രചന: രാഗേന്ദു ഇന്ദു
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...
കാറിന്റെ ഹോൺ കേട്ടിട്ട് അയൽവാസികളിൽ ഒന്നുരണ്ടുപേർ വന്നു അവർക്കും അവളെപ്പറ്റി ഓർത്തു ആധി ഉണ്ടായിരുന്നു കാരണം അവരാരും ഇതുവരെ ചന്ദ്രന്റെ കുടുംബക്കാരെ കണ്ടിട്ടില്ലായിരുന്നു
എല്ലാവരോടും സംസാരിച്ചിറങ്ങുപോയേക്കും കാത്തുനിന്നവർക്ക് ക്ഷമ കെട്ടിരുന്നു
അവരുടെ കാർ കണ്ണിൽ നിന്നും മറയുന്ന വരെ ആ സ്ത്രീ അവിടെ തന്നെ നിന്നു പാവം കുട്ടി
കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും നല്ലപോലെ കഴിഞ്ഞ കുടുംബം ആയിരുന്നു ഇനീപ്പോ ആ കൊച്ചിന്റെ കാര്യം എന്താവുമോ ആവോ....
🪷🪷🪷🪷🪷🪷🪷🤣🤣🤣🤣🤣
നിലാവിലേക്ക് കണ്ണും നട്ടിരിക്കുകയാട്ടിരുന്നു ദേവിക
അച്ഛനും അമ്മയുമൊത്തു നിലാവുള്ള രാത്രിയിൽ ജനാലപൊളികൾ തുറന്നിട്ട് നിലാവ് കൊള്ളുന്നതവൾക്ക് ഓർമ്മ വന്നു
അച്ഛന് വലിയ ഇഷ്ടമുള്ള കാര്യമായിരുന്നു അത്
ആ ഓർമയിൽ അവളൊന്നു പുഞ്ചിരിച്ചെങ്കിലും കണ്ണീരു തോർന്നിരുന്നില്ല
എത്ര വേഗമാണ് അനാഥ ആയതു സ്വന്തമെന്ന് പറയാൻ ആരുമില്ലാത്തത് അതെത്രത്തോളം ഭയാനകമാണെന്ന് അവളിപ്പോൾ തിരിച്ചറിയുന്നു
ഇന്നേക്ക് ഒന്നര മാസം ആയിരിക്കുന്നു അച്ഛനും അമ്മയും വിട്ടുപോയിട്ട്
നാടും വീടും വിട്ട് അറിയാത്തൊരിടത്തു ആരോടേലും സഹായം ചോദിക്കാനോ എന്തിനധികം എങ്ങോട്ടേലും ഓടിപ്പോകാൻ പോലും പറ്റാത്ത ഒരവസ്ഥ
പതിനാറ് ദിവസവും ദേവു ആ മുറിയിൽ തന്നെ ചടഞ്ഞുകൂടി ഇരിപ്പായിരുന്നു
അതിനു അവളെ എല്ലാവരും അനുവദിച്ചു എന്നുപറയാം
കമ്പനിയിൽ പോയി സെറ്റിൽമെന്റ് ചെയ്തു വന്നതിനു പിറ്റേന്ന് വല്യമ്മയാണ് വിളിച്ചുണത്തിയത്
വല്യച്ഛൻ ഡിസ്ചാർജ് ആവുകയാണെന്നും പോയിട്ടുവരമെന്നും പറഞ്ഞു
പുറംപണിക്ക് നിൽക്കുന്നവർ ലീവ് ആണെന്നും കുറച്ചൊന്നു കൂടികൊടുക്കണേ എന്നും പറഞ്ഞു വല്യമ്മക്കും അമ്മായികുമൊന്നും ഇഷ്ടക്കേട് തോന്നേണ്ട എന്നുകരുതി പറഞ്ഞതായിരുന്നു
അന്ന് മുഴുവൻ ശ്വാസം വിടാൻ നേരമില്ലാത്ത പണി ആയിരുന്നു ദേവുവിന് വല്യച്ഛൻ ഡിസ്ചാർജ് ആയി വന്നിട്ട് അവിടേക്കൊന്നു എത്തിനോക്കാൻ കൂടി അവൾക്ക് ആയില്ല
