രചന: തൻവി ശ്രാവണി
"നീ തീരുമാനിച്ചോ??
""മ്മ്മ് "" ഞാൻ പറഞ്ഞതല്ലേ.... ഞാൻ അവന്റെ കൂടെ അവന്റെ ഫ്ലാറ്റിലേക്ക് മാറുകയാണെന്നു..... ഇനി അതിനെ കുറിച്ച് ഒരു ഡിസ്കഷൻ വേണ്ട നിമ്മി.....
ആൻ ബാഗ് പാക്ക് ചെയ്തുകൊണ്ട് പറഞ്ഞു...
എനിക്ക് പറയാതിരിക്കാൻ പറ്റില്ലല്ലോ കാരണം ഞാൻ നിന്റെ കൂട്ടുകാരി അല്ലേ?? നിനക്ക് നല്ലതും ചീത്തയും പറഞ്ഞു തരേണ്ടത് എന്റെ കടമയാണ്... അത് നിനക്ക് ഇഷ്ടമായാലും....ഇല്ലങ്കിലും...
ആൻ ഇപ്പോ നീ എടുക്കുന്ന ഈ സ്റ്റെപ് നാളെ നിനക്ക് ഒരു പ്രോബ്ലം ആകാതെ ഇരിക്കട്ടെ....എന്തെങ്കിലും സംഭവിച്ചാൽ നീ ഒറ്റക്കായി പോകും.... നിന്റെ നന്മയ്ക്ക് ആയിട്ടാണ് ഞാൻ പറയുന്നേ അവനെ ഇവിടെ വെച്ചുള്ള പരിചയം മാത്രമല്ലേ നിനക്കുള്ളത്...
""" മതി നിർത്ത്""...നിമ്മിയെ പറയാൻ വിടാതെ ആൻ തടഞ്ഞു.....
""""""നീ എന്റെ കൂട്ടുകാരി മാത്രമാണ് ....എന്റെ അമ്മ ചമയാൻ നിൽക്കേണ്ട മനസ്സിലായോ".... അതും പറഞ്ഞു അവൾ നിമ്മിയെ കെട്ടിപിടിച്ചു....
"""ഇറങ്ങേട്ടടി അവൻ താഴെ വന്നു നിൽപ്പുണ്ട്.... """
ശെരിയെടി... പോയിട്ട് വാ... take care... നിമ്മിയുടെ കണ്ണുകൾ നിറഞ്ഞു...
ആൻ താഴേക്ക് ഇറങ്ങി പോകുമ്പോൾ നിമ്മിയുടെ ഓർമ്മകൾ കുറച്ചു മാസം പിന്നിലേക്ക് പോയി.... ബാംഗ്ലൂരിൽ വന്ന കാലത്തേക്ക്... നാട്ടിൽ നിന്ന് ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ എന്ന് വീട്ടിൽ പറഞ്ഞു കൊന്തയും ഇട്ടു വന്ന കൊച്ചാണ് ആൻ... തൊട്ടയൽപക്കത്ത് കാരി ആയിരുന്നു....അവളുടെ അപ്പന് ഞാനിവിടെ ഉള്ളതായിരുന്നു ഒരു സമധാനം.... ഒരു വയസ്സിന്റെ വ്യത്യാസം മാത്രമേ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നുള്ളൂ...ഇവിടെ എന്റെ സെയിം കമ്പനിയിൽ അവളെ ജോലിക്ക് കയറ്റി.... അവൾ പതിയെ ഈ നഗരത്തിന്റെ സന്തതിയായി.... മുടിയൊക്കെ സ്റ്റെപ് കട്ട് ചെയ്തിട്ട് കളർ ഒക്കെ ഇട്ട് അവൾ കുറച്ചു മോഡേൺ ആയി............
ജോയിൻ ചെയ്തു കുറച്ചു നാളുകൾ ആയപ്പോഴേക്കും ഓഫീസിൽ തന്നെയുള്ള ""ജോയൽ ജോർജ് മറ്റത്തിൽ "അതാണ് അവന്റെ പേര്..ഒരു പാലാ കാരൻ കാശുകാരൻ അച്ചായൻ......കാണാനും നല്ല ഭംഗിയുള്ള ചെക്കൻ...... അവൾ അവനു മായി ഇഷ്ടത്തിൽ ആയി..... ആനിന്റെ വീടും പാലായിക്ക്ടുത്താണ്.... അവൾ ഒരു സാധാരണ കർഷക കുടുംബത്തിലെ അംഗമാണ് ....ജോയലുമായി അവൾ ഇഷ്ടമായിട്ട് ഇന്നേക്ക് 9മാസമായി.... അവന്റെ കൂടെയാണ് അവൾ ലിവിങ് ടുഗെതർന് പോയത്... ഒരു ദീർഘനിശ്വാസത്തോടെ അവൾ ഓർമ്മകളിൽ നിന്ന് ഉണർന്നു....
ജോയലിന്റെ സ്വഭാവം വെച്ച് ഒരു പെൺകുട്ടിയെയും ഒരു മാസത്തിൽ കൂടുതൽ ഡേറ്റ് ചെയ്യാറില്ല... ആനിന്റെ കാര്യത്തിൽ മാത്രമാണ് ഇത്രയും നാള് നീണ്ടു നിന്നത്....
ജോയലിന്റെ ഒപ്പംതാമസം തുടങ്ങിയപ്പോൾ..... കൂട്ടിലടക്ക പെട്ട കിളിക്ക് സ്വാതന്ത്ര്യം കിട്ടിയ പോലെ ആയിരുന്നു ആൻനിന്.... അവന്റെ ഒപ്പം ഉള്ള കറക്കവും മറ്റും അവൾ നന്നായി എൻജോയ് ചെയ്തു ....നിമ്മിയുടെ കൂടെയായിരുന്നപ്പോൾ അവൾക്ക് പല നിയന്ത്രണവും അവൾ വെക്കുമായിരുന്നു.... അത് ആൻനിന് തീരെ ഇഷ്ടമില്ലായിരുന്നു....അവൾ അവരുടെ പ്രണയം ആഘോഷിക്കുകയായിരുന്നു.... കുറച്ചു മാസങ്ങൾ കൊണ്ട് അവരുടെ പ്രണയം എല്ലാ നിയന്ത്രണ രേഖകളും കടന്ന് മുന്നേറിക്കൊണ്ടിരുന്നു.... ആൻ സന്തോഷവതിയായിരുന്നു.... ലോകത്തിലെ ഏറ്റവും ഭാഗ്യവതി തനാണെന്നു അവൾക്ക് തോന്നി....ജോയൽ അവളെ ഒരുപാട് സ്‌നേഹിക്കുന്നു എന്നവൾ വിശ്വസിച്ചു....അവന്റെ പ്രണയം മറിച്ചൊരു ചിന്തയ്ക്ക് കാരണമായില്ല.... ... മാസങ്ങൾ കടന്ന് പോയിക്കൊണ്ടിരുന്നു.... കൂടെ അവരുടെ പ്രണയ നദിയും.... ചെറിയ ചില ഇണക്കവും പിണക്കവും മായി....
ഒരു ദിവസം രാവിലെഎഴുന്നേല്‌ക്കുമ്പോൾ അവൾക്ക് തലചുറ്റൽ വന്നു.... എന്താണോ പതിവില്ലാതെ... അവൾ ചിന്തിച്ചു കുറച്ചു ദിവസങ്ങൾ ആയി ഒന്നിനും ഒരു ഉഷാറില്ല... എന്താണാവോ...
"ജോയ് എനിക്ക് തീരെ വയ്യ ഹോസ്പിറ്റലിൽ പോയാൽ നല്ലതായിരുന്നു.... അവൾ പറഞ്ഞു........
മ്മ് മ്മ് നീ റെഡിയാകു നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം... എന്നിട്ട് അവിടെ നിന്ന് ഓഫീസിലേക്കും പോകാം.... നീ ഫുഡ് ശരിക്കും കഴിക്കാത്ത കൊണ്ടാണ് ഇങ്ങനെ ഒക്കെ വരുന്നത്......
