കള ...
ഇതൊന്നു നന്നാക്കി തരാൻ പറഞ്ഞാൽ അതിനു സമയമില്ല പരിഭവങ്ങൾക്ക് ഒപ്പം..തിളച്ചു തുടങ്ങിയ വെള്ളത്തിൽ ചായ പൊടിയിട്ടു.. ചൂടു പിടിച്ച ദോശക്കലിൽ ഏണ്ണ പുരട്ടി. മാവൊഴിച്ചു പരത്തി.. കറിക്കുള്ളതു എടുത്തു അരിഞ്ഞു കഴുകിയൊരു പാത്രത്തിലിട്ടു പാകത്തിന് വെള്ളമൊഴിച്ചു..
ദൈവമെ എന്തോരം തുണിയ ഇനി അലക്കാൻ കിടക്കണ്..അതെങ്ങനെ ഒരു ദിവസം മൂന്ന് ജോടി വിതമാണല്ലോ മാറുന്നു അവർക്കിങ്ങനെ മാറി ഇട്ടാൽ മതി മനുഷ്യൻ അതിനിടയിൽ കിടന്നു നരകികണം....ചായപ്പാത്രമിറക്കി കറിക്കുള്ളത് കയറ്റി വച്ചു ...അടുത്ത ദോശയ്ക്കു മാവൊഴിച്ചു...ചായ്‌പ്പിൽ പോയി ചോറ് വെക്കാനുള്ള വിറക എടുത്തു വന്നു..അപ്പോഴേക്കും അനിൽ അടുക്കളിൽ എത്തിയീരുന്നു
കഴിക്കാൻ ഒന്നും ആയില്ലേടീ..ഇതുവരെ
.എനിക്ക് പത്തു കൈയ്യൊന്നുമില്ല..ഓരോന്ന് ചെയ്തു വരുന്നതേയുള്ളൂ.. കുറച്ചൊക്കെ വിശപ്പ് സഹിക്കുന്നതു കൊണ്ട് ചാകാൻ ഒന്നും പോണില്ല...
ഒരു ചായയെങ്കിലും താടി ഭാര്യയെ..
ഓ ഇതാ ഇപ്പൊ തരാം .. ഗ്ലാസിൽ ചായ പകർന്നു അയാൾക്കു നീട്ടി..
എന്താടി.. നിന്റെ പരിഭവം തീർന്നില്ലേ.. കുത്തി വീർത്ത മുഖത്തു നോക്കി അയാൾ പറഞ്ഞു..
ഞാൻ പരിഭവിച്ചാലും ഇല്ലെങ്കിലും നിങ്ങൾക്കൊന്നും അറിണ്ടല്ലോ .. ഒരു ദിവസം ഞാൻ തള്ളി നീക്കുന്ന പാട് എനിക്കല്ലേ അറിയൂ..എനിക്ക് നൂറു കുട്ടം പണിയുണ്ടിവിടെ .. ഒന്നൊതുക്കി വരുമ്പോഴേക്കും.. മറ്റൊന്ന്.. എന്തോരം അലക്കാൻ കിടക്കുന്നു.. തന്തയ്ക്കു മോൾക്കും. അതിനെ കുറിച്ച് ഒന്നും അറിയണ്ടല്ലോ... നേരത്തിന് തിന്നണം ഉറങ്ങണം...വേറെ എന്താ ചിന്ത..ഈ നടുവേദന എന്റെ ജീവനെടുക്കും.. എന്റെ ഈശ്വരാ..
എന്നാ നീ ഇങ്ങോട്ടു മാറ് ...ദോശ ഞാൻ നോക്കാം..
അതിനു അനിയേട്ടന്.. ഇതൊക്കെ അറിയോ...
ഞാനൊന്നു നോക്കട്ടെടോ..ഇങ്ങനെയൊക്കെ അല്ലെ ഓരോന്ന് പഠിക്കുന്നത്..
ഞാനെത്ര തവണയാ പറയുന്നേ. ഈ അടുപ്പൊന്നു നന്നാക്കൻ... പുക കൊണ്ട് കണ്ണു നീറി. ശ്വാസം കിട്ടുകയുമില്ല കത്തിക്കാന്ന് വച്ചു നോക്കിയ വിറകുമില്ല നിങ്ങൾക്ക് അതിനും നേരമുണ്ടോ...
