ആത്മസഖി, തുടർക്കഥ ഭാഗം 63 വായിക്കൂ...

Valappottukal


രചന: മഴ മിഴി

മുൻഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

വൃന്ദ ഞെട്ടി മിഴിച്ചു അവനെ നോക്കി... അവളുടെ കവിള് അടിയുടെ പ്രഹാരത്താൽ വിങ്ങാൻ തുടങ്ങി...
കവിളും പൊത്തിപിടിച്ചു അവൾ കരച്ചിലോടെ അവനെ നോക്കി..
ആദി ദേഷ്യത്തിൽ അവളെ നോക്കി കൊണ്ട്  ബാത്‌റൂമിലേക്ക് പോയി..

വൃന്ദ തല്ലുകൊണ്ടാ വേദനയാൽ ചുമന്നു തുടുത്ത കവിളിന്റെ വിങ്ങലുമായി  ആദി പോകുന്നത് നോക്കി നിന്നു..

അവൻ കുളിച്ചിട്ട് വരുമ്പോൾ അവൾ ബെഡിൽ മുഖം പൊത്തിപിടിച്ചിരുന്നു കരയുകയായിരുന്നു..

ആദി അത് മൈൻഡ് ചെയ്യാതെ ബെഡിൽ വന്നുകിടന്നു..

വൃന്ദ പതിയെ മുഖത്ത് നിന്നും കയ്യെടുത്തു ആദിയെ നോക്കി..

ആദിയേട്ടാ...
എന്തിനാ എന്നെ തല്ലിയെ ഞാൻ എന്തു തെറ്റ് ചെയ്തു... ആദിയേട്ടൻ ലേറ്റ് ആയത് എന്റെ കുറ്റമാണോ?
ആദിക്ക് ദേഷ്യം ഇരച്ചു കയറി...

നീ ചെയ്ത തെറ്റ് എന്താണെന്നു നിനക്ക് അറിയില്ലെടി  അവൻ  മുരണ്ടു..
ഞാൻ ഫോണിൽ ജെസ്സിയോട് സംസാരിച്ചതാണോ  ഞാൻ ചെയത തെറ്റ്..

നീ സംസാരിച്ചതല്ല  തെറ്റ്... ഞാൻ വിളിച്ചപ്പോൾ അതു പോലും ശ്രദ്ധിക്കാതെ സംസാരിച്ചതാണ് തെറ്റ്..
നിനക്ക് ഇടയ്ക്ക് എന്റെ കോള് കണ്ടപ്പോൾ ജെസ്സിയുടെ കോൾ കട്ട് ചെയ്തിട്ട് എന്നെ ഒന്ന് തിരിച്ചു വിളിക്കാമായിരുന്നല്ലോ?

ഒന്നുമല്ലെങ്കിലും ഞാൻ വരാൻ ലേറ്റ് ആയതല്ലെ. നിനക്ക് അവളുടെ കോൾ ഒന്ന് കട്ട് ചെയ്തിട്ട് എന്നെ വിളിക്കാനുള്ള  സാമാന്യ മര്യാദയെങ്കിലും കാട്ടി കൂടായിരുന്നോ?

അപ്പോൾ നിനക്കതല്ല.....
ഞാൻ ലേറ്റ് ആയതിലോ എന്നെ കാണാത്തതിലോ നിനക്ക് യാതൊരുവിധ ടെൻഷനോ സങ്കടമോ  ഇല്ല...

ഞാൻ വന്നാലും വന്നില്ലെങ്കിലും നിനക്ക് നിന്റെ കാര്യങ്ങൾ നടക്കണം.,

ആദിയേട്ടാ ഇങ്ങനെ ഒന്നും പറയല്ലേ....    ഞാൻ ആദിയെട്ടന്റെ കോള് കാണാഞ്ഞിട്ടാ....

ആദിയേട്ടൻ വരാഞ്ഞത് കൊണ്ട ഞാൻ ഉറങ്ങാതെ പോലും കാത്തിരുന്നത്...

അങ്ങനെ കാത്തിരുന്ന എന്നെയ ആദിയേട്ടൻ തല്ലിയെ?അവൾ കണ്ണുകൾ ചുമപ്പിച്ചു പൊട്ടികരച്ചിലോടെ പറഞ്ഞു..


ആദി അൽപനേരം എന്തോ ഓർത്തപോലെ നിന്നു....പിന്നെ അവളെ ചേർത്ത് പിടിച്ച് സോറി പറഞ്ഞു.,

സോറിയെടി വൃന്ദേ....

അവളെ ചേർത്തുപിടിച്ച് സോറി പറയുമ്പോഴും അവന്റെ ഉള്ളിൽ പല സംശയങ്ങളും കുമിഞ്ഞ് കൂടിക്കൊണ്ടിരുന്നു...

അങ്ങനെ ഒരാഴ്ച കടന്നുപോയി നന്ദയും കാശിയും തമ്മിൽ ഒരുപാട് അടുത്തു... തിരികെ ദേവർ മഠത്തിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് രണ്ടാളും നിറഞ്ഞ മനസ്സോടെ അവരെ കൊണ്ടാക്കാൻ ബിന്ദുവും സുരേന്ദ്രനും മുന്നിലുണ്ട്...

ദേവർ മഠത്തിന്റെ ഗേറ്റ് കടന്ന്  സുരേന്ദ്രന്റെ കാർ വന്നു നിന്നു... അതിൽനിന്നും ഇറങ്ങിവരുന്ന ആൾക്കാരെ കണ്ട്  വൃന്ദയുടെ നെറ്റി ചുളിഞ്ഞു.. അവളത് പുറത്തുകാട്ടാതെ അമ്മയ്ക്ക് അരികിലേക്ക് ഓടിച്ചെന്ന്... ആ സമയത്തും വൃന്ദയുടെ കണ്ണുകൾ നന്ദയുടെ മുഖത്ത് തെളിയുന്ന സന്തോഷം കണ്ടു  അമർഷം നിറഞ്ഞു....

അന്നത്തെ ദിവസം വളരെ സന്തോഷത്തോടെ കടന്നു പോയി., സുരേന്ദ്രൻ വൃന്ദേ മാറ്റി നിർത്തി സംസാരിച്ചിട്ട് പോയതിൽ പിന്നെ വൃന്ദയുടെ മുഖം കടന്നൽ കുത്തെറ്റ പോലെ വീർത്തിരുന്നു,

ഓരോ നിമിഷവും ആ വീട്ടിൽ നന്ദ കഴിയുന്നത് അപകടമാണെന്ന് വൃന്ദയ്ക്ക് തോന്നി..

ഗിരി പറഞ്ഞ പ്ലാൻ നടപ്പിലാക്കാൻ തന്നെ  വൃന്ദ തീരുമാനിച്ചു..
ആ പ്ലാൻ എങ്ങനെ നടപ്പിലാക്കണം എന്നുള്ള ചിന്തയിലായിരുന്നു അവൾ..

കാശി ഈ സമയം ഗിരിയെ എങ്ങനെ തകർക്കണം എന്നുള്ള ചിന്തയിലായിരുന്നു... അവൻ പതിവ് പോലെ സ്ഥിരം കൂടാറുള്ള ആലിൻ ചുവട്ടിൽ മനുവിനും ലിജോയ്ക്കും ഒപ്പം ഇരുന്നു  നന്ദ പറഞ്ഞ കാര്യങ്ങൾ പങ്കുവെക്കുകയായിരുന്നു..

എന്റെ നന്ദയെ ഉപദ്രവിക്കാൻ ശ്രമിച്ച  അവനെ എന്തു ചെയ്യണമെടാ...
കാശി കൂട്ടുകാരെ നോക്കി ചോദിച്ചു..

അവനെ കൊല്ലണമെടാ... ആ പന്ന നാറിയെ കൊന്നു കുഴിച്ചു മൂടണം..
ലിജോ ആവേശത്തിൽ ചാടി കേറി പറഞ്ഞു.

ഞാനും ആദ്യം അത് തന്നെയാടാ ആലോചിച്ചത്..
അവൻ നന്ദയ്ക്ക് പിന്നാലെ നടക്കുന്നതിന്റെ കാരണം അറിയണം..
അത് കഴിഞ്ഞു മതി അവനെ കൊല്ലുന്നത്..

പക്ഷെ.... അതിനു മുൻപ് എന്റെ പെണ്ണിനെ ഉപദ്രവിക്കാൻ ശ്രെമിച്ച അവനെ  ഞാൻ അതൊന്നു അറിഞ്ഞെന്നു അറിയിക്കണ്ടേ..

മ്മ്... അറിയിക്കണം...

ടാ.... കാശി വേണ്ടടാ... നീ ഇപ്പൊ തനിച്ചു അല്ല.. നിന്നെ കാത്തു നന്ദ ഉണ്ട്.. ഇനി തല്ലുണ്ടാക്കാനും വഴക്കുണ്ടാക്കാനും പോകണ്ടടാ...
മനു എന്തോ ഓർത്തിട്ട് അവനെ പിന്തിരിപ്പിക്കാനായി പറഞ്ഞു...

പറ്റില്ല മനുവേ.....
എന്റെ പെണ്ണിനെ ഉപദ്രവിക്കാൻ ശ്രമിച്ച അവനെ വെറുതെ വിട്ടാൽ അവൻ ഇനിയും അവളെ ഉപദ്രവിക്കാൻ ശ്രമിക്കും.. അതുണ്ടാവാതിരിക്കാൻ അവന് ചെറിയൊരു ഡോസിന്റെ ആവശ്യമുണ്ട്...

നീ ഒന്നും ഓർത്തു പേടിക്കണ്ടടാ കാശി... അവനെ പൊക്കി നിന്റെ മുന്നിൽ എത്തിക്കുന്ന കാര്യം ഞാനേറ്റു..
ലിജോ താടി ഉഴിഞ്ഞു കൊണ്ട് പറഞ്ഞു....

കാശി ചിരിയോടെ അവനെ നോക്കി... മനു മനസ്സിൽ നിറഞ്ഞ ആധിയോടെ അവരെ രണ്ടാളെയും നോക്കി... അവൻ അത്ര തെളിമ ഇല്ലാത്ത രീതിയിലൊന്ന് പുഞ്ചിരിച്ചു..

അടുത്ത ദിവസം കോളേജിൽ  അനു വന്നപ്പം മുതൽ വല്ലാത്ത സങ്കടത്തിൽ ആയിരുന്നു... നന്ദ അവളുടെ സങ്കടത്തിനു കാരണം ചോദിച്ചെങ്കിലും അവൾ കണ്ണ് നിറച്ച്  നന്ദയെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല..

എന്താടി അനൂവേ....
എന്താണേലും എന്നോട് പറയെടി...ഞാൻ നിന്റെ നന്ദയല്ലേ....

അനു വീട്ടിൽ ഉണ്ടായ കാര്യങ്ങൾ നന്ദയോട് പറഞ്ഞു...

അതാണോ നീ കോളേജിൽ വരാതിരുന്നത്... ഞാനും കാശിയേട്ടനും കൂടി നിന്റെ വീട്ടിൽ വന്നപ്പോൾ നിന്റെ അമ്മ പറഞ്ഞു നിങ്ങള് വാര്യത്  വല്യമ്മായിയെ കാണാൻ പോയേക്കുവാണെന്ന്...

മ്മ്....
വല്യമ്മായി സുഖമില്ലാതെ കിടപ്പിലാടി .. രണ്ടുമൂന്നു ദിവസം ഞാൻ അവിടെ നിന്നായിരുന്നു...

നീ എനിക്കൊരു സഹായം ചെയ്യുമോ...
പറയടി അനുവേ ഞാൻ ചെയ്തു തരില്ലെ എന്ത് സഹായം വേണേലും നിനക്ക്...

എനിക്ക് ലിജോ ഇച്ചായനെ ഒന്നു കാണണം..

അത്രയേ ഉള്ളൂ കാര്യം അത് ഞാൻ സാധിച്ചു തരാം...
നന്ദ കാശിയെ വിളിച്ച് കാര്യം പറഞ്ഞു..

അന്ന് വൈകുന്നേരം കോളേജിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ തന്റെ കാറിൽ ചാരി ലിജോ നിൽക്കുന്നുണ്ടായിരുന്നു., അവനെ കണ്ടതും കരഞ്ഞു കലങ്ങിയ അനുവിന്റെ മിഴികൾ വിടർന്നു... അവൾ ലിജോയ്ക്ക് അടുത്തേക്ക് ചെന്നു...  നന്ദ അവന്റെ തൊട്ടരികൾ നിൽക്കുന്ന കാശിക്ക് എടുത്തേക്കും ചെന്നു....


നിരാശ  കാമുകനും കാമുകിയും കൂടി എല്ലാം പറഞ്ഞൊന്ന് സെറ്റ് ആക്ക്  അപ്പോഴേക്കും ഞങ്ങൾ പതിയെ ഒന്ന് നടന്നിട്ട് വരാം..
കാശി നന്ദയെയും കൂട്ടി തൊട്ടടുത്തുള്ള  കടയിൽ കയറി...

കുറച്ചുസമയം ലിജോയ്ക്കും അനുവിനും ഇടയിൽ മൗനം തളംകെട്ടി., മൗനത്തെ ഭേദിച്ചുകൊണ്ട് അനു വിളിച്ചു...
ഇച്ചായ ഇച്ചായന്റെ തീരുമാനം എന്താ....
ഇനി തീരുമാനം അറിയാതെ മുന്നോട്ടു ഒരു പോക്കില്ല..
എനിക്ക് മനുവേട്ടനെ കല്യാണം കഴിക്കാൻ പറ്റില്ല,. വീട്ടിൽ എല്ലാരും കൂടി അതങ്ങ് ഉറപ്പിച്ച പോലെയാ,.
ഞാനെന്തൊക്കെ പറഞ്ഞിട്ടും ആരും ഒന്നും കേൾക്കുന്നില്ല., എന്റെ അവസ്ഥ തന്നെയാണ് അവിടെ മനുവേട്ടനും.... അതൊക്കെ കൂട്ടുകാരൻ അറിഞ്ഞു കാണുമല്ലോ.,


മ്മ്,.

ഇതൊക്കെ അറിഞ്ഞിട്ട് നിങ്ങൾ എന്താ ഒരു മാതിരി നനഞ്ഞ കോഴിടെ സ്വഭാവം കാട്ടണേ...
വെറുതെ മനസ്സിൽ ഒരു മോഹവും ഇല്ലാതെ നടന്ന എന്നെ കയറി പ്രേമിക്കുന്നെന്നു പറഞ്ഞിട്ട് ഇപ്പോൾ ഒരുമാതിരി ഓഞ്ഞ കാമുകനെ പോലെ നിന്നാൽ സത്യമായിട്ടും ഇച്ചായ നിങ്ങളെ ഞാൻ കൊല്ലും....

നിങ്ങളെന്നെ തേച്ചാൽ നന്ദയുടെ കൂട്ട് ഞാൻ കരഞ്ഞോണ്ട് നടക്കില്ല...
ശെരിയും തെറ്റും ഒന്നും ഞാൻ അവിടെ നോക്കില്ല...
നിങ്ങളെ കൊന്നു ഞാനും ചാവും....

അങ്ങനെ  ചാവണ്ടായെങ്കിൽ മര്യാദക്ക് ഈ സൺ‌ഡേ എന്റെ വീട്ടിൽ വന്നു എന്നെ പെണ്ണ് ചോദിച്ചോ...

അതല്ല മുങ്ങാൻ വല്ല പ്ലാനും ഉണ്ടേൽ ഞാൻ വിളിക്കുന്ന ഭാഗവധിയാണെ സത്യം ഞാൻ കളപ്പറമ്പിൽ ഡാനിയേലിന്റെ  വീട്ടിലോട്ട് അങ്ങ് വരും പുന്നാര മോന്റെ ചതി  എല്ലാരോടും ഞാൻ വിളമ്പും..ഇങ്ങനെ ആണോ സത്യ ക്രിസ്ത്യനികൾ എന്ന് ഞാൻ ചോദിക്കും...

എന്റെ പൊന്നു അനു കൊച്ചേ... നീ എന്നെ നിർത്തി കൊണ്ട് എന്റെ അപ്പനൊന്നും പറയാതെടി.... ഞങ്ങൾ സത്യ ക്രിസ്ത്യാനികൾ തന്നെയാ കൊച്ചേ...

നിനക്ക്  അതിനു കല്യാണ പ്രായമൊക്കെ ആയോ... കല്യാണം ആലോചിച്ചു വീട്ടിലോട്ട് വരാൻ..

ദേ... ഇച്ചായ കൂടുതൽ കളിയാക്കല്ലേ നിങ്ങൾ..
ഞാൻ കാണിച്ചു തരാം നിങ്ങളെ കല്യാണ പ്രായമായോ ഇല്ലയൊന്നു...
മനുഷ്യൻ ഇവിടെ പ്രാന്ത് അടിച്ചു നിൽക്കുമ്പോഴാ അങ്ങേരുടെ ഒരു സുഗിപ്പീര്..

എന്റെ പൊന്നു അനു കൊച്ചേ... കല്യാണം കഴിഞ്ഞു പോരെ ഈ കാണിക്കലും സുഗിപ്പിരുമൊക്കെ..

വൃത്തികെട്ട വഷളൻ... സീരിയസ് ആയി ഒരു കാര്യം പറയുമ്പോൾ അങ്ങേരുടെ ഒരു തമാശ..

ഞാൻ പോവാ.. ഞാൻ ഇവിടെ നിന്നാൽ ഉറപ്പായും നിങ്ങളെ ഞാൻ കൊല്ലും..

അവൾ പിണങ്ങി പോകാൻ തിരിഞ്ഞതും ലിജോ അവളെ പിടിച്ച് കാറിലേക്ക് കയറ്റി  ഡോർ അടച്ചു...

നിങ്ങൾ ഇതെങ്ങോട്ട് കൊണ്ടുപോവാ... എന്നെ...
ഞാൻ എന്റെ കൊച്ചിനെ ഒന്ന് സ്നേഹിക്കാൻ കൊണ്ടു പോവാ..

അങ്ങനെ കല്യാണത്തിന് മുൻപ് ഉള്ള സ്നേഹിര് ഒന്നും വേണ്ട... ആ പൂതി മോന്റെ മനസ്സിൽ വെച്ച മതി..നിങ്ങൾക്ക് എന്നെ അറിയാഞ്ഞിട്ട.. ഞാൻ കളരിയ.. കളരി..

നീ എന്താ കുന്തം വേണേലും ആവു..
ഇപ്പൊ എന്റെ കൊച്ചു മിണ്ടാണ്ട് വാ..

എനിക്ക് വീട്ടിൽ പോണം ലേറ്റ് ആയ അമ്മാ തല്ലും..

ആഹാ.. ഇത്രയും വളർന്ന എന്റെ കൊച്ചിനെ തല്ലാൻ ഞാൻ സമ്മതിക്കേല..

എന്റെ കൊച്ചിപ്പോ മിണ്ടാണ്ട് വാ പൂട്ടി വന്നേ...

അവൾ അവനെ നോക്കി കണ്ണും കൂർപ്പിച്ചു ഇരുന്നു..
കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം ഒരു വലിയ വീടിനു മുന്നിൽ കാർ നിന്നു...
മുന്നിൽ കാണുന്ന ബോഡിലെ  അക്ഷരങ്ങൾ അനു പെറുക്കി കൂട്ടി വായിച്ചു..
കളപറമ്പിൽ എന്ന് കണ്ടതും അവൾ ഞെട്ടി വിറച്ചു അവനെ നോക്കി.. അവൻ അവളെ നോക്കി കണ്ണു ചിമ്മി..

കാറിൽ നിന്നും ഇറങ്ങിക്കൊണ്ട് അവൻ ഉറക്കെ വിളിച്ചു..
അമ്മച്ചിയെ... അന്നമ്മച്ചിയെ...
അകത്തു നിന്നും ഒരു പിങ്ക് സാരി ഉടുത്തു  വെളുത്ത തടിച്ചു സുന്ദരിയായ ഒരു സ്ത്രീ ഇറങ്ങി വന്നു..

എന്നതാടാ ചെക്കാ കിടന്നു കാറണേ?
അപ്പച്ചൻ ഇല്ലേ... അപ്പച്ചനെ കൂടി വിളിക്കു എന്റെ അന്നമ്മേ..


അവന്റെ ബഹളം കേട്ടു അപ്പച്ചനും അമ്മച്ചിക്ക് പിന്നാലെ ഇറങ്ങി വന്നു..
എന്തോന്നാടി അന്നമ്മേ ഇവിടെ ഒരു ബഹളം..
അത്.. നിങ്ങൾ നിങ്ങടെ മോനോട് ചോദിക്ക്..
എന്നതാടാ...ചെറുക്കാ..

അവൻ അമ്മച്ചിയേയും അപ്പച്ചനെയും ചേർത്ത് പിടിച്ച് കാറിനടുത്തേക്ക് നടന്നു...
അമ്മച്ചിക്കും അപ്പച്ചനും വേണ്ടി ഞാൻ ഒരാളെ കൊണ്ടു വന്നിട്ടുണ്ട്..
ആരെയാടാ ചെക്കാ..

അമ്മച്ചിയും അപ്പച്ചനും കൊറേ കാലം കൊണ്ടു പറയുന്ന ഒരാളെ ഞാൻ ഇന്ന് കയ്യോടെകൂട്ടി കൊണ്ടു വന്നിട്ടുണ്ട്..

ആരെയാടാ ചെക്കാ മനുഷ്യനെ കളിപ്പിക്കാതെ ഒന്ന് പറയെടാ....
അമ്മച്ചിടെയും അപ്പച്ചന്റെയും ഇളയ മരുമോളെ...

അവർ രണ്ടാളും ഞെട്ടി അവനെ നോക്കി...

സത്യം ആണോടാ നീയ്യ് ഈ പറഞ്ഞെ..
ആ നിമിഷം കാറിൽ ഉരുകി ഇരുന്ന അനുവും ഞെട്ടി..

സത്യം ആണോടാ ചെക്കാ....
ഞങ്ങടെ അനു കൊച്ചിനെ കൊണ്ടു വന്നോ...
ഇവനോട് എത്ര കാലമായി അമ്മച്ചി പറയുവാ ആ കൊച്ചിനെ ഒന്ന് കാട്ടിതരാൻ... എന്നിട്ട്  അവൻ ഇപ്പോഴാ കൊച്ചിനെ കാട്ടി തരണേ..

എന്തിയെടാ കൊച്ചു.. ഞങ്ങൾ ഒന്ന് കാണട്ടെടാ ഞങ്ങടെ കൊച്ചിനെ..


ലിജോ കാറിന്റെ ഡോർ തുറന്നു അവളോട് പുറത്തേക്ക് ഇറങ്ങാൻ പറഞ്ഞു.. അനു പേടിച്ചു വിറച്ചു കൈയിൽ ഇരുന്ന ബാഗ് നെഞ്ചോടു ചേർത്ത് പിടിച്ച് പുറത്തേക്ക് ഇറങ്ങി.. ഭയം കാരണം അവൾ നിന്നു വിറച്ചു..

എന്റെ അനു കൊച്ചേ .. നീ ഇങ്ങനെ ഈയല് പോലെ പിടയ്ക്കാതെ... നിന്നെപ്പറ്റി ഞാൻ പറഞ്ഞ ബിൽഡപ്പ് എല്ലാം തള്ളാനെന്നു അമ്മച്ചിക്ക് തോന്നുവേ...ഞാൻ പറഞ്ഞില്ലെന്നു വേണ്ട അവൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു..

കൊറച്ചു മുൻപ് പറഞ്ഞ ഡയലോഗിന്റെ  ബലം പോലും നിനക്ക് ഇല്ലല്ലോ എന്റെ അനു കൊച്ചേ..

അനു പേടിച്ചു അവനെ നോക്കി... അവളുടെ കണ്ണുകൾ പേടി കൊണ്ട് നിറഞ്ഞു തുടങ്ങി...

തുടരും
To Top