രണ്ടുപേരും റെഡിയായി ഹോസ്പിറ്റലിൽ പോയി... ഡോക്ടറെ കണ്ടു ... പറഞ്ഞ ലക്ഷണം വെച്ച് അയാൾ ടെസ്റ്റിന് എഴുതി... ടെസ്റ്റ് കഴിഞ്ഞ് റൂം നമ്പർ.- 27 ന്റെ മുന്നിൽ വെയിറ്റ് ചെയ്യാൻ പറഞ്ഞു... ടെസ്റ്റിന് കൊടുത്തിട്ട് രണ്ടുപേരും റൂം നമ്പർ 27ന്റെ മുന്നിൽ വന്നിരുന്നു....റൂമിന്റെ വാതിലിൽ എഴുതിയ പേര് വായിച്ച് അവൾ ഒന്ന് ഞെട്ടി.... drഅനുപമ gynecologist and obstetrics...
"""ജോയ് "" എനിക്ക് പേടിയാകുന്നു... 2മാസമായി പിരിയഡ് വന്നിട്ടില്ലായിരുന്നു... റെഗുലർ അല്ലാത്ത കൊണ്ട് ഞാനും അത് വിട്ടു..... ഇനി ഞാൻ പ്രഗ്നന്റ് മറ്റോ ആയാൽ.... അവൻ ഒന്നും മിണ്ടാതെ ഫോണിലേക്കു നോക്കിയിരുന്നു....
"ആൻ മരിയ ജോൺ ""...അവളുടെ പേര് വിളിച്ചു... രണ്ടുപേരും ഡോക്ടറേ കാണാൻ ഉള്ളിലേക്ക് കയറി... congratulations... dr രണ്ടുപേരോടുമായി പറഞ്ഞു.... രണ്ടുപേരും പ്രേതത്തെ കണ്ടപോലെ വിളറി വെളുത്തു.... ഡോക്ടർ പറഞ്ഞതൊന്നും രണ്ടുപേരും കേട്ടില്ല..... എല്ലാത്തിനും ഒക്കെ പറഞ്ഞു വേഗം പുറത്തു ഇറങ്ങി....
""ആൻ .... അവൻ വിളിച്ചു... എങ്ങനെ ആണെടി ഇങ്ങനെ സംഭവിച്ചത് .. നീ ടാബ്ലറ്റ് എടുത്തില്ലേ??
അത് ഞാൻ മറന്നു പോയി ആൻ കരഞ്ഞു കൊണ്ട് പറഞ്ഞു.... ഏതായാലും ഇന്ന് ഇനി ഓഫീസിൽ പോകേണ്ട.... നീ വീട്ടിൽ പോ... കാബ് വിളിച്ചു തരാം....വന്നിട്ട് ബാക്കി കാര്യം സംസാരിക്കാം അവൻ പറഞ്ഞു...
ആൻ തിരികെ ഒറ്റയ്ക്ക് cab ൽ ഫ്ലാറ്റിലേക്ക് വന്നു.... അവൻ ഓഫീസിലേക്കും പോയി....
രാത്രി അവൻ വരുന്ന സമയമായിട്ടും അവനെ കാണുന്നില്ല... അവൾ കാത്തിരുന്നു... സമയം കടന്ന് പോയിക്കൊണ്ടിരുന്നു.... അവനെ ഫോണിൽ വിളിച്ചു നോക്കി അവൾ... ഫോൺ ബെല്ലടിച്ചു നിന്നതല്ലാതെ ആരും എടുത്തില്ല.... ചിലപ്പോൾ വല്ല മീറ്റിംഗിൽ ആയിരിക്കും അല്ലെങ്കി ട്രാഫികിൽ അവൾ സ്വയം സമാധാനത്തിനു വേണ്ടി ഇങ്ങനെ ഓരോന്നും ചിന്തിച്ചു കൂട്ടി....
ഡോർ ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് അവളുടെ ഉറക്കം ഞെട്ടിയത്... ക്ലോക്കിൽ നോക്കിയപ്പോൾ രാവിലെ 6മണി.... ഇശോയെ ഞാൻ ഇവിടെ ഇരുന്നു ഉറങ്ങി പോയല്ലോ... ഇത്രയും നേരമായിട്ടും അവൻ വന്നില്ലല്ലോ... ഇപ്പോ ആണോ വരുന്നത് കാണിച്ചു കൊടുക്കാം ... മനുഷ്യനെ ആധി കയറ്റാൻ... അവൾ വേഗം പോയി വാതിൽ തുറന്നു....അവിടെ ജോയ് അല്ലായിരുന്നു ... അടുത്ത ഫ്ലാറ്റിലെ ഒരു കുട്ടി യായിരുന്നു.... അവൻ ഇടക്ക് ഇങ്ങനെവന്നുബെൽഅടിക്കാറുള്ളതാണ്.
അവൾക്ക് സങ്കടം വന്നു... ജോയലിന്റെ ഫോണിലേക്കു വിളിച്ചു നോക്കി... ഇപ്പോ ഫോൺ സ്വിച്ച്ഡോഫ് എന്നാണ് പറയുന്നത്.... അവൾക്ക് ആകെ ഭയമായി പലവിധ ചിന്തകൾ അവളുടെ മനസിനെ മഥിക്കുവാൻ തുടങ്ങി....
ജോയലിന്റ ഒപ്പം താമസത്തിനു വന്നത് തന്നെ പരസ്പരം മനസിലാക്കാൻ കൂടി ആയിരുന്നു.... കല്യാണം കഴിഞ്ഞ് മനസിലാക്കാൻ പറ്റാതെ പിരിയുന്നതിലും നല്ലതല്ലേ... അതിനിനു മുന്നേ കുറച്ചു കാലം ഒരുമിച്ചു താമസിച്ചാൽ ആ പ്രശ്നം ഒഴിവാക്കലോ എന്ന ജോയലിന്റെ വാക്കുകൾ വിശ്വസിച്ചാണ് ഞാൻ വന്നത്.....
""ജോയ് " എന്നെ ഉപേക്ഷിച്ചോ.....എന്നെ കൊണ്ടുള്ള ആവശ്യം കഴിഞ്ഞല്ലോ അവന്............... അവന്റെ പല പെണ്ണുങ്ങളിൽ ഒന്ന് മാത്രമാണോ ഞാൻ..............
എല്ലാവരും അവനും മായി റിലേഷൻ നാണെന്നു അറിഞ്ഞപ്പോൾ വേണ്ട എന്ന് പറഞ്ഞതാ........
അവനോടുള്ള എന്റെ പ്രണയം അന്ധമായപ്പോൾ.........അതൊന്നും ഞാൻ ചെവികൊണ്ടില്ല...എന്റെ നിമ്മി എനിക്ക് വാർണിങ് തന്നതാ ........ഇവിടെ അവന്റെ ഒപ്പം താമസത്തിനു വന്നപ്പോൾ രണ്ട് പേരും രണ്ട് റൂമിൽ ആയിരുന്നു.............ഒരിക്കൽ പോലും ഒരു മോശം പെരുമാറ്റം ഉണ്ടായിട്ടില്ലായിരുന്നു........ ഒന്നു ചേർത്ത് പിടിക്കലിലും ചെറിയ ഉമ്മകളിലും ഒതുങ്ങിയിരുന്നു ഞങ്ങളുടെ പ്രണയം..... പിന്നെ എന്നോ അവന്റെ പ്രണയത്തിൽ അലിഞ്ഞു ചേരാൻ ഞാനും കൊതിച്ചു തുടങ്ങി.... അവന്റെ ചെറിയ കുസൃതികൾ ഒന്നും ഞാനും തടഞ്ഞില്ല ...
