ഹൃദയസഖി തുടർക്കഥ ഭാഗം 75 വായിക്കൂ...

Valappottukal


രചന: രാഗേന്ദു ഇന്ദു

ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...

കേബിനിൽ നിന്നും പുറത്തിറങ്ങി കമ്പികളിൽ പിടിച്ചു താഴേക്ക് നോക്കികൊണ്ട്‌ സ്റ്റൈർന്റെ അടുത്തേക്ക് നടന്നു 
അപ്പോളവൾ കണ്ടു പുറത്തുനിന്നും ഓടിപിടിച്ചു വരുന്ന പ്രിയപെട്ടവനെ.....

ദേവികയുടെ കണ്ണുനിറഞ്ഞു... ആരുമില്ലെങ്കിലും ഇപ്പോൾ ഈ ലോകത്തു ദേവികയ്ക്ക് അത്രയേറെ പ്രിയപ്പെട്ടവൻ 
ഹൃദയം പെരുമ്പറ കോട്ടി 
ഓടിച്ചെന്ന് ആ നെഞ്ചിൽ വീഴാൻ തോന്നി 
കാറ്റുപോലും കടക്കാത്തവിധം പുണർന്നു കരയാൻ തോന്നി 

എന്നാൽ കസ്റ്റമർ ലോങ്കിൽ നിന്നും പുറത്തിറങ്ങിയവരെ കണ്ടതോടെ ആകെ ഒരു വിറയൽ ബാധിച്ചു വെറുത അവനോരു മോഹം കൊടുക്കണ്ട എന്നവൾ ആ നിമിഷം തീരുമാനിച്ചു 
അവളുടെ നോട്ടം പിന്തുടർന്ന അവനും കണ്ടു അവരെ 

കേബിനിന്റെ വാതിൽ തള്ളിതുറന്നു മനാഫ് എറിഞ്ഞുകൊടുത്ത കീയും കൊണ്ടു അവളുടെ കയ്യും പിടിച്ചു  അടഞ്ഞു കിടക്കുന്ന കോൺഫറൻസ് ഹാളിന്റടുത്തേക്ക് ഓടുകയായിരുന്നു വരുൺ  സമ്മതമോ ഒരു ചോദ്യമോ സംസാരമോ ഒന്നുമില്ല 
അവളുടെ കയ്യിലെ പിടിവിടാതെ തന്നെ  വാതിൽ തുറന്നു ഉള്ളിലേക്ക് കയറ്റി വാതിലടച്ചു light ഇടുവാനായി പോയി 

ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി എന്തുപറയും...... എന്താവും പറയുക അവൾ ശ്വാസം നീട്ടിവലിച്ചു അവനു മുൻപിൽ പിടിച്ചുനിൽക്കാൻ ആവണേ എന്നപോലെ 
മൗനം.....

വരുൺ കാണുകയായിരുന്നു ദേവികയെ കൺ നിറയെ......
വല്ലാതെ ഷീണിച്ചപോലെ കണ്ണിനടിയിലൊക്കെ കറുപ്പ് വന്നിരിക്കുന്നു  ദുഖവും ഒറ്റപ്പെടലും അവളെ ആകെമാനം തളർത്തിയിരുന്നു 

അവൾക്കും അവനെ കാണണം എന്നുണ്ടായിരുന്നു കണ്ണിലും മനസിലും നിറയണം എന്നും പക്ഷെ ആ കണ്ണുകളിൽ അടിമപ്പെട്ടുപോകും പിന്നൊരു തനിക്കും അവനും പ്രയാസമാകും... താൻ കാരണം  അവൻ 
വീണ്ടും പഴയ വരുൺലാൽ ആയിമാറാൻ അവളും ആഗ്രഹിച്ചില്ല 

വരുണിനോട് ഇതുവരെ  അനുകൂലമായി ദേവിക ഒന്നും പറഞ്ഞിട്ടില്ല അതിനാൽ തന്നെ തുറന്ന റിജെക്ഷൻ ആണ് വേണ്ടതെന്നു ഉറപ്പിച്ചു മനസ് കല്ലാക്കികൊണ്ട് 
കോൺഫറൻസ് ഹാളിന്റെ ടേബിളിൽ ചാരി നില്കുന്നവനോടായി ദേവിക പറഞ്ഞു ഞാൻ..... ഞാൻ റിസൈൻ ചെയ്തു 
പേപ്പർ ഇട്ടിട്ടു കുറച്ചു ദിവസായി 

നിന്റെ ഫോൺ എവിടെ..... ദേവു....

