ആത്മസഖി, തുടർക്കഥ ഭാഗം 61 വായിക്കൂ...

Valappottukal



രചന: മഴ മിഴി

മുൻഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

മോള് അല്ല പറഞ്ഞെ...
ഇവിടുന്നു അങ്ങോട്ട് വരാൻ  ഒരുങ്ങി ഞങ്ങൾ ഇറങ്ങിയപ്പോൾ  വൃന്ദമോളാ വിളിച്ചു പറഞ്ഞെ...
അങ്ങോട്ട് വരണ്ടാന്നു...
ഞങ്ങൾ അങ്ങോട്ട് വന്നാൽ മോൻ പ്രശ്നം ഉണ്ടാകുമെന്നു..
ഞങ്ങൾ കാരണം നന്ദ മോള് വേദനിച്ചാൽ അത് ഞങ്ങൾക്ക് സഹിക്കില്ല... അതാ വരാഞ്ഞേ...

പെട്ടന്ന്  നന്ദ അമ്മയെ കെട്ടിപിടിച്ചു...കൊണ്ട് കാശിയെ നോക്കി...
കാശി എന്തോ പറയാൻ വന്നതും അവളുടെ നോട്ടത്തിൽ പൂർത്തിയാക്കാതെ എഴുന്നേറ്റു പുറത്തേക്ക് നടന്നു...

സുരേന്ദ്രൻ   സംശയ ഭാവത്തിൽ നന്ദയെ നോക്കി കൊണ്ട്    കാശിക്ക് പിന്നാലെ പുറത്തേക്ക് നടന്നു..

അയാൾ പുറത്തേക്ക് ചെല്ലുമ്പോൾ കാശി ദേഷ്യത്തിൽ മുറ്റത് നടക്കുന്നതാണ് കണ്ടത്...അത് കണ്ടതും  വീണ്ടും അയാളുടെ ഹൃദയം പിടഞ്ഞു തുടങ്ങി..

ഒരുവേള കാശി എല്ലാവരെയും ചതിക്കുകയാണെന്നു പോലും അയാൾക്ക് തോന്നി പോയി..

അയാൾ അവന്റെ അടുത്തേക്ക് ചെന്നു...

എല്ലാം നിന്റെ അഭിനയം ആയിരുന്നല്ലേ...
നീ മാറിയെന്നു  വെറുതെ ഞാൻ ആശിച്ചു പോയി..
പക്ഷെ   നീ മാറിയിട്ടില്ല എല്ലാം നിന്റെ അഭിനയമാണെന്ന് നിന്റെ ഈ മുഖം എടുത്തു കാട്ടാണുണ്ട്...

വെറുതെ വിട്ടൂടെ എന്റെ കുട്ടിയെ... വെറുതെ ആശകൾ കൊടുത്തു  എന്തിനാ അവളെ ചതിക്കുന്നെ ...

പെട്ടന്ന് കാശി നിറഞ്ഞ കണ്ണുകളോടെ അയാളെ നോക്കി...
അച്ഛന് അങ്ങനെ ആണോ തോന്നുന്നത്... ഞാൻ  അവളെ ചതിക്കുമെന്ന് അച്ഛന് തോന്നുന്നുണ്ടോ?

പിന്നെ... എന്തിനാ ഈ മുഖത്ത് ഇത്ര ദേഷ്യം...

കാശി അയാളെയും കൂട്ടി കുറച്ചു അപ്പുറത്തു നിൽക്കുന്ന മാവിൻ ചുവട്ടിലേക്ക് നടന്നു..

പിന്നെ അവർ തമ്മിൽ എന്തൊക്കെയോ  അടക്കി പിടിച്ച്  സംസാരിച്ചു... അയാളുടെ മുഖത്ത് പലഭാവങ്ങളും മിന്നി മറഞ്ഞു.. ഇടക്കിടെ കണ്ണുകൾ ഈറനണിഞ്ഞു... കൊണ്ടിരുന്നു... എല്ലാം കേട്ടു കഴിഞ്ഞു അയാൾ ഒരു വിതുമ്പലോടെ അവനെ ചുറ്റിപ്പിടിച്ചു പൊട്ടി കരഞ്ഞു..