അങ്ങനെ ഇരിക്കെ ഒരിക്കൽ ഞങ്ങൾ നന്ദി ഹിൽസിൽപോയി രാവിലെ പോയി അസ്തമയവും കണ്ട് വരുന്ന വഴിയിൽ അപ്രതീക്ഷിതമായി മഴ പെയ്തു..... ബൈക്കിൽ ആയിരുന്നത് കൊണ്ട് നന്നായി നനഞ്ഞു .......
റൂമിൽ വന്നു കയറ്റിപ്പോൾ തൊട്ടു രണ്ടുപേരും നല്ല തുമ്മൽ... രാവിലെ പോയത് കൊണ്ട് നല്ല മഞ്ഞു ഉണ്ടായിരുന്നു പോരാത്തതിന് ഇപ്പോ മഴയും.... വന്നു കുളിച്ചു ഒന്ന് ഫ്രഷ് ആയതിനു ശേഷം......അവന്റെ വീട്ടിൽ നിന്ന് അയച്ചു കൊടുത്ത നല്ലനാടൻ കട്ടൻ കാപ്പി ഇട്ടു കൂടിച്ചുകൊണ്ട് ഞങ്ങൾ ടീവി കാണാൻ ഇരുന്നു .....
ടീവിയിൽ നരസിംഹം മൂവി ആയിരുന്നു പ്ലേ ആയിക്കൊണ്ടിരുന്നത്..... അതിലെ ഇന്ദുചൂഡൻ അനുരാധ യോടെ പറയുന്ന ഡയലോഗ് പറഞ്ഞു കൊണ്ട് അവൻ എന്റെ അടുത്തേക്ക് വന്നിരുന്നു..... അപ്പോ എങ്ങനായ കൊച്ചേ ഒരു പുതപ്പിനുള്ളിൽ............ ഇതുവരെ ഇല്ലാത്ത ഒരു നാണം എന്നേ പൊതിഞ്ഞു.... ഞാൻ അവിടുന്ന് എണിറ്റു കിച്ച്നിലേക്ക് പോയി... കോഫി കപ്പ് അവിടെ വെച്ചു തിരിയുന്നതിന് മുന്നേ തന്നെ അവൻ പുറകിൽ നിന്ന് ചുറ്റി പിടിച്ച് എടുത്തു.... അവന്റെ സാന്നിധ്യം എന്നെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോയി..... അവൻ എന്നെയും കൊണ്ട് അവന്റെ റൂമിലേക്ക് കയറി.... ആ രാത്രി പതിയെ പതിയെ ഞങ്ങൾ പരസ്പരം ഒന്നായി.... മറ്റൊരു ചിന്തയും അപ്പോൾ എന്റെ മനസ്സിൽ വന്നില്ല ... അവൻ........ അവൻമാത്രം..... ഞാൻ അവനെ ഭ്രാന്തമായി പ്രണയിച്ചു തുടങ്ങി..... ആ ദിവസം മുതൽ ഇന്ന് വരെ അവന്റെ മാറിലെ ചൂട് പറ്റിയാണ് ഉറങ്ങിയതും ഉണർന്നതും.....അവൾ ഭ്രാന്തിയെ പോലെ അലറി കരഞ്ഞു... അവനില്ലാതെ ഞാൻ എന്തിനാ.... നീ ഇല്ലാതെ ഞാൻ എങ്ങനെ ജീവിക്കും..... എനിക്ക് ഇനി ജീവിക്കേണ്ട.... കരഞ്ഞു കരഞ്ഞു അവൾ ഉറങ്ങി പോയി...
എപ്പോളോ ഉറക്കം തെളിഞ്ഞപ്പോൾ അവൾ നിമ്മിയെ കുറിച്ച് ഓർത്തു....
അവൾ വേഗം ഫോൺ എടുത്തു നിമ്മിയെ വിളിച്ചു.... ഫോൺ എടുത്തപ്പോളെ അവൾ നിമ്മിയോട് ചോദിച്ചു... നിമ്മി ജോയൽ എവിടെയാണെന്ന് അറിയാമോ.... എന്താടി എന്ത് പറ്റി...... അവൻ നാട്ടിൽ പോയല്ലോ ഞാൻ വിചാരിച്ചു നീയും കൂടെ പോയി എന്ന് ..... നീ എത്ര നാളായി നാട്ടിൽ പോയിട്ട്.. നിന്റെ അച്ചാച്ചൻ എന്റെ അപ്പനോട് ചോദിച്ചു ഞാൻ എന്നാ വരുന്നത് എന്ന് ആ കൂടെ നീയും വരുവോ എന്നും ചോദിച്ചു....നീ എന്താ അവരെ വിളിക്കത്തെ?? ഒറ്റ ശ്വാസത്തിൽ നിമ്മി അവളോട് ചോദിച്ചു...
പൊട്ടി വന്ന കരച്ചിൽ നിമ്മി കേൾക്കാതെ അവൾ പറഞ്ഞു... ഞങ്ങൾ തമ്മിൽ ഒന്ന് പിണങ്ങി... അത് കൊണ്ടാണ് അവൻ എന്നോട് പറയാതെ പോയത്.... ഞാൻ പിന്നെ വിളിക്കാം....
"മോളെ നീ ഒക്കെയല്ലേ നിമ്മി ചോദിച്ചു...
""മ്മ് "" അവൾ വേഗം ഫോൺ കട്ട് ചെയ്തു....
അവൾ പൂർണ്ണമായും തകർന്ന് പോയി... ജോയൽ തന്നെ ചതിച്ചു.... ഇനി എന്താ ചെയുക.... വീട്ടിൽ പോകാൻ പറ്റുമോ ഇല്ല... അപ്പനും അമ്മയും ആത്മഹത്യാ ചെയ്യും......ബാംഗ്ലൂര് ജോലിക്ക് പോയ മോൾ വിവാഹം കഴിക്കാത്ത വയറ്റിൽ ഒരു കുഞ്ഞുമായി വീട്ടിൽ കയറി ചെന്നാൽ ...ഞാൻ അവനെ എത്ര സ്‌നേഹിച്ചിരുന്നതായിരുന്നു... എന്നിട്ടും എന്നോട് ഈ ചതി.... അവൾക്ക് ചിന്തിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല...
ഒരു രാത്രി കൂടി കടന്ന് പോയി.... രാവിലെ അവരുടെ ഫ്ലാറ്റിലെ ബെൽ വീണ്ടും അടിച്ചു.... ബെൽ അടിച്ചിട്ടും ആരും വാതിൽ തുറന്നില്ല....
നിമ്മിയായിരുന്നു വന്നത്.... ആനിന്റെ ഫോണിൽ വിളിച്ചു നോക്കിയപ്പോൾ അത് ഓഫ് ആണെന്നാണ് പറയുന്നത് ... അവൾ ഒരുപാട് നേരം വാതിൽ മുട്ടി വിളിച്ചു... ശബ്ദം കേട്ട് അടുത്ത ഫ്ലാറ്റിൽ ഉള്ളവർ ഇറങ്ങി വന്നു... നിമ്മിയോട് അവർ കാര്യമെന്താണെന്നു അനേഷിച്ചു.... എല്ലാവരും ഫ്ലാറ്റിന്റെ മുന്നിൽ കൂട്ടം കൂടി നിന്നു.....നിമ്മി പെട്ടന്നാണ് ഓർത്തത് "ജോയൽ"" അവനെ വിളിച്ചു നോക്കാൻ....
ഫോൺ എടുത്തു അവനെ വിളിച്ചു... റിംഗ് പോകുന്നുണ്ടായിരുന്നു...ഫോൺ എടുക്കുന്നില്ലയിരുന്നു ......അവൾ വാട്സ്ആപ്പ് ഓപ്പൺ ചെയ്തു വോയിസ് മെസ്സേജ് ചെയ്തു """"നീ എവിടെയാ... എവിടെയാണെങ്കിലും..നീ വേഗം നിങ്ങളുടെ ഫ്ലാറ്റിൽ എത്തണം....അവൾ വാതിൽ തുറക്കുന്നില്ല.....എനിക്ക് വല്ലാതെ പേടിയാകുന്നു...... നീ വേഗം വായോ....""""""
