രുദ്രജാനകി തുടർക്കഥ പാർട്ട്‌ 9 വായിക്കുക...

Valappottukal



രചന: ലക്ഷ്മി ശ്രീനു

ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.

കൈ പിടിച്ച് വെച്ച ആളെ കണ്ട് ജാനകി ഞെട്ടി..

എന്താ സഞ്ജു

എനിക്ക് നിന്നോട് സംസാരിക്കണം കുറച്ചു കാര്യങ്ങൾ   

അത് ഇനിയും സമയമുണ്ടല്ലോ പിന്നെ എന്തിനാ നീ ഇപ്പോൾ തന്നെ എന്റെ കൈ പിടിച്ച് വലിച്ചെ


നീ എന്താ കാര്യം എന്ന് ഒന്ന് പറ സഞ്ജു

അത് എനിക്ക് എനിക്ക് നിന്നേ ഒരുപാട് ഇഷ്ടം ആണ് .... കുറച്ചു ദിവസം ആയി പറയണം എന്ന് വിചാരിക്കുന്നു

നീ പറഞ്ഞു കഴിഞ്ഞല്ലോ സഞ്ജു ഇനി എനിക്ക് പോണം നീ വഴിയിൽ നിന്ന് മാറിയേ....


അല്ല മറുപടി പറഞ്ഞിട്ട് പോ...

ഞാൻ ഒന്ന് ആലോചിക്കട്ടെ എന്നിട്ട് മറുപടി പറയാം സഞ്ജു.....

മ്മ് മ്മ്മ് ശരി...


ജാനകിക്ക് ഓഫീസിൽ കയറിയപ്പോൾ മുതൽ ദേഷ്യം വരാൻ തുടങ്ങി. ഞാൻ ഇവിടെ വന്നിട്ട് ഇതുവരെ ഒന്നും കണ്ടുപിടിക്കാനോ അല്ലെങ്കിൽ അതിന്റെ അടുത്ത് എത്തുന്ന ഒരു തുമ്പ് പോലും എനിക്ക് കിട്ടിയിട്ടില്ല.....

രുദ്രൻ അവനിൽ എന്തൊക്കെയോ നിഗൂഢതകൾ ഒളിഞ്ഞിരിപ്പുണ്ട് കണ്ടു പിടിക്കണം....

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

അമ്മ........ ഇവിടെ വേറെ കുഴപ്പം ഒന്നുല്ലല്ലോ അല്ലെ...

ഇല്ല മോനെ ഇല്ല ഞാൻ മോനെ രണ്ടുദിവസം ആയി വിളിച്ചിട്ട് കിട്ടുന്നില്ല കാണാൻ കഴിയുന്നില്ല അതാ അങ്ങോട്ട്‌ വന്നത്....

സാരമില്ല... പോട്ടെ അമ്മ ഇനി ഇങ്ങനെ ഇറങ്ങി നടക്കരുത്.....

ഇല്ല മോനെ....

അവരെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരു മുത്തം നൽകി രുദ്രൻ ഇറങ്ങി....


ജിത്തു അമ്മയെ പ്രതേകം ശ്രദ്ധിക്കണം ആരോ എന്നെ ഫോളോ ചെയ്യുന്നത് പോലെ ഒരു തോന്നൽ അത് കൊണ്ട് അമ്മയെ എന്ത് വന്നാലും ഈ വീടിന് പുറത്തു വിടരുത് അത് പോലെ നിങ്ങൾ എപ്പോഴും ഈ വീടിന് പുറത്ത് കാവൽ നിൽക്കരുത് അകത്തു ഉണ്ടായിരിക്കണം ക്യാമറകൾ എല്ലാം എപ്പോഴും വർക്ക്‌ ആയിരിക്കണം....

ശരി സാർ..