വരുൺ അവൾക്കടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു 

എന്നാൽ അവനെ ഒരു കൈകൊണ്ടു തടഞ്ഞുകൊണ്ട് ദേവിക പറഞ്ഞു..... ഇനി ഇങ്ങോട്ടൊരു വരവ് ഉണ്ടാവില്ല......
അവിടെ വല്യച്ഛന്റെ കമ്പനിയിൽ ജോലി റെഡി ആക്കാമെന്ന് പറഞ്ഞിട്ടുണ്ട് 

മം വരുൺ അവളെ നോക്കിക്കൊണ്ടൊന്നു മൂളി 

പിന്നെ.... ഇവിടെ ഒറ്റയ്ക്ക് നിൽക്ണ്ടാന്ന് 
അവിടെത്തന്നെ ആരെയോ....

നീ.... സമ്മതിച്ചോ.....

അച്ഛൻ.... അച്ഛന്റെ ആഗ്രഹം ആയിരുന്നു എന്ന്..... വല്യച്ഛനാണ് പറഞ്ഞത്.....

മം....

ബാക്കി കേൾക്കാൻ താല്പര്യം ഇല്ലാത്തപോലെ അവനൊന്നു അമർത്തി മൂളി...

പോവാ......

ഇനി ഇങ്ങോട്ട് വരില്ലേ......????

ഉണ്ടാവില്ല..... അവൾ താഴേക്ക് നോക്കിയാണ് മറുപടി പറഞ്ഞത് 
വാക്കുകൾ വിറയ്ക്കുന്നുണ്ടായിരുന്നു കരഞ്ഞുപോകാതിരിക്കാൻ ചുണ്ടുകൾ കടിച്ചുപിടിച്ചു ദേവിക തിരിഞ്ഞു നടന്നു 

എപ്പോയേലും നീ എന്നെ സ്നേഹിച്ചിരുന്നോ ദേവു.....

വാതിൽ തുറന്നപ്പോയെക്കും  അവന്റെ ചോദ്യം ദേവികയെ തേടി എത്തിയിരുന്നു 
ഹൃദയം ചുട്ടുനീറി കൊണ്ടിരുന്നു 

എപ്പോയെലെങ്കിലും.......?

ആർത്തുലച്ചു കരയാൻ തോന്നിയവൾക്ക്  മനസിനെ പറഞ്ഞുപഠിപ്പിച്ചതെല്ലാം കൈവിട്ടുപോകുന്നപോലെ 

തൊട്ടുഅരികിൽ നിന്നും വീണ്ടും ആ ശബ്ദവും സാമീപ്യവും അവളറിഞ്ഞു  അവൾക്കുസൈഡിൽ 
വാതിലിനോട് ചേർന്നുനിന്നുകൊണ്ട് അവൻ അവളുടെ നിറഞ്ഞു തുളുമ്പനായ കണ്ണിലേക്ക്  നോക്കി ഉത്തരം തേടി  വരുൺ 
ആ കണ്ണുകളിൽ തന്നെത്തന്നെ മറന്നുപോകുന്നപോലെ തോന്നി ദേവികയ്ക്ക് 

കയ്യുയർത്തി അവന്റെ കവിളിൽ തഴുകികൊണ്ട്  ദേവിക പറഞ്ഞു...ഇഷ്ടമാണ്...... ഒരുപാട് ഒരുപാട്......ഇഷ്ടമാണ് എന്നെക്കാളേറെ....
പക്ഷെ..... പക്ഷെ.... യോഗം ഇല്ലെന്ന് തോന്നുന്നു....എപ്പോയെങ്കിലും അങ്ങനെ തോന്നിപ്പിച്ചിട്ടുണ്ടെങ്കിൽ പൊറുക്കണം 

അവന്റെ കണ്ണിൽ നിന്നും വീഴുന്ന നീർതുള്ളികളെ തുടച്ചുകൊണ്ട് അവൾ പറഞ്ഞു 

വരുൺ പതിയെ ആ കൈകളിൽ അവന്റെ കയ്യും ചേർത്തു... 

ഞാ....ൻ.....പോവാ......

