ആത്മസഖി, തുടർക്കഥ ഭാഗം 62 വായിക്കൂ...

Valappottukal


രചന: മഴ മിഴി

മുൻഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

പെട്ടന്ന്  ചെക്കിടടക്കം അടി കിട്ടിയത് പോലെ ഗിരി  നിന്നു വിയർത്തു..
അവൻ വേഗം  അമർഷത്തിൽ തിരികെ  നടന്നു ...
ഇതൊക്കെ ഇയാൾ  എങ്ങനെ അറിഞ്ഞുന്നു ഉള്ള പേടി അവന്റെ ഉള്ളിൽ നിറഞ്ഞു.. എത്രയും പെട്ടന്ന്  തങ്ങളുടെ പ്ലാനിങ് നടപ്പാക്കണമെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു കൊണ്ട് കാറിലേക്ക് കയറി...ഫോൺ എടുത്തു ആരെയോ വിളിച്ചു.

ടാ.. സ്റ്റിൽസൊക്കെ കിട്ടിയോ?
അവൻ ചോദിച്ചു കൊണ്ട് കാർ സ്റ്റാർട്ട്‌ ചെയ്തു..
കാർ വലിയ ശബ്ദത്തോടെ പോകുന്നത് 

സുരേന്ദ്രൻ.... കിതാപ്പോടെ  നോക്കി.. ഇടയ്ക്ക് അയാൾ ബിന്ദുനെ നോക്കി.. ആ കണ്ണുകളിലെ ഭയം  അയാളെ ഭയപ്പെടുത്തി...ഒന്നും മനസ്സിലാകാതെ കാശിയും നന്ദയും  സുരേന്ദ്രനെയും ബിന്ദുനെയും നോക്കി നിന്നു..


വീട്ടിൽ എത്തിയിട്ടും  സുരേന്ദ്രന്റെയും  ബിന്ദുവിന്റെയും മുഖത്ത് ആധി നിറഞ്ഞുനിന്നു ... അവരോട് കാര്യങ്ങൾ തിരക്കാൻ വന്ന നന്ദ അമ്മയുടെയും അച്ഛന്റെയും  ആധിപ്പിടിച്ച മുഖം കണ്ടു ചോദിക്കാൻ  വന്ന കാര്യം ചോദിക്കാതെ അവൾ തിരികെ റൂമിലേക്ക് പോയി...

അവൾ ചെല്ലുമ്പോൾ കാശി വലിയ ചിന്തയിൽ ആയിരുന്നു.. അവൻ എന്തോ കാര്യമായി ഓർത്തെടുക്കാൻ ശ്രെമിച്ചു കൊണ്ടിരുന്നു.. എത്രയൊക്കെ ഓർക്കാൻ ശ്രമിച്ചിട്ടും കാര്യമായി ഒന്നും മനസ്സിലേക്ക് വരാതിരുന്നപ്പോൾ അവനു വല്ലാത്ത ദേഷ്യം തോന്നി..

അപ്പോഴാണ് നന്ദയുടെ വിളി കേട്ടത്...
കാശിയേട്ട.... കിടക്കാണില്ലേ?

പെട്ടന്ന് കാശി നന്ദയുടെ കൈയിൽ പിടിച്ച് അവളെ ബെഡിൽ ഇരുത്തി അവൾക്ക് അരികിലായി ഇരുന്നു..

ആ ഗിരിയുമായി എന്ത പ്രശ്നം...

അതിനു കാശിയേട്ടന് അയാളെ അറിയുവോ?


അവനുമായുള്ള പ്രോബ്ലം എന്താണെന്നു എനിക്ക് കൃത്യമായി അറിയില്ല..നന്ദേ 
പക്ഷെ എന്തോ ഒരു പ്രശ്നം  ഞാനും അവനുമായി ഉണ്ട്...എത്ര ആലോചിച്ചിട്ടും അതെന്താണെന്നു ഓർമ്മ കിട്ടുന്നില്ല..

മ്മ്...
അല്ല നീ പറഞ്ഞില്ല എന്താണ് പ്രശ്നം എന്ന്..

വൃന്ദച്ചിയുടെ കൂടെ കോളേജിൽ പഠിച്ചതാ അയാൾ ... ഇടക്കൊക്കെ വീട്ടിൽ വരാറുണ്ട്.. അങ്ങനെ വല്ലപ്പോഴുമൊക്കെ ഞാൻ അയാളെ കണ്ടിട്ടുണ്ട്..