അവൾ കരഞ്ഞു കൊണ്ട് വീണ്ടും വാതിൽ തട്ടി വിളിച്ചു കൊണ്ടേയിരുന്നു...
"""ആൻ പ്ലീസ് ഡോർ ഓപ്പൺ ചെയ്യു...."""
സെക്യൂരിറ്റിയും അടുത്ത ഫ്ലാറ്റിൽ ഉള്ളവരും കൂടി വാതിൽ ഇടിച്ചു തുറന്നലോ എന്ന് ചോദിച്ചു നിമ്മിയോട്...
""ആ കുട്ടി അകത്തുണ്ടെന്നു മോൾക്ക് ഉറപ്പാണോ???...ആ ഫ്ലോറിൽ തന്നെ താമസിക്കുന്ന മലയാളി ഫാമിലിയിൽ ഉള്ള ഒരു ചേട്ടൻ നിമ്മിയോട് ചോദിച്ചു....
"""അവൾ എവിടെ പോകാനാ ഇന്നലെ കൂടി ഞാൻ അവളെ വിളിച്ചതാ...""
"മോൾ ഒന്നും കൂടി അവളുടെ കൂടെയുള്ള ആ പയ്യനെ വിളിച്ചേ.... ""ഞാൻ വിളിച്ചു ചേട്ടാ.... ഫോൺ എടുക്കുന്നില്ല....നിമ്മി ദയനീയമായി പറഞ്ഞു....'
നിമ്മിയുടെ ഉള്ളിൽ ഭയമേറിവന്നു... ഇന്നലെ ആൻ വിളിക്കുമ്പോൾ അവളുടെസംസാരത്തിൽ എന്തോ ഒരു പന്തികേട് തോന്നിയിരുന്നു അതാ രാവിലെ തന്നെ ഇങ്ങോട്ട് പോന്നത് ആൻ നിനെ വിളിച്ചിട്ട് ഫോൺ ഓഫ് ആയിരുന്നു.... ഇനി ഉറക്കം ആയിരിക്കും എന്ന് കരുതി .... പിന്നെ ജോയലിനെ വിളിച്ചു നോക്കി അവന്റെ ഫോണും ഓഫ്... മനസ്സിൽ ഒരു വല്ലത്ത ഭയം കയറിയപ്പോൾ.. ഓഫീസിൽ ഉള്ള ജോയലിന്റെ കൂട്ടുകാരനെ വിളിച്ചു ...അവനോട് ഫ്ലാറ്റിന്റെ അഡ്രെസ്സ് മേടിച്ചു ഇങ്ങോട്ടേക്കു വന്നു.... ആൻ ഇങ്ങോട്ട് താമസം മാറിയതിനു ശേഷം ആദ്യമായി ആണ് വരുന്നത്.... നിമ്മി മനസ്സിൽ ഇങ്ങനെ ഓരോന്നും ചിന്തിച്ചു കൊണ്ട് വാതിൽ മുട്ടി കൊണ്ടേ ഇരുന്നു....
💗💗💗💗💗💗💗💗💗💗💗💗💗💗
ജോയൽ നാട്ടിൽ നിന്ന് തിരിച്ചു ബാംഗ്ലൂരിൽ എത്തി ..... നാട്ടിൽ പോയപ്പോൾ എയർപോർട്ടിൽ പാർക്ക് ചെയ്ത കാർ എടുത്ത് താമസസ്ഥലേക്കു പോരുകയാണ് .... ... മനസ്സിൽ പല കണക്കു കൂട്ടലുമായി ആണ് അവൻ തിരിച്ചു വന്നിരിക്കുന്നത്... ഇന്നു എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാകും.... ഇന്ന് മുതൽ പുതിയ ഒരു ജീവിതം.... എല്ലാ ടെൻഷനിൽ നിന്നും ഒരു മോചനം.... ചെറു പുഞ്ചിരിയോടെ അവൻ ആലോചിച്ചു..........അപ്പോഴും അവന്റെ ബാക്ക് പാക്കിസിൽ സൈലന്റ് മോഡിൽ കിടക്കുന്ന ഫോൺനിൽ കാൾ വരുന്നുണ്ടായിരുന്നു....
ജോയൽ തന്റെ താമസസ്ഥലത്ത് എത്തി....അവൻ ഫ്ലാറ്റിന്റെ പാർക്കിംഗ് ൽ വണ്ടി ഇട്ടിട്ട് ലിഫ്റ്റ് വഴി മുകളിൽ അവരുടെ ഫ്ലാറ്റിൽ എത്തി... ജോയൽ ഞെട്ടി പോയി എല്ലാവരും കൂടി എന്റെ ഫ്ലാറ്റിന്റെ മുന്നിൽ എന്താ.....അവൻ നോക്കുമ്പോൾ അടുത്തുള്ള എല്ലാവരും അവിടെ ഉണ്ട്.... സെക്യൂരിറ്റി വാതിൽ ഇടിച്ചു തുറക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു.... അവൻ കുറച്ചും കൂടി അടുത്തേക്ക് വന്നു..... "
What..... What happend??? Why you all are standing here?? ജോയൽ ചോദിച്ചു....
ജോയലിന്റെ സൗണ്ട് കേട്ട നിമ്മി ഒറ്റ നിമിഷം കൊണ്ട് ഓടി അവന്റെ അടുത്ത് എത്തി..... അവന്റെ ഷർട്ടിൽ പിടിച്ചു ഉലച്ചു കൊണ്ട് ചോദിച്ചു എന്റെ ആനിനെ നീ എന്താ ചെയ്തേ.... പറയടാ അവക്ക് എന്നേലും പറ്റിയാൽ നിന്നെ ഞാൻ വെറുതെ വിടൂല...
""നീ എന്നതാ ഈ പറയുന്നത് അവൾക്ക് എന്നാ പറ്റാനാ ....ജോയലിന്റെ സ്വരം വിറച്ചു.... നീ ഇങ്ങു മാറിക്കേ ഞാൻ വിളിക്കാം അവളെ.... ആൻ കൊച്ചേ വാതിൽ തുറക്ക്.... വാതിലിൽ അവൻ ശക്തമായി ഇടിച്ചു....എന്നിട്ടും വാതിൽ തുറന്നില്ല. അകത്തന്നു യാതൊരു റസ്പോൺസും വന്നില്ല...
നിന്റെ കയ്യിൽ സ്പെയർ കീ ഇല്ലേ??? നിമ്മി ചോദിച്ചു... ഹമ്മ് ഉണ്ട് എന്റെ ബാക്ക് പാക്കിൽ ഉണ്ട്... ടെൻഷൻ കാരണം മറന്നു പോയി.....അവൻ വേഗത്തിൽ തന്റെ കൈയിൽ ഉള്ള ബാഗിൽ നിന്നും സ്പെയർ കീ എടുത്തു ഡോർ തുറന്നു......
അവനും നിമ്മിയും ഓടി അകത്തു കയറി ... അവളെ വിളിച്ചു കൊണ്ട്... """"ആൻ.... ആൻ മോളെ .... നീ എവിടെയാ... വീടിനുള്ളിൽ ലൈറ്റ് കൾ ഒന്നും ഇട്ടിട്ടില്ല..... ആകെ മൊത്തം ഇരുട്ട്.....ലിവിങ് റൂമിലെ ലൈറ്റ് ഓണാക്കി ജോയൽ........ അവർ നോക്കുമ്പോൾ
ലിവിങ് റൂം ആകെ അലങ്കോലപ്പെട്ടു കിടക്കുകയാണ്....
അവൻ ഓടി നേരേ ബെഡ് റൂമിൽ ചെന്ന് നോക്കി... അവിടെ ഇല്ലാ.... ബാത്‌റൂമിലും... ബാൽക്കണിയും നോക്കി.... അവിടെയൊന്നും അവളില്ല....അവൻ തലയിൽ കൈ വെച്ചിരുന്നു പോയി.... നിലത്തേക്ക്....