മോനെ..... ന്റെ  നന്ദ മോള് പാവമാ...
എനിക്ക് ഒന്നും അറിയില്ലായിരുന്നു... ഞാൻ അറിഞ്ഞുകൊണ്ട്  ഇതിനൊക്കെ കൂട്ടു നിൽക്കുമെന്ന് മോനു തോന്നുന്നുണ്ടോ....?

എന്റെ ബിന്ദു.... അവൾ ഒന്നും അറിയരുത്... അവൾ അറിഞ്ഞാൽ ഹൃദയം പൊട്ടി മരിച്ചു പോകും..

ഇനി  ഈ കാര്യം ഞാൻ ഡീൽ ചെയ്തോളാം...
ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല..

ഹൃദയം വിങ്ങി തകർന്നു പറയുന്ന അയാളെ  കാശി  ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു...

അച്ഛൻ എന്തിനാ കരയുന്നെ...
അച്ഛൻ അല്ലല്ലോ തെറ്റ് ചെയ്തത്... അച്ഛന്റെ കൂടെ എന്തിനും ഏതിനും ഞാൻ ഉണ്ട്...

അച്ഛന് എന്നെ വിശ്വസിക്കാം..

പെട്ടന്ന് നന്ദ അവിടേക്ക് വരുന്ന കണ്ടു കാശി  അച്ഛനെ നോക്കി ചിരിയോടെ എന്തൊക്കെയോ പറഞ്ഞു..

ആഹാ.... അച്ഛനും മോനും ഇവിടെ നിന്നു കിന്നാരിക്കുവാണോ?
അപ്പോൾ ഞാൻ ഔട്ട്‌ ആയി അല്ലെ...

അതിനു നിന്നെ ആരാ ഔട്ട്‌ ആക്കിയേ....
നീ.... ഒന്ന് പോയെ നന്ദേ... ഞങ്ങൾ ഒന്ന് സംസാരിക്കട്ടെടി...
അയ്യടാ.... അങ്ങനെ ഞാൻ ഇല്ലാതെ നിങ്ങൾ രണ്ടുടി സംസാരിക്കേണ്ട...
ഞാനാ ഈ വീട്ടിലെ all in all..

ഞാനുടി കേൾക്കട്ടെ.... എന്താ സംസാരിക്കുന്നതെന്നു..
ഞാൻ പറഞ്ഞില്ലേ അച്ഛാ... അച്ഛന്റെ ഈ നിൽക്കുന്ന മോള് അത്ര പാവം ഒന്നുമല്ലെന്നു കണ്ടില്ലേ അവളുടെ നാവിന്റെ നീളം..

നന്ദ കാശിയെ നോക്കി കണ്ണുരുട്ടി...
കണ്ടോ... കണ്ടോ... അച്ഛാ ഇവൾ എന്നെ നോക്കി പേടിപ്പിക്കുന്നെ...

ശെരിക്കും പറഞ്ഞാൽ ഒരു കള്ളിയംകാട്ടുനീലിടെ കൂടെയ ഞാൻ ജീവിക്കുന്നെ...

കണ്ടോ യക്ഷിയെ പോലെ നോക്കണേ...

അവരുടെ അടി കണ്ടു അച്ഛൻ പൊട്ടി ചിരിച്ചു...

അത് കണ്ടാണ് ബിന്ദു പുറത്തേക്ക് വന്നത്..

പിള്ളേരുടെ അടിപിടി കണ്ടു ചിരിക്കുന്ന സുരേന്ദ്രനെ കണ്ടു അവരുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു..

മാസങ്ങൾക്കു ശേഷമാണ് പഴയ പ്രസരിപ്പോടെ അയാൾ ചിരിച്ചു കാണുന്നത്... അവർ കുറച്ചു നേരം അത് നോക്കി നിന്നിട്ട് അവർക്ക് അടുത്തേക്ക് ചെന്നു...

അമ്മയെ കണ്ടതും നന്ദ അമ്മയെ പിടിച്ച് മുന്നിൽ നിർത്തി കൊണ്ട് കാശിയെ നോക്കി..

കണ്ടോ അമ്മേ ഈ കാശിയേട്ടൻ എന്നെ യക്ഷിന്നു വിളിക്കുന്നെ...
എന്തിനാ എന്നെ അങ്ങനെ വിളിച്ചതെന്ന് അങ്ങോട്ട് ചോദിക്ക് അമ്മേ...