.ഒരു പെണ്ണ് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഒന്ന് സ്വന്തം വീട്ടിലെ അടുക്കള നന്നായി ഇരിക്കണം എന്നാകും .. ഇതുപ്പോൾ ആരേങ്കിലും കയറി വന്ന ഒരു കുറച്ചിൽ പോലേയാ അനിയേട്ടാ...
അടുത്താഴ്ച ആകട്ടെ.. സുമേ .ഉറപ്പായും ചെയ്യാം
ഇതു തന്നെ കേൾക്കാൻ തുടങ്ങിയിട്ട് ആഴ്ചകൾ അല്ല മാസങ്ങളായില്ലെ..വേറെ യൊന്നും വേണ്ടെനിക്ക്..കുറച്ചു സമാധനമെങ്കിലും കിട്ടിയ മതി..
അതിനിപ്പോ എന്താ നിനക്കൊരു സമാധാനക്കേട്..
അയ്യോ.. ഒന്നും ഇല്ലല്ലോ എനിക്ക് ചിന്തിക്കാൻ.. ഒരു പെൺകൊച്ചു വളർന്നു വരുന്നു.. അതിന്റെ ജീവിതം നോക്കണ്ടേ.. പണ്ടത്തെ പോലെയാണോ ഇപ്പോൾ പഠിപ്പിക്കൻ തന്നെ എന്ത് ചിലവാ.. പിന്നെ കല്യാണം.. സ്വർണത്തിനാണേൽ ദിനം പ്രതി റോക്കറ്റ് പോലെയാ വില കൂടുന്നു..
ഇക്കണക്കിനു പോയ്യാൽ എന്താവോ എന്തോ.. ഉള്ളതാണേൽ നിങ്ങൾ കൊണ്ടു ബാങ്കിൽ പണയവും വെച്ചു.. ഇനി ഏതു കാലത്ത് എടുത്തു തരാനാ.. അതെങ്ങനെ.. എന്റെ വീട്ടുകാർ തന്നത് അല്ലെ അപ്പോൾ അതിനു വില കാണില്ലല്ലോ.. നഷ്ടം എനിക്കല്ലേ..
എന്റെ പൊന്നു സുമേ നീ ഒന്നടങ്ങു.. നമ്മുടെ മോൾ കുട്ടിയല്ലേ അവളുടെ കല്യാണത്തിന് ഇനിയും ഉണ്ടല്ലോ വർഷങ്ങൾ. എന്നോ മഴപെയ്യും പറഞ്ഞു ഇന്നെ കുട ചൂടണോ..
ആ നിങ്ങൾക്കു ഇങ്ങനെയൊക്കെ പറയാം പെൺകുട്ടികൾ ഇരുനെഴുനെല്കുമ്പോലെയാ വളരുന്നത്.. നിങ്ങൾ മഴ വന്നിട്ടു കുട എടുക്കാൻ പോയാൽ മൊത്തം നനഞ്ഞു കുളിക്കുകയെയുള്ളൂ..
അനിയേട്ടാ നിങ്ങളിങ്ങനെ വാ പൊളിച്ചു നിൽക്കാതെ..ദേ ഈ കറിയും കൂടെ ഒന്നു നോക്കൂട്ടോ....ഞാൻ മോളെ എഴുന്നേപ്പിക്കട്ടെ...
മുറിയിൽ ചെന്നു മോളെ എഴുന്നേൽപ്പിച്ചു.. പുറത്ത് കൊണ്ട് പോയി ഇരുത്തി.. മങ്കിയുടെ പിടിയുള്ള ബ്രഷിൽ ഇത്തിരി പേസ്റ്റ് വരച്ചിടു.. പോയി വന്നാപ്പോൾ പെണ്ണ് പേസ്റ്റ് ഒക്കെ തിന്നു പല്ലിൽ ഇട്ട് ഇളക്കുന്നു കണ്ടു..
