ഒരുപാട് നാളുകൾ ആയുള്ള മോഹം ആണ് നിന്നോട്, നിന്റെ കെട്ടിയവൻ ആണെങ്കിൽ ഒന്നിനും...

Valappottukal



രചന: Anu Swaroop

അവസാനത്തെ കസ്റ്റമറും ഇറങ്ങി കഴിഞ്ഞപ്പോൾ സിസ്റ്റം ഷട്ട് ടൗൺ ചെയ്തു സുമി ചുവരിലെ ക്ലോക്കിലേക്ക് നോക്കി... 

സമയം 6.30pm 

ഈശ്വരാ ഇന്നു ഒരുപാട് വൈകിയല്ലോ??? 

ആറെമുക്കാലിന്റെ ലാസ്റ്റ് ബസ് പോയി കഴിഞ്ഞാൽ പിന്നെ ഓട്ടോറിക്ഷ വിളിക്കേണ്ടി വരും.. 

അവൾ മനസ്സിൽ വിചാരിച്ചു. 

അവൾ വേഗം ഹാൻഡ് ബാഗ് കയ്യിൽ എടുത്തു പുറത്ത് ഇറങ്ങി ഷോപ്പ് അടച്ചു... 

അവൾ ധൃതിയിൽ കടയുടെ മുന്നിലുള്ള ബസ്സ്റ്റാൻഡ് ലക്ഷ്യം വെച്ചു നടന്നു.. അപ്പോഴാണ് അമ്മക്കുള്ള ഷുഗർ ലാബ്‌ലറ്റ് വാങ്ങിയില്ലല്ലോ എന്നു ഓർമ വന്നത്.. 
അവൾ സ്റ്റാൻഡിനു പുറത്തുള്ള മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്നും വാങ്ങി തിരിച്ചു വന്നപ്പോഴേക്കും അവൾക്കു പോകാൻ ഉള്ള ബസും എത്തിയിരുന്നു.. 

അധികം തിരക്കില്ലാത്ത ബസ്സിൽ കയറി ഒരു സൈഡ് സീറ്റിൽ ഇരുന്നു അവൾ.. 

വീട് എത്താൻ 30മിനിറ്റ് യാത്ര ഉണ്ട്.. 

അവൾ കണ്ണുകൾ അടച്ചു സീറ്റിൽ ചാരി ഇരുന്നു.. 

രാവിലെ മുതൽ നിന്നുകൊണ്ടുള്ള ജോലി ആണ്.. 

അത്യാവശ്യം തിരക്കുള്ള ഒരു ടെക്സ്റ്റയിൽസ് ആയതിനാൽ ഒന്ന് ഇരിക്കാനുള്ള സമയം കിട്ടാറില്ല.. ഇനി വീട്ടിൽ ചെന്നിട്ട് പിടിപ്പതു പണി ഉണ്ട്.. 

ഒരു സ്കൂട്ടർ ഉണ്ടാരുന്നെങ്കിൽ !!!

അവൾ മനസ്സിൽ ഓർത്തു.. 

ഓരോ സ്റ്റോപ്പിലും നിർത്തി നിരങ്ങി നീങ്ങുന്ന ഈ ബസ്സ് സ്വന്തം നാട്ടിൽ എത്താൻ മുക്കാമണിക്കൂർ എങ്കിലും എടുക്കും 

മദ്യപാനിയായ ഭർത്താവും രോഗിയായ അമ്മയും രണ്ടു കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബം 
കുഞ്ഞുങ്ങളുടെ പഠിത്തവും വീട്ടിലെ ചിലവുകളും, കുടിശിക കൂടി കിടക്കുന്ന വീടിന്റെ ലോണും എല്ലാം ഓർക്കുമ്പോൾ തന്റെ സ്കൂട്ടി എന്ന സ്വപ്നം അവൾ ഉപേക്ഷിക്കും.. 

പിന്നെ സെയിൽസ് ഗേൾ എന്ന തന്റെ കുഞ്ഞു ജോലിയിൽ ഇതൊന്നും നടക്കില്ലല്ലോ എന്നു ഓർത്തു സമാധാനപ്പെടും 

അവൾ ഓരോന്ന് ആലോചിച്ചു കണ്ണുകൾ അടച്ചു ഇരുന്നു.. 

