ഹൃദയസഖി തുടർക്കഥ ഭാഗം 77 വായിക്കൂ...

Valappottukal


രചന: രാഗേന്ദു ഇന്ദു

ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...

അജയന്റ് കളിയാക്കലും ഓഫീസിലെ സ്റ്റാഫിന്റെ പെരുമാറ്റവും വീട്ടിലെ ഉപദ്രവവും എല്ലാം അവളെ തളർത്തിയിരുന്നു  ആരോടും ഒന്നും പറയാൻ ആകാതെ വല്ലാതെ ഒറ്റപ്പെട്ടുപോയിരുന്നു 
എന്നാലോ വൈശാഖിനെയോ വരുണിനെയോ ഒന്നു വിളിക്കാൻ മനസ് അനുവദിച്ചില്ല ഇനി ഒരു പ്രതീക്ഷ അവനു കൊടുക്കരുത് എന്നും അവൾക്ക് നിർബന്ധം ഉണ്ടായിരുന്നു വൈശാഖിനെ വിളിച്ചാൽ എങ്ങനായാലും വരുൺ കാര്യങ്ങൾ അറിയും അതുകൊണ്ട് തന്നെയായിരുന്നു അവരുടെ കാൾ മെസ്സേജ് എല്ലാം അവൾ കണ്ടില്ലെന്ന് നടിക്കുന്നത് 

പതിവുപോലെ അന്നും വൈകുന്നേരം എല്ലാർക്കും കോഫി ഇട്ടുകൊടുക്കുമ്പോഴാണ് അജയ് പറയുന്നത് കോൺഫറൻസ് ഹാളിൽ കൊടുക്കണം അവിടെ എന്റെ ഫ്രണ്ട്‌സ് ഉണ്ട് ഒരു മീറ്റിംഗിന് വന്നതാണ് എന്നു 

അഞ്ചു പേർക്കുള്ള കോഫിയുമായാണ് ദേവിക അങ്ങോട്ട്‌ കേറിചെന്നത് 
ഒരു കോൺഫറൻസ് നടക്കുന്ന യാതൊരു ലക്ഷണവും അവിടെ ഇല്ലായിരുന്നു 
അഞ്ചുപേരും അവിടിവിടയായി ഇരുന്നു പുകച്ചു തള്ളുന്നുണ്ട് കുറച്ചുപേപ്പറുകളും അങ്ങിങ്ങായി കാണുന്നുണ്ട്  ആകെ ഒരു അവലക്ഷണം പോലെ തോന്നി അവൾക്ക് 

ഡോർ തുറന്നുവന്ന അവളെ കണ്ടതോടെ എല്ലാരും പെട്ടന്നൊന്നും ഞെട്ടിയെങ്കിലും പിന്നതു വല്ലാത്തൊരു ചിരിയിലേക്ക് മാറി 
മേശയിൽ ട്രെ വെച്ചു ദേവിക വേഗത്തിൽ തിരിഞ്ഞു നടന്നു എന്തുകൊണ്ടോ അവിടുന്ന് വേഗത്തിൽ പോകണം എന്നെ തോന്നിയുള്ളു അവൾക്ക് 

ഹേ ഡാർലിംഗ് 
കൂട്ടത്തിലൊരുത്തൻ മുൻപോട്ടു വന്നു 

ദേവിക അവനെ മൈൻഡ് വെക്കാതെ പോയപ്പോയെക്കും അവളുടെ ഷോളിൽ അവൻ പിടിമുറുക്കിയിരുന്നു 

ഹേയ് താൻ എന്താ ഈ കാണിക്കുന്നത് 
വിട്ടേ....
ഉള്ള ധൈര്യം സംഭരിച്ചു ദേവിക പറഞ്ഞു 

എന്നാൽ അവൻ ആ ഷോൾ കൂടുതൽ വലിക്കുകയാണ് ചെയ്തത് 
ദേവിക ഭയന്നുപോയി 

അജയ് പറഞ്ഞപ്പോ ഞാനിത്ര അങ്ങ് പ്രതീക്ഷിച്ചില്ല.... ഹാ.... ഓരോരുത്തരുടെ യോഗം 

അവളെ ഒന്നുഴിഞ്ഞു നോക്കികൊണ്ട്‌ അയാൾ പറഞ്ഞു 
അതോടൊപ്പം അവളെ കൂടുതൽ അടുത്തേക്ക് വലിക്കുകയും ചെയ്തു 