പോക പോകെ മനസിലായി വേലക്കാരി അന്നൊരു ദിവസമല്ല ഇനി മുതൽ എന്നും ലീവ് തന്നെ ആയിരിക്കും എന്നു
ഒന്നുരണ്ടു തവണ വല്യച്ഛനോട് ജോലിക്കാര്യം പറയാൻ ശ്രെമിച്ചെങ്കിലും അപ്പോയെക്കും ആരേലും വന്നു വിളിച്ചിട്ടുപോകും
ഒരു രാത്രിയോടെ എല്ലാം ഒതുക്കി അവൾ വല്യച്ഛന്റെ അടുത്തുചെന്ന് കാര്യം പറഞ്ഞു
വല്യമ്മയും അവൾക്ക് സപ്പോർട്ട് ആയിരുന്നു. വല്യമ്മ കാണെ അവളെക്കൊണ്ട് പണി എടുപ്പിക്കില്ലെങ്കിലും പണിക്കാരിയെ പറഞ്ഞുവിട്ടതിൽ അവർക്ക് സംശയം തോന്നിയിരുന്നു
അജയനോട് സംസാരിച്ചപ്പോയൊക്കെ അവൾക്ക് പറ്റിയ പോസ്റ്റ് ഇല്ലെന്ന് പറഞ്ഞു എന്നായിരുന്നു വല്യച്ഛന്റെ മറുപടി
അല്ലെങ്കിലും മോൾ ജോലിക്ക് പോവേണ്ട അവിടെ ജോലിക്കാരി ആയിട്ടൊന്നും നിൽക്കേണ്ട ന്റെ കുട്ടി. മോൾ എന്തേലും പഠിക്കാൻ പോകണം എങ്കിൽ ആയിക്കോ
ഏതോ എക്സമിനു പഠിക്കുവാണെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു ചന്ദ്രൻ അത് മുന്പോട്ട് നോക്കിക്കോ
വല്യച്ഛൻ ഈ അവസ്ഥയിൽ ആയിപോയിട്ടാണ് ഇല്ലെങ്കിൽ......
അയാളുടെ കണ്ണ് നിറഞ്ഞു
സാരമില്ല.....വല്യച്ഛൻ വിഷമിക്കണ്ട ഞാൻ..... പഠിക്കാനുള്ള മനസൊക്കെ പോയി എന്തേലും ജോലി വേണം അതുകൊണ്ടാണ്
എത്രന്നു വെച്ചിട്ടാണ് നിങ്ങളെ ബുധിമുട്ടിക്കുന്നെ
ബുദ്ധിമുട്ടോ..... കുഞ്ഞേ നീ എന്താ ഇങ്ങനെ പറയുന്നേ.... ഇതെല്ലാം നിന്റേതാണ്
ഞങ്ങളെല്ലാം നിന്റെയാണ്
ജോലി കിട്ടിയിട്ട് നീ എവിടെ പോകുമെന്നാണ്
വല്യമ്മയും വല്യച്ഛനും കരയുകയാണെന്ന് തോന്നി അവൾക്ക്
ഇവിടെ ഉള്ളവരും ഇവിടുള്ളതും ഒന്നുമെന്റെ അല്ലെന്ന് പറഞ്ഞു കരയണം എന്നുണ്ടായിരുന്നു എങ്കിലും ദേവു ഒരു പുഞ്ചിരിയിലൂടെ പിടിച്ചുനിന്നു
എന്തായാലും ജോലി വേണം എന്നുറപ്പിച്ചു പറഞ്ഞവൾ എണീറ്റു നടക്കുമ്പോൾ
അവൾക്കിവിടെ എന്തേലും ബുദ്ധിമുട്ടുണ്ടോ എന്ന് വല്യച്ഛൻ തുറക്കുന്നത് ദേവിക കേൾക്കുന്നുണ്ടായിരുന്നു
മുകളിലേക്കുള്ള സ്റ്റെപ് കയറുമ്പോഴാണ് അജയ് താഴേക്ക് വരുന്നത്
ഹേ എവിടെന്ന....