ഞാനും കാശിയേട്ടനും തമ്മിൽ പിരിഞ്ഞ സമയത്തു അയാളും അയാളുടെ അച്ഛനും കൂടി എന്നെ കല്യാണം ആലോചിച്ചു വീട്ടിൽ വന്നിരുന്നു... പക്ഷെ അച്ഛൻ സമ്മതിച്ചില്ല....കാരണം എനിക്ക് അറിയില്ല..

അന്ന് എന്തൊക്കെയോ വീട്ടിൽ വഴക്ക് ഉണ്ടായിന്നു  വൃന്ദേച്ചി പറഞ്ഞാ ഞാൻ അറിഞ്ഞേ...

പിന്നെ അയാൾ ഒരിക്കൽ എന്നെ   വഴിയിൽ തടഞ്ഞു വെച്ചു ഉപദ്രവിക്കാൻ ശ്രെമിച്ചു  അന്ന് അയാളുടെ കൈയിൽ നിന്നും രക്ഷപെട്ടത് എങ്ങനെ ആണെന്ന് ഇന്നും എനിക്ക് അറിയില്ല... കാശിയേട്ട....
എനിക്ക് അയാളെ പേടിയാ...അയാളുടെ ആ വൃത്തികെട്ട നോട്ടം ഓർക്കുമ്പോൾ തന്നെ പേടിയാ..

എന്റെ കല്യാണം കഴിഞ്ഞിട്ടും അയാൾ എന്തിനാ എന്റെ പിന്നാലെ നടക്കുന്നതെന്നു എനിക്ക് അറിയില്ല...

അത് കേട്ടതും കാശിയുടെ മുഖം ദേഷ്യത്താൽ ചുമന്നു...

അച്ഛനുമായി എന്തോ കാര്യമായ പ്രശ്നം ഉണ്ടെന്നു ഇന്ന്  റെസ്റ്റോറന്റിൽ വെച്ചു സംസാരം ഉണ്ടായപ്പോൾ മനസ്സിലായി.... എന്താണ് പ്രേശ്നമെന്നു എനിക്ക് അറിയില്ല..കാശിയേട്ട...


പെട്ടന്ന് അവൻ പണ്ടൊരിക്കൽ ചെന്നൈയിൽ വെച്ച്  ഗിരിയെ കണ്ടതു ഓർത്തു. അന്നവൻ പറഞ്ഞത് എന്തൊക്കെ ആയിരുന്നു.. ഓർത്തിട്ട് ഒന്നും അങ്ങോട്ട് വ്യക്തമാകുന്നില്ല..

കാശി ആസ്വസ്ഥതയോടെ അതോർത്തു നോക്കി...

നിനക്ക് ഒരിക്കലും നന്ദയെ കിട്ടില്ലെടാ... അവളെ എനിക്ക് വേണം..
ഗിരി പറഞ്ഞത് ഓർമ്മ വന്നതും കാശിയുടെ മുഖത്ത് ദേഷ്യം പടർന്നു..

കാശിയേട്ട... എന്താ ഒരു ആലോചന..

ഒന്നുല്ലെടി...

എന്നാലും  കാശിയേട്ടന്റെ മനസ്സിൽ ആ ഗിരി ആണോ..

മ്മ്.... അങ്ങനെ ഒന്നുല്ലെടി... 
നീ  കിടക്കാൻ നോക്കൂ നാളെ പോവണ്ടേ....

മ്മ്.... കാശിയേട്ടൻ കിടക്കുന്നില്ലേ..
കിടക്കാൻ പോവാ പെണ്ണെ...

കാശിയുടെ നെഞ്ചിൽ തലച്ചേർത്തു നന്ദ അവന്റെ മുഖത്തേക്ക് നോക്കി കിടന്നു..

എന്താടി   ഈർക്കിലു കൊള്ളി  വെള്ളരി കണ്ണ് വെച്ചു നോക്കണേ ...
അതേയ്... കാശിയേട്ട..

എന്താ....നന്ദേയ് ...

ഞാൻ... ഞാനെ....കുറച്ചു മുൻപ് പറഞ്ഞ കാര്യങ്ങൾ മനസ്സിൽ വെച്ചു അയാളുമായി വഴക്കിനു പോകല്ലേ...