അതു മൊത്തം തിന്നു തീർത്തോടി കൈയ്യുടെ തോളിൽ ഒരടിവച്ചു..കൊടുത്തു മുറ്റത്തേക്ക് ഇറക്കി രണ്ടു തല്ലോടെ കുളിപ്പിച്ചു അകത്തേക്കു കയറ്റി.. ഉടുപ്പിടിപ്പിച്ചു ഒരുക്കി വന്നപ്പോഴേക്കും
ദോശ മുഴുവൻ ചുട്ട് കഴിഞ്ഞിരുന്നു..
നീ കഴിക്കുന്നില്ലേ..
അനിയേട്ടൻ .. കഴിച്ചോ.. ഞാൻ കഴിച്ചു നിന്നാൽ ബാക്കി ജോലി നടക്കൂല.. ആ തുണി അലക്കി വരാം അല്ലെങ്കിൽ പിന്നെ അലക്ക് നടക്കൂല...
അലക്കുകല്ലിൽ കുതിർത്തു വെച്ച തുണി അലക്കി തുടങ്ങുമ്പോൾ അടുത്ത വീട്ടിലെ മതിൽക്കൽ ഒരു തല പൊന്തി..
എന്താ സുമേ .. ജോലിയൊക്കെ തീർന്നോ .
ഓ.. തുടങ്ങി ഇനി പയ്യാരം പറച്ചിൽ....സുമ മനസ്സിലെ അനിഷ്ടം മറച്ചുവെച്ചു..
ഇല്ല്യാ നാരയണിയേടത്ത്യേ ചോറിനു അരിയിട്ടു അടുപ്പത്ത് ആയൊള്ളു...രണ്ടു പേർക്കും രാവിലത്തെ ആഹാരം കഴിക്കുന്നു
നീയങ്ങു വല്ലാതെ ആയല്ലോടീ..സുമേ എന്താപ്പോ അവിടെ വച്ചു വിളമ്പലൊന്നുമില്ലെ..
നിനക്ക് മോളൊന്നല്ലെ ഉള്ളു..ഇപ്പോളെ ഇങ്ങനെ സമ്പാദിക്കണോ..അല്ല സുമക്ക് ഇപ്പോ ഒരു കുട്ടി മതിയോ..ഒന്നും കൂടെ വേണ്ടേ.. ആ കൊച്ചിന് ഒരു കൂട്ടാകില്ലേ .
അതിനെ കാണുമ്പോൾ പാവം തോന്നും എനിക്ക്...
പണ്ടാരം .മനുഷ്യൻറെ സമാധാനം കളയാനായിട്ട് അയൽപ്പക്കത്ത് ഒരോന്നുണ്ടാകും..
അല്ല നാണിയേട്ടത്തിയെ നിങ്ങളുടെ മോൾടെ കെട്ട്കഴിഞ്ഞു നാലു കൊല്ലം ആയലോ അവർക്കെന്താ കുട്ടികൾ വേണ്ടേ..
അവരുടെ മുഖം വിളറുന്നത് കണ്ടു ഉള്ളിൽ ചിരി പൊട്ടി..
അരി അടുപ്പത്തു കിടക്കുന്നു ഞാൻ ഒന്ന് നോക്കി വരാം സുമേ.. തള്ള പതിയെ തടിതപ്പി...
നിനക്കിതിന്റെ വല്ല കാര്യം ഉണ്ടോ സുമേ.. പിന്നിൽ നിന്നു അനിലിൻെറ ചോദ്യം..
കൊടുകേണ്ടത് കൊടുക്കേണ്ട സമയത്തു കൊടുക്കണം ഇല്ലെങ്കിൽ ഇവറ്റോൾ തലയിൽ കയറും..സ്വന്തം കണ്ണിലെ കരട് വെച്ചിട്ട അന്യരുടെ കണ്ണിനു കുറ്റം പറയ്യുന്നു..
സുമ ആരോടോഉള്ള ദേഷ്യം തീർക്കാൻ തുണി മുക്കിയെടുത്ത് അലക്കു കല്ലിൽ ആഞ്ഞടിച്ചു..
അലക്കും വിരിയും കഴിഞ്ഞു വീണ്ടും അടുക്കളയിലെത്തി ഉച്ചയ്ക്ക് വേണ്ടതൊക്കെ വെച്ചുണ്ടാക്കി..അടിച്ചു വാരി കഴിഞ്ഞപ്പോഴേക്കും സമയം രണ്ട് കഴിഞ്ഞു..