യക്ഷി കൊച്ചിനെ യക്ഷിന്നു അല്ലാണ്ട് എന്ത് വിളിക്കാനാ അമ്മേ..

അവളുടെ നീണ്ടു കൂർത്ത നഖം കൊണ്ട് എന്നെ  മാന്തി കീറി എടുത്തു 
കണ്ടോ അമ്മേ മുറിഞ്ഞു കിടക്കുന്നത് കാശി കൈ നീട്ടി  കാട്ടി കൊണ്ട് പറഞ്ഞു..


അമ്മ നന്ദേ നോക്കി...
അവൾ  തല താഴ്ത്തി പതിയെ പറഞ്ഞു അത് അറിയാണ്ട് ഞാൻ തൊട്ടപ്പോൾ കൊണ്ടതാ..

ഇവൾഎന്നെ ഇങ്ങനെ തൊട്ടാൽ ഞാൻ ബാക്കി കാണൂല്ല...

ഹും.. മതി മതി രണ്ടിന്റെയും കുസൃതി... പോയി റെഡി ആയി വാ...
നമുക്ക് പുറത്തു പോയിട്ട് വരാം...
ഇനിയും അടിയിട്ടു നിന്നാൽ  രാത്രി എല്ലാരും പട്ടിണി കിടക്കേണ്ടി വരും.. ഞാൻ ഒന്നും ഉണ്ടാക്കിയിട്ടില്ല..ഇനി ഉണ്ടാക്കാനും എനിക്ക് വയ്യ...


പെട്ടന്ന് നന്ദ കാശിയെ തോണ്ടി വിളിച്ചു..
ഇവിടെ നിന്നു വൈകിയാൽ അമ്മാ ഒന്നും ഉണ്ടാക്കി തരില്ല... അമ്മ പറഞ്ഞാൽ പറഞ്ഞതാ...
രാത്രി പട്ടിണി കിടക്കേണ്ടി വരും...

പണ്ടേപ്പോഴോ  ഉള്ള അനുഭവത്തിൽ നന്ദ പറഞ്ഞു കൊണ്ട് കാശിയെയും പിടിച്ച് വലിച്ചു റൂമിലേക്ക് നടന്നു..


ലക്ഷ്മി ഏട്ടത്തിയെ....
ഇതുവരെ കാശിയും ആ പെണ്ണും വന്നില്ലല്ലോ ?
സമയം ഇരുട്ടി തുടങ്ങി....
സുമ അല്പം നീരസത്തോടെ പറഞ്ഞു.. അവർക്ക് അടുത്തിരുന്നു വൃന്ദ അവരുടെ സംസാരം കാതോർത്തു ഇരുന്നു...

അവരെ നോക്കി ഇരുന്നേതോ സുമേ നീയ്...
അതാണോ പോവാന്ന് പറഞ്ഞിട്ട് പോവാഞ്ഞേ...
അവരോടും കൂടി പറഞ്ഞിട്ട് പോകാമെന്നു കരുതി ഇരുന്നതാ ഞാൻ.. ഇനി  ഇരുട്ട് ആയില്ലേ... നാളെ പോവാന്ന് വെച്ചു...


അവരോട് പറഞ്ഞിട്ട് നീ എന്തായാലും നാളെയും പോകില്ല...
അതെന്താ ഏട്ടത്തി അങ്ങനെ ഒരു പറച്ചില്.. അതിലെന്തോ ഒരു ധ്വനി ഉണ്ടല്ലോ...

ബാക്കി എല്ലാരും പോയപ്പോൾ പോകാൻ തുടങ്ങിയ എന്നെ വൃന്ദ മോളാ പിടിച്ച് നിർത്തിയെ....
അല്ലെങ്കിൽ ഞാൻ ജലജേടത്തിടെ കൂടെ പോയേനെ..


എന്റെ സുമേ ഞാൻ നീ ഇവിടെ നിൽക്കുന്നതിനു ഒന്നും പറഞ്ഞില്ലല്ലോ.. ഇത് നീ ജനിച്ചു വളർന്ന വീട് അല്ലെ നിനക്ക് ഇവിടെ നിന്നൂടെ..