""ജോയൽ ഇവിടെ ഇങ്ങോട്ട് ഓടി വായോ....
ആൻ ..... ഇവിടെ.... കിച്ചന്റെ ഭാഗത്തുനിന്നും നിമ്മി വിളിച്ചു..... "
ജോയൽ ഓടി വന്നു കിച്ച്നിലേക്ക് ... ആൻ അനക്കമില്ലാതെ കിടക്കുന്നു നിലത്ത്... .അവൻ ചുറ്റും ഒന്ന് നോക്കി.... ഗ്ലാസ് പൊട്ടി ചിതറി കിടക്കുന്നു അവളുടെ അരികിൽ... വെള്ളം നിലത്ത് ഒഴുകി പരന്നു കിടക്കുന്നുണ്ട്.... ഒരു കൊച്ച് കുപ്പിയിൽ കുറച്ചു ഗുളികകളും....... അവൻ വേഗം ചെന്ന് അവളെ കൈയിൽ കോരി എടുത്തു കൊണ്ട് വന്നു .. ലിവിങ് റൂമിൽ ഉള്ള ദിവാനിൽ കിടത്തി... അപ്പോഴേക്കും നിമ്മി വെള്ളം കൊണ്ട് വന്നു.... വെള്ളം അവൻ അവളുടെ മുഖത്തേക്ക് തളിച്ചു...........
എന്നിട്ട് ചെറുതായൊന്നു കുലിക്കി വിളിച്ചു...ആൻ..... എന്നതാടി പെണ്ണേ നിനക്ക് പറ്റിയെ... ഒന്ന് കണ്ണ് തുറക്കടി.... ആൻ പ്ലീസ് ..... കണ്ണ് തുറക്ക്..... അവൻ അവളുടെ കൈകളിൽ ഒക്കെ പതിയെ ഉഴിഞ്ഞു കൊണ്ട് വിളിച്ചു കൊണ്ടേ ഇരുന്നു....
ജോയൽ അവൾ എന്തോ ഗുളിക കഴിച്ചു എന്ന് തോന്നുന്നു ....അതോ bp ഡൌൺ ആയതാണോ .... അതായിരിക്കും തലകറങ്ങി വീണത്.... നിമ്മി പറഞ്ഞു.... ജോയൽ ഇവളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാം നമ്മൾക്ക്...... നീ എഴുനേല്ക്ക് വേഗം....
നിമ്മി അത്..... അത് പിന്നെ.... ആൻ.... ആൻ പ്രെഗ്നന്റ് ആണ്...... അത് കാരണമാവാം തലകറക്കം.... പിന്നെ ആ ഗുളിക കൊണ്ട് അവൾക്ക് ഒന്നും പറ്റില്ല... അത് ഹോമിയോ ഗുളികയാണ്....
എന്റെ ഈശോയെ...... ഈ ചെക്കൻ എന്നതാ ഈ പറയുന്നേ.... മിന്നുക്കെട്ട് പോലും നടക്കാതെ കൊച്ചോ???? കർത്താവെ ഞാനെന്നാ പറയും ജോൺഅച്ചായനോട്....?? മാതാവേ... ഈ ചതി എന്നോട് വേണ്ടായിരുന്നു.... ഡാ ജോയ്ലെ ചതിച്ചല്ലോടാ ദുഷ്ട നീ....നിമ്മി നെഞ്ചിൽ അലച്ചു തല്ലി .... ഉച്ചത്തിൽ കരഞ്ഞു കൊണ്ട് എണ്ണി പെറുക്കാൻ തുടങ്ങി.....
പൊന്ന് നിമ്മി ഒന്ന് നിർത്ത് ..... കാല് പിടിക്കാം നിന്റെ.. ഒരുത്തി ബോധം പോയി കിടക്കുന്നു മനുഷ്യനെ തീ തീറ്റിക്കാൻ.... മറ്റൊരുത്തി സീരിയൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു.... അവൻ പറഞ്ഞു.... ""കൊച്ചിന്റെ അപ്പനായ എനിക്ക് ഇല്ലാ ത്ത വിഷമം നിനക്ക് വേണ്ട.... """
നീ ഒന്ന് ഇവളെ പിടിച്ചേ .... ഞാൻ 8th ഫ്ലോറിൽ ഒരു ലേഡി ഡോക്ടർ ഉണ്ട് അവരെ ഒന്ന് വിളിച്ചോണ്ട് വരാം.... അവൻ പുറത്തിറങ്ങിയപ്പോൾ അയൽക്കാരും സെക്യൂരിറ്റി യും ഉണ്ടായിരുന്നു.... അവർ കാര്യങ്ങൾ ചോദിച്ചറിഞ്ഞു... അവൻ പറഞ്ഞു അവൾ ബോധം പോയി കിടക്കുകയായിരുന്നു എന്ന്......അവൻ 8th ഫ്ലോറിൽ പോയി ഡോക്ടറെ കണ്ട് കാര്യം പറഞ്ഞു വിളിച്ചു കൊണ്ട് വന്നു.... അവർ വന്നപ്പോഴേക്കും ആൻ കണ്ണ് തുറന്നു....
ഡോക്ടർ ആൻനിനെ ചെക്ക് ചെക്ക് ചെയ്‌തു കൊണ്ട് പറഞ്ഞു .... ടെൻഷൻ അടിക്കേണ്ട ജോയൽ ... ആൻനിന് കുഴ്പ്പമൊന്നുമില്ല... ടെൻഷനും ഫുഡ് കഴിക്കാത്തത് കൊണ്ടും bp ഡൌൺ ആയി ഒന്ന് ബോധം പോയതാ....ക്ഷിണം കാരണമാണ് ഈ മയക്കം... ഫുഡ് ഒക്കെ കഴിച്ചു കഴിയുമ്പോൾ ആളു ഉഷാറാവും.... ഇപ്പോ തത്കാലം കുറച്ചു ലെമൺ ജ്യൂസ് ഒക്കെ കൊടുക്ക്.... പിന്നെ എന്തായാലും ഹോസ്പിറ്റലിൽ ഒന്ന് കാണിച്ചേക്കു .... അതും പറഞ്ഞു അവർ പുറത്തേക്ക് നടന്നു ...
നിമ്മി കിച്ചൻനിൽ പോയി ജ്യൂസ് എടുത്തു കൊണ്ട് വന്ന് ആനിനു കൊടുത്തു...
ജോയലും ഡോക്ടറുടെ കൂടെ പുറത്തേക്ക് ഇറങ്ങി.....
അവൻ അവരോട് നന്ദി പറഞ്ഞു....
thank you ma'm................... അവർ പോയി കഴിഞ്ഞു വാതിൽ അടച്ചു തിരിയുമ്പോൾ അവനെ തന്നെ നോക്കിയിരിക്കുന്ന 2ജോഡി കണ്ണുകൾ....
ആൻ ..... പേടിച്ചു പോയോ നീ.... അവളുടെ നോട്ടത്തിലെ വശപിശക് കണ്ട അവൻ ചോദിച്ചു.... അവൻ ചോദിച്ചത് കേൾക്കാത്ത ഭാവത്തിൽ അവൾ നിമ്മിയോട് സംസാരിച്ചു...
നിമ്മി നമ്മുക്ക് പോകാം ഇവിടുന്ന് ..... എനിക്ക് ജീവിച്ചല്ലേ പറ്റു.... എന്റെ കുഞ്ഞിന് വേണ്ടി.... നീ പറഞ്ഞത് സത്യമായി ഇവന്റെ ഒപ്പം താമസിക്കാൻ തീരുമാനിച്ചത് എനിക്ക് തന്നെ പ്രോബ്ലമായി.... എനിക്ക് ഇനി വീട്ടിലേക്കു പോകാൻ പറ്റില്ലല്ലോ.... ആരും ഇല്ലാതാകും എനിക്ക്.... എന്റെ കാര്യങ്ങൾ എല്ലാം എല്ലാവരും അറിയുമ്പോൾ...............................