കൈവിടുത്തികൊണ്ട് അവൾ പോകാനായി തിരിഞ്ഞു എന്നാൽ വരുണാകയ്യിൽ ഒന്നുടെ മുറുകെ പിടിച്ചു 

എന്റെ കൂടെ വന്നൂടെ.......ഒരിക്കലും ഈ കണ്ണുനിറയാതെ നോക്കിക്കൊള്ളാം 

ഇല്ലെന്ന് തലയാട്ടികൊണ്ടവൾ  വാതിൽ തുറന്നു 
അതോടെ കൈ വിട്ടുകൊണ്ട് 
വരുൺ അനങ്ങാതെ നിന്നതെ ഉള്ളു 

എന്നാൽ അതേപോലെ അവൾ തിരിച്ചുവന്നു അവന്റെ കവിളിലായ് ചുണ്ടുകളമർത്തി 
നെറ്റിയിൽ നെറ്റിമുട്ടിച്ചു നിന്നു 
തിരിഞ്ഞുനടന്നു 
വരുണിന് ഒരു നിമിഷം  എന്താണ് നടന്നതെന്ന് മനസിലായില്ല 

എന്നാൽ പുറത്തേക്കിറങ്ങിയവളെ തൊട്ടടുത്ത നിമിഷം ഉള്ളിലേക്ക് തന്നെ വലിച്ചുകയറ്റി ആ വാടിയ മുഖം കൈ കുമ്പിളിൽ എടുത്തു 
പതിയെ വാതിൽ ചേർത്തടച്ചുകൊണ്ട് അവൻ അവളോട് ചേർന്ന് നിന്നു ആ പിടക്കുന്ന കണ്ണുകളിലേക്കും വിറകൊള്ളുന്ന ആദരത്തിലേക്കും അവന്റെ കണ്ണുകൾ ചലിച്ചു   അവളൊരു ഞെട്ടലോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി ശ്വാസനിശ്വാസങ്ങൾ അടുത്തുവന്നു വളരെ പതുക്കെ അവൻ അവളുടെ അധരങ്ങൾ  വളരെ മൃദുവായി നുണഞ്ഞുകൊണ്ട് സ്വന്തമാക്കി. ദേവികയ്ക്ക് ഒരുനിമിഷം ഹൃദയം നിലച്ചപോലെ തോന്നി അവന്റെ ചുണ്ടിന്റെ തണുപ്പ് ശരീരമാകെ വ്യാപിക്കുന്നപോലെ പോലെ ആദ്യമായ് അറിയുന്ന ചുംബനചൂടിൽ അവളുടെ കണ്ണുകൾ വികസിച്ചു  ശരീരം വിയർപ്പുകണങ്ങളോടെ തളർന്നു തുടങ്ങി കണ്ണുകൾ കൂമ്പിയടഞ്ഞു കൈകൾ അവന്റെ ഷോൾഡറിൽ മുറുകി 

അതുവരെ ഉണ്ടായിരുന്ന  വിഷമങ്ങളും ഒറ്റപ്പെടലും എല്ലാം എങ്ങോ പോയ്മറഞ്ഞു 
വളരെ മൃദുവായി വരുണവളെ ചുംബിച്ചു 
ശരീരം തളർന്നു ശ്വാസം വിലങ്ങു തളർന്നു പോയവളെ നെഞ്ചോടടുക്കിപിടിച്ചു  തലയിൽ തഴുകികൊണ്ടിരുന്നു 
കുറച്ചുമുമ്പ് തീരുമാനിച്ചതെല്ലാം മറന്നു ആ ഒരു തണലിൽ അവളും ഒതുങ്ങിപ്പോയി 

വരുണിന്റെ ഫോണിലേക്ക് വന്നു കാൾ ആണ് ഇരുവരെയും ബോധത്തിലേക്ക് എത്തിച്ചത് 

അഭിഷയാണ് വരുൺ പറഞ്ഞു  പിടഞ്ഞുമാറി പോകാൻ ഒരുങ്ങിയവളെ 
വീണ്ടും ഒന്നുടെ ചേർത്തുപിടിച്ചു നെറുകയിൽ മുത്തി

പിന്തിരിഞ്ഞു നോക്കാതെ ഇറങ്ങിയോടുന്നവളെ കണ്ടു വരുൺ വാതിലിനു പിന്നിലേക്ക് ചാരി നിന്നു 
വല്ലാത്തൊരു വേദനയോടെ 
ഹൃദയം പറിഞ്ഞുപോകുന്നപോലെ 
വർഷങ്ങൾക്ക് ശേഷം വരുണിന്റെ മനസ്സിൽ തണുപ്പ് പടർത്തിയത് ദേവികയുടെ വരവിനു ശേഷമാണ്.. ആ കുഞ്ഞി കണ്ണുകളോടും മുൻ ശുണ്ഠിയോടും തോന്നിയ കൗതുകം പിന്നെ പിന്നെ അവൻ പോലും അറിയാതെ ഒരിഷ്ടത്തിലേക്ക് പോയതാണ് 
അവൾ അടുത്തുവരുമ്പോൾ തെറ്റുന്ന ഹൃദയമിടിപ്പും  മറ്റാരോടും തോന്നാത്ത പോസസ്സീവ്നെസ്സും എല്ലാം കൂടി അത്രെയേറെ ഇഷ്ടപ്പെട്ടിരുന്നു 
എന്തോ വരുണിന്റെ ജീവിതം ഇങ്ങനെ ആണെന്ന് തോന്നുന്നു വല്ലാതെ ഇഷ്ടപ്പെട്ടതെല്ലാം നഷ്ടപെടുന്ന ജീവിതം അവനു ചിരിവന്നു ഒപ്പം കരച്ചിലും 