ഒരു പാത്രത്തിൽ ഇത്തിരി ചോറെടുത്തു തിന്നാൻ ഇരുന്നു. പക്ഷേ വിശപ്പ് കെട്ട് പോയിരുന്നു..ആഹാരം കഴിച്ചു കഴിഞ്ഞപ്പോഴേക്കും നടുവേദന കൊണ്ടു സഹിക്കാൻ പറ്റാതായി.. ഇനി കുറച്ചു നേരം ഒന്നു കിടക്കാതെ വയ്യാ..മുറിയിലെത്തി കട്ടിലിൽ വീഴുമ്പോലെ കിടന്നു.. വേദന സഹിക്കാൻ വയ്യാ.. അങ്ങനെ കിടന്നു എപ്പോഴോ ഒന്ന് കണ്ണടച്ചു കിടന്നതെ ഉള്ളൂ പുറത്തു നിന്നും ആരോ വിളിക്കുന്നു കേട്ട്....
എടി സുമേ...
അനിയേട്ടാ പുറത്ത് ആരാണെന്നു നോക്കൂ.
നാരായണി ഏട്ടത്തിയാ നിന്നെ വിളിക്കുന്നു..
ഇവരിപ്പോ എന്തിനാ ഈ നേരത്ത് മനുഷ്യനെ ഒന്ന് കിടക്കാനും സമ്മതിക്കില്ല.. ഇതിപ്പോ ആരുടെ നുണപറയാൻ ആണോ എന്തോ..ദേഷ്യം കൊണ്ടു പിറുപിറുത്തു കൊണ്ടു പുറത്തേക്കു ചെന്നു..
എന്താ നാരായണേട്ടത്തി..
സുമ ഉറങ്ങുകയായിരുന്നുവോ..
അല്ല സിനിമ കാണുകയായിരുന്നു.. ഉള്ളിലെ അമർഷം അമർത്തിക്കൊണ്ട് പറഞ്ഞു
എന്നാ കുഴപ്പമില്ല ഞാൻ കരുതി ഉറക്കം ആണെന്ന്..
ചേട്ടത്തി വന്ന കാര്യം പറ..
അതു മോളെ എനിക്ക് ഒരു സഹായം ചെയ്തു തരണം നാളെ വൈകുന്നേരം ആകുമ്പോഴേക്കും ഈ ബ്ലൗസ് ഒന്ന് അടിച്ചു തരണം... വയെന്ന് പറയരുത്.. നാളെ.. എന്റെ ചേച്ചിയുടെ മോന്റെ പെണ്ണുവീട്ടിൽ വരെ പോകാൻ എന്നെയും വിളിച്ചു അപ്പോൾ ഇട്ടോണ്ട് പോകാനാ..
എന്റെ പൊന്നു ചേച്ചി ഞാൻ ഇപ്പോൾ തയിക്കില്ലെന്ന് അറിയില്ലേ എനിക്ക് വയ്യാ നടുവേദനയാ.. മെഷീൻ ചവിട്ടാൻ വയ്യ.. ചേച്ചി സ്ഥിരം കൊടുക്കുന്ന കടയിൽ കൊണ്ട് കൊടുക്ക്
അങ്ങനെ പറയല്ലേ സുമേ ഇന്ന് കട എല്ലാം അവധി അല്ലേ.. നാളെ കട തുറന്നു ഇനി എപ്പോ കൊണ്ടു കൊടുക്കാൻ.. അല്ല തന്നെ നാളെത്തന്നെ കിട്ടുകയുമില്ല.. അതുകൊണ്ടാ ഞാൻ നിന്റെ അടുത്ത് വന്ന് അല്ല തന്നെ എനിക്ക് നീ തൈച്ചാലേ പറ്റുകയുള്ളൂ..
എന്നിട്ട് ചേച്ചി കഴിഞ്ഞദിവസം അങ്ങനെ അല്ലല്ലോ പറഞ്ഞത്...
അത് വാങ്ങിച്ചു തൈച്ചുകൊടുക്കും സുമേ എന്തായാലും നീ ഇവിടെ വെറുതെ ഇരിക്കുകയല്ലേ..
അവൾ തിരിഞ്ഞ് അനിലിനെ ദഹിപ്പിക്കും പോലെ ഒന്ന് നോക്കി..