ജോയലിന്റെ കണ്ണിലേക്കു രൂക്ഷമായി നോക്കിക്കൊണ്ടാണ് അവൾ പറഞ്ഞത്...
ജോയൽ അത് കേട്ട് ഒരു ചെറു പുഞ്ചിരിയോടെ തന്നെ നോക്കിയിരിക്കുന്ന നിമ്മിയോട് പറഞ്ഞു... നിമ്മി അകത്തു പോയി ചായയോ ... കാപ്പിയോ... അല്ലെങ്കിൽ ഇത്തിരി ജ്യൂസ് ഓ എടുത്തിട്ടു വായോ...
ഞങ്ങൾ ഇച്ചായനും കൊച്ചും കൂടി ഒന്ന് സംസാരിക്കട്ടെ.... അവൾ എഴുന്നേറ്റു കിച്ചണിൽ പോയി.... ജോയൽ ആനിന്നോട് ചേർന്നിരുന്നു എന്നിട്ട് അവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു.... അവളുടെ തലയിൽ പതിയെ തലോടി കൊണ്ടിരുന്നു... നനുത്ത ഉമ്മ അവളുടെ നെറ്റിയിൽ കൊടുത്തു....അവൻ അവളുടെ മുഖത്ത് ആകമാനം ഒന്ന് നോക്കി കരഞ്ഞും ഉറങ്ങാതെയും ആകെ നീര് വെച്ച് വീർത്ത പോലെയാണ്.... ചുണ്ടുകൾ വരണ്ട് ..... കണ്ണുകൾ ജീവസറ്റ്..... രണ്ട് ദിവസം കൊണ്ട് അവൾ പകുതിയായി പോയി അത്രയും ക്ഷിണം ഉണ്ടായിരുന്നു... അവളിൽ... അവൻ അവളെ കൂടുതൽ തന്നോട് ചേർത്ത് പിടിച്ച് മുഖം അവളുടെ മുഖത്തിന്റെ അടുത്തേക്ക് കൊണ്ട് വന്നു അവൾ ദുർബലമായി അവനോട് എതിർത്തു കൊണ്ടിരിന്നു... അവൻ മൃദുലമായിഅവളുടെ വരണ്ട ചുണ്ടിൽ ഒരു മുത്തം കൊടുത്തു.... വേണ്ട എന്നെ തൊടേണ്ട... നീ ദുഷ്ടൻ ആണ്.... എന്നെ ചതിച്ചില്ലേ നീ.... ഇന്നും കൂടി നീ വന്നില്ലായിരുന്നെങ്കിൽ.....അവളുടെ കണ്ണീർ അവന്റെ നെഞ്ചു നനച്ചു.... അവളൊന്നു നിർത്തി... വന്നില്ലായിരുന്നുവെങ്കിൽ... ജോയൽ അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകളിലേക്ക് നോക്കി ചോദിച്ചു എന്നിട്ട് ആ രണ്ട് കണ്ണിലും അവൻ മാറി മാറി ഉമ്മ വെച്ചു....... പറ കൊച്ചേ... ബാക്കി കേൾക്കട്ടെ.... ജോയ് എനിക്ക് നീ ഇല്ലാതെ പറ്റില്ലടാ ... ഞാൻ വിചാരിച്ചു നീ എന്നെ ചതിച്ചു എന്ന്.... നിനക്ക് ഞാൻ ഒരു നേരം പോക്ക് മാത്രമാണെന്ന്.....നീ എന്നോട് പറയാതെ നാട്ടിൽ പോയി അതും ഫോൺ ഓഫാക്കി വെച്ചിട്ട് എന്നാ ചെയേണ്ടത് എന്ന് എനിക്കറിയാൻ പാടില്ലായിരുന്നു... എങ്ങൽ അടിച്ചു കരഞ്ഞു കൊണ്ട് ആൻ പറഞ്ഞു... ജോയൽ അവളുടെ വയറിൽ ചുറ്റി പിടിച്ചു.....
""കൊച്ചേ .... നീ ഇങ്ങനെയാണോ എന്നെ മനസിലാക്കിയത്.... ശരിയാണ് ഞാൻ നിന്നോട് മിണ്ടാതെയും പറയാതെയും പോയി.... അത് തെറ്റു തന്നെയാണ്...നിന്റെ വിശേഷം ആദ്യം കേട്ടപ്പോൾ ഷോക്ക് ആയി പോയി....എന്നാ ചെയേണ്ടത് എന്നറിയാൻ പറ്റുന്നുണ്ടായിരുന്നില്ല... അപ്പോഴാ ജോഷിച്ചായനെ വിളിച്ചു നോക്കിയത് .... നിനക്ക് അറിയാവല്ലോ... ജോഷിച്ചായൻ എനിക്ക് ചേട്ടൻ മാത്രമല്ല എന്റെ കൂട്ടുകാരൻ കൂടിയാണെന്ന്.... ജോഷിച്ചായനോട് കാര്യങ്ങൾ പറഞ്ഞപ്പോൾ കുറെ വഴക്ക് പറഞ്ഞു....
പിന്നെ വീട്ടിലേക്കു എത്രയും വേഗം വരാൻ പറഞ്ഞു......
വീട്ടിൽ കാര്യങ്ങൾ ജോഷിച്ചായൻ അവതരിപ്പിച്ചിരുന്നു ഞാൻ എത്തിയപ്പോഴേയ്ക്കും...... നീ പ്രെഗ്നന്റ് ആണെന്ന കാര്യം ഒഴിച്ച് ബാക്കി എല്ലാം പറഞ്ഞു.ലീന ചേച്ചിയോട് മാത്രമേ ജോഷിച്ചായൻ അത് പറഞ്ഞോള്ളൂ. കെട്ടിയോളെ ഒളിച്ചു പുള്ളിക്ക് ഒരു രഹസ്യവും ഇല്ലേ അതാ.. രഹസ്യമാക്കി വെച്ചാലും ലീന ചേച്ചി സിബിഐ തോറ്റു പോകുന്ന ഇൻവെസ്റ്റിഗേഷൻ നടത്തി കാര്യങ്ങൾ കണ്ട് പിടിക്കും അതിലും നല്ലത് സ്വയം പറയുന്നത് അല്ലേ???.. അപ്പനും മമ്മി യും കുറെ വഴക്ക് ഒക്കെ പറഞ്ഞു... അവർക്ക് ഞാൻ മുടിയനായ പുത്രൻ അല്ലേ???അവർക്കു ആകെ ദേഷ്യവും സങ്കടവും ആയിരുന്നു ....മിന്നു കെട്ടിന് മുന്നേ ഒരുമിച്ച് താമസിക്കുക എന്ന് പറയുന്നത് അവരെ കൊണ്ട് അംഗീകരിക്കാൻ പറ്റുന്ന കാര്യമല്ല.....അപ്പൻ ഉടക്കി ഇങ്ങനെ ഒന്ന് ഈ തറവാട്ടിൽ പറ്റില്ലന്നു പറഞ്ഞു .... എന്നാ പെണ്ണാ അവള് കല്യാണത്തിന് മുന്നേ നിന്റെ കൂടെ താമസം തുടങ്ങിയത്.... നിന്റെ ഇഷ്ടം പോലെ ചെയ്തോ എന്നെയും എന്റെ പെമ്പറന്നോത്തിയെയും നോക്കണ്ട അപ്പൻ മുറിച്ചിട്ട പോലത്തെ വർത്തമാനം പറഞ്ഞു.... മുടിയനായ പുത്രൻ... പള്ളിയും പട്ടകാരും എന്നാ പറയും അതായിരുന്നു മമ്മി യുടെ പ്രശ്നം...