എനിക്ക് പേടിയാ...ആധി പിടിച്ച മനസോടെ പറയുന്നവളെ കാശി നോക്കി ...

എനിക്ക് കാശിയേട്ടൻ മാത്രേ ഉള്ളൂ...
കാശിയേട്ടൻ വഴക്കിനു പോയി എന്തേലും പറ്റിയാൽ എനിക്ക് സഹിക്കാൻ പറ്റില്ല... കാശിയേട്ടൻ ഇല്ലാതെ ഈ നന്ദ ജീവിക്കില്ല..


ഒരു പൊട്ടി കരച്ചിലോടെ അവൾ കാശിയെ ചുറ്റി പിടിച്ച് കൊച്ചു കുട്ടികളെ പോലെ ഏങ്ങി കരയാൻ തുടങ്ങി..


എന്റെ നന്ദേ... നീ എന്തിനാടി കരയുന്നെ...
ഞാൻ  ആരും ആയും വഴക്കിനു പോകില്ല... എനിക്ക് അറിയില്ലേ.... എന്നേം കാത്തു ഒരു തൊട്ടാവാടി പെണ്ണുണ്ടെന്നു...
ഒരു ബുദ്ധിയും ഇല്ലാത്ത ഒരു പൊട്ടി പെണ്ണ്... ആ പെണ്ണിനെ തനിച്ചാക്കി ഈ കാശിനാഥൻ പോവോ.....

അറിഞ്ഞോ അറിയാതെയോ ഞാൻ നിന്നെ ഒരിക്കൽ ഉപേക്ഷിച്ചു..ദൈവമായിട്ട് വീണ്ടും എനിക്ക് തിരിച്ചു തന്ന നിന്നെ . ഇനി വീണ്ടും ഒരിക്കൽ കൂടി നഷ്ടപ്പെടുത്താൻ ഞാൻ തയ്യാറാവുമോ?

എനിക്ക് ഈ വായാടി പെണ്ണിന്റെ കൂടെ ജീവിക്കണം... അഞ്ചാറു പിള്ളേരൊക്കെയായി   നിന്നെപ്പോലെ   ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്ന  പിള്ളേരുടെ കൂടെ അടിച്ചു പൊളിച്ചു ജീവിക്കണം... ഒരിക്കലുംപിരിയാത്ത  പോലെ നിന്നെ പ്രണയിച്ചു നിന്റെ പ്രണയചൂടിൽ എന്റെ അവസാന നാളുകൾ  തീർക്കണം.... നിന്റെ മടിയിൽ തലചായ്ച്ചു വേണം എന്റെ കണ്ണുകൾ അടയ്ക്കാൻ... എന്റെ അവസാന നിമിഷവും എന്റെ കണ്ണുകളിൽ നിന്നോടുള്ള പ്രണയം നിറയണം ...


പെട്ടന്ന് നന്ദ അവന്റെ വാ പൊത്തി പിടിച്ചു...
നമ്മുടെ ജീവിത യാത്രയിലെ അവസാന നാളുകളിൽ  ഈ ലോകത്തോട് വിടപറയുന്നത് നമ്മൾ ഒരുമിച്ചായിരിക്കണം... കാശി ഇല്ലെങ്കിൽ നന്ദയോ നന്ദ ഇല്ലെങ്കിൽ കാശിയോ ഈ ഭൂമിൽ  ഒരു നിമിഷം പോലും ജീവിക്കില്ല... അത്രമേൽ പ്രാണനാണ് നന്ദയ്ക്ക് കാശിയും കാശിക്ക് നന്ദയും..ഒരിക്കലും എനിക്ക് കാശിയേട്ടൻ ഇല്ലാതെ ഒരു നിമിഷം പോലും ഈ ഭൂമിയിൽ എന്നല്ല മറ്റേത് ലോകത്തായാലും ജീവിക്കാൻ കഴിയില്ല...

എന്റെ പ്രണയവും  പ്രാണനും നിങ്ങളിൽ ആണ് ഉള്ളത് കാശിയേട്ട...

കാശി പതിയെ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ അമർത്തി ചുംബിച്ചു...  അവന്റെ നെഞ്ചോട് ചേർന്നു കെട്ടിപ്പുണർന്നു  നന്ദ കിടന്നു..