കൈ തടസം വെച്ചുകൊണ്ട് ചോദിച്ചു
വല്യച്ഛന്റെ അടുത്ത് പോയതായിരുന്നു
ഓഹോ..... വിരോധം ഇല്ലെങ്കിൽ വാതിലടയ്ക്കണ്ട
ഹേ.... ദേവിക കേട്ടത് മനസിലാകാതെ അവനെ നോക്കി
അല്ല നമുക്ക് ഒന്നും രണ്ടും പറഞ്ഞങ്ങനെ ഇരിക്കെന്നേ.... അത്രേ ഉള്ളു
അവനൊരു വഷളൻ ചിരിയോടെ പറയുമ്പോൾ ദേവികയൊരു ഞെട്ടലോടെ മുകളിലേക്ക് ഓടിയിരുന്നു
വാതിലടച്ചു ലോക്ക് ചെയ്തു അതിലേക്ക് ചാരി നിന്നു കരയുമ്പോൾ ശരീരമാകെ വിറയ്ക്കുന്നുണ്ടായിരുന്നു
അടുത്ത രണ്ടുദിവസത്തിനുള്ളിൽ അവൾക്ക് ജോലി റെഡി ആയി അതും അജയ് ന്റെ കമ്പനിയിൽ തന്നെ ആയിരുന്നു
രാവിലെ നാലുമണിയോടെ എണീറ്റു എല്ലാ പണിയും തീർത്തുവെച്ചാണ് അവൾ പോകാൻ റെഡി ആയതു എന്തെങ്കിലും ഒരു കുറവ് വരുമ്പോളേക്കും അച്ഛനെയും അമ്മയെയും കുറ്റപ്പെടുത്തുന്നത് അവൾക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു
അവസാന നിമിഷത്തിൽ അജയ് കാറും കൊണ്ടുപോയത്തോടെ വല്യച്ഛൻ ഒരു ഓട്ടോ ഏർപ്പാടാക്കി കൊടുത്തു
ദേവിക വർക്ക് ചെയ്ത കമ്പനിയെ അപേക്ഷിച്ചു ചെറുത് ആണെങ്കിലും അത്യാവശ്യം നല്ലൊരു കമ്പനി തന്നെ ആയിരുന്നു അജയന്റേതും രണ്ടുനിലയിൽ ഒരു പാക്കഡ് ഫുഡ് ന്റെ കമ്പനി
വന്നിറങ്ങിയപാടെ റിസപ്ഷനിസ്റ്റ് കൊണ്ടുപോയി ഒരിടത്തു ഇരുത്തി എന്നല്ലാതെ ജോലി ഒന്നും പറഞ്ഞില്ല
ഉച്ചകഴിഞ്ഞിട്ടാണ് ആണ് അജയ് തന്റെ കേബിനിലേക്ക് വിളിച്ചു വരുത്തിയത് ദേവിക ഭക്ഷണം ഒന്നും കരുതാത്തതിനാൽ ഒന്നും കഴിച്ചിരുന്നില്ല ആരും വിളിച്ചതും ചോദിച്ചതുമില്ല
ഇടെ നിനക്ക് പറ്റിയ ജോലി ഒന്നുമില്ലലോ ദേവിക കുട്ടി
അവനൊരു ചിരിയോടെ പറഞ്ഞു
പിന്നെന്തിനാണ് ജോലി ഉണ്ടെന്ന് പറഞ്ഞു വിളിച്ചു വാരിത്തിയത്
അവൾക്ക് ചോദിക്കാതിരിക്കാൻ ആയില്ല
അതുപിന്നെ.... നിന്നെയിങ്ങ്നെ കാണാലോ
ഛെ.... ദേവിക മുഖം വെട്ടിച്ചു
ജോലി വേണമെങ്കിൽ മതി
തിരിഞ്ഞു പോകാൻ നോക്കിയ അവളോടായി അജയ് പറഞ്ഞു
വല്യച്ഛനോടങ്ങു പറഞ്ഞു കാര്യം നടത്താന്ന് കരുതണ്ട
അങ്ങേരു കൂടി ഇല്ലാണ്ടായാൽ പിന്നെ എളുപ്പമാണ്
അവൻ പറഞ്ഞതിന്റെ അർത്ഥ തലങ്ങൾ മനസിലാവാതെ അവൾ തിരിഞ്ഞു നിന്നു
അല്ലേ.... ഒന്നാമതെ വയ്യ കൂടാതെ താനിങ്ങനെ ഓരോന്ന് പറഞ്ഞു ടെൻഷൻ ആക്കിട്ട് അറ്റാക് എങ്ങാനും വന്നാലോ..... എന്നു പറഞ്ഞതാ.....
