രചന: രാഗേന്ദു ഇന്ദു
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...
മരണവിവരം അവരൊന്നു വിളിച്ചു പറഞ്ഞു എന്നല്ലാതെ അവിടെത്തെ വിവരങ്ങളൊന്നും ആർക്കും അറിയില്ല
സ്ഥലപ്പേരുമാത്രമേ അറിയുള്ളു
എന്നതിനാൽ വരുൺ പിറ്റേന്ന് അവിടേക്ക് പോകാമെന്നു തീരുമാനിച്ചു
മനാഫ് സാർനെ വിളിച്ചു വിവരം പറഞ്ഞപ്പോൾ ആയാളും കൂടെ വരാമെന്ന് പറഞ്ഞു
മൂന്നിനു ആയിരുന്നു സഞ്ചയനം
അന്നുതന്നെ ആയിരുന്നു വരുണും മനാഫ് സാറും കൂടി അവിടെ എത്തിയതും
നിറയെ ആളുകളെയും അവടുത്തെ സെറ്റപ്പ്ഉം കണ്ടപ്പോൾ ഇരുവരും വണ്ടർ അടിച്ചു സമ്പത്തീകമായി ഇത്രെയും വലിയവർ ആയിരുന്നു ദേവികയുടെ അച്ഛന്റെ ഫാമിലി എന്നവർക്ക് അറിയില്ലായിരുന്നു
എന്നിട്ടാണോ ഇത്രെയും വർഷം ആ മനുഷ്യൻ ആരും തിരിഞ്ഞുനോക്കാതെ കിടന്നതു എന്നവർക്ക് വിശ്വസിക്കാൻ പറ്റിയില്ല
ദേവികയുടെ കൂടെ കമ്പനിയിൽ വർക്ക് ചെയ്യുന്നവർ ആണെന്ന് പറഞ്ഞപ്പോഴാണ് അകത്തേക്ക് ഇരുവരെയും കടത്തി വിടുന്നത് തന്നെ .
പക്ഷെ അന്യമതസ്തരെ അകത്തേക്ക് വിടില്ല എന്നും പറഞ്ഞു മനാഫ് സാറേ അകത്തു ദേവികയെ കാണാൻ വിട്ടില്ല അതോടെ വരുണും അയാൾക്കൊപ്പം ഉമ്മറത്തിരുന്നു
രാമേട്ടൻ ഹോസ്പിറ്റലിൽ ആയതോടെ
ഭാസ്‌ക്കരനും അളിയനുമെല്ലാം ആയിരുന്നു കാര്യങ്ങൾ നോക്കിയത്
കുട്ടി ഇനി അങ്ങോട്ട് ജോലിക്ക് വരുന്നില്ല....
ഭാസ്കരൻ അധികാര്ത്തോടെ ആരെയും നോക്കാതെ തന്റെ തീരുമാനം പറഞ്ഞു
വരുണും മനാഫും ഒരുപോലെ ഞെട്ടി പരസ്പരം നോക്കി
മനാഫിനു കമ്പനിയിലെയും അയാളുടെയും കാര്യങ്ങൾ അവതാളത്തിൽ ആകുമല്ലോ എന്നോർത്തുള്ള ടെൻഷൻ ആയിരുന്നു
എന്നാൽ വരുണിന് അവളുടെ കാര്യത്തിലുള്ള ആശങ്കയും ആയിരുന്നു
ദേവിക പറഞ്ഞോ അങ്ങനെ
വരുൺ ചോദിച്ചു
ആ ചോദ്യം ഇഷ്ടപ്പെടാതെ തന്നെ മറുപടിയും വന്നു
ആരും പറയണ്ട ഇവിടെ ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനാണ്
ആരോരും ഇല്ലാത്ത കുട്ടിയാണ് ഇപ്പോൾ ഞങ്ങൾ തീരുമാനിക്കുന്നതാണ് കാര്യം
ഒറ്റയ്ക്ക് അവിടെ നിർത്താൻ പറ്റത്തില്ല
മാത്രമല്ല ഇവിടുന്ന് അവിടേക്ക് ഒത്തിരി ദൂരം ഉണ്ട്
ഇവിടെ മോനു ഒരു കമ്പനി ഉണ്ട് അവൾക്ക് ജോലിക്ക് പോകണം എന്ന്
ഉണ്ടെങ്കിൽ അവിടെ വിടും
അവളെ ഒന്ന് കാണാൻ പറ്റുവോ...?
വരുണിന്റെ ക്ഷമ നശിച്ചിരുന്നു
പറ്റുവോ എന്ന് ചോദിച്ചാൽ, പുറത്തിറങ്ങാൻ പാടില്ല എന്നാണ് പിന്നെ വയ്യായിരുന്നു ഇന്നലെ ഹോസ്പിറ്റലിൽ നിന്ന് വന്നതേ ഉള്ളു
എന്തുപറ്റി
മനാഫും വരുണും ഒരുമിച്ചാണ് ചോദിച്ചേ
കാര്യമായി ഒന്നുല്ല തിന്നതേം കുടിക്കാതെ കിടന്നിട്ട് ഓരോന്ന് വരുത്തിവെച്ചതാണ്
അജയ് ഒരു പുച്ഛത്തോടെ പറഞ്ഞു
ഒന്ന് വിളിക്കാമോ.... മടിച്ചു മടിച്ചാണ് ചോദിച്ചത്
അവർക്ക് ഇഷ്ടമാകുന്നില്ല എന്നറിയാം എന്നാലും ഇതുവരെ വന്നിട്ട് അവളെയൊന്നു കാണാതെ പോകുന്നത് എങ്ങന.....
വിളിക്കാൻ പറ്റില്ലെന്ന് അല്ലെടോ പറയുന്നത്
ആണുങ്ങൾ രണ്ടു പേരുവന്നു കൊച്ചിനെ കാണണം എന്നെല്ലാം പറഞ്ഞാൽ അങ്ങ് കാണിക്കാൻ ഒക്കുവോ
ഏത് തരത്തിലുള്ള കമ്പനിക്കാർ ആണെന്ന് എങ്ങനെയാ അറിയാ......
തള്ളയും തന്തയും മോശക്കാർ ആയിരുന്നില്ല
ഏതോ ഒരമ്മാവൻ കെറുവിച്ചുകൊണ്ട് പറഞ്ഞു
മനാഫ് സർ തന്റെ കയ്യിലെ ID എടുത്തു അയാളെ കാട്ടികൊണ്ട് പറഞ്ഞു
നോക്ക് മിസ്റ്റർ മര്യാദയ്ക്ക് സംസാരിക്കണം
ഞങ്ങളെ വീട്ടിൽ കയറിവന്നിട്ട് വരത്തനൊരുത്തൻ എന്നെ മര്യാദ പഠിപ്പിക്കുന്നോ
അയാൾ കലിയോടെ എഴുന്നേറ്റു
സിറ്റുവേഷൻ മാറുന്നത് കണ്ട വരുൺ
എഴുന്നേറ്റു കൊണ്ടുപറഞ്ഞു
നോക്കു.... ഞങ്ങൾ ഒരു പ്രശ്നത്തിന് വന്നതല്ല
വിവരങ്ങൾ എല്ലാം അറിഞ്ഞു വന്നതാണ്
ദേവികയെ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്
നിങ്ങൾ അവളുടെ അടുത്തൊന്നു പോയി
മനാഫ് വരുൺ എന്നിങ്ങനെ രണ്ടുപേരു വന്നിട്ടുണ്ട് എന്നു പറയു അവൾ വരാൻ കൂട്ടാക്കാതെ നിന്നാൽ ഞങ്ങൾ പോയ്കോളാം
പറ്റില്ലെന്ന് അല്ലെ പറഞ്ഞത്...
ഈ പ്രാവശ്യം ഭാസ്കരനും കടുപ്പിച്ചു പറഞ്ഞു
ശെരി... ഞങ്ങൾ പോയേക്കാം
ദേവിക ഇപ്പോഴും എന്റെ കീഴ്ൽ വർക് ചെയ്യുന്ന കുട്ടിയാണ് അതിനാൽ പതിനാറ് കഴിഞ്ഞു നിങ്ങളുടെ ചടങ്ങുകൾ കഴിഞ്ഞ ശേഷം അവളോട് ഒന്ന് രണ്ടു day കൂടി കമ്പനിയിൽ വരാൻ പറയണം
പറ്റില്ലെന്ന് അല്ലെടോ പറഞ്ഞത്
അയാൾ ആക്രോഷിച്ചു
തന്നോടല്ലെടോ..... പറഞ്ഞത്
അവൾ വരണം എന്ന്
വന്നേ.... പറ്റു
അച്ഛനും അമ്മയും മരിച്ചിട്ടു ഇത്രേം ആയിട്ട് ഉള്ളു അപ്പോയെക്കും നിങ്ങളൊക്കെ ഇങ്ങനെ ആണെങ്കിൽ പോക.. പോക എന്താകും എന്നെ.... ഞങ്ങൾക്ക് ഊഹിക്കാം
പിന്നെ അവൾ ഞങ്ങളുടെ കമ്പനിയിൽ രണ്ടുവർഷത്തെ ബോണ്ട് എഴുതിയാണ് കയറിയത്
വർക്കിംഗ് ബോണ്ട്
അത് പറ്റില്ലെങ്കിൽ അതിന് കമ്പനി പറയുന്ന ക്യാഷ് അടച്ചു നിങ്ങൾ ജോബ് നിർത്തിക്കോളും ഞാൻ റെസിഗ്നേഷൻ അപ്പ്രൂവ് ചെയ്യാം
അതല്ല..... നിങ്ങൾ ഇപ്പോൾ പറഞ്ഞപോലെ വാശി ആണെങ്കിൽ ഞാൻ ലീഗലി മൂവ് ചെയ്യും....
മനാഫ് ദേഷ്യത്തിലും ഉച്ചത്തിലും പറഞ്ഞുനിർത്തിയപ്പോൾ വരുന്ടക്കം എല്ലാരുമൊന്നു ഭയന്നുപോയി
പറഞ്ഞതിൽ കാര്യമുണ്ടെന്ന ഭാവം ആകെ ഉണ്ടായിരുന്നത് അജയ് ന്റെ മുഖത്തു ആയിരുന്നു
അതുമനസിലാക്കി മനാഫ് അവനോടായി പറഞ്ഞു
വല്ല വിവരവും ഉണ്ടെങ്കിൽ പറഞ്ഞു മനസിലാക്കി കൊടുക്ക്
ഉടക്കാനാണ് ഭാവം എങ്കിൽ ഞനും മോശക്കാരൻ അല്ല
കേട്ടോ..... തമ്പ്രാന്മാരെ.....
വാടാ.... വരുണേ.......
അപ്പൊ എല്ലാം പറഞ്ഞപോലെ....
അവരോടു കൈ കാണിച്ചു സിനിമ സ്റ്റൈലിൽ അവിടുന്ന് ഇറങ്ങിപോരുമ്പോൾ
വരുണിന് അവളെയൊന്നു കാണാൻ കഴിയാതെ വല്ലാതെ വീർപ്പുമുട്ടി
ഈ വീട്ടിലുള്ളവരുടെ പെരുമാറ്റം ഇങ്ങനെ ആണെങ്കിൽ ദേവികയുടെ അവസ്ഥ ഇനി എന്താവും
മതിയെടാ.... നീ ഇങ്ങനെ ചാണകം ചവിട്ടിയ പോലെ നടന്നിട്ട് കാര്യമില്ല
അവർ അവളെ കാണാൻ സമ്മതിക്കില്ല
മനസില്ല മനസോടെ തിരഞ്ഞുനടക്കുന്ന വരുന്നിനോടായി മനാഫ് പറഞ്ഞു
നിങ്ങളിങ്ങനെ അവരെ പോയി ചൊറിയാൻ നിന്നില്ലേ അല്ലെങ്കിൽ ഒന്നുടെ സമാധാനമായി ചോദിച്ചുനോക്കാമായിരുന്നു... വരുണിന് അയാളോട് ദേഷ്യം തോന്നി ദേവികയെ ഒന്നു കാണാതെ മനസിന്റെ പിടച്ചിൽ മാറില്ലെന്ന് തോന്നിയവന്
ഓ.... അവന്റെ ഒരു സമാധാനം
ആ തെണ്ടികളുടെ വർത്താനം കേട്ടില്ലേ നീ..... നീ എന്ത് സമാധാനം കൊണ്ടുപോയാലും അവര് സമ്മതിക്കില്ല
ഞാൻ പറഞ്ഞതിൽ അവർ എന്തേലും ചെയ്‌താൽ ആയി അല്ലാതെ ഒലത്തും അവർ...
അയാൾക്ക് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു
കാർ എടുത്തിട്ടും വരുൺ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോൾ... മനാഫ് പറഞ്ഞു... നിനക്ക് ഉള്ളതാണെങ്കിൽ നിന്റെ അടുക്കൽ തന്നെ എത്തും അത് എത്ര കാത്തിരുന്നിട്ട് ആണെങ്കിലും
ഇനീപ്പോ ഒരു പത്തുപത്രണ്ടു ദിവസം കഴിഞ്ഞു അവള് വരും ന്നിട്ട് കാണാം...
എന്നിട്ട് നീ അവളോട് കാര്യം പറയ്.... അവളും ഓക്കേ ആണെങ്കിൽ..... ഇവന്മാരെ ഒന്നും നോക്കണ്ട.... നമുക്ക് രജിസ്റ്റർ മാര്യേജ് ചെയ്യടാ.....
മനാഫ് വരുണിന്റെ തോളിൽ തട്ടിക്കൊണ്ടു കളിയായും കാര്യമായും പറഞ്ഞു
ഇയാളിതെപ്പോ അറിഞ്ഞു എന്നോർത്ത് വരുന്നപ്പോൾ
അതറിഞ്ഞപോലെ മറുപടിയും വന്നു....
കണ്ണടച്ചു പാലുകുടിച്ചാൽ ആരും അറിയില്ല എന്നു കരുതിയോ....
അയാളുടെ ചിരിയിൽ വരുണും പങ്കുചേർന്നു
കണ്ണുനീർ പൊഴിച്ചു കട്ടിലിൽ ചുരുണ്ടു കൂടി കിടക്കുന്ന പെണ്ണിതൊന്നും അറിഞ്ഞിരുന്നില്ല മനാഫ് സാറും വരുണും വന്നതോ കയറ്റിവിടില്ലെന്ന് പറഞ്ഞതോ ബഹളമുണ്ടാക്കിയതോ എന്തിനു ജോലി റിസൈൻ ചെയ്യും എന്ന് പറഞ്ഞതുപോലും പെണ്ണവൾ അറിഞ്ഞിരുന്നില്ല
അവൾ ഇതൊന്നും തന്നെ ഓർത്തിട്ടുപോലും ഇല്ലായിരുന്നു
അവൾ അച്ഛന്റെയും അമ്മയുടെയും കൂടെ അവരുടെ വീട്ടിൽ അവളുടേതായ ഒരു ലോകത്തായിരുന്നു
അതിനിടയിൽ ചുറ്റുമുള്ള കുത്തിത്തിരുപ്പുകളോ സങ്കടങ്ങളോ പ്ലാനിങ്ങുകളോ ഒന്നും തന്നെ അവളറിഞ്ഞില്ല
ഇടയ്ക്കിടെ വല്യമ്മ വന്നു വല്ലതും കഴിപ്പിച്ചാൽ കഴിക്കും ഇല്ലെങ്കിൽ ആ കിടപ്പുതന്നെ..അവർ ഹോസ്പിറ്റലിൽ പോയി എത്താനോ മറ്റോ വൈകിയാൽ ദേവിക പട്ടിണിയും ആണ്
തുടരും