പുതിയ ഡ്രസ്സ്‌ മെറ്റീരിയൽസും ഡിസൈൻസും വന്നത് കൊണ്ട് അവയൊക്കെ ഗോടാവുണിൽ ആക്കി ആദിയും മനുവും ഓഫീസിൽ നിന്നും ലേറ്റ് ആയിട്ടാണ് ഇറങ്ങിയത്...

ആദി ഫോൺ എടുത്തു വൃന്ദയെ വിളിച്ചു...
അവളുടെ ഫോൺ എൻഗേജ്ഡ്ന്നു കണ്ടതും  ആദിയുടെ നെറ്റി ചുളിഞ്ഞു.. മുഖത്ത് ദേഷ്യം നിറഞ്ഞു..

പെട്ടന്നുള്ള അവന്റെ ഭവമാറ്റം കണ്ടു  മനു അമ്പരപ്പോടെ നോക്കി...
പൊതുവെ  ശാന്തഭാവത്തിൽ ആണ് മനു ഇതുവരെ ആദിയെ കണ്ടിട്ടുള്ളത്... വലിയ പ്രേശ്നങ്ങൾ ഉണ്ടായ സമയത്തും എല്ലാം ശാന്തതയോടെയും സമചിത്തതയോടെയും  പരിഹരിച്ചു മുന്നോട്ട് കൊണ്ടുപോയത് ആദിയേട്ടനാണ്... അതിനു ആദിയേട്ടന് നല്ല കഴിവാണ്...

അങ്ങനെയുള്ള ആദിയേട്ടൻ എന്തിനാണ് ഇന്ന് ഇത്രയധികം  കോപം കാട്ടണത്... സാധാരണ ഈ മുഖഭാവം കാശിയുടേതാണ്... അവനെ സ്ഥിരം അങ്ങനെ കണ്ടിട്ടുള്ളതുകൊണ്ട് അതിൽ ഒരു ആസ്വഭാവികതയും തോന്നിയിട്ടില്ല... പക്ഷെ ആദിയേട്ടന്റെ മുഖത്ത് നിഴലിക്കുന്ന ഭാവങ്ങൾ എന്തൊക്കെയോ കാര്യമായ പ്രേശ്നങ്ങൾ ഉണ്ടെന്നു തോന്നൽ ജനിപ്പിക്കുന്നു..ഈ മുഖഭാവത്തിൽ  ആദിയേട്ടനെ കാണുമ്പോൾ ഭയം തോന്നുന്നു 

ആദി കാറിൽ കയറാതെ ഫോൺ വിളിച്ചു കൊണ്ടു നിന്നു...
മനു ധൈര്യം സംഭവിച്ചു ആദിക്ക് അടുത്തേക്ക് ചെന്നു വിളിച്ചു..

ആദിയേട്ട സമയം 12 കഴിഞ്ഞു പോകണ്ടേ നമുക്ക്..

പെട്ടന്ന് കാൾ കട്ട്‌ ചെയ്തു കൊണ്ട് ആദി  ഒന്ന് മൂളി.

അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറുന്നതിനു മുന്നേ മനു കയറി..

ഞാൻ ഡ്രൈവ് ചെയ്യാം ആദിയേട്ട..

മ്മ്..

ആദി സീറ്റിൽ ചാരി കണ്ണുകൾ അടിച്ചിരുന്നു.. അവന്റെ മനസ്സിൽ ആ നേരം വൃന്ദ ആരോടാണ് സംസാരിക്കുന്നത് എന്ന ചിന്ത ആയിരുന്നു.

ഉറപ്പായും ആ ഗിരിയോട് ആവും..

അവൻ എന്തോ കാര്യമായി വൃന്ദേ വെച്ചു പ്ലാൻ ചെയ്യുന്നുണ്ട്...
അതെന്താവും... കാശിയെയും നന്ദയെയും ഉപദ്രവിക്കാൻ ഉള്ളത് എന്തെകിലും ആവുമോ?

അങ്ങനെ എന്തെങ്കിലും ആണെങ്കിൽ നിന്റെ അവസാനമാണ് വൃന്ദേ..
അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് കണ്ണുകൾ അടച്ചു കിടന്നു..


വൃന്ദ ഫോണിൽ ഗിരിയുമായി സംസാരത്തിൽ ആയിരുന്നു..
നന്ദയെ  റെസ്റ്റോറന്റൈൽ  കണ്ടാ കാര്യം ഗിരി തന്ത്രപൂർവ്വം അവളോട് കുറച്ചു എരിയും പുളിയും ചേർത്തു പറഞ്ഞു..


