ഹൃദയസഖി തുടർക്കഥ ഭാഗം 73 വായിക്കൂ...

Valappottukal


രചന: രാഗേന്ദു ഇന്ദു

ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...

ഇടയ്ക്കിടെ വല്യമ്മ വന്നു വല്ലതും കഴിപ്പിച്ചാൽ കഴിക്കും ഇല്ലെങ്കിൽ ആ കിടപ്പുതന്നെ..അവർ ഹോസ്പിറ്റലിൽ പോയി എത്താനോ മറ്റോ വൈകിയാൽ ദേവിക പട്ടിണിയും ആണ് 

ഒരാഴ്ചയോളം കഴിഞ്ഞിട്ടും ദേവിക ആ കിടപ്പുതന്നെ ആയതോടെ അവളെ ഒരു ഡോക്ടർ കാണിക്കാം എന്നു വീട്ടുകാർ തീരുമാനിച്ചു 
രാമന് എഴുന്നേറ്റു നടക്കാൻ ആയില്ലെങ്കിലും അത്യാവശ്യം ബേധപ്പെട്ടു ഒരാഴ്ച കൂടി കഴിഞ്ഞാൽ വീട്ടിലേക്ക് മാറ്റം എന്നാണ് പറഞ്ഞിരിക്കുന്നത് അതോടെ 
വല്യമ്മ രാമേട്ടനോട് വിവരം പറഞ്ഞു പറയിപ്പിച്ചതാണ്  ദേവികയെ കാണിക്കുന്ന കാര്യം 
അവിടെത്തന്നെ പരിചയത്തിൽ ഉള്ളൊരു ഡോക്ടർ ആയിരുന്നു 

വല്യച്ഛനെ കാണാൻ എന്ന ഭാവത്തിൽ ആയിരുന്നു അവളെയും കൂടിപോയത് 
ശരദയും ഭാസ്കരനും ഭാര്യയും ആയിരുന്നു കൂടെ 

ഡോക്ടറുടെ മേശയ്ക്ക് മുൻപിൽ കുനിന്നിരുന്നവളെ  ആയാളൊന്നു സൂക്ഷിച്ചുനോക്കി ചെറിയ കുട്ടിയാണ് പക്ഷെ ഈ ലോകത്തൊന്നും അല്ലാത്തപോലെ ആണ് ഇരിപ്പ്  കാര്യങ്ങളൊക്കെ ഏകദേശം ഭാസ്കരനും ഭാര്യയും വിവരിച്ചു അതോടെ 
അവളോട്‌ ഒറ്റയ്ക്ക് സംസാരിക്കണം എന്നും പറഞ്ഞതോടെ ഭാസ്കരനും ഭാര്യയും പുറത്തേക്ക് നിന്നു 

Hi ദേവിക 
ഞാൻ ഡോക്ടർ വരുൺ 
സൈക്കാട്രിക് ആണ് 
അയാൾ സ്വയം പരിചയപെടുത്തികൊണ്ട് അവൾക്ക് കൈ നീട്ടി 

വരുൺ എന്ന പേരുകേട്ടതോടെ 
ദേവികയൊന്നു ഞെട്ടിപ്പോയി 
മനസിലെ മരുഭൂമിയിൽ എവിടെയോ കുഞ്ഞൊരു മഴ പെയ്തപോലെ കുളിരുനിറഞ്ഞു 

എന്നാൽ മുൻപിൽ നിൽക്കുന്ന ആളെ കണ്ടതോടെ അവൾ സ്വബോധത്തിലേക്ക് വന്നു എന്നിട്ടും സമയമെടുത്തു താൻ എങ്ങനെ ഇവിടെ എത്തി എന്നു മനസിലാക്കാൻ 

ഡോക്ടർ വരുൺ പ്രസാദ് 
എന്ന ബോർഡിലേക്ക് തുറിച്ചു നോക്കികൊണ്ടിരിക്കുന്നവളെ കൈ ഞൊടിച്ചു  അവളുടെ ചിന്തകളിൽ നിന്നും തിരിച്ചു വിളിച്ചു ഡോക്ടർ 
കയ്യിലൊരു cup ചായ കൊടുത്തുകൊണ്ട് പറഞ്ഞു 
നമുക്കൊന്ന് നടക്കാം 
മറ്റൊരു വഴിയും ഇല്ലാതെ അവളും എഴുന്നേറ്റു 
അയാളുടെ റൂമിനു പുറത്തുള്ള ചെറിയൊരു സ്പേസിലേക്ക്  നടന്നയാൾ ഒരു ബഞ്ചിലിരുപ്പുറപ്പിച്ചു 

പതുക്കെ പതുക്കെ അവളോടൊരൊന്നു സംസാരിച്ചുകൊണ്ടിരുന്നു ചോദിക്കുന്നതിനു മറുപടി അവളും കൊടുത്തു ഏകദേശം രണ്ടുമണികൂറോളം സംസാരിച്ചാണ് ദേവിക രാമൻ കിടക്കുന്നിടത്തേക്ക്‌ വന്നത് 

She is പെർഫെക്റ്റ്ലി അൽറൈറ് രാമാണോടാണ് ഡോക്ടർ പറഞ്ഞത് 

ആയാളും ശാരദയും സമാധാനിച്ചു 

ദേവിക എല്ലാവരെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് വാട്‌‌റൂമിലേക്ക് നടന്നു 

അവൾ പോയെന്ന് ഉറപ്പായപ്പോൾ ഡോക്ടർ അവരോടായി പറഞ്ഞു 

കുട്ടിക്ക് കുഴപ്പമൊന്നുമില്ല പക്ഷെ ഒന്നുടെ ഒന്നിരിക്കുന്നത് നല്ലതാണ് 

പെട്ടന്ന് അച്ഛനും അമ്മയുടെയും മരണത്തെ അംഗീകരിക്കാൻ ആകുന്നില്ല 
ചുറ്റുമുള്ളവർ ആരും തന്റേതല്ല എന്ന ഭാവം ആണ് അതാണ്‌ കുഴപ്പം അതങ്ങു മാറ്റി എടുത്താൽ ഓക്കേ ആകും 
വെറുതെ ഇരിക്കാൻ സമ്മതിക്കരുത് 
ജോലി  ചെയ്തിരുന്നില്ലേ.. അത് continue ചെയ്യട്ടെ 
വേറെ കുഴപ്പമൊന്നും ഇല്ല എന്നാലും ശ്രദ്ധിക്കണം മെന്റല്ലകുറച്ചു വീക്ക്‌ ആണ് 
ഉറക്കകുറവുണ്ട് എന്നു പറഞ്ഞു ഒരു മരുന്ന് ഞാൻ എഴുതിയിട്ടുണ്ട് 

അയാൾ പുറത്തേക്ക് പോയപ്പോയെക്കും ദേവികയും വന്നിരുന്നു 
അവൾ വല്യച്ഛന്റെ ബെഡ്നടുത്തായി വന്നുനിന്നു 
രാമൻ ചലിപ്പിക്കാൻ ആവുന്ന തന്റെ വലതുകയ്യ്  കൊണ്ടു 
അവളുടെ തലയിൽ തലോടി 

അച്ഛന് ആകെ വിശ്വാസവും സ്നേഹക്കൂടുതലും ഉള്ള ഒരേ ഒരാളായിരുന്നു വല്യച്ഛൻ എന്നവൾ ഓർത്തു 

ഞങ്ങൾക്ക് കുട്ടികളില്ല 
മോൾ എന്നും ഞങ്ങൾക്ക് സ്വന്തം മോൾ ആണ് ഇനിയും അങ്ങനെ തന്നെയാ.... ആരുമില്ലാതായി എന്നൊന്നും തോന്നരുത് 
അയാൾ പറഞ്ഞു 
അതോടെ അവളുടെ കണ്ണുകൾ വീണ്ടും ഈറനായി 

ഇങ്ങനെ കരഞ്ഞാൽ അച്ഛനും അമ്മയും നിന്നെ കാണുന്നുണ്ടെങ്കിൽ അവർ വിഷമിക്കല്ലേ ദേവു 
അവരുടെ തങ്കകുടം കരയുന്നത് അവർക്ക് ഇഷ്ടമാവുമോ.... ഇല്ലാലോ....
കരയാതിരിക്ക് 
മനസ് കൈവിടാതെ ധൈര്യമായിരിക്കു
എല്ലായിടത്തും ജയിച്ചു കാണിക്കണ്ടേ നിനക്ക് 

അവളൊന്നും മിണ്ടാതെ അയാളെ നോക്കിയിരുന്നു 
ഏറെ നേരം കഴിഞ്ഞാണ് 
അവർ തിരിച്ചു വീട്ടിലേക്ക് പോയതു 

അതിനു ശേഷം ദേവിക കുറെയേറെ മെച്ചപ്പെട്ടപോലെ തോന്നി കിടക്കയിൽ തന്നെ ചുരുണ്ടുകൂടി കിടക്കാതെ ഭക്ഷണം തനിയെ എടുത്തു കഴിക്കാനും ജനലരികിൽ ഇരുന്നു അധികസമയവും പുറത്തേക്ക് നോക്കി ഓരോന്ന് ഓർത്തു കണ്ണീരോടെ ഇരിക്കുമെങ്കിലും 
വല്യമ്മ എന്തേലും ചോദിച്ചാൽ ഒന്നോ രണ്ടോ വാക്കുകളിൽ മറുപടി കൊടുക്കാനുമെല്ലാം തുടങ്ങി 
പിന്നെയും ഒരുവട്ടം കൂടി വലിയമ്മയുടെ കൂടെ അവൾ ഹോസ്പിറ്റലിൽ ഡോക്ടർ കാണാൻ പോയി 

അതിനു ശേഷമാണ് അവൾ ഫോണിനെപ്പറ്റി അന്നെഷിച്ചത്  സ്വിച് ഓഫ്‌ ആയി കിടക്കുകയായിരുന്നു അപ്പോയാണ് ചാർജർ എടുത്തിട്ടില്ല എന്നവൾ ഓർത്തത്‌ 
വല്യമ്മയോട് പറഞ്ഞു ചാർജ്ർ വാങ്ങി ചാർജ് ചെയ്യുമ്പോൾ മനസ് നിറയെ വരുണിന്റെ മുഖമായിരുന്നു 

അറിഞ്ഞിട്ടുണ്ടാകുമോ എല്ലാം... ഒരിക്കലെങ്കിലും വിളിച്ചിട്ടുണ്ടാകുമോ..... എനിക്കുവേണ്ടിഒരു മെസ്സേജ് എങ്കിലും.....
വല്ലാത്തൊരു ആർത്തിതോന്നി 
ഫോൺ സ്വിച് ഓൺ ആകുന്നത്തോടെ ഹൃദയമിടിപ്പ് ഏറി 

കുറെയധികം മിസ്സ്‌ കാൾസ് മെസ്സേജുകൾ വിവരം അറിഞ്ഞു വിളിച്ചവർ സുഹൃത്തുക്കൾ അയൽക്കാർ ട്യൂഷൻ എടുക്കുന്ന കുട്ടികളുടെ വീട്ടുകാർ അങ്ങനെ ഒരുപാട് ഉണ്ടായിരുന്നു എന്നാൽ അവൾ തിരഞ്ഞത് വരുണിന്റെ വാട്സപും മെസ്സേജും ആയിരുന്നു 

ഒരുപാട് മെസ്സേജുകൾ ഉണ്ടായിരുന്നു 
അന്നവൻ വിളിച്ചതിനു പിറ്റേന്ന് രാവിലെ അവളോട്‌ സോറി പറഞ്ഞത് മുതൽ കഴിഞ്ഞ ഇന്നലെ രാത്രി വരെ അയച്ച മെസ്സേജുകൾ 
ആദ്യം ഓരോന്നും അവൾ വെപ്രാളപെട്ടു വായിച്ചു വീണ്ടും വായിച്ചു 
കരഞ്ഞുകൊണ്ട് അവന്റെ വാക്കുകളിൽ തന്നോടുള്ള സ്നേഹം കണ്ടു ചിരിയോടെ അത് വീണ്ടും വീണ്ടും വായിച്ചു ബാക്കി ഉള്ളവർക്കും ഏറെക്കുറെ റിപ്ലൈ അവൾ നൽകി പക്ഷെ വരുണിന് ഒരുമറുപടി പോലും കൊടുത്തില്ല 
എന്ത് പറയുമെന്ന് അവൾക്കൊരു പിടിയും ഇല്ലായിരുന്നു 

മെസ്സേജുകൾ വായിച്ചപ്പോഴാണ് വരുണൊക്കെ ഇവിടെ വന്നിരുന്നു എന്നവൾ അറിയുന്നത് 
ഒന്ന് ചോദിക്കുകയും പറയുകയും പോലും ചെയ്യാതെ ജോലിക്ക് വിടില്ല എന്ന് പറഞ്ഞതിലും തന്നെ അന്നെഷിച്ചുവന്നവരെ ആട്ടി ഓടിച്ചതിലും അവൾക്ക് അമ്പാട് കാരോട് ദേഷ്യം തോന്നി 

വല്യമ്മ വൈകീട്ട് വന്നപ്പോൾ അവൾ കാര്യം പറഞ്ഞു 
ജോലിക്ക് പോകണം എന്നും അവിടെ പറ്റില്ലെങ്കിൽ ഇവിടെ എവിടേലും നോക്കണം അവിടെ പോയി റിസൈൻ ചെയ്യണം എന്നെല്ലാം 
ദേവികയെ ഇനി തിരിച്ചുവിടില്ല എന്നവരും തീരുമാനിച്ചിരുന്നു അതിനാൽ പോയി ജോലി റിസൈൻ ചെയ്തു വരാന്ന് അവർ ഉറപ്പുനൽകി 

അവരാണ് ബാക്കി ഉള്ളവരോടെല്ലാം  സംസാരിച്ചു പതിനാറ് കഴിഞ്ഞു ഒരുദിവസം പോകാമെന്നു സമ്മതിപ്പിച്ചത് 

അവളോട്‌  വല്യമ്മ ഒഴികെ ആരും അവിടെ സംസാരിക്കാറില്ലായിരുന്നു എല്ലാവരും താഴെ ഒന്നിച്ചിരിക്കുമ്പോഴും ദേവിക മുകളിൽ ഇരുന്നായിരുന്നു ഭക്ഷണം കഴിക്കാറ് 
അവളെപ്പറ്റിയുള്ള കാര്യങ്ങളാവും മിക്കവാറും ചർച്ച 

അങ്ങനെ പതിനാറിന് എല്ലാവരും വന്നു ഇരുവർക്കും ചെയ്യാനുള്ള ചടങ്ങുകൾ ചെയ്തു അടുത്തുതന്നെ ഉള്ള ഒരു ബലിതർപ്പണ ഭൂമിയിൽ ആയിരുന്നു അവർ പോയത്,ദേവിക അച്ഛനും അമ്മയ്ക്കും ബലിയിട്ടു തിരിച്ചെത്തി മുറിയിൽ കയറി വാതിലടച്ചു ലോക്ക് ചെയ്തു ഒരുപാട് കരഞ്ഞു 
വല്ലാതെ ഒറ്റപ്പെട്ടുപോയപോലെ തോന്നിയവൾക്ക് 
വൈകീട്ട് വല്യമ്മ വന്നുവിളിച്ചപ്പോയാണ്  അവൾ പുറത്തിറങ്ങിയത് 
രാത്രി ഭക്ഷണത്തിനു എല്ലാവരോടും ഒപ്പമിരുന്നു  


എപ്പോഴും  ഇങ്ങനെ മുറിയിൽ തന്നെ ചടഞ്ഞു കൂടി ഇരുന്നാൽ എങ്ങന....
ഇവിടെ അടുക്കളയും ഉമ്മറവും അകത്തളവും എല്ലാം ഉണ്ട് ഇടെയ്ക്കെങ്കിലും അവിടെക്കൊക്കെ വന്നില്ലെങ്കിൽ അവർക്ക് വിഷമാവില്ലേ.....
അവളെ കളിയാക്കികൊണ്ട് അച്ഛൻ പെങ്ങൾ പറഞ്ഞു 

പോയവർ പോയി ഇനി അതോർത്തു നിൽക്കാതെ മുൻപോട്ട് ജീവിക്കുകയാണ് വേണ്ടത് 
ഭാസ്കരനും അഭിപ്രായപെട്ടു 

ആ കൊച്ചു അതൊന്നു കഴിച്ചോട്ടെ എന്നിട്ടാകാം 
ശാരദ വല്യമ്മ അവളുടെ തുണയ്ക്കെത്തി 

നാട്ടിലൊന്നു പോകണം കമ്പനിയിലും.... അവൾ പ്ലേറ്റിലേക്ക് നോക്കികൊണ്ടുതന്നെ പറഞ്ഞു 

ഹാ..... ഇനി അതിനൊരു കുറവ് വേണ്ട....
നാളെ തന്നെ പോകാം 

പിന്നെയും അവരെന്തൊക്കെയോ ചർച്ച ചെയ്യുന്നുണ്ടായിരുന്നു എന്തൊക്കയോ കഴിച്ചെന്നു വരുത്തി ദേവിക എണീറ്റു റൂമിലേക്ക് നടന്നു 


തുടരും
To Top