നിനക്ക് ഇഷ്ടമാണേൽ പോയി വിളിച്ചിറക്കി കൊണ്ട് വാടാ...

Valappottukal


രചന: ഉണ്ണി കെ പാർത്ഥൻ

നിനക്ക് ഇഷ്ടമാണേൽ പോയി വിളിച്ചിറക്കി കൊണ്ട് വാടാ ആ കുട്ടിയേ... 
ഈ അമ്മ ഉണ്ടെടാ നിന്റെ കൂടെ.. 
ജിത്തുവിന്റെ മുടിയിൽ വിരലോടിച്ചു കൊണ്ട് സീമ പറയുന്നത് കേട്ട് ജിത്തു സീമയുടെ മടിയിൽ നിന്നും ചാടി എഴുന്നേറ്റു.. 

ന്തെടാ.. 
നിനക്ക് പേടി ഉണ്ടോ.. 
സീമ ചോദിച്ചു... 

അമ്മ ശരിക്കും ആലോചിച്ചു തന്നെ ആണോ.. 

ഈ കാര്യം ഞാൻ ആണോ ആലോചിക്കേണ്ടത്.. 
നീയല്ലേ.. 
ഞാൻ പറഞ്ഞു എന്നു മാത്രം.. 

എന്നാലും അമ്മേ... 
നാളെ വിവാഹം ആണ്.. 
ഈ രാത്രിയിൽ ഞാൻ പോയി വിളിച്ചിറക്കി കൊണ്ട് വരിക എന്ന് പറഞ്ഞാൽ.... 

ന്തെടാ പേടി ഉണ്ടോ.. 
ചുമ്മാ മീശയും വെച്ച് നടക്കുന്നത് ന്തിനാ.. പിന്നേ 

അതല്ലമ്മേ... 
ഇഷ്ടമാണ് ന്നു പറഞ്ഞിട്ടില്ല.. 
പക്ഷേ അവൾക്ക്‌ ഈ വിവാഹത്തിന് ഇഷ്ടമല്ല എന്ന് അറിയാം.. 

നിന്റെ മൊബൈൽ എവടെ.. 
സീമ ചോദിച്ചു.... 

ജിത്തു മൊബൈൽ എടുത്തു കൊടുത്തു... 
ലോക്ക് മാറ്റി ആ കുട്ടിയുടെ നമ്പർ ഡയൽ ചെയ്ത് എനിക്ക് താ... 

ന്തിനാ അമ്മേ.. 
പറയുന്നത് കേൾക്കടാ... 

ജിത്തു നമ്പർ ഡയൽ ചെയ്തു... 
റിങ് ഉണ്ട്... 
മൊബൈൽ സീമയുടെ നേർക്ക് നീട്ടി... 

ഹെലോ.. 
അപ്പുറം കാൾ അറ്റൻഡ് ചെയ്തു.. 
സീമ വേഗം ലൗഡ് സ്പീക്കർ ഓൺ ചെയ്തു... 

മോളേ... 
സീമ വിളിച്ചു... 

ന്താ അമ്മേ.. 
ഈ നേരത്ത്... 

ഒരു കാര്യം ചോദിക്കാൻ വിളിച്ചതാ.. 

ന്താ അമ്മേ ചോദിച്ചോളൂ.. 
അനു മോൾക്ക് ഈ കല്യാണത്തിന് താല്പര്യം ഇല്ല ന്നു ജിത്തു പറഞ്ഞത് ശരിയാണോ... 

മ്മ്... 
അപ്പുറം ഒരു മൂളൽ... 

നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണോ..... 

അങ്ങനെ ഒന്നും എനിക്ക് അറിയില്ല അമ്മേ.. 
ന്തോ എനിക്ക് ഈ വിവാഹം ഇഷ്ടമല്ല... 

ഒരുപാട് വൈകി ഞാൻ ജിത്തുവിനോട് പറയുമ്പോൾ.. 
ഇഷ്ടമാണ് എന്ന് ഞാൻ പറഞ്ഞില്ല.. 
ഈ വിവാഹം ന്തോ ഇഷ്ടമല്ല എന്ന് പറഞ്ഞു... 