വൃന്ദയ്ക്ക് ദേഷ്യം വന്നു... നന്ദയോടുള്ള പക അവളിൽ ഒന്നുകൂടി കൂടി വന്നു.

ആ പക ഒന്നൂടി ആളി കത്തിക്കാനെന്നോണം ഗിരി വീണ്ടും പറഞ്ഞു..

നിന്റെ അച്ഛനും അമ്മയ്ക്കും നന്ദ മതിയല്ലേ... അവരെ ഇന്ന് റെസ്റ്റോറന്റൈൽ വെച്ചു കണ്ടപ്പോൾ എന്തോ സന്തോഷത്തിൽ ആയിരുന്നു.. നന്ദയ്ക്ക് ഫുഡ്‌ വാരി ഊട്ടുന്നു ജ്യൂസ്‌ കുടിപ്പിക്കുന്നു  ഒന്ന് കാണേണ്ടതായിരുന്നു പുകില്..

ശെരിക്കും എനിക്ക് തോന്നുന്നത്  നീ അവരുടെ ദത്തു പുത്രി ആണെന്ന . നന്ദ  അവരുടെ   സ്വന്തം ചോരയും...

അല്ലെങ്കിൽ ഇങ്ങനെ വേർതിരിവ് കാട്ടുവോ.?
പണ്ട് ഞാൻ നിന്റെ വീട്ടിൽ വന്നപ്പോഴും നന്ദയോടുള്ള നിന്റെ അച്ഛന്റേം അമ്മയുടെയും സമീപനത്തിൽ നിന്നും എനിക്ക് അങ്ങനെ തോന്നി... അന്ന് ഞാനത് പറയാഞ്ഞത് നിന്നെ സങ്കട പെടുത്തണ്ടന്നു കരുതിയ..

പെട്ടന്ന് വൃന്ദയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി..

ഗിരി സ്റ്റോപ്പ്‌ ഇറ്റ്...
എനിക്ക് അവളുടെ കാര്യം ഒന്നും കേൾക്കണ്ട... അവിടെയും ഇവിടെയും അവൾ എനിക്ക് ഒരു സമാധാനം തരില്ല...
എല്ലാവർക്കും അവളെ മതി... അതിനും മാത്രം എന്താണ് അവളിൽ ഉള്ളത്..

നിനക്ക് പറ്റുമോ അവളെ ഇവിടുന്നു ഒന്ന് ഒഴിവാക്കി തരാൻ... അതിനു വേണ്ട എന്താ സഹായത്തിനു ഞാൻ തയാറാണ്..


താൻ കേൾക്കാൻ ആഗ്രഹിച്ചത്  അവൾ ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു..

അവൻ   തന്റെ ചൂണ്ടയിൽ ഇര കുടുങ്ങിയതോർത്തു ഒന്ന് പുഞ്ചിരിച്ചു...

നന്ദഎന്നാ ഇരയെ പിടിക്കാനുള്ള ചൂണ്ടയാണ് നീ എനിക്ക് വൃന്ദ അവൻ മനസ്സിൽ ഓർത്തു കൊണ്ട്  തുടർന്നു.

ഞാൻ പറയുന്നത് പോലേ ചെയ്താൽ അവളെ എന്നെന്നേക്കുമായി നിന്റെ ലൈഫിൽ നിന്നും ഞാൻ കൊണ്ടുപോയ്ക്കോളാം..

പക്ഷെ അതിനു നീ വിചാരിക്കണം.

നീ പറ ഗിരി...
ഞാൻ എന്തിനും കൂടെയുണ്ട്...
എനിക്ക് അവളെ ഒന്ന് ഒഴിവാക്കി കിട്ടിയാൽ മതി..അതിനു വേണ്ടി ഞാൻ എന്തും ചെയ്യും 


അവൻ തന്റെ പ്ലാനിങ് വിവരിച്ചു...
വൃന്ദ ഒന്ന് ഞെട്ടി... ഈ പ്ലാനെങ്ങാനം പാളി താൻ പിടിക്കപ്പെട്ടാൽ അതോടെ ഇവിടുത്തെ  തന്റെ ജീവിതം അവസാനിക്കും... ആദി തന്നെ ചവിട്ടി പുറത്താക്കും... അതിനേക്കാൾ ഏറെ കാശി തന്നെ കൊല്ലും..
ആദിയെ പോലെയല്ല കാശി അവൻ മുന്നും പിന്നും നോക്കില്ല... അതവൻ തന്നോട് പറഞ്ഞു കഴിഞ്ഞു..

ഡീ.... വൃന്ദേ നീ എന്താ മിണ്ടാതെ...
നിനക്ക് എന്താ ഭയമുണ്ടോ?
ഉണ്ടല്ലേ?

നിനക്ക് ഭയമാണെങ്കിൽ വേണ്ട അവള്  അവിടെയും നിന്റെ വീട്ടിലും ഒരു രാജകുമാരിയെ പോലെ വാഴട്ടെ...
നീ അതെല്ലാം സഹിച്ചു വേലക്കാരിയെ പോലെ ജീവിക്കാൻ നോക്കൂ..

പറ്റില്ല.... അവളെ  അങ്ങനെ ജീവിക്കാൻ ഞാൻ സമ്മതിക്കില്ല... നീ പറഞ്ഞത് പോലെ ഞാൻ ചെയ്യാം..

ഉറപ്പാണോ?
ഉറപ്പാണ്....
അപ്പോഴാണ് താഴെ ആദിയുടെ കാർ വന്നു നിന്നത് അവൾ കണ്ടത്..
അവളൊന്നു ഞെട്ടി ഫോൺ വെച്ചിട്ട് ജനലിൽ കൂടി അവനെ നോക്കി... അപ്പോഴാണ് അവന്റെ മിസ്സ് കേൾക് കണ്ടത്..

ഗിരിയുമായുള്ള സംസാരത്തിൽ അവൾ കാൾ വന്നത് ശ്രെദ്ധിച്ചില്ലായിരുന്നു... പെട്ടന്ന് അവൾ ഫോൺ എടുത്തു  ജെസ്സിയെ വിളിച്ചു സംസാരിക്കാൻ തുടങ്ങി..


ആദി അമ്മയോടെ സംസാരിച്ചു കൊണ്ട് അകത്തേക്ക് വന്നു.. അമ്മ ഫുഡ്‌ എടുക്കാമെന്ന് പറഞ്ഞെങ്കിലും വേണ്ട അമ്മ കിടന്നോന്നു പറഞ്ഞു അവൻ റൂമിലേക്ക് പോയി..

അവൻ റൂമിലേക്ക് ചെല്ലുമ്പോൾ ജെസ്സിയുമായി വീഡിയോ കാളിൽ സംസാരിക്കുന്ന വൃന്ദേ ആണ് കണ്ടത്... അവൻ വന്നത് അറിയാത്ത ഭാവത്തിൽ അവൾ സംസാരിച്ചു കൊണ്ടിരുന്നു..

ആദി ഒന്നും മിണ്ടാതെ കാബോഡിൽ നിന്നും ഡ്രസ്സ്‌ എടുക്കുന്ന  ശബ്ദം കെട്ടു ഒന്നും അറിയാത്ത പോലെ ഫോണും കട്ട്‌ ചെയ്ത് അവന്റെ അടുത്തേക്ക് ചെന്നു..

ആദിയേട്ട.... എന്ത് ലേറ്റ് ആയെ...
കുളിച്ചിട്ട് വാ ഞാൻ ചോറെടുക്കാം..

ആദി അവളെ തറപ്പിച്ചു നോക്കി കൊണ്ട്  അവളുടെ കവിളടക്കം ഒന്ന് പൊട്ടിച്ചു..

വൃന്ദ ഞെട്ടി മിഴിച്ചു അവനെ നോക്കി... അവളുടെ കവിള് അടിയുടെ പ്രഹാരത്താൽ വിങ്ങാൻ തുടങ്ങി...
കവിളും പൊത്തിപിടിച്ചു അവൾ കരച്ചിലോടെ അവനെ നോക്കി..
ആദി ദേഷ്യത്തിൽ അവളെ നോക്കി കൊണ്ട്  ബാത്‌റൂമിലേക്ക് പോയി..

വൃന്ദ തല്ലുകൊണ്ടാ വേദനയാൽ ചുമന്നു തുടുത്ത കവിളിന്റെ വിങ്ങലുമായി  ആദി പോകുന്നത് നോക്കി നിന്നു..

തുടരും
To Top