ഭർത്താവ് ഉണ്ടെങ്കിലും വീട്ടിലേക്കു തിരിഞ്ഞു നോക്കാറില്ല..എല്ലാ ദിവസവും ജോലിക്ക് പോകുമെങ്കിലും കുഞ്ഞുങ്ങൾക്ക് പോലും ഒരു ചില്ലികാശ് തരാറില്ല.. ഭർത്താവ് ഉണ്ടായിട്ടും ഒരു വിധവയെ പോലെ കുടുംബത്തിന്റെ ഭാരം മുഴുവൻ ചുമലിൽ ഏറ്റാൻ ആണ് വിധി.. അവൾ നെടുവീർപ്പെട്ടു 

ബസ് വീതിയില്ലാത്ത ടാറിട്ട റോഡിൽ കൂടി ഓടി കൊണ്ടിരുന്നു... 

അവൾ മൊബൈൽ എടുത്തു സമയം നോക്കി.. 

തനിക്കു ഇറങ്ങാൻ ഇനിയും പത്തു മിനിറ്റ് ബാക്കി ഉണ്ട് 

അവൾ പുറത്തെ ഇരുട്ടിലേക്കു മിഴികൾ നട്ട് എന്തോ ചിന്തയിൽ മുഴുകി..  
          ******************

ബസ്സിറങ്ങിയ അവൾ ചുറ്റും ഒന്ന് നോക്കി.. 
ആകെ ഇരുട്ട്.. 
വീട്ടിലേക്ക് എത്താൻ ഇനിയും പത്തു മിനിറ്റ് നടക്കാൻ ഉണ്ട്.. 
റോഡ് അരികിൽ എങ്ങും ആരും ഇല്ല 
റോഡിനോട് ചേർന്നു വീടുകളും ഇല്ല 
റോഡിന്റെ താഴെ കൂടി ഒഴുകുന്ന തോട്ടിൽ നിന്നും വെള്ളത്തിന്റെ ഇരമ്പൽ ശബ്ദം മാത്രം കേൾക്കാം.. 
മങ്ങിയ ഒരു വഴി വിളക്ക് വെളിച്ചം ഉണ്ട്.. കുറച്ചു ദൂരെ ഉള്ള രണ്ടു വീടുകളിൽ വെളിച്ചം കാണുന്നുണ്ട്.. 

ചുറ്റുപാടും ഒന്ന് നിരീക്ഷിച്ച ശേഷം അവൾ ബാഗിൽ നിന്നും മൊബൈൽ എടുത്തു..

എന്നിട്ട് ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തു 

ആ വെളിച്ചത്തിൽ അവൾ മുന്നോട്ട് നടക്കാൻ തുടങ്ങി.. 

കുറച്ചു ദൂരം മുന്നോട്ട് പോയതും റോഡിന്റെ ഇടതു വശത്തുള്ള കുറ്റികാട്ടിൽ നിന്നും എന്തോ അനക്കം കേട്ടതു പോലെ തോന്നി. 

സംശയം തോന്നിയ അവൾ തിരിഞ്ഞു നോക്കിയെങ്കിലും ഒന്നും കാണാൻ കഴിഞ്ഞില്ല.. 

തനിക്കു തോന്നിയത് ആകും എന്നുള്ള ചിന്തയിൽ മുന്നോട്ടു രണ്ടടി നടന്നതും പുറകിൽ ആരോ ഉള്ളത് പോലെ തോന്നി അവൾക്കു.. 

തിരിഞ്ഞു നോക്കിയപ്പോഴേക്കും ആ രൂപം ഒരു വഷളൻ ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു അടുത്തിരുന്നു... 

അഴുക്കു പുരണ്ട കൈലി മുണ്ടും, ഷർട്ടും, തലയിൽ കെട്ടും ഉള്ള ആ വലിയ രൂപം അടുത്തു എത്തിയതും എന്ത് ചെയ്യണം എന്നു അറിയാതെ പകച്ചു പോയിരുന്നു അവൾ... 

മദ്യത്തിന്റെ ഗെന്ധം മൂക്കിലേക്ക് അടിച്ചു കയറി... 