പിന്നെ കൊറച്ചുമുൻപ് ഏട്ടത്തി ധ്വയർത്ഥത്തിൽ പറഞ്ഞതോ?
എന്റെ സുമേ ഞാൻ അങ്ങനെ ധ്വയർത്ഥത്തിൽ ഒന്നും പറഞ്ഞില്ല...
കാശിയും നന്ദ മോളും  ചെമ്പകശേരിയിൽ  പോയേക്കുവാ... അവര് ഒരാഴ്ച കഴിഞ്ഞേ വരൂള്ളൂന്ന  കാശി വിളിച്ചപ്പോൾ  പറഞ്ഞെ...


ഇത് കേട്ടു കൊണ്ടു ഇരുന്ന വൃന്ദ ഞെട്ടി... പേടി കാരണം അവളുടെ സമാധാനം പോയി...
അച്ഛനോട് കാശി എല്ലാം പറഞ്ഞിട്ടുണ്ടെങ്കിൽ  അവൾക്ക് അതോർക്കും തോറും ഭയം ഇരട്ടിച്ചു...
കാശി   കൊടിയേറ്റിന്റെ അന്ന് പറഞ്ഞത് അവൾ ഒരു നിമിഷം ഓർത്തു..

കരയാൻ കാത്തിരുന്നോ?
ഇത്രയും നാളും നന്ദയെ കരയിച്ചു രസിച്ചപ്പോൾ ഒരിക്കലും ഓർത്തില്ല ഇങ്ങനെ ഒരു അവസ്ഥയിൽ താൻ എത്തിപെടുമെന്ന്..

ആദി കൂടി  സംഭവങ്ങൾ അറിഞ്ഞാൽ...
പിന്നെ ഈ വീട്ടിൽ താനില്ല...
തിരികെ ചെന്നാൽ ചെമ്പകശേരിയിലേക്ക് അച്ഛൻ തന്നെ കയറ്റില്ല...

ഓരോന്ന് ഓർക്കും തോറും അവളെ ഭയം കാർന്നു തിന്നാൻ തുടങ്ങി...

എന്റെ ഏട്ടത്തി അവൻ എന്തിനാ ഒരാഴ്ച ആ പെണ്ണുമായി അതിന്റെ വീട്ടിൽ നിൽക്കുന്നെ...
അതിനു ആ വീട് അന്യത് ഒന്ന് അല്ലല്ലോ സുമേ...

എന്നാലും ഏട്ടത്തി...
എന്താ സുമേ....
നമ്മുടെ ചെറുക്കൻ അങ്ങനെ ഭാര്യാ വീട്ടിൽ താങ്ങുന്നത് നല്ലതാണോ?
എന്താ അതിൽ കൊറച്ചിൽ ഉള്ളത്..

എന്റെ സുമേ നീ ഒരു കാര്യം ഓർത്തു വെക്കുന്നത് നല്ലതാ..
നിന്റെ കല്യാണം കഴിഞ്ഞു.. നീയും വിജയൻ രണ്ടു മൂന്നു കൊല്ലം സ്ഥിരമായി നിന്നത് ഇവിടെയാ... അത് മാത്രമല്ല അവൻ ഗൾഫിന്നു വരുമ്പോഴേല്ലാം ഒരു മാസത്തിൽ കൂടുതൽ ഇവിടെയാ തങ്ങുന്നേ... അതിനൊന്നും നീ ഈ പറഞ്ഞ കൊറച്ചിൽ ഇല്ലേ...


സുമ മറുപടി ഇല്ലാതെ അന്തിച്ചു ഇരുന്നു പോയി... അത് കണ്ടു ചുണ്ടിൽ വിരിഞ്ഞചെറു പുഞ്ചിരിയോടെ ലക്ഷ്മി അകത്തേക്ക് പോയി.