അവൻ വന്നു വിളിച്ചാൽ മോള് ഇറങ്ങി വരോ... 

അമ്മേ.. 
അനു പതിയെ വിളിച്ചു.. 

ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ ജീവിതം തീർക്കണോ.. 
അതോ പരസ്പരം അറിയാവുന്ന രണ്ടാളും ഒന്ന് ചേരണോ.. 

ഒരുപാട് വൈകിയില്ലേ അമ്മേ.. 

എനിക്ക് തോന്നിയിട്ടില്ല വൈകിയെന്നു.. 
ഞാനും ഇങ്ങനെ കല്യാണ തലേന്ന് ചാടി പോന്നവൾ ആണ്.. 
പക്ഷേ ജീവിതത്തിൽ തോറ്റില്ല ട്ടോ... 
ജീവിച്ചു കാണിച്ചു കൊടുത്തു... 
തള്ളി പറഞ്ഞവർ എല്ലാരും ഇന്ന് കൂടെ ഉണ്ട്... 

മോളോട് എനിക്കു ഇച്ചിരി ഇഷ്ടമൊക്കെ ഉണ്ട്.. 
ഒന്ന് രണ്ട് വട്ടം വീട്ടിൽ വന്നപ്പോൾ മോളേ ന്റെ മോളായി ഈ വീട്ടിൽ കൊണ്ട് വരണം എന്ന് ആഗ്രഹം പോലും ഉണ്ടായിരുന്നു.. 

ജിത്തുവിനോട് ചോദിച്ചപ്പോൾ.. 
നിങ്ങൾ തമ്മിൽ അങ്ങനെ ഒന്നുമില്ല എന്ന് പറഞ്ഞു.. 
നല്ല ഫ്രണ്ട്സ് മാത്രം ആണെന് പറഞ്ഞു... 

അന്ന് ഞാൻ ആ ചാപ്റ്റർ മറന്നു.. 
പക്ഷേ.. 
ഇന്ന്.. 
ന്തോ.. 
ഇവന്റെ ഈ കിടപ്പ്... 
മോളുടെ ഇപ്പോളത്തെ മാനിസികാവസ്ഥ.. 
ഇതെല്ലാം മുൻപ് ഒരിക്കൽ ഞാൻ അനുഭവിച്ചത് കൊണ്ട്... 
എനിക്കറിയാം.. 
മറ്റാരേക്കാളും... 

ന്ത് പറയുന്നു.. 
മോള് പോരുന്നോ... 
ഇവിടേക്ക്... 

എങ്ങനെ അമ്മേ.... 
നേരം ഒരുപാട് ആയി.. 
ഇനി ഇവിടെന്ന് എങ്ങനെ.... 

ഓ.. 
അതാണോ കുഴപ്പം... 
ഞാൻ ചാടിച്ചു കൊണ്ട് വരാം.. 
കൂടെ പോരാൻ ബുദ്ധിമുട്ട് ഉണ്ടോ... 

ആരേലും കണ്ടാലോ.. 

ന്റെ മോളേ... 
ഇന്ന് വിവാഹ തലേന്ന് അല്ലേ... 
എത്ര ആളുകൾ വരുന്നു.. 
ആ കൂട്ടത്തിൽ ഞങ്ങളും വരുന്നു... 

ഞങ്ങളോ... 
ആ.. 
ഞാനും ന്റെ മോനും... 
അവന്റെ കൈ പിടിച്ചു ഇറങ്ങി വരുമ്പോൾ.. 
ഞാൻ വേണ്ടേ നിങ്ങളുടെ കൂടെ... 

എനിക്കു പേടിയാവുന്നുണ്ട് ട്ടോ.. 

മോൾക്ക്‌ ഇവനെ ഇഷ്ടാണോ... 

മ്മ്.. 

കൂടെ ജീവിക്കാൻ ഇഷ്ടാണോ.. 