അവസാനം ഞാൻ പറഞ്ഞു.... എന്നാ പറഞ്ഞാലും അവളെ ഞാൻ ഉപേക്ഷിക്കില്ല.... എന്റെ കൊച്ചിന്റെ തള്ളയാണ് അവൾ.... ശരിയാ മിന്നു കെട്ടിന് മുന്നേ കൂടെ താമസിച്ചു.... ""അപ്പ.... ഇതൊക്കെ ഈ ലോകത്ത് നടക്കുന്നതാണ് .... " അതിന് ഇത് പോലെ ബഹളം ഉണ്ടാക്കേണ്ട.... കൊച്ചിന്റെ കാര്യം കേട്ടപ്പോൾ അപ്പൻഒന്ന് ഒതുങ്ങി.....
'അപ്പോ .... അമ്മയുടെ വക മാതാവിനെ വിളിയും നെഞ്ച്ത്തടിയും.....അവസാനം അപ്പൻ പറഞ്ഞു എന്റെ പൊന്ന് ആലീസെ ഒന്ന് നിർത്താവോ .... ആ ചങ്ക് ഇങ്ങനെ തല്ലി പൊട്ടിക്കാതെ... മരുമകളുടെ കൂടെ കുഞ്ഞു വാവയെ കൂടി അല്ലേ കിട്ടാൻ പോകുന്നത്.... എന്തായാലും കൊച്ചിന്റെ മാമോദിസ കല്യാണത്തിനു മുമ്പ് എങ്കിലും നമ്മൾ കാര്യം അറിഞ്ഞല്ലോ..... നമ്മുടെ മോനെ എല്ലാ വിധ സ്വാതന്ത്ര്യം കൊടുത്തു വളർത്തിയതിനു കിട്ടിയ സമ്മാനമല്ലേ സ്വീകരിക്കാതിരിക്കാൻ പറ്റില്ലല്ലോ......മമ്മി യോട് അങ്ങനെ പറഞ്ഞതിന് ശേഷം അപ്പൻ എന്നോടായി ചോദിച്ചു ..... അവളുടെ വീട്ടിലെ അഡ്രസ് ഒന്ന് താ ഞാനും ജോഷിയും കൂടി പോയി അവളുടെ അപ്പനെ കണ്ട് സംസാരിക്കാം... എത്രയും വേഗം കെട്ട് നടത്തണം..... പിന്നെ അവളുടെ വീട്ടിൽ പറയേണ്ട മകൾ ഗർഭിണി ആണെന്ന്....ഈ വീട്ടിലും നമ്മൾ നാലു പേർ അറിഞ്ഞാൽ മതി...
എന്റെ കൊച്ചേ ആ സന്തോഷം പറയാൻ അല്ലേ എത്രയും വേഗം ഞാനിങ്ങ് പോന്നേ.... നിനക്ക് ഒരു സർപ്രൈസ് തരാം എന്നാ വിചാരിച്ചതു.... പിന്നെ നിന്റെ അപ്പൻ സമ്മതിച്ചു കല്യാണത്തിന് ... . കുറച്ചു മുന്നേ വിളിച്ചു പറഞ്ഞു ജോഷിച്ചായൻ .... ആദ്യം ഇത്തിരി ഉടക്ക് ഇട്ടു... പിന്നെ സമ്മതിച്ചു എന്നാ പറഞ്ഞത്..... ജോഷിച്ചായൻ നിന്റെ വീട്ടുകാരെ കൊണ്ട് സമ്മതിപ്പിച്ചു... നീ പ്രെഗ്നന്റ് ആണെന്ന് പറയേണ്ട എന്ന് വിചാരിച്ചിട്ടും നിന്റെ അപ്പന്റെ വാശി കാരണം പറയേണ്ടി വന്നു.... ഇത്രയും വലിയ കുടുംബത്തേക്ക് കെട്ടിച്ചു വിടുകേല എന്ന്.....അവൻ ഒരു ചിരിയോടെ പറഞ്ഞു നിർത്തി....
""നിന്റെ ഒരു സർപ്രൈസ്......ആൻ അവളുടെ കൈമുട്ട് വെച്ച് ഒരണ്ണം അവന്റെ നെഞ്ചിൽ നോക്കി കൊടുത്തു...... ഇന്ന് കൂടി നീ വന്നില്ലായിരുന്നുവെങ്കിൽ.... ഞാൻ അവസാനിപ്പിച്ചേനെ....എല്ലാം.... കുരിശും വരച്ചു നിന്റെ കൂടെ നിന്റെ കൈയും പിടിച്ചു മറ്റത്തിൽ തറവാട്ടിൽ കയറേണ്ട ഞാൻ... കുരിശും പിടിച്ച് സെമിത്തേരിയിൽ പോയി കിടക്കേണ്ടി വന്നനേ... കൈ പിടിക്കേണ്ട നീ എന്റെ മഞ്ച പിടിക്കേണ്ടി വന്നനേ..... ""
""ആൻ""..... അവന്റെ തൊണ്ട ഇടറി പോയി... ഇത്രയും കാലം കൂടെ നിഴൽ പോലെ ഉണ്ടായിട്ടും നിനക്ക് എന്നെ വിശ്വാസം ഇല്ലല്ലേ??? ജോയൽ ഡേറ്റ് ചെയ്തിട്ടുണ്ട് ഒരു പാട് പെൺകുട്ടികളെ ... അവരുടെ സമ്മതത്തോടെ കിസ്സും ചെയ്‌തിട്ടുണ്ട്... അത് അവർക്കും പ്രോബ്ലം ഇല്ലായിരുന്നു... അവർക്കും ഇതൊക്കെ ഒരു ടൈം പാസ്സ് മാത്രമായിരുന്നു.. അവരിൽ ഒന്നും ഞാൻ എന്റെ പെണ്ണിനെ കണ്ടില്ല.... നിന്നെ കണ്ട് നിന്നെ അടുത്തറിഞ്ഞപ്പോൾ ആണ് നിന്നെ ഞാൻ എന്റെ ഒപ്പം എന്റെ പെണ്ണായി കൂട്ടിയത്... ചതിക്കാൻ അല്ല.... ഞാൻ തരുന്ന മന്ത്രക്കോടി സാരിയും, മിന്നു മാലയും ഇട്ടു വരുന്ന നിന്നെ എന്റെ മമ്മി കുരിശു വരപ്പിച്ചു മറ്റത്തിൽ തറവാട്ടിൽ കയറ്റുന്നത് എത്ര പ്രാവശ്യം ഞാൻ സ്വപ്നം കണ്ടിട്ടുണ്ടെന്നു അറിയാവോ....
നിനക്കറിയില്ലല്ലോ.... ആൻ..... നിമ്മി എന്നെ കാണാൻ വന്നിരുന്നു... നിന്നെ കുറിച്ച് പറയാൻ വേണ്ടി..... നീ പാവം ആണ് ഇവിടുത്തെ ചതിക്കുഴികൾ ഒന്നും അറിയില്ല....ടൈം പാസ്സിന് വേണ്ടി യൂസ് ചെയ്യരുത് നിന്നെ ... നിന്റെ വീട്ടിൽ കുറച്ച് സ്ട്രിറ്റ് ആയത് കൊണ്ട് ... ഇവിടെ കിട്ടിയ സ്വാതന്ത്ര്യം ഉപയോഗിക്കുന്നതാണ്നീ... നീയൊരു ചീത്ത പെൺകുട്ടി ഒന്നും അല്ല.... അതുകൊണ്ട് നിന്നെ പറഞ്ഞു മനസിലാക്കി അവളുടെ കൂടെ തിരികെ വിടാൻ വേണ്ടി....