റെസ്റ്റോറന്റിൽ ഇരുന്നു ചിരിച്ചു ഉല്ലസിച്ചു ഫുഡ്‌ കഴിച്ചൊണ്ടു ഇരുന്നപ്പോഴാണ് കാശിയുടെ ഫോൺ അടിച്ചത്... അവൻ  ഫോൺ നോക്കി സൈലന്റ് ചെയ്ത് കൊണ്ട് അവരോടൊപ്പം ഇരുന്നു ആസ്വദിച്ചു ആഹാരം കഴിച്ചു... ഇങ്ങനെ ഒരു സന്തോഷം ഇത്ര പെട്ടന്ന് കിട്ടുമെന്ന്  നന്ദ പ്രതീക്ഷിച്ചിരുന്നില്ല.. ഇത്രയും നല്ലൊരു ദിവസം തന്നതിന് നന്ദ ദൈവത്തോട് നന്ദി പറഞ്ഞു ആ നേരം എല്ലാവരുടെയും ഉള്ളിൽ  ആ ഒരു പ്രാർത്ഥന ആയിരുന്നു...ഉണ്ടായിരുന്നത്...
ഫുഡ്‌ കഴിച്ചു  സുരേന്ദ്രൻ കൈ കഴുകാൻ   വാഷ് ബേയ്സനു അടുത്തേക്ക് നടന്നപ്പോൾ അറിയാതെ എതിരെ വന്ന ആരെയോ കൂട്ടി ഇടിച്ചു ആ ഇടിയിൽ അയാളുടെ കൈയിൽ ഇരുന്ന ക്യാമറ നിലത്തേക്ക് വീണു... പെട്ടന്ന് സുരേന്ദ്രനെ മുന്നിൽ കണ്ടു പേടിച്ചു അയാൾ  ഒരക്ഷരം പറയാതെ ക്യാമറയും എടുത്ത് പുറത്തേക്ക് ഇറങ്ങി ഓടി...അയാളുടെ ഓട്ടം കണ്ടു സുരേന്ദ്രൻ ഒന്നും മനസ്സിലാകാതെ നിന്നു...

അയാൾ ഓടിച്ചെന്നു   ഒരു കറുത്ത വാഗണറിലേക്ക് കയറി...
എന്തൊക്കെയോ അകത്തിരുന്ന ആളിനോട് പറഞ്ഞു..

നിനക്ക് ഫോട്ടോ കിട്ടിയോ...
അകത്തു ഇരുന്ന ആൾ ചോദിച്ചു...
മൂന്നാലഞ്ച് സ്റ്റിൽസ് കിട്ടിയിട്ടുണ്ട്... അപ്പോഴാ പ്രതീക്ഷിക്കാതെ അയാൾ വന്നത്.. ഒരു നിമിഷം പിടിക്ക പെട്ടെന്ന് എനിക്ക് തോന്നി പോയി..
അതാ ഞാൻ ക്യാമറയും എടുത്ത് ഓടി പോന്നത്.

മ്മ്... ഇനി അധികം അയാളുടെ മുന്നിൽ ചെന്നു ചാടിയേക്കരുത്...
അയാൾ നിന്നെ കണ്ടിട്ടുണ്ടെങ്കിൽ ഉറപ്പായും അയാൾ നിന്നെ തിരയും..

ഇനി ഇവിടെ നിൽക്കണ്ട നമുക്ക് പോകാം...
പെട്ടന്നു തന്നെ ആ ബ്ലാക്ക് വാഗണർ അവിടെ നിന്നും പോയി..

ഫുഡ്‌ കഴിച്ചു എല്ലാവരും സന്തോഷത്തോടെ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായി  ഗിരി അവരെ അവിടെ കണ്ടത്...

കാശിയോടൊപ്പം  ഇറങ്ങി വരുന്ന സുരേന്ദ്രനെയും കുടുംബത്തെയും കണ്ടു  അവന്റെ  മുഖം ഇരുണ്ടു...
അവൻ നന്ദയെ നോക്കി കൊണ്ട് ചിരിയോടെ   അവർക്ക് അടുത്തേക്ക് നടന്നു 

മുന്നിൽ മാർഗതടസ്സം സൃഷ്ടിച്ചു കൊണ്ട് നിന്നു..

പെട്ടന്ന് മുന്നിൽ നിൽക്കുന്ന ഗിരിയെ കണ്ടു സുരേന്ദ്രൻ ദേഷ്യത്താൽ വിറച്ചു...
നന്ദ ഭയന്നു കാശിയുടെ  കൈയിൽ പിടിച്ച്  അവന്റെ പിന്നിലായി അവനെ ചേർന്നു നിന്നു..