പിന്നെ മനസ്സില്ലാമനസ്സോടെ അവരുടെ കൈയിൽ നിന്നും തുണി വാങ്ങിച്ചു വെച്ചു..
കാശു ഞാൻ നാളെ തരാം ഞാൻ എന്നാൽ ഇറങ്ങുകയാണ് കുറച്ചു ജോലിയും കൂടി ബാക്കിയുണ്ട്..
ശരി ചേച്ചി പിന്നെ കഴിഞ്ഞ പ്രാവശ്യത്തെ പോലെ 60 രൂപയും കൊണ്ട് ഇങ്ങോട്ട് വന്നേക്കരുത്.. നിങ്ങൾക്ക് കടയിലേക്ക് ചോദിക്കുന്ന പൈസ കൊടുക്കാൻ പറ്റുമല്ലോ.. എനിക്ക് തരാൻ അല്ലേ മടി.. ഇനി അത് പറ്റില്ല കടയിൽ കൊടുക്കുന്ന പൈസ എനിക്ക് തന്നെ എങ്കിൽ മാത്രമേ ഞാൻ തൈയ്ക്കു..
അവരിൽ അല്പം നീരസത്തോടെ മൂളിക്കൊണ്ട് ഇറങ്ങി...
നീ എന്തിനാ സുമ അവരോട് അങ്ങനെയൊക്കെ പറയാൻ പോയേ...
ഞാൻ കണക്കു പറയില്ലായിരുന്നു പക്ഷേ ഇവർ കഴിഞ്ഞ പ്രാവശ്യം എന്നെ കൊണ്ടു തുന്നിച്ചിട്ട് എന്നെ അപമാനിക്കുന്നപോലെ സംസാരിച്ചിട്ട് പോയി..അതുകൊണ്ട് ഇപ്രാവശ്യം ഇങ്ങനെ പറഞ്ഞത്.. ഇനി അവർ തുണിയും കൊണ്ട് ഇങ്ങോട്ട് തുന്നാൻ വരരുത്... അതുകൊണ്ട് തന്നെ ഇങ്ങനെ പറഞ്ഞത്...ഇവർക്ക് വെറുതെ തുന്നി കൊടുക്കുന്നതിൽ ഭേദം വല്ല പാവങ്ങൾക്കും തുന്നി കൊടുക്കുന്നതാ..
അതെന്താ സംഭവം അനിൽ താല്പര്യത്തോടെ ചോദിച്ചു..
എന്നെക്കൊണ്ട് അവർ തുന്നിച്ചു.. ഞാൻ പൈസ ചോദിച്ചില്ല..പക്ഷെ ഇവിടെ എന്റെ കയ്യിൽ 60 രൂപ തന്നിട്ട് പറയാ വീട്ടിലിരുന്നു തുന്നുന്നതല്ലേ ഇത്രയൊക്കെ മതിയെന്ന്..
അതു കേട്ട് അനിൽ പൊട്ടിച്ചിരിച്ചു..
ഇതിൽ എന്താ ഇത്രയും ചിരിക്കാൻ... അല്ല മനുഷ്യ ഞാൻ അവരെ എങ്ങനെയെങ്കിലും ഒഴിവാക്കാൻ നോക്കിയപ്പോൾ നിങ്ങൾ എന്തിനാ ഇടയ്ക്ക് കയറി പറഞ്ഞത്..
അത് പിന്നെ അവർ നമ്മുടെ അയൽക്കാർ അല്ലേ നാളെയും കാണേണ്ടവർ അല്ലേ അതുകൊണ്ട് പറഞ്ഞതാ...
ഓ പിന്നെ..
നീ എന്നോട് തർക്കിക്കാൻ നോക്കാതെ അത് തുന്നി കൊടുക്കാൻ നോക്ക് നാളെ അവർക്ക് കൊടുക്കണ്ടേ..
അയാളെ ദേഷ്യത്തിൽ ഒന്നുകൂടി നോക്കിയിട്ട് അവൾ തിരിഞ്ഞു തുന്നനായി പോയി..
തുന്നി കൊണ്ടിരിക്കെ അനിലിന്റെ വിളിയൊച്ച കേട്ടു..