ഞാൻ അവളോട് പറഞ്ഞു... നീ ഈ ജോയൽ ജോർജ് മറ്റത്തിലിന്റെ പെണ്ണാണ്.... ചതിക്കില്ല... കൂടെ ഉണ്ടാവും അവസാനം വരെ... എന്നോടും പറഞ്ഞിട്ട് കാര്യം ഇല്ലാ എന്ന് എന്ന് മനസിലായപ്പോൾ ആണ്..... അവൾ തിരിച്ചു പോയത്.... അവളെ ഒന്നും കൂടി തന്റെ മാറോടു ചേർത്ത് പിടിച്ചു അവൻ... പതിയെ നെറ്റിയിൽ ചുംബിച്ചു... ആർക്കും വിട്ടു കൊടുക്കില്ല എന്ന് പറയുന്നത് പോലെ.... അവളും അവനെ കെട്ടിപിടിച്ചു.... ഉയർന്നു വന്ന് ആ കവിളിൽ ഒരു ഉമ്മ നൽകി....
"""ഹലോ............ നിങ്ങളുടെ റൊമാൻസ് കഴിഞ്ഞെങ്കിൽ
എനിക്ക് അങ്ങോട്ടേക്ക് വരവോ??? നിമ്മി വിളിച്ചു ചോദിച്ചു....
നീ പോരടി... നിനക്ക് കാണാൻ പറ്റാത്ത ഒന്നും ഇവിടെ നടക്കുന്നില്ല.... ജോയൽ പറഞ്ഞു....
""""ഒന്നും നടക്കാത്ത കൊണ്ടായിരിക്കും ചെക്കൻ കെട്ടിന് മുൻപ് അപ്പനായതു....""" അവൾ പിറുപിറുത്തുകൊണ്ട് ചായയും... ജൂസും ആയി വന്നു.....
നിമ്മി.... ആൻ വിളിച്ചു... സോറിഡി... ഞാൻ അന്ന് അങ്ങനെ പറഞ്ഞതിന്.... അന്ന് ഞാൻ എന്നെ കുറിച്ച് മാത്രമേ ആലോചിച്ചുള്ളൂ....
സാരമില്ല ആൻ.... നീ എനിക്ക് എന്റെ കൂടപ്പിറപ്പു പോലെയാണ്.... എന്റെ ആധി കൊണ്ട് പറഞ്ഞതാ അന്ന് അങ്ങനെ.... നിന്റെ അപ്പനെയും അമ്മയുടെയും മുഖം ഓർത്തപ്പോൾ എനിക്ക് അവരോട് നിന്റെ കാര്യം പറയാനും പറ്റുന്നുണ്ടായിരുന്നില്ല നിന്നെ അത്രമാത്രം വിശ്വസിക്കുന്നുണ്ടായിരുന്നു അവർ....
"""""പിന്നെ നമ്മൾ കാണുന്നതല്ലേ.... വർഷങ്ങളോളം സ്നേഹിച്ചിട്ട് ... ചിലപ്പോൾ കുഞ്ഞുങ്ങളയും കൊടുത്തിട്ട്..അവസാനം ആ കുഞ്ഞുങ്ങളെയും വയറ്റിൽ വെച്ച് തന്നെ കൊന്ന് ചതിച്ചിട്ടു പോകുന്നവൻ മാരെ ..... ശരീരത്തോട് മാത്രം സ്നേഹമുള്ളവർ ആണ് അവർ....ഉടലിനോടുള്ള സ്നേഹം അവസാനിക്കുമ്പോൾ അവരുടെ ദിവ്യ പ്രേമവും അവസാനിക്കും.... പലർക്കും ചതിവ് പറ്റിയിട്ടുണ്ട്.... അന്ധമായ വിശ്വാസം കാരണം.... നീ ഭാഗ്യം ചെയ്ത് കൊണ്ട് നിനക്ക് നീ ആഗ്രഹിച്ചവനെ കിട്ടുവാൻ പോകുന്നു.... അവൻ നട്ടെല്ല് ഉള്ള ഒരു ആണായതു കൊണ്ട്... നിന്നെയും നിന്റെ കുഞ്ഞിനേയും സ്വികരിച്ചു......മറിച്ചയിരുന്നെങ്കിലോ???? എന്ത് ചെയ്തനെ നീ...... എങ്ങോട്ടു പോയനെ......ഒന്നെങ്കിൽ ആത്മഹത്യ അല്ലെങ്കിൽ ജീവിതം .....ജീവിതംഅവസാനിപ്പിക്കാൻ എളുപ്പമാണ്.... ജീവിക്കാനാണ് ബുദ്ധിമുട്ട്..... നിന്നെ ഞാൻ കുറ്റപ്പെടുത്തി പറയുകയല്ല.... നിന്നെ വിശ്വസിച്ചു ഇങ്ങോട്ട് പറഞ്ഞയച്ച നിന്റെ മാതാപിതാക്കളെ എന്തിന്റെ പേരിലായാലും നീ വഞ്ചിച്ചു......നിന്റെ ലോകം ജോയൽ മാത്രമായിരുന്നു.... നീ നിന്റെ വീട്ടിൽ പോകുകയോ അവരോട് ശരിക്കും സംസാരിക്കുകയോ ചെയ്തിട്ട് എത്ര നാളുകൾ ആയി?? പരിഷണങ്ങൾ ഒരിക്കലും ജീവിതം വെച്ച് പാടില്ല ആൻ....നിന്റെ മാതാപിതാക്കളോട് ചെയ്ത വിശ്വാസവഞ്ചനക്ക് കാലം നിനക്ക് മാപ്പ് നൽകട്ടെ..... നിമ്മി പറഞ്ഞു നിർത്തി.....
നിമ്മിയുടെ വാക്കുകൾ ആനിന്റെ മനസ്സിൽ വല്ലാത്ത കുറ്റബോധം ഉണ്ടാക്കി.... അവൾ കരഞ്ഞു കൊണ്ട് വിളിച്ചു "ജോയ് " എനിക്ക് ഇപ്പോ അച്ചാച്ചനെയും അമ്മയെയും കാണണം.... എനിക്ക് അവരോട് മാപ്പ് പറയണം.... ക്ഷമിക്കാൻ പറ്റാത്ത തെറ്റാണ് ഞാൻ ചെയ്തത്... അമ്മയെ അപ്പൻ കൊല്ലും മകളെ ചൊല്ലുവിളിക്കു വളർത്തിയില്ല എന്ന് പറഞ്ഞ്.....അവരുടെ വിശ്വാസത്തെയാണ് ഞാൻ തകർത്തത്... അവൾ വലിയ വായിൽ കരയാൻ തുടങ്ങി.....
"എന്റെ കൊച്ചേ നീ ഇങ്ങനെ കരയാതെ പറ്റിയത് പറ്റി .... ഇനിയും കരഞ്ഞു കൂവി ഒന്നും വരുത്തി വെയ്ക്കാതെ....ഇന്ന് തന്നെ നമ്മുക്ക് നാട്ടിലേക്കു പോകാം ... ഞാനും വരാം നിന്റെ അപ്പന്റെ അടുത്തേക്ക് ......നമ്മൾ രണ്ടുപേരും കൂടി അല്ലേ ലിവിങ് റീലേഷൻ സ്റ്റാർട്ട് ചെയ്തത് .... അത് കൊണ്ട് നീ തെറ്റ് ചെയ്തങ്കിൽ ഞാനും അതിൽ പങ്കാളിയല്ലേ... അപ്പോ ഒരുമിച്ചു അനുഭവിക്കാം നല്ലതും ചീത്തയും....""
നിമ്മി അവരെ രണ്ടുപേരും ആശ്വാസത്തോടെ നോക്കിയിരുന്നു...മനസിൽ ഈശോയോട് നന്ദി പറഞ്ഞു അവൾ .... ഭാഗ്യം കൊണ്ട് പണികിട്ടാത്ത ലിവിങ് ടുഗെതർ....എല്ലാം നന്നായി അവസാനിക്കാൻ പോകുകയാണല്ലോ.....
അപ്പോ ശരി.. ജോയൽ and ആൻ ഞാൻ അങ്ങോട്ട് ഇറങ്ങിയേക്കുവന്നെ ..... നിങ്ങൾ ഇന്ന് നാട്ടിലേക്ക്പോകുവല്ലേ ....
""അപ്പോ wish you a happy married life """
The end......