രുദ്രൻ അന്ന് അമ്മു മരിച്ചു കുറച്ചു നാൾ നല്ല ഷോക്കിൽ ആയിരുന്നു. അതിന് ഇടയിൽ ആണ്  അമ്മുന്റെ ഒരു മെയിൽ കണ്ണിൽ പെട്ടത് ഓഫീസിൽ നിന്ന് അത്യാവശ്യം ഉള്ള ഒരു ഫയൽ അത് പോലെ ഒരു പെൻഡ്രൈവ് ഇതു രണ്ടും ഞാൻ എടുത്തു അത് സുരക്ഷിതമായി വീട്ടിൽ ഉണ്ട് എന്ന് അവൾ മെയിൽ അയച്ചത്കണ്ണിൽ പെട്ടത്. സാധാരണ മെസ്സേജ് അല്ലെങ്കിൽ വിളിച്ചു പറയുന്നവൾ മെയിൽ അയക്കണം എങ്കിൽ അതിൽ എന്തോ ഉണ്ട് എന്ന് ഉറപ്പ് ആയിരുന്നു... അത് വാങ്ങാൻ വീട്ടിൽ പോയപ്പോൾ ആണ് ആ വീടിന് മുന്നിൽ ആരൊക്കെയോ നിൽക്കുന്നത് കണ്ടത് ... പിന്നെ അവരുമായി ഒരു വഴക്കിനു പോകാതെ  അവർ പോകുന്നത് വരെ കാത്തുനിന്ന് അമ്മയെ കണ്ടു വിവരം പറഞ്ഞു ആ ഫയൽ എടുത്തു പക്ഷെ പെൻഡ്രൈവ് കിട്ടിയില്ല... ഒപ്പം അവളുടെ അമ്മയെ കൂടെ കൂട്ടി അവരുടെ ജീവനും ആപത്തുണ്ടെന്നു തോന്നി. ശേഷം ഇന്ന് വരെ തന്റെ സംരക്ഷണത്തിൽ ആണ് അമ്മ ആർക്കും അറിയില്ല അമ്മ ഇപ്പൊ ജീവനോടെ ഉണ്ടോ എന്ന് പോലും....



രുദ്രൻ തിരിച്ചു നേരെ പോയത് ഓഫീസിലേക്ക് ആയിരുന്നു..
തിരിച്ചുള്ള യാത്രയിൽ മനസ്സ് ശാന്തമല്ല ഒപ്പം ജാനകിയുടെ മുഖം മനസ്സിൽ തെളിഞ്ഞു വരുന്നുണ്ട്...
എന്തിനാ അവൾ കാറിന് പുറകെ ഓടിയത്...

അവൾ അമ്മയെ കണ്ടോ.... അതോ അവൾക്ക് അറിയാമോ ഇനി അമ്മയെ... 
എന്തായാലും  അവിടെ പോയിട്ട്അവളോട് തന്നെ ചോദിച്ചു നോക്കാം.....ഇങ്ങനെ ഓരോന്ന് ആലോചിച്ചു രുദ്രൻ ഡ്രൈവിംഗ് തുടർന്നു.


ആരാ ഡാ നിയൊക്കെ  എന്തിനാ എന്നെ ഇങ്ങനെ ഇവിടെ കൊണ്ട് പൂട്ടി ഇട്ടേക്കുന്നെ...... പറയെടാ....


Phaa നിർത്തെടി പന്ന&@&@%#%#%
ഇനി നീ ഒരക്ഷരം മിണ്ടിയാൽ ബോസ് വരും മുന്നേ നിന്റെ ശവം ഇവിടെ വീഴും.....

കൂട്ടത്തിൽ തലവൻ എന്ന് തോന്നുന്ന ഒരുത്തൻ പറഞ്ഞു....

ആതിരയെ ഒരു ഗോഡൗണിനുള്ളിൽ പിടിച്ചു വച്ചേക്കുവാണ്...

ആതിര എന്നത്തേയും പോലെ ജോലി കഴിഞ്ഞു തന്റെ ഫ്ലാറ്റിലേക്ക് പോകും വഴി ആയിരുന്നു ഋഷിയുടെ കാൾ വന്നത് തന്നോട് റെഡി ആയി നിൽക്കണം പുറത്ത് പോകാൻ എന്ന് റെഡി ആയി പാർക്കിംഗ് ഏരിയയിൽ എത്തിയപ്പോൾ ആരോ പുറകിൽ നിന്ന് വിളിച്ചു തിരിഞ്ഞു നോക്കിയതും എന്തോ ഒരു സ്പ്രേ അടിച്ചു. പിന്നെ കണ്ണുതുറന്നപ്പോൾ ഇവന്മാരുടെ അടുത്ത് ആണ്.....
എത്ര ചോദിച്ചിട്ടും എന്തിനാ പിടിച്ചു വച്ചേക്കുന്നത് എന്ന് പറയുന്നില്ല....


ഡാ ബോസ് ഇങ്ങോട്ട് വരുന്നുണ്ട് എന്ന് ചിലപ്പോൾ ഇന്ന് തന്നെ ഇവളെ കൊണ്ട് പോകും എന്ന് തോന്നുന്നു......

മ്മ്മ് പക്ഷെ ഇവൾ എല്ലാം ഏറ്റ് പറയോ എങ്കിൽ ജീവൻ എങ്കിലും കിട്ടും 😌

അങ്ങേര് ചോദിക്കേണ്ടത് പോലെ ചോദിക്കും...


Heloooo.........


Gudevng സാർ......

ഗുഡ് ഈവെനിംഗ് താൻ ഇരിക്കു..
സാർ എന്തിനാ വരാൻ പറഞ്ഞെ...

എനിക്ക് ജാനകിയെ കുറിച്ച് ഫുൾ ഡീറ്റെയിൽസ് വേണം  പത്തുമിനിറ്റ് അതിനുള്ളിൽ.....

Ok സാർ....

പിന്നെ അവൾ അറിയരുത് അവളുടെ ഡീറ്റെയിൽസ് എടുക്കാൻ ഞാൻ പറഞ്ഞു എന്ന്....


രുദ്രൻ തന്റെ സ്റ്റാഫിനെ പറഞ്ഞു അയച്ച ശേഷം ലാപ്പിലേക്ക് നോക്കി തന്റെ ജോലിയിൽ ശ്രദ്ധ കൊടുക്കാൻ തുടങ്ങി...


എന്നാൽ ജാനകി എങ്ങനെ രുദ്രന്റെ അടുത്ത് പോകാം എന്ന പ്ലാനിങ്ങിൽ ആയിരുന്നു..

ആ നേരത്തെ ഒരു ഫയൽ നോക്കി കൊണ്ട് ഇരുന്നല്ലോ അപ്പോഴല്ലേ പുറത്ത് പോയത് ആ ഫയൽ തന്നെ കൊണ്ട് പോകാം... അങ്ങനെ ഓരോന്ന് ആലോചിച്ചു ജാനകി രുദ്രന്റെ ക്യാബിനിലേക്ക് നടന്നു....

ആ സമയത്ത് ആണ്  ജാനകിയെ കുറിച്ച് തിരക്കാൻ രുദ്രൻ പറഞ്ഞു അയച്ച  സ്റ്റാഫ് അങ്ങോട്ട്‌ കയറി പോയത്..


ശെടാ ഇതു ഇപ്പൊ ഇയാൾ ഇവിടെ തന്നെ ജോലി ചെയ്യുന്നത് ആണോ കണ്ടിട്ടില്ലല്ലോ ഇതുവരെ.....


സാർ....

അഹ് എന്തായി പോയ കാര്യം...

സാർ ഞാൻ തിരക്കി ഇവിടെ കൊടുത്തേക്കുന്നത് തന്നെ ആണ് ലൊക്കേഷൻ. ബാക്കി ഡീറ്റെയിൽസ് എല്ലാം കറക്റ്റ് ആണ്...

Ok

ആ കുട്ടിക്ക് വീട്ടിൽ ആരൊക്കെ ഉണ്ട്

അച്ഛൻ അമ്മ പിന്നെ ജാനകി വേറെ ബന്ധുക്കൾ ഒന്നും ഇല്ല വളരെ കഷ്ടപാട് ആണ് ജീവിതസാഹചര്യം.... പിന്നെ ഈ കുട്ടി പഠിക്കാൻ മിടുക്കി ആയിരുന്നു. ഈ കുട്ടി വീട്ടിലെ അവസ്ഥ മനസിലാക്കി ജോലിക്ക് ഇറങ്ങിയത് ആണ്..
അച്ഛനും അമ്മയും സാധുക്കൾ ആണ്. അച്ഛന് എന്തൊക്കെയോ ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്...


ഇതു അല്ലാതെ വേറെ എന്തെങ്കിലും ഡീറ്റെയിൽസ് കിട്ടിയോ...

ഇനി സാർ എന്താ ഉദ്ദേശിച്ചത്....

അല്ല കുട്ടി married ആണോ അതോ നിശ്ചയം കഴിഞ്ഞ കുട്ടി അങ്ങനെ വല്ലതും...

ഏയ്‌ ഇല്ല സാർ നാട്ടുകാർക്ക് ഇവർ രണ്ടുപേരും എന്ന് വച്ചാൽ ഭയങ്കര അഭിപ്രായം ആണ്....


ആരാ ഈ രണ്ടുപേർ...

അത് ഈ കുട്ടിയുടെ കുഞ്ഞിലേ മുതൽ ഉള്ള കൂട്ടുകാരി ആണ്.അതിന്റെ പേര് അമൃത.... അഹ് സാർ മുമ്പ് ഇവിടെ ജോലിചെയ്തിരുന്ന അന്ന് മരിച്ച കുട്ടി ആ കുട്ടി ആണ് ആൾ

What.............
രുദ്രന്റെ അലർച്ചകേട്ട് അയാൾ ഞെട്ടി.....

സാർ........

സോറി.... ഇയാൾ പൊക്കോ.....

Ok tku സാർ...


എന്നാൽ ഇതു എല്ലാം കേട്ട് നിന്ന ജാനകിക്ക് ദേഷ്യം വന്നു അവൾ അനുവാദം പോലും ചോദിക്കാതെ അകത്തേക്ക് കയറി....


കഴിഞ്ഞോ എന്നെ കുറിച്ച് തിരക്കി....

നിനക്ക് എന്താ മാനേഴ്‌സ് അറിയില്ലേ ഇടിച്ചു കയറി വരാൻ....

ഓഹ് സോറി സാർ അനുവാദം ചോദിച്ചു ആണല്ലോ ഓരോ സ്റ്റാഫിന്റെയും ജീവിതത്തിൽ കയറി ചെല്ലുന്നത്....


ജാനകി ഇപ്പൊ പുറത്ത് പോ എന്റെ മൂഡ് ശരി അല്ല


അങ്ങനെ പോകുന്നില്ല എനിക്ക് കുറച്ചു സംസാരിക്കണം...

കമ്പനികാര്യം എന്തെങ്കിലും ആണെങ്കിൽ പിന്നെ നോക്കാം.

കമ്പനി കാര്യം അല്ല എന്റെ ജീവിതത്തിന്റെ പ്രശ്നം ആണ്...

രുദ്രൻ ദേഷ്യം അടക്കി പിടിച്ചു അവളുടെ മുഖത്തേക്ക് നോക്കി....
എന്താ നിന്റെ പ്രശ്നം

അത് തന്നെ ആണ് എനിക്ക് അറിയാൻ ഉള്ളത് എന്താ സാറിന്റെ പ്രശ്നം... എന്നെ കുറിച്ച് എന്തിനാ ഇങ്ങനെ ഓരോ ആളെ വിട്ട് അന്വേഷണം നടത്തുന്നെ....

കമ്പനിയിൽ ജോലി ചെയ്യുന്ന സ്റ്റാഫിന്റെ ഡീറ്റെയിൽസ് ഫേക്ക് ആണോ അല്ലെന്ന് അറിയാൻ ഇതുപോലെ അന്വേഷണം നടത്തും...

അതോ കൊന്ന് തള്ളിയാൽ ചോദിക്കാൻ വരാൻ വീട്ടിൽ ആൾ ഉണ്ടോ എന്ന് നോക്കിയത് ആണോ...

നിർത്തെടി......... അത് ഒരു അലർച്ച ആയിരുന്നു....

നീ കുറെ നേരം ആയല്ലോ പ്രസംഗം തുടങ്ങിയിട്ട്.... ജോലി ചെയ്യാൻ വന്നാൽ അത് ചെയ്തു പോണം അല്ലാതെ ഇവിടെ എന്നെ ഭരിക്കാൻ വരരുത് നിനക്ക് അറിയില്ല ഞാൻ ആരാ എന്ന്


അതെ എനിക്ക് അറിയില്ല എനിക്ക് എന്ന് അല്ല ആർക്കും അറിയില്ല. പ്രേമം നടിച്ചു കൂടെ കൂടി ആവശ്യം കഴിയുമ്പോൾ കൊന്നു തള്ളാൻ പോലും മടിയില്ലാത്ത ഒരു നീചനാ താൻ......

ടപ്പേ....... 💥💥💥രുദ്രന്റെ കൈ ജാനകിയുടെ കവിളിൽ പതിഞ്ഞു...... ഒരക്ഷരം ഇനി മിണ്ടരുത് നീ.......

അടി കിട്ടിയ കവിളിൽ കൈ വച്ചു അവൾ ദേഷ്യത്തിൽ അവനെ നോക്കി.....

എന്താ ഡി നോക്കി പേടിപ്പിക്കുന്നെ പെണ്ണ് ആയാൽ അതിന്റെ സ്ഥാനത്തു നിൽക്കണം. പറഞ്ഞു പറഞ്ഞു എന്തും പറയാം എന്ന് ആയോ നിനക്ക്... നീ എന്താ പറഞ്ഞെ ഞാൻ നീചൻ ആണ് കൊലയാളി ആണ് അങ്ങനെ എന്തൊക്കെയോ പറഞ്ഞില്ലേ... ഞാൻ ആരാ എന്ന് നിനക്ക് ശരിക്കും കാണിച്ചു തരാം...
അത് പറഞ്ഞു രുദ്രൻ പോയി ഡോർ ലോക്ക് ഇട്ടു ജാനകിയുടെ അടുത്തേക്ക് നടന്നു...
അവൻ നടക്കുന്നതിനു അനുസരിച്ചു അവൾ പുറകിലേക്ക് നീങ്ങി കൊണ്ട് ഇരുന്നു ഒടുവിൽ ടേബിളിൽ തട്ടി നിന്നു...........അവൾ ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി അപ്പോഴേക്കും അവൻ തന്റെ തൊട്ട് മുന്നിൽ എത്തിയിരുന്നു.............
                           

                                              തുടരും..........

   
To Top