മ്മ്.. 
ങ്കിൽ ഇനി ഒന്നും ആലോചിക്കേണ്ട.. 
ഇന്ന് രാത്രി നമ്മൾ ചാടുന്നു.. 
ഓക്കേ അല്ലേ.. 

എന്റെ ശരീരം മൊത്തം തളരുന്നു ട്ടോ അമ്മേ.. 

ഞങ്ങൾ ഒരു അര മണിക്കൂർ കഴിഞ്ഞു അവിടെ എത്തും.. 
അവിടെ വന്നിട്ട് പ്ലാൻ ഞാൻ പറയാം... 
പോരെ.. 

മ്മ്.... 
ങ്കിൽ മോള് കാൾ കട്ട്‌ ചെയ്തോട്ടോ.. 

ആർക്കും ഒരു സംശയം കൊടുക്കാതെ അവിടെ അടിച്ചു പൊളിച്ചു നടന്നോ ട്ടോ.. 

ഉവ്വ്.. 
ഉവ്വ്.. 
ന്റെ കയ്യും കാലും വിറക്കുവാ.. 

ദേ പെണ്ണേ.. 
ഒറ്റ കിഴുക്ക് വെച്ച് തരും ഞാൻ.. 
കേട്ടല്ലോ.. 

കാൾ കട്ട്‌ ചെയ്തു അവിടെ പോയി എൻജോയ് ചെയ്യി.. 
കൊറേ നേരമായി.. 
ആരേലും അന്വേഷിക്കുന്നുണ്ടാവും.. 

മ്മ്.. 
ശരിയാ.. 
അമ്മ രണ്ട് വട്ടം വന്നു നോക്കിയെച്ചും പോയി... 

ങ്കിൽ ശരി മോളേ.. 
ഞങ്ങൾ വരികയാ ഇവ്ടെന്നു... 
അതും പറഞ്ഞു സീമ കാൾ കട്ട്‌ ചെയ്തു.. 

അല്ലമ്മേ.. 
അമ്മ ഇത് ന്ത് ഭാവിച്ചാ... 
ജിത്തു സീമയെ നോക്കി ചോദിച്ചു.. 

ന്തെടാ.. 
നിനക്ക് വേണ്ടേ.. 
അനുമോളേ.. 

എന്നാലും അമ്മ ഇങ്ങനെ കേറി പ്രൊപ്പോസ് ചെയ്യുമെന്ന് ഞാൻ കരുതിയോ.. 

പിന്നെ എങ്ങനെ ചെയ്യണം... 
ഇതാണ് ഏറ്റവും ബെറ്റർ ഓപ്ഷൻ... 

അച്ഛനോട് പറയണ്ടേ.. 

വേണ്ടാ... 
എല്ലാം നടന്നു കഴിഞ്ഞിട്ട് പറഞ്ഞാൽ മതി.. 

അതെന്താ അമ്മേ.. 
നമ്മൾ ഒന്നും അച്ഛനോട് ഒളിച്ചു വെക്കാറില്ല ലോ... 

ദേ ചെക്കാ... 
പറയുന്നത് അങ്ങട് കേൾക്കുക... 

ദേവൂട്ടിയോട് പറയണോ.. 
ഇനി... 
ഞാൻ കെട്ടി കൊണ്ട് വന്നാൽ ഉറപ്പിച്ചു വെച്ച അവളുടെ വിവാഹം മുടങ്ങോ... 

നീ ഒരു കാര്യം ചെയ്യി.. 
ഒരു മൈക്ക് വാങ്ങി... 
ഈ നാട് മൊത്തം ചോദിച്ചിട്ട് വാ... 
വിണ്ണോദരൻ... 

പിന്നെ ദേവു മോൾടെ കല്യാണം.. 
അത് ഒരു തടസവും ഉണ്ടാവില്ല.... 
അത് ഉറപ്പിച്ചത്.. 
ആ പയ്യൻ ഇവിടെ വന്നു ചോദിച്ചു.. 
അവളുടെ ഇഷ്ടം അറിഞ്ഞാണ് കെട്ടാൻ പോണത്.. 