നിങ്ങളോടല്ലേ വിടാൻ പറഞ്ഞത് 

ദേവിക ദേഷ്യത്തോടെ പറഞ്ഞു ഒപ്പം ഷോൾ ഒരു കൈ കൊണ്ടു മുറുക്കി പിടിക്കുകയും ചെയ്തു 

ഹാ... അടങ്ങി നിൽക്ക് പെണ്ണെ... എന്നായാലും ഞങ്ങളുടെ കയ്യിൽ കിട്ടും അതിനിടയിലെയൊന്നു തൊട്ടുനോക്കി എന്നുവെച്ചു എന്തുണ്ടാവാന 
കുഴഞ്ഞാടി സംസാരിച്ചു കൊണ്ടു അടുത്തേക്ക് വരുന്നവനെ അവൾ ഭയത്തോടെ നോക്കി പിന്നെ അവനെ പിന്നിലേക്ക് തള്ളിക്കൊണ്ട് ഡോറിനടുത്തേക്ക് ഓടി അപ്പോയെക്കും കൂട്ടത്തിലൊരുത്തൻ അവളെ ഇടുപ്പിൽ പിടിച്ചുകൊണ്ടു എടുത്തുയർത്തിയിരുന്നു 

അങ്ങനങ്ങു പോയാലോ 
ഒന്ന് നിൽക്ക് കാണട്ടെ......

പറയുന്നതോടൊപ്പം അവളുടെ ഇടിപ്പിലെ പിടി മുറുകുന്നുണ്ടായിരുന്നു 

അസ്സഹനീയമായ വേദനയും ഒപ്പം പേടിയും വെപ്രാളവും  കൂട്ടത്തിൽ 
അവന്റെ വാക്കുകളും ദേവികയുടെ തല പെരുത്തുപോയി

അവളെ നിലകുത്തുനിർത്തിയതും സർവശക്തിയും എടുത്തു  അയാളുടെ നെഞ്ചിലായി  തള്ളിക്കൊണ്ട് കൈ വീശി മുഖത്തൊന്നു കൊടുത്തു 
എല്ലാവരും പെട്ടന്നൊന്നു ഞെട്ടിപ്പോയി അങ്ങനെ ഒരു നീക്കം അവർ പ്രതീക്ഷിച്ചില്ല അജയ് പറഞ്ഞതനുസരിച്ചു പാവം പിടിച്ച പെണ്ണാണ് എന്നാണ് കരുതിയത്..
ആ സമയത്തിൽ ദേവിക വാതിൽ തുറന്നു പുറത്തുകടന്നു 
ശരീരമാകെ വിറയ്ക്കുന്നുണ്ടായിരുന്നു 
ഓടി ചെന്നത് അജയ് ന്റെ അടുത്തേക്ക് തന്നെയാണ് 
പെട്ടന്ന് ഡോർ തുറന്നു അകത്തുകയറി വന്നവളെ കണ്ടു അജയന് ദേഷ്യമാണ് വന്നത് 

തനിക്ക് സാമാന്യ മര്യാദ ഇല്ലേ... ദേവികയ്ക്ക് ഡോർ നോക്ക് ചെയ്തിട്ട് വേണം വരുക 

അയാൾ എന്നോട്..... എന്നെ കടന്നുപിടിച്ചു

അവനൊന്നു പുച്ഛിച്ചു 
ഒരുപാടങ്ങു നല്ലപിള്ള ചമയല്ലേ ദേവിക 
അവന്മാർ എന്തോ തമാശ കാണിച്ചു എന്നുകരുതി അപവാദം പറയരുത് 
അത്രക്കങ്ങു ശീലാവതി ആയിട്ടാണോ നീ ഇത്രേം കാലം പത്തു പന്ത്രണ്ടു ആണുങ്ങളോടൊപ്പം ജോലി ചെയ്തത് 
അതും ഓട്ടോമൊബൈൽ 