ധൈര്യം വീണ്ടെടുത്തു അവൾ ആ രൂപത്തിന്റെ മുഖത്തേക്ക് മങ്ങിയ വെളിച്ചത്തിൽ സൂക്ഷിച്ചു നോക്കി 

ഒറ്റ നോട്ടത്തിൽ തന്നെ അവൾക്കു മനസ്സിൽ ആയി നാട്ടിലെ തെമ്മാടി അയ്യപ്പൻ ആണെന്ന്... 

ആഹാ !!!

ഇതാര്??? 

അയ്യപ്പൻ ചേട്ടനോ?? എന്താ പതിവില്ലാതെ ഈ വഴിയൊക്കെ?? 

അവൾ ഭയം മറച്ചു വെച്ചു ചോദിച്ചു 

അതെന്താ മോളെ എനിക്കിതു വഴി വന്നു കൂടെന്നു വല്ലതും ഉണ്ടൊ??? 

അയാൾ ചിരിച്ചു കൊണ്ട് ചോദിച്ചു 

അയാളുടെ കഴുകൻ കണ്ണുകൾ അവളുടെ മേനി ആകെ കൊത്തിപറിച്ചുകൊണ്ടിരുന്നു.. 

ഇത് കേട്ടതും മുന്നോട്ട് നടക്കാൻ തുടങ്ങിയ അവളുടെ കയ്യ് തണ്ടയിൽ അയാൾ കയറി പിടിച്ചതും ഒന്നിച്ചാരുന്നു.. 

പെട്ടെന്ന് ഉള്ള അയാളുടെ ആക്രമണത്തിൽ പിന്നിലേക്ക് വേച്ചു പോയെങ്കിലും വീഴാതെ പിടിച്ചു നിന്നു അവൾ.. കയ്യിൽ നിന്നും പിടുത്തം വിടുവിക്കാൻ ഒരു  ശ്രെമം നടത്തിയെങ്കിലും വിജയിച്ചില്ല.. 

അങ്ങനെ അങ്ങ് പോയാലോ മോളെ??

എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് നിന്നോട്... 
ഇപ്പോഴാണെങ്കിൽ ഇവിടെ വേറെ ആരും ഇല്ല.. നമുക്ക് എല്ലാം പറഞ്ഞു ഡീൽ ആക്കി പോകാം മോളെ.. 

അയാൾ അതും പറഞ്ഞു ശബ്ദം ഇല്ലാതെ ചിരിച്ചു

ഒരുപാട് നാളുകൾ ആയുള്ള മോഹം ആണ് നിന്നോട്.. നിന്റെ കെട്ടിയവൻ ആണെങ്കിൽ ഒന്നിനും കൊള്ളാത്ത ഒരു കുടിയൻ.. കുടിച്ചു തെണ്ടി തിരിഞ്ഞു വീട്ടിലും കേറാതെ നടക്കുന്ന അവനു എന്ത് പെണ്ണ്..!!!!
പക്ഷെ എനിക്ക് നിന്റെ കാര്യത്തിൽ സങ്കടം ഉണ്ട്.. ജീവിതം ഒന്നേ ഉള്ളു അത് ആസ്വദിക്കണം.. സന്തോഷിക്കണം.. മോളുടെ എന്ത് ആവശ്യവും ഈ അയ്യപ്പൻ ചേട്ടൻ നടത്തി തരും.. വെറുതെ വേണ്ട... 
നല്ല പെടക്കണ നോട്ട് തരും ഞാൻ.. 
പക്ഷെ എല്ലാത്തിനും ഈ ചേട്ടന് നിന്റെ സമ്മതം കിട്ടണം.. നിനക്കും കാണില്ലേ ആഗ്രഹങ്ങളും. മോഹങ്ങളും.. അയാൾ പറഞ്ഞു നിർത്തി.. 

പിന്നെ മീശ പിരിച്ചു അവളെ നോക്കി ഊറി ചിരിച്ചു.. 

ആരും അറിയില്ല മോളെ... നീയും ഞാനും മാത്രം... 

അവൾ തോളത്തു ഉണ്ടാരുന്ന ബാഗ് നിലത്തേക്ക് ഇട്ടു. 

പിന്നെ അയാളുടെ പിടുത്തത്തിൽ ഊരി പോയ സാരിത്തുമ്പു തോളത്തു കൂടി എടുത്തു അരക്കു കുത്തി.. 