ടീ സുമേ... ഒരു ചായ ഇട്ട് താ
ഓ നിങ്ങൾക്ക് ടീവിയും കണ്ടോണ്ട് ഇരുന്ന മതിലോ.. ഒരു ഗ്ലാസ് ചായ ഒക്കെ ഇടാം..
അപ്പോഴേക്കും അടുത്ത പണി തരാൻ മോളുവന്നു .
അമ്മേ എനിക്ക് മാഗി വേണം..
എനിക്ക് വിശക്കുന്നു അമ്മേ..മാഗി ഉണ്ടാക്കി താ..
നിർബന്ധം സഹിക്കാൻ വയ്യാതെ എഴുന്നേറ്റു ചുവരിലെ ക്ലോക്കിൽ സമയം നോക്കി.. നാല് കഴിഞ്ഞിരിക്കുന്നു എഴുന്നേറ്റു അടുക്കളയിലെത്തി ഒരു പത്രത്തിൽ മാഗിയെടുത്ത് സ്റ്റൗവിൽ വെച്ചു.. .
പാലെടുത്ത് ചായക്ക് വെച്ചു..മോൾക്ക് മാഗിയും അനിലിന് ചായയും കൊടുത്തു.
ഇനി തുന്നാൻ ഇരുന്നാൽ ശെരിയാകില്ല
വിളക്ക് കൊളുത്താൻ ഉള്ള സമയമായി.. മുറ്റം അടിച്ചു വാരി.. കുളിച്ചു മോളെയും കുളിപ്പിച്ചു വന്നു വിളക്കു കൊളുത്തി സന്ധ്യ നാമം ചൊല്ലി വീണ്ടും അടുക്കളയിലേയ്ക്ക്..
രാത്രിയിലേക്കുള്ള പണിയും തീർത്തും എല്ലാവർക്കും വിളമ്പി കൊടുത്തു.. പാത്രമെല്ലാം കഴുകി വന്നപ്പോഴേക്കും മോൾ ഉറങ്ങണമെന്ന് പറഞ്ഞു തോളിൽ തൂങ്ങി.. അവളെ ഉറക്കി കിടത്തി നോക്കുമ്പോൾ സമയം 10.30.. നാളത്തേക്ക്.. ഫോണിലെ അലാറം വീണ്ടും സെറ്റ് ചെയ്തു മെല്ലെ കിടക്കയിലേയ്ക്കു ചാഞ്ഞു.. അറിയാതെ ഉറങ്ങിപ്പോയി..
അനിൽ കിടക്കാനായി വന്നപ്പോഴേക്കും അവൾ നല്ല ഉറക്കമായികഴിഞ്ഞിരുന്നു.. കിടക്കയിൽ ഇരുന്നു അവൻ അവളുടെ മുഖത്തേക്ക് നോക്കി..
പാവം തളർന്നു ഉറങ്ങുകയാണ്... ഇന്നാണ് അവളെ ശരിക്കും ശ്രദ്ധിച്ചത് ഒരു ദിവസം എന്തൊരു ജോലിയാണ് അവൾ ചെയ്യുന്നത്... ഇങ്ങനെ തന്നെയാകാം ഒരേ വീട്ടിലെ വീട്ടമ്മമാർ... പക്ഷേ അവർക്ക് അതിന്റെ സ്നേഹമോ പരിഗണനയോ ഒന്നും ഒരിക്കലും ലഭിക്കാറില്ലാ തോന്നുന്നു..
അവൻ കൈകളുയർത്തി അവളുടെ മുടിയിൽ തഴുകി... എന്നിട്ട് ഒരു ഷീറ്റ് എടുത്ത് അവളെ പുതപ്പിച്ചു ലൈറ്റ് അണച്ചു കട്ടിലിന്റെ ഒരു സൈഡിലായി കിടന്നു കണ്ണുകളടച്ചു..
കണ്ണൊന്നു അടച്ചൊള്ളു.. കാതിൽ അഞ്ചുമണിയുടെ അലറാം മുഴങ്ങി കേട്ടു ... പുതിയ പ്രഭാതത്തിലെ പരിഭവ കെട്ടുകളിലേക്കുള്ള മണിമുഴക്കം.✍️
⚫ ശുഭം.... ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ...