രചന: ലക്ഷ്മി ശ്രീനു
ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.
ഈശ്വര ഇതു ഇപ്പോ പണി ആയല്ലോ അയാൾക്ക് മാത്രം ആയി പണി കൊടുക്കാൻ ആയിരുന്നു പ്ലാൻ പക്ഷെ ഇത് രുദ്രൻ സാർ കൂടെ....
കുട്ടി എന്താ ഇവിടെ നിൽക്കുന്നെ എന്തെങ്കിലും പ്രശ്നം ഉണ്ടോ..
സെക്യൂരിറ്റി അവളുടെ പരുങ്ങൽ കണ്ടു ചോദിച്ചു....
ഇല്ല ചേട്ടാ ആ കാർ ആരുടെ ആണ്...
അത് രുദ്രൻ സാറിന്റെ ആണ് ഇന്ന് സാറിന്റെ അമ്മയും ചേട്ടനും എല്ലാവരും ഒരുമിച്ച് ആണ് വന്നത്. അവർ ഒരുമിച്ച് ഉള്ളപ്പോൾ ഇതില വരാറുള്ളത്...
എന്താ കുട്ടി ചോദിച്ചേ......
ഏയ്യ് ഒന്നുല്ല ചേട്ടാ എന്നാൽ ഞാൻ അങ്ങോട്ട്...
അവൾ അത് പറഞ്ഞു അകത്തേക്ക് പോയി അപ്പോഴാണ് രുദ്രന്റെ അമ്മയെ കാണുന്നത്.... ഐശ്വര്യമുള്ള ഒരു മുഖം സാധാരണ ഒരു കോട്ടൺസാരി ആണ് വേഷം.
കുട്ടി ആണോ പുതിയ ആൾ
അതെ മാഡം..
എന്താ പേര്
ജാനകിചന്ദ്രൻ
ജോലി എങ്ങനെ പോണു....
കുഴപ്പമില്ല മാഡം....
മ്മ് മ്മ് മ്മ്
അമ്മ ഈ ഫയൽ വീട്ടിൽ വച്ചേക്കു ഞാൻ evng അല്ലെ വരൂ...
ശരി രുദ്ര....
ജാനകി സീറ്റിൽ പോയ് ഇരുന്നു. അവൾക്ക് ഒരു സമാധാനം ഇല്ല...
ഡി ജാനുമ്മ എന്താ പ്രശ്നം ആകെ മൊത്തം ശോകം ഹേ
പൊന്നു ചോദിച്ചു
ഏയ്യ് ഇല്ല ഡാ ഭയങ്കര തലവേദന...
ഓഹ് മെഡിസിൻ വല്ലോം വേണോ ഡാ
ഏയ്യ് ഇല്ല കുഴപ്പമില്ല...
മ്മ് ശരി...
ജാനകി.... തന്നെ ആതിര മാം വിളിക്കുന്നു...
മാം
മ്മ് വാ... നീ എന്തിനാ സ്റ്റോറുമിൽ വന്നത്
ജാനകി ഞെട്ടി അവളെ നോക്കി
നീ നോക്കണ്ട ഞാൻ കണ്ടു. പിന്നെ നീ അവിടെ എന്താ കേട്ടത് എന്ന് എനിക്ക് അറിയില്ല അഥവാ എന്തെങ്കിലും കേട്ട് എങ്കിൽ അത് നിന്റെ മനസ്സിൽ മതി പുറത്ത് വേണ്ട ആരും കേൾക്കണ്ട കാരണം അത് ഒന്നും നിന്നെ ബാധിക്കുന്ന പ്രശ്നം അല്ല....
ജാനകി അവിടെ ഒരു കൂസലും ഇല്ലാതെ കൈകൾകെട്ടി അവളെ നോക്കി നിന്നു..
എന്താ ഡി ഞാൻ ഇത്രേം പറഞ്ഞിട്ടും നിനക്ക് ഒരു അനക്കം ഇല്ലാത്തെ..
ഇതു പോലെ എന്തെങ്കിലും കേട്ടതും കണ്ടതും ആയിരിക്കും അമൃത ഇന്ന് ഭൂമിയിൽ നിന്ന് യാത്ര പറഞ്ഞു പോകാൻ കാരണം അല്ലെ....
ആണെങ്കിൽ ആണെങ്കിൽ നിനക്ക് എന്താ ഡി... ഇന്നലെ വന്ന നീ ഇതൊന്നും ചോദിക്കണ്ട.....
ഞാൻ ചോദിക്കും നീ ചെയ്ത ഓരോന്ന് എണ്ണി എണ്ണി പറയുന്ന ദിവസം വരും അത് വരെ ഞാൻ ഒന്നും ആരോടും പറയില്ല ഒന്നും...
അത്രെയും പറഞ്ഞു ജാനകി പുറത്തേക്ക് ഇറങ്ങിയപ്പോൾ രുദ്രൻ അങ്ങോട്ട് വന്നു...
എന്താ ജാനകി ജോലി ഒക്കെ കഴിഞ്ഞോ ഇങ്ങനെ ഇറങ്ങി നടക്കാൻ ആയി...
ഇല്ല സാർ ഞാൻ ഒരു ഡൌട്ട് ചോദിക്കാൻ
മ്മ് മ്മ് മ്മ് മ്മ്...
സാർ......
എന്താ......
അത് സാർ അന്ന് തന്ന ഫയലിൽ ഒരു മൂന്നുലക്ഷം രൂപയും അത് പോലെ ഒരു അഞ്ച് ലക്ഷം അതിന്റെ ഡീറ്റെയിൽസ് ബ്ലാങ്ക് ആയി കിടക്കുവാ ആ ടൈം ആരാ ഈ അക്കൗണ്ട് set ചെയ്തത് എന്ന് ഒരു പിടി ഇല്ല അപ്പൊ സാർ അത് ഒന്ന് നോക്കി എങ്കിൽ....
മ്മ് മ്മ് താൻ ഫയൽ എടുത്തു എന്റെ റൂമിലേക്ക് വാ.
ഋഷി നീ എന്താ എപ്പോഴും ഇങ്ങനെ അവനോട് വഴക്കിനു പോകുന്നെ
ഞാൻ അല്ലല്ലോ അവൻ അല്ലെ എന്നോട് വഴക്കിനു വരുന്നത്...
ഞാൻ അമ്മയോട് ഒരു കാര്യം പറയാം എനിക്ക് എന്റെ ഷെയർ അത്രയും പെട്ടന്ന് വേണം
അതിന് നിങ്ങടെ വിവാഹം കഴിയാതെ സ്വത്തുകൾ ഭാഗം വയ്ക്കില്ല.
എനിക്ക് എന്റെ ഷെയർ കിട്ടണം അത് ഇനി ഇപ്പോൾ കല്യാണം ആണ് വേണ്ടത് എങ്കിൽ എനിക്ക് അതിനും സമ്മതം ആണ്....
മ്മ് മ്മ് രുദ്രനോട് ഞാൻ ഒന്ന് ആലോചിക്കട്ടെ എന്നിട്ട് നോക്കാം
എന്ത് പറഞ്ഞാലും രുദ്രൻ രുദ്രൻ.....
പിന്നെ കാറിനുള്ളിൽ മൗനം തളംകെട്ടി നിന്നു....
ചന്ദ്രേട്ടാ മോൾക്ക് കല്യാണം നോക്കണ്ടേ അവളുടെ വയസ്സ് കൂടി കൂടി വരുവാ..
നോക്കണം നാളെ ഞാൻ പാല് വാങ്ങാൻ പോകുമ്പോൾ കുമാരനോട് പറയാം നല്ല ആലോചന വല്ലതും വന്നാൽ കൊണ്ട് വരാൻ...
മ്മ് മ്മ് ഉള്ളത് ഒക്കെ കൊടുത്തു അവളെ നല്ല രീതിയിൽ പറഞ്ഞു അയക്കണം.
പാവം എന്റെ കുട്ടി....
ജാനകി ഇത് അമ്മു അല്ല അമൃത ഉണ്ടായിരുന്ന സമയത്തു ഉള്ളത് ആണ്..
മ്മ് മ്മ് സാർ എനിക്ക് വേറെ ഒരു കാര്യം പറയാൻ ഉണ്ട്
എന്താ ഡോ
അത് സാർ ഋഷി സാറും ആതിര മാഡവും ആയി കല്യാണം ഉറപ്പിച്ചത് ആണോ....
അത് എന്താ താൻ അങ്ങനെ ചോദിച്ചേ...
ഇല്ല എനിക്ക് അങ്ങനെ തോന്നി....
മ്മ് മ്മ് മ്മ്
താൻ തത്കാലം തന്റെ ജോലി ചെയ്യാൻ നോക്ക്
സോറി സാർ...
ഇവൾക്ക് എന്തോ ഒരു ചുറ്റികളി ഉണ്ട് കണ്ടുപിടിക്കണം....
ഹലോ...... ഞാൻ സോന ആണ് ആരാണ് ഇതു..
രുദ്രൻ എന്തിനാ എന്നെ കാണുന്നെ
അറിയില്ല മാഡം
മ്മ് ഞാൻ രണ്ടു ദിവസം കഴിഞ്ഞു അങ്ങോട്ട് വരുന്നുണ്ട് അപ്പൊ കാണാം എന്ന് പറയ്...
അവൻ എന്താ എന്നെ കാണേണ്ട ആവശ്യം...
ഹലോ........,.......
ആ ഋഷി നീ എവിടെ ആണ്......
ഞാൻ ഡ്രൈവിങ്ങിൽ ആണ് അമ്മ ഉണ്ട് വീട്ടിൽ ആക്കിയാൽ പിന്നെ ഫ്രീ ആണ് എന്താ
എനിക്ക് അത്യാവശ്യം ആയി കാണണം
Ok വൈകുന്നേരം 5മണിക്ക് ഞാൻ വരും
Ok bye love youu ബേബി
Ok see you
ആരാ ഋഷി വിളിച്ചേ
എന്റെ ഫ്രണ്ട് ആണ് അമ്മേ
മ്മ് മ്മ് മ്മ് മ്മ്
ആതിര മാഡത്തിന് എന്ത് പറ്റി ആകെ മൊത്തം ഒരു ടെൻഷൻ...കിടന്നു പിടക്കുന്നല്ലോ ഇന്ന്..
പൊന്നു പറഞ്ഞു
അത് ശരി ആണ് ഋഷി സാർ വന്നു പോയപ്പോൾ മുതൽ തുടങ്ങി പൂജ പറഞ്ഞു
ഇവരുടെ കഴിഞ്ഞു ഇനി നീ പറയ് ജാനു..രാഹുൽ പറഞ്ഞു
എന്ത് പറയാൻ ആണ് വല്ല ജോലിയുടെ ടെൻഷനും ആകും...
Ahha ബെസ്റ്റ് ഇത് നീ മാത്രേ പറയു കേട്ടോ
എല്ലാവരും കൂടെ ചായ കുടിക്കാൻ ആയി ഇരുന്നപ്പോൾ ആണ് ചർച്ച...
അല്ല ജാനു നിന്റെ തലവേദന ok ആയോ
ആയി ഡാ
ഹലോ....
.................,,,,,,,,
ഏത് ഹോസ്പിറ്റലിൽ ആണ്....
..,.,...,.............,.,.,.,.,.,..,.,...,.,.,.
മ്മ് ശരി ഞാൻ ദ വരുന്നു...
രുദ്രൻ അത് പറഞ്ഞു ഫോൺ എടുത്തു ഓടി പോകുക ആയിരുന്നു..
ഡി ഇതു എന്താ ഇങ്ങനെ ടെൻഷൻ പിടിച്ചു ഓടുന്നെ....പൂജ ചോദിച്ചു
എല്ലാവരും അങ്ങോട്ട് നോക്കി...
ജാനകിക്ക് ടെൻഷൻ ആയി തുടങ്ങി....
അതെ ചേട്ടാ എന്താ സാർ ഓടി പോയെ എന്തെങ്കിലും പ്രശ്നം ഉണ്ടോ....
ആ ഋഷിസാറിനും അമ്മയ്ക്കും ചെറിയ ഒരു ആക്‌സിഡന്റ്
അമ്മക്കോ.......
അതെ രണ്ടുപേരും കൂടെ ഋഷിസാറിന്റെ വണ്ടിയിൽ ആണ് പോയത്.....
ജാനകിക്ക് വീണ്ടും ടെൻഷൻ ആയി താൻ ചെയ്തത് അവനു വേണ്ടി ആണ് ഇനി അമ്മക്ക് വല്ലതും ഒന്നും പറ്റല്ലേ മഹാദേവ......
ഡോക്ടർ........ എന്റെ അമ്മക്കും ഋഷിക്കും എങ്ങനെ ഉണ്ട്....
ഏയ്യ് അവർക്ക് ചെറിയ പരിക്കെ ഉള്ളു ഡോ...
പേടിക്കാൻ ഒന്നുല്ല...
അമ്മ....
അമ്മക്ക് ഒന്നും പറ്റിയിട്ടില്ല കൈ ഒരു ചെറിയ മുറിവ്...
രണ്ടുപേരും സീറ്റ്ബെൽറ്റ് ഇട്ടത് കൊണ്ട് അതികം ഒന്നും പറ്റിയില്ല......
ഞാൻ അവരെ കണ്ടോട്ടെ.. അമ്മ ഒന്ന് നന്നായി പേടിച്ചു അപ്പൊ അതിന്റെ ഷോക്കിൽ ബോധം പോയി ഇപ്പോൾ ഡ്രിപ്പ് ഇട്ട് കിടക്കുവാ ആൾ മയക്കത്തിൽ ആണ് എണീക്കട്ടെ എന്നിട്ട് കാണാം തന്റെ ബ്രദർ അവിടെ ആണ് പോയി കണ്ടോളു...
ഋഷി...... എന്താ പറ്റിയെ...
അറിയില്ല ബ്രേക്ക് കിട്ടിയില്ല....
അത് എങ്ങനെ രാവിലെ ഞാൻ ഓടിച്ചപ്പോൾ പ്രശ്നം ഇല്ലായിരുന്നു..
കാണില്ല മനഃപൂർവം ആക്‌സിഡന്റ് രൂപത്തിൽ എന്നെ ഒഴിവാക്കിയാൽ സ്വത്തുക്കൾ ഒറ്റക്ക് അനുഭവിക്കാല്ലോ....
ഋഷി ഇതു ഹോസ്പിറ്റൽ ആയിപോയി ഇല്ലെങ്കിൽ ഇതിന് മറുപടി ഞാൻ തന്നേനെ...
രുദ്രൻ അവനോട് സംസാരിച്ചു നിൽക്കുമ്പോൾ അവന്റെ ഫോണിൽ ഒരു മെസ്സേജ് ടോൺ കേൾക്കും..
അവൻ അത് എടുത്തു ഓപ്പൺ ആക്കി കുറച്ചു മാറി നിൽക്കും...
അതിൽ ഒരു വീഡിയോ ആണ് അവൻ അത് ഓപ്പൺ ആക്കി നോക്കും...
അതിലെ കാഴ്ച കണ്ടു അവനു ഒരേ സമയം ദേഷ്യവും സങ്കടവും തോന്നും അവൻ ഒന്നും പറയാതെ ഇറങ്ങി പോകും.....
ലൈക്ക് കമന്റ് ചെയ്ത് ഒന്നു സപ്പോർട്ട് ചെയ്യൂ, എന്നും പോസ്റ്റ് ചെയ്യാം...
തുടരും......