തല്ക്കാലം ഒരു കാര്യം ചെയ്യ്
താഴെ ഒരു കോഫി മെഷീൻ ഉണ്ട്
അതിനിൽനിന്നും കോഫി ഉണ്ടാക്കിയിട്ട് എല്ലാ സ്റ്റാഫിനും ആയി കൊടുക്ക്
എന്നിട്ട് മൊത്തത്തിൽ ഒന്നങ്ങു ക്ലീൻ ചെയ്തേക്ക് ഇന്ന് ക്ലീനിങ്ങിന് വരുന്ന ലേഡി ലീവ് ആണ്
അവന്റെ വാക്കുകൾ കേട്ട് ദേവിക തറഞ്ഞു നിന്നുപോയി
ഒരു കുടുംബാംഗമായി അവനൊരിക്കലും തന്നെ കണ്ടിട്ടില്ലെന്ന് ദേവികയ്ക്ക് തോന്നിയിരുന്നു വീട്ടിലോ വേലക്കാരി ആണ് ഇതിപ്പോ ജോലിസ്ഥലത്തും അത് തന്നെ അവസ്ഥ.....
ഇതാണോ ജോലി.... തന്നെ കടന്നു പുറത്തേക്ക് പോകുന്നവനോട് ദേവിക ചോദിച്ചു
ആണോ..... എന്നു ചോദിച്ചാൽ..... നോക്കട്ടെ തന്റെ പ്രവീണ്യം പിന്നെ സഹകരിച്ചാൽ.... നല്ല ജോലിയിലേക്ക് മാറ്റം തരാം
അവളെ ആകെ ഒന്നുഴിഞ്ഞു പറഞ്ഞുകൊണ്ട് പോകുന്നവനെ വെറുപ്പോടെ നോക്കി ദേവിക
പിന്നെയവൾ പൊട്ടിക്കരഞ്ഞു
എന്നെകൂടി കൂട്ടമായിരുന്നില്ലേ എന്നു അച്ഛനോടും അമ്മയോടും പരിഭവം പറഞ്ഞു കരഞ്ഞു
എല്ലാർക്കും കാപ്പി കൊടുത്തു രണ്ടുനിലയും വൃത്തി ആക്കികഴിഞ്പോയെക്കും അവൾ ഷീണിച്ചിരുന്നു
വല്യച്ഛൻ പറഞ്ഞുവിട്ട ഓട്ടോക്കാരന്റെ കൂടെ തിരിച്ചു വീട്ടിലെത്യപ്പോൾ രാവിലെ മുതലുള്ള പത്രവും ബാക്കി പണികളും അവൾക്കായി കാത്തിരിപ്പുണ്ടായിരുന്നു
ദിവസങ്ങൾ വിരസതയോടെ കടന്നുപോയി വീട്ടിലും ഓഫീസിലും വേലക്കാരിയുടെ ജോലി ആയിരുന്നു നിഷേധിക്കാനോ എതിർക്കാനോ അവൾക്ക് പേടി തോന്നി വല്ലാതെ ഒറ്റപെട്ടു പോയവളെ ഉയർത്തെഴുന്നേൽക്കാൻ സമ്മതിക്കാതെ എല്ലാരും കൂടി അവളെ തളർത്തിക്കളഞ്ഞു
എങ്ങനേലും ഇവിടുന്ന് പോകണം എന്നെ അവളുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളു അതിന് ആദ്യമാസത്തെ ശബളം കൊണ്ടു പറ്റും എന്നു ഉറപ്പുണ്ടായിരുന്നു പിന്നെ മനാഫ് അന്നയച്ച കാശും ഉണ്ട്
അജയന്റ് കളിയാക്കലും ഓഫീസിലെ സ്റ്റാഫിന്റെ പെരുമാറ്റവും വീട്ടിലെ ഉപദ്രവവും എല്ലാം അവളെ തളർത്തിയിരുന്നു ആരോടും ഒന്നും പറയാൻ ആകാതെ വല്ലാതെ ഒറ്റപ്പെട്ടുപോയിരുന്നു
എന്നാലോ വൈശാഖിനെയോ വരുണിനെയോ ഒന്നു വിളിക്കാൻ മനസ് അനുവദിച്ചില്ല ഇനി ഒരു പ്രതീക്ഷ അവനു കൊടുക്കരുത് എന്നും അവൾക്ക് നിർബന്ധം ഉണ്ടായിരുന്നു
തുടരും