ഹൃദയസഖി തുടർക്കഥ ഭാഗം 74 വായിക്കൂ...

Valappottukal


രചന: രാഗേന്ദു ഇന്ദു

ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...

പിന്നെയും അവരെന്തൊക്കെയോ ചർച്ച ചെയ്യുന്നുണ്ടായിരുന്നു എന്തൊക്കയോ കഴിച്ചെന്നു വരുത്തി ദേവിക എണീറ്റു റൂമിലേക്ക് നടന്നു 

പിറ്റേന്ന് അജയും ഭാസ്കരനും ഉണ്ടായിരുന്നു ദേവികയുടെ കൂടെ അവൾ ഒറ്റയ്ക്ക് പോകാം എന്നു പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല ഹോസ്പിറ്റലിൽ പോകേണ്ടതിനാൽ വല്യമ്മയ്ക്കും വരാൻ പറ്റിയില്ല 

നിനക്ക് അവിടെ വല്ല വള്ളിയും വലയും ഉണ്ടോ....
ഭാസ്കരൻ അലക്ഷ്യമായി ചോദിച്ചു 

അയാൾ അവളോടാണ് ചോദിക്കുന്നത് എന്നും എന്താണ് ഉദേശിച്ചത്‌ എന്നും ദേവികയ്ക്ക് മനസിലായെങ്കിലും അതവളെ ഒരുപാട് വേദനിപ്പിച്ചെങ്കിലും അവൾ പുറത്തേക്ക് നോക്കിയിരുന്നു 

എടി പെണ്ണെ... 
ഉണ്ടെങ്കിൽ തന്നെ എല്ലാം കുത്തികുഴിച്ചു 
മൂടിയേക്ക് ഇല്ലെങ്കിൽ അച്ഛൻ വരുത്തിവെച്ച നാണക്കേട് തന്നെ ധാരാളം ആണ്, ഞനൊരു ബന്ധം ചന്ദ്രനോട് പറഞ്ഞിരുന്നു അവനത് ഇഷ്ടവും ആയിരുന്നു രാമേട്ടനും അറിയാം അതുകൊണ്ട് സമയമാവുമ്പോൾ അതങ്ങു നടത്താം ചെക്കൻ ഡൽഹിയിൽ ആണ് 

അവളൊന്നും മിണ്ടിയില്ല 
ആകെ നിസഹായമായ ഒരവസ്ഥ ഉള്ളം അലറിവിളിച്ചു പറയുന്നുണ്ടായിരുന്നു വേണ്ട എനിക്ക് പഠിക്കണം നിങ്ങള് പറയുന്ന ആളെ എനിക്ക് വേണ്ട എന്നെല്ലാം പക്ഷെ വാക്കുകൾ കൂച്ചുവിലങ്ങിട്ടു നിൽക്കുന്നു എന്തേലും പറഞ്ഞാൽ ഈ യാത്ര തന്നെ വേണ്ടാന്ന് വെച്ചാലോ എന്നവൾ ഭയന്നു 

നേരെ കമ്പനിയിലേക്ക് ആയിരുന്നു പോയത് ആദ്യമായി അവിടെ വന്നത് ഓർത്തുപോയവൾ 
മുൻപിൽ തന്നെ അഭിഷ നിൽക്കുന്നുണ്ടായിരുന്നു ഓടി വന്നു കെട്ടിപിടിച്ചു  ഇവിടെ 
വന്നതുമുതൽ നല്ലൊരു സൗഹൃദമായി എന്നും കൂടെ ഉണ്ട്  
അറിയാതെ കരഞ്ഞുപോയി കരയുകയാണ് എന്നു തോന്നിയപ്പോൾ അവളുത്തന്നെ  പിടിച്ചുമാറ്റി കണ്ണീർ തുടച്ചു 
അപ്പോയാണ് ദേവികയ്ക്ക് പിന്നിൽ നിൽക്കുന്നവരെ അവൾ കാണുന്നത് 

എന്റെ ഓഫീസ് മുകളിലാണ് 
അങ്ങോട്ടിരിക്കുന്നോ ഭാസ്കരനോടും അജയനോടുമായി അവൾ ചോദിച്ചു 

ഞങ്ങളില്ല ... മുകളിലേക്ക് വന്നിട്ടെന്തിനാ ആ കൊന്തന്റെ മുഖത്തെ കാണണോ വെറുതെ ഞങ്ങളില്ല .....പുറത്തുണ്ടാകും എറിപ്പോയാൽ ഒരുമണിക്കൂർ അതിനുള്ളിൽ  എല്ലാം തീർത്തിട്ട് വരണം പോയിട്ട് ഒരുപാട് കാര്യം ഉള്ളതാ 
ഭാസ്കരൻ മുഖം കനപ്പിച്ചു പറഞ്ഞു

മുകളിലേക്കുള്ള സ്റ്റെപ് കയറുമ്പോൾ കാലുകൾക്ക് വേഗത കുറവാണെന്നു തോന്നി ദേവികയ്ക്ക് അവളുടെ പ്രിയപെട്ടവരെ കാണുവാനുള്ള തിടുക്കം ഇന്നത്തോടെ അവസാനിക്കുന്ന പ്രിയപ്പെട്ടിടത്തേക്ക് ചെല്ലുവാനുള്ള തിടുക്കം 

ആദ്യമായി ആ ഓഫീസിൽ വന്നപ്പോൾ ഭയത്തോടെയും പരുങ്ങലോടെയും ആണ് കടന്നുച്ചെന്നതെങ്കിലും ഇന്ന് അതിയായ ആഗ്രഹത്തോടെ തിടുക്കത്തോടെ അകത്തേക്ക് ചെന്നു 

എന്നാൽ.... കേബിനിന്റെ വാതിൽ തുറന്നപ്പോയെ കണ്ടു 
തന്റെ സീറ്റിൽ ഇരിക്കുന്ന ഒരു പെൺകുട്ടിയെ അതിനടുത്തായി  വൈശാഖ് ഇരുന്ന് വർക്ക്‌ ചെയ്യുന്നുണ്ട് മനാഫ് സാറും ഉണ്ട് 
തനിക്കു പകരം മറ്റൊരാൾ എത്തിയിരിക്കുന്നു.... കണ്ണീർ അവളുടെ കാഴ്ച മറച്ചു 

നിശ്ചലയായി നിൽക്കുന്നവളെ ആദ്യം കണ്ടത് ആ കുട്ടിയാണ് 
അവൾ വൈശാഖിനെ വിളിച്ചു ദേവികയെ കാണിച്ചുകൊടുത്തു 
അവൻ അലറിവിളിച്ചു പൊട്ടിയ കാലും വെച്ചു അവളുടെ അടുത്തെത്തിയിട്ടും പെണ്ണ് ആ നിൽപ്പുതന്നെ ആയിരുന്നു 
കണ്ണീർ മാത്രം നിലക്കാതെ വീഴുന്നുണ്ടായിരുന്നു 

അവളുടെ നിൽപ്പുകണ്ടു വൈശാകും ഒന്നു ഭയന്നുപോയി  പിന്നെ അവളെ ഒന്നാകെ കെട്ടിപിടിച്ചു 
ദേവികയും സങ്കടങ്ങൾ ഇറക്കിവെക്കാൻ വെമ്പിനിൽക്കുമ്പോലെ ആയിരുന്നു ആ നിന്ന നിൽപ്പിൽ നിന്നുകൊണ്ടവൾ പൊട്ടിക്കരഞ്ഞു 

കാലകുത്തി നിൽക്കാൻ പറ്റാത്തത്തിനാൽ വീഴാൻ പോയ വൈശാഖിനെ പിന്നാലെവന്ന മനാഫ് സർ ആണ് താങ്ങിയത് 
സോഫയിലേക്ക് ഇരുത്തുമ്പോഴും അവൾ കരയുക തന്നെ ആയിരുന്നു 
അവന്റെ ഷോൾഡറിൽ മുഖമമർത്തികൊണ്ട് പൊട്ടി കരഞ്ഞു 

ആ പെൺകുട്ടി ആകെ വല്ലാതായിപ്പോയി വന്നിട്ട് മൂന്നു ദിവസം ആയതേ ഉള്ളു വെപ്രാളംപെട്ടുനിൽക്കുന്നവളോട് മനാഫ് സർ   അവളുടെ പൊസിഷനിൽ ദേവിക ആയിരുന്നു എന്നുപറഞ്ഞതോടെ കാര്യങ്ങൾ മനസിലാക്കി 
വന്നപ്പോൾ മുതൽ കേൾക്കുന്നതാണ് 
ദേവികയെപ്പറ്റി 

കരയല്ലെടി... എന്ന് ദേവികയോട് പറഞ്ഞുകൊണ്ട് 
വൈശാകും കരയുകയായിരുന്നു 
കുറച്ചു സമയം അവരെ അവർക്കായി വിട്ടുകൊണ്ട് മനാഫ് സാറും മാറി നിന്നു 
ദേവികയുടെ കരച്ചിൽ കുറച്ചൊന്നു കുറഞ്ഞെന്നു തോന്നിയപ്പോൾ അയാൾ അവർക്കടുത്തായി വന്നിരുന്നു 

ദേവിക ഒറ്റയ്ക്കാണോ വന്നത് മനാഫ് സർ വിളിച്ചു 

അല്ലെന്നവൾ തലയാട്ടി 

ഈ കമ്പനി എന്നുപറയുന്നത് ഒരു ഓടുന്ന ബസ്സ് പോലെ ആണ്........ Ceo ആണ് ഡ്രൈവർ അയാൾ മറ്റൊന്നും നോക്കില്ല ആക്‌സിഡന്റ് ഒന്നും ഉണ്ടാകാതെ ഓടിച്ചുകൊണ്ടിരിക്കും നമ്മളെല്ലാം അതിലെ യാത്രക്കാർ ആണ് വീഴാതെ പിടിച്ചു നിൽക്കേണ്ടത് നമ്മളാണ് ആരെങ്കിലും വീണാലും ബസ്സ് പോകും 
മനാഫ് പറഞ്ഞു നിർത്തി 
അയാൾ  മെസ്സേജ് ഇട്ടിട്ടു താഴെ ഉള്ള പ്രവീണും ആകാശും ബാക്കി എക്സിക്യൂട്ടീക്കളും മുകളിലേക്ക് വന്നിരുന്നു അവരെല്ലാം തന്നെ മനാഫിന്റെ ആസ്ഥാനത്തെ പ്രസംഗം കേട്ടിട്ട് ഇതെന്തു കോപ്പ് എന്ന ഭാവത്തിൽ നിന്നുപോയി 

സാറേ....... ആരോ ആക്കി വിളിച്ചതോടെ മനാഫ് വിഷയത്തിലേക്ക് വന്നു 

പുതിയ അപ്പോയ്ന്റ്മെന്റ് ആണ് നിന്റെ പോസ്റ്റിലേക്ക് നിനക്കെന്തായാലും ഇനി വരാൻ ആവില്ല അവിടുള്ളവർ വിടില്ലെന്ന് അവിടെ വന്നപ്പോൾ മനസിലായി 
പിന്നിപ്പോ...... എന്തായാലും ആരെങ്കിലും വേണം 
നീ കുറച്ചു കാര്യങ്ങളൊക്കെ ഇവൾക്ക് പറഞ്ഞുകൊടുക്ക് 

ആർക്കും അവളോട്‌ ഒന്നും പറയാനില്ലായിരുന്നു എല്ലാവരും കുറച്ചുസമയം അടുത്തിരുന്നു പിന്നെ കാൾ വന്നപ്പോൾ ഓരോരുത്തരായി വെറുതെ അവളുടെ ഷോൾഡറിലൊന്നു തട്ടിക്കൊണ്ടോ തലയിലൊന്നു തടവിയോ എണീറ്റുപോയി
വീണ്ടും ആരെയോ തേടിക്കൊണ്ടിരുന്നു ആ കണ്ണുകൾ....

വൈശാ.... എനിക്ക് ലാലുഏട്ടനെ ഒന്നു കാണണം 

വിളിച്ചിട്ടുണ്ട് അവൻ ആരെയോ കാണാൻ പോയതാ.... നീ വരുമെന്നറിയില്ലലോ അതുകൊണ്ട് 
പെട്ടന്നുവരും 
അപ്പോയെക്കും നീ  ആ കൊച്ചിന് എന്തേലും പറഞ്ഞുകൊടുക്ക് 

ദേവിക വൈശാഖിനെയും താങ്ങിക്കൊണ്ട് സീറ്റിലേക്ക് നടന്നു 
ആ കുട്ടി അവർ വരുന്നെന്നു തോന്നിയതോടെ അവിടെനിന്നും എണീറ്റുനിന്നു 

പേരെന്താ....

ആവണി 

ദേവിക വളരെ നേര്മയായി ഒന്നു ചിരിച്ചു 
പിന്നെ അവൾക്ക് കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്തു 

മിടുക്കിയാണ് ദേവികയേക്കാൾ കുഞ്ഞുമുഖം, ഒരു വയസിനു ഇളയതാണ് 
കുറച്ചു മോഡേൺ ഡ്രസിങ് സ്റ്റൈൽ ആണെങ്കിലും ആള് പാവം ആണെന്ന് ദേവികയ്ക്ക് തോന്നി 
കുറെ ഏറെ കാര്യങ്ങൾ ദേവിക ആദ്യമേ ഒരു ഡയറിയിൽ എഴുതിയിരുന്നു അതിനാൽ കാര്യങ്ങൾ എളുപ്പത്തിൽ അവൾക്ക് പറഞ്ഞുകൊടുക്കാൻ പറ്റി, ആവണിയ്ക്ക് കാര്യങ്ങൾ പറഞ്ഞുകൊടുക്കുമ്പോഴും ദേവിക 
ഇടയ്ക്കിടെ വരുൺ വരുന്നുണ്ടോ എന്നു നോക്കുന്നുണ്ടായിരുന്നു 

അഭിഷ തിരക്കുപിടിച്ചു ഓടി എന്നപോലെ വന്നിട്ട് പറഞ്ഞു 
ദേവു .... അവര് വിളിക്കുന്നു 
പോവാൻ ആയെന്നും പറഞ്ഞു 
താഴെ ബഹളം 