ഫ്ഫ...പരട്ട കിളവ.. നീയെന്റെ മാനത്തിന് വിലപ്പറയുന്നോടാ???

ചെറ്റേ.. നീ എന്ത് വിചാരിച്ചെട എന്നെക്കുറിച്ചു???? 

എന്റെ കെട്ടിയോൻ സമയത്തിന് വീട്ടിൽ വരുന്നില്ല എന്നു കരുതി ഞാൻ അത്രയ്ക്ക് മുട്ടി നിൽക്കുവാണെന്നോ?????  

അവളുടെ ആക്രോശം കേട്ട് ഒരടി പിറകിലേക്ക് മാറിയ അയാളെ കോളറിനു പിടിച്ചു അടുത്തേക്ക് വലിച്ചു നിർത്തി.. 

പിന്നെ പടക്കം പൊട്ടുന്ന പോലെ ഒറ്റ അടി ആയിരുന്നു... 

പിന്നെ പറഞ്ഞു.. 

ഇത് നടു റോഡിൽ ഒരു പെണ്ണിനെ കയറി പിടിച്ചതിനു...

പ്രതീക്ഷിക്കാതെ ഉള്ള അടിയിൽ അയാൾ പതറിപോയിരുന്നു 

അവൾ തുടർന്നു.. 

സാമൂഹ്യസേവനം എന്നു പറഞ്ഞു രാവിലെ കുട്ടി ബാഗും തൂക്കി തന്റെ വീട്ടിൽ നിന്നും ഒരു മുതൽ ഇറങ്ങാറുണ്ടല്ലോ??? 

താൻ അതിന്റെ കാര്യം മാത്രം അന്നെഷിച്ചാൽ മതി.. 

ആദ്യം അതിന്റെ ആഗ്രഹങ്ങളും മോഹങ്ങളും ഒക്കെ നടത്തി കൊടുക്ക്‌... 

എന്നിട്ട് മതി നാട്ടിൽ ഉള്ള കുടിയന്മാരുടെ ഭാര്യമാരുടെ ആഗ്രഹങ്ങൾ.. 

താൻ എന്ത് കരുതി എന്നെ കുറിച്ച്?? 

പണത്തിനു മാത്രമേ എനിക്ക് കുറവുള്ളു.. 

അന്തസ്സും അഭിമാനവും മാനവും ആർക്കും പണയം വെച്ചിട്ടില്ല ഞാൻ 

പകൽ അന്തിയോളം പണിയെടുത്തു കഷ്ടപെട്ടാണ് കുടുംബം നോക്കുന്നത്.. ഇനി ഒരിക്കലും തന്റെ ഈ കയ്യ് ഒരു പെണ്ണിന്റെ നേരെയും ഉയരരുത്.. ഇനി ഏതെങ്കിലും ഒരു പെണ്ണിനെ താൻ അപമാനിക്കാൻ ശ്രെമിച്ചാൽ താൻ ജീവനോടെ ഉണ്ടാകില്ല കേട്ടോടാ കിളവ... 

ഇത്രേം പറഞ്ഞു തീർന്നതും അവൾ കണ്ടത് തിരിഞ്ഞു നോക്കാതെ ഓടിപോകുന്ന അയ്യപ്പനെ ആണ്.. 

അവൾ കുനിഞ്ഞു നിലത്തു കിടന്ന ബാഗ് എടുത്തു തുറന്നു കുപ്പി തുറന്നു വെള്ളം കുടിച്ചു...  

അയാൾ കണ്ണിൽ നിന്നും മറയുന്നത് വരെ അവൾ അവിടെ തന്നെ നിന്നു 

പിന്നെ തിരിഞ്ഞു നടന്നു... 

അഭിമാനത്തോടെ... ചുണ്ടിൽ ഒരു പുഞ്ചിരിയോടെ.... 

ശുഭം, നമ്മുടെ സമൂഹത്തിലെ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടാൻ ഉള്ളത് അല്ല, മറിച്ചു ഓരോ പുരുഷന്റെയും ഉത്തരവാദിത്തം ആയിരിക്കട്ടെ ഓരോ സ്ത്രീയും.. 🙏🙏🙏🙏🙏
To Top