നിനക്ക് വേണോ വേണ്ടയോ.... 
സീമ അവനെ നോക്കി ചോദിച്ചു..  

വേണം...

എന്നാ പോയി ഡ്രസ്സ്‌ മാറി വാടാ... 

അതും പറഞ്ഞു സീമ തിരിഞ്ഞു നടന്നു... 

മോളേ.. 
ദേവൂട്ടി... 

ന്താ അമ്മേ.. 
മോള് പോയി വേഗം റെഡി ആയേച്ചും വാ..
മ്മക്ക് അനു ചേച്ചിയുടെ വീട് വരേ പോയേച്ചും വരാം.. 

ഇന്ന് പോണുണ്ടോ.. 

ഇന്ന് പോണം മോളേ.. 
എന്നാലേ അതിന് ഒരു രസമുള്ളൂ.. 
മോള് പോയി ഒരുങ്ങിയേച്ചും വാ.. 

ശരി അമ്മേ.. 
ഞാൻ ദാ വന്നു.. 
ദേവൂട്ടി തിരിഞ്ഞു റൂമിലേക്ക് നടന്നു... 

സീത സീതയുടെ മുറിയിലേക്കും.. 
************************************

ഡാ... 
ധൈര്യത്തിന് രണ്ടെണ്ണം വേണേൽ അടിച്ചോ ട്ടോ.. 
വീട് പൂട്ടി പുറത്തേക്ക് ഇറങ്ങും വഴി സീത ജിത്തുവിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.. 

ഒന്ന് പോ അമ്മേ.. 

ന്തിനാ അമ്മേ കല്യാണത്തിന് പോകാൻ ധൈര്യം വരാൻ രണ്ടെണ്ണം അടിക്കുന്നത്.. 
പോരാത്തതിന് ഇന്ന് ശനിയാഴ്ച അല്ലേ... 
ഞായറാഴ്ച അല്ലേ ഏട്ടന്റെ ക്വാട്ടാ... 

അതൊക്കെ ആണ്.. 
പക്ഷേ വേണേൽ ഇന്ന് അവൻ രണ്ടെണ്ണം അടിച്ചോട്ടെ ന്നേ... 
ചിരിച്ചു കൊണ്ട് സീമ പറയുന്നത് കേട്ട് വാ പൊളിച്ചു ജിത്തുവിനെ നോക്കി നിന്നു ദേവൂട്ടി.. 

ഡാ.. 
കാർ ഞാൻ ഡ്രൈവ് ചെയ്യാം.. 
ജിത്തുവിന്റെ കയ്യിൽ നിന്നും ചാവി വാങ്ങി സീമ ഡോർ തുറന്നു സീറ്റിൽ  ഇരുന്നു... 
ബെൽറ്റ്‌ ഇട്ടു.. 

നീ വരണില്ലേ... 
ജിത്തുവിനെ നോക്കി ചിരിച്ചു കൊണ്ട് സീമ ചോദിച്ചു.. 

ങ്ങേ.. 
ഉവ്വ്... ഉവ്വ്.. 
ഞാനും ഉണ്ട്.. 
ഡോർ തുറന്നു ജിത്തുവും കയറി.. 

അമ്മേ.. 
ന്താ പതിവില്ലാതെ അമ്മ ഡ്രൈവ് ചെയ്യുന്നേ.. 
ദേവു ചോദിച്ചത് കേട്ട് സീമ തല ചെരിച്ചു ഒന്ന് നോക്കി... 
കണ്ണിറുക്കി ചിരിച്ചു കാർ മുന്നോട്ട് പായിച്ചു... 

ഇന്ന് ഇത്രേം ഉള്ളു.. 

വളരെ കുഞ്ഞു കഥ ആണ്.. 
എത്ര ഭാഗം എന്ന് എനിക്ക് അറിയില്ല..
ഒറ്റ ഭാഗത്തിൽ തീരുമാനം ആയില്ല.. 
അതുകൊണ്ട് ഇച്ചിരി കൂടി എഴുതാൻ ആഗ്രഹം...
To Top