ആത്മസഖി, തുടർക്കഥ ഭാഗം 64 വായിക്കൂ...

Valappottukal


രചന: മഴ മിഴി

മുൻഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

എന്റെ അനു കൊച്ചേ .. നീ ഇങ്ങനെ ഈയല് പോലെ പിടയ്ക്കാതെ... നിന്നെപ്പറ്റി ഞാൻ പറഞ്ഞ ബിൽഡപ്പ് എല്ലാം തള്ളാനെന്നു അമ്മച്ചിക്ക് തോന്നുവേ...ഞാൻ പറഞ്ഞില്ലെന്നു വേണ്ട അവൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു..

കൊറച്ചു മുൻപ് പറഞ്ഞ ഡയലോഗിന്റെ  ബലം പോലും നിനക്ക് ഇല്ലല്ലോ എന്റെ അനു കൊച്ചേ..

അനു പേടിച്ചു അവനെ നോക്കി... അവളുടെ കണ്ണുകൾ പേടി കൊണ്ട് നിറഞ്ഞു തുടങ്ങി...

അവളുടെ നിറ കണ്ണുകൾ കണ്ടതും അപ്പച്ചനും അമ്മച്ചിയും അവന്റെ ചെവി പിടിച്ച് പൊന്നാക്കി...

എന്നാ കുരുത്തം കെട്ട സ്വകാര്യമാടാ  ചെറുക്കാ നീ ഞങ്ങടെ കൊച്ചിനോട് പറഞ്ഞു കരയിച്ചേ..

അമ്മച്ചി അവളെ ചേർത്ത് പിടിച്ച് കൊണ്ട് അകത്തേക്ക് കയറി.
അനു അപ്പോഴും ആലില  പോലെ വിറയ്ക്കുകയാണ്.

ടി... സെലിയെ,.
എന്റെ കൊച്ചിന് കൊറച്ചു ജ്യൂസ്‌ കൊണ്ടുവാടി..
കൊച്ചു ആകെ വാടി തളർന്നു ഇരിക്കുവാ.

അപ്പോഴേക്കും അനു പൊട്ടിക്കരഞ്ഞു...
അയ്യോ കൊച്ചു എന്നാതിനാ ഈ കരയുന്നെ..
ആരേലും ഞങ്ങടെ കൊച്ചിനെ വേണ്ടത്തിനം വല്ലതും പറഞ്ഞോ..

ഇല്ല... കണ്ണീരിനും തേങ്ങലിനും ഇടയിലൂടി അവള് തലയാട്ടി..

പിന്നെ എന്നതാ കൊച്ചേ കാര്യം അപ്പച്ചനും അവൾക്ക് അരികിൽ വന്നിരുന്നു ചോദിച്ചു..

അനു ഒന്നും പറയാനാവാതെ ലിജോയെ നോക്കി.

എന്റെ പൊന്നു അപ്പച്ച... അവള് നിങ്ങളെ കണ്ടു പേടിച്ചു കരയുന്നതാ..

അതെന്നാ പറച്ചിലാട നീ പറയണേ....
ഞങ്ങൾ എന്താടാ വല്ല സാത്താനുമാണോ?

എന്റെ ഇച്ചായ നിങ്ങൾക്ക് കാര്യം മനസ്സിലായില്ലേ ഈ ചെറുക്കൻ നമ്മുടെ കൊച്ചിനോട് നമ്മൾ ആനയാ ചേനയാന്നൊക്കെ പറഞ്ഞു പേടിപ്പിച്ചു കാണും...

ദേ... അമ്മച്ചി വേണ്ടത്തിനം പറയരുത്...
ഇത് അതൊന്നുമല്ല എന്റെ അനു കൊച്ചു നിങ്ങടെ സ്നേഹപ്രകടനം കണ്ടു പേടിച്ചു പോയതാ..

ആണോ കൊച്ചേ....അമ്മച്ചി അവളുടെ താടി തുമ്പിൽ പിടിച്ചുകൊണ്ടു ചോദിച്ചു.

മ്മ്....അവള് പതിയെ  മൂളി..

അയ്യോ... അതിനാണോ എന്റെ കൊച്ചു കരഞ്ഞേ...
കരയണ്ടാട്ടോ നാളെ ആയാലും ഇങ്ങോട്ട് വന്നു കേറേണ്ട കൊച്ചു അല്ലെ...

അതെ... അപ്പച്ചാ ഈ സൺ‌ഡേ എന്നതാ പരിപാടി..
പള്ളിൽ പോണം...
അല്ലാതെ വേറെ ഒന്നും ഇല്ലല്ലോ..
ഇല്ലെടാ ചെറുക്കാ..
എന്നാൽ നമ്മൾ ഈ വരുന്ന സൺ‌ഡേ അനു കൊച്ചിന്റെ വീട്ടിൽ പോകുന്നു.. പെണ്ണ് ചോദിക്കുന്നു... മിന്നു കെട്ടു ഉറപ്പിക്കുന്നു..

എന്നതാ അനു കൊച്ചേ അത് പോരെ..
അവള് മിണ്ടാതെ അവനെ നോക്കി...
അവളുടെ ചുണ്ടിൽ ചിരി വിടർന്നു..

എന്നാൽ  കൊച്ചു ജ്യൂസ്‌ കുടിച്ചാട്ടെ.. സെലി അത് അങ്ങോട്ട് കൊടുക്ക്‌ പെണ്ണെ...

അനു ജ്യൂസ്‌ വാങ്ങി സെലിയെ നോക്കി..
സെലി ചിരിച്ചു കാട്ടി.. അനുവും ചിരിച്ചു..

പെട്ടന്ന് അവളുടെ ഫോൺ അടിച്ചു ബാഗിൽ നിന്നും ഫോൺ എടുത്ത് നോക്കിയതും അവള് ഞെട്ടി..

ആരാ അനു കൊച്ചേ....
ലിജോ അവളുടെ ഞെട്ടൽ കണ്ടു ചോദിച്ചു..

അമ്മയാ..

അവള് വേഗം ഫോൺ എടുത്തു..

അനുമോളെ നീ എവിടെയാ...
എനിക്ക് ബസ്സ് കിട്ടിയില്ല അമ്മേ ഇപ്പൊ അടുത്ത ബസ്സ് വരും ഞാൻ അതിനു വീട്ടിൽ എത്തും...

എനിക്ക് പോണം ഇച്ചായ... അമ്മ എന്നെ കാണാണ്ട് വിഷമിച്ചു ഇരിക്കുവാ..

അതിനു നീ പേടിക്കുന്നെ എന്തിനാ കൊച്ചേ... ഇച്ചായൻ കൊണ്ട് വിടില്ലേ..

അപ്പച്ചനോടും അമ്മച്ചിയോടും യാത്ര പറഞ്ഞു അവർ ഇറങ്ങി..

യാത്രയക്കിടയിൽ അനു ലിജോയെ നോക്കി..

എന്നോട് ഇത്രേം ഇഷ്ടം ഉണ്ടാരുന്നോ ഇച്ചായ നിങ്ങൾക്ക്.. എന്നിട്ട് എന്താ എല്ലാരോടും പറഞ്ഞിട്ടും ഇത്രേം കാലം  എന്നോട് പറയാണ്ടിരുന്നേ..

നിനക്ക് എന്നെ ഇഷ്ടമാകുമോന്നു അറിയില്ലായിരുന്നു...അനു കൊച്ചേ 
നീ എന്നെ ഒരിക്കൽ പോലും ശ്രദ്ധിച്ചു ഞാൻ കണ്ടിട്ടില്ല..

ആര് പറഞ്ഞു ശ്രെധിച്ചിട്ടില്ലാന്നു..
നന്ദയ്ക്കൊപ്പം കാശിയേട്ടനെ കാണാൻ വരുമ്പോഴേല്ലാം മറ്റുള്ളവർ എന്നെ ഓരോന്ന് പറയുമ്പോഴും എനിക്ക് വേണ്ടി സംസാരിച്ചിരുന്ന.. എന്നെ ഹംസം എന്ന് വിളിച്ചിരുന്ന നിങ്ങളെ ഞാൻ  ആരും കാണാതെ ശ്രെധിച്ചിട്ടുണ്ട്..

ഹമ്പടി.. കള്ളി...

പിന്നെ ഇഷ്ടം ആണോന്നു ഒന്നും അന്നെനിക്ക് അറിയില്ലായിരുന്നു.. ഇടയ്ക്ക് വെച്ചു നിങ്ങളെ കാണാതെ വന്നപ്പോൾ എനിക്ക് വല്ലാതെ സങ്കടം വന്നിരുന്നു..

പെട്ടന്ന് ലിജോ കാർ നിർത്തി അനുനെ കെട്ടിപിടിച്ചു നെറ്റിയിൽ അമർത്തി ചുംബിച്ചു..

അനു അപ്രതീക്ഷിതമായി കിട്ടിയ ചുംബനത്തിൽ നടുങ്ങി വിറച്ചിരുന്നു... അവള് പതിയെ ഉമിനീരിറക്കി  അവനെ ചരിഞ്ഞു ഒന്ന് നോക്കി.. ഒന്നും  സംഭവിക്കാത്ത  പോലെ അവൻ കാർ എടുത്തു   അനുനെ വീടിനു അടുത്തുള്ള സ്റ്റോപ്പിൽ ഇറക്കി,   സൺ‌ഡേ വീട്ടിലേക്ക് വരാമെന്നു പറഞ്ഞു അവൻ തിരികെ പോയി..


കാശിയ്ക്കൊപ്പം ബുള്ളറ്റിൽ പോയ്കൊണ്ടിരുന്ന നന്ദ ഇടയ്ക്കിടെ അവനെ തോണ്ടി വിളിച്ചു...
എന്താടി നന്ദേ...
അനുവും  ലിജോയേട്ടനും എവിടെ പോയതാ...
ആ എനിക്ക് അറിയില്ലെടി... അവര് എവിടേലും പോവട്ടെടി..
നിനക്ക് എന്ത നന്ദേ അതിനു...
എനിക്ക് അറിയണം... അവള് എന്റെ ഫ്രണ്ടാ..

നിന്റെ ഫ്രണ്ടും ബാക്കും ഒക്കെ അവളാണെന്നു എനിക്ക് അറിയില്ലേ..
അവൻ അവളെ ഒന്നും ചെയ്യൂല്ലെടി... നീ പേടിക്കാതെ..

എനിക്ക് പേടി ഒന്നുല്ല...
ഹാ.... അത് ശെരിയാ..എന്റെ കൂടെ കറങ്ങാൻ വന്നിട്ട് ഞാൻ  നിന്നെ ഒന്നും ചെയ്തില്ലല്ലോ ..

കല്യാണം കഴിഞ്ഞിട്ടോ.... എന്റെ അവസ്ഥ അന്നത്തെ കൂട്ട് തന്നെയാ..
അന്നും നീ ടെറ റാ  ഇന്നും നീ ടെറ റാ..

വൃത്തികെട്ട മനുഷ്യൻ വാ തുറന്നാൽ വൃത്തികേടെ വരൂ...

ആഹാ... അത് കൊള്ളാല്ലോടി നന്ദേ...
ഞാൻ ഇപ്പോൾ വൃത്തികെട്ടവനായോ?
വീട്ടിൽ വാ... കാണിച്ചു തരാം...

കാശിയേട്ട.... അത് മനുവേട്ടനല്ലേ...റോഡിനു സൈഡിലായി കാണുന്ന പാർക്കിലേക്ക് നോക്കി കൊണ്ട് നന്ദ പറഞ്ഞു...
ഏതാ മനുവേട്ടന്റെ കൂടെയുള്ള ആ പെണ്ണ്..

ശെരിയാണല്ലോ നന്ദേ... അത് നമ്മുടെ മനു ആണല്ലോ ...
എന്നാലും ആ പെണ്ണ് ഏതാ..

നീ വന്നേ നമുക്ക് ഒന്ന് നോക്കാം..
കാശി പാർക്കിന് സൈഡിൽ ബുള്ളെറ്റ് നിർത്തി  നന്ദയുമായി മനുന്റെ അടുത്തേക്ക് നടന്നു...
ഒന്ന് നിന്നെ കാശിയേട്ട.. നിങ്ങൾ എന്താ പൊട്ടനാണോ?

എന്താടി...
എനിക്ക് അവരെ കണ്ടിട്ട് ലവ്വേഴ്‌സിനെ പോലെയാ തോന്നുന്നേ..
നമ്മൾ ഇപ്പോൾ ഡയറക്റ്റ് അങ്ങോട്ട്‌ കയറി ചേർന്നാൽ മനുവേട്ടൻ എന്തെങ്കിലും പറഞ്ഞു തടി തപ്പും..

അതുകൊണ്ട് കാശിയേട്ടൻ ഒന്ന്  മനുവേട്ടനെ വിളിച്ചു നോക്കിയേ..

കാശി നന്ദ പറഞ്ഞ പോലെ മറഞ്ഞു നിന്നു മനുനെ വിളിച്ചു..

ഹലോ....
എവിടെയാട നീയ്...
ഞാൻ.. ഞാൻ ആദിയേട്ടന്റെ അടുത്താട...
എന്താടാ...
ഒന്നുല്ലടാ മനുവേ...
അതും പറഞ്ഞു കാശി നന്ദയുടെ കയ്യും പിടിച്ച് മനുവിന് ഫ്രണ്ടിൽ വന്നു നിന്നു..
ഇതാണല്ലേ നിന്റെ  ആദിയേട്ടൻ..
അതും പറഞ്ഞു കാശി നോക്കിയത് ജിഷയുടെ മുഖത്തേക്ക് ആയിരുന്നു..

മനു വെട്ടി വിയർത്തു കാശിയെ നോക്കി..

ടാ.. ഇത്  ആ കുന്നെടത്തെ ശേഖരന്റെ മോള് അല്ലെ..

ടി... നീ... നി...ജിഷയല്ലേ... കൊറേ കാലമായി നിന്നെ കണ്ടിട്ട്...
നീയും ഇവനുമായിട്ട് എന്താ ഒരു ചുറ്റിക്കളി...
ചുറ്റിക്കളി ഒന്നുല്ലടാ...മനു പറഞ്ഞു തീരുന്നതിനു മുന്നേ ജിഷ പറഞ്ഞു 

ഞാനും  മനുവേട്ടനും തമ്മിൽ  അഞ്ചു വർഷമായി പ്രണയത്തിലാണ്..

കാശിയും നന്ദയും ഞെട്ടി മനുനെ നോക്കി...

വലിയ ചങ്ക്  ആണെന്ന് പറഞ്ഞിട്ട് നീ ഇത്രേം കാലം  ഒന്നും പറഞ്ഞില്ലല്ലോടാ  അത്രേ ഉണ്ടാരുന്നുള്ളു അല്ലെ നമ്മുടെ ബന്ധം...
ടാ കാശി അതല്ല....

പറയണമെന്ന് പലവെട്ടം കരുതിയതാ.. അപ്പോൾ ഇവളാ പറഞ്ഞെ ആരോടും പറയരുതെന്ന് വീട്ടിൽ അറിഞ്ഞാൽ അവളെ കൊല്ലുമെന്നു..

ഇപ്പോൾ ശേഖരൻ ഇവടെ കല്യാണം ഏതോ ഒരു പണക്കാരനുമായി ഉറപ്പിച്ചു...

വരുന്ന  22 നു കല്യാണമ...
ഞാൻ മനുവേട്ടനെ അല്ലാതെ വേറെ ആരെയും കെട്ടില്ല...കാശിയേട്ട...
ഞാൻ മനുവേട്ടന്റെ കൂടെ ഇറങ്ങി വരാൻ തയാറാണെന്നു പറയാനാ വന്നേ...

എന്നെ എത്രേം  പെട്ടന്ന് ഒന്ന് കൂട്ടി കൊണ്ടു പോവോ...
അവള്  കണ്ണീരോടെ മനുനെ നോക്കി...
മനു എന്ത് പറയണമെന്ന് അറിയാതെ കാശിയെ നോക്കി..


അവൻ  ഉടനെ ജിഷേ കൂട്ടികൊണ്ട് പോകും ..  നിങ്ങടെ മാര്യേജ് ഞാൻ നടത്തും..പെട്ടന്ന് കാശി പറഞ്ഞു...
സത്യം ആണല്ലോ....
ഞാൻ അത് വിശ്വസിച്ചു പോവാ...മനുവേട്ടാ 
എന്നെ ചതിച്ചാൽ ഒരു മുഴം കയറിൽ ഞാൻഎന്റെ  ജീവൻഅവസാനിപ്പിക്കും  ..

ടെക്സ്റ്റയിൽസിൽ ഇരുന്നു സോമനാഥൻ  അരുൺ കൊണ്ടു കൊടുത്ത കാശിടെ  ലാപ് ചെക്കു ചെയ്യുകയായിരുന്നു..
അതിലെ ട്രാൻസക്ഷൻ ഹിസ്റ്ററിയും  മറ്റും നോക്കി കൊണ്ട് ഇരുന്നപ്പോഴാണ് ശേഖരന്റെ അക്കൗണ്ട് നമ്പർ കണ്ടത്..
അവന്റെ അക്കൗണ്ടിൽ നിന്നും ആണ് 20 ലക്ഷം എത്തിയതെന്നു അറിഞ്ഞതും അയാളിൽ ടെൻഷൻ കൂടി.. എന്തിനാവും കാശിക്ക് ശേഖരൻ ഇത്രയും വലിയ തുക കൊടുത്തത് എന്ന ചിന്ത സോമനാഥനിൽ നിറഞ്ഞു...
അയാൾ ലാപ് അടച്ചു വേഗം തന്നെ ടെക്സ്റ്റയിൽസിൽ നിന്നും ഇറങ്ങി ശേഖരനെ കാണാൻ പോയി..

ആഹാ... ആരാ ഈ വരുന്നത് സോമനോ
നിനക്ക് ഈ വഴിയൊക്കെ അറിയാവോട ഉവ്വേ...ക്ലബ്ബിൽ കൂട്ടുകാർക്കൊപ്പം  ചീട്ടു കളിച്ചു  കൊണ്ടിരുന്ന ശേഖരൻ ചോദിച്ചു 

ഞാൻ ഒരു കാര്യം അറിയാൻ വന്നതാ അല്ലാതെ നിന്നോട് ചങ്ങാത്തം പുതുക്കാൻ അല്ല...

അയാൾ ശേഖരനേ മാറ്റി നിർത്തി കാര്യങ്ങൾ  ചോദിച്ചു...

ആ പണം അവൻ എന്നേ പറ്റിച്ചു വാങ്ങിയതാ...

അയാൾ എന്തൊക്കെയോ  സോമനോട് പറഞ്ഞു..
സോമൻ തന്റെ ബാഗിൽ നിന്നും  20 ലക്ഷം എഴുതി  ബ്ലാങ്ക് ചെക്  ശേഖരന്റെ കൈയിൽ കൊടുത്തു കൊണ്ട് ക്ലബ്ബിൽ നിന്നും പുറത്തേക്ക് ഇറങ്ങി 

തിരികെ  ദേഷ്യത്തിൽ പോകുന്ന സോമനെ കണ്ട് പുച്ഛത്തോടെ ശേഖരൻ നിന്നു ഊറി ചിരിച്ചു കൊണ്ട് കൈയിൽ ഇരുന്ന ബ്ലാങ്ക്  ചെക്കിൽ ചുംബിച്ചു......

ആദിയും വൃന്ദയും കൂടി ഫ്രണ്ടിന്റെ മാര്യേജ് റിസപ്ഷനു പോയി,.
കാശിയും നന്ദയും ലക്ഷ്മി അമ്മയും കൂടി തമാശകൾ പറഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ട് ഇരുന്നപ്പോഴാണ്  ആദി  നാളെ വരുള്ളുന്നു ഫോൺ വിളിച്ചു പറഞ്ഞത്...

സോമനാഥൻ ലേറ്റ് ആയിട്ടാണ് വന്നതു...
നന്ദയും കാശിയും അച്ഛൻ വന്നതും അവരുടെ റൂമിലേക്ക് പോയി..

റൂമിലേക്ക് വന്നു ഡോർ ലോക്ക് ചെയ്തു കൊണ്ട് കാശി ബെഡിൽ കിടന്നു കൊണ്ട്  മുടി ചീകി ഉയർത്തി കെട്ടുന്ന നന്ദയെ നോക്കി..

ടി.... ഇവിടെ വാ....

കട്ടിലിൽ  കിടന്നു കൊണ്ട് ഒരു കൈയ്യിൽ തന്റെ തല ഊന്നി  കിടന്നു കൊണ്ട്  കാശി മുടി ഉയർത്തി കെട്ടി കഴിഞ്ഞു നെറ്റിയിലെ കുഞ്ഞു പൊട്ടു അടർത്തി എടുത്തു കണ്ണാടിയിൽ ശ്രദ്ധിച്ചു പതിപ്പിക്കുന്ന നന്ദയെ  വിളിച്ചു...

നന്ദ സംശയത്തോടെ അവനെ നോക്കി...കൊണ്ട് 

മ്മ്... എന്താ....

ഹാ... വാ.. നന്ദേ....

അവൻ കൊഞ്ചലോടെ വിളിക്കുന്നത് കേട്ടു നന്ദ നെറ്റി ചുളിച്ചു കണ്ണും കൂർപ്പിച്ചു സംശയത്തോടെ ഒരു നിമിഷം നിന്നേങ്കിലും പതിയെ അവന്റെ അരികിലേക്ക് ചെന്നു..

വാ ഇവിടെ ഇരി നന്ദേ...
ബെഡിൽ  തനിക് അരികിലായി കൈ കൊണ്ട് തട്ടികൊണ്ട് കാശി പറഞ്ഞു..

എന്തിനു...അവളുടെ നെറ്റി ചുളിഞ്ഞു

എനിക്ക്  നാളെ കോളേജിൽ കൊണ്ടു പോവാനുള്ള ടെക്സ്റ്റ്‌ ഒക്കെ അടുക്കി വെക്കണം...

എന്തിനാന്നു പറയാം..ഇരിക്കെടി നന്ദൂട്ടി....

അവന്റെ കൊഞ്ചലിൽ സംശയിച്ചു നന്ദ അവന്റെ അരികിൽ ഇരുന്നു...

പെട്ടന്ന് അവളെ ഞെട്ടിച്ചു കൊണ്ട് കാശി അവളുടെ മടിയിൽ തല വെച്ചു കിടന്നു...

നന്ദ  ഞെട്ടലോടെ അവനെ നോക്കി...
തന്റെ വയറിനു അഭിമുഖമായി തിരിഞ്ഞു കിടക്കുന്ന അവന്റെ മുഖം അവളിൽ ഒരു വിറയൽ സൃഷ്ടിച്ചു... അവന്റെ നിശ്വാസം തന്റെ വയറിൽ തഴുകി കടന്നു പോയപ്പോൾ  അവൾ വിറയലോടെ തന്നെ തന്റെ വയർ ഉള്ളിലേക്ക് ചൊട്ടിച്ചു കൊണ്ട് ശ്വാസം പിടിച്ചിരുന്നു..


പെട്ടന്ന് കാശി അവളുടെ  ടോപ്പിന് മീതെ വയറിൽ അമർത്തി ചുംബിച്ചതും  നന്ദ ഞെട്ടി പിടഞ്ഞു പോയി..

കാശിയേട്ട... എന്താ ഈ കാണിക്കുന്നേ അടങ്ങികിടന്നേ....
എന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞു വിളിച്ചിട്ട്  എന്താ ഈ കാട്ടാണെ...
അവൾ വിക്കലോടെ  പറഞ്ഞു കൊണ്ട് അവനെ തള്ളി മാറ്റാൻ ശ്രെമിച്ചു...

അടങ്ങി ഇരി നന്ദേ....
അവളുടെ അരയിലേക്ക് തന്റെ കൈകൾ അമർത്തി ചുറ്റി പിടിച്ച് കൊണ്ട് അവൻ കിടന്നു..

കാശിയേട്ട.... എനിക്ക് ടെക്സ്റ്റ്‌ അടുക്കണം...
അത് നാളെ അടുക്കാം പെണ്ണെ...
എനിക്ക് നിന്നെ ഇങ്ങനെ  ചുറ്റി പിടിച്ച് കിടക്കണം...
കാശി കണ്ണുകൾ അടച്ചു  കുറച്ചു നേരം അങ്ങനെ തന്നെ കിടന്നു...

നന്ദ  അവന്റെ മുടിയിഴകളിൽ തലോടി കൊണ്ട് അങ്ങനെ തന്നെ ഇരുന്നു... കാശിയുടെ സാമീപ്യം തന്നിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ അവൻ അറിയാതെ ഇരിക്കാൻ ശ്രെമിച്ചു കൊണ്ട് അവള് ശ്വാസം അടക്കി പിടിച്ചിരുന്നു...

തുടരും
To Top