ഗിരി  വഷളൻ ചിരിയോടെ അവളെ നോക്കികൊണ്ട് കാശിക്ക് അടുത്തേക്ക് വന്നു...
സുഖമാണോടി നിനക്ക്...
ഗിരി അവളെ ചൂഴ്ന്നു നോക്കി കൊണ്ട് ചോദിച്ചതും  സുരേന്ദ്രൻ അവന്റെ കഴുത്തിൽ പിടിച്ച് പിന്നിലേക്ക് വലിച്ചു കൊണ്ട് അലറി...

എന്താടാ.... നിനക്ക് വേണ്ടത്...മുന്നിൽ തടസ്സം ഉണ്ടാക്കാണ്ട് മാറെടാ നായെ... ഞങ്ങൾക്ക് പോണം...

അതല്ല പണ്ടത്തെപ്പോലെ  പ്രശ്നം ഉണ്ടാക്കാൻ ആണെങ്കിൽ നിനക്ക് എന്നെ അറിയാല്ലോ...
അന്ന് കിട്ടിയ അടിയുടെ ചൂട് മറന്നിട്ടില്ലല്ലോ?

പെട്ടന്ന് ഗിരി അയാളുടെ കൈ  തന്റെ കഴുത്തിൽ നിന്നും ബലമായി മാറ്റി കൊണ്ട് പറഞ്ഞു..

കൂടുതൽ തിളയ്ക്കാതെടോ?
ഞാൻ ഇപ്പോൾ എല്ലാം ഇവിടെ വെച്ചു വിളിച്ചു പറഞ്ഞാൽ എല്ലാം അതോടു തീരും... താൻ ഈ ചേർത്ത് പിടിച്ചു നിർത്തിയേക്കുന്നവൾ തന്നെ  വെറുത്തു തന്റെ മുന്നിൽ കൂടി എന്നോടൊപ്പം വരും.. കാണണോ തനിക്ക് അത്..

ച്ചി... നിർത്തെടാ... നായെ...
നിന്റെ ഈ   പ്രഹസനത്തിൽ ഒന്ന് ഈ സുരേന്ദ്രൻ പേടിക്കില്ല...
നീയും നിന്റെ തന്തയുമാ പേടിക്കേണ്ടത്...

എല്ലാം എല്ലാരും അറിയുന്നത്തോടെ തീരും നിന്റെയൊക്കെ ഈ കളി...
പിന്നെ അടക്കി പിടിച്ചു വെച്ചേക്കുന്നതെല്ലാം വിട്ടു കൊടുത്തു  തെരുവിലേക്ക് ഇറങ്ങേണ്ടി വരും അത് നീ മറക്കണ്ട...

പെട്ടന്ന്  ചെക്കിടടക്കം അടി കിട്ടിയത് പോലെ ഗിരി  നിന്നു വിയർത്തു..
അവൻ വേഗം  അമർഷത്തിൽ തിരികെ  നടന്നു ...
ഇതൊക്കെ ഇയാൾ  എങ്ങനെ അറിഞ്ഞുന്നു ഉള്ള പേടി അവന്റെ ഉള്ളിൽ നിറഞ്ഞു.. എത്രയും പെട്ടന്ന്  തങ്ങളുടെ പ്ലാനിങ് നടപ്പാക്കണമെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു കൊണ്ട് കാറിലേക്ക് കയറി...ഫോൺ എടുത്തു ആരെയോ വിളിച്ചു.

ടാ.. സ്റ്റിൽസൊക്കെ കിട്ടിയോ?
അവൻ ചോദിച്ചു കൊണ്ട് കാർ സ്റ്റാർട്ട്‌ ചെയ്തു..
കാർ വലിയ ശബ്ദത്തോടെ പോകുന്നത് 

സുരേന്ദ്രൻ.... കിതാപ്പോടെ  നോക്കി.. ഇടയ്ക്ക് അയാൾ ബിന്ദുനെ നോക്കി.. ആ കണ്ണുകളിലെ ഭയം  അയാളെ ഭയപ്പെടുത്തി...ഒന്നും മനസ്സിലാകാതെ കാശിയും നന്ദയും  സുരേന്ദ്രനെയും ബിന്ദുനെയും നോക്കി നിന്നു..

തുടരും

To Top