വൈശാഖ് ടേബിളിൽ തലവെച്ചു കിടക്കുകയായിരുന്നു 
ചിന്ത മൊത്തം അവളെക്കുറിച്ചായിരുന്നു കൂടെ വർക്ക്‌ ചെയ്യുന്നവളായല്ല ഒരു സുഹൃത്ത് എന്നപോലെ സഹോദരി എന്നപോലെ വല്ലാത്തൊരു ബന്ധം അവർക്കിടയിൽ ഉണ്ടായിരുന്നു... പിന്നെ എപ്പോയോ പ്രിയസുഹൃത്തിന്റെ പെണ്ണായും കൊണ്ടുപോയി....ആ പാവം പെണ്ണിനി എന്തുചെയ്യും എന്നോർത്ത് അവനും വിഷമിച്ചു 

മുഖം തുടച്ചു ഇറങ്ങിവരുന്നവളെ ഭാസ്കരൻ ഒന്നിരുത്തി നോക്കി പുച്ഛിച്ചു 
പിന്നെ കാറിനടുത്തേക്ക് നടന്നു....പുറത്തേക്ക് നോക്കി ഇരുന്നതല്ലാതെ അവളൊന്നും മിണ്ടിയില്ല വല്യച്ഛനും അജയും  എന്തൊക്കയോ കാര്യമായ ചർച്ചയിൽ ആയിരുന്നു 
അവർ പിന്നെ 
നേരെ പോയത്  ദേവികയുടെ വീട്ടിലേക്കായിരുന്നു 

മുറ്റത്തെല്ലാം കാടുകയറിയിരിക്കുന്നു 
എത്ര സന്തോഷത്തോടെ കഴിഞ്ഞിടമാണ് എന്നിവിടുന്നു വിവാഹ നിശ്ചയത്തിന് ഇറങ്ങിപ്പോയാതവൾക്ക്  ഓർമ്മ വന്നു 
കണ്ണുനിറഞ്ഞു നെഞ്ചുവിങ്ങി 

നിന്നു കരയാതെ എന്താ എന്ന് വെച്ചാൽ പോയി എടുക്ക് 
സർട്ടിഫിക്കറ്റ്, ഡോക്യുമെന്റ് പിന്നെ കാശോ എന്തേലും ഉണ്ടെങ്കിൽ 
എപ്പോഴും എപ്പോഴും വരാനൊന്നും ഒക്കത്തില്ല 
വണ്ടിയിൽ നിന്നും ഇറങ്ങാതെ പറയുന്നവരെ നോക്കി ദേവിക ഇറങ്ങി വീട്ടിലേക്ക് നടന്നു 

അച്ഛന്റെയും അമ്മയുടെയും ഓരോ ജോഡി ഡ്രെസ്സുകളും അവൾ എടുത്തുവെച്ചു ഓരോന്നിലും തൊട്ടും തലോടിയും എടുത്തുവെക്കുമ്പോയെല്ലാം ദേവിക കരയുകയായിരുന്നു 
മുറ്റത്തുനിന്നും ഹോൺ മുഴങ്ങിയപ്പോൾ വേഗം ബാക്കിയുള്ളവ കൂടി കവറിലാക്കി പുറത്തിറങ്ങിയവൾ 

കാറിന്റെ ഹോൺ കേട്ടിട്ട് അയൽവാസികളിൽ ഒന്നുരണ്ടുപേർ വന്നു അവർക്കും  അവളെപ്പറ്റി ഓർത്തു ആധി ഉണ്ടായിരുന്നു കാരണം അവരാരും ഇതുവരെ ചന്ദ്രന്റെ കുടുംബക്കാരെ കണ്ടിട്ടില്ലായിരുന്നു 

എല്ലാവരോടും സംസാരിച്ചിറങ്ങുപോയേക്കും കാത്തുനിന്നവർക്ക് ക്ഷമ കെട്ടിരുന്നു 


തുടരും
To Top