വാർമുകിൽ, ഭാഗം: 6 വായിക്കുക...

Valappottukal



രചന: Ullas OS

അവൾക്ക് ഒന്നിനും ഒരു സന്തോഷം ഇല്ല.. 


എന്നാലും അവന്റെ ഓരോ വാക്കുകൾ അവൾക്ക് ആശ്വാസം ആയിരുന്നു. 


വ്യാഴാഴ്ച രാവിലെ തന്നേ കുറച്ച് ബന്ധുക്കൾ ഒക്കെ എത്തിയിരുന്നു. കർത്തുവും മിഥുനും 10മണി ആകും വരുമ്പോൾ എന്ന് അറിയിച്ചു. ഗീത തലേ ദിവസം വന്നിരുന്നു 


എല്ലാവർക്കും ഉള്ള ഭക്ഷണം ഒക്കെ പുറത്ത് നിന്നു വരുത്തി. 


വേണിയുട അച്ഛനും മൂന്നാല് ബന്ധുക്കളും എത്തി. 


ഉമ്മറത്തു പായ വിരിച്ചു. 

നിലവിളക്ക് കൊളുത്തി. 

ഗണപതിക്ക് നിവേദിച്ചു. 

കുഞ്ഞിനെ എടുത്ത് കൊണ്ട് വരാൻ ആരോ ഉറക്കെ പറഞ്ഞു. 

പെട്ടന്ന് മുറ്റത്തൊരു കാർ വന്നു നിന്ന്. 


എല്ലാ കണ്ണുകളും അങ്ങോട്ടേക്ക് ആയി. 


നോക്കിയപ്പോൾ സേതു ആയിരുന്നു. 


അവന്റെ പെട്ടികൾ എല്ലാം ആണ് കാറിന്റെ മുകളിൽ. 


വേണിയുട കണ്ണുകൾ വിടർന്നു. 


സേതു വേഗം അവരുടെ അരികിലേക്ക് വന്നു. 


കുഞ്ഞിനെ അവൻ മേടിച്ചു. 

കുഞ്ഞിന്റെ കവിളിൽ തുരുതുരെ ചുംബിച്ചു. 


അവന്റെ ശബ്ദം കേട്ടതും മയങ്ങി കിടന്ന കുഞ്ഞു ഒന്ന് ഞരങ്ങി. 


അങ്ങനെ വേണിയുട ആഗ്രഹം പോലെ സേതു വും ആയി ചേർന്ന് കുഞ്ഞിന്റെ നൂല് കെട്ടും പേരിടീലും ഭംഗി ആയി നടന്നു. 


"ഇതെന്താ സേതു ഇത്രയും പെട്ടികൾ... "


അവൻ കൊണ്ട് വന്ന പെട്ടി എടുത്തു അകത്തോട്ടു നടക്കവേ ഗോപൻ ചോദിച്ചു. 


"എന്റെ എല്ലാ സാധനങ്ങളും ഉണ്ട് ഏട്ടാ... ഞാൻ അവിടെ നിന്ന് നിർത്തി പോന്നത് ആണ്. "

അവൻ അതു പറയുകയും ഇടിവെട്ട് ഏറ്റത് പോലെ എല്ലാവരും നിന്ന്.. വേണി ഒഴികെ.. അവൾക്ക് സന്തോഷം ആയിരുന്നു. 


"നീ എന്താണ് ഈ പറയുന്നത്.. "ഗോപാലകൃഷ്ണൻ നായരുടെ നെറ്റി ചുളിഞ്ഞു. 


"ഒക്കെ വഴിയേ പറയാം... ആദ്യം ഞാൻ എന്റെ കുഞ്ഞിനെ ഒന്ന് കൺകുളിർക്കെ കാണട്ടെ.. "അവൻ കുഞ്ഞിനെ എടുത്തു കൊണ്ട് അവരുടെ മുറിയിലേക്ക് പോന്നു. 


***********


എല്ലാ തവണയും സേതു വരുമ്പോൾ എല്ലാവർക്കും എന്ത് കാര്യം ആയിരുന്നു. 


പക്ഷെ ഇത്തവണ അത് ഉണ്ടായില്ല. 



എല്ലാവരും ഇവൻ ഇതു എന്ത് ഭാവിച്ചു ആണെന്ന് ഉള്ള രീതിയിൽ ആണ് ഇരിക്കുനത്. 

അവനു മാത്രം തെല്ലും കൂസൽ ഇല്ല. 


രണ്ട് മൂന്നു ദിവസം കഴിഞ്ഞു. 


ഒരു തിങ്കളാഴ്ച... 


സേതു പത്രംവായിച്ചു ഉമ്മറത്തു ഇരിക്കുന്ന.. 


പെട്ടെന്ന് അച്ഛൻ ദേഷ്യത്തിൽ അവിടേക്ക് വന്നു. 


"നിന്റെ ഉദ്ദേശം  എന്താണ്.... "


"എന്താച്ചാ... "


"അല്ല... നിന്റെ ഈ ഇരുപ്പ് കണ്ടിട്ട് ചോദിച്ചത് ആണ്.... "


"ഞാൻ ഇരിക്കുന്നതിൽ എന്താണ് കുഴപ്പം.. "


"നീ ഇരുന്നോ.. എനിക്ക് കുഴപ്പം ഇല്ല... പക്ഷെ, ഒരു കാര്യം ഉണ്ട്, നാളെ കഴിഞ്ഞു ലോൺ അടക്കേണ്ട ദിവസം ആണ്.... നീ ഇവിടെ വന്നു ഇരിക്കുമ്പോൾ മാസാമാസം ലോൺ എങ്ങനെ അടയ്ക്കും... ഇനിയും തുക എത്ര ആണ് കിടക്കുന്നത്... "അയാൾ അമർഷം പൂണ്ടു. 


"ഞാൻ ഇത്രയും കാര്യങ്ങൾ ഒക്കെ ചെയ്തു.. ഇല്ലേ... ഇനി ബാക്കി ഉള്ളവർ കൂടി എന്താണ് എന്ന് വെച്ചാൽ ചെയ്തോ.. എനിക്ക് ഒന്ന് സ്വസ്ഥം ആകണം... "അവൻ അകത്തേക്ക് പോയി. 


അച്ഛന്റെ ഉറക്കെ ഉള്ള ശകരവാക്കുകൾ അവിടെ ആകെ നിറഞ്ഞു. 

രണ്ടു ദിവസം ആയിട്ട് വിട്ടിൽ ഭയങ്കര ചർച്ച ആണ്. 

ഗോപനും ഭാര്യയും കൂടി ഇടയ്ക്ക് എല്ലാം വീട്ടിലേക്കു കയറി വരുന്നു.. 

അച്ചനോടും അമ്മയോടും ഒക്കെ തേനൂറുന്ന രീതിയിൽ ആണ് ചേടത്തി സംസാരിക്കുന്നത് എന്ന് അവനു തോന്നി. 


ഗോപൻ ആണെങ്കിൽ പുച്ഛത്തോടെ ആണ് സേതുവിനെ നോക്കുന്നത്. 

അച്ഛനും ആയി പക്ഷെ എന്തൊക്കെയോ പദ്ധതി പ്ലാൻ ചെയുന്നു. 

അടുത്ത ദിവസം 

വൈകിട്ടോടു കൂടി കുടുംബങ്ങൾ എല്ലാം ഒത്തുകൂടി. 


സേതു ഇനി ജോലിക്ക് പോകാത്ത സ്ഥിതിക്ക്  ബാക്കി കാര്യങ്ങൾ ഒക്കെ എങ്ങനെ ആണ് എന്ന് തീരുമാനിക്കാൻ വന്നത് ആണ്. 



"സേതു ഒന്നും മിണ്ടാതെ ഒരു വശത്തു ഇരുന്നു. 


അച്ഛൻ എന്തൊക്കെയോ പുലമ്പുന്നുണ്ട്. 

അമ്മയുടെ കണ്ണ് നിറഞ്ഞു ഒഴുകുക ആണ്. 


"ഞങ്ങൾ ഒരു തീരുമാനം എടുത്തു സേതു... "


മുരളിമാമൻ അവനെ നോക്കി. 


"എന്താണ് എന്ന് അമ്മാമ പറഞ്ഞോളൂ.. "

"അല്ല.... നീ ഇനി മടക്കം ഇല്ലന്ന് തീരുമാനിച്ചോ.. "

"ഉവ്വ്.... ഇനി ഉള്ള കാലം എനിക്ക് എന്റെ ഭാര്യയും കുഞ്ഞും ആയി എന്റെ വിട്ടിൽ എല്ലാവരും ആയി സന്തോഷത്തോടെ ജീവിക്കണം "


"തീർച്ച ആണോ.. "


"അതേ.. അമ്മാമ്മേ... "

"അപ്പോൾ ഈ കടം ഒക്കെ.. "

"ഒക്കെ എങ്ങനെ എങ്കിലും ഒക്കെ അങ്ങ് വീട്ടം... ദൈവം ഒരു വഴി കാണിക്കും എന്ന് വിശ്വസിക്കുവാണ് ഞാൻ '

"അങ്ങനെ വിശ്വസിച്ചോണ്ട് ജീവിക്കാൻ എനിക് പറ്റില്ല.. അളിയൻ കാര്യം പറഞ്ഞാട്ടെ "

അച്ഛൻ കസേരയിൽ നിന്ന് എഴുന്നേറ്റു. 


"സേതു 
..ഞങൾ എല്ലാവരും കൂടി ആലോചിച്ചു ഒരു വഴി കണ്ടിട്ടുണ്ട്,,,, അത് എന്താണ് എന്ന് വെച്ചാൽ.. ഈ വീടും സ്ഥലവും ഗോപന്റെ പേർക്ക് എഴുതുക.. അവൻ ഈ കടം വീട്ടും എന്ന് പറഞ്ഞു... പകരം ഈ വസ്തു അവനു കൊടുക്കണം.. നീ വേണിയുടെ വിട്ടിൽ നില്ക്കു.. അവിടെ വേറെ ആരും ഇല്ലലോ..."


സേതു ഒന്ന് മന്ദഹസിച്ചു. 

"അങ്ങനെ ആണ് കാര്യങ്ങൾ എങ്കിൽ അതു തന്നെ ആയിക്കോട്ടെ... എനിക്ക് സമ്മതം ആണ് "


ഗോപന്റെയും ഭാര്യയുടെയും മുഖം തെളിഞ്ഞു. 

"അല്ലച്ചാ..ഈ ആധാരം ബാങ്കിൽ അല്ലെ.. അപ്പോൾ പിന്നെ അത് എടുക്കാതെ എങ്ങനെ ആണ് നമ്മൾ ആധാരം ഏട്ടന്റെ പേരിൽ മാറ്റുന്നത് "


"അതു കുഴപ്പം ഇല്ല.... ഇനി അഞ്ച് ലക്ഷം രൂപ കൂടി അല്ലെ ഒള്ളു, ബാങ്കിൽ... അത് ഞാൻ അടച്ചോളാം "

ഗോപേട്ടന്റെ മറുപടി അവനെ അത്ഭുതപ്പെടുത്തി. 


കാരണം പത്തു രൂപ എടുക്കാൻ ഇല്ല എന്ന് പറഞ്ഞ ഏട്ടൻ അഞ്ച് ലക്ഷം രൂപ......... 

അവൻ ദീർഘമായി ഒന്ന് നിശ്വസിച്ചു. 
അങ്ങനെ അടുത്ത ദിവസം തന്നെ ഗോപൻ ബാങ്കിൽ ക്യാഷ് അടച്ചു എല്ലാം റെഡി ആക്കി എടുത്തു. 


അടുത്ത ദിവസം ഉച്ച ആയപ്പോൾ മുറ്റത്തൊരു കാർ വന്നു നിന്ന്.. 

"വേണി... നമ്മൾക്കു ഇറങ്ങാം.. "

സേതു അവന്റെ പെട്ടിയും സാധനവും ഒക്കെ ആയിട്ട് ഇറങ്ങി വന്നു. 


"ഇതു എന്താണ് മോനെ... നീ പോകുവാണോ... "അമ്മ വിതുമ്പി. 

"അമ്മേ... ഇന്നലെ ഗോപേട്ടൻ പറഞ്ഞു, ഞങ്ങൾ ഇറങ്ങിയിട്ട് അവർക്ക് ഇവിടെ താമസിക്കണം എന്ന്... "


"അവൻ ഇവിടെ താമസിക്കട്ടെ.. അതിനു നിങ്ങൾ ഇറങ്ങണം എന്ന് ഉണ്ടോ.... "


"ഉവ്വ് അമ്മേ... "അവൻ അവരുടെ കവിളിൽ തലോടി. 


"അതിന് അന്യ സ്ഥലത്ത് ഒന്നും അല്ലാലോ പോകുന്നുന്നത്, ഇവന്റെ ഭാര്യ വിട്ടിൽ അല്ലെ.. "അച്ഛന്റെ വാക്കുകൾ അവിടെ മുഴങ്ങി. 


എത്ര പെട്ടെന്ന് ആണ് എല്ലാവരും മാറിയത്.... 


പണം ആണ് എല്ലാവർക്കും വലുത്.. 

ഇത്രയും കഷ്ടപ്പെട്ടു എല്ലാം ആക്കി എടുത്ത താൻ ആണ്.. 

ഒരു നിമിഷം കൊണ്ട് ഇവിടെ വിട്ടു ഇറങ്ങുന്നത്. 


അപ്പോളേക്കും ഗീത വന്നു. 


"അച്ഛ...ഞാൻ ആ തുക മുഴുവൻ ഏട്ടന് കൊടുത്തു.. ഇന്ന് വൈകിട്ടോടു കൂടി ഞങ്ങളുടെ സാധനങ്ങൾ എല്ലാം അപ്പുറത് കൊണ്ട് വരും.. "


"ഉവ്വോ... കാശ് ഒക്കെ റെഡി ആയോ മോളെ "


"ആയി അച്ഛാ..... പറഞ്ഞ തുക മുഴുവൻ കൊടുത്ത് ശങ്കരണ്ണൻ "


ഗോപന്റെ വീട് ഗീത മേടിച്ചു എന്ന് പിന്നീട് എല്ലാവർക്കും മനസിലായി. 


ഒരു രൂപ പോലും എടുക്കാൻ ഇല്ല..... അനിയത്തിക്ക് കൊടുക്കാൻ ഒരു കാൽപണം പോലും ഇല്ല..... ചേച്ചിടെ  അഭിനയം എന്തായാലും കലക്കി." 

"ഓഹ്... നിന്റെ ആനുകൂല്യം ഒന്നും വേണ്ടടാ..... നീ നിന്റെ പണി നോക്ക് "അവർ അവനെ നോക്കി പരിഹസിച്ചു. 

കാർത്തു മാത്രം വന്നില്ല.. 


അവൾക്ക് നാണക്കേട് ആണ് പോലും. 


"അപ്പോൾ അച്ഛാ.. അമ്മേ... ഞങ്ങള് ഇറങ്ങുവാ.... കെട്ടോ.. "


അമ്മ നിന്ന് കരയുക ആണ്. 


ഗോപനും ഭാര്യയും ആണെങ്കിൽ അവരുടെ കട്ടിൽ ഒക്കെ എടുത്ത് മുറ്റത്തു ഇട്ടു കഴിഞ്ഞു. 


"അച്ഛാ.... ഞാൻ കുറച്ച് ദിവസം വേണിയുട വിട്ടിൽ നിൽക്കാൻ ആണ്... പിന്നെ ഈ വരുന്ന ഞായറാഴ്ച എന്റെ പുതിയ വീടിന്റെ പാൽകാച്ചൽ ആണ്.. എല്ലാവരും കൂടി വരണം... "


എല്ലാവരും അന്താളിച്ചു. 


"ങേ... പുതിയ വീടോ... "


ഗോപന്റെ നെറ്റി ചുളിഞ്ഞു. 

"അതേ ചേട്ടാ.... നമ്മുടെ നാലുകോടി മുക്കിൽ ഇപ്പോൾ പണിയുന്ന ആ രണ്ട് നില വീടില്ലേ.. അതു ഞാൻ ആ കോൺട്രാക്ടർ ജോസഫ് ചേട്ടനോട് മേടിച്ചു ഇന്നലെ ആയിരുന്നു എഴുത്തു.... "


"ങേ... ആ രണ്ട് നില വീടോ.. അതിന് ഒരുപാട് കാശ് ആയില്ലേ മോനെ.. "അച്ചനെ വിക്കി. 


"കാശ് ആയി അച്ഛാ.... ഒരുപാട് ആയി.. "


"അതെങ്ങനെ.. അതിന് മാത്രം കാശ് നിന്റെ കൈയിൽ... "

ഗീത അടുത്ത ചോദ്യം എടുത്തു ഇട്ടു. 


"അതേ....ചേച്ചി... ഞാൻ ഉണ്ടല്ലോ എന്റെ കൂട്ടുകാരനും ആയിട്ട് ദുബൈയിൽ വെച്ച് ഒന്ന് കറങ്ങാൻ പോയി.... പോയത് എന്റെ കുഞ്ഞിന് അരഞ്ഞാണം മേടിക്കാൻ കാശ് ഇട്ടു തരാൻ ആയിരുന്നു. തിരിച്ചു വരും വഴി അവിടെ നിന്ന് ഒരു ലോട്ടറി എടുത്ത്. 

ഭാഗ്യദേവത എന്നെ കടാക്ഷിച്ചു... 


എനിക്കു ആയിരുന്നു ഒന്നാംസമ്മനം.. 

എല്ലാവരും ഞെട്ടി... ഒപ്പം വേണി പോലും.. അവളും അറിഞ്ഞില്ല ഇങ്ങനെ ഒരു കാര്യം. 


കുടുംബത്തിൽ എല്ലാവരെയും രക്ഷപെടുത്താനായി എല്ലാവർക്കും ഒരു സർപ്രൈസ് തരാൻ ആയി ഓടി വന്ന എനിക്ക് നിങ്ങൾ എല്ലാവരും കൂടി അല്ലെ സർപ്രൈസ് തന്നത്.. "
അവൻ എല്ലവരെയും നോക്കി. 


"എത്ര രൂപ ആണ് മോനെ അടിച്ചത്... "അച്ഛന്റെ വാചകത്തിൽ സ്നേഹം തുളുമ്പി നിന്ന്. 


"ഓഹ്..... അതൊന്നും ഇനി ആരും അറിയണ്ടന്നെ... എല്ലാം ഞാൻ അറിയിച്ചതിന്റെ വിശേഷം ഞാൻ കണ്ടു.. ഇനി ഉള്ള എന്റെ കാര്യങ്ങൾ എന്റെ ഭാര്യ അറിഞ്ഞാൽ മാത്രം മതി...പിന്നെ എന്റെ കേറിത്താമസം വിളിക്കാൻ ഞാൻ ഒന്ന് കൂടി വരും.. ഞങളുടെ ഒപ്പം ഞങ്ങൾക്ക് കൂട്ടായി വേണിയുടെ അച്ഛനും കാണും ആ വിട്ടിൽ . "

അതും പറഞ്ഞു അവൻ വേണിയെയും കുഞ്ഞിനേയും ആയി കാറിൽ കയറി പോയി. 


എല്ലാവരും സ്തംഭിച്ചു നിൽക്കുക ആണ്. 

ആരും സ്വപ്നത്തിൽ പോലും കരുതിയില്ല ഇങ്ങനെ ഒരു കാര്യം നടക്കും എന്ന്. 

ഭവാനിയമ്മയുടെ മാത്രം മനസ് നിറഞ്ഞു.. 


സേതുവിന്റ് കാർ പോയി നിന്നത് ആദ്യം ഒരു കോളനിയിൽ ആയിരുന്നു. 


"ഇതു എന്താണ് ഏട്ടാ.... ഇവിടെ ആരാ ഉള്ളത്.. "


"നീ വാ ഞാൻ കാണിച്ചു തരാം... "

അവൻ ഒരു വീട് ലക്ഷ്യം ആക്കി നടന്നു. 


ചെന്നപ്പോൾ അത് ആ കാക്കാത്തിയിടെ വീട് ആയിരുന്നു. 


അവനെ കണ്ടതും അവർ തൊഴുതു. 


"എന്ത് ആയി കാര്യങ്ങൾ... "

"അവർക്ക് ഇഷ്ട്ടം ആയി മോനെ... ഏറ്റവും അടുത്ത ദിവസം കല്യാണം നടത്തം എന്ന് പറഞ്ഞു.. "അവർ കണ്ണീരോട് കൂടി പറഞ്ഞു. 


"മ്മ്..... സമയം ആകുമ്പോൾ പറഞ്ഞ സ്വർണം ഞാൻ എത്തിക്കാം.. ഇപ്പോൾ ഇതു ഇരിക്കട്ടെ... "കുറച്ചു നോട്ടുകൾ കൊടുത്തു അവർ മടങ്ങി. 


"എന്റെ വിട്ടിൽ ഉള്ളവരേക്കാൾ എന്ത് ഭേദം ആണ് ഈ ചേച്ചി എന്ന് അറിയുമോ.... ഭർത്താവ് കഴിഞ്ഞ വർഷം മരിച്ചു.. ഒറ്റമോൾ ഒള്ളു.. അതിനെ എങ്ങനെ ഇറക്കി വിടണം എന്ന് ഓർത്തു വിഷമിച്ചു നടക്കുക ആയിരുന്നു.. ഒരു കല്യാണം വന്നു.. പക്ഷെ കാശില്ലായിരുന്നു... അപ്പോൾ ആണ് ഞാൻ അവരെ കാണുന്നത്.... "അവൻ സംഭവിച്ച കാര്യങ്ങൾ ഒക്കെ വേണിയോട് പറഞ്ഞു. 


"നന്നായി ഏട്ടാ.. എന്റെ ഏട്ടന് കോടി പുണ്യം കിട്ടും.... "അവൾ അവന്റെ കൈ എടുത്തു ചുംബിച്ചു. 


"എനിക്ക് ഒരു പുണ്യവും വേണ്ട.... എന്റെ കുഞ്ഞിനും നിനക്കും ഒരു ആപത്തും കൂടാതെ ഈശ്വരൻ കാത്തു സുക്ഷിച്ചാൽ മതി.. "


"ഏട്ടനെ നോക്കി കഴിഞ്ഞേ ഈശ്വരൻ ഞങളെ നോക്കു.. അത്രയ്ക്ക് ഈശ്വരന് പ്രിയപ്പെട്ട a ആൾ ആണ് എന്റെ സേതുവേട്ടൻ.. "

അവന്റെ തോളോട് ചേർന്ന് ഇരുന്ന് വേണി അവന്റെ ഒപ്പം കാറിൽ അവളുടെ വീട്ടിലേക്ക് യാത്ര തിരിച്ചു. 


അവളുടെ മടിയിൽ ചിരിച്ചു കൊണ്ട് കുഞ്ഞു വാവ കിടപ്പുണ്ടായിരുന്നു. 

ലൈക്ക് കമന്റ് തരണേ...
അവസാനിച്ചു. 
To Top