അവർ എന്റെ ഏറ്റവും വേണ്ടപ്പെട്ട ബിസിനസ്‌ പാർട്ണർസ് ആണ് ഇനീപ്പോ അവരെന്തേലും തമാശ കാണിച്ചാൽ തന്നെ കാര്യമാക്കണ്ട  നിനക്ക് പറഞ്ഞു വെച്ചവനാ അതിലൊരുത്തൻ റാം മോഹൻ അവൻ അവന്റെ പെണ്ണിനോട് കുറച്ചു ഫ്രീഡം എടുത്തുകാണും അല്ലാതെ വേറെ ഒന്നുമില്ല.... ഒരുപാടങ്ങു ആളായി 
നീ കാരണം എനിക്ക് ഡീൽ  എങ്ങാനും മിസ്സായാൽ പോന്നു മോളേ......

ദേഷ്യത്തോടെ കൈ ചൂണ്ടി പറയുന്നവനെ ദേവിക ഒരു പകപ്പോടെ നോക്കി നിന്നു 
അല്ലെങ്കിലും ഓടി അവന്റേടുത്തേക്ക്  വന്നവളെ പറഞ്ഞാൽ മതിയല്ലോ രക്തബന്ധം എന്നൊന്ന് അവൻ വില കൽപ്പിക്കുന്നില്ല എന്ന് ആദ്യമേ മനസിലാക്കണമായിരുന്നു അവനും അറിഞ്ഞു കൊണ്ടുള്ള ചെയ്തികൾ ആണെന്ന് തോന്നി അവൾക്ക് 

എങ്കിലും..... ഛെ.....

ശെരിയാണ്... അവിടെ പത്തുപന്ത്രണ്ടു ആണുങ്ങൾ ഉണ്ടായിരുന്നു 
പക്ഷെ എല്ലാർക്കും അമ്മയേം പെങ്ങളേം തിരിച്ചറിയാൻ പറ്റുന്നവർ ആയിരുന്നു..ഒരു വർഷത്തോളം അവിടെ ജോലി ചെയ്തിട്ടും ഇതുപോലെ ഒരു സിറ്റുവേഷൻ എനിക്കുണ്ടായിട്ടില്ല 

എത്ര വേണ്ടെന്നു വെച്ചിട്ടും പറയാതിരിക്കാൻ ആയില്ലവൾക്ക് 

അവളെ മൈൻഡ് വെക്കാതെ നിൽക്കുകയായിരുന്നു അജയ് ഇതുകേട്ടത്തോടെ കയ്യിലിരുന്ന ഫയൽ മേശയ്ക്കിട്ടു അടിച്ചുകൊണ്ട് അവൻ ചാടി എണീറ്റു 

അവളുടെ ഒരു...... എന്നെകൊണ്ട് പറയിപ്പിക്കണ്ട 
പറ്റില്ലെങ്കിൽ നിർത്തി പൊയ്‌ക്കോ..... ആരോ പറഞ്ഞോ കടിച്ചുതൂങ്ങി നിൽക്കാൻ 
അല്ലാതെ എന്നെ പഠിപ്പിക്കാൻ വരണ്ട 
മനസിലായോടി......

ഉള്ള ധൈര്യം സംഭരിച്ചു അവനോടു സംസാരിച്ചെങ്കിലും ദേവിക ഞെട്ടിപ്പോയി  വാക്കുകൾ കൊണ്ടു മനസിന്‌ വല്ലാതെ മുറിവ് പറ്റിയിരിക്കുന്നു 

ഗെറ്റ് ഔട്ട്‌..... അടുത്തത് ഒരു അലർച്ച ആയിരുന്നു അപ്പോയെക്കും ദേവിക അവന്റെ കേബിനിൽ നിന്നും ഇറങ്ങിയിരുന്നു 

ഓഫീസിൽ നിന്നുമിറങ്ങി ഒരു ഓട്ടോയിൽ കയറി ഇരുന്നു 
അമ്പാട് തറവാട് എന്നു പറഞ്ഞു സീറ്റിലേക്ക് ചാരി ഇരുന്നു 