ദേവുകയ്ക്ക് വല്ലാത്ത വിഷമം തോന്നി 
വരുണിനെ ഒന്നു കണ്ടില്ലലോ.... ഇന്ന് കണ്ടില്ലെങ്കിൽ ചിലപ്പോൾ ഇനി ഒരിക്കലും കഴിഞ്ഞെന്നു വരില്ല, കണ്ണുനിറഞ്ഞു തൂവികൊണ്ടിരുന്നു 

അതുകണ്ട വൈശാഖ് വേഗം വരുണിനെ വിളിച്ചുനോക്കി 
ഔട്ട്‌ ഓഫ് കവറേജ് ആയിരുന്നു 

ദേവു പെട്ടന്ന് വരണേ.... ഞാൻ കസ്റ്റമർ ലൗങ്ങിലേക്ക് ഇരുത്തിയതാണ്   ഒരു ജ്യൂസ്‌ കൊടുത്തിട്ടുണ്ട് അതുകഴിഞ്ഞു ബഹളം ഉണ്ടാക്കിയാൽ ഞാൻ കുടുങ്ങും അവൾ താഴേക്ക് പോകുമ്പോൾ പറയുന്നുണ്ടായിരുന്നു 

മനാഫ് സർ അവൾക്ക് ഒരു എൻവെലപ് നൽകി 
ഇതിൽ നിന്റെ ATM കാർഡ് ആണ് കഴിഞ്ഞ day ഇവിടെ നിലത്തുന്നു കിട്ടിയതാ 
ഇത് കുറച്ചു ക്യാഷ് ആണ്  പെന്റിങ് 
സാലറിയും  എല്ലാം കൂടി  ഉണ്ട്..ആരെയും കാണിക്കണ്ട 
അവിടെ ഉള്ളവര് അത്ര നല്ലവരല്ല സൂക്ഷിക്കണം അന്ന് അവരുടെ ആറ്റിട്യൂട് കണ്ടപ്പോൾ എനിക്ക് ശെരിയായി തോന്നിയില്ല അതുകൊണ്ട് സ്പെഷ്യൽ റെക്കമെന്റ്റേഷനിൽ HR ൽ നിന്ന് ക്യാഷ് ആയി സെറ്റിൽ ചെയ്യിപ്പിച്ചതാണ് 
വെച്ചോ.....
എന്താ പറയണ്ടേ എന്നൊന്നും അറിയില്ല ജീവിതം ഇങ്ങനെയൊക്ക ആണ് തളരാതെ മുൻപോട്ടു പോകുന്നവർക്കേ വിജയിക്കാൻ ആകു 
അവളുടെ ഇരുകൈകളും കൂട്ടിപിടിച്ചുകൊണ്ട് മനാഫ് പറഞ്ഞു 

അന്ന് ആദ്യമായി ദേവികയ്ക്കും അവിടെ ഉള്ള മറ്റുള്ളവർക്കും അയാളോട് ഒരു ബഹുമാനം തോന്നി 

എനിക്കിതു ഈ അക്കൗണ്ടിലേക്ക് ഇട്ടുതരാൻ പറ്റുവോ?
Atm എടുത്തു 
അയൽക്കതു തിരിച്ചുനൽകികൊണ്ട് ദേവിക ചോദിച്ചു 

ചെയ്യാമെന്ന് അയാൾ തലകുലുക്കി 

പോട്ടെ..... അവൾ  എല്ലാവരോടും പറഞ്ഞുകൊണ്ട് നടന്നു 
തന്റെതായി ഒന്നുമില്ല എടുക്കാൻ  എന്നാൽ എന്തൊക്കയോ പഠിപ്പിച്ച  സംരക്ഷിച്ച കുറച്ചുകാലം തനിക്കും കുടുംബത്തിനും തണലായി നിന്നിടം ചുറ്റും ഒന്നുടെ കണ്ണോടിച്ചു ഇറങ്ങി 
വൈശാഖ് അപ്പോഴും വരുണിനെ വിളിക്കുകയായിരുന്നു 

പിന്നാലെ വരാൻ നോക്കിയ വൈശാഖിനെ അവള് തടഞ്ഞു വയ്യാത്ത കാലും വെച്ചു വരണ്ട എന്നും പറഞ്ഞു 

കേബിനിൽ നിന്നും പുറത്തിറങ്ങി കമ്പികളിൽ പിടിച്ചു താഴേക്ക് നോക്കികൊണ്ട്‌ സ്റ്റൈർന്റെ അടുത്തേക്ക് നടന്നു 
അപ്പോളവൾ കണ്ടു പുറത്തുനിന്നും ഓടിപിടിച്ചു വരുന്ന പ്രിയപെട്ടവനെ.....



തുടരും
To Top