ആത്മസഖി, തുടർക്കഥ ഭാഗം 65 വായിക്കൂ...

Valappottukal


രചന: മഴ മിഴി

മുൻഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കാശിയേട്ട.... എനിക്ക് ടെക്സ്റ്റ്‌ അടുക്കണം...
അത് നാളെ അടുക്കാം പെണ്ണെ...
എനിക്ക് നിന്നെ ഇങ്ങനെ  ചുറ്റി പിടിച്ച് കിടക്കണം...
കാശി  കുസൃതി ചിരിയോടെ കണ്ണുകൾ അടച്ചു  കുറച്ചു നേരം അങ്ങനെ തന്നെ കിടന്നു...

നന്ദ  അവന്റെ മുടിയിഴകളിൽ തലോടി കൊണ്ട് അങ്ങനെ തന്നെ ഇരുന്നു... കാശിയുടെ സാമീപ്യം തന്നിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ അവൻ അറിയാതെ ഇരിക്കാൻ ശ്രെമിച്ചു കൊണ്ട് അവള് ശ്വാസം അടക്കി പിടിച്ചിരുന്നു...

അവൻ ചുറ്റി പിടിച്ചിരിക്കുന്ന കൈയ്യുടെ ചൂട് അരയിലും മുഖത്തെ നിശ്വാസം വയറിലും പതിയുമ്പോൾ അതുവരെ തോന്നാത്ത എന്തോ വികാരം തന്നെ പൊതിയുന്നത് പോലെ അവൾക്ക് തോന്നുന്നുണ്ടായിരുന്നു...

നന്ദേ.....
പതിയെ അവൻ വിളിക്കുന്ന കേട്ടു നന്ദ ഞെട്ടലോടെ അവനെ നോക്കി... അപ്പോഴും അവന്റെ കണ്ണുകൾ അടച്ചു പിടിച്ചിട്ടുണ്ടായിരുന്നു....

നന്ദ ഒന്നും മിണ്ടാതെ അവന്റെ മുടിയിഴകളിൽ കൈ വിരലുകൾ കോരുത്തു വലിച്ചു കൊണ്ടിരുന്നു..

കാശി കണ്ണുകൾതുറന്നു അവളെ നോക്കി...
അവന്റെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന പ്രണയം കാണെ അവൾക്ക് വല്ലാത്ത ഭയം തോന്നി...

നന്ദേ.... എനിക്കിനിയും നിന്റെ മുന്നിൽ  അകന്നു നിൽക്കാൻ പറ്റില്ലാട്ടോ...
എനിക്ക് കാത്തിരിക്കാൻ വയ്യ... കാത്തിരിക്കും തോറും നിന്നെ നഷ്ടപ്പെടുമോ എന്നൊരു പേടി..


എനിക്ക് നിന്നെ എന്റെ കൂടെ എന്നും വേണം... ഒരിക്കലും അകലനാവാത്ത പോലെ   പ്രണയം കൊണ്ടു നീയെന്നെ    നിന്നിലേക്ക്  അടുപ്പിച്ചു കൊണ്ടിരിക്കുവാ....

ഞാൻ ഒന്ന് ചുംബിച്ചോട്ടെ നിന്നെ...അത്രമേൽ പ്രണയത്തോടെ ഒരിക്കലും   നഷ്ടപ്പെടുത്താത്ത പോലേ....

അവനോട് എന്ത് പറയണമെന്നറിയാതെ നന്ദ ഉരുകി ഇരുന്നു...
ടോപ് പതിയെ ഉയർത്തി കാശി നാഭിചുഴിയിൽ ചുംബിച്ചതും നന്ദ ഞെട്ടി വിറച്ചു പോയി... പ്രണയമെന്ന മഹാനുഭൂതി സിരയിലൂടെ പടരുന്നത് വിറയലോടെ അവൾ അറിഞ്ഞു...

കാശിയേട്ട....
വിറയലോടെ അവൾ വിളിച്ചു...

പെട്ടന്ന് കാശി  ഒന്ന് ഉയർന്നു അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു..

അവൾ എന്തോ പറയാൻ ശ്രെമിക്കുന്നതിനു മുന്നേ തന്നെ കാശിയുടെ അധരങ്ങൾ വീണ്ടും അതിന്റെ ഇണയെ ആവേശത്തോടെ പൊതിഞ്ഞിരുന്നു..ആ നിമിഷം നന്ദയും പ്രണയം പകുത്ത ചുംബന ചൂടിൽ സ്വയം മറന്നു ഇരുന്നു പോയി..പ്രണയം പകുത്ത ദീർഘ ചുംബനത്തിന്റെ ചൂടിൽ പരസ്പരം അടരാതെ ഇരുവരും മത്സരിച്ചു ചുംബിച്ചു...



വൃന്ദയും ആദിയും ആദിയുടെ ഫ്രണ്ടിന്റെ  കല്യാണ റീസെപ്ഷനു വേണ്ടി വന്നതാണ്  പാലക്കാട് ... അന്ന് രാത്രി തന്നെ തിരികെ പോകണമെന്ന് കരുതിയാണ് ആദി വന്നത്... പക്ഷെ അവിടെ ചെന്നുകഴിഞ്ഞു പ്ലാനിങ് മാറിമറിഞ്ഞത്... അവനെ പോകാൻ സമ്മതിക്കാതെ കൂട്ടുകാർ വളഞ്ഞു അവരുടെ നിർബന്ധം കാരണം അവൻ അവിടെ താങ്ങാൻ തീരുമാനിച്ചു...

അവർക്ക്  അന്ന് തങ്ങാനായി  പുറത്ത് വില്ല . ഒരുക്കിയിരുന്നു .
ഫ്രണ്ട്സുമായി സംസാരിച്ചു ഇരിക്കുമ്പോൾ അവന്റെ ഫ്രണ്ട്സിൽ ആരോ  വൃന്ദയെ കമന്റ്‌ അടിച്ചത്...ആദിക്ക് അത് തീരെ ഇഷ്ടം ആയില്ല...
എന്നിരുന്നാലും അവൻ  ഒരു പ്രശ്നം ഉണ്ടാക്കാതെ അവിടുന്ന് പോകാൻ തിടുക്കം കൂട്ടി... അതിനു സമ്മതിക്കാതെ അവന്റെ ഫ്രെണ്ട്സ് ഒന്ന് കൂടിയിട്ട് പോകാൻ അവനെ നിർബന്ധിച്ചു... മനസ്സില്ല മനസ്സോടെ അവൻ വൃന്ദയെ നോക്കി.. വൃന്ദയ്ക്കും  കൂടലിനോട് യോജിപ്പ് ഇല്ലായിരുന്നു.. എന്നാലും ഫ്രണ്ട്സിനെ പിണക്കണ്ടാന്ന് കരുതി ഒരു ചെറിയ സ്‌മോൾ അടിക്കാൻ അവൻ തീരുമാനിച്ചു.. അതിനു വൃന്ദ സമ്മതിക്കുകയും ചെയ്തു..

ഒരു ചെറിയ സ്‌മോള്ളിൽ തുടങ്ങി അത്  അവസാനിച്ചത് കുപ്പികൾ ഒഴിഞ്ഞതോടു കൂടിയാണ്... ആദി നല്ല ഫിറ്റിലായി അതിന്റെ അനിഷ്ടം വൃന്ദയുടെ മുഖത്ത് നിറഞ്ഞു.. എങ്കിലും പുറത്തു കാണിക്കാതെ  അവൾ അവനെയും കൂട്ടി അവർ അന്ന് താമസിക്കാൻ എടുത്ത വില്ലയിലേക്ക് പോയി..

ആദി നല്ല ഫിറ്റ്‌ ആയിരുന്നത് കൊണ്ടും വൃന്ദയുടെ സമീപ്യവും  മദ്യത്തിന്റെ ലഹരിയും ആദിയെ ഉന്മാദനാക്കി...അവന്റെ കണ്ണുകളിൽ അവളോടുള്ള പ്രണയം നിറഞ്ഞു...ആ നിമിഷം ആദി പഴയതെല്ലാം മറന്നിരുന്നു... അവന്റെ ഉള്ളിൽ അവളോട് പ്രണയം മാത്രം നിറഞ്ഞു നിന്നു..

ആദ്യമൊക്കെ അവന്റെ കരലാളനങ്ങളിൽ  വൃന്ദ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും  ഏതൊക്കെയോ നിമിഷങ്ങളിൽ അവളും ആഗ്രഹിച്ചിരുന്നു ആദിയുടെ മാത്രം സ്വന്തമാകാൻ...ഒരു പുതപ്പിനുള്ളിൽ ഒരു മെയ്യും മനസ്സുമായി അവർ അലിഞ്ഞു ചേർന്നു....


രാവിലെ നന്ദ ഉണരുമ്പോൾ കാശിയുടെ നെഞ്ചിൽ തല ചേർത്ത് കിടക്കുകയായിരുന്നു...
നന്ദ കാശിയെ തന്നെനോക്കി ഇരുന്നു.. പെട്ടന്ന് എന്തോ ഓർത്ത പോലെ അവളുടെ കൈകൾ അവന്റെ പകുതി തുറന്നു കിടക്കുന്ന ഷർട്ടിനു ഇടയിൽ കൂടി ഇടത്തെ നെഞ്ചിലേക്ക് പാഞ്ഞു.... പെട്ടന്ന് അവൾ അവന്റെ ഷർട്ടിന്റെ രണ്ടു ബട്ടനുകൾ അഴിച്ചു അവന്റെ ഷർട്ട്‌ ഒന്ന് കൂടി വിടർത്തി അവന്റെ നെഞ്ചിലേക്ക് നോക്കി... അവന്റെ നെഞ്ചിൽ പച്ച കുത്തിയിരിക്കുന്ന പേര് കണ്ടതും നന്ദയുടെ ഹൃദയം വിങ്ങി... അവന്റെ നെഞ്ചിൽ ചേർന്നിരിക്കുന്ന അവളുടെ പേര് കാണെ അറിയാതെ അവളുടെ കൈകൾ അവന്റെ നെഞ്ചിലെ ടാറ്റുവിൽ തലോടി.,പെട്ടന്ന് കാശി കണ്ണു ചിമ്മി തുറന്നു നന്ദേ നോക്കി...  തന്റെ നെഞ്ചിൽ തഴുകുന്ന അവളുടെ കൈ വിരലുകൾ  അവന്റെ ഹൃദയമിടിപ്പ് ഉയർത്തി...


നന്ദേ....അവൻ പതിയെ വിളിച്ചതും അവൾ ഞെട്ടി മിഴികൾ ഉയർത്തി അവനെ നോക്കി ആ കണ്ണുകൾ നിറഞ്ഞിരുന്നു..

കാശിയേട്ട.... ഇത് കുത്തിയപ്പോൾ വേദനിച്ചില്ലേ...
മ്മ്...പിന്നെ വേദനിക്കാതിരിക്കുവോ പെണ്ണെ 
പിന്നെ... പിന്നെ... എന്തിനാ കുത്തിയെ...

ഇനി ഒരിക്കലും ഞാൻ എന്റെ നന്ദയെ മറക്കാതിരിക്കാൻ ഈ കാശിയുടെ ഇടം നെഞ്ചിൽ എന്നും  എന്റെ നന്ദ ഉണ്ടാവണം...മറന്നാലും ഒരിക്കലും മറക്കാത്തപോലെ ഓർമിപ്പിച്ചു കൊണ്ട് നീ എന്റെ ഈ ഇടനെഞ്ചിൽ വേണം 

പെട്ടന്ന് അവൾ അവന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു....
അയ്യേ... എന്റെ കുറുമ്പി കരയുവാണോ...
എനിക്കിനിയും നിന്നിൽ നിന്നും അകലാൻ വയ്യ നന്ദേ .. അത് ഇനി എന്തിന്റെ പേരിൽ  ആയാലും പറ്റില്ല നന്ദേ.... എനിക്ക് വേണം നിന്നെ.. എന്റേത് മാത്രമായി...

എന്നാ... നന്ദേ.... ഞാൻ നിന്നെ പൂർണമായും അറിയുന്നത്... ഇനിയും കാത്തിരിക്കാൻ വയ്യാട്ടോ...കുസൃതി ചിരിയോടെകണ്ണിറുക്കി കൊണ്ട് പറയുന്നവനെ 

നന്ദ നാണത്തോടെ അതിലേറെ പരിഭ്രാമത്തോടെ   നോക്കാനാവാതെ  കിടന്നു..

പെട്ടന്ന് ടേബിളിൽ ഇരുന്ന കാശിയുടെ ഫോൺ റിങ് ചെയ്തത്.. നന്ദ വേഗം അവന്റെ നെഞ്ചിൽ നിന്നും എണീറ്റു മാറി അഴിഞ്ഞു കിടന്ന മുടി വാരി കെട്ടി കൊണ്ട് ഡ്രെസ്സും എടുത്ത് കുളിക്കാൻ ഓടി..


ഫോൺ എടുത്തു ചെവിയോട് ചേർത്ത് കൊണ്ട് അവൻ നന്ദ പോകുന്നത് നോക്കി ചിരിച്ചു..

ബാത്‌റൂമിൽ കണ്ണാടിയിൽ കൂടി അവള് തന്റെ കഴുത്തിലേക്ക് നോക്കി.. കഴിഞ്ഞ ദിവസത്തെ  ചുംബനതരംഗതിന്റെ  നേർത്തു ചുവന്ന പാടുകൾ കാണെ അവളുടെ ചുണ്ടിൽ ചിരി വിടർന്നു.. ഞാനും ആഗ്രഹിക്കുന്നുണ്ട് കാശിയേട്ട... നിങ്ങടെ മാത്രമാകാൻ...നിങ്ങടെ പ്രണയത്തിൽ അലിഞ്ഞു ചേരാൻ... ഇനിയും കാത്തിരിക്കാൻ വയ്യ... എനിക്ക് എന്റെ കാശിയേട്ടന്റെ കൂടെ ജീവിക്കണം...എന്റെ കാശിയേട്ടനെ സ്നേഹിച്ചു കാശിയേട്ടന്റെയും നമ്മുടെ മക്കളുടെ കൂടെ   പ്രണയിച്ചു ജീവിക്കണം...


അന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു നന്ദയെ ബസ്സിന്‌ കയറ്റി വിട്ടിട്ട് കാശി എന്തോ അത്യാവശ്യം ഉണ്ടെന്നു പറഞ്ഞു   പോയി...
നന്ദ വീട്ടിൽ എത്തുമ്പോൾ അമ്മ  കിച്ചണിൽ  പഴം പൊരി ഉണ്ടാക്കുക ആയിരുന്നു.. നന്ദ തന്റെ ബാഗ് സോഫയിൽ വെച്ചിട്ട് കിച്ചണിലേക്ക് പോയി...
അവളെ കണ്ടതും അവർ പുഞ്ചിരിയോടെ അടുത്തേക്ക് വിളിച്ചു കൊണ്ട് പൊരിച്ചു വെച്ച പഴം പൊരി അവൾക്ക് നേരെ നീട്ടി... അവൾ അത് വാങ്ങി കൊണ്ട് അമ്മയ്ക്ക് അരികിൽ നിന്നു..


കുറച്ചു നേരം അവർ എന്തൊക്കെയോ സംസാരിച്ചു അതിനിടയിൽ ലക്ഷ്മിയമ്മ  ഒന്നും അറിയാത്ത പോലെ  ചോദിച്ചു...

കാശി എങ്ങനെയാ മോളോട്...
സ്നേഹത്തിൽ ആണോ?

മ്മ്.... അവൾ മൂളി....

ഹോ.... എനിക്ക് അത് കേട്ടാൽ മതി....
ഞാൻ കരുതി അവൻ ഇനി മോളെ  ഡിവോഴ്സ് ചെയ്തിട്ട് പണ്ട് അവൻ പ്രേമിച്ച ഒരു കുട്ടി ഉണ്ട് അവളെ വിളിച്ചോണ്ട് വരുമെന്ന്...

നന്ദ ഞെട്ടി അമ്മയെ നോക്കി...
ഞാൻ അറിയാത്ത ഒരു കുട്ടിയോ അതാരാപ്പാ അങ്ങനെ ഒരാള്...

അമ്മേ.... അതാരാ....
നമ്മുടെ ജാതി അല്ല മോളെ ഏതോ മുസ്ലീം പെൺകുട്ടിയ..

മുസ്ലീം പെൺകുട്ടിയോ....
അതെതാ അങ്ങനെ ഒരു പെൺകുട്ടി.... കാലനാഥാ നിങ്ങൾ എന്നെ ചതിച്ചേതോ?

എവിടെ ഉള്ളതാ..... അമ്മേ... ഇവിടെ അടുത്ത് ഉള്ളതാണോ അവൾ ആകാംഷയോടെ ചോദിച്ചു...

അമ്മയ്ക്ക് ചിരി പൊട്ടി എങ്കിലും അമ്മ അത് മറച്ചു പിടിച്ച് അവളെ നോക്കി..

അറിയില്ല മോളെ.... ആകെ കണ്ടിട്ടുള്ളത് അമ്പലത്തിനടുത്തെ ഗ്രൗണ്ട് ഇല്ലേ.. ഇന്നാളിൽ കാശി ഫുട്ബോൾ കളിച്ച ഗ്രൗണ്ട്..

മ്മ്..

അവിടെ ഫർദ്ദ ഇട്ടോണ്ട് ഇരിക്കുന്ന..
പെട്ടന്ന് നന്ദ കടിച്ചു കൊണ്ടിരുന്ന  ഇരുന്ന പഴം പൊരി   കൈയിൽ നിന്നും താഴേക്ക് വീണു പോയി..
അവൾ വല്ലാതെ വിറച്ചു പോയി...

അവൾ ദയനീയമായി അമ്മേ നോക്കി..

എന്താ മോളെ... ഒരു പരവേശം....
അത് ഒന്നുല്ല അമ്മേ... ഞാൻ.. ഞാൻ പോയി കുളിച്ചിട്ട് വരാം...
അമ്മ ചിരിയോടെ അവളെ നോക്കി..

അവൾ മുന്നോട്ട് നടന്നതും അമ്മ വിളിച്ചു പറഞ്ഞു..

ആ കുട്ടീടെ പേര്  എന്താന്ന് മോൾക്ക് അറിയുമോ?
ഇല്ല...

നിസ എന്നാ...
പെട്ടന്ന് നന്ദ ഞെട്ടലോടെ അമ്മയെ നോക്കി...
നിസയോ?
അവൾ പോയ സ്പീഡിൽ ഓടി അമ്മയ്ക്ക് അടുത്തേക്ക് വന്നു...
നിസയോ?
അവൾ സംശയത്തോടെ ചോദിച്ചു....

അയ്യോ... നിസ അല്ല നന്ദേന്ന...

അമ്മയ്ക്ക് തെറ്റിയതാ....

നന്ദ ഞെട്ടി മിഴിച്ചു അമ്മയെ നോക്കി... അവളുടെ കണ്ണുകൾ നിറഞ്ഞു..

അമ്മയ്ക്ക് അറിയാം എല്ലാം.. എന്റെ കുട്ടി എന്ത് പറയുമെന്ന് അറിയാൻ  വേണ്ടി ഒന്ന് കളിപ്പിച്ചതാ...

പെട്ടന്ന് നന്ദ അമ്മയെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു...

അയ്യേ.. അമ്മേടെ മോളു കരയുവാണോ?
എന്റെ കാശിടെ ഭാഗ്യമല്ലേ മോള്... ഇവിടെ  എല്ലാർക്കും ഇപ്പോൾ എല്ലാം അറിയാം... ഇനി ആരുടെയും മുന്നിൽ എന്റെ കുട്ടി നാണിക്കേണ്ട...

ഞങ്ങൾ ഇത്രേം പെട്ടന്ന് മുത്തശ്ശനും മുത്തശ്ശിയും ആവാനുള്ള കാത്തിരിപ്പിലാ ...
ആദിടേം കാശിടേം കുഞ്ഞുങ്ങളെ കണ്ടിട്ട് വേണം കണ്ണടയ്ക്കാൻ...

നന്ദ നാണത്തോടെ അമ്മയെ ചുറ്റിപ്പിടിച്ചു നിന്നു..

കാശി ലിജോ രാവിലെ വിളിച്ചു പറഞ്ഞത് അനുസരിച്ചു അവന്റെ  ഗോടാവുണിൽ ലിജോയെ കാത്തു നിന്നപ്പോഴാണ് അവന്റെ നീല കാർ വന്നു നിന്നത് അതിൽ നിന്നും തല്ലുകൊണ്ട് അവശനായി ഇറങ്ങുന്ന ഗിരിയെ കണ്ടു കാശിയുടെ ചുണ്ടിൽ പുച്ഛചിരി വിടർന്നു..അവന്റെ കോളേറിൽ കുത്തിപിടിച്ചു കൊണ്ട് ലിജോ കാശിക്ക് മുന്നിലേക്ക് ഗിരിയെ നീക്കി നിർത്തി...

ച്ചേ.... നീ എന്ത് പണിയാട ലിജോയെ കാണിച്ചേ...
ഇവനെ കൈ വെച്ചോണ്ട് ആണോ കൊണ്ടുവന്നെ..

അപ്പോൾ പിന്നെ ഞാൻ എന്റെ കൈ രേഖ എവിടെ പതിപ്പിക്കും... നിനക്ക് പതിപ്പിക്കാൻ അല്ലേടാ   അവന്റെ ഈ തണ്ടും തടിയും കിടക്കുന്നെ,. നീ നിന്റെ കൊതി തീരെ കൈ രേഖയോ കാൽ രേഖയോ പതിപ്പിച്ചോടാ....

ഒന്നും അല്ലേലും നിന്റെ നന്ദേ ഉപദ്രവിക്കാൻ ശ്രെമിച്ചവനല്ലേ ഇവൻ... ആ പരിഗണന നീ ഇവനു കൊടുക്കണം...
അതുകൊണ്ട് കാര്യമായിട്ട് തന്നെ പെരുമാറിക്കോ...
നമ്മടെ പെങ്ങള് കൊച്ചിനെ ഉപദ്രവിക്കാൻ ശ്രെമിച്ചവനെ  ഞാനും  ഒന്ന് കൈ വെച്ചു പോയി മച്ചാ... നിനക്ക് മുന്നേ കൈ വെക്കേണ്ടി വന്നു... നീ അതിനു പരിഭവിക്കരുത്..

അവനെ വിളിച്ചപ്പോൾ അവനു ഭയങ്കര ജാട... അവൻ വല്യ പുള്ളിയാ പോലും കണി മംഗലത്തെ സീമന്ത പുത്രനാണെന്നു... ഇവനെ തൊട്ടാൽ ഇവന്റെ തന്ത നമ്മളെ ഞൊട്ടുമെന്ന്... പിന്നെ ഒന്നും ആലോചിച്ചില്ലെടാ  നമ്മടെ പിള്ളേര്  ഇവനെ കേറി അങ്ങ് ഞൊട്ടി... അതാ അവന്റെ ഈ അവസ്ഥക്ക് കാരണം...ഇവന്റെ ഈ തണ്ടും തടിയുമെ ഉള്ളൂ... അല്ലാതെ ഉശിരില്ല....

നിന്റെ കലാവിരുത് കാട്ടാൻ ഇവന്റെ ഈ  അവസ്ഥ ഒന്നും നോക്കണ്ട ഈ തണ്ടും തടിയും നോക്കിയാൽ മതി .

അപ്പൊ തുടങ്ങിക്കോടാ ..... ഇവനു ഇന്ന് കിട്ടുന്ന താല്ലോടെ  ഇവന്റെ കഴപ്പ് തീരണം... അതല്ല തീർന്നില്ലെങ്കിൽ  നമ്മളു തീർക്കും..

ഗിരി തല്ലു കൊണ്ടു അവശനായി കാശിയെ നോക്കി..
ഷർട്ടിന്റെ കയ്യും തെരുത് പിടിച്ച് മീശ പിരിച്ചു വെച്ചു കൊണ്ട് കാശി അങ്കതിനെന്നപോലേ ഗിരിക്ക് നേരെ അടുത്തു..

തുടരും
To Top