വല്ലാതെ ശ്വാസം മുട്ടും പോലെ മനസ് അത്രയ്ക്കും വേദനിക്കുന്നു 
വല്യച്ഛനും കൂടി അറിഞ്ഞുകൊണ്ടുള്ള കല്യാണം ആയിരിക്കുമോ.... താൻ അത്രക്കും ഭാരം ആയോ എല്ലാർക്കും....
അതുകൊണ്ടായിരിക്കില്ലേ അതുപോലെ ഒരുത്തനുമായിട്ട് വിവാഹം പറഞ്ഞു വെച്ചത്......താനവിടെ സ്വന്തം വീട്ടിൽ ഒറ്റയ്ക്ക് നിൽക്കുമായിരുന്നല്ലോ ഇതിലും ബേധം അതായിരുന്നു 
അവളുടെ കണ്ണുകൾ ഇടതടവില്ലാതെ ഒഴുകികൊണ്ടിരുന്നു 

എന്തിനാ ദൈവമേ എന്നെ ഇവിടെ വിട്ടിട്ടു പോയെ..... ഒറ്റയ്ക്കാകിയെ എന്നെ കൂടെ കൂട്ടമായിരുന്നില്ലേ അച്ഛന്റെയും അമ്മയുടേം കൂടെ....

ഉള്ളുതുറന്നൊന്നു കരയാൻ പോലും ആകാതെ അവളിരുന്നു  കണ്ണീർ വാർത്തു 

വീടെത്തി ഓട്ടോ കൂലി കൊടുക്കുമ്പോൾ 
അയാൾ സംശയത്തോടെ അവളെ നോക്കുന്നുണ്ടായിരുന്നു 

ചന്ദ്രന്റെ മോൾ അല്ലെ......

അതേയെന്ന് തലയാട്ടികൊണ്ട് അവൾ അകത്തേക്ക് നടന്നു 

ഉമ്മറത്തൊന്നും ആരുമില്ല... സാധാരണ താൻ വരുന്ന സമയം ആയതേ ഉള്ളു അതുകൊണ്ടാകും വല്യമ്മ കാത്തുനിൽക്കാഞ്ഞത് അല്ലെങ്കിൽ മുൻപിൽ തന്നെ ഉണ്ടാകും ബാക്കി പണികളുടെ ലിസ്റ്റും ആയി 
നേരെ മുകളിലേക്ക് നടന്നു 

അച്ഛന്റെയും അമ്മയുടെയും ഫോട്ടോ കയ്യിൽ എടുത്തുകൊണ്ടു നെഞ്ചോടടുക്കി പൊട്ടിക്കരഞ്ഞു 

ഒരുപാട് നേരം കരഞ്ഞു പിന്നെ ചെറുതായൊന്നു മയങ്ങി പോയി.... വാതിലിൽ ശക്തമായ തട്ടലും മുട്ടലും കേട്ടിട്ടാണ് പിന്നെ അവൾ ഉണർന്നത് 
സമയം ഒരുപാടായിരിക്കുന്നു 

ബാക്കി പണികൾ കിടപ്പുണ്ടാകും അത് ചെയ്തുതീർക്കാൻ വിളിക്കുന്നതാണ് 
വേലക്കാരിയെ 
അവളൊരു പുച്ഛത്തോടെ ചെന്നു വാതിൽ തുറന്നു 

പ്രതീക്ഷിച്ചപോലെ തന്നെ എളേമ്മ ആണ് 

ആഹാ തമ്പുരാട്ടി ഇതിനകത്തു വന്നു അട ഇരിക്കുകയാണോ 
ഒളിച്ചു വന്നു കയറിയത... പണി എടുക്കാതിരിക്കാൻ 
അവളെ കണ്ടപാടേ അവർ പറഞ്ഞുതുടങ്ങി 

ദേവിക അവരോടു മറുപടി പറയാതെ അടുക്കളയിലേക്ക് നടന്നു